Shop
Kampithan
മണ്ണടിക്കാവിലെയും പട്ടാഴിക്ഷേത്രത്തിലെയും ആധ്യാത്മികവും പ്രാപഞ്ചികവുമായ സകല വ്യവഹാരങ്ങൾക്കും അധികാരിയായ കാമ്പിത്താൻ, ഐതിഹ്യമാലയിലെ പവിഴമുത്തായി വിളങ്ങുന്നു. ആശ്ചര്യകരമായ സിദ്ധിവിശേഷങ്ങൾക്ക് ഉടയോനായ കാമ്പിത്താന്, ബുദ്ധികൊണ്ടും ശക്തികൊണ്ടും ഭക്തികൊണ്ടും കാവിലമ്മയുടെ പ്രതിപുരുഷനെന്നു സ്വയം തെളിയിക്കുവാൻ, വെളിച്ചപ്പാടായി പള്ളിവാളെടുക്കുവാൻ ഒരു അഗ്നിപരീക്ഷയെ നേരിടേണ്ടിയിരുന്നു – കല്ലടയാറ്റിലെ പാറക്കയത്തിൽ, പണ്ടുണ്ടായിരുന്ന കാമ്പിത്താൻ നിക്ഷേപിച്ചുവെന്ന് കരുതിപ്പോരുന്ന ഭഗവതിയുടെ പൊൻചിലമ്പ് എടുത്തുകൊണ്ടുവരിക!
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.Rip Van Winkle
കാറ്റ്‌സ്‌കിൽ മലമുകളിലെ പ്രശാന്തത തന്റെ ഹൃദയഭാരം ലഘൂകരിക്കുമെന്നു കരുതിയാണ് റിപ്പ് വാൻ വിങ്കിൾ അന്ന് വീടുവിട്ടിറങ്ങിയത്; യജമാനനു കൂട്ടായി വൂൾഫ് എന്ന നായയും. വീഞ്ഞുവീപ്പയുമായി മലകയറുവാൻ ശ്രമിക്കുന്ന ഒരു വൃദ്ധനോടൊപ്പം റിപ്പ് ചെന്നെത്തുന്നത്, ഒരു ഗൂഢലോകേത്തക്കും. അവിടെ കണ്ടുമുട്ടുന്ന ഒരു സംഘം വൃദ്ധർ, മരക്കോപ്പയിൽ നുരഞ്ഞുപൊന്തുന്ന പാനീയത്താൽ റിപ്പിനെ സൽക്കരിക്കുന്നു. ആ കുന്നിൻനെറുകയിലെ ഒരൊറ്റ രാത്രി റിപ്പിന്റെ ജീവിതത്തിൽനിന്ന് ചോർത്തിക്കളഞ്ഞത്, നീണ്ട ഇരുപതു വർഷങ്ങളാണ്! വാഷിങ്ടൺ ഇർവിങ്ങിന്റെ ക്ലാസിക് രചനയ്ക്ക് ജയ്‌സൺ കൊച്ചുവീടന്റെ പുനരാഖ്യാനം.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Paadi Pathinja Pandathe Paatukal
”നമ്മുടെ സിരകളിൽ ഒഴുകിനടന്ന ജീവന്റെ സംഗീതമായ” നാടൻപാട്ടുകളുടെ സമാഹാരം. തലമുറകളിൽനിന്ന് തലമുറകളിലേക്ക് വാമൊഴിയിലൂടെ വ്യാപനംനേടിയ ഈ പാട്ടുകളിൽ സ്മൃതിമധുരം കിനിയുന്നു. ജനങ്ങളുടെ ദൈവദർശനവും കാർഷികജീവിതവും വികാരവിചാരങ്ങളുമെല്ലാം അലയടിക്കുന്നു. വടക്കൻപാട്ടുകൾ, തോറ്റംപാട്ടുകൾ, ഓണപ്പാട്ടുകൾ, സർപ്പപ്പാട്ടുകൾ തുടങ്ങി, അമ്പതിലേറെ വിഭാഗങ്ങളിൽപ്പെടുന്ന പാട്ടുകൾ. കേരള ഫോക്‌ലോർ അക്കാദമി ചെയർമാൻ പ്രൊഫ. ബി. മുഹമ്മദ് അഹ്മദിന്റെ അവതാരിക.
