• Ira

    Original price was: ₹220.00.Current price is: ₹176.00.

    വെളിച്ചം എത്തിനോക്കാത്ത അറയ്ക്കുള്ളില്‍ കാലം ആമത്താഴിട്ടു ബന്ധിച്ചിരുന്ന കറുത്ത യാഥാര്‍ഥ്യങ്ങള്‍ ഇരുട്ടിനേക്കാള്‍ വലിയ ഇരുട്ടായി ജീവിതങ്ങളെ ആവേശിക്കുന്നതിന്റെ കഥ. അനര്‍ഥങ്ങള്‍ ഒഴിയാബാധയായി ഇതിലെ കഥാപാത്രങ്ങളെ പിന്തുടരുന്നു.

  • 102 Prasangangal

    Original price was: ₹250.00.Current price is: ₹200.00.

    പ്രസംഗപാടവം വളര്‍ത്തിയെടുത്ത് വേദികളില്‍ കൈയടി വാങ്ങുന്നതിനും നൂതന പാഠ്യപദ്ധതിയനുസരിച്ചുള്ള രചനാപ്രവര്‍ത്തനത്തിനും പ്രയോജനപ്പെടുത്താവുന്ന 102 പ്രസംഗങ്ങളുടെ സമാഹാരം.

  • National Birds Around the world

    Original price was: ₹40.00.Current price is: ₹32.00.
  • Gandhi Quiz

    Original price was: ₹50.00.Current price is: ₹40.00.
  • Manapadam

    Original price was: ₹40.00.Current price is: ₹32.00.
  • Arabian Athbuthakathakal-Ebook

    Original price was: ₹100.00.Current price is: ₹30.00.

    നൂറ്റാണ്ടുകള്‍ കടന്ന ‘ആയിരത്തൊന്നു രാവുകളി’ല്‍നിന്നുള്ള തിരഞ്ഞെടുത്ത കഥകള്‍. അലാവുദ്ദീനും ആലിബാബയും സിന്‍ബാദുമൊക്കെ ഈ കഥപ്പെട്ടകത്തിലെ പ്രധാന ഈടുവയ്പുകളാണ്. കൗതുകകരവും ഉദ്വേഗജനകവും സാഹസികത നിറഞ്ഞതുമാണ് ഇതിലെ കഥകള്‍.

  • Arogya Vidhyabhyasam

    Original price was: ₹170.00.Current price is: ₹136.00.

    ആയുരാരോഗ്യസൗഖ്യത്തിനു കാവലാകുന്ന പൊതുജനാരോഗ്യപരിപാടികള്‍ സമൂഹത്തിലേക്ക് എത്തുന്നില്ല എങ്കില്‍ അത് വെറും ജലരേഖയായിത്തീരുന്നു. ഇവിടെയാണ് ആരോഗ്യവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം. ഇത്തരം പരിപാടികളില്‍ ജനപങ്കാളിത്തം ഉറപ്പു വരുത്തുന്നതിലാണ് ഇതിന്റെ പ്രയോഗസാധുത. ആരോഗ്യവിദ്യാഭ്യാസത്തിന്റെ അംഗീകൃതതത്ത്വങ്ങളും സ്വാനുഭവങ്ങളില്‍നിന്ന് ആര്‍ജിച്ച ആശയങ്ങളും പങ്കുവെക്കുകയാണ് ഗ്രന്ഥകാരന്‍ ഇവിടെ.

  • Moscow

    Original price was: ₹90.00.Current price is: ₹72.00.

    മുദ്രാവാക്യംകൊണ്ട് നിവര്‍ന്നുനിന്ന മനുഷ്യരും മുദ്രാവാക്യം മറന്ന മനുഷ്യരും നിറയുന്ന കഥാലോകമാണിത്. ചെങ്കൊടി വിറ്റും മുദ്രാവാക്യം വിറ്റും ജീവിക്കുന്നവരും രാഷ്ട്രീയംതന്നെയും അരാഷ്ട്രീയമായി മാറുന്ന കാട്ടിക്കൂട്ടലുകളും ഇതിലുണ്ട്. വിപ്ലവത്തിന്റെ മുള്‍വഴികളിലേക്കും ചതിനിലങ്ങളിലേക്കും ചൂട്ടുവീശുകയാണ് ഗ്രന്ഥകാരന്‍ ഇവിടെ. രാവുണ്ണിയുടെ അവതാരിക.

  • Kerala Charithram: Dutchukar Cochiyilethunnu

    Original price was: ₹150.00.Current price is: ₹120.00.

    ചരിത്രം വളച്ചൊടിക്കപ്പെടുകയും തിരുത്തിയെഴുതപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, നമ്മുടെ ദേശം സഞ്ചരിച്ച വഴികളിലൂടെ ഒരു പിന്‍നടത്തം. മാതൃദേശത്തിന്റെ ചരിത്രവും സംസ്‌കാരവും അറിയുവാന്‍ സഹായകമായ ഈ കൃതി ഡച്ച് കമ്പനി കൊച്ചി പിടിച്ചടക്കിയതുമുതല്‍ അതിന്റെ പതനംവരെയുള്ള ഒരു നൂറ്റാണ്ടുകാലം ഡച്ചുകാര്‍ സൃഷ്ടിച്ച ചലനങ്ങളാണ് പ്രതിപാദിക്കുന്നത്.

