Shop
Chanakkallu
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.ജീവിതമെന്ന ചാണക്കല്ലിൽവെച്ച് കാലമെന്ന ശില്പി മനുഷ്യനു വരുത്തുന്ന രൂപഭേദങ്ങളെക്കുറിച്ചാണ് ഈ നോവൽ. വിപ്ലവത്തീനാമ്പുകൾക്കിടയിൽ ഈയാംപാറ്റച്ചിറകുകൾ വിടർത്തി പറക്കുന്ന അച്ചു. ”വെളിച്ചം അംഗീകരിക്കാത്ത സ്വന്തം രഹസ്യങ്ങളുംകൊണ്ട്” ദാരിദ്ര്യത്തിന്റെ ചുഴിക്കുത്തിൽ വട്ടംചുറ്റുന്ന സുലു… ജീവിതം നിർദ്ദയം അകപ്പെടുത്തിക്കളഞ്ഞ ഈ അനാഥാത്മാക്കളുടെ വേദനയുടെ വേദാന്തപ്പൊരുൾ ചൊല്ലിയുറപ്പിക്കുന്ന ആഖ്യായിക.
Selected Comedies by Shakespear
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Tiny’s Colouring Book-5
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Tamil Gurunathan
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.തമിഴ് ഭാഷയുടെ ശക്തിയും സൗന്ദര്യവും അടുത്തറിയുവാന്, വ്യാകരണപ്പിശകുകള് കൂടാതെ തമിഴ് സംസാരിക്കുവാനും എഴുതുവാനും നിങ്ങളെ സഹായിക്കുന്ന പഠനഗ്രന്ഥമാണ് ഇത്. അക്ഷരമാല, പദപരിചയം, വാക്യരചന, ഹ്രസ്വസംഭാഷണ സന്ദര്ഭങ്ങള് എന്നിങ്ങനെ പദങ്ങളെയും വാക്യങ്ങളെയും കുറിച്ച് ഈ ഭാഷാസഹായി സാമാന്യം അറിവുനല്കുന്നു.
Kampithan
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.മണ്ണടിക്കാവിലെയും പട്ടാഴിക്ഷേത്രത്തിലെയും ആധ്യാത്മികവും പ്രാപഞ്ചികവുമായ സകല വ്യവഹാരങ്ങൾക്കും അധികാരിയായ കാമ്പിത്താൻ, ഐതിഹ്യമാലയിലെ പവിഴമുത്തായി വിളങ്ങുന്നു. ആശ്ചര്യകരമായ സിദ്ധിവിശേഷങ്ങൾക്ക് ഉടയോനായ കാമ്പിത്താന്, ബുദ്ധികൊണ്ടും ശക്തികൊണ്ടും ഭക്തികൊണ്ടും കാവിലമ്മയുടെ പ്രതിപുരുഷനെന്നു സ്വയം തെളിയിക്കുവാൻ, വെളിച്ചപ്പാടായി പള്ളിവാളെടുക്കുവാൻ ഒരു അഗ്നിപരീക്ഷയെ നേരിടേണ്ടിയിരുന്നു – കല്ലടയാറ്റിലെ പാറക്കയത്തിൽ, പണ്ടുണ്ടായിരുന്ന കാമ്പിത്താൻ നിക്ഷേപിച്ചുവെന്ന് കരുതിപ്പോരുന്ന ഭഗവതിയുടെ പൊൻചിലമ്പ് എടുത്തുകൊണ്ടുവരിക!
Draw and Colour Shapes
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.Rip Van Winkle
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.കാറ്റ്സ്കിൽ മലമുകളിലെ പ്രശാന്തത തന്റെ ഹൃദയഭാരം ലഘൂകരിക്കുമെന്നു കരുതിയാണ് റിപ്പ് വാൻ വിങ്കിൾ അന്ന് വീടുവിട്ടിറങ്ങിയത്; യജമാനനു കൂട്ടായി വൂൾഫ് എന്ന നായയും. വീഞ്ഞുവീപ്പയുമായി മലകയറുവാൻ ശ്രമിക്കുന്ന ഒരു വൃദ്ധനോടൊപ്പം റിപ്പ് ചെന്നെത്തുന്നത്, ഒരു ഗൂഢലോകേത്തക്കും. അവിടെ കണ്ടുമുട്ടുന്ന ഒരു സംഘം വൃദ്ധർ, മരക്കോപ്പയിൽ നുരഞ്ഞുപൊന്തുന്ന പാനീയത്താൽ റിപ്പിനെ സൽക്കരിക്കുന്നു. ആ കുന്നിൻനെറുകയിലെ ഒരൊറ്റ രാത്രി റിപ്പിന്റെ ജീവിതത്തിൽനിന്ന് ചോർത്തിക്കളഞ്ഞത്, നീണ്ട ഇരുപതു വർഷങ്ങളാണ്! വാഷിങ്ടൺ ഇർവിങ്ങിന്റെ ക്ലാസിക് രചനയ്ക്ക് ജയ്സൺ കൊച്ചുവീടന്റെ പുനരാഖ്യാനം.
