446054

Author: Ashish Ben Ajay

250.00 213.00 15%
Item Code: 3360
Availability In Stock

സമയം മൂന്നരമണി കഴിഞ്ഞിരുന്നു. ബ്രാഞ്ചിന്റെ ഷട്ടറും പൂട്ടി ഞാൻ പുറത്തേയ്ക്കിറങ്ങി. പുറത്ത് നല്ല കോടമഞ്ഞുണ്ട്, പോരാത്തതിനു ചീവിടുകളുടെ ഒച്ചയും കുറ്റാകൂരിരുട്ടും. വഴിയിലെങ്ങും ഒരു വഴിവിളക്കോ പ്രകാശമോ ഒന്നും തന്നെയില്ല. എന്നെയാരോ പിന്തുടരുന്നു തോന്നൽ എനിക്കുണ്ടായത് കൊണ്ടാവണം, ഞാൻ എന്റെ നടത്തം ധ്രുതഗതിയിലാക്കി. വീട്ടിലെത്തിയപാടേ കതകടച്ച് കുറ്റിയിട്ടു. തുറന്ന് കിടക്കുന്ന ജനാലയിലൂടെ കോടമഞ്ഞ് അകത്തേയ്ക്ക് അടിച്ചു കയറുന്നുണ്ട്. ജനാല് കുറ്റിയിട്ട് അടയ്ക്കുന്ന നേരം ഞാൻ വീണ്ടുമൊരിക്കൽ കൂടി പുറത്തേയ്ക്ക് നോക്കി. ബാങ്കിനുള്ളിലെ ലൈറ്റ് ഒന്ന് മിന്നി അണഞ്ഞാ?? അതോ എനിക്ക് വെറുതെ തോന്നിയാണോ?