-
Thomas Alva Edison
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.മഌഷ്യജീവിതത്തെ, ആയിരത്തിലേറെ കണ്ടുപിടിത്തങ്ങളിലൂടെ മാറ്റിമറിക്കുകയായിരുന്നു ‘മെന്‍ലോപാര്‍ക്കിലെ മാന്ത്രികന്‍.’ വൈദ്യുതവിളക്കും സ്വനഗ്രാഹിയന്ത്രവും ചലച്ചിത്രവുമൊക്കെ ഈ മാന്ത്രികന്‍ തന്റെ തൊപ്പിക്കുള്ളില്‍നിന്നും പുറത്തെടുത്ത അത്ഭുതങ്ങളില്‍ ചിലതുമാത്രം. എഡിസനെയും എഡിസന്റെ ‘ഗവേഷണശാല’യെയും അടുത്തറിയുവാന്‍ ശ്രമിക്കുകയാണ് ഈ ജീവചരിത്രകൃതി.
-
-
Albert Einstein
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.ശാസ്‌ത്രചരിത്രത്തെ, ഭൗതികശാസ്‌ത്ര നിയമങ്ങളെ, പ്രപഞ്ചവീക്ഷണത്തെത്തന്നെ സ്വന്തം സിദ്ധാന്തങ്ങളിലൂടെ കീഴ്‌മേല്‍ മറിച്ച ഐന്‍സ്‌റ്റിന്റെ ജീവിതവും സംഭാവനകളും ഒരു കഥ പോലെ അവതരിപ്പിക്കുന്ന ജീവചരിത്രഗ്രന്ഥം. ISBN : 9789383760251
-
Sreekrishna Katha
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.മൗലിയില്‍ മയില്‍പ്പീലിയും നെറ്റിയില്‍ ഗോരോചനക്കുറിയും കഴുത്തില്‍ വനമാലയും ചെന്തളിര്‍ക്കൈയില്‍ മുരളികയും അരയില്‍ മഞ്ഞപ്പട്ടും കിങ്ങിണിയുമായി നില്‌ക്കുന്ന കാര്‍മുകില്‍വര്‍ണ്ണന്റെ പുണ്യാവതാരകഥയാണിത്. യശോദയും ദേവകിയും നന്ദഗോപരും ബലരാമഌം രുഗ്‌മിണിയും രാധയും കംസഌം കാളിയഌം കടമ്പും തൂവെണ്ണയുമൊക്കെ ഈ കഥായമുനയില്‍ ഓളംതുള്ളുന്നു.
-
Kuttikalude Sakunthalam
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.കാളിദാസന്റെ വിശ്വവിഖ്യാത കാവ്യനാടകമായ ‘അഭിജ്ഞാനശാകുന്തളം’ കുട്ടികള്‍ക്കു പരിചയപ്പെടുത്തുന്ന പുസ്തകം. കണ്വാശ്രമകന്യകയുടെയും ദുഷ്യന്തരാജാവിന്റെയും പ്രണയം, ദുര്‍വാസാവിന്റെ ശാപം, നഷ്ടപ്പെട്ട മുദ്രമോതിരം, അതിന്റെ വീണ്ടെടുപ്പ് – ഇങ്ങനെ അനേകം നാടകീയമുഹൂര്‍ത്തങ്ങള്‍ ചേര്‍ന്ന ക്ലാസിക് കൃതിയുടെ കഥാസംഗ്രഹം.
-
Chemeente Vimanayathra
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.കുട്ടികള്‍ക്ക് സദുപദേശങ്ങളുടെ മരുന്നും മന്ത്രവുമായി എത്തുന്നവരാണ് ഈ സമാഹാരത്തിലെ കഥാപാത്രങ്ങള്‍. മനുഷ്യജീവിതത്തെ സംബന്ധിക്കുന്ന വലിയ അനുഭവപാഠങ്ങളാണ് കൊച്ചുകൂട്ടുകാര്‍ക്കായി ഈ രചനകള്‍ മുന്നോട്ടുവെക്കുന്നത്.
-
Chakrakudam
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.ചക്കര പോലെ മധുരിക്കുന്ന കുട്ടിക്കവിതകള്‍. ഗുണപാഠകഥകളും ശാസ്‌ത്രവീക്ഷണവും ദേശഭക്തിയും ചേരുന്ന ഈ കാവ്യസമാഹാരം കുട്ടികള്‍ക്ക് സമ്മാനിക്കാന്‍ കഴിയുന്ന ഒരു വിശിഷ്‌ട ഉപഹാരമാണ്.
