• UNCLE TOMS CABIN

    Original price was: ₹260.00.Current price is: ₹221.00.
  • Hithopadeshakathakal

    Original price was: ₹280.00.Current price is: ₹224.00.

    ധർമ-നീതിശാസ്ത്രതത്ത്വങ്ങളുടെ അന്തഃസത്തയിലേക്ക് നമ്മെ ഉപനയിക്കുന്ന മൊഴിയറിവുകൾക്കു ലഭിച്ച കഥാരൂപം. മിത്രലാഭം, സുഹൃദ്‌ഭേദം, വിഗ്രഹം, സന്ധി – നാലു ഖണ്ഡങ്ങളിലൂടെ പുരോഗമിക്കുന്ന ഗ്രന്ഥം. കഥാസരിത്‌സാഗരത്തിലെ കഥകളും മഹാഭാരത-രാമായണ കഥകളും ജാതകകഥകളും നാടോടിക്കഥകളുമൊക്കെ നിബന്ധിച്ചിരിക്കുന്ന ഈ ‘ഹിതകരമായ ഉപദേശകഥകൾ’ കുട്ടികൾക്കും മുതിർന്നവർക്കും സമ്മാനിക്കുന്നത്, ജീവിതത്തെക്കുറിച്ചുള്ള പുതിയൊരു വെളിപാടുതന്നെയാണ്.

  • Vikram Sarabhai

    Original price was: ₹280.00.Current price is: ₹224.00.

    ഇന്ത്യൻ ബഹീരാകാശ ശാസ്ത്രത്തിന്റെ പിതാവ് എന്നതിന് പുറമെ, കേവലം ചെറിയൊരു റോക്കറ്റ് വിക്ഷേപണം പോലും വെല്ലുവിളിയായിരുന്ന കാലത്ത് ഉപഗ്രഹങ്ങളുപയോഗിച്ചു സാർവത്രിക വിദ്യാഭ്യാസ പദ്ധതിക്ക് രൂപം കൊടുത്തയാൾ, ആണവോർജ്ജ കമ്മീഷന്റെ ചെയർമാൻ, ആണവോർജ്ജം കൊണ്ട് കാർഷികവ്യവസായ സമുച്ചയങ്ങളും കടൽവെള്ള ശുദ്ധീകരണപ്ലാന്റുകളും നടത്താമെന്ന് സ്വപ്നം കണ്ട മനുഷ്യൻ. എപിജെ അബ്ദുൾകലാമിനെ പോലെയുള്ള ഭാവിവാഗ്ദാനങ്ങളെ കണ്ടെത്തി കൈപിടിച്ചുയർത്തിയ ക്രാന്തദർശി……… സാരാഭായിയുടെ വിശേഷണങ്ങൾ ഇനിയുമേറെ നീളും. മനോഹരവും സൂക്ഷ്മവുമായ ഈ ജീവിതരേഖയിൽ അമൃതാഷാ ആവേശകരമായ, സങ്കീർണമായ, ഭാരതത്തെ ഇന്നും പ്രചോദിപ്പിക്കുന്ന ആ മഹാന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുകയാണ്.

  • Puzha Kadannu Pookkalude Thazhvarayilekku

    Original price was: ₹280.00.Current price is: ₹224.00.

    മോഹൻലാൽ എങ്ങനെ ഒരു മഹാനടനായി എന്നതിനു സൂചനകൾ ആവുവോളം ഈ യാത്രാവിവരണത്തിൽനിന്നു കിട്ടും. സ്ഥലങ്ങളെക്കാൾ ആളുകളെയാണ് അദ്ദേഹം ശ്രദ്ധിച്ചത്. മൂന്നാറിൽ കൂടെ വന്നാൽ ഭക്ഷണം കിട്ടുമെന്നു കരുതുന്ന കുട്ടികൾ, കാശിയിൽ ശ്മശാനഘാട്ടിൽ ടി.വി. കാമറയുമായി നില്ക്കുന്ന വിദേശിസംഘം, ലഡാക്കിലെ യാത്രയ്ക്കിടയിൽ വണ്ടി നിർത്തി കണ്ട വൃദ്ധ… യാതക്കാരനു വേണ്ട ഏറ്റവും വലിയ ഗുണങ്ങൾ, ജിജ്ഞാസയും ഒത്സക്യവും, ഈ സഞ്ചാരിക്ക് ധാരാളമായി ഉണ്ട്.
    – എൻ.എസ്. മാധവൻ

    ലോകത്തിന്റെ വിശാലതകളെയും വ്യത്യസ്തതകളെയും വിസ്മയങ്ങളെയും ഒരു മഹാനടന്റെ കണ്ണിലുടെ കാണിച്ചു തരുന്ന യാത്രാപുസ്തകം.

