Shop
Padmanabhante Kuttikal
₹300.00Original price was: ₹300.00.₹216.00Current price is: ₹216.00.കുട്ടികളെക്കുറിച്ചുള്ള കഥകള്‍ മലയാളത്തിലധികമില്ല. അവരുടെ ദുരിതങ്ങളെക്കുറിച്ച് ആധിപിടിക്കുന്ന ഒരു കലാഹൃദയം വെളിപ്പെടുന്നത് പത്മനാഭന്റെ കഥകളിലാണ്. അവരുടെ ദൈന്യവും നിഷ്‌കളങ്കതയും പൊലിഞ്ഞുപോകുന്ന സ്വപ്നങ്ങളും അനുഭവപ്പെടുത്തിത്തരുന്ന ആ കഥാശില്പങ്ങള്‍ നമ്മുടെ മന സ്സില്‍ സൃഷ്ടിക്കുന്നത് ഒരുതരം പവിത്രമായ വ്യാകുലതയാണ്. പലപ്പോഴും അവ നമ്മുടെ നിസ്സഹായത ബോധ്യപ്പെടുത്തുകയും സ്വന്തം മനസ്സില്‍ നോക്കി ശിലാപ്രതിമപോലെയിരിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. അവതാരികയില്‍ ഡോ. ഡി. ബഞ്ചമിന്‍ വാക്കുകള്‍കൊണ്ടു സൃഷ്ടിക്കാനാകുന്ന സൗന്ദര്യത്തിന്റെ പാരമ്യം വെളിപ്പെടുത്തുന്ന ‘കഥയുടെ കുലപതി’ ജീവശ്വാസമൂതിയ കുറെ കുരുന്നുകള്‍ ഓടിക്കളിക്കുന്ന അങ്കണമാണിത്. കുട്ടികള്‍ കഥാപാത്രമാകുന്ന, കുട്ടികളുടെ ജീവിതം നിറഞ്ഞുനില്‍ക്കുന്ന, കുട്ടികളുടെ സാന്നിധ്യം അവിസ്മരണീയമാക്കുന്ന 34 കഥകളുടെ സമാഹാരം. എഴുത്തുകാരന്റെ ഉള്‍വെളിച്ചമാണ് ഈ ചെറുപൈതങ്ങളിലും ജ്വലിക്കുന്നത്. ബാലകരുടെ ഭാവപ്രപഞ്ചവും ഭാവനാസാമ്രാജ്യവും പടുക്കുന്ന ഈ രചനകളില്‍ കഥാകാരന്‍ അവരുടെ പൊട്ടിച്ചിരികളെ, അമര്‍ ത്തിക്കരച്ചിലുകളെ, അതിമോഹങ്ങളെ, വാചാലമൗനങ്ങളെ ഒക്കെ തൊട്ടുത ലോടുകയാണ്, ഒരു പിതാവിന്റെ സ്‌നേഹവാത്സല്യങ്ങളോടെ.
Puttu
₹420.00Original price was: ₹420.00.₹336.00Current price is: ₹336.00.കുടുംബം, മതം, പ്രസ്ഥാനം എന്നിങ്ങനെയുള്ള പാടികളില്‍ നിന്നും കുതറിത്തെറിക്കാന്‍ കാത്തിരിക്കുന്ന വെറും മനുഷ്യരുടെ കഥകള്‍കൊണ്ട് നിര്‍മ്മിച്ചതാണ് ഈ പുറ്റ്. കാടത്തത്തില്‍നിന്നും സംസ്‌കൃതിയിലേക്ക് വളരാന്‍ പെടാപ്പാടുപെടുന്നവരുടെ ഈ കഥകള്‍ വേട്ടയാടിയും കൃഷിചെയ്തും കൂട്ടുജീവിതം ആരംഭിച്ചനാള്‍ മുതലുള്ള മനുഷ്യ കുലത്തിന്റേതുകൂടിയാണ്. ഡി സി നോവല്‍ പുരസ്‌കാരത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട കരിക്കോട്ടക്കരിക്കുശേഷം വിനോയ് തോമസ് എഴുതിയ നോവല്‍
Touching a stone