-
CHILLUKANNU
₹240.00Original price was: ₹240.00.₹192.00Current price is: ₹192.00.ഒരു ‘ഒറ്റക്കണ്ണി’യുടെ ചത്ത ഇടംകണ്ണിന്റെ ദൃഷ്ടിപരിധിയിലെ നിറം വാര്‍ന്ന, വെളിച്ചം കെട്ട കാഴ്ചകളാണ് ഈ നോവല്‍. ആഴങ്ങളില്‍ കടുംവേദനയുടെ മീനുകളെ തുടിക്കുവാനനുവദിച്ച്, മുകള്‍പ്പരപ്പില്‍ ശാന്തഗംഭീരത പേറുന്ന ഒരു തടാകംപോലെ നിലകൊള്ളുന്ന കോമളത്തിന്റെ ജീവിതകഥാപുസ്തകം. മോഹങ്ങളും പ്രത്യാശകളും ഒക്കെ ഞെരിച്ചു കളയുന്ന മുള്ളുകള്‍ വളര്‍ന്നു മുറ്റിയ തരിശുനിലമായ അവളുടെ ആത്മഭാഷണങ്ങളുടെ സ്വനഗ്രാഹി. അപമാനങ്ങള്‍ ദുഃഖഗേഹമാക്കിയ ഒരു പെണ്ണിന്റെ ശരീരത്തിന്റെയും മനസ്സിന്റെയും സ്പന്ദമാപിനി.
-
Chemban Parunthum Unnikkuttanum
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.കുട്ടികള്‍ക്ക് കഥപറഞ്ഞുകൊടുക്കുന്ന ശീലം ഇന്ന് പാടെ ഇല്ലാതായിരിക്കുന്നു. കുട്ടികളെ ഏറെ സ്വാധീനിക്കുന്നത് സ്മാര്‍ട്ട് ഇലക്‌ട്രോണിക് ഉപകരണങ്ങളാണ്. അതിലേക്കുള്ള ശ്രദ്ധയില്‍ അവരുടെ ചിന്താദിശതന്നെ മാറിപ്പോകുന്നു. മായാലോകത്തിനു പിന്നാലെയുള്ള പരക്കംപാച്ചിലിനിടയില്‍ പലരും വരുംതലമുറയുടെ സ്വഭാവരൂപീകരണത്തെക്കുറിച്ചുള്ള ചിന്ത മറന്നുപോയപോലെയാണ്. എന്നാല്‍, സമൂഹത്തിന് ഉത്തമമാതൃകകളായിത്തീരേണ്ട പൗരന്മാരെ നേര്‍വഴിക്കു നയിക്കേണ്ട ചുമതല നമുക്കുണ്ട്. ഈ സദുദ്ദേശ്യത്തോടുകൂടിയാണ് കുട്ടികള്‍ക്കായി ഈ നോവല്‍.
-
Aithihyangalum Sathyangalum
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.നിരീക്ഷണവും ഗവേഷണവും അര്‍ഹിക്കുന്ന പല വിഷയങ്ങള്‍ നമ്മുടെ പുരാണേതിഹാസങ്ങളിലും ഐതിഹ്യങ്ങളിലും മറഞ്ഞിരിക്കുന്നുവെന്ന് ബോധ്യപ്പെടുത്തുന്ന കൃതി. രേഖപ്പെടലിനു മുമ്പും ചരിത്രമുണ്ടായിരുന്നു എന്ന തിരിച്ചറിവിന്റെ പണ്ഡിതോചിതമായ വെളിപ്പെടുത്തല്‍. കാലത്തിന്റെ അജ്ഞാതവഴികളിലെ നിരവധി നാഴികക്കല്ലുകള്‍ ഇതില്‍ കാണാം.
-
Parayipetta Pandhirukulam
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.വാമൊഴിയിലൂടെ പ്രചരിച്ച് മലയാളിമനസ്സുകളില്‍ കുടിയേറ്റക്കാരായ ഒരു പറയസ്ത്രീയുടെയും അവര്‍ ജന്മമേകിയ പന്ത്രണ്ടïു മക്കളുടെയും അമരഗാഥ.
ഒരു ബ്രാഹ്മണോത്തമനും പറയമാടത്തില്‍ പിറന്ന പത്‌നിക്കും അവരുടെ ദേശ സഞ്ചാരത്തിനിടെ ജനിച്ച മക്കളുടെ പുരാവൃത്തം ഹൃദ്യമായ ഭാഷയില്‍ കഥയായി പകരുകയാണ് ഇവിടെ. കുലത്തിനും ജാതിക്കുമപ്പുറം മനുഷ്യനെന്ന മഹാപ്രതിഭാസത്തിന്റെ സത്ത അന്വേഷിക്കുകയാണ് ഗ്രന്ഥകാരി.