  • Susannayude Granthappura

    Original price was: ₹280.00.Current price is: ₹224.00.

    അലി, സൂസന്ന, കാഫ്ക, ദസ്തയേവ്സ്കി , അഭി, ഫാത്വിമ, അമുദ, നീലകണ്ഠൻ പരമാര, റെയ്മണ്ട് കാർവർ, വെള്ളത്തൂവൽ ചന്ദ്രൻ, സരസ, വർക്കിച്ചേട്ടൻ, ആർതർ കോനൻ ഡോയൽ, കോട്ടയം പുഷ്പനാഥ്, ജയൻ, തണ്ടിയേക്കൻ, ബൊലാനോ, ജല, ആറുമുഖൻ, പരശു, ലുയിസ് കാരൽ, മേരിയമ്മ, ബോർഹസ്, പശുപതി, ജി. കെ. ചെസ്റ്റർട്ടൻ, കാർമേഘം, ജോസഫ്, പോൾ….
    പുസ്തകങ്ങളും എഴുത്തുകാരും കഥകളും അനുഭവങ്ങളും സങ്കല്പങ്ങളും യാഥാർഥ്യവുമെല്ലാം ചേർന്നു സൃഷ്ടിക്കുന്ന വിസ്മയലോകത്തേക്കുള്ള ഭാവനാസഞ്ചാരമാണിത്. ഒപ്പം, സങ്കീർണമായ മനുഷ്യബന്ധങ്ങളിലൂടെയും മനസ്സിന്റെ ഇരുൾവഴികളിലൂടെയുമുള്ള അവസാനമില്ലാത്ത അന്വേഷണംകൂടിയാകുന്ന രചന.
    അജയ് പി. മങ്ങാട്ടിന്റെ ആദ്യ നോവൽ

  • MANALJEEVIKAL

    Original price was: ₹280.00.Current price is: ₹224.00.

    സമ്പദ്‌സമൃദ്ധമായിരുന്ന ഒരു തീരപ്രദേശത്തെയപ്പാടെ തരിശാക്കുകയും വലിയൊരു ജനസമൂഹത്തിന്റെ ജീവിതം
    തകര്‍ക്കുകയും ചെയ്യുന്ന കരിമണല്‍ഖനനത്തെക്കുറിച്ചുള്ള ഉള്ളുപൊള്ളിക്കുന്ന സര്‍ഗ്ഗാത്മകരചന. ആഗോളമായി
    വേരുകളുള്ള ധാതുമണല്‍രാഷ്ട്രീയത്തെ രൂപപ്പെടുത്തുന്ന, ഉത്പാദനത്തിന്റെ ഈ അധിനിവേശമാതൃകകള്‍ക്കു
    നേരേയുള്ള ചോദ്യവിരലാകുന്നതിനൊപ്പം വിസ്മൃതമായ വലിയൊരു ചരിത്രത്തിന്റെ വീണ്ടെടുക്കല്‍കൂടിയാകുന്ന
    പുസ്തകം.

  • Nobel Nediya Vanithakal

    Original price was: ₹280.00.Current price is: ₹224.00.

    ഭൗതികശാസ്ത്ര നൊബേല്‍ 1903 – ല്‍ നേടിയ മാഡം ക്യൂറി മുതല്‍ സാഹിത്യ നൊബേല്‍ 2022 – ല്‍ നേടിയ ആനി എര്‍ണോ വരെ മഹിമയേറിയ ഒരു പുരസ്‌കാരവഴിയിലെ പെണ്‍വിജയങ്ങള്‍ ആഘോഷിക്കുകയാണ് ഈ പുസ്തകം. രസതന്ത്രം, ഭൗതികശാസ്ത്രം, വൈദ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം, സാഹിത്യം, സമാധാനം എന്നീ മേഖലകളില്‍ പ്രതിഭയും പ്രയത്‌നവും കൊണ്ട് മായാലിഖിതങ്ങള്‍ എഴുതിച്ചേര്‍ത്ത 60 സ്ത്രീമുഖങ്ങള്‍. തമോഗര്‍ത്തരഹസ്യവും ജനിതകകത്രികയും ആവിഷ്‌കരിച്ച് ശാസ്ത്രരംഗത്തെ ഉഴുതുമറിച്ചവര്‍ ഇതില്‍ പ്രത്യക്ഷപ്പെടുന്നു. വര്‍ണവിവേചനവും യുദ്ധഭീകരതയും ഇതിലെ സാഹിത്യരചയിതാക്കള്‍ ഇഴകീറി പരിശോധിക്കുന്നു. വൈദ്യവിജ്ഞാനവും സാമ്പത്തികസമവാക്യവും ഇവിടെ ചര്‍ച്ചയാകുന്നു. ഗോത്രസംരക്ഷണത്തിനും പെണ്‍വിദ്യാഭ്യാസത്തിനും വേണ്ടി പോരാടിയവര്‍, ‘മരമാണ് മറുപടി’ എന്ന പ്രകൃതിസ്‌നേഹപാഠം പഠിപ്പിച്ചവര്‍, പട്ടാളഭരണത്തിനും ആഭ്യന്തര കലാപത്തിനും എതിരെ ശബ്ദമുയര്‍ത്തിയവര്‍ ഒക്കെ ഇതില്‍ പ്രതിപാദിക്കപ്പെടുന്നു.