₹140.00Original price was: ₹140.00.₹100.80Current price is: ₹100.80.അക്ഷരങ്ങള്‍കൊണ്ട് അമ്മാനമാടുകയും വായനക്കാര്‍ക്ക് മനസ്സിലാകാത്തവിധം എഴുതിപ്പിടിപ്പിക്കുകയല്ല, നമ്മുടെ സമൂഹത്തിന്റെ സ്വരൂപമാണ് ഈ ചെറുകഥാ സമാഹാരത്തിന്റെ കാതല്‍. നമ്മുടെ ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കൂ. ‘ടച്ചിങ്ങ് എ സ്റ്റോണില്‍’ ജീവിക്കുന്ന കഥാപാത്രങ്ങളല്ലേ ചുറ്റിലും. ഭൂമികള്‍ പലതുണ്ടീ പ്രപഞ്ചത്തില്‍, പക്ഷേ, നമുക്ക് അനുഭവഭേദ്യമായത് ഒന്നേ ഒന്നുമാത്രം. നമ്മുടെ ഭൂമി. വേര്‍തിരിഞ്ഞ് ഭൂഖണ്ഡങ്ങള്‍, വേര്‍തിരിഞ്ഞ് ജനജീവിതങ്ങള്‍. ഭാഷ വേഷഭൂഷാദികള്‍, സംസ്‌കാരം വ്യത്യസ്തം. പക്ഷേ, ഈ ഭൂമി അവയ്‌ക്കെല്ലാം നല്‍കുന്നത് ഒരേയൊരു പരിസ്ഥിതി. ‘ടച്ചിങ്ങ് എ സ്റ്റോണിലെ’ ഓരോ കഥകളും കഥാപാത്രങ്ങളും ഈ വിശാലഭൂമിയുടെ ജനവാസത്തിന്റെ യഥാര്‍ഥ മാതൃകകളാണെന്നു കാണാം. ഒരു ചെറുകണിക.
Balagopalakam
₹160.00Original price was: ₹160.00.₹128.00Current price is: ₹128.00.കൂര്‍ത്തുമൂര്‍ത്ത യാഥാര്‍ഥ്യങ്ങള്‍കൊണ്ട് ജീവിതം മുറിവേല്പിച്ചവരാണ് ഈ സമാഹാരത്തിലെ മിക്ക കഥാപാത്രങ്ങളും. പടനിലത്തേക്കാള്‍ രണോത്‌സുകമാണ് വാഴ്‌വിലെ ‘മുന്തിയ സന്ദര്‍ഭങ്ങള്‍, അല്ലമാത്രകള്‍’ എന്ന് ഇവര്‍ അതിവേദനയോടെ ഉള്‍ക്കൊള്ളുന്നു. ചിലരില്‍ തൊലിപ്പുറമേ പോറലുകള്‍ വീഴ്ത്തി നുറുങ്ങുവേദന തീര്‍ക്കുന്ന ജീവിതം, മറ്റു ചിലരെ ഉണങ്ങാത്ത, രക്തം കിനിഞ്ഞുകൊണ്ടേയിരിക്കുന്ന വ്രണങ്ങളാല്‍ മരണപര്യന്തം പീഡിപ്പിക്കുന്നു. ‘റഡാര്‍സ്‌കോപ്പി’ല്‍ തെളിയുന്നത് ശത്രുവോ മിത്രമോ എന്നു മനസ്സിലാക്കുവാനാകാതെ, മല്ലിടുന്നത് ഭാഗ്യവുമായോ നിര്‍ഭാഗ്യവുമായോ എന്നു തിരിച്ചറിയുവാനാകാതെ ഇതിലെ പോരാളികള്‍ കുഴങ്ങുന്നു. വൈകാരികവിക്ഷുബ്ധതകളുടെയും മനോവിഭ്രാന്തികളുടെയും ആത്മശൈലവിളുമ്പില്‍ ഇവര്‍ പതനവും കാത്തു നില്‍ക്കുന്നു
Champalile Sanyasi