₹350.00Original price was: ₹350.00.₹280.00Current price is: ₹280.00.Asantham
നമ്പൂതിരിസമുദായത്തിന്റെ ഇരുൾപുതഞ്ഞ ദൈന്യതകളിലേക്ക്, ജീവിതവെളിച്ചം നിറഞ്ഞുവഴിയുന്ന കുത്തുവിളക്കിന്റെ തിരിനീട്ടുന്ന രചന. ഇടിഞ്ഞുപൊളിഞ്ഞ ഒരു ലോകത്തിന്, എള്ളും പൂവുമർപ്പിച്ച് ഉദകക്രിയചെയ്യുന്നു, ഈ നോവലിലെ അശാന്തനായ ശാന്തിക്കാരൻ. ”പുതിയ പരിഷ്‌കൃതകാലത്തിന് മുഖാമുഖം നിൽക്കാൻ ത്രാണിയില്ലാത്ത ഒരു നമ്പൂതിരികുടുംബഗാഥ” എന്ന് അവതാരികയിൽ എൻ.പി. വിജയകൃഷ്ണൻ.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.Ente Priyakathakal
സ്‌നേഹത്തിന്റെ ഭാഷയിൽ എഴുതപ്പെട്ട ഈ കഥകൾ, കുറിപ്പുകൾ, ഒരു വൈദികന്റെ, വൈദ്യന്റെ ഹൃദ്‌സ്പന്ദനങ്ങളാണ്; കൈയൊപ്പുകളാണ്. ‘പനിയച്ചാർ’കൊണ്ട് പനിദിനങ്ങളെ പമ്പകടത്തിയ അമ്മൂമ്മയും, ‘ഫ്രംഷിസ് മോന്’ പെരുന്നാൾവിരുന്നൊരുക്കിയ ഉമ്മയും, അച്ചനെ അച്ഛനാക്കിയ ഓട്ടോഡ്രൈവർ ശിവനും, രക്തംകൊണ്ട് വിധി പകരംവീട്ടിയ രക്തക്കച്ചവടക്കാരനുമൊക്കെ സജീവമാകുന്നു, സുഗന്ധസ്മരണകളായ ഈ അക്ഷരങ്ങളിൽ. കെ.ബി. ശ്രീദേവിയുടെ അവതാരിക.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.Kunjannambiarude Phalithangal
ചിരിയുടെ നിറകുടമാണ് നമ്പ്യാർകവിതകൾ. തുള്ളൽ എന്ന കലാരൂപത്തിന്റെയും മലയാളകവിതയിലെ ശുദ്ധമായ ഫലിതരസത്തിന്റെയും പിതാവായ നമ്പ്യാരുടെ തുള്ളൽകൃതികളിലെയും ജീവിതത്തിലെയും ഹാസ്യപ്രധാനമായ മുഹൂർത്തങ്ങളുടെ കഥാവിഷ്‌കാരമാണ് ഈ പുസ്തകം.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Loka Danikarude Kathakal
ഹെൻറി ഫോർഡ്, സ്റ്റീവ് ജോബ്‌സ്, ബിൽ ഗേറ്റ്‌സ്, മാർക്ക് സുക്കർബർഗ്, ചംഗ് ജൂ യംഗ്, ലാറി എലിസൺ, ധീരുഭായ് അംബാനി, ലക്ഷ്മി നാരായൺ മിത്തൽ, വാറൻ ബഫറ്റ്, ആൻഡ്രൂ കാർണേജി – ലോകത്തെ കരുത്തുറ്റ പത്തു ധനികരുടെ അനുഭവകഥകൾ. കഠിനാധ്വാനവും ലക്ഷ്യത്തിലെത്തിച്ചേരാനുള്ള ദൃഢനിശ്ചയവും പ്രതിസന്ധികളിൽ മുട്ടുമടക്കാത്ത ആത്മവീര്യവും ‘മൂലധന’മാക്കിയ ഈ ബിസിനസ്സ് സംരംഭകർ വിജയാന്വേഷികൾക്ക് എന്നും പ്രചോദനമാണ്.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.Marathakakattile Appopanthadikal
കൈയെത്തുംദൂരത്ത് പാറിനടക്കുന്ന അപ്പൂപ്പൻതാടികൾ പോലെ വിസ്മയകരവും, നറുന്തേൻപോലെ മധുരതരവുമായ ഇരുപതു കുട്ടിക്കഥകളുടെ സമാഹാരം. അലിവും അനുകമ്പയും കാരുണ്യവും ജന്തുസ്‌നേഹവും പോലെയുള്ള സന്മാർഗസന്ദേശങ്ങളാൽ സമ്പന്നമാണ് ഈ കഥാലോകം. ലളിതസുന്ദരമായ ആഖ്യാനശൈലിയിൽ ആവിഷ്‌കരിച്ചിരിക്കുന്ന ഈ കഥകൾ, കുട്ടികൾക്ക് വായിച്ചു രസിക്കാനും അറിവുനേടാനും നന്മയിൽ വളരാനും പ്രചോദനമേകുന്നു.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Kesavan The Tusker
You can meet in this book, Kesavan, the largest tusker in Kerala, who grew and grew to become a fearsome tusker. ‘Kesavan The Tusker’ tells you how two girls tamed him when he became a wild killer.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.The Poem Flower
Illustrated poems for children. Happy blending of sound and sense. An introduction to the wonderful world of poetry. A true gift for every darling child who totters through the enchanting world of words.
