Shop
Nayakanum Nayikayum
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.വിഭ്രമിപ്പിക്കുന്ന ഒരു ചിത്രകഥയിൽനിന്നും ഉയിർത്തെഴുന്നേറ്റതുപോലെയുള്ള ഭൂതാവിഷ്ടരായ കുറേ കഥാപാത്രങ്ങളിലൂടെയും അവരുടെ മൃഗീയവാസനകളുടെ മുരൾച്ചകളിലൂടെയും ഒരു തിരോധാനത്തിന്റെ പദപ്രശ്‌നത്തെ പൂരിപ്പിക്കുന്ന നോവൽ.
Mukulanam
₹75.00Original price was: ₹75.00.₹60.00Current price is: ₹60.00.ഹൈഡ്രകളെ ഉപയോഗിച്ച് സ്വന്തം ശരീരത്തിൽ നടത്തിയ അപകടകരമായ പരീക്ഷണത്തെത്തുടർന്ന് ജീവന്റെയും മരണത്തിന്റെയും നൂൽപ്പാലത്തിലേറിയ തെരേസ എന്ന ജന്തുശാസ്ത്ര ബിരുദധാരിണിയുടെ ഒടുങ്ങാത്ത ഇച്ഛാശക്തിയുടെയും, വികലമായ ജനിതകശാസ്ത്രപരീക്ഷണത്തിലൂടെ ജന്മംകൊണ്ട ഹരിതകമനുഷ്യന്റെ നിസ്സഹായതയുടെയും കഥ.
Kavalmalakha
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.കുഞ്ഞുനാളിലേ മനസ്സിലേറ്റ മുറിവും വേദനയും ഉള്ളിലൊതുക്കി യുവത്വത്തിലേക്കെത്തിയ ഒരു ധനികപെൺകുട്ടിയുടെ വിപ്ലവാത്മകമായ യുക്തിചിന്തയുടേയും ചെറുത്തുനില്പിന്റേയും സുതാര്യമായ ആവിഷ്‌കരണമാണ് ഈ നോവൽ.
Arkhyapooja
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.ഗദ്യ-പദ്യ രചനയിൽ സ്വാഭാവികവിരുത് പ്രകടിപ്പിക്കുന്ന അന്തോണി ചിറ്റാട്ടുകരയുടെ വ്യത്യസ്തമായ നോവൽ.
Pithruvanam
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.കൊച്ചി മഹാനഗരിയിലെ രണ്ടു നൂതനസംരംഭങ്ങൾ. വ്യാവസായികാടിസ്ഥാനത്തിൽ ശവദാഹകർമം ചെയ്തുകൊടുക്കുന്ന ചുടലക്കമ്പനി – പിതൃവനം. ഒറ്റപ്പെട്ടുകഴിയുന്ന ധനാഢ്യരായ വൃദ്ധരെ പരിപാലിക്കുന്ന ചെഷയർഹോം – ശാന്തിമഠം. ഈ രണ്ടു പ്രസ്ഥാനങ്ങൾക്കുമിടയിൽ രൂപംകൊള്ളുന്ന ക്രൂരമായ ഒരു കൊലപാതകശ്രമത്തിന്റെ കഥ. വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിറുത്തുന്ന ആവിഷ്‌കരണം.
Rajithayude Thirodhanam
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.ഈ നോവലിന്റെ താളുകളിൽനിന്നും ഭൂമിയുടെ അകളങ്കിതമന്ത്രണങ്ങൾ മിഴികളിലും, ഗൂഢമായ ആദിമലിപികൾ ചിറകുകളിലും, പ്രപഞ്ചരഹസ്യം സ്പഷ്ടമാക്കുന്ന പുതുഭാഷ സ്പർശിനികളിലുമായി ഒരു ചിത്രശലഭം പറന്നുയരുന്നു. വിജിഗീഷുവിന്റെ ചിരിയല്ല, ഉയർന്ന തിളനിലയിൽ വെന്തുരുകുന്നവന്റെ ഞരക്കമാണ് ഈ വാക്കുകളിൽ സ്പന്ദിതമാകുന്നത്.
