-
KERALATHANIMAKAL
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.ഇത്രയ്ക്ക് പാരിസ്ഥിതികജാഗ്രത നിറഞ്ഞുനിൽക്കുന്ന ഒരു പുസ്തകം സമീപകാലത്തൊന്നും ഞാൻ വായിച്ചിട്ടില്ല. പ്രകൃതിസ്നേഹികൾക്കും വിദ്യാർഥികൾക്കും അധ്യാപകർക്കുമൊക്കെ ഒരു കൈപ്പുസ്തകമാണിത്. ഭാഷയുടെ മനോഹാരിത, അവതരണത്തിലെ കൃത്യത, മികച്ച വായനാസുഖം, പ്രകൃതിജാല വൈവിധ്യം – ഇതെല്ലാം ഈ പുസ്തകത്തെ ഉജ്വലമാക്കുന്നു.
അവതാരികയിൽ
പി. സുരേന്ദ്രൻ
നമ്മുടെ നാടിന്റെ ഋതുശോഭകളിലൂടെ, കേരളത്തെ കേരളമാക്കുന്ന തനിമകളിലൂടെ ഒരു സസ്യശാസ്ത്രാധ്യാപകൻ നടത്തുന്ന യാത്രയാണിത്. കരയും കടലും കുളവും കായലും കാടും ഒക്കെ ഈ സഞ്ചാരിയിൽ ഭൂതകാലക്കുളിരോടെ നിറയുന്നു. കണ്ണാന്തളിയും കാലവർഷവും കാവും കാക്കയും കരിവീരനുമൊക്കെ ദേശസുകൃതങ്ങളായി ഈ യാത്രികനെ ഗൃഹാതുരനാക്കുന്നു.
-
Ninavu
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.മനസ്സുകൾ തമ്മിൽ അടുപ്പമുള്ളവർക്ക് ഒരുമിച്ചിരിക്കുവാനോ, സുഖദുഃഖങ്ങളിൽ പരസ്പരം ആശ്ലേഷിച്ച് ആശ്വാസം പകരുവാനോ കഴിയാത്ത വ്യവസ്ഥിതി. അതും ഈ ടെക്നോളജിക്കൽ ലോകത്ത്. മനുഷ്യന് മനുഷ്യൻ തന്നെ അശുദ്ധി കല്പിക്കുന്ന അപരിഷ്കൃതമായ ഭേദചിന്തകൾ മൂലമുള്ള മാറ്റിനിർത്തലുകളുടെ, നൊമ്പരങ്ങളുടെ നേർക്കാഴ്ചകൾ.
ഇനിയില്ല എന്നറിയാമെങ്കിലും “അച്ഛന്റെ മോളേ…” എന്ന പിൻവിളിക്കായി വേർപാടിന്റെ കടലാഴമാർന്ന നൊമ്പരവും പേറിയുള്ള കാത്തിരിപ്പ്.
ജീവിതയാത്രയിൽ ഏകയായി മുന്നേറുമ്പോൾ ഉള്ളുലയ്ക്കുന്ന ആന്തരിക-ബാഹ്യസമ്മർദങ്ങളുടെ സത്യസന്ധമായ ഉള്ളെഴുത്തുകൾ!
സ്നേഹത്തിന്റെ, സഹനത്തിന്റെ പ്രതീക്ഷയുടെ, ചേർത്തു നിർത്തലിന്റെ, ഒറ്റപ്പെടലിന്റെ, ഒഴിവാക്കപ്പെടലിന്റെ, സമകാലിക സമൂഹത്തിലെ മൂല്യച്യുതികളുടെ, ആത്മകഥാംശമുള്ള ലേഖന സമാഹാരം വായനക്കാർക്കായി സമർപ്പിക്കുന്നു.
ഈ ലേഖനങ്ങൾ മനുഷ്യജീവിതത്തിന്റെ സാർഥകതയും മൂല്യവും പ്രതിപാദിക്കുന്നതോടൊപ്പം വായനക്കാരിൽ പുനർവിചിന്തനത്തിന് വഴിയൊരുക്കുകയും ചെയ്യും എന്ന കാര്യത്തിൽ സംശയമില്ല.
