Shop
Naalukettukal : Vishishtamaya 25 Planukal
നാലുകെട്ടുകള്‍ക്ക് സുഖവാസയിടങ്ങളില്‍ അഗ്രിമസ്ഥാനമാണ്. നിര്‍ജീവങ്ങളായ കല്ലും മണ്ണും മരവും ചേര്‍ന്ന സജീവങ്ങളായ ഈ മനുഷ്യാലയങ്ങള്‍ അവയുടെ നിര്‍മാണപ്രത്യേകതകളാല്‍ ആരേയും അതിശയിപ്പിക്കും. നടുമുറ്റത്തിനുചുറ്റും വിന്യസിക്കപ്പെട്ട കിഴക്കിനി, തെക്കിനി, പടിഞ്ഞാറ്റിനി, വടക്കിനി എന്നീ ചതുര്‍ശാലകളാണ് നാലുകെട്ടിന്റെ രൂപപരമായ സവിശേഷത. കാറ്റിനും വെളിച്ചത്തിനും സ്വതന്ത്രപ്രവേശനമുള്ള ഈ വാസഗൃഹവ്യവസ്ഥയുടെ അടിസ്ഥാനം പാരമ്പര്യവാസ്തുശാസ്ത്രാനുശാസനകളാണ്. എന്നാല്‍ നിര്‍മിതിപ്പിഴവുകള്‍ ഇതേ പാര്‍പ്പിടങ്ങളെ ദുര്‍ഭവനങ്ങളാക്കിമാറ്റും. ഈ കൈപ്പുസ്തകം, കൃത്യമായ രൂപകല്പനയോടെ, വാസ്തുപുരുഷമണ്ഡലം ആധാരമാക്കി, വേധങ്ങള്‍ ഒഴിവാക്കി, നിങ്ങളുടെ ഭവനത്തെ ഐശ്വര്യത്തിന്റെ ഇടമായ ഒരു പൂര്‍ണനിര്‍മിതിയാക്കുവാന്‍ സഹായിക്കും.
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.Litany of Love
‘Litany of Love’ is a poetic attempt to understand and express love in all its dimensions… The short poems can be read like the prayers of soul that articulate the eternal human yearning for love, the pain of its absence, and the pleasure of union… The entire book can be seen as a profound homage to love that appears in diverse forms before us throughout our life
-K. Satchidanandan
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.Manassinu theepidicha kaalam
”ഉള്ളു പുകഞ്ഞ അനുഭവാഖ്യാനമാണിത്… ഹൃദയാലുവായ ഒരാള്‍, മൂന്നാം ലോകത്തെ സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരാള്‍, തന്റെ പ്രിയപ്പെട്ടവളുടെ രോഗകാലത്തെ അതിന്റെ എല്ലാ ഭൗതിക അപര്യാപ്തതകളോടെയും മാനസികസംഘര്‍ഷങ്ങളോടെയും അനുഭവിച്ചതെങ്ങനെ എന്നതിന്റെ അനന്യമായ ചിത്രീകരണമാകുന്നുണ്ട് ഇത്.”
അവതാരികയില്‍ ഡോ. ഖദീജാ മുംതാസ്₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.Kaali
കണ്ടുമറന്നതോ, പറഞ്ഞുപിരിഞ്ഞതോ ആയ പെണ്‍ജീവിതങ്ങളെക്കുറിച്ചുള്ള എഴുത്തുകള്‍, അഥവാ ഉള്ളില്‍ ഇപ്പോഴും തോര്‍ന്നിട്ടില്ലാത്ത സ്വപ്നസന്നിഭമായ മഴപ്പെയ്ത്തുകള്‍. സകല പെണ്‍ഭാവങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒമ്പത് കഥകള്‍.വായനക്കാര്‍ ഹൃദയത്തിലേറ്റിയ ‘ഠാ’ യില്ലാത്ത മുട്ടായികള്‍, മഴയുറുമ്പുകളുടെ രാജ്യം തുടങ്ങിയ കൃതികളിലൂടെ ശ്രദ്ധേയയായ അശ്വതി ശ്രീകാന്തിന്റെ ഏറ്റവും പുതിയ പുസ്തകം.
