Shop
You Only Live Once: One for Passion Two for Love Three for Friendship
₹250.00Original price was: ₹250.00.₹213.00Current price is: ₹213.00.What if you ran away from your life today?
Twenty years later, three people are looking for you.
One is dying to meet you again.
The other wishes you had never met them.
The third wishes they could have met you at least once.
You are one person. Aren’t you? But you are not the same person to each of them.
Find the answers about your own life in this story about searching for love and discovering yourself. Join a broken but rising YouTube star Alara, a struggling but hopeful stand-up comedian Aarav, and a zany but zen beach shack owner Ricky. Together, take the journey to seek the truth behind the famous singer Elisha’s disappearance somewhere by the deep sea in Goa.
Will you be able to find Elisha? Or will you end up finding yourself?
I Am The Mind
₹250.00Original price was: ₹250.00.₹213.00Current price is: ₹213.00.Only one; ‘Understand your Mind’, says author of the book, ‘I am the Mind’, Mr. Deep Trivedi. Through this book, Deep Trivedi delves deeper into the unexplored territory of the psychology of the mind, and provides you with not just the answers pertaining to all the facets of life – family, business, career, etc.
446054
₹250.00Original price was: ₹250.00.₹213.00Current price is: ₹213.00.സമയം മൂന്നരമണി കഴിഞ്ഞിരുന്നു. ബ്രാഞ്ചിന്റെ ഷട്ടറും പൂട്ടി ഞാൻ പുറത്തേയ്ക്കിറങ്ങി. പുറത്ത് നല്ല കോടമഞ്ഞുണ്ട്, പോരാത്തതിനു ചീവിടുകളുടെ ഒച്ചയും കുറ്റാകൂരിരുട്ടും. വഴിയിലെങ്ങും ഒരു വഴിവിളക്കോ പ്രകാശമോ ഒന്നും തന്നെയില്ല. എന്നെയാരോ പിന്തുടരുന്നു തോന്നൽ എനിക്കുണ്ടായത് കൊണ്ടാവണം, ഞാൻ എന്റെ നടത്തം ധ്രുതഗതിയിലാക്കി. വീട്ടിലെത്തിയപാടേ കതകടച്ച് കുറ്റിയിട്ടു. തുറന്ന് കിടക്കുന്ന ജനാലയിലൂടെ കോടമഞ്ഞ് അകത്തേയ്ക്ക് അടിച്ചു കയറുന്നുണ്ട്. ജനാല് കുറ്റിയിട്ട് അടയ്ക്കുന്ന നേരം ഞാൻ വീണ്ടുമൊരിക്കൽ കൂടി പുറത്തേയ്ക്ക് നോക്കി. ബാങ്കിനുള്ളിലെ ലൈറ്റ് ഒന്ന് മിന്നി അണഞ്ഞാ?? അതോ എനിക്ക് വെറുതെ തോന്നിയാണോ?
Grandparents’ Bag of Stories
₹250.00Original price was: ₹250.00.₹213.00Current price is: ₹213.00.It’s 2020 and children are stuck indoors as the novel coronavirus finds its way into India. A nationwide lockdown is announced and amidst the growing crisis, Ajja and Ajji welcome their grandchildren and Kamlu Ajji into their house in Shiggaon.
From stitching masks, sharing household chores, preparing food for workers to losing themselves in timeless tales, the lockdown turns into a memorable time for the children as they enter the enchanting world of goddesses, kings, princesses, serpents, magical beanstalks, thieves, kingdoms and palaces, among others. The myriad stories told by their grandparents become the biggest source of joy, making the children compassionate, worldly-wise and more resilient than ever.
Following the trail of the best-selling Grandma’s Bag of Stories, India’s favourite author Sudha Murty brings to you this collection of immortal tales that she fondly created during the lockdown period for readers to seek comfort and find the magic in sharing and caring for others. Wonderfully woven in her inimitable style, this book is unputdownable and perfect for every child’s bookshelf!Wise and Otherwise: A salute to Life
₹250.00Original price was: ₹250.00.₹213.00Current price is: ₹213.00.Understanding human and human nature is one of the toughest jobs .Many time what seems right and good or vice versa can be completely different if explored to proper depth. In many instance, we all come across people and forms an opinion about the people we meet without actually knowing anything about them. But hearing and learning about such instances helps us to redefine our thought process and become wiser. Sudha Murty’s book Wise and otherwise will take you to a journey across the length and breadth of India through narrations of 51 stories inspired by the extensive travels of the author herself.
