Vikram Sarabhai

Author: Amrita Shah

280.00 238.00 15%
Item Code: 3230
Availability In Stock

ഇന്ത്യൻ ബഹീരാകാശ ശാസ്ത്രത്തിന്റെ പിതാവ് എന്നതിന് പുറമെ, കേവലം ചെറിയൊരു റോക്കറ്റ് വിക്ഷേപണം പോലും വെല്ലുവിളിയായിരുന്ന കാലത്ത് ഉപഗ്രഹങ്ങളുപയോഗിച്ചു സാർവത്രിക വിദ്യാഭ്യാസ പദ്ധതിക്ക് രൂപം കൊടുത്തയാൾ, ആണവോർജ്ജ കമ്മീഷന്റെ ചെയർമാൻ, ആണവോർജ്ജം കൊണ്ട് കാർഷികവ്യവസായ സമുച്ചയങ്ങളും കടൽവെള്ള ശുദ്ധീകരണപ്ലാന്റുകളും നടത്താമെന്ന് സ്വപ്നം കണ്ട മനുഷ്യൻ. എപിജെ അബ്ദുൾകലാമിനെ പോലെയുള്ള ഭാവിവാഗ്ദാനങ്ങളെ കണ്ടെത്തി കൈപിടിച്ചുയർത്തിയ ക്രാന്തദർശി……… സാരാഭായിയുടെ വിശേഷണങ്ങൾ ഇനിയുമേറെ നീളും. മനോഹരവും സൂക്ഷ്മവുമായ ഈ ജീവിതരേഖയിൽ അമൃതാഷാ ആവേശകരമായ, സങ്കീർണമായ, ഭാരതത്തെ ഇന്നും പ്രചോദിപ്പിക്കുന്ന ആ മഹാന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുകയാണ്.