• Ezhamnilavara

    Original price was: ₹130.00.Current price is: ₹104.00.

    പൈതൃകത്തിനും പാരമ്പര്യത്തിനും കാവല്‍നില്‍ക്കുന്ന പരേതാത്മാക്കള്‍. കുടിലതകളും ഉപജാപങ്ങളും ഗുരുത്വദോഷങ്ങളും ആ എട്ടുകെട്ടിനെ പിടിച്ചുലയ്ക്കാതെ കാക്കുന്ന നിശ്ശബ്ദസാന്നിധ്യങ്ങള്‍. പുതുതലമുറയ്ക്കു വഴികാട്ടാന്‍ ആ ആത്മാക്കള്‍ ഏഴാംനിലവറയിലുïണ്ട്, സംഹാരമായും കാവലായും.

  • Mazha Thudarum

    Original price was: ₹170.00.Current price is: ₹136.00.

    കുടുംബം തന്റെ കൈകളില്‍നിന്ന് വഴുതിനീങ്ങുകയാണെന്നും വഞ്ചനയും അപമാനവും തിരസ്‌കാരവുമാണ് തന്റെ ശേഷപത്രത്തിലെന്നും കരള്‍ പിളരുന്ന സങ്കടത്തോടെ മനസ്സിലാക്കുന്ന ഒരുവളുടെ വ്രണിതതീര്‍ഥാടനത്തിന്റെ കഥപറയുന്ന നോവല്‍. വേദനകളുടെ ഈ പെരുമഴയിലൂടെ സധൈര്യം സഞ്ചരിക്കുവാനായിരുന്നു അവളുടെ തീരുമാനം; അത് പെയ്തുതോരുംവരെ.

  • Sikkumathathile Mahagurukkanmar

    Original price was: ₹150.00.Current price is: ₹120.00.

    ഗുരു നാനാക്കില്‍നിന്നു തുടങ്ങുന്നു, ലോകത്തെ സംഘടിതമതങ്ങളില്‍ അഞ്ചാം സ്ഥാനം അലങ്കരിക്കുന്ന സിക്കുമതത്തിന്റെ ചരിത്രം. ഈ മതത്തിന് ഏകീകൃതരൂപം സമ്മാനിച്ചതാകട്ടെ, ഗുരു ഗോവിന്ദ് സിംഗും. നാനാക്കും ഗോവിന്ദ് സിംഗും ഉള്‍പ്പെടെ സിക്ക് ഗുരുപരമ്പരയിലെ 11 വ്യക്തിത്വങ്ങളുടെ വഴികളും മൊഴികളും പ്രതിപാദിക്കുകയാണ് ഈ പുസ്തകം.

  • PRANAYATHINTEYUM RATHIYUDEYUM KATHAKAL

    Original price was: ₹130.00.Current price is: ₹104.00.

    ആനന്ദത്തിന്റെയും അനുഭൂതിയുടെയും വായനാസുഖങ്ങളിലേക്ക് രഹസ്യവാതിലുകള്‍ തുറക്കുന്ന പത്തു കഥകള്‍. സക്കറിയ, അശോകന്‍ ചരുവില്‍, കെ.ആര്‍. മീര, വി.ആര്‍. സുധീഷ്, സി.എസ്. ചന്ദ്രിക, അര്‍ഷാദ് ബത്തേരി, തമ്പി ആന്റണി, കെ.വി. പ്രവീണ്‍, മധുപാല്‍, തനൂജ എസ്. ഭട്ടതിരി എന്നിവരുടെ മികച്ച രചനകള്‍.

  • PSC Chodhyotharangal

    Original price was: ₹190.00.Current price is: ₹152.00.

    പൊതുവിജ്ഞാനത്തില്‍ പ്രതീക്ഷിക്കാവുന്നതും നിരന്തരം ആവര്‍ത്തിക്കുന്നതുമായ ജടഇ ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പുസ്തകം. ഒരു റെഡി റെക്കണര്‍ ആയി ഉപയോഗപ്പെടുത്താവുന്നതാണ്. സമകാലിക സംഭവങ്ങളും വിഷയങ്ങളും ഈ പുസ്തകം സ്പര്‍ശിക്കുന്നുണ്ട്.

  • Arellam Enthellam Ethellam

    Original price was: ₹40.00.Current price is: ₹32.00.
  • The Unfathomable Archbishop Jacob thoomkuzhy

    Original price was: ₹100.00.Current price is: ₹80.00.
  • Super Teacher

    Original price was: ₹120.00.Current price is: ₹96.00.

    അനുഭവസാക്ഷ്യങ്ങളുടെ, ഉദാഹരണങ്ങളുടെ, മനഃശാസ്ത്രതത്ത്വങ്ങളുടെ പിന്‍ബലത്തോടെ ഒരു ‘സൂപ്പര്‍ ടീച്ചറി’ന്റെ സവിശേഷതകളുടെ പ്രതിപാദനം.

  • Kerala Navodhanam PSC Pareekshakalil

    Original price was: ₹80.00.Current price is: ₹72.00.
    ചരിത്രം സൃഷ്ടിച്ചവരും മാറ്റിയെഴുതിയവരുമായ നവോത്ഥാന നായകര്‍, നവോത്ഥാനത്തിനു കളമൊരുക്കിയ പ്രസ്ഥാനങ്ങള്‍, സംഭവങ്ങള്‍ എല്ലാം പരാമര്‍ശിക്കപ്പെടുന്ന, നിരവധി തവണ പി.എസ്.സി. പരീക്ഷകളില്‍ ആവര്‍ത്തിക്കപ്പെട്ട ചോദ്യോത്തരങ്ങള്‍.
  • Prasidhamaya Thiruvathirapattukal

    Original price was: ₹80.00.Current price is: ₹64.00.

