Shop
Nayakanum Nayikayum
വിഭ്രമിപ്പിക്കുന്ന ഒരു ചിത്രകഥയിൽനിന്നും ഉയിർത്തെഴുന്നേറ്റതുപോലെയുള്ള ഭൂതാവിഷ്ടരായ കുറേ കഥാപാത്രങ്ങളിലൂടെയും അവരുടെ മൃഗീയവാസനകളുടെ മുരൾച്ചകളിലൂടെയും ഒരു തിരോധാനത്തിന്റെ പദപ്രശ്‌നത്തെ പൂരിപ്പിക്കുന്ന നോവൽ.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Mukulanam
ഹൈഡ്രകളെ ഉപയോഗിച്ച് സ്വന്തം ശരീരത്തിൽ നടത്തിയ അപകടകരമായ പരീക്ഷണത്തെത്തുടർന്ന് ജീവന്റെയും മരണത്തിന്റെയും നൂൽപ്പാലത്തിലേറിയ തെരേസ എന്ന ജന്തുശാസ്ത്ര ബിരുദധാരിണിയുടെ ഒടുങ്ങാത്ത ഇച്ഛാശക്തിയുടെയും, വികലമായ ജനിതകശാസ്ത്രപരീക്ഷണത്തിലൂടെ ജന്മംകൊണ്ട ഹരിതകമനുഷ്യന്റെ നിസ്സഹായതയുടെയും കഥ.
₹75.00Original price was: ₹75.00.₹60.00Current price is: ₹60.00.Kavalmalakha
കുഞ്ഞുനാളിലേ മനസ്സിലേറ്റ മുറിവും വേദനയും ഉള്ളിലൊതുക്കി യുവത്വത്തിലേക്കെത്തിയ ഒരു ധനികപെൺകുട്ടിയുടെ വിപ്ലവാത്മകമായ യുക്തിചിന്തയുടേയും ചെറുത്തുനില്പിന്റേയും സുതാര്യമായ ആവിഷ്‌കരണമാണ് ഈ നോവൽ.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.Arkhyapooja
ഗദ്യ-പദ്യ രചനയിൽ സ്വാഭാവികവിരുത് പ്രകടിപ്പിക്കുന്ന അന്തോണി ചിറ്റാട്ടുകരയുടെ വ്യത്യസ്തമായ നോവൽ.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Pithruvanam
കൊച്ചി മഹാനഗരിയിലെ രണ്ടു നൂതനസംരംഭങ്ങൾ. വ്യാവസായികാടിസ്ഥാനത്തിൽ ശവദാഹകർമം ചെയ്തുകൊടുക്കുന്ന ചുടലക്കമ്പനി – പിതൃവനം. ഒറ്റപ്പെട്ടുകഴിയുന്ന ധനാഢ്യരായ വൃദ്ധരെ പരിപാലിക്കുന്ന ചെഷയർഹോം – ശാന്തിമഠം. ഈ രണ്ടു പ്രസ്ഥാനങ്ങൾക്കുമിടയിൽ രൂപംകൊള്ളുന്ന ക്രൂരമായ ഒരു കൊലപാതകശ്രമത്തിന്റെ കഥ. വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിറുത്തുന്ന ആവിഷ്‌കരണം.