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.Velliankallile Thumpikal
ഒരു വീടിന്റെ തൊടിയും പരിസരവും ഇങ്ങനെ ജൈവമായിത്തീരുന്നതും പ്രകൃതിയും ജീവജാലങ്ങളും സംസാരിക്കുന്നതും ഒരു കവിയുടെ അസാധാരണമായ ഭാവനയോടെയാണ് ഈ കുറിപ്പില്‍ നിബന്ധിച്ചിരിക്കുന്നത്. നര്‍മ്മബോധവും കാവ്യാത്മകതയും സൂക്ഷ്മനിരീക്ഷണവും നിറഞ്ഞതാണ് ഈ കുറിപ്പുകളില്‍ അധികവും. മോഹനചന്ദ്രന്‍ എന്ന വ്യക്തിയുടെ അഹംഭാരത്തേക്കാള്‍ ചുറ്റുപാടുകളുടെ സൗന്ദര്യവും ജീവിതവും താന്‍ കടന്നുപോന്ന വഴികളിലെ സാംസ്‌കാരികനിമിഷങ്ങളും ഹൃദയത്തില്‍ തട്ടുംവിധം അവതരിപ്പിച്ചിരിക്കുകയാണ് ഇവയില്‍.ആറ്റിത്തെളിഞ്ഞ മലയാള ഭാഷയിലാണ് ഈ കുറിപ്പുകള്‍ എഴുതപ്പെട്ടിരിക്കുന്നത്.എന്നുമാത്രമല്ല, അനാവശ്യ വലിച്ചുനീട്ടലുകളില്ലാതെ ഏറ്റവും കുറുകിയ ഭാഷയില്‍ അനുവാചകന് തന്റെ അനുഭവം പകര്‍ന്നുകൊടുക്കാനും അദ്ദേഹത്തിനു കഴിയുന്നുണ്ട്. വലിയ മഴകള്‍ പെയ്തുകഴിഞ്ഞ് മരം പെയ്യുന്നതിന്റെ അനുഭവംപോലെ നിരന്തരപരിണാമങ്ങള്‍ക്ക് വിധേയമായിരുന്ന ആറിലേറെ പതിറ്റാണ്ടുകളുടെ അനുഭവസമ്പത്ത് വരുംതലമുറകള്‍ക്കുവേണ്ടി ശേഖരിച്ചും സൂക്ഷിച്ചും വെക്കേണ്ടത് ഇത്തരം കാലസംക്രമണങ്ങളില്‍ അനിവാര്യമായ ഒന്നാണ്.
– ആലങ്കോട് ലീലാകൃഷ്ണന്‍₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.Manomayi
പ്രപഞ്ചത്തിലെ ഏറ്റവും സങ്കീര്‍ണമായ ഇന്റലിജന്‍സ് സോഫ്റ്റ് വെയറായ ജീവന്റെ രഹസ്യങ്ങളിലൂടെ സഞ്ചരിക്കുന്ന ആദ്യനോവല്‍. നിര്‍മിതബുദ്ധിയുടെ വിസ്മയ സാധ്യതകളും സ്തീപുരുഷ കാമനകളുടെ അതീതമാനങ്ങളും ഇഴചേരുന്ന അപൂര്‍വ കൃതി.
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.Kazhcha
ലോകനിരീക്ഷണവും ഓര്‍മയും സ്നേഹചിന്തയും ഇടകലര്‍ന്ന കവിതകള്‍. പലരും ജീവിച്ചങ്ങനെ പോകുന്നു എന്നേയുള്ളൂ. ഗീത പക്ഷേ എല്ലാം ഓര്‍ക്കുന്നു. ഓര്‍മകളേയും നോട്ടങ്ങളേയും അഴിച്ചു പണിഞ്ഞ് കവിതയാക്കുന്നു. സകല മതങ്ങളേയും മനുഷ്യരേയും മനുഷ്യസ്നേഹത്തില്‍ കോര്‍ക്കുന്ന ഇടതുപക്ഷ ചിന്തയും അമ്പലങ്ങളോടും ദൈവങ്ങളോടുമുള്ള പാരമ്പര്യഭക്തിയും ഗീതയ്ക്ക് സമം തന്നെ. പ്രകൃതിയോടുള്ള അടുപ്പമാണ് ഗീതയിലെ ഗീതയെ സൃഷ്ടിച്ചിരിക്കുന്നത്. പാട്ടായും പാട്ടുപോലുള്ള കവിതയായും ഗീത പ്രകൃതിയോടും പ്രപഞ്ചത്തോടും സംസാരിക്കുകയാണ്. ഒരു കപ്പ് കാപ്പി കൈയിലെടുത്ത് ഉമ്മറക്കോലായയില്‍നിന്ന് പ്രഭാതത്തില്‍ പ്രകൃതിയെ കോരിക്കുടിക്കുന്ന വീട്ടമ്മയാണ്, വ്യത്യസ്തയാണ് ഗീത.