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.കുട്ടികളുടെ നാവുകളില്‍ ജീവല്‍ഭാഷയുടെയും അവരുടെ ഹൃദയങ്ങളില്‍ ജീവിതപാഠങ്ങളുടെയും ഹരിശ്രീയെഴുതുന്ന ‘ചമ്പലിലെ സന്ന്യാസി,’ ‘മകളും മരുമകളും’ എന്നീ രണ്ടു കഥകളുടെ സമാഹാരം. കാവിവസ്ത്രവും രുദ്രാക്ഷമാലയുമണിഞ്ഞ് ”രാം-രാം” ഉരുവിട്ട് ഗ്രാമത്തിലെത്തിയ ഹീരാബാബ എന്ന ‘ചമ്പലിലെ സന്ന്യാസി’ക്ക് ഭയപ്പെടുത്തുന്ന ഒരു പിന്നാമ്പുറക്കഥ ഉണ്ടായിരുന്നു. ഗ്രാമീണരുടെ ആത്മീയ
ഗുരുവായി മാറിയ ആ സന്ന്യാസിതന്നെയായിരുന്നു ജനങ്ങള്‍ക്കും പോലീസിനും തലവേദനയായ, തലയ്ക്ക് സര്‍ക്കാര്‍ ഇനാം പ്രഖ്യാപിക്കപ്പെട്ട കൊള്ളക്കാരന്‍ ഹീര! ദീപാവലിനാളില്‍ ലക്ഷ്മീദേവിയെ മരുമകളായി എതിരേല്‍ക്കാന്‍ ഭാഗ്യം ലഭിച്ച ഭവനത്തിന്റെ വാതില്‍ തുറക്കുന്ന ‘മകളും മരുമകളും’ ഒരു ഭിക്ഷക്കാരന്റെ കുടുംബത്തിലേക്ക് സമ്പല്‍ സമൃദ്ധി വിരുന്നുവന്ന കഥ പറയുന്നു.Aama
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.അകപ്പെട്ട ചക്രവ്യൂഹം ഭേദിക്കാന്‍ കഴിയാതെവരുമ്പോള്‍ എരിഞ്ഞൊടുങ്ങാനല്ല, വിധിയോടു പൊരുതി ജീവിതം തിരുത്തിയെഴുതപ്പെടാന്‍ മുള്‍വഴികളെ നിണമണിയിച്ച കലയും കാമനയും പ്രണയവും ചേര്‍ത്തെഴുതപ്പെട്ട വിപ്ലവം… മുറിവേറ്റ ഹൃദയങ്ങളേറ്റുവാങ്ങിയ കരുത്തുറ്റ ജീവന്റെ ആത്മഗീതം…
Poonthanam – Jnanappana
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.മലയാളിമനസ്സിന് മധുരവും മഹിതവുമായ ഓര്‍മയാണ് ‘ജ്ഞാനപ്പാന.’ പൂന്താനത്തിന്റെ ഗദ്ഗദവും ദര്‍ശനവും ഇഴചേര്‍ന്ന ഈ ‘ബോധഗീത’ അനുവാചകര്‍ക്ക് ഭക്തിയുടെയും ജ്ഞാനത്തിന്റെയും വറ്റാത്ത ഉറവയാണ്. മായകളില്‍നിന്നു മുക്തരാകുവാന്‍, ”നരജന്മം സഫലമാക്കീടുന്ന” ഈശ്വര സ്മരണയില്‍ മുഗ്ധരാകുവാന്‍ ഈ ‘അറിവുപാട്ടു’പോലെ തുണയ്ക്കുന്ന ഒന്നില്ല ജന്മദുഃഖങ്ങളില്‍നിന്നു മോചനമരുളുന്ന, ഐഹികഭ്രമങ്ങളെ തളയ്ക്കുന്ന തത്ത്വസംഹിത. സ്വന്തം കാലത്തോടും കുലത്തോടും കലഹിച്ച് സമൂഹ/സമുദായ വിമര്‍ശനത്തിന് ഒരുമ്പെട്ട ഒരു ‘ഭക്തകവി’യെക്കൂടി വെളിവാക്കുന്നു ഈ അനശ്വരകാവ്യം. ”ചുഴന്നീടുന്ന സംസാരചക്രത്തിലുഴന്നീടുന്ന”വര്‍ക്ക് എന്നും അത്താണിയായ, കാലാതീതമായ മഹദ്ഗ്രന്ഥത്തിന്റെ ലളിതവ്യാഖ്യാനമാണ് ഇതില്‍. പൂന്താനത്തിന്റെ ഭക്തി എങ്ങനെ അധീശത്വത്തിനെതിരെയുള്ള പോര്‍മുഖമായി എന്നു വിശകലനം ചെയ്യുന്ന ഡോ. പി. സോമന്റെ ലേഖനവും ചേര്‍ത്തിരിക്കുന്നു.