  • Pollunna Mazha

    Original price was: ₹280.00.Current price is: ₹224.00.

    പടുതിരിനാളംപോലെ നിയോഗങ്ങളില്‍ ഉലയുന്നവരെക്കുറിച്ചാണ്, മഴക്കാറുമൂടിയ ആകാശംപോലെ വിഷാദനീലിമയാര്‍ന്ന അവരുടെ മനസ്സുകളെക്കുറിച്ചാണ് ഈ കഥകള്‍. ഓര്‍മകളുടെ ചെപ്പ് മറവിയുടെ അടപ്പുകൊണ്ടു ചേര്‍ത്തടയ്ക്കുവാന്‍ ശ്രമിക്കുന്നവര്‍. നെടുവീര്‍പ്പുകള്‍ ഘനീഭവിക്കുന്ന ഹൃദയം പേറുന്ന ഈ മനുഷ്യരുടെ ഉള്‍ത്തടങ്ങളില്‍ പ്രളയജലംപോലെ മിഴിനീര്‍ കലമ്പല്‍കൂട്ടുന്നു. ഉച്ചത്തിലൊന്നു കരയാതെ, ദൈവത്തെ വിളിച്ചൊരു പരാതിപോലും പറയാതെ ദുരന്തങ്ങളെ ഇവര്‍ സ്വീകരിക്കുന്നു.

  • Lokaprashastha Mystery Kathakal

    Original price was: ₹280.00.Current price is: ₹224.00.

    റുഡ്വാഡ് കിപ്ലിങ്, എം.ആര്‍. ജെയിംസ്, വില്യം ഹോപ് ഹോഡ്ജ്സണ്‍, ആള്‍ജെര്‍നണ്‍ ബ്ലാക്ക്വുഡ്, ആംബ്രോസ് ബിയേഴ്‌സ്, ആര്‍തര്‍ മാകെന്‍

    ഇരുളിന്റെ മറപറ്റി മാത്രമല്ല, പകല്‍വെളിച്ചത്തിന്റെ തെളിച്ചത്തിലും നിങ്ങളെ പിന്തുടര്‍ന്നു വേട്ടയാടുന്നവയാണ് ഈ കഥകള്‍. ഇതിലെ വാക്കുകള്‍ക്കും വരികള്‍ക്കും ഇടയില്‍ വിറങ്ങലിച്ചുനില്‍ക്കുമ്പോള്‍, ‘ഞരമ്പുകളെല്ലാം കൊത്തിപ്പറിച്ചെടുത്ത് വലിച്ചുപുറത്തിടുന്ന’ അനുഭവമെന്തെന്ന് വായനക്കാര്‍ അറിയുന്നു. ഈ താളുകള്‍ക്കുള്ളില്‍ പതിയിരിക്കുന്ന നിഴല്‍
    രൂപങ്ങള്‍ നിങ്ങളെ മരണത്തണുപ്പിനാല്‍ മരവിപ്പിക്കുന്നു; നിങ്ങളെ ഉദ്വേഗമുനമ്പിലേക്കു വലിച്ചെറിയുന്നു. ഇത് ഒരു ക്ഷണപത്രമാണ് – നിഗൂഢതകൊണ്ട് എഴുതിയ, ഭീതിയുടെ കയ്യൊപ്പ് പതിച്ച ക്ഷണപത്രം. അതീതശക്തികള്‍ ഭീകരവാഴ്ച നടത്തുന്ന വിചിത്രവും ദുര്‍ഗ്രഹവുമായ ഒരു ലോകത്തിലേക്കുള്ള ക്ഷണപത്രം

     

  • Kuttiyaanayum Koottukaarum

    Original price was: ₹280.00.Current price is: ₹224.00.