Montechristo Prabhu
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.വിശ്വസാഹിത്യത്തിലെ ക്ലാസിക് നോവലുകളിലൊന്ന്. അലക്‌സാണ്ടർ ഡൂമായുടെ ഏറ്റവും പ്രശസ്തമായ നോവൽ. ഫ്രഞ്ച് സാഹിത്യത്തിലെ മഹത്തായ കൃതി. കൊടുംചതിക്ക് ഇരയായിത്തീർന്ന ഡാന്റിസ്, ഹതാശനാകാതെ മനക്കരുത്തോടെ കാത്തിരുന്ന് പ്രതിയോഗികളോട് പ്രതികാരം ചെയ്യുന്നതിന്റെ കഥ. സ്‌തോഭജനകവും ഉദ്വേഗനിർഭരവുമായ കൃതിയുടെ കാതൽചോരാത്ത പുനരാഖ്യാനം. പുനരാഖ്യാനം: എൻ. മൂസക്കുട്ടി
Nakhaskshathameta Ormakal
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.മാധവിക്കുട്ടിയുടെ കൊച്ചി ജീവിതകാലഘട്ടത്തിലെ ഓർമകളെ ആസ്പദമാക്കുന്ന നോവൽ. വെളുത്ത മഞ്ഞിൻശകലങ്ങളായി എഴുത്തുകാരിയുടെ ശയ്യയെ പൊതിഞ്ഞ മൗനം വളരെ മെല്ലെ അവൾക്കൊരു ആവരണമായി മാറുന്നു. തണുത്തുറഞ്ഞ ശരീരത്തെ പൊതിഞ്ഞ പട്ടായും ആ മൗനം പരിണമിക്കുന്നു. ആ കാഴ്ചകളിലൂടെ…
Devayani
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.പെൺശരീരത്തിന്റെയും മനസ്സിന്റെയും ഉദ്വേഗങ്ങളും ഉദ്വിഗ്നതകളും അനാവൃതമാകുന്ന നോവൽ. വന്യമായ കാമനയുടേയും പുരുഷവിദ്വേഷത്തിന്റേയുമൊക്കെ ആൾരൂപമായ ദേവയാനിയുടെ ഉടൽമിനുക്കത്തിന്റെ ചൂണ്ടക്കൊളുത്തിൽ കുടുങ്ങിപ്പിടയുന്ന പുരുഷാഹന്തയുടെ, ഒരുമ്പെട്ടിറങ്ങുന്നവളുടെ കീഴടക്കാനാവാത്ത കരുത്തിന്റെ ഗാഥ.
Karamazov Sahodharanmar
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.ലൗകികതയിൽ വിശ്വസിക്കുന്ന ഐവാൻ. സന്ന്യാസജീവിതം കാംക്ഷിക്കുന്ന അലോഷ. സമ്പന്നപിതാവിന്റെ ദരിദ്രപുത്രൻ ദിമിത്രി. സ്ത്രീജീവിതത്തിന്റെ ഭിന്നധാരകൾ വെളിപ്പെടുത്തുന്ന ലിസയും കാതറീനയും ഗ്രഷങ്കയും. എല്ലാവരോടും ക്ഷമിക്കുവാൻ ഉദ്‌ബോധിപ്പിക്കുന്ന ആശ്രമാധിപൻ സോസിമോവ്… ആത്മീയതയും ഭൗതികതയും തമ്മിലുള്ള ഏറ്റുമുട്ടലിനെ ഭിന്നസ്വഭാവികളായ കഥാപാത്രങ്ങളിലൂടെ അവതരിപ്പിച്ച വിഖ്യാതകൃതിയുടെ സംക്ഷിപ്തരൂപം. സംഗൃഹീതപുനരാഖ്യാനം: ജയ്‌സൺ കൊച്ചുവീടൻ
Don Quixote
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.കാറ്റാടിയന്ത്രങ്ങളോടും കളിപ്പാവകളോടും ആട്ടിൻപറ്റത്തോടും പോരിനിറങ്ങിയ ‘വീരശൂരപരാക്രമി’യാണ് ഇതിലെ കഥാനായകൻ. യോദ്ധാക്കളെയും രാക്ഷസന്മാരെയും കുറിച്ചുള്ള കഥകളുടെ ഭ്രമാത്മകലോകത്ത് അകപ്പെട്ടുപോയ ഡോൺ ക്വിക്‌സോട്ടിന്റെ സാഹസികസഞ്ചാരങ്ങൾക്ക് ‘ധീരതയെന്ന ഭ്രാന്ത്’ ആയിരുന്നു പ്രചോദനം. മിഥ്യാബോധവും വിചിത്രഭാവനയും വഴികാട്ടികളാകുന്ന ‘ക്വിക്‌സോട്ടിക്’ യാത്രകളുടെ നാൾവഴിവിവരണം. പുനരാഖ്യാനം: ജയ്‌സൺ കൊച്ചുവീടൻ
Nakharam
₹45.00Original price was: ₹45.00.₹36.00Current price is: ₹36.00.തീവ്രവാദികളുടെ ഭീകരാക്രമണത്തിനുശേഷം മുംബൈയിൽനിന്ന് ട്രെയിൻ കയറുമ്പോൾ ജെൻസൻ ജോസഫിന്റെ മനസ്സിൽ നിറഞ്ഞത് നിരപരാധികളുടെ ചിതറിത്തെറിച്ച മാംസവും രക്തവും, നിഷ്‌കളങ്കരായ കുട്ടികളുടെ ദീനരോദനങ്ങളുമായിരുന്നു. മുറിപ്പെടുത്തുന്ന നൊമ്പരങ്ങളുടെ ആ കാഴ്ചകളും കേൾവികളുമാണ് ഈ നോവലിന് ഇതിവൃത്തമാകുന്നത്. രചനാവൈഭവവും ഭാഷാശൈലിയും കൊണ്ട് ശ്രദ്ധേയമായ സസ്‌പെൻസ് നോവൽ.