Ayiru
₹390.00Original price was: ₹390.00.₹312.00Current price is: ₹312.00.യുഗദീര്‍ഘമായ ഇരുള്‍നിദ്രയില്‍നിന്നും ‘കടുപ്പമേറിയ ഇരുമ്പി’നെ തൊട്ടുണര്‍ത്തിയവരെക്കുറിച്ചാണ് ഈ നോവല്‍. രാജ്യത്തിന്റെ വാണിജ്യഭൂപടം മാറ്റിവരച്ച അയിരിന്റെ നിക്ഷേപമുറഞ്ഞുമുറ്റിയ ഭൂമികളുടെ കഥ. ധാതുസമ്പത്തിന്റെ കലവറയായ ഝാര്‍ഖണ്ഡാണ് ബപശ്ചാത്തലം. ഈ ‘വേര്‍തിരിച്ചെടുക്കല്‍’ പ്രക്രിയയില്‍, ഖനികള്‍ക്കുള്ളില്‍ കുഴിച്ചുമൂടപ്പെട്ട സത്യങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു; ദേശചരിത്രത്തിന്റെയും നരവംശശാസ്ത്രത്തിന്റെയും ധാതുക്കള്‍ വെളിപ്പെടുന്നു. അതില്‍ വനനശീകരണം മുതല്‍ മതപരിവര്‍ത്തനം വരെയുണ്ട്; മാനവശേഷിയുടെ നഗ്‌നചൂഷണമുണ്ട്, ഗോത്രസമൂഹത്തിന്റെ കഠിനപോരാട്ടമുണ്ട്, സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരകാഹളമുണ്ട്. അധിനിവേശത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും ചോര ഈ താളുകളില്‍ പടരുന്നു; പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും വന്യസീല്‍ക്കാരങ്ങള്‍ മുഴങ്ങുന്നു.
Pranayam Dhoorthadicha Pazhayoru Kamukan
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.ലിപികള്‍ മാഞ്ഞുപോയ, നിറങ്ങള്‍ മങ്ങിപ്പോയ, കാലത്തിന്റെ ചുരുളെഴുത്തുപോലെ കുറെ മനുഷ്യര്‍. അവരില്‍ ചിലര്‍, ”പ്രകാശവര്‍ഷങ്ങളെ നീന്തിക്കടന്ന്, പറന്നുചെന്ന്, അവളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നുവെങ്കില്‍!” എന്ന് നെടുവീര്‍പ്പുകളോടെ തുഴയെറിയുന്നു. ഇനി ചിലര്‍, ”രാധ കുടിവാഴും ഇവിടംവിട്ട് ഇനിയെങ്ങോട്ടും യാത്രയില്ല, മറ്റിടങ്ങള്‍ എനിക്കാവശ്യമില്ല” എന്ന് ആശ്വാസനിശ്വാസങ്ങളോടെ നങ്കൂരമുറപ്പിക്കുന്നു. ആരുടെയോ ചിരിയുടെ മന്ദ്രധ്വനികള്‍ക്കായി ഉറക്കമൊഴിക്കുന്നവരുണ്ട് ഇവിടെ. സ്വപ്നങ്ങള്‍പോലും ശല്യം ചെയ്യാത്ത, സകലതും വിസ്മരിച്ചുള്ള ഉറക്കം കൊതിക്കുന്ന വരുമുണ്ട് ഇവിടെ.
ഒരു ജാതകക്കുറിപ്പ് എന്നപോലെ മനുഷ്യജീവിതത്തെ അകംപുറം വെളിപ്പെടുത്തുന്ന 10 കഥകള്‍.A Happy Journey to Japan
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.ലോകത്തെ ആധുനികരാജ്യങ്ങളില്‍ ഒന്നായ ജപ്പാനിലെ നിശ്ശബ്ദവും ശബ്ദായ മാനവുമായ ഇടങ്ങളിലൂടെ സഞ്ചരിച്ചപ്പോഴുള്ള മറക്കാനാവാത്ത അനുഭവങ്ങള്‍ ഇവിടെ വിടരുന്നു. ടോക്യോയിലെ നഗരക്കാഴ്ചകളും പ്രശസ്തമായ ടോക്യോ ടവറും ഫ്യുജി അഗ്‌നിപര്‍വതവും, ബുള്ളറ്റ് ട്രെയിനിലൂടെയുള്ള യാത്രാനുഭവവും, ഹിരോഷിമ സന്ദര്‍ശനവും ഒക്കെ, ജപ്പാന്റെ പെരുമയുടെ അറിവും ആനന്ദവുമായി ഇതില്‍ പരിണമിക്കുന്നു. കേട്ടുകേള്‍വികളുടെ മഞ്ഞുമറനീക്കി ജപ്പാന്റെ ചരിത്രവും ഭൂമിശാസ്ത്രവും സാംസ്‌കാരിക പശ്ചാത്തലവുമൊക്കെ വെളിപ്പെടുന്ന ഊര്‍ജദായകമായ ഒരു സഞ്ചാരാനുഭവം.
