Shop
Gandhiyude Hind Swaraj
അഴിമതിയും അധാര്‍മികതയും അനീതിയും അസത്യവും അക്രമവും അടയാളങ്ങളാകുന്ന നമ്മുടെ റിപ്പബ്ലിക്കിന് ഒരു കൈച്ചൂണ്ടിയാണ് ഗാന്ധിജിയുടെ ‘ഹിന്ദ് സ്വരാജ്.’ വിദേശാധിപത്യത്തിന്റെ ചങ്ങലകളില്‍നിന്നുള്ള മോചനം മാത്രമായിരുന്നില്ല ‘സ്വരാജി’ല്‍ ഗാന്ധിജിയുടെ ഉന്നം. മനുഷ്യവംശത്തെയാകെ ഉള്‍ക്കൊള്ളുന്ന ദിശാബോധം ആ സങ്കല്പത്തിനുണ്ട്. ഗാന്ധിയുടെ ദീര്‍ഘദര്‍ശിത്വത്തിന്റെ സാക്ഷ്യപത്രമായ – വെറുപ്പിനെ റദ്ദാക്കുന്ന സ്‌നേഹത്തിന്റെ സുവിശേഷമായ – ‘ഹിന്ദ് സ്വരാജി’ലൂടെ ഒരു പര്യടനം.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.Aaradhanaapoorvam Shathru
മൗനം തളംകെട്ടുന്ന, ശൈത്യത്തിന്റെ അളവ് കൂടിവരുന്ന കാലത്തിന്റെ മധുശാലയില്‍നിന്ന് ”ഇല്ലാതായിക്കഴിഞ്ഞ നൈര്‍മല്യത്തിന്റെ ഓര്‍മയ്ക്ക്” ചിയേര്‍സ് പറയുകയാണ് ഈ കഥകള്‍. ഇവ ആര്‍ത്തിയുടെ രാവിരുന്നുകളില്‍, സൈബര്‍ സ്പേസിന്റെ ക്ഷണികസൗഖ്യങ്ങളില്‍, ഗൃഹാതുരത്വത്തിന്റെ നൊട്ടിനുണയലുകളില്‍ മുഴുകുന്ന ഒരു തലമുറയുടെ ഭാഗപത്രമാകുകയാണ്. ഒന്നും നഷ്ടപ്പെടാനില്ലാത്തവരുടെയും എല്ലാം നഷ്ടപ്പെ’വരുടെയും പരാക്രമങ്ങളും വേവലാതികളും ഈ കഥാകാരന്റെ മാപിനി ഒരേ തീവ്രതയില്‍ അങ്കനംചെയ്യുന്നു.
അവതാരിക: കെ.പി. രാമനുണ്ണി
ആസ്വാദനം: നരേന്ദ്രപ്രസാദ്₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.Malayalam A+
മെച്ചപ്പെട്ട പഠനാനുഭവങ്ങള്‍ നല്‍കി വിദ്യാര്‍ഥികളുടെ ക്രിയാശേഷി വര്‍ധിപ്പിച്ച് അവരെ A+ നിലവാരത്തിലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയിരിക്കുന്ന ഈ പഠനപ്രവര്‍ത്തനസഹായി വിദ്യാര്‍ഥികള്‍ക്ക് ഒരു ഉത്തമ വഴികാട്ടിയാണ്. പ്രോജക്റ്റ്, സെമിനാര്‍, അസൈന്‍മെന്റ്, കത്തുകള്‍, കഥാപാത്രനിരൂപണം തുടങ്ങി മലയാളം ഒന്നും രണ്ടും പേപ്പറുകളില്‍ വരാവുന്ന എല്ലാ ഭാഷാവ്യവഹാരരൂപങ്ങളെക്കുറിച്ചും സമഗ്രധാരണയുണ്ടാക്കുന്ന ഈ പുസ്തകം പരിശ്രമശാലിയായ ഏതൊരു വിദ്യാര്‍ഥിക്കും മലയാളത്തില്‍ A+ വാഗ്ദാനം ചെയ്യുന്നു.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.Vidhyarthi Udyogarthiyakumbol