    പ്രകൃതിയും അതിലെ വൈവിധ്യമാര്‍ന്ന പക്ഷികളും വന്യമൃഗങ്ങളും എല്ലാം അണിനിരക്കുന്ന ഒരു അത്ഭുതലോകമാണ് ഈ രചനയില്‍ കാണാന്‍ കഴിയുന്നത്. പൂക്കളും പൂമ്പാറ്റകളും പൂന്തിങ്കളും വാര്‍മഴവില്ലുമെല്ലാം നിറഞ്ഞ ഹൃദയഹാരിയായ നമ്മുടെ പ്രകൃതിയെയും അതിലെ സഹജീവികളെയും കണ്‍തുറന്ന് കാണാനും അവയെ സ്‌നേഹിക്കാനും കുട്ടികളെ പ്രാപ്തരാക്കുക എന്ന മഹനീയകര്‍മ്മമാണ് ഇവിടെ നിര്‍വഹിച്ചിരിക്കുന്നത്. കുട്ടികളില്‍ അത്ഭുതവും ആകാംക്ഷയും സാഹസികബുദ്ധിയും വളര്‍ത്തിയെടുക്കാന്‍ സഹായകമായ തരത്തിലാണ് വര്‍ഗീസ് തുരുത്തിച്ചിറ ഈ സചിത്ര ബാലനോവലിന് രൂപംനല്‍കിയിട്ടുള്ളത്. ലളിതസുന്ദരമായ ആഖ്യാനശൈലികൊണ്ടും ആകാംക്ഷയുളവാക്കുന്ന അവതരണരീതികൊണ്ടും ‘കുട്ടിയാനയും കൂട്ടുകാരും’ വളരെ മികച്ച നിലവാരം പുലര്‍ത്തുന്നു.

  • COUNTRIES OF THE WORLD

    Original price was: ₹280.00.Current price is: ₹224.00.

    A mini encyclopedia to access pertinent and up-to-date information on all nations of the world. This book will be a valuable collection to people of all age group, as well as to libraries and information centers worldwide. For the common people it is a quick reference guide at the same time, for information seekers a mountain of information at one source.

  • KILA

    Original price was: ₹280.00.Current price is: ₹224.00.
    മലബാറിലെ മുസ്ലിം സ്ത്രീജീവിതത്തിൽ ഉണ്ടാവുന്ന അടിച്ചമർത്തലുകളും അവയ്ക്കെതിരേ പൊരുതി ജീവിതം കെട്ടിപ്പടുക്കുന്ന സേബ എന്ന യുവതിയുടെ ജീവിതവും പ്രമേയമാവുന്ന നോവലാണ് കിള. സേബയുടെ തിരിച്ചറിവുകളിലൂടെ, കാലാകാലങ്ങളിൽ മലബാറിലെ മുസ്ലിം സ്ത്രീകൾ നയിച്ചുപോന്ന ജീവിതങ്ങളും നോവലിൽ ചിത്രീകരിക്കപ്പെടുന്നു.
  • THARI

    Original price was: ₹280.00.Current price is: ₹224.00.

    നെല്ലിപ്പാടം എന്ന ഒരു ചെറിയ ഗ്രാമത്തിൽ അപ്രതീക്ഷിതമായി, ദുരൂഹസാഹചര്യത്തിൽ കണ്ടെത്തുന്ന ഒരു മൃതദേഹത്തിനെ ആസ്പദമാക്കിയാണ് നോവൽ വികസിക്കുന്നത്. ഇത്തരമൊരു സംഭവം ആദ്യമായി നടക്കുന്ന ആ ഗ്രാമത്തിലെ മനുഷ്യരുടെ സമാധാനം നഷ്ടമാകുന്നു. തുടർന്ന് നടക്കുന്ന അനേകം വിചിത്രമായ സംഭവങ്ങൾക്കൊടുവിൽ താരി എന്ന പെൺകുട്ടിയുടെ ദുരൂഹമായ മരണത്തിലേക്ക് കഥ നീങ്ങുന്നു. അവളുടെ മരണത്തിന് കാരണക്കാരായവർ ഒന്നൊന്നായി, ക്രൂരമായി കൊല ചെയ്യപ്പെടുന്നു. പ്രണയവും പ്രതികാരവും വിശ്വാസങ്ങളും ഇഴപിരിഞ്ഞുകിടക്കുന്ന ഒരു ഹൊറർ ത്രില്ലറാണ് താരി.