Wise and otherwise has generated interest not just as an inspirational book of people’s struggles and how they overcome it but also for its settings. It present a realistic picture of India with its values, traditions and imperfections and lay before the readers certain set of moral values whose validity they have to judge for themselves. It unravels human nature and shows all that is good and bad in it and how it is often shaped by intention and circumstances. From the story of a son who leaves his father in an old age home pretending he is a stranger to the story of earthquake aid being exploited and not reaching to victims, each story is a moving one and will generate myriads of emotions within the readers, ranging from anger to kindness to pity to the realisation of reality of the world. The book grabs the attention of the reader through its skilful narration of characters, setting and situations.
The book is available online for convenient shopping. You can bag this book from Amazon.in today by following a few easy steps.
Gramapathakal
₹270.00Original price was: ₹270.00.₹216.00Current price is: ₹216.00.കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരത്തിന് അര്ഹമായ കൃതി.
മഴയും മഞ്ഞും മണല്ക്കാറ്റും കടല്ത്തിരകളും സൂര്യകാന്തിപ്പാടങ്ങളും ദേശാടനപ്പറവകളുമൊക്കെ ഈ സഞ്ചാരസ്മരണകളുടെ രചനയില് സുരേന്ദ്രനൊപ്പം പങ്കാളികളാണ്. ഒരു നിതാന്തസഞ്ചാരിയുടെ, മുഖ്യധാരയില്നിന്നകന്നുള്ള യാത്രകള്ക്കിടയിലെ ബോധോദയങ്ങളുടെ വെളിച്ചം ഈ പുസ്തകത്തെ അസാധാരണമാക്കുന്നു. കാഞ്ചന്ജംഗയുടെ താഴ്വരയിലെ നനുത്ത ശൈത്യത്തില് തുടങ്ങി ഒസ്യാനിലെ മണല്ക്കുന്നുകളുടെ തീക്ഷ്ണവേനലില് അവസാനിക്കുന്ന ഈ യാത്രാപഥങ്ങള് നമ്മെ ദൂരദൂരങ്ങളുടെ, വിജനതകളുടെ പ്രണയികളാക്കുന്നു.
Pinnitta Nazhikakkallukal Thirinjunokkumbol
₹270.00Original price was: ₹270.00.₹216.00Current price is: ₹216.00.ചൂഷണവിമുക്തമായ ഒരു പുതിയ സമൂഹം സൃഷ്ടിക്കാനാണ് നാം ഉദ്ദേശിക്കുന്നതെങ്കില് വര്ത്തമാനകാലസമൂഹം എങ്ങനെ രൂപെപ്പട്ടു എന്ന് അറിഞ്ഞേതീരൂ. ഇതിനായി ഇന്നലെകളെ തുറന്നുകാട്ടുകയും, ഇന്നിനെ വിലയിരുത്തുകയും, നാളെയെങ്ങനെയാവണമെന്ന് ചൂണ്ടïിക്കാട്ടുകയും ചെയ്യുകയാണ് സഖാവ് കൃഷ്ണന്. ചരിത്രവിദ്യാര്ഥികള്ക്കും രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക പ്രവര്ത്തകര്ക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന ഗ്രന്ഥം. വി.ആര്. കൃഷ്ണയ്യരുടെ അവതാരിക. പ്രൊഫ. ഇ. രാജന്റെ വിവര്ത്തനം.
