Shop
The Count of Monty Cristo
ശത്രുക്കളാൽ ഒറ്റുകൊടുക്കപ്പെട്ട് പതിന്നാലുവർഷം കാരാഗൃഹവാസം അനുഭവിക്കാൻ ഇടവന്ന ഡാന്റസിന്റെ പ്രതികാരനിർവഹണത്തിന്റെ നിണമൊഴുകുന്ന വഴിച്ചാലുകളിലൂടെ സഞ്ചരിക്കുന്ന ക്ലാസിക് കൃതിയുടെ പുനരാഖ്യാനമാണിത്. ചരിത്രത്തെയും കല്പനയെയും സമന്വയിപ്പിച്ച ഈ ജനപ്രിയകൃതിയിലെ, ജീവിതദുര്യോഗങ്ങളോടു സമരസപ്പെടാൻ വിസ്സമ്മതിക്കുന്ന കഥാനായകൻ, സാഹസികത ഇഷ്ടപ്പെടുന്ന വായനക്കാരുടെ എക്കാലത്തെയും ഇഷ്ടകഥാപാത്രമാണ്.
₹50.00Original price was: ₹50.00.₹25.00Current price is: ₹25.00.Know your garden plants
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.Sparks of wisdom
Sparks of wisdom is a discreet compilation of inspiring quotes, great utterances and insightful observations. This ‘handbook for a wiser living’ makes you aware of the truth that “all things are sacred, all events profitable, all days holy, all men divine.”
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Singari tharavum Kuttyolum
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Sangyakalum pouranika arivukalum
പഞ്ചാഗ്നി, അഷ്ടദിക്പാലകന്മാര്‍, അഷ്‌ടോപായങ്ങള്‍, അഷ്ടമംഗല്യം, നവകന്യകമാര്‍, ദശപുഷ്പങ്ങള്‍, ദശാവതാരങ്ങള്‍, ദ്വാദശാദിത്യന്മാര്‍, ദേവീപീഠങ്ങള്‍ എന്നിങ്ങനെ, 1 മുതല്‍ 108 വരെയുള്ള സംഖ്യകളോടു ചേര്‍ന്നുകിടക്കുന്ന, പൗരാണിക അറിവുകളെ പരിചയപ്പെടുത്തുന്ന കൃതി.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Udhyanachedikal Samrakshnam Paripalanam
ചെത്തിയും ചെമ്പരത്തിയും മുതല്‍ ബിഗോണിയയും ലിപ്‌സ്‌റ്റിക് ചെടിയും വരെ പൂത്തുലഞ്ഞു നില്‌ക്കുന്ന ഈ കൈപ്പുസ്‌തകം, പൂന്തോട്ടങ്ങളില്‍ നട്ടു പരിപാലിച്ചുവരുന്ന 25 തരം പൂച്ചെടികളുടെയും ഇലച്ചെടികളുടെയും നടീല്‍രീതി, പരിപാലനം, സംരക്ഷണം എന്നിവയെക്കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്നു പരമ്പരാഗത അലങ്കാരച്ചെടികള്‍ക്കൊപ്പം നവീന സങ്കരയിനങ്ങളും അന്യദേശയിനങ്ങളുമൊക്കെ ഈ താളുകളില്‍ നിറയുന്നു
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.Rajakan
സന്താനലബ്ധിക്കായി മധുരമീനാക്ഷിക്ഷേത്രത്തില്‍ ഭജനംപാര്‍ക്കാനെത്തിയ വേലായുധനും ഭാഗീ രഥിക്കും സത്രപരിസരത്തുനിന്ന് പേറ്റുമണം മായാത്ത ഒരു ശിശുവിനെ ലഭിച്ചു. അവര്‍ ‘രജകന്‍’ എന്നു പേര്‍വിളിച്ച് വളര്‍ത്തിയ ആ കുട്ടി, പന്തിരുകുലത്തിലെ ഒമ്പതാമനായിരുന്നു. ജ്ഞാനവിജ്ഞാനങ്ങളുടെ ഭണ്ഡാരം തുറന്ന് അതില്‍ നിന്നാവോളമെടുത്ത ആ യശസ്വിയുടെ ജീവിതത്തി ലൂടെയുള്ള കഥായാത്രയാണ് ഈ പുസ്തകം.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Prasangakalayekurich Chila prayogika Chinthakal
പ്രസംഗതല്പരര്‍ക്കു മാത്രമല്ല, വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും യുവജനങ്ങള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കുമെല്ലാം പ്രയോജനപ്രദമാണ് ഈ കൃതി. അറിവും ചിന്തയും അനുഭവങ്ങളും സമഞ്ജസമായി സമന്വയിപ്പിച്ചുകൊണ്ട് രചിച്ചിട്ടുള്ളതും ഒറ്റയിരിപ്പില്‍ വായിച്ചുതീര്‍ക്കാവുന്നതുമാണ് ഈ വൈജ്ഞാനികഗ്രന്ഥം.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.Post cards from Germany & Austria