– വി.എം. ഗിരിജ₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.Swargam thurakkunna samayam
വായനക്കാരുടെ മനോഭൂപടത്തിൽ പനിനീർമുള്ളുകൾക്കൊണ്ട് സുഖമുള്ള നൊമ്പരങ്ങൾ കോറിയിട്ട എം.ടിയുടെ പ്രശസ്തമായ ആറുകഥകളാണ് ഈ സമാഹാരത്തിൽ. സായംസന്ധ്യപോലെ ചേതോഹരമായ വാങ്മയങ്ങൾ ഉണർത്തുന്ന കഥകൾ.
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.I.T. QUIZ
കമ്പ്യൂട്ടറിന്റെ ഭൂതഭാവിവര്‍ത്തമാനങ്ങളും, മൊബൈല്‍ ഫോണ്‍ വിജ്ഞാനീയവും, വിവരസാങ്കേതിക മേഖലയിലെ അവിസ്മരണീയവ്യക്തികളും, ക്ലൗഡ് കമ്പ്യൂട്ടിംഗും റോബോട്ടിക്‌സും ലോകപ്രശസ്ത ഐ.ടി. കമ്പനികളും തുടങ്ങി സൈബര്‍ നിയമങ്ങള്‍ വരെ പ്രതിപാദിച്ചിരിക്കുന്ന ഐ. ടി. പ്രശ്‌നോത്തരി. ‘അബാക്കസ്’ മുതല്‍ ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്’ വരെയുള്ള സമഗ്ര വിവരങ്ങള്‍.
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.KATTANKAPPIYIL
അന്നംതേടിവന്ന മീശമാധവിയേയും ഭര്‍ത്താവിനേയും കാത്തിരുന്നത് വന്‍ ദുരന്തമായിരുന്നു. വെടിക്കെട്ടപകടത്തില്‍ ഭര്‍ത്താവ് തീപ്പന്തമായി മാറി. അമ്പലപ്പറമ്പിലെ ചാരത്തില്‍നിന്നും അവള്‍ ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കാന്‍ ശ്രമിക്കയാണ്, ചക്കരപ്പാടത്തെ പുളിയനുറുമ്പുകളെപ്പോലെ. നാടകത്തിന്റെയും സിനിമയുടെയും അരങ്ങില്‍നിന്നുള്ള ഉള്ളൊഴുക്കില്‍ ഒരു പുതിയ നോവലുമായി അണയാത്ത സിനിമാമോഹവുമായി കഥാകാരന്‍.
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.MAMMOOTTYCOMPANY
‘ബിപിൻ ചന്ദ്രൻ മമ്മൂട്ടിയെപ്പറ്റിയും കെ.ബി. വേണു കെ.ജി. ജോർജിനെപ്പറ്റിയും ശ്രീകാന്ത് കോട്ടയ്ക്കൽ മോഹൻലാലിനെപ്പറ്റിയുമെല്ലാം ഇനിയും എഴുതും. നമ്മൾ അന്തംവിട്ട് ആ സിനിമയെഴുത്തുകളെല്ലാം ആസ്വദിക്കും. ചിലരെപ്പറ്റി ഇങ്ങനെ ചിലർ എഴുതിയാൽ, വായിച്ചാലും മതിയാവുകയില്ല. അത് ആ വ്യക്തികളോടും അവർ ജീവിച്ച കാലത്തോടും ഇനി വരാനിരിക്കുന്ന തലമുറകളോടുമുള്ള ചരിത്രത്തിന്റെ കടപ്പാടുകളാകുന്നു. അതേസമയം ഇപ്പറഞ്ഞ ഈ എഴുത്തുമനുഷ്യരോ? എഴുതാൻ നേരം കിട്ടാത്തവരും എഴുത്ത് പലപ്പോഴും ഒന്നാംലൗ അല്ലാത്തവരുമായ ആ മഹാപ്രതിഭകളുടെ മറുപാതികൾതന്നെ ആയിക്കൊണ്ടാണ് ഇവർ അവരെപ്പറ്റി എഴുതുന്നത്. അങ്ങനെ അവരും ഇവരും ഒന്നാകുന്നു. വായിക്കുമ്പോൾ അവരോടൊപ്പം ചേർന്ന് നമ്മളും. അല്ലെങ്കിലും ഒന്നും ഒന്നും ചേരുമ്പോൾ ഇമ്മിണിവല്യ ഒന്നാകും എന്നാണല്ലോ മമ്മൂട്ടിയുടെ അയൽനാട്ടിൽ ജനിച്ച തലയോലപ്പറമ്പുകാരൻ വൈക്കം മുഹമ്മദ് ബഷീർ പണ്ടേ നമ്മളെ പഠിപ്പിച്ചുവെച്ചിരിക്കുന്നത്. അതുകൊണ്ട് ഈ എഴുത്തിനും (മമ്മൂട്ടിയിൽ തുടങ്ങുന്ന നമ്മുടെ സിനിമാ ഇതിഹാസങ്ങളെപ്പറ്റിയാകയാൽ) എഴുത്തുകാരനും (ബിപിൻ ചന്ദ്രനും) ഇങ്ങനെയൊരു മുൻകുറിപ്പിന്റെ ആവശ്യമില്ല. മമ്മൂട്ടിയുടെ പകർന്നാട്ടങ്ങൾപോലെ ഒരുപക്ഷേ, ബിപിനു മാത്രം ഇനിയൊരിക്കൽ അതിശയിക്കാൻ കഴിയുന്ന എഴുത്ത്.’ – രാംമോഹൻ പാലിയത്ത്
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.YAJNASENI
ഡോ. ദജനി പാഞ്ചാലിയെക്കുറിച്ച് എഴുതിയ ‘യാജ്ഞസേനി എന്ന ഒന്നാംതരം ആഖ്യായികയെക്കുറിച്ചാണ് പറയുവാനുള്ളത്. ഉത്തമമായ നിരീക്ഷണം, തെളിഞ്ഞ ചിന്ത, പുരാണപ്രസിദ്ധയായ പാഞ്ചാലിയെ ഒട്ടും നോവിക്കാത്ത എഴുത്ത്. അതാണ് എഴുത്തുകാരിയുടെ വിജയം. പറഞ്ഞത് മതിയായില്ല എന്നു മാത്രമേ പരാതിയുള്ളൂ. ആകപ്പാടെ പുസ്തകം നന്നായിട്ടുണ്ട്.
– മാടമ്പ് കുഞ്ഞുകുട്ടൻ
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.KATHUKALUDE PUSTHAKAM
കൈയെഴുത്തിന്റെ കാലം കഴിയുകയാണ്; എഴുതുന്ന കത്തുകളുടെയും. അതുതന്നെയാണ് കത്തുകളുടെ ഈ പുസ്തകത്തിന്റെ പ്രസക്തിയും. ‘ഇ’ എഴുത്ത് സർവസാധാരണമാകവേ ഈ എഴുത്തുകൾ അതിന്റെ ഉള്ളടക്കത്തെക്കാൾ ഉപരി രചയിതാക്കളുടെ ഉള്ളറിയാനുള്ള ഹസ്തരചനകൾ ആകുന്നു. ഒന്നിനൊന്നു വ്യത്യസ്തമായ ഹസ്തരേഖകൾ പോലെ. മലയാളത്തിലെ പ്രശസ്തരുടെ കത്തുകളുടെ ഈ പുസ്തകം അപൂർവമായ ഒരു ചരിത്രരേഖയാണ്.
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.DAIVAKKALLUKAL
കമ്മ്യൂണിസ്റ്റാണെന്ന ഒറ്റക്കാരണത്താൽ മണിയൻ തറവാട്ടിൽ നിന്നു ബഹിഷ്കൃതനാകുന്നു; ബാരക്കിൽ നിന്നു തിരസ്കൃതനാകുന്നു. ഇൻക്വിലാബിന്റെ ഗീതങ്ങൾ ഒരു സ്വപ്ന ജീവിയായ സഖാവിനു നൽകിയ പാഥേയമാണ് ഈ നിണച്ചാലിൽ തട്ടിക്കമിഴ്ന്നുകിടക്കുന്നത്. സംഗീതമാകുംമുമ്പേ കഴുത്തറുക്കപ്പെട്ട വാക്കുകൾ, ദുര വിഴുങ്ങിയ ചൂഷിതവർഗ ബൈബിൾ, ചക്രവാളങ്ങളിൽ പ്രതിധ്വനിക്കാത്ത സമര കാഹളങ്ങൾ ഒക്കെ ഈ കൽത്തറയിൽ വിഷാദനിഴൽ വീഴ്ത്തുന്നു.