Adimakeralathinte Adrushyacharithram
₹270.00Original price was: ₹270.00.₹216.00Current price is: ₹216.00.ദളിത് പരിപ്രേഷ്യയിൽ ആധികാരികമായ മറ്റൊരു കേരളചരിത്രം സാധ്യമാണ് എന്ന് തെളിയിക്കുന്ന ഗവേഷണ കൃതിയാണ് അടിമകേരളത്തിന്റെ അദൃശ്യ ചരിത്രം എന്ന പുസ്തകം. കേരളത്തിന്റെ സാമൂഹ്യാനുഭവങ്ങളിലും സാമൂഹ്യ പരിണാമങ്ങളിലും ദൃഢമായിരുന്ന അടിമത്തവും അടിമക്കച്ചവടവും എങ്ങനെയെല്ലാമാണ് ആഗോള അടിമക്കച്ചവട ശൃംഖലയുമായി കണ്ണിചേർക്കേപ്പെട്ടിരുന്നതെന്ന് വ്യക്തമാക്കുന്ന ലേഖനങ്ങളാണ് ഈ പുസ്തകത്തിന്റെ ചരിത്രപരമായ പ്രത്യേകത. വിദേശത്ത് എത്തപ്പെട്ട മലയാളി അടിമകളുടെ ജീവിതവും, കേരളത്തിലെ അടിമചന്തകളും, അടിമകൾ നേരിട്ട ക്രൂരതകളും, അടിമകളുടെ ജീവിതലോകവും, അടിമക്കച്ചവടക്കാരുടെ കോടതി വിചാരണകളുമെല്ലാമാണ് ഈ പുസ്തകത്തെ ഇതര കേരളചരിത്ര രചനകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ജാതി മേൽക്കോയ്യുള്ള കേരള സമൂഹത്തിൽ അടിമത്തവും ഒരു സാമൂഹ്യ വ്യവസ്ഥിതിയായി നിലനിന്നിരുന്നു എന്ന് ആധികാരിക പുരാശേഖര പിൻബലത്താൽ സ്ഥാപിക്കുന്ന ഒരു ഗവേഷണ കൃതിയാണിത്. അതോടോപ്പം കൊളോണിയൽ മിഷനറി ആധുനികതയുമായി ദളിതർ എങ്ങനെയല്ലാമാണ് ബന്ധപ്പെട്ടത് എന്നതിനെ വ്യക്തമാക്കുകയും ചെയ്യുന്നു.
Padmanabhante Kuttikal
₹300.00Original price was: ₹300.00.₹216.00Current price is: ₹216.00.കുട്ടികളെക്കുറിച്ചുള്ള കഥകള് മലയാളത്തിലധികമില്ല. അവരുടെ ദുരിതങ്ങളെക്കുറിച്ച് ആധിപിടിക്കുന്ന ഒരു കലാഹൃദയം വെളിപ്പെടുന്നത് പത്മനാഭന്റെ കഥകളിലാണ്. അവരുടെ ദൈന്യവും നിഷ്കളങ്കതയും പൊലിഞ്ഞുപോകുന്ന സ്വപ്നങ്ങളും അനുഭവപ്പെടുത്തിത്തരുന്ന ആ കഥാശില്പങ്ങള് നമ്മുടെ മന സ്സില് സൃഷ്ടിക്കുന്നത് ഒരുതരം പവിത്രമായ വ്യാകുലതയാണ്. പലപ്പോഴും അവ നമ്മുടെ നിസ്സഹായത ബോധ്യപ്പെടുത്തുകയും സ്വന്തം മനസ്സില് നോക്കി ശിലാപ്രതിമപോലെയിരിക്കാന് നിര്ബന്ധിക്കുകയും ചെയ്യുന്നു. അവതാരികയില് ഡോ. ഡി. ബഞ്ചമിന് വാക്കുകള്കൊണ്ടു സൃഷ്ടിക്കാനാകുന്ന സൗന്ദര്യത്തിന്റെ പാരമ്യം വെളിപ്പെടുത്തുന്ന ‘കഥയുടെ കുലപതി’ ജീവശ്വാസമൂതിയ കുറെ കുരുന്നുകള് ഓടിക്കളിക്കുന്ന അങ്കണമാണിത്. കുട്ടികള് കഥാപാത്രമാകുന്ന, കുട്ടികളുടെ ജീവിതം നിറഞ്ഞുനില്ക്കുന്ന, കുട്ടികളുടെ സാന്നിധ്യം അവിസ്മരണീയമാക്കുന്ന 34 കഥകളുടെ സമാഹാരം. എഴുത്തുകാരന്റെ ഉള്വെളിച്ചമാണ് ഈ ചെറുപൈതങ്ങളിലും ജ്വലിക്കുന്നത്. ബാലകരുടെ ഭാവപ്രപഞ്ചവും ഭാവനാസാമ്രാജ്യവും പടുക്കുന്ന ഈ രചനകളില് കഥാകാരന് അവരുടെ പൊട്ടിച്ചിരികളെ, അമര് ത്തിക്കരച്ചിലുകളെ, അതിമോഹങ്ങളെ, വാചാലമൗനങ്ങളെ ഒക്കെ തൊട്ടുത ലോടുകയാണ്, ഒരു പിതാവിന്റെ സ്നേഹവാത്സല്യങ്ങളോടെ.