  • Puthukalakatha

    Original price was: ₹250.00.Current price is: ₹225.00.

    തലമുറകള്‍ സംഗമിക്കുന്ന, ”കാലവും കഥയും പുതുമയും ഉള്‍ച്ചേര്‍ന്നിരിക്കുന്ന” 18 രചനകള്‍. ആശയത്തിലും ആവിഷ്‌കാരത്തിലും ബഹുസ്വരതയുടെ അടയാളങ്ങള്‍ പേറുന്ന, വാക്കിന്റെ ശാക്തികസൗന്ദര്യം വെളിപ്പെടുന്ന ഈ കഥകള്‍ പകരുന്നത് ഒന്നിനൊന്നു വ്യത്യസ്തമായ വായനാനുഭൂതികളാണ്. സാമൂഹികാവസ്ഥകളുടെ ഉഷ്ണക്കാറ്റും വൈയക്തികാനുഭവങ്ങളുടെ ശീതക്കാറ്റും ഈ കഥാഭൂമികയില്‍ ആഞ്ഞുവീശുന്നു. പാരസ്പര്യത്തിന്റെ വെയില്‍ച്ചീളുകളും കാമനയുടെ നിഴല്‍പ്പാടുകളും ഭ്രമാത്മകതയുടെ നിലാത്തുണ്ടുകളും ഈ താളുകളില്‍ പതിഞ്ഞുകിടക്കുന്നു. ”വായനയിലൂടെ കടന്നുവന്നിട്ട് പിന്നെ ഇറങ്ങിപ്പോകാതിരുന്ന” ഈ കഥകള്‍ ”ആരെഴുതിയെന്നു നോക്കാതെ എന്തെഴുതിയെന്നുമാത്രം ആരാഞ്ഞ് കണ്ടെത്തിയവ” എന്ന് എഡിറ്റര്‍ സാക്ഷ്യപ്പെടുത്തുന്നു.

     

  • LORA NEE EVIDE

    Original price was: ₹290.00.Current price is: ₹232.00.

    മാലാഖമാരെ മെനഞ്ഞ കൈകളാല്‍ സൃഷ്ടിക്കപ്പെട്ട ലോറ… കഴുത്തില്‍ വെന്തിങ്ങയും കാതുകളില്‍ കല്ലുകമ്മലുമണിഞ്ഞ, പൊന്‍കതിര്‍പോലെ അഴകാര്‍ന്നവള്‍… ‘ഈ ഭൂമിയില്‍ നീയാണെന്റെ പറുദീസ, നിന്റെ കണ്‍പീലികള്‍ താഴുമ്പോള്‍ സൂര്യനസ്ത മിച്ചതു പോലെ എനിക്ക് തോന്നുന്നു’ എന്ന് പുരുഷന്മാരാല്‍ വാഴ്ത്തപ്പെട്ടവള്‍… പ്രണയം അവളുടെ പവിഴാധരങ്ങളിലേകിയ ചുംബനമുദ്രകള്‍… സ്നേഹത്താല്‍ തപിക്കുന്ന അവളുടെ ഹൃദയത്തിന്റെ രഹസ്യങ്ങള്‍… ജീവിതത്തെ വീണ്ടും വീണ്ടും കോരിത്തരിപ്പിക്കുന്ന ഈ നോവലിന്റെ താളുകളില്‍, ചെമന്ന വീഞ്ഞിന്റെ ലഹരിയാലെന്നപോലെ അക്ഷരങ്ങള്‍ നൃത്തംവെക്കുന്നു.

  • Veli

    Original price was: ₹290.00.Current price is: ₹232.00.

    ഒരു വേലിയുടെ, അതു സൃഷ്ടിച്ച വയ്യാവേലികളുടെ കഥയാണിത്. ആ വേലി കൂനംമൂച്ചി വീട്ടിലേക്ക് അശാന്തിയുടെ ദിനങ്ങളാണ് ക്ഷണിച്ചുവരുത്തിയത്. ജയിലിലും കോടതിയുമല്ല, അതിലും വലിയ മാനക്കേടുകള്‍ ആ വീടിനെ ഗ്രസിച്ചു. വെറും ഒരു വേലിക്കേസ്, അഴിക്കുവാനാകാത്ത ഒരു കടുംകെട്ടായി മുറുകി. ‘കോട്ടയം കുഞ്ഞച്ചന്‍’ എന്ന ജനപ്രിയചലച്ചിത്രത്തിന് ആധാരമായ നോവല്‍.