Marangalkkidayil oru Monastry
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.വർത്തമാനകാലഘട്ടത്തിലെ യുവത്വത്തിന്റെ ലോകത്തിലേക്ക് കടന്നുചെല്ലുന്ന ഈ നോവൽ മനുഷ്യജീവിതത്തിന്റെ സങ്കീർണതകൾ ആവിഷ്‌കരിക്കുന്നു. ഒരു മൊണാസ്ട്രിയുടെ പശ്ചാത്തലത്തിൽ ആത്മീയതയും പ്രണയവും ജീവിതാസക്തിയും കൂടിക്കലരുന്ന ഈ നോവൽ, വായനയുടെ നിഗൂഢതലങ്ങൾ തുറന്നുകാട്ടുന്നു.
Inte Kanninte Nere Nere…
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.തൃശൂരിന്റെ സാംസ്‌കാരിക ഭൂതകാലത്തെ സജീവമായി വീണ്ടെടുക്കുന്ന നോവൽ. സാഹിത്യഭാഷയുടെ ചമൽക്കാരഭംഗികളെ തീണ്ടാപ്പാടകലെ നിർത്തി, നാട്ടുമൊഴികളുടെ താന്തോന്നിത്തമുള്ള എഴുത്തിനെ ആഘോഷിക്കുന്ന രചന. ചരിത്രം ബോധപൂർവം തിരസ്‌കരിച്ച കറുത്ത കാഴ്ചകളുടെയും കേൾവികളുടെയും ആഖ്യായിക. വി.ജി. തമ്പിയുടെ അവതാരിക.
Hrudhayam Kannakumbole
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.സ്വന്തമായി ഒരു കുഞ്ഞ്, സേതുവും ദേവിയും അത്രയേ ആഗ്രഹിച്ചുള്ളൂ. അനപത്യതയിൽനിന്ന് മോചനം നേടാൻ അവർ സ്വീകരിച്ച മാർഗം പക്ഷേ അവർക്ക് അശനിപാതമായി. കൊടുങ്കാറ്റും പേമാരിയും ആടിയുലച്ച അവരുടെ ഹൃദയങ്ങളിലൂടെയുള്ള ഒരു യാത്രയാണ് ഈ ചെറിയ നോവൽ. പൊടിപ്പും തൊങ്ങലുകളുമില്ലാത്ത ഈ കഥ നിങ്ങളുടെ മനസ്സിൽ ഒരു ചെറിയ നോവുണ്ടാക്കുമെന്ന് തീർച്ചയാണ്.
Aswathaama… hatha:
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.അശാന്തനായി, സഫലീകരിക്കാനാകാത്ത ആഗ്രഹങ്ങളുമായി അലയുന്ന ഏതൊരു മനുഷ്യാത്മാവിനും ‘അശ്വത്ഥാമാവ്’ എന്ന പേര് യോജിക്കുന്നുവെന്ന് ഈ നോവൽ തെളിയിക്കുന്നു. സ്വയംകൃതാനർത്ഥങ്ങളുടെ പാപഭാണ്ഡവും ചുമന്നുനടന്ന ഒരവിശുദ്ധ കഥാപാത്രത്തെ മാനവികതയുടെ വീക്ഷണകോണിലൂടെ സമീപിക്കുന്ന ഈ കൃതി, അധർമചിന്തയ്ക്കും പ്രവൃത്തിക്കും ഏതു യുഗത്തിലും പ്രതിഫലം ഒന്നുതന്നെയെന്നുള്ള ജാഗ്രത നൽകുന്നു. കെ.ബി. ശ്രീദേവിയുടെ അവതാരിക.