MAYATHA ORMAKAL
₹270.00Original price was: ₹270.00.₹216.00Current price is: ₹216.00.നമ്മുടെ വാത്സല്യവാന് ശ്രീ.റ്റി.ഒ. ജേക്കബ് ഐ.പി.എസ്. തന്റെ സ്തുത്യര്ഹമായ ഔദ്യോഗിക ജീവിതത്തിന്റെ നേര്ക്കാഴ്ചകളെ ആത്മാവില് ചാലിച്ച് രേഖപ്പെടുത്തിയിട്ടുള്ള ആത്മ കഥാംശമുള്ള രചനയാണ് മായാത്ത ഓര്മ്മകള് എന്ന ഗ്രന്ഥം. സഭയിലും സമൂഹത്തിലും അദ്ദേഹത്തെ വ്യക്തിപരമായി ഏറെ സ്വാധീനിച്ച മാന്യ വ്യക്തിത്വങ്ങളുമായി ബന്ധപ്പെട്ട അവിസ്മരണീയ മുഹൂര്ത്തങ്ങളും ഏറെ ആഴമുള്ള വ്യക്തിബന്ധങ്ങളുടെ ഊഷ്മളമായ വിവരണങ്ങളും ഈ പുസ്തകത്തെ സമ്പന്നമാക്കുന്നു.
Baselios Marthoma Paulose II
Catholicos of Apostolic Throne of St Thomas and Malankara Metropolitanറ്റി.ഒ. ജേക്കബിന്റെ ആത്മകഥ തന്റെ സര്വ്വീസിനേയും സഭാവിശ്വാസത്തേയും ഒരുപോലെ കൊണ്ടുപോയ കഥ വിവരിക്കുന്നുണ്ട്. എല്ലാവരുടേയും സര്വ്വീസിലും ഉണ്ടാകുന്ന തിക്താനുഭവങ്ങള്, വളരെ ഭംഗിയായി അതിജീവിക്കാനും അത് വ്യക്തമായി ആത്മകഥയില് പറയാനും റ്റി.ഒ. ജേക്കബിന് കഴിഞ്ഞു.
Dr. Alexander Jacob IPS
Director General of Police (Retd.), KeralaCheenkannyaa… Sto…
₹270.00Original price was: ₹270.00.₹216.00Current price is: ₹216.00.എഴുതിയതെല്ലാം സത്യാണോന്ന് ചോദിച്ച ആ പഴയ കൂട്ടുകാരിക്ക് കൊടുത്ത അതേ മറുപടി ഇവിടെയും ആവര്ത്തിക്കുന്നു.’നല്ല മിനുങ്ങുന്ന അലുവക്കഷ്ണം പോലുള്ള നുണകള്ക്കുമേല് വിതറിയ പഞ്ചാരത്തരികള്പോലെയാണ് ഇതിലെ സത്യം.