രണ്ടു ലോകമഹായുദ്ധങ്ങൾ വരുത്തിവച്ച ഭയാനക നാശങ്ങളിൽ നിന്ന് ഒരു ഫിനിക് സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റ ജർമനിയുടെയും മൊസാർട്ടിനെയും ഫ്രോയ്ഡിനെയും പോലെയുള്ള വിശ്വപ്രതിഭകളുടെ ജന്മനാടായ ഓസ്ട്രിയയിലൂടെയും നടത്തുന്ന ഹൃദ്യമായ ഒരു യാത്രാവിവരണം.ജർമനിയിലും ,ഓസ്ട്രിയയിലും യാത്രികർ കണ്ടിരിക്കേണ്ട ചരിത്രപ്രാധാന്യമുള്ള എല്ലാ സ്ഥലങ്ങളും വിവരണത്തിൽ നിറയുന്നു
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.Parayipetta Panthirukulam: Perunthachan
സ്വന്തം പണിയായുധമായ ഉളി മാറോടടക്കി ജീവിച്ച ഒരു തച്ചന്റെ കഥ. അറിവും കഴിവും തികഞ്ഞ ആശാരിയായി, പെരുന്തച്ചനായി സകലദിക്കിലും അംഗീകരിക്കപ്പെട്ട ഇദ്ദേഹം, മകനെ ഉളിയെറിഞ്ഞുകൊന്ന പിതാവ് എന്ന അപഖ്യാതിക്കും പാത്രമായി. ആ ഐതിഹാസികജീവിതത്തിന്റെ സമസ്തവ്യഥകളും ശില്പചാതുരിയോടെ ഇവിടെ പുനരാവിഷ്‌കരിച്ചിരിക്കുന്നു.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Panthayam
‘വധശിക്ഷയോ കഠിനതടവോ കൂടുതല്‍ അധാര്‍മികം?’ അതിസമ്പന്നനായ ആ ബാങ്കര്‍ ഒരുക്കിയ വിരുന്നുവേളയിലെ തര്‍ക്കവിഷയമായിരുന്നു ഇത്. തടവുശിക്ഷയെ ന്യായീകരിച്ചു സംസാരിച്ച ചെറുപ്പക്കാരന്‍ വക്കീല്‍. തന്റെ വാദം ശരിയാണെന്നു തെളിയിക്കുവാന്‍ പതിനഞ്ചുവര്‍ഷത്തെ കാരാഗൃഹവാസം തിരഞ്ഞെടുക്കുന്നു. ബാങ്കര്‍ നല്കുന്ന രണ്ടു മില്യന്‍ പന്തയത്തുകയാണ്, ഈ ഏകാന്തവാസം പൂര്‍ത്തീകരിക്കുവാനായാല്‍ അവനു ലഭിക്കുന്നത്… വിസ്മയകരമായ പരിസമാപ്തിയിലൂടെ ലോകശ്രദ്ധ നേടിയ ആന്റണ്‍ ചെഖോവിന്റെ The Bet എന്ന വിഖ്യാതകൃതിക്ക് ജയ്‌സണ്‍ കൊച്ചുവീടന്റെ പുനരാഖ്യാനം.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Parayipetta Panthirukulam: Pananar
ശ്രീരംഗത്തെ മഹാപണ്ഡിതന്‍ രങ്കനാഥശാസ്ത്രികള്‍ക്ക് കാവേരിപ്പുഴയോരത്തുനിന്നു ലഭിച്ച ശിശു ‘തിരുവരങ്ങത്ത് പാണനാര്‍’ എന്ന വിശ്രുത സംഗീതജ്ഞനായതിന്റെ കഥ. സപ്തസ്വരസഞ്ചാരങ്ങളെ ആത്മാവിന്റെ സാധനയാക്കിയ പാണനാരുടെ സംഗീതസിദ്ധിയുടെയും സ്വഭാവശുദ്ധിയുടെയും ഏടുകള്‍. അലൗകികമായ ഒരീരടിപോലെ ആ സാധകന്‍ മോക്ഷമാര്‍ഗം തിരയുന്നു, സായുജ്യം നേടുന്നു.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Palathum parayum pathirum
നെടുമുടി വേണുവിന്റെ ആദ്യ ലേഖനസമാഹാരം. പച്ചപിടിച്ച ഓര്‍മകളെക്കുറിച്ച്, നിറപ്പകിട്ടാര്‍ന്ന കാലങ്ങളെക്കുറിച്ച്, ഹൃദയസ്പര്‍ശിയായ ആത്മബന്ധങ്ങളെക്കുറിച്ച്, വേദനയും ആഹ്ലാദവും നര്‍മവും കൂട്ടിക്കലര്‍ത്തിയ ഭാഷയില്‍ എഴുതിയ കുറിപ്പുകള്‍.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Oru Phd Bhiruthathinte Kadha
കാലടി സംസ്‌കൃത സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടുമ്പോള്‍ പി.സി. മാത്യുവിനു പ്രായം 76! എഴുപതാം വയസ്സിലെടുത്ത ഒരു തീരുമാനത്തെ പിന്തുടര്‍ന്ന്, വാര്‍ധക്യത്തിന്റെ അവശതകള്‍ മറികടന്ന്, കഠിനപ്രയത്‌നത്താല്‍ സാധ്യമാക്കിയ ഈ പി.എച്ച്.ഡിക്കു പിന്നിലെ അനുഭവങ്ങളാണ് ഈ പുസ്തകത്തില്‍. പ്രചോദനാത്മകചിന്തകളുടെ സുവര്‍ണരേഖകള്‍ ഈ ഓര്‍മപ്പുസ്തകത്തെ വ്യത്യസ്തമാക്കുന്നു.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.Oru manjukala katha
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.