വിദ്യാര്‍ഥി ഉദ്യോഗാര്‍ഥി ആകുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെപ്പറ്റി ഒരു സമഗ്രപഠനം. മത്സരപരീക്ഷകളെ വിജയകരമായി നേരിടാനുള്ള എളുപ്പവഴികള്‍ മുതല്‍ ഇന്റര്‍വ്യൂവിലും ഗ്രൂപ്പ് ഡിസ്‌കഷനിലും മികച്ച പ്രകടനം നടത്താനുള്ള ടിപ്സ് വരെ പ്രത്യേകമായി ചേര്‍ത്തിരിക്കുന്നു. സ്‌കോളര്‍ഷിപ്പുകളേയും വിദ്യാഭ്യാസവായ്പയേയും പറ്റി അറിയാന്‍ ഇനി മറ്റെവിടേയും പോകേണ്ട
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.Njan Oru Veedu
”നന്ദി, മാധവിമന്ദിരത്തിന്റെ ഓരോ മുക്കിനും മൂലയ്ക്കും; മണ്ണിനും മരത്തിനും. ഒരുപക്ഷേ ഞാന്‍തന്നെ ആയിരുന്നല്ലോ ആ വീട്!”
ഓര്‍ക്കാനും പറയാനും എളുപ്പമുള്ള, ഭംഗിയുള്ള ഒരു പഴയ മേല്‍വിലാസത്തിന് എഴുത്തുകാരി സമര്‍പ്പിക്കുന്ന ഗീതകമാണ് ഈ പുസ്തകം; അമ്മയുടെ ഗര്‍ഭപാത്രത്തോളം സുരക്ഷിതത്വമേകിയ ഭവനത്തെക്കുറിച്ചുള്ള സ്മരണകള്‍. ബാല്യകൗമാരാനുഭവങ്ങളെ വളപ്പൊട്ടുകളും മയില്‍പ്പീലിത്തുണ്ടുകളുംപോലെ ചന്ദ്രമതി ഇവിടെ ആകര്‍ഷകമായി അടുക്കിയിരിക്കുന്നു. ഭിന്നപ്രകൃതക്കാരായ മനുഷ്യരോടൊപ്പം പശുക്കിടാവും പൂച്ചക്കുട്ടിയും മറ്റും ഒരു അപരിചിതത്വവുംകൂടാതെ ഈ ഓര്‍മത്താളുകളില്‍ ഇരിപ്പുറപ്പിച്ചിരിക്കുന്നു; ‘കുമാരി ചന്ദ്രിക’യുടെ എഴുത്തുലോകത്തെ വിരല്‍പ്പാടുകള്‍ ഇതില്‍ പതിഞ്ഞിരിക്കുന്നു. ആത്മാവ് കൂടുമാറുന്നതുപോലെ ‘സാരൂപ്യ’മായി പുനര്‍ജന്‍മമെടുത്ത ‘മാധവിമന്ദിര’ത്തിന്റെ പരിണാമകഥ കൂടി ഈ പരിഷ്‌കരിച്ച പതിപ്പില്‍ വായിക്കാം.₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.Thirikeyodunna Theevandikal
ദൈവം മൂകനും ബധിരനുമോ എന്നു സംശയിപ്പിക്കുന്ന നമ്മുടെ കാലത്തെയോര്‍ത്തു വേവുന്ന, അരുതായ്മകള്‍ വെള്ളംതൊടാതെ വിഴുങ്ങുന്ന നമ്മുടെ സമൂഹത്തെയോര്‍ത്തു നോവുന്ന ഈ താളുകളില്‍ വായനക്കാര്‍ക്കു രുചിക്കാനാകുക രൂക്ഷവിമര്‍ശനത്തിന്റെ കാഞ്ഞിരക്കയ്പാണ്. ജനങ്ങള്‍ക്കുമേല്‍ വീഴുന്ന ഓരോ പ്രഹരവും അവര്‍ വടികളാക്കുമെന്ന് ഇത് അധികാരമുഷ്‌കുകള്‍ക്ക് താക്കീതുനല്‍കുന്നു. അന്യായങ്ങളുടെ കരിമ്പട്ടികയില്‍ ‘ദൈവത്തിന്റെ സ്വന്തം നാട്’ പതിച്ച നിരവധിയായ കൈയൊപ്പുകള്‍ക്ക് ഇത് നമ്മെ സാക്ഷിയാക്കുന്നു; ‘സാക്ഷരകേരള’ത്തിന്റെ നെഞ്ചില്‍ പുകയുന്ന അനവധിയായ നെരിപ്പോടുകളുടെ ചൂട് നമുക്ക് അനുഭവവേദ്യമാക്കുന്നു. മതവും മാധ്യമവും മദ്യവും മാംഗല്യവുമൊക്കെ ഇവിടെ നീതിയുക്തമായ വിധിപ്രസ്താവം കാക്കുന്നു. ”ജീവനനിഷേധികളായ പ്രവൃത്തികളോടുള്ള അമര്‍ഷത്തിന്റെ ചുരുക്കെഴുത്തുകള്‍” എന്നാണ് ഈ പുസ്തകത്തിന് എഴുത്തുകാരന്‍ നല്‍കുന്ന വിശേഷണം.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.Mazhayilundaya Makalum Mattu Mazhakadhakalum
മനുഷ്യഗാഥകൾ ഇരമ്പുന്ന ഒരു വൻകടൽ മഴയനുഭവങ്ങളാൽ സൃഷ്ടിക്കുകയാണ് ഈ കഥകൾ. വർഷബിന്ദുക്കൾ ജീവിതങ്ങൾക്കുമേൽ കനിവായും കനലായും തൂളുന്നത് വായനക്കാർക്ക് ഇതിൽ കാണാം. ജനിയിലും മൃതിയിലും സന്തോഷത്തിലും സന്താപത്തിലുമൊക്കെ ഇവിടെ നനുത്തും കനത്തും ചാഞ്ഞും ചെരിഞ്ഞും മഴ പെയ്‌തിറങ്ങുന്നു. ഈ ആർദ്രകഥകൾ ഒരു ഈറൻകാറ്റുപോലെ നിങ്ങളെ വന്നുതൊടും, ഒരു ചാറ്റൽമഴപോലെ നിങ്ങളെ നനയ്ക്കും, മഴ കഴിഞ്ഞും മരംപെയ്യുംപോലെ നിങ്ങളിൽ നിത്യം നിലനിൽക്കും.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.English English Malayalam Dictionary
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.Irunda nizhalukal
യാഥാർഥ്യങ്ങളോട് ഏറ്റുമുട്ടി വിജയം കൈവരിക്കുന്നതിനേക്കാൾ, സ്വയം ഉൾവലിഞ്ഞ് നിതാന്തസ്വപ്നങ്ങളിൽ നിർവൃതി അടയുന്ന ഒരു കലാകാരൻ്റെ ഹൃദയസ്പർശിയായ കഥ.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.Pappathi
പോട്ടൂർ മോഡേൺ ഹയർ സെക്കണ്ടറി സ്‌കൂൾ അധ്യാപകരുടെ രചനാസമാഹാരമാണ് ‘പപ്പാതി’. അധ്യാപകരൊക്കെയും എഴുത്തുകാരോ, എഴുത്തുകാരൊക്കെയും അധ്യാപകരോ അല്ലെന്നിരിക്കെ ഇതിൽ സൃഷ്ടിവൈഭവം തിരയുന്നതിൽ പ്രസക്തിയില്ല. അവരൊക്കെയും ഈ പുസ്‌തകത്തിൽ കഥയും കവിതയുമായി വായനക്കാരെ എതിരേൽക്കുന്നു എന്ന് മാത്രം. ഇതിൽ അടയാളപ്പെടുന്നത് ഈ വിദ്യാലയമാണ്, ഈ വിദ്യാലയത്തിൻ്റെ അധ്യാപകസമ്പത്താണ്, അതപ്പാടെ പ്രതിഫലിക്കുന്ന വിദ്യാർത്ഥി സമൂഹമാണ്…
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.Ursula markose phonecheyyunnu
പരാജിതരുടെ സ്മാരകങ്ങളാണ് ഈ കഥാഭൂമിയിൽ ഉയരുന്നത്. നർമപരിഹാസങ്ങളുടെ മാരകചേരുവയാൽ, ലോകത്തിൻ്റെ വികൃതയാഥാർഥ്യങ്ങൾ ഇവിടെ ദയാവധത്തിനു വിധേയമാകുന്നു. അമർത്തിയ കരച്ചിൽ ശ്വാസക്കുഴലിൽ കുരുങ്ങിയ മിയാമിയക്കനും, സമ്മോഹനമായ മന്ദഹാസം അധരങ്ങളിൽ ചൂടിയ ഊർസുലയും ഒക്കെ മനുഷ്യവാഴ്വിൻ്റെ ഈ കാനേഷുമാരിയിൽ കയ്യൊപ്പുപതിപ്പിക്കുന്നു.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.Pyramid
ജീവിതത്തിൻ്റെ കഥാതിണർപ്പുകൾ
തെളിനീരൊഴുക്കുപോലെ ആത്മശുദ്ധിയുള്ള കഥകൾ. അകം കുളിർത്ത് ജീവസാരത്തിൽ ലയിക്കുന്ന നേരെഴുത്തുകൾ. ഗ്രാമാനുഭവങ്ങളിൽനിന്ന് ഭൂഖണ്ഡങ്ങൾ താണ്ടി മനുഷ്യജീവിതത്തിലെ ധർമസങ്കടങ്ങൾ പകുത്തു വായിച്ച ഒരു കഥാകൃത്തിൻ്റെ നേർവിനിമയങ്ങളും ഹൃദയനിവേദനങ്ങളുമാണ് ഈ കഥകൾ. കരുണയുടെ തലോടലിൽ സാന്ത്വനവും വിവേകവും ഏകുന്നു റഫീക്ക് പട്ടേരിയുടെ കഥകൾ.₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.Bharathapadham
‘ഭാരതപഥ’ത്തിലൂടെ ഒരു ഓപ്പൺ ഡിബേറ്റിനാണ് സുമേഷ് വായനക്കാരെ ക്ഷണിക്കുന്നത്. അതിലെല്ലാം വാദത്തിൻ്റെയും എതിർവാദത്തിൻ്റെയും സന്ദർഭങ്ങളുണ്ട്. പ്രസന്നമായൊരു വിചാരകൗതുകത്തോടെയാണ്, ഈ എഴുത്തുകാരൻ മഹാഭാരതത്തിലെ കഥാപാത്രങ്ങളുടെ ജീവിതവിവക്ഷകൾ നിരീക്ഷിക്കുന്നത്. അവരുടെ ജീവിതസന്ദർഭങ്ങളുടെ ബാഹ്യവും ആന്തരികവുമായ വിചാരണയ്ക്ക് എഴുത്തുകാരൻ മുതിരുന്നു. തനിക്ക് ബോധ്യപ്പെട്ടതും താൻ ഉൾക്കൊണ്ടതുമായ കഥാപാത്രദർശനത്തിലൂടെയാണ് ‘ഭാരതപഥം’ വികസിക്കുന്നത്.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.Paranju Paranju Paranju