Saamum Rosum: Oru Pazhaya Premakatha
₹270.00Original price was: ₹270.00.₹216.00Current price is: ₹216.00.പ്രണയവും രതിയും ദാമ്പത്യവും പരസ്പരം ‘വെന്നും കൊന്നും’ അധീശത്വത്തിനായി പോരാടുന്ന ഗോദയാണ് ഈ നോവല്. ഉടലിനു വഹിക്കുവാനാകാത്ത കാമനകളുടെ ഭാരം ഇതിലെ കഥാപാത്രങ്ങളെ പരിക്ഷീണരാക്കുന്നു, പരാജിതരാക്കുന്നു. ശരീരചോദനകള് തെളിച്ചുതരുന്ന വഴിയിലൂടെ, പ്രേമത്തിന്റെ പരമാനന്ദം കുടിപാര്ക്കുന്ന വാഗ്ദത്തഭൂമിയിലേക്ക് ഇവര് കുതിച്ചോടുന്നു; പാപത്തിന്റെ ശമ്പളം തേടി. പിതാവിന്റെ ‘പഴയ’ മിത്രവുമായിച്ചേര്ന്ന് ഒരു പതിനേഴുകാരി ചിട്ടപ്പെടുത്തുന്ന ഈ ദുരന്തകഥയുടെ അന്തരീക്ഷത്തില്, ”തങ്ങള്ക്കേര്പ്പെട്ട പാനപാത്രം താങ്ങാനും ചുണ്ടോടുചേര്ക്കാനും ധര്മസങ്കടപുരസ്സരം മഹാപീഡകൊണ്ടവരുടെ” വിലാപവീചികളാണ് മാറ്റൊലിക്കൊള്ളുന്നത്.
Gourisaarangam
₹270.00Original price was: ₹270.00.₹216.00Current price is: ₹216.00.ഈ നോവലിലെ കേന്ദ്രകഥാപാത്രം ഒരു നമ്പൂതിരി യുവാവും നോവല് പശ്ചാത്തലം അതിനനുസരിച്ചുള്ളതുമാണ്. കേരളത്തിലെ ഇന്നത്തെ മധ്യവര്ഗ്ഗ നമ്പൂതിരിയൗവ്വനത്തിന്റെ ഒരു ഭാഗികചിത്രം. അയാള് ഗായകനും സംഗീതപ്രേമിയുമാണ്. സാന്ദ്രമായൊരു സംഗീതത്തിന്റെ അലയൊലി നോവലില് നിറഞ്ഞു നില്ക്കുന്നു. മുട്ടുശാന്തിയും ആനപ്പുറം കയറലും ദേഹണ്ണവും ഡ്രൈവര്പണിയുമായി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന സാരംഗിന്റെയും ഗൗരിയുടെയും പ്രണയകഥയുംകൂടിയാണിത്. എത്ര ആവിഷ്കരിക്കപ്പെട്ടതാണെങ്കിലും നിത്യഹരിതമാണല്ലോ ആ വിഷയം. വേര്പാടെന്ന ദുരന്തത്തിലോ വിവാഹമെന്ന ശുഭാന്ത്യത്തിലോ അവസാനിക്കുന്ന പ്രണയകഥകളാണ് നാമധികവും കേട്ടിട്ടുള്ളത്. എന്നാല് ഇവിടെ ഗൗരിയുടെ യാത്രയയപ്പിലൂടെ അതൊരു അനന്തമായ രാഗവിസ്താരമായി നീളുന്നു.
LUCIYUDE KARUTHA SUVISHESHAM
₹270.00Original price was: ₹270.00.₹216.00Current price is: ₹216.00.“ലൂക്കേ… നമുക്കൊരു പുതുലോകം പണിയണം. കറുത്തവന്റെ മേൽക്കൈയുള്ള ലോകമല്ല; കറുത്തവനെ അംഗീകരിക്കുന്ന ലോകം. വെളുത്തവനെയും മഞ്ഞക്കാരനെയും ഭൂമിയിലെ സർവ ചരാചരങ്ങളെയും. ഒന്നിനേക്കാൾ ഒന്നും മേലെയല്ല. താഴെയുമല്ല. മനുഷ്യനായാലും മനുഷ്യേതര ജീവനായാലും. ഏതെങ്കിലുമൊരുവൻ താനാണ് കേമനെന്ന് സ്വയം നടിക്കുന്നുവെങ്കിൽ ഹാ കഷ്ടം! അവൻ ഈ ഭൂമിയിൽത്തന്നെ സ്വയം നരകം പണിയും. സ്വന്തം ശവക്കുഴി വെട്ടും. കറുത്തവൻ കുഴി വെട്ടിയല്ല. മാർഗത്തിലേക്ക് വന്നവൻ സ്വയം മാർഗദർശിയാണ്. അതോർക്കാത്തവനും അറിയാത്തവനും കല്ലറയിൽ പുഴുക്കൾക്ക് ഭക്ഷണമായി അവസാനിക്കും. മണ്ണിന്റെ ബന്ധമില്ലാത്ത, വായു കടക്കാത്ത മാർബിൾ കല്ലറകളിൽ അടക്കംചെയ്യപ്പെടുന്നവർക്ക് എപ്രകാരം ഉയിർത്തെഴുന്നേൽക്കാനാവും!”
