Shop
Sreekrishnacharitham Manipravalam
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.മധുരിപുചരിതം മനോഭിരാമം
മധുരപദാകലിതം മണിപ്രവാളം
മതികമലവിലാസ ഹേതുഭൂതം
കതിപയ സർഗ്ഗമിദം കരോമികാവ്യം
സഹൃദയ ഹൃദയത്തെ ആനന്ദനൃത്തം ചെയ്യിക്കുന്ന കോമളപദങ്ങൾ നിർബന്ധിച്ചിരിക്കുന്ന ഈ ഉത്തമ ഭക്തികാവ്യത്തിന്റെ ഉള്ളടക്കം, പരബ്രഹ്മസ്വരൂപനായ മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണന്റെ ചരിത്രവും അത്ഭുതകരമായ ലീലകളുമാണ്. വേദാന്തസമ്മതവും ഭക്തിരസപ്രധാനവുമായ ഈ കാവ്യം പാരായണം ചെയ്യുന്നവർക്ക് കർമബന്ധം നീങ്ങി മുക്തി ലഭിക്കുന്നുവെന്ന് സങ്കല്പം. ഭക്തിമാർഗത്തിൽ ചരിക്കുന്നവർക്ക് ഒഴിവാക്കാനാകാത്ത ഒരു ശ്രെഷ്ഠഗ്രന്ഥം.
108 Durga Kshethrangal
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.ദക്ഷയാഗവേളയിൽ സതീദേവിയുടെ മൃതദേഹം തോളിലേറ്റി പരമശിവൻ കുപിതനായി താണ്ഡവമാടുമ്പോൾ, മഹാവിഷ്‌ണു ചക്രായുധം പ്രയോഗിച്ച് ദേവിയുടെ ശരീരഭാഗങ്ങൾ ഓരോന്നായി ഖണ്ഡിച്ച് 108 സ്ഥാനങ്ങളിൽ നിക്ഷേപിച്ചു. അവ ഭാരതത്തിലെ ദേവീപീഠങ്ങളായി അറിയപ്പെട്ടു. പിന്നീട്, പരശുരാമൻ ആ പീഠങ്ങളിൽനിന്നും ദേവീചൈതന്യം ആവാഹിച്ചെടുത്ത് കേരളത്തിലെ 108 ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിച്ചുവെന്ന് ഐതിഹ്യം. നാമസ്തോത്രങ്ങളിലൂടെ പ്രചാരം സിദ്ധിച്ച ആ ക്ഷേത്രങ്ങളെ കേട്ടറിവും നാട്ടറിവും പ്രയോജനപ്പെടുത്തി ലളിതമായ ഭാഷയിൽ ഈ പുസ്‌തകത്തിലൂടെ ഗ്രന്ഥകാരൻ പരിചയപ്പെടുത്തുകയാണ്.
Jyothishajnanam
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.ഭൂമുഖത്തെ ഓരോനിമിഷത്തിന്റെയും ഭൂതഭാവിവര്‍ത്തമാങ്ങളെ സുവിദിതമാക്കുന്ന ജ്യോതിഷത്തെക്കുറിച്ച് സമഗ്രമായി വിവരിക്കുന്ന ഗ്രന്ഥം. സാധാരണക്കാര്‍ക്കു മാത്രമല്ല, ജ്യോതിഷവിദ്യാര്‍ഥികള്‍ക്കും ജ്യോത്സ്യന്മർകും ഉപയോഗപ്രദമായ രീതിയില്‍ തയ്യാറാക്കിയിട്ടുള്ള ഈ കൈപുസ്തകം വിദ്യാഭ്യാസം, വിവാഹം, തൊഴില്‍, ആരോഗ്യം, സന്താലബ്ധി തുടങ്ങി ജീവിതത്തിന്റെ സമസ്ത പ്രയാണവഴികളിലേക്കുമുള്ള ഒരു ദിശാസൂചിയായി മാറുമെന്നുറപ്പ്.