കുട്ടികള്‍ക്കും കുട്ടിത്തം കൈവിടാത്തവര്‍ക്കുമാണ് 23 കഥകളുടെ ഈ സമാഹാരം. ‘എച്ച് & സി @75’ ബാലകഥാമത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഇവ, കഥകളില്‍നിന്നും അകന്നുകൊണ്ടിരിക്കുന്ന നമ്മുടെ കുരുന്നുകള്‍ക്ക് ഭാവനയുടെ പൂഞ്ചിറകുകള്‍ നല്‍കും; വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ഗഗനപഥങ്ങളെ തൊട്ടുരുമ്മുന്ന ചിറകുകള്‍. ശൈശവസഹജമായ ഉത്സാഹത്തിമിര്‍പ്പിന്റെയും ഉല്ലാസഘോഷത്തിന്റെയും മഷിപ്പരപ്പില്‍ തൂലിക മുക്കി എഴുതപ്പെട്ട ഈ കഥകള്‍, നന്മയുടെ പാഠങ്ങളായി പുതുതലമുറയെ വലിയ വലിയ ശരികളിലേക്കു വഴിനടത്തുന്നവയാണ്.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.Bhoomisasthram quiz
ഭൂമിയോളം വിസ്തൃതമായ പഠനമേഖലയാണ് ഭൂമിശാസ്ത്രം. ഭൗമവിജ്ഞാനത്തിന്റെ അനന്തവിശാലമായ പ്രപഞ്ചത്തെ അടരടരുകളായി അടുക്കിയണ്ടിരിക്കുകയാണ് ഈ ചെപ്പില്‍. നമ്മുടെ ‘വാസഗ്രഹ’ത്തെക്കുറിച്ച് അറിയേണ്ടതെല്ലാം ഇതില്‍ അടുക്കോടും ചിട്ടയോടും ക്രമീകരിച്ചിരിക്കുന്നു. ഋതുപരിണാമം മുതല്‍ ആഴക്കടലുകളും നിബിഡവനങ്ങളും വരെ, ഭൂമിയുടെ ഘടന മുതല്‍ ഭൂപടനിര്‍മാണം വരെ ഈ ചോദ്യോത്തര പുസ്തകത്തിലുണ്ട്. ലോക / ഭാരത / കേരള ഭൂസവിശേഷതകളിലൂടെയുള്ള ഈ പര്യടനം ജ്യോഗ്രഫിയില്‍ അടിസ്ഥാനധാരണ ആര്‍ജിക്കുവാന്‍ ആര്‍ക്കും സഹായകമാകും; ഒപ്പം, വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും ഭൂമിശാസ്ത്രപഠനസഹായിയും മത്സരപരീക്ഷാഗൈഡുമായി പ്രയോജനപ്പെടും.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.Mumbai
ഭാവി സ്വപ്നംകണ്ട് അകലങ്ങള്‍ തേടി വിദൂരതയിലെത്തി ജീവന്‍ നഷ്ടപ്പെട്ട ഒരു ചെറുപ്പക്കാരന്‍, ആഴങ്ങളുടെ അഗാധതയില്‍ നീന്തലറിയാതെ മുങ്ങിപ്പോയ വിദ്യാര്‍ഥി, ഉള്ളതെല്ലാം വിറ്റുപെറുക്കി പുതിയ വാസസ്ഥലം കണ്ടെത്തി ജീവിതം ആരംഭിച്ചപ്പോള്‍ വിധി തകര്‍ത്തെറിഞ്ഞ് ദാരുണമാക്കിയ കുടുംബം, ഒന്നൊന്നായി പരീക്ഷണങ്ങള്‍ നേരിടേണ്ടിവന്ന ബാങ്ക് ഉദ്യോഗസ്ഥയുടെ നീറുന്ന അനുഭവങ്ങള്‍, സന്തോഷവും സ്നേഹവും ദുഃഖവും പങ്കിടാന്‍ ഒന്നിച്ചുചേരുന്ന സുഹൃത്തുക്കള്‍. നൊമ്പരപ്പെടുത്തുന്ന, തികച്ചും വ്യത്യസ്തങ്ങളായ, ആറ് സാങ്കല്‍പ്പികകഥകള്‍; ലഘുനോവലിന്റെ ദൈര്‍ഘ്യം വരുന്ന രണ്ടു കഥകള്‍ ഉള്‍പ്പെടെ.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.