Vishnunarayanan Namboodiri – Kavithayude Melsanthi
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.ഭൂമിയോടൊട്ടിനിന്ന കവിയായി, സ്‌നേഹം അധ്യയനമാധ്യമമാക്കിയ ഗുരുവായി, ഋഷികളുടെ പാദപരാഗം നെറുകയിലണിഞ്ഞ യാത്രികനായി ജീവിതം ചരിതാര്‍ഥമാക്കിയ വിഷ്ണുനാരായണന്‍ നമ്പൂതിരിയെ ഹൃദയംകൊണ്ടു പുണരുകയാണ് ഈ പുസ്തകം. ആ വാഴ്‌വിന്റെയും വാക്കിന്റെയും ശുദ്ധി ഈ താളുകള്‍ക്ക് ഹിമവെണ്‍മയേകുന്നു. ശ്രീവല്ലഭപൂജയില്‍ ബദ്ധശ്രദ്ധനായ ഒരു ഭക്തനെയും, ”പുല്‍നാമ്പില്‍ മണ്ണിന്റെ നേരിനെത്തൊട്ടു തലയില്‍വെച്ചാദരിച്ച” ഒരു പ്രകൃതിസ്‌നേഹിയെയും ഒക്കെ ഈ ഓര്‍മകളുടെ ആല്‍ബത്തില്‍ വായനക്കാര്‍ കണ്ടുമുട്ടുന്നു. വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കാവ്യലോകത്തിലൂടെയുള്ള ഒരു പരിക്രമണവുമാണിത്. ഉപക്രമമായി, മകള്‍ അദിതി അച്ഛനെക്കുറിച്ചെഴുതിയ അനുസ്മരണക്കുറിപ്പും.
Leelavilolam
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.അടുക്കളക്കോണിലും കിടപ്പറമൂലയിലും ജീവപര്യന്തത്തടവിനു വിധിക്കുന്ന ശാസനകളുടെയും ശകാരങ്ങളുടെയും പേരില്‍, ‘ഇല-മുള്ള് കഥ’യുടെ പേരില്‍, ‘തോരാനിട്ട ഒരു കഷണം തുണി’യുടെ ശുദ്ധാശുദ്ധികളുടെ പേരില്‍ ഒക്കെ കലഹത്തിന് ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണ് ഇതിലെ അക്ഷരങ്ങള്‍. സദാചാരഘോഷണങ്ങളെ ഈ നിഷേധികള്‍, ഉപയോഗംകഴിഞ്ഞ പാഡിനെ ഇന്‍സിനറേറ്ററിലേക്കെന്നപോലെ തള്ളുന്നു. പെണ്‍നെഞ്ചിനു മീതെ കയറ്റിവെച്ച കല്ലുകളുടെ ഭാരംകൊണ്ട് ഈ താളുകള്‍ക്ക് ഗുരുത്വസ്വഭാവമേറുന്നു. ലോകം മ്യൂട്ട് ചെയ്തുകളയുന്ന ചില ജന്മങ്ങള്‍ക്ക് ശബ്ദമേകുകകൂടിയാണ് ഇവിടെ എഴുത്തുകാരി.
Jeevithamkondu Padapusthakam Nirmikkunnathu
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.ക്രോധത്തിന്റെ മുള്ളുകള്‍കൊണ്ട് നമ്മുടെ സമൂഹഗാത്രത്തെ വരഞ്ഞുകീറുകയാണ് ഈ കഥാകൃത്ത്. കീഴ്‌മേല്‍ മറിഞ്ഞ ഒരു ലോകത്തിന്റെ ദുര്‍ബലപഞ്ജരത്തിലേക്കു നൂഴ്ന്നുകടക്കുന്ന ‘സ്മൃതിയുടെ കിളി’ ഇവിടെ അതിന്റെ അപഹാസ്യമായ പതനത്തില്‍ തപിക്കുകയാണ്. ”സമകാലീന രാഷ്ട്രീയമാനങ്ങള്‍തന്നെയാണ് സാഹിത്യത്തിന്റെ ഉപ്പും ഊര്‍ജവും” എന്ന് കരളുറപ്പോടെ പറയുന്നുണ്ട് ഇതിലെ കഥകളും കഥാപാത്രങ്ങളും.
Kavyavrikshathile Kuyilinte Pattukal
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.‘ഇന്ദുപുഷ്പം ചൂടിനില്ക്കും രാത്രി’, ‘അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍’, ‘വാതില്‍പ്പഴുതിലൂടെന്‍മുന്നില്‍ കുങ്കുമം’ എന്നിവയില്‍ തുടങ്ങി ‘ഹൃദയത്തിന്‍ മധുപാത്രം’, ‘കണ്ണനെ കണികാണാന്‍’ വരെയുള്ള ഇരുപത് ഒ.എന്‍.വി. ഗാനങ്ങളിലൂടെയുള്ള ഒരു അക്ഷരതീര്‍ഥാടനം. ഒ.എന്‍.വി. ഗാനങ്ങളുടെ കാവ്യ-ഗാനാത്മകതകളും രചനകളിലെ അതിസൂക്ഷ്മമായ ശില്പചാരുതകളും വെളിവാക്കുന്ന ആസ്വാദന നിരീക്ഷണങ്ങള്‍. പാട്ടെഴുത്ത് എന്ത്? എന്തിന്? എങ്ങനെ? എന്നീ ചോദ്യങ്ങള്‍ക്കുള്ള സൗമ്യമായ മറുപടികൂടിയായി മാറുന്നു ഈ ഗാനാസ്വാദനക്കുറിപ്പുകള്‍.
Know Your Heart and Beat Heart Disease
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.Heart disease is increasing in our country mainly because the risk factors for development of heart-related ailments are very high among us. Most people ignore the danger signals. Even those who have suffered a heart attack or heart failure don’t bother to continue treatment or change their lifestyle. India’s health infrastructure, particularly cardiac care facilities, has vastly improved over the past decade. Yet the average Indian pays scant attention to heart health. Ignoring the early warning signs of heart disease can cause premature deaths and when it affects the breadwinner, the whole family suffers. We have seen this happening time and again and as cardiologists we feel that there is an urgent need to improve awareness levels of the people about heart disease. Much of the progress achieved in the developed countries in tackling heart disease was brought about by the high level of awareness of risk factors among the public. This book is a humble attempt from our part to rectify this deficiency and increase the knowledge level about heart and heart disease. Every effort has been made to use simple language and to answer common questions asked by the patients. This book is a must read for every Indian and we hope it will provide guidance in matters of heart for years to come.
Chief Editor: Dr. Mohanan P.P., President, Cardiological Society of India
Associate Editor: Dr. Geevar Zachariah
Section Editors: Dr. Venugopal K., Dr. Jayagopal P.B., Dr. Jabir A., Dr. Cibu MathewLSS QUESTION BANK 2022
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.എല്‍.എസ്.എസ്. പരീക്ഷയ്ക്കു തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഉത്തമമായ ഒരു പരീക്ഷാസഹായിയാണ് ഇത്. മാതൃകാചോദ്യപേപ്പറുകള്‍ക്കൊപ്പം മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകളും അവയ്ക്കുള്ള ഉത്തരങ്ങളും, എല്‍.എസ്.എസ്. 2022 മോഡല്‍ ക്വസ്റ്റിയന്‍ പേപ്പര്‍റുകളും ഇതില്‍ അടങ്ങിയിരിക്കുന്നു. ഒപ്പം, സിലബസും ചോദ്യഘടനയും പരീക്ഷാര്‍ഥികള്‍ക്കുള്ള പൊതുനിര്‍ദേശങ്ങളും ഉള്‍ക്കൊണ്ടള്ളിച്ചിരിക്കുന്നു. പരീക്ഷയെഴുതുന്ന കുട്ടികള്‍ക്കു മാത്രമല്ല, അവര്‍ക്കു പരിശീലനംനല്കുന്ന അധ്യാപകര്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും ഈ ക്വസ്റ്റിയന്‍ ബാങ്ക് പ്രയോജനപ്രദമാകും.