Katha Theerumbol Oru Vanambadi Parakkunnu
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.കഥയുടെ കുലപതിയായ ടി. പത്മനാഭന്‍ സംഗീതത്തിന്റെ അഭൗമവിസ്തൃതികളിലൂടെ ചിറകുവിരിച്ച് പറന്നപ്പോഴുണ്ടായ സൂക്ഷ്‌മാനുഭവങ്ങളുടെ മുദ്രകളാണ് ഈ സമാഹാരത്തില്‍. പ്രശസ്ത നിരൂപകൻ കെ.പി. അപ്പന്‍ പറയുന്നു: ”എല്ലാവിധ അവ്യവസ്ഥയേയും ആഖ്യാനസ്വരത്തിന്റെ ലാളിത്യത്താല്‍ ഒരു നിശ്ചിതഘടനയിലേക്ക് കൊണ്ടുവരുന്ന കലയാണ് പത്മനാഭന്റേത്. എല്ലാവിധ വൈരുധ്യങ്ങളേയും ഉഴുതുമറിച്ച് അവയെ പത്മനാഭന്റെ ആഖ്യാനരീതി ഒരു ലയത്തില്‍ എത്തിക്കുന്നു. പത്മനാഭന്‍ എഴുതുമ്പോള്‍ വികാരങ്ങളുടെ ആന്തരികതയില്‍ ഒരു സംഗീതം എത്തിച്ചേരുകയാണ്. എല്ലാവിധ വൈരുധ്യങ്ങളെയും അവ്യവസ്ഥകളേയും വിപരീതങ്ങളേയും സൗമ്യമായി ശാന്തമാക്കുന്ന സംഗീതമാണിത്.”
Miskeenukalude Swargam
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.മരുഭുമിയുടെ ആത്മകഥ സ്വർഗനരകങ്ങളെ ഒരേ ദേശത്ത് അനുഭവിച്ചറിയുന്ന ‘മിസ്കീനുകളു ‘ടെ ആകുലജീവിതത്തെപ്പറ്റി ,മണൽ നഗരത്തിലെ തീക്കാറ്റിൽ വരണ്ടുപോകുന്ന സ്നേഹവിശ്വാസങ്ങളുടെ ഉറവുകളെപ്പറ്റി ഒരു നോവൽ .ഗൾഫ് യുദ്ധത്തെ പ്രമേയത്തോടിഴചേർക്കുക വഴി , ആ സൈനികനീക്കത്തെ സ്പർശിച്ചെഴുതിയ ആദ്യ മലയാള നോവൽ എന്ന വിശേഷണവും ഈ കൃതിക്കു സ്വന്തം .സന്തോഷ് ഏച്ചിക്കാനത്തിന്റെ അവതാരിക .
Sangeetham Sidhanthavum Prayogavum
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.‘സമ്യക്കായ ഗീത’ത്തെക്കുറിച്ച് മനോരഞ്ജകമായ ഒരു വിശിഷ്ടകല എന്നതിലുപരി സംഗീതം ഒരു ശാസ്ത്രം കൂടിയാണ് .ശാസ്ത്രിയ സംഗീതത്തെക്കുറിച്ച് ആധികാരികമായി അറിവു നല്കുവാൻ പര്യാപ്തമാണ് ഈ ഗ്രന്ഥം.കർണാടക-ഹിന്ദുസ്ഥാനി ധാരകളെക്കുറിച്ചു മാത്രമല്ല ,വെസ്റ്റെണ്‍ മ്യൂസിക്കിനെക്കുറിച്ചുമാണ് ഇത് .പ്രയോഗപഠനങ്ങൾ ,രാഗസ്വഭാവങ്ങൾ ,വാദ്യോപകരണങ്ങൾ ,സംഗീതജ്ഞർ ,വാഗ്ഗേയക്കാരന്മാർ ,പ്രശസ്ഥകൃതികൾ തുടങ്ങി ഈ സംഗീതവി ജ്ഞാനസമ്പുടത്തിൽ വിഷയങ്ങൾ നിരവധി .
Amarnathile manju
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.കാലങ്ങളായി മനസ്സില്‍ തുഷാരവെണ്മയും ദീപ്‌തിയും ചൊരിഞ്ഞുനിന്ന അമര്‍നാഥിലെ ദര്‍ശനസൗഭാഗ്യത്തിനായി, കാലാവസ്ഥയേയും ദുര്‍ഘടപഥങ്ങളേയും അതിജീവിച്ച് എഴുത്തുകാരന്‍ നടത്തിയ സാഹസികസഞ്ചാരത്തിന്റെ പ്രാര്‍ഥനാപൂര്‍വമായ വിവരണം. ധ്യാനാത്മക ദൃശ്യങ്