    ചലനചാരുതകൊണ്ടും ആലാപനമാധുരികൊണ്ടും കണ്ണിനും കാതിനും വിരുന്നാകുന്ന തിരുവാതിര നൃത്തത്തിന് കാലാകാലങ്ങളായി ഉപയോഗിച്ചുവരുന്ന 101 പാട്ടുകളാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. ദേവസ്തുതികളും പുരാണകഥകളും ഒക്കെയാണ് ഈ സുന്ദരഗാനങ്ങള്‍ക്ക് ഉള്ളടക്കമാകുന്നത്.

  • Dheerasamarangalumaayi Keralavarma Pazhassiraja

    Original price was: ₹110.00.Current price is: ₹88.00.

    കേരളം സഞ്ചരിച്ച വഴികളിലൂടെയും സംഭവവികാസങ്ങളിലൂടെയും വ്യക്തികളിലൂടെയും മുന്‍വിധികളോ പക്ഷപാതങ്ങളോ കൂടാതെയുള്ള ഒരു പിന്‍നടത്തമാണ് ഈ പുസ്തകം. കേരളവര്‍മ്മ പഴശ്ശിരാജ ബ്രിട്ടീഷുകാര്‍ക്കെതിരെ നടത്തിയ ധീരസമരങ്ങളും പത്തൊമ്പതാം നൂറ്റാണ്ടിലെ മലയാള സാഹിത്യവും ശാസ്ത്രകലാരംഗവുമാണ് ഈ പുസ്തകം പ്രത്യേകമായി പരിശോധിക്കുന്നത്.

  • Oru Cinemaprekshakante Athmakatha

    Original price was: ₹130.00.Current price is: ₹104.00.

    ജീവിതത്തെ ഫ്രെയിംകൊണ്ട് അളക്കാന്‍ ശ്രമിച്ച ഒരു കാണിയുടെ ആത്മച്ഛായകള്‍. ടാക്കീസുകളും പെട്ടിപ്പാട്ടുകളും പാട്ടുപുസ്തകങ്ങളും സിനിമാനോട്ടീസുകളും ചലച്ചിത്രശബ്ദരേഖകളുമൊക്കെ ഇഷ്ടപ്പെട്ടിരുന്ന ഒരു കുട്ടിക്കുപ്പായക്കാരന്‍, പ്രേക്ഷകനായി മുതിര്‍ന്നതിന്റെ കഥ.

  • Katha Ithuvare

    Original price was: ₹200.00.Current price is: ₹160.00.

    മലയാളകഥയുടെ തനിമയും പുതുമയും വെളിപ്പെടുന്ന 15 രചനകളുടെ സമാഹാരം. ഭാഷയിലും പ്രമേയത്തിലും ആഖ്യാനത്തിലും നവീനതയുടെ മുദ്ര പതിഞ്ഞിരിക്കുന്ന ഈ കഥകള്‍, പ്രകാശം അകലുന്ന രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക പരിസരങ്ങളിലേക്ക് ഒളിഞ്ഞും തെളിഞ്ഞും കണ്ണയയ്ക്കുന്നു.

  • Malayala Kavitha quiz-Ebook

    Original price was: ₹80.00.Current price is: ₹24.00.

    പ്രാചീന കവിത്രയം മുതല്‍ ആറ്റൂരും സച്ചിദാനന്ദനും ചുള്ളിക്കാടുംപോലെയുള്ള ആധുനിക കവികള്‍വരെ കവിതാശകലങ്ങളുമായി ഈ താളുകള്‍ക്ക് ചന്തം ചമയ്ക്കുന്നു. പദ്യനുറുങ്ങുകള്‍ മാത്രമല്ല, കാവ്യലോകത്തുനിന്നുള്ള വ്യക്തിവിശേഷങ്ങളും രചനാവിശേഷങ്ങളും പങ്കുവെക്കുന്ന ചോദ്യോത്തരങ്ങളും ഈ കൈപ്പുസ്തകം ഉള്‍ക്കൊള്ളുന്നു.

  • Mysore Akramanavum Malabarinte Prathorodhavum

    Original price was: ₹150.00.Current price is: ₹120.00.

    നമ്മുടെ ദേശം സഞ്ചരിച്ച വഴികളിലൂടെയും സംഭവവികാസങ്ങളിലൂടെയും വ്യക്തികളിലൂടെയും ഒരു പിന്‍നടത്തം സാധ്യമാക്കുന്ന പുസ്തകം. കേരളത്തിന്റെ ചരിത്രവും സംസ്‌കാരവും അറിയുവാന്‍ സഹായകമാകുന്ന ഈ കൃതിയില്‍ ഹൈദര്‍, ടിപ്പു പടയോട്ടങ്ങള്‍ മുതല്‍ മധ്യകാല സാംസ്‌കാരികരംഗം വരെയുള്ള ഭാഗമാണ് പ്രതിപാദിക്കപ്പെടുന്നത്.

  • Ira

    Original price was: ₹220.00.Current price is: ₹176.00.

    വെളിച്ചം എത്തിനോക്കാത്ത അറയ്ക്കുള്ളില്‍ കാലം ആമത്താഴിട്ടു ബന്ധിച്ചിരുന്ന കറുത്ത യാഥാര്‍ഥ്യങ്ങള്‍ ഇരുട്ടിനേക്കാള്‍ വലിയ ഇരുട്ടായി ജീവിതങ്ങളെ ആവേശിക്കുന്നതിന്റെ കഥ. അനര്‍ഥങ്ങള്‍ ഒഴിയാബാധയായി ഇതിലെ കഥാപാത്രങ്ങളെ പിന്തുടരുന്നു.