₹35.00Original price was: ₹35.00.₹28.00Current price is: ₹28.00.Nootiyettu Mazhakavithakal
ചാറ്റലായും പേമാരിയായും ഇഷ്ടമായും നഷ്ടമായും ചിരിയായും കരച്ചിലായും കുളിരായും പ്രണയമായും വ്യത്യസ്ത ഭാവനകളിൽ വിരിയുന്ന നൂറ്റിയെട്ട് മഴക്കവിതകൾ. ‘കവികളും കവിതകളും’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽനിന്ന് രണ്ടാമത്തെ കാവ്യസമാഹാരം.
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.Vedathrayam
കലാപവും പ്രണയവും അറിവും ആത്മസംവാദവുമാണ് ഈ കവിതകൾ. മൗലികതയുടെ സുഗന്ധമുള്ള കാവ്യനൊമ്പരങ്ങൾ. ഈ കവിതകളിലൂടെ നിങ്ങൾക്ക് അശ്വമേധം ഗ്രാൻഡ്മാസ്റ്റർ ജി.എസ്. പ്രദീപിലെ കവിയെ കണ്ടെത്താം, കവിയിലെ മനുഷ്യനെയും.
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.Thiruvarul
സ്‌നേഹത്താൽ ഭരിക്കപ്പെടുന്ന ഒരു സാമ്രാജ്യത്തെ സ്വപ്നംകാണുന്ന അമൃതമൊഴികൾ. നീതി, ധർമം, വിനയം, ക്ഷമ തുടങ്ങിയ ഗുണങ്ങൾ അകമേ വളർത്തി ജീവിതം സാർഥകമാക്കുന്നതിനുള്ള സത്യദർശനം. പഴഞ്ചൊല്ലുകളും വാമൊഴികളും സാരോപദേശങ്ങളുമൊക്കെ സമന്വയിക്കുന്ന കാവ്യഹൃദയം. വി. വൈദ്യലിംഗശർമയുടെ അവതാരിക.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Maychum Varachum
സ്വകാര്യതയുടെ രക്തംകൊണ്ട് ലോകത്തെ വരയ്ക്കുകയും മായ്ക്കുകയും ചെയ്യുന്ന വരികൾ. ജീവിതത്തിന്റെ നിറങ്ങളെ അടയാളപ്പെടുത്തുവാനുള്ള വെമ്പലുകൾ. അടർന്നുപോകുന്നവയെ തിരിച്ചുകൊണ്ടുവരുവാനുള്ള ആത്മാവിന്റെ അദമ്യദാഹമാണ് ഈ കവിതകളിൽ മിടിക്കുന്നത്. വി.ജി. തമ്പിയുടെ അവതാരികയും ബക്കർ മേത്തലയുടെ ആസ്വാദനവും.
₹75.00Original price was: ₹75.00.₹60.00Current price is: ₹60.00.Onnam Nalla Kathaku
മിടിപ്പുകളെ മുഴക്കങ്ങളും തുഷാരകണങ്ങളെ കനലുകളുമാക്കുന്ന കാവ്യസിദ്ധിയുടെ പ്രതിഫലനങ്ങൾ. ജീവിതദൈന്യതകളുടെ തംബുരുവിൽ ശ്രുതിചേർത്ത് പാടുന്ന ഗസലിൻ ഒലികൾ. മിഴിതുറന്ന് സത്യത്തെ മനസാ വരിച്ച് മുന്നേറുവാനുള്ള ഉദ്ഗീതികൾ.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Chillu Jalakam
അക്ഷരങ്ങളെ, അവയിലെരിയും അഗ്നിസ്ഫുലിംഗങ്ങളെ, അവയുൾക്കൊള്ളും അർഥാനർഥങ്ങളെ അറിയുന്ന ഒരു എഴുത്തുകാരിയുടെ വരികൾ. യാഥാർഥ്യത്തിന്റെ പരുക്കനിടങ്ങളിൽ ഞെങ്ങിഞെരുങ്ങുന്ന ഹൃദയവികാരങ്ങൾ. തപ്തനിശ്വാസങ്ങളേറ്റു ചുമരുകൾ വിണ്ടുകീറിയ ഒരു സത്രമാണ് ജീവിതം എന്ന തിരിച്ചറിവിന്റെ കവിതകൾ.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.