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.Ninavu
മനസ്സുകൾ തമ്മിൽ അടുപ്പമുള്ളവർക്ക് ഒരുമിച്ചിരിക്കുവാനോ, സുഖദുഃഖങ്ങളിൽ പരസ്പരം ആശ്ലേഷിച്ച് ആശ്വാസം പകരുവാനോ കഴിയാത്ത വ്യവസ്ഥിതി. അതും ഈ ടെക്നോളജിക്കൽ ലോകത്ത്. മനുഷ്യന് മനുഷ്യൻ തന്നെ അശുദ്ധി കല്പിക്കുന്ന അപരിഷ്കൃതമായ ഭേദചിന്തകൾ മൂലമുള്ള മാറ്റിനിർത്തലുകളുടെ, നൊമ്പരങ്ങളുടെ നേർക്കാഴ്ചകൾ.
ഇനിയില്ല എന്നറിയാമെങ്കിലും “അച്ഛന്റെ മോളേ…” എന്ന പിൻവിളിക്കായി വേർപാടിന്റെ കടലാഴമാർന്ന നൊമ്പരവും പേറിയുള്ള കാത്തിരിപ്പ്.
ജീവിതയാത്രയിൽ ഏകയായി മുന്നേറുമ്പോൾ ഉള്ളുലയ്ക്കുന്ന ആന്തരിക-ബാഹ്യസമ്മർദങ്ങളുടെ സത്യസന്ധമായ ഉള്ളെഴുത്തുകൾ!
സ്നേഹത്തിന്റെ, സഹനത്തിന്റെ പ്രതീക്ഷയുടെ, ചേർത്തു നിർത്തലിന്റെ, ഒറ്റപ്പെടലിന്റെ, ഒഴിവാക്കപ്പെടലിന്റെ, സമകാലിക സമൂഹത്തിലെ മൂല്യച്യുതികളുടെ, ആത്മകഥാംശമുള്ള ലേഖന സമാഹാരം വായനക്കാർക്കായി സമർപ്പിക്കുന്നു.
ഈ ലേഖനങ്ങൾ മനുഷ്യജീവിതത്തിന്റെ സാർഥകതയും മൂല്യവും പ്രതിപാദിക്കുന്നതോടൊപ്പം വായനക്കാരിൽ പുനർവിചിന്തനത്തിന് വഴിയൊരുക്കുകയും ചെയ്യും എന്ന കാര്യത്തിൽ സംശയമില്ല.
വിരസമാവില്ല ഈ വായന.₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.KERALATHANIMAKAL
ഇത്രയ്ക്ക് പാരിസ്ഥിതികജാഗ്രത നിറഞ്ഞുനിൽക്കുന്ന ഒരു പുസ്തകം സമീപകാലത്തൊന്നും ഞാൻ വായിച്ചിട്ടില്ല. പ്രകൃതിസ്നേഹികൾക്കും വിദ്യാർഥികൾക്കും അധ്യാപകർക്കുമൊക്കെ ഒരു കൈപ്പുസ്തകമാണിത്. ഭാഷയുടെ മനോഹാരിത, അവതരണത്തിലെ കൃത്യത, മികച്ച വായനാസുഖം, പ്രകൃതിജാല വൈവിധ്യം – ഇതെല്ലാം ഈ പുസ്തകത്തെ ഉജ്വലമാക്കുന്നു.
അവതാരികയിൽ
പി. സുരേന്ദ്രൻ
നമ്മുടെ നാടിന്റെ ഋതുശോഭകളിലൂടെ, കേരളത്തെ കേരളമാക്കുന്ന തനിമകളിലൂടെ ഒരു സസ്യശാസ്ത്രാധ്യാപകൻ നടത്തുന്ന യാത്രയാണിത്. കരയും കടലും കുളവും കായലും കാടും ഒക്കെ ഈ സഞ്ചാരിയിൽ ഭൂതകാലക്കുളിരോടെ നിറയുന്നു. കണ്ണാന്തളിയും കാലവർഷവും കാവും കാക്കയും കരിവീരനുമൊക്കെ ദേശസുകൃതങ്ങളായി ഈ യാത്രികനെ ഗൃഹാതുരനാക്കുന്നു.
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.