Pets Colouring Book
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.Paadi Pathinja Pandathe Paatukal
₹350.00Original price was: ₹350.00.₹280.00Current price is: ₹280.00.”നമ്മുടെ സിരകളിൽ ഒഴുകിനടന്ന ജീവന്റെ സംഗീതമായ” നാടൻപാട്ടുകളുടെ സമാഹാരം. തലമുറകളിൽനിന്ന് തലമുറകളിലേക്ക് വാമൊഴിയിലൂടെ വ്യാപനംനേടിയ ഈ പാട്ടുകളിൽ സ്മൃതിമധുരം കിനിയുന്നു. ജനങ്ങളുടെ ദൈവദർശനവും കാർഷികജീവിതവും വികാരവിചാരങ്ങളുമെല്ലാം അലയടിക്കുന്നു. വടക്കൻപാട്ടുകൾ, തോറ്റംപാട്ടുകൾ, ഓണപ്പാട്ടുകൾ, സർപ്പപ്പാട്ടുകൾ തുടങ്ങി, അമ്പതിലേറെ വിഭാഗങ്ങളിൽപ്പെടുന്ന പാട്ടുകൾ. കേരള ഫോക്ലോർ അക്കാദമി ചെയർമാൻ പ്രൊഫ. ബി. മുഹമ്മദ് അഹ്മദിന്റെ അവതാരിക.
Seasons Colouring Book
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.Asantham
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.നമ്പൂതിരിസമുദായത്തിന്റെ ഇരുൾപുതഞ്ഞ ദൈന്യതകളിലേക്ക്, ജീവിതവെളിച്ചം നിറഞ്ഞുവഴിയുന്ന കുത്തുവിളക്കിന്റെ തിരിനീട്ടുന്ന രചന. ഇടിഞ്ഞുപൊളിഞ്ഞ ഒരു ലോകത്തിന്, എള്ളും പൂവുമർപ്പിച്ച് ഉദകക്രിയചെയ്യുന്നു, ഈ നോവലിലെ അശാന്തനായ ശാന്തിക്കാരൻ. ”പുതിയ പരിഷ്കൃതകാലത്തിന് മുഖാമുഖം നിൽക്കാൻ ത്രാണിയില്ലാത്ത ഒരു നമ്പൂതിരികുടുംബഗാഥ” എന്ന് അവതാരികയിൽ എൻ.പി. വിജയകൃഷ്ണൻ.
Animals and Young Ones Colouring Book
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.Ente Priyakathakal
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.സ്നേഹത്തിന്റെ ഭാഷയിൽ എഴുതപ്പെട്ട ഈ കഥകൾ, കുറിപ്പുകൾ, ഒരു വൈദികന്റെ, വൈദ്യന്റെ ഹൃദ്സ്പന്ദനങ്ങളാണ്; കൈയൊപ്പുകളാണ്. ‘പനിയച്ചാർ’കൊണ്ട് പനിദിനങ്ങളെ പമ്പകടത്തിയ അമ്മൂമ്മയും, ‘ഫ്രംഷിസ് മോന്’ പെരുന്നാൾവിരുന്നൊരുക്കിയ ഉമ്മയും, അച്ചനെ അച്ഛനാക്കിയ ഓട്ടോഡ്രൈവർ ശിവനും, രക്തംകൊണ്ട് വിധി പകരംവീട്ടിയ രക്തക്കച്ചവടക്കാരനുമൊക്കെ സജീവമാകുന്നു, സുഗന്ധസ്മരണകളായ ഈ അക്ഷരങ്ങളിൽ. കെ.ബി. ശ്രീദേവിയുടെ അവതാരിക.
Opposites Colouring Book
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.Kunjannambiarude Phalithangal
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.ചിരിയുടെ നിറകുടമാണ് നമ്പ്യാർകവിതകൾ. തുള്ളൽ എന്ന കലാരൂപത്തിന്റെയും മലയാളകവിതയിലെ ശുദ്ധമായ ഫലിതരസത്തിന്റെയും പിതാവായ നമ്പ്യാരുടെ തുള്ളൽകൃതികളിലെയും ജീവിതത്തിലെയും ഹാസ്യപ്രധാനമായ മുഹൂർത്തങ്ങളുടെ കഥാവിഷ്കാരമാണ് ഈ പുസ്തകം.