സംഗൃഹീതപുനരാഖ്യാനം: രമാ മേനോന്‍
ചിത്രീകരണം: നമ്പൂതിരി. -
Cinemayude Technique: Script Muthal Projection Vare
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.ശബ്ദവും ചലനവും കൊണ്ട്, ഇരുളും വെളിച്ചവും കൊണ്ട് മായക്കനവൊരുക്കുന്ന സിനിമയുടെ രഹസ്യങ്ങളാണ് ഈ പുസ്തകസ്‌ക്രീനില്‍ തെളിയുന്നത്. സിനിമയുടെ ചിത്രീകരണത്തിലും പ്രദര്‍ശനത്തിലും ഉപയോഗപ്പെടുത്തുന്ന ടെക്‌നിക്കുകള്‍ ഈ താളുകളില്‍ വിശദീകരിക്കപ്പെടുന്നു. സെല്ലുലോയ്ഡ് ഫ്രെയ്മുകളുടെ പിറവിയുടെ കഥയാണിത്.
-
Maha Manthrika Kadhakal
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.തൂശനില തോണിയാക്കിയ കടമറ്റത്തു കത്തനാരും, പിശാചിനിയെ ഗാന്ധര്‍വവിവാഹം കഴിച്ച വയസ്‌കരയില്ലത്ത് ഭട്ടതിരിയും പോലെ മന്ത്രവും മന്ത്രവാദവും ഇന്ദ്രജാലവും മഹേന്ദ്രജാലവും കൊണ്ട് ചാത്തനെയും മാടനെയും മറുതയെയും ഒടിയനെയും യക്ഷിയെയുമൊക്കെ ജയിച്ച അത്ഭുതശാലികളുടെ കഥകള്‍. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ‘ഐതിഹ്യമാല’യില്‍ പ്രതിപാദിതമായ മാന്ത്രികകഥകളുടെ പുനരാവിഷ്‌കാരം
-
Ethu Disayilekkum Paniyavunna 156 Houseplanukal
₹170.00Original price was: ₹170.00.₹136.00Current price is: ₹136.00.വസ്തുവിനെയും വാസ്തുവിനെയും ഏകോപിപ്പിക്കുന്ന ഈ ഗൃഹനിര്‍മാണപ്ലാനുകള്‍ ഏതു ദിശയിലേക്കും പണിയുവാന്‍ സാധിക്കുന്നതും വാസസുഖം വാഗ്ദാനംചെയ്യുന്നതുമാണ്. 428 സ്‌ക്വയര്‍ ഫീറ്റ് മുതല്‍ 2200 സ്‌ക്വയര്‍ ഫീറ്റ് വരെയുള്ള ഇതിലെ 156 ഹൗസ്പ്ലാനുകള്‍ നിങ്ങളുടെ ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും ‘ബ്ലൂപ്രിന്റായി’ മാറും.
-
Mahakshetra Vismayangal
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.വിശ്വാസസങ്കല്പങ്ങളില്‍ ബൃഹദാകാരം പേറുന്ന മഹാക്ഷേത്ര സന്നിധാനങ്ങളിലൂടെയുള്ള ഒരു യാത്ര. ചരിത്രത്തിന്റെയും ഐതിഹ്യത്തിന്റെയും സ്‌തോത്രകീര്‍ത്തനങ്ങള്‍കൊണ്ട് ഈ സ്വര്‍ഗകവാടങ്ങളെ വണങ്ങുകയാണ് ഗ്രന്ഥകാരന്‍. ദേശത്തിനും കാലത്തിനും അതീതമായി നിലകൊള്ളുന്ന ക്ഷേത്രങ്ങളിലേക്ക് ഉപാസകര്‍ക്കും ജിജ്ഞാസുക്കള്‍ക്കും ഒരു വഴികാട്ടി.
-
Dasavathara Kathakal
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.സത്യവും നീതിയും നാമമാത്രമായിത്തീരുന്ന ദശാസന്ധിയിൽ ധർമസംസ്ഥാപനത്തിനായി അവതരിക്കുന്ന വിഷ്ണുഭഗവാന്റെ കഥകൾ. നമ്മുടെ സംസ്‌കാരത്തിന്റെ നെടുംതൂണുകളായി മാറിയ ഈ കഥകൾ, മാനുഷികമൂല്യങ്ങളിലേക്ക് വെളിച്ചംവീശുന്ന പ്രകാശഗോപുരങ്ങളാണ്.