  • Raviyude Katha Kelkkano?

    Original price was: ₹110.00.Current price is: ₹88.00.

    ജീവിതം ”കൂട്ടിയും കുറച്ചും ഹരിച്ചും ഗുണിച്ചും തീരുമാനിച്ച് അടിയില്‍ രണ്ടു വരയിടുവാന്‍” വിസമ്മതിച്ച ഒരു“’ധിക്കാരി’യുടെ കഥയാണിത്. ശരിയെന്നു തോന്നുന്നതിനെ, ബാഹ്യപ്രേരണകള്‍കൊണ്ട്, തെറ്റെന്നു തീര്‍പ്പുവരുത്തുവാന്‍ ലാഭനഷ്ടങ്ങളുടെ കണക്കുപുസ്തകം സൂക്ഷിക്കുവാന്‍ കൂട്ടാക്കാതിരുന്ന, ഉശിരാര്‍ന്ന ചെറുപ്പത്തിന്റെ കഥ.

  • Students’ Hindi-Malayalam Dictionary

    Original price was: ₹40.00.Current price is: ₹32.00.
  • Manyamahamrugangale

    Original price was: ₹50.00.Current price is: ₹40.00.

    നിഷ്‌കളങ്കരായ മൃഗങ്ങളെ മനുഷ്യര്‍ സ്വന്തം താത്പര്യമനുസരിച്ച് മോശക്കാരായി ചിത്രീകരിച്ച് കാലത്തിന്റെ ചുമരില്‍ പ്രതിഷ്ഠിച്ചത് ശരിയോ എന്നുള്ള ഒരു ചോദ്യം ഈ നോവല്‍ വായിക്കുന്ന ഏതൊരു കുഞ്ഞിന്റെയും മനസ്സില്‍ ഉയര്‍ന്നുവരും. കാലങ്ങളായി മനുഷ്യസമൂഹം മൃഗങ്ങളോടു ചെയ്തുകൊണ്ടിരിക്കുന്ന ക്രൂരതയ്ക്കും അനീതികള്‍ക്കുമെതിരെ ഈ നോവല്‍ ശക്തമായി ശരംതൊടുക്കുന്നു. സിപ്പി പള്ളിപ്പുറം

  • Muzirissile Devadasikal

    Original price was: ₹70.00.Current price is: ₹56.00.

    കാളീഭഗവതിയുടെ കാവുമുറ്റത്തും കമ്പോളത്തെരുവിലും ശരീരം ഉല്പന്നമാക്കിയ കല്ലുവിനും കാര്‍ത്തുവിനും അമ്മുവിനും ഗതികേടിന്റെ, അവഹേളനത്തിന്റെ, അവഗണനയുടെ കഥകളായിരുന്നു എന്നും പറയുവാനുണ്ടായിരുന്നത്. ഏകാന്തപഥികരായി, വ്രണമേറ്റ ശരീരവും മനസ്സുമായി, കാവിലമ്മപോലും കൂട്ടിനില്ലാതെ നടന്നുനീങ്ങുന്ന ആ ‘തേവിടിച്ചികളു’ടെ സങ്കടങ്ങളാണ് ഈ നോവലിന്റെ പ്രമേയം.

  • Vanantharangalilude

    Original price was: ₹200.00.Current price is: ₹160.00.

    നാടും നഗരിയുമായി വേഷംമാറിയ കാടുകളിലൂടെ, സമതലമായി തൂര്‍ന്നുമാഞ്ഞ മലകളിലൂടെ, ഗൃഹാതുരത തപിക്കുന്ന ഒരു മലയാളിമനസ്സ് നടത്തുന്ന സഞ്ചാരമാണ് ഈ നോവല്‍. യാതനയുടെയും കഠിനാധ്വാനത്തിന്റെയും ആ ആണ്ടïുകളില്‍ കഥാനായകനുമുന്നില്‍ വേഷങ്ങള്‍ പലത് ആടി ഭാരതത്തിന്റെ ഒരു നേര്‍പരിഛേദം കടന്നുവരുന്നു.

  • Kerala Yearbook 2019

    Original price was: ₹200.00.Current price is: ₹160.00.

    കേരളത്തെക്കുറിച്ച് 112 വിഷയങ്ങളിലായി പതിനായിരത്തിലേറെ വിവരങ്ങള്‍, അറിയേണ്ട വസ്തുതകള്‍, അടിസ്ഥാന വിജ്ഞാനം, അറിഞ്ഞിരിക്കേണ്ട ഫോണ്‍നമ്പറുകള്‍, സാമൂഹ്യക്ഷേമപദ്ധതികള്‍ ഒക്കെ ഉള്‍ക്കൊള്ളുന്നു. പി.എസ്.സി. പരീക്ഷാസഹായി കൂടിയായി പ്രയോജനപ്പെടുന്ന ഇതില്‍ വിഷയങ്ങള്‍ അകാരാദി ക്രമത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

  • Quick Maths

    Original price was: ₹220.00.Current price is: ₹176.00.

    This book deals with elementary level Mathematics with enough shortcuts, examples, novel techniques, approaches etc. Which will guide you to attain quickness in calculations. This will make your problem solving skill, much sharper, and will be a wonderful learning resource for you and your next generations.