വിരസമാവില്ല ഈ വായന. -
OCEAN Of LOVE
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.This delightful collection of short stories introduces young readers to timeless lessons drawn from the Bhagavad Gita.
Each story is thoughtfully crafted to nurture moral values, spark curiosity, and inspire empathy.These stories are sure to captivate children’s hearts and minds.
Perfect for bedtime reading, this book offers more than just entertainment-it invites children to grow in kindness, courage, and imagination.
-
JALAMKONDULLA MURIVUKAL
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.കരിങ്കടൽപോലെ അലറിപ്പാഞ്ഞ പുഴയും രൗദ്രഭാവം പൂണ്ട് കോരിച്ചൊരിഞ്ഞ മഴയും വടുക്കൾ വീഴ്ത്തിയ ഒരു തുരുത്തിന്റെ തീരാസങ്കടങ്ങളുടെ കഥയാണിത്. ദുർവിധി കയ്പുവെള്ളമായും കലക്കവെള്ളമായും ഇരമ്പുന്ന, കരകാണാത്ത ഒരു നരകനദിക്കുമേൽ അതിജീവനത്തിന്റെ ചങ്ങാടമിറക്കുവാൻ പരിശ്രമിച്ച് കുറെ മനുഷ്യരുടെ, അവരെ തേടിവന്ന രക്ഷകന്റെ വൃത്താന്തങ്ങൾ. പെരുംമഴയത്ത് ഇവിടെ തൊപ്പിക്കുടകൾ പ്രാർഥനകളായി, പ്രതീക്ഷകളായി ആകാശത്തേക്കു കൈകൂപ്പുന്നു. അടിയറവുശീലത്തേയും അടിമ – ഉടമ മനോഭാവത്തെയും മാറ്റത്തിന്റെ കാറ്റ് എങ്ങനെ ഉടച്ചുകളയുന്നുവെന്നും, നീറുന്ന മുറിവു കളെ കാലം എങ്ങനെ ഊതിത്തണുപ്പിക്കുന്നുവെന്നും ഈ ആഖ്യായിക നിങ്ങളെ പഠിപ്പിക്കും.
-
IGUALANILAVU
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.ഇഗ്വ ദ്വീപ്… പാൽപ്പുഴകളും തേനരുവികളുമുള്ള ദ്വീപ്. കൽക്കണ്ടപ്പാറകളും ശർക്കരക്കുന്നുകളുമുള്ള ദ്വീപ്… രത്നങ്ങൾ കുലകുലയായി ചെടികളിൽ തൂങ്ങുന്ന ദ്വീപ്… സിംഹരാജനും അരയന്നരാജ്ഞിയും ഭരിക്കുന്ന, പ്രജകളായ പക്ഷിമൃഗാദികൾ സോദരരെപ്പോലെ വസിക്കുന്ന ദ്വീപ്… ഇനിയും മനുഷ്യസ്പർശമേൽക്കാത്ത ആ ദ്വീപിലേക്ക് കഥയുടെ തോണി തുഴഞ്ഞ് ഒരു യാത്രയിലാണ് ഇവിടെ കുറെ കൂട്ടുകാർ. ചിരുതേയിമുത്തശ്ശി അമരക്കാരിയായ തോണിയിൽ ആകാംക്ഷയുടെ പങ്കായവും പേറി ആവേശത്തുഴച്ചിൽ നടത്തുന്നവരിൽ അരുമക്കുരുന്നുകൾ മാത്രമല്ല ഉള്ളത്; പുഞ്ചിരിതൂകുന്ന ഇഗ്വാളനിലാവിലലിഞ്ഞ്, കലപിലയും കടിപിടിയും മറന്ന് കിളികളും ജന്തുക്കളും, വീശാൻ മറന്ന് കാറ്റും ഒക്കെയുണ്ട്.
ബാലസാഹിത്യവിഭാഗത്തിൽ 2025-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ഗ്രന്ഥകാരന്റെ ഏറ്റവും പുതിയ ബാല സാഹിത്യനോവൽ
-
Madhuranellikka
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.‘മൂത്തവർ ചൊല്ലും മുതുനെല്ലിക്ക, ആദ്യം കയ്ക്കും, പിന്നെ മധുരിക്കു’മെന്നല്ലേ പഴമൊഴി! ചുറ്റുപാടുകളിലെ കാഴ്ചകളെ കുട്ടിക്കവിതകളാക്കി, കൊച്ചുകൂട്ടുകാർക്കായി അറിവിന്റെയും ആനന്ദത്തിന്റെയും രസം പകരുന്നതും ആദ്യവായനയിൽത്തന്നെ മധുരിക്കുന്നതുമായ ഒരുകൂട്ടം അക്ഷരനെല്ലിക്കകളുമായി ‘മധുര നെല്ലിക്ക’.
-എം.ടി. പ്രദീപ്കുമാർ (കവി, ഗാനരചയിതാവ്)
-
KARINKALICHATHAN
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.സർവചരാചരങ്ങളും ദൈവങ്ങളും തമ്മാമ്മിൽ മിണ്ടുകയും പറയുകയും സ്നേഹിക്കുകയും കലഹിക്കുകയും ചെയ്യുന്ന കീഴാളലോകത്തിന്റെ കഥ പറയുകയാണിവിടെ. നമ്പോലനും മുഹാമിയും ചിത്തനും ചെമ്മരത്തിയും മാരിപ്പെങ്ങളും ഉറുവാടനും സുന്ദരിയും അപ്പുണ്ണിയും കോരപ്പുണ്ണിയും ഇട്ടപ്പനും നെട്ടപ്പനും പർജീത്തും സ്രീരാമച്ചനും ഗീതമ്പട്ട്യാരും കണിയാനും പ്രഭാകരച്ചനും രൈരുച്ചനും കരിങ്കാളിയും മൂക്കാഞ്ചാത്തനും മാടനും മറുതയും മലവായിയും മുത്തപ്പനും കണ്ണൻമീനുകളും പുളാനുകളും ചീളക്കടുക്കളും ആമകളും നായ്ക്കളും തെങ്ങുകളും പൂക്കൈതകളും കാറ്റും തോടും നക്ഷത്രങ്ങളും തമ്മിലുള്ള പായാരങ്ങളിലൂടെ പടർന്നേറുന്ന നോവൽ.
-
MUSEUM
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.ചരിത്രം ചിലപ്പോഴെല്ലാം അതിന്റെ മരിച്ച കൺപോളകൾ വർത്തമാനത്തിലേക്കു തുറക്കാറുണ്ട് – ചിലർക്കു മാത്രം കാണാൻ വേണ്ടി, വർത്തമാനത്തിന്റെ ആസന്ന മരണവേളകളിലും ചിലപ്പോൾ അങ്ങനെ സംഭവിക്കാം – ചിലർക്കുമാത്രം ചരിത്രം അറിയാൻ വേണ്ടി. ഒരു മ്യൂസിയം കാവൽക്കാരൻ മൂർത്തിയുടെയും അയാളുടെ ഭാര്യയുടെയും അടഞ്ഞ ജീവിതവാതിൽക്കലെത്തുന്ന ഒരു പരിചയക്കാരനിലൂടെ മനുഷ്യാവസ്ഥയുടെ ആവർത്തിത ചരിത്രം മൂടൽമഞ്ഞിൽ ഒരു രക്തത്തുള്ളി കണക്കെ തണുത്ത സൂര്യനായി തെളിയുന്നു.
-
COUNTRIES OF THE WORLD
₹280.00Original price was: ₹280.00.₹224.00Current price is: ₹224.00.A mini encyclopedia to access pertinent and up-to-date information on all nations of the world. This book will be a valuable collection to people of all age group, as well as to libraries and information centers worldwide. For the common people it is a quick reference guide at the same time, for information seekers a mountain of information at one source.
-
DAIVAKKALLUKAL
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.കമ്മ്യൂണിസ്റ്റാണെന്ന ഒറ്റക്കാരണത്താൽ മണിയൻ തറവാട്ടിൽ നിന്നു ബഹിഷ്കൃതനാകുന്നു; ബാരക്കിൽ നിന്നു തിരസ്കൃതനാകുന്നു. ഇൻക്വിലാബിന്റെ ഗീതങ്ങൾ ഒരു സ്വപ്ന ജീവിയായ സഖാവിനു നൽകിയ പാഥേയമാണ് ഈ നിണച്ചാലിൽ തട്ടിക്കമിഴ്ന്നുകിടക്കുന്നത്. സംഗീതമാകുംമുമ്പേ കഴുത്തറുക്കപ്പെട്ട വാക്കുകൾ, ദുര വിഴുങ്ങിയ ചൂഷിതവർഗ ബൈബിൾ, ചക്രവാളങ്ങളിൽ പ്രതിധ്വനിക്കാത്ത സമര കാഹളങ്ങൾ ഒക്കെ ഈ കൽത്തറയിൽ വിഷാദനിഴൽ വീഴ്ത്തുന്നു.
-
ALPHABET COLOURING & WRITING CAPITAL AND SMALL LETTERS
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Layout & Design : Jayaprakash P G
-
MAHATMA
₹260.00Original price was: ₹260.00.₹208.00Current price is: ₹208.00.‘സഹിഷ്ണുത’ എന്ന പദം പ്രചാരലുപ്തമാകുന്ന ലോകത്തിന് ഗാന്ധിജിയിൽ നിന്ന് ഏറെ പഠിക്കാനുണ്ട്. = മുമ്പത്തേക്കാളേറെ ഇപ്പോൾ, ആ മഹാത്മാവിന്റെ സ്മൃതിമണ്ഡപത്തിന്റെ അടിക്കല്ലുകൾവരെ മാന്തിമാറ്റുവാൻ ഇന്നത്തെ ജനനായകർ വ്യഗ്രതപ്പെടുന്നത് ഈ പുസ്തകത്തെ ഒരു അനിവാര്യതയാക്കുന്നു, ‘അച്ഛാ ദിൻ’ എന്ന കിനാവിന്റെ വർഗീയ സാമ്പത്തിക ശക്തികളുടെ ആശ്ലേഷം അതിവിദൂരത്താക്കുന്ന കാലം ഈ പഠനങ്ങളെ അനുപേക്ഷണീയമാക്കുന്നു. ഗാന്ധിജിയുടെ ജീവിതവും സന്ദേശവും പ്രതിപാദ്യ വിഷയമാക്കുന്ന, ഇതിവൃത്തപരിസരമാകുന്ന കുറെ സാഹിത്യരചനകൾ ഇവിടെ വായനയ്ക്കും സംവാദത്തിനും വിധേയമാകുകയാണ്. മാടമ്പും സച്ചിദാനന്ദനും സുഭാഷ് ചന്ദ്രനും സുസ്മേഷും ഒക്കെച്ചേർന്ന് രാഷ്ട്രപിതാവിന്റെ ഒരു പോർട്രെയിറ്റ് ഈ താളുകളിൽ പൂർത്തിയാക്കുന്നു. സത്യാനന്തരകാലത്തെ കല്ലുവച്ച നുണകളെ അവർ സത്യത്തിന്റെ സൂര്യനുനേർക്ക് ഉന്മുഖമാക്കുന്നു.
-
KATHUKALUDE PUSTHAKAM
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.കൈയെഴുത്തിന്റെ കാലം കഴിയുകയാണ്; എഴുതുന്ന കത്തുകളുടെയും. അതുതന്നെയാണ് കത്തുകളുടെ ഈ പുസ്തകത്തിന്റെ പ്രസക്തിയും. ‘ഇ’ എഴുത്ത് സർവസാധാരണമാകവേ ഈ എഴുത്തുകൾ അതിന്റെ ഉള്ളടക്കത്തെക്കാൾ ഉപരി രചയിതാക്കളുടെ ഉള്ളറിയാനുള്ള ഹസ്തരചനകൾ ആകുന്നു. ഒന്നിനൊന്നു വ്യത്യസ്തമായ ഹസ്തരേഖകൾ പോലെ. മലയാളത്തിലെ പ്രശസ്തരുടെ കത്തുകളുടെ ഈ പുസ്തകം അപൂർവമായ ഒരു ചരിത്രരേഖയാണ്.
-
MULBERRY – ENNODU NINTE ZORBAYE KURICHU PARAYU
₹499.00Original price was: ₹499.00.₹399.00Current price is: ₹399.00.ഇന്നോളം കണ്ടിട്ടില്ലാത്ത പുതുമകളുമായി ബെന്യാമിന്റെ ഏറ്റവും പുതിയ നോവൽ.
-
IRUTTU PATHRADHIPAR
₹240.00Original price was: ₹240.00.₹192.00Current price is: ₹192.00.മനുഷ്യമനസ്സിലെ വെട്ടവും ഇരുട്ടും മാറിമാറി, ജീവിത സത്യങ്ങൾക്ക് മുഴുത്ത തലക്കെട്ടുകൾ സൃഷ്ടിക്കുകയാണ് ഈ കഥകളിൽ, അരികുകളിൽ നിന്നും തുറസ്സുകളിൽ നിന്നും വന്നെത്തുന്ന കഥാപാത്രങ്ങൾക്ക് പകൽ ബഹളവും രാനിശ്ശബ്ദതയും ഒന്നുപോലെ പിറവിനേരങ്ങൾ തീർക്കുന്നു. വാഴ്വ് കുത്തിയ തമോഗർത്തങ്ങളിൽ പതിക്കാതെ പ്രേതവേട്ടക്കാരനും കരിമരുന്നു ഫാക്ടറിക്കാരനും ജീവപര്യന്തം തടവുകാരനും ഒക്കെ ഇവിടെ നേർവഴിയേയും വളഞ്ഞു പുളഞ്ഞും ഉഴറിയോടുന്നു. മുൻധാരണകളെ മുച്ചൂടും വെണ്ണീറാക്കുവാൻ ഒരുമ്പെട്ടിറങ്ങിയ മനുഷ്യാഗ്നികളാണ് ഇവർ – തീനാവുകൊണ്ട് നിങ്ങളുടെ അസ്ഥിയെ നക്കുന്നവർ, മജ്ജയെ പൊള്ളിക്കുന്നവർ.
-
Ashanthitheeram Marikadakkan
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.രാമായണവും മഹാഭാരതവും ഭാഗവതവും ഉപനിഷത്തുകളും തിരുക്കുറളും ഗീതാഞ്ജലിയും ഒക്കെ കൈവഴികളായി ചേരുന്ന ഒരു ആത്മീയസരിത്താണിത്. ഇന്നലെകളെ മറന്ന് ഇന്നിന്റെ ലഹരിയിൽ മയങ്ങുന്നവർക്ക് ഒരു തിരിഞ്ഞുനോട്ടത്തിന് – ‘തിരഞ്ഞു’ നോട്ടത്തിന് – ഈ കൃതി പ്രചോദനമാകും; അവരുടെ ഹൃദയത്തെ ശുദ്ധവും മനസ്സിനെ നിർമലവുമാക്കും. കൂരിരുട്ടിൽ പ്രകാശിക്കുന്ന ഒരു നക്ഷത്രപ്പൊട്ടാണ്, ആത്മാവ് മുഖംനോക്കുന്ന ഒരു കണ്ണാടിയാണ്, അറിഞ്ഞതിനപ്പുറത്തേക്കുള്ള ഒരു വാതായനമാണ് ഈ ലേഖനങ്ങൾ.
-
ALPHABET COLOURING & WRITING CAPITAL AND SMALL LETTERS
Original price was: ₹70.00.₹56.00Current price is: ₹56.00.Layout & Design : Jayaprakash P G