AARODUM PARIBHAVAMILLATHE
₹275.00Original price was: ₹275.00.₹220.00Current price is: ₹220.00.‘ഫാക്ടറികളില് നിന്നും കുറെ സാധനങ്ങള് നിര്മ്മിച്ചു വിട്ടാല്മാത്രം പോരെന്നും ആ ഫക്ടറികള്ക്കകത്തെ മനുഷ്യരുടെ ജീവിതം ആഹ്ലാദകരമാക്കുകകൂടി വേണമെന്നും’ ചിന്തിച്ച മനുഷ്യസ്നേഹിയായ ഒരു ഉദ്ദ്യോഗസ്ഥന്റെ ഹൃദയാവര്ജ്ജകമായ ആത്മകഥ . പ്രഫ എസ് ഗുപ്തന്നായര് എഴുതുന്നു “ഈ ആത്മകഥ കേവലം ഒരാത്മകഥയല്ല… ഒരുകാലഘട്ടത്തിന്റെ കഥയാണ്… ആരോടും പരിഭവമില്ലാതെയാണെഴുത്തെങ്കിലും സത്യമൊട്ടും മറച്ചുവയ്ക്കുന്നില്ല… ധീഷണാശാലികളുടെ നേര്ക്കുള്ള നിര്വ്യാജമായ സമാദരവും ‘മന്ത’ ന്മാരുറെ നേര്ക്കുള്ള പുച്ഛവും തുമ്പയെ തുമ്പയെന്നു വിളിക്കുന്ന തന്റേടവും കൂടിച്ചേര്ന്നതാണ് എം കെ കെ യുടെ അപൂര്വ്വ വ്യക്തിത്വം. ഈ വ്യക്തിസത്തയുടെ സര്ഗ്ഗചൈതന്യം കൊണ്ട് പ്രഭാവിതമാണ് ഈ ആത്മകഥയിലെ ഓരോ അധ്യായവും.”
Pularvettam
₹275.00Original price was: ₹275.00.₹220.00Current price is: ₹220.00.ആയിരക്കണക്കിനു വായനക്കാരെ പ്രചോദിപ്പിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന പുലർകാലചിന്തകളുടെ സമാഹാരം. വെളിച്ചത്തിന്റെ വസ്ത്രമണിയിക്കുന്ന വാക്കുകളാണ് ഈ പുസ്തകത്തിൽ. കയറിയാൽപ്പിന്നെ കടശിയിലേ ഇറങ്ങൂ എന്ന സൈക്കിൾ യജ്ഞക്കാരന്റെ വാശിയിൽ ‘പുലർവെട്ടം’ വായിച്ചടയ്ക്കരുത്. ഒരു ദിവസം രണ്ടേ രണ്ടു പുറം മതി. പിന്നെ ആ വെളിച്ചത്തിൽ, രാക്കിടക്കയിലേക്കു പോകുംവരെയുള്ള നിമിഷങ്ങളെ എങ്ങനെ പ്രകാശഭരിതമാക്കാമെന്നു മാത്രം ആലോചിക്കുക. അങ്ങനെയങ്ങനെ ആലോചിച്ചുപോകുമ്പോൾ, പ്രകാശത്തേക്കുറിച്ചുള്ള ചിന്ത പോലും എത്ര പ്രസാദാത്മകമാണെന്ന് വെളിച്ചം കിട്ടും. ഒടുവിൽ, നിങ്ങളെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട്, നിങ്ങൾ ഒരു സൂര്യനാവുക തന്നെ ചെയ്തുവെന്നും വരാം.
പുലർവെട്ടം പരമ്പരയിലെ ആദ്യപുസ്തകമാണിത്. ജനുവരി 1 മുതൽ ഏപ്രിൽ 30 വരെയുള്ള പ്രഭാതങ്ങളിലേക്ക് വെളിച്ചത്തിന്റെ വിചാരങ്ങൾ.