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.Rajithayude Thirodhanam
ഈ നോവലിന്റെ താളുകളിൽനിന്നും ഭൂമിയുടെ അകളങ്കിതമന്ത്രണങ്ങൾ മിഴികളിലും, ഗൂഢമായ ആദിമലിപികൾ ചിറകുകളിലും, പ്രപഞ്ചരഹസ്യം സ്പഷ്ടമാക്കുന്ന പുതുഭാഷ സ്പർശിനികളിലുമായി ഒരു ചിത്രശലഭം പറന്നുയരുന്നു. വിജിഗീഷുവിന്റെ ചിരിയല്ല, ഉയർന്ന തിളനിലയിൽ വെന്തുരുകുന്നവന്റെ ഞരക്കമാണ് ഈ വാക്കുകളിൽ സ്പന്ദിതമാകുന്നത്.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.Montechristo Prabhu
വിശ്വസാഹിത്യത്തിലെ ക്ലാസിക് നോവലുകളിലൊന്ന്. അലക്‌സാണ്ടർ ഡൂമായുടെ ഏറ്റവും പ്രശസ്തമായ നോവൽ. ഫ്രഞ്ച് സാഹിത്യത്തിലെ മഹത്തായ കൃതി. കൊടുംചതിക്ക് ഇരയായിത്തീർന്ന ഡാന്റിസ്, ഹതാശനാകാതെ മനക്കരുത്തോടെ കാത്തിരുന്ന് പ്രതിയോഗികളോട് പ്രതികാരം ചെയ്യുന്നതിന്റെ കഥ. സ്‌തോഭജനകവും ഉദ്വേഗനിർഭരവുമായ കൃതിയുടെ കാതൽചോരാത്ത പുനരാഖ്യാനം. പുനരാഖ്യാനം: എൻ. മൂസക്കുട്ടി
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.Nakhaskshathameta Ormakal
മാധവിക്കുട്ടിയുടെ കൊച്ചി ജീവിതകാലഘട്ടത്തിലെ ഓർമകളെ ആസ്പദമാക്കുന്ന നോവൽ. വെളുത്ത മഞ്ഞിൻശകലങ്ങളായി എഴുത്തുകാരിയുടെ ശയ്യയെ പൊതിഞ്ഞ മൗനം വളരെ മെല്ലെ അവൾക്കൊരു ആവരണമായി മാറുന്നു. തണുത്തുറഞ്ഞ ശരീരത്തെ പൊതിഞ്ഞ പട്ടായും ആ മൗനം പരിണമിക്കുന്നു. ആ കാഴ്ചകളിലൂടെ…
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.Devayani
പെൺശരീരത്തിന്റെയും മനസ്സിന്റെയും ഉദ്വേഗങ്ങളും ഉദ്വിഗ്നതകളും അനാവൃതമാകുന്ന നോവൽ. വന്യമായ കാമനയുടേയും പുരുഷവിദ്വേഷത്തിന്റേയുമൊക്കെ ആൾരൂപമായ ദേവയാനിയുടെ ഉടൽമിനുക്കത്തിന്റെ ചൂണ്ടക്കൊളുത്തിൽ കുടുങ്ങിപ്പിടയുന്ന പുരുഷാഹന്തയുടെ, ഒരുമ്പെട്ടിറങ്ങുന്നവളുടെ കീഴടക്കാനാവാത്ത കരുത്തിന്റെ ഗാഥ.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Karamazov Sahodharanmar
ലൗകികതയിൽ വിശ്വസിക്കുന്ന ഐവാൻ. സന്ന്യാസജീവിതം കാംക്ഷിക്കുന്ന അലോഷ. സമ്പന്നപിതാവിന്റെ ദരിദ്രപുത്രൻ ദിമിത്രി. സ്ത്രീജീവിതത്തിന്റെ ഭിന്നധാരകൾ വെളിപ്പെടുത്തുന്ന ലിസയും കാതറീനയും ഗ്രഷങ്കയും. എല്ലാവരോടും ക്ഷമിക്കുവാൻ ഉദ്‌ബോധിപ്പിക്കുന്ന ആശ്രമാധിപൻ സോസിമോവ്… ആത്മീയതയും ഭൗതികതയും തമ്മിലുള്ള ഏറ്റുമുട്ടലിനെ ഭിന്നസ്വഭാവികളായ കഥാപാത്രങ്ങളിലൂടെ അവതരിപ്പിച്ച വിഖ്യാതകൃതിയുടെ സംക്ഷിപ്തരൂപം. സംഗൃഹീതപുനരാഖ്യാനം: ജയ്‌സൺ കൊച്ചുവീടൻ
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Don Quixote
കാറ്റാടിയന്ത്രങ്ങളോടും കളിപ്പാവകളോടും ആട്ടിൻപറ്റത്തോടും പോരിനിറങ്ങിയ ‘വീരശൂരപരാക്രമി’യാണ് ഇതിലെ കഥാനായകൻ. യോദ്ധാക്കളെയും രാക്ഷസന്മാരെയും കുറിച്ചുള്ള കഥകളുടെ ഭ്രമാത്മകലോകത്ത് അകപ്പെട്ടുപോയ ഡോൺ ക്വിക്‌സോട്ടിന്റെ സാഹസികസഞ്ചാരങ്ങൾക്ക് ‘ധീരതയെന്ന ഭ്രാന്ത്’ ആയിരുന്നു പ്രചോദനം. മിഥ്യാബോധവും വിചിത്രഭാവനയും വഴികാട്ടികളാകുന്ന ‘ക്വിക്‌സോട്ടിക്’ യാത്രകളുടെ നാൾവഴിവിവരണം. പുനരാഖ്യാനം: ജയ്‌സൺ കൊച്ചുവീടൻ
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Nakharam
തീവ്രവാദികളുടെ ഭീകരാക്രമണത്തിനുശേഷം മുംബൈയിൽനിന്ന് ട്രെയിൻ കയറുമ്പോൾ ജെൻസൻ ജോസഫിന്റെ മനസ്സിൽ നിറഞ്ഞത് നിരപരാധികളുടെ ചിതറിത്തെറിച്ച മാംസവും രക്തവും, നിഷ്‌കളങ്കരായ കുട്ടികളുടെ ദീനരോദനങ്ങളുമായിരുന്നു. മുറിപ്പെടുത്തുന്ന നൊമ്പരങ്ങളുടെ ആ കാഴ്ചകളും കേൾവികളുമാണ് ഈ നോവലിന് ഇതിവൃത്തമാകുന്നത്. രചനാവൈഭവവും ഭാഷാശൈലിയും കൊണ്ട് ശ്രദ്ധേയമായ സസ്‌പെൻസ് നോവൽ.
₹45.00Original price was: ₹45.00.₹36.00Current price is: ₹36.00.Marangalkkidayil oru Monastry
വർത്തമാനകാലഘട്ടത്തിലെ യുവത്വത്തിന്റെ ലോകത്തിലേക്ക് കടന്നുചെല്ലുന്ന ഈ നോവൽ മനുഷ്യജീവിതത്തിന്റെ സങ്കീർണതകൾ ആവിഷ്‌കരിക്കുന്നു. ഒരു മൊണാസ്ട്രിയുടെ പശ്ചാത്തലത്തിൽ ആത്മീയതയും പ്രണയവും ജീവിതാസക്തിയും കൂടിക്കലരുന്ന ഈ നോവൽ, വായനയുടെ നിഗൂഢതലങ്ങൾ തുറന്നുകാട്ടുന്നു.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Inte Kanninte Nere Nere…
തൃശൂരിന്റെ സാംസ്‌കാരിക ഭൂതകാലത്തെ സജീവമായി വീണ്ടെടുക്കുന്ന നോവൽ. സാഹിത്യഭാഷയുടെ ചമൽക്കാരഭംഗികളെ തീണ്ടാപ്പാടകലെ നിർത്തി, നാട്ടുമൊഴികളുടെ താന്തോന്നിത്തമുള്ള എഴുത്തിനെ ആഘോഷിക്കുന്ന രചന. ചരിത്രം ബോധപൂർവം തിരസ്‌കരിച്ച കറുത്ത കാഴ്ചകളുടെയും കേൾവികളുടെയും ആഖ്യായിക. വി.ജി. തമ്പിയുടെ അവതാരിക.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.Hrudhayam Kannakumbole
സ്വന്തമായി ഒരു കുഞ്ഞ്, സേതുവും ദേവിയും അത്രയേ ആഗ്രഹിച്ചുള്ളൂ. അനപത്യതയിൽനിന്ന് മോചനം നേടാൻ അവർ സ്വീകരിച്ച മാർഗം പക്ഷേ അവർക്ക് അശനിപാതമായി. കൊടുങ്കാറ്റും പേമാരിയും ആടിയുലച്ച അവരുടെ ഹൃദയങ്ങളിലൂടെയുള്ള ഒരു യാത്രയാണ് ഈ ചെറിയ നോവൽ. പൊടിപ്പും തൊങ്ങലുകളുമില്ലാത്ത ഈ കഥ നിങ്ങളുടെ മനസ്സിൽ ഒരു ചെറിയ നോവുണ്ടാക്കുമെന്ന് തീർച്ചയാണ്.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.Aswathaama… hatha:
അശാന്തനായി, സഫലീകരിക്കാനാകാത്ത ആഗ്രഹങ്ങളുമായി അലയുന്ന ഏതൊരു മനുഷ്യാത്മാവിനും ‘അശ്വത്ഥാമാവ്’ എന്ന പേര് യോജിക്കുന്നുവെന്ന് ഈ നോവൽ തെളിയിക്കുന്നു. സ്വയംകൃതാനർത്ഥങ്ങളുടെ പാപഭാണ്ഡവും ചുമന്നുനടന്ന ഒരവിശുദ്ധ കഥാപാത്രത്തെ മാനവികതയുടെ വീക്ഷണകോണിലൂടെ സമീപിക്കുന്ന ഈ കൃതി, അധർമചിന്തയ്ക്കും പ്രവൃത്തിക്കും ഏതു യുഗത്തിലും പ്രതിഫലം ഒന്നുതന്നെയെന്നുള്ള ജാഗ്രത നൽകുന്നു. കെ.ബി. ശ്രീദേവിയുടെ അവതാരിക.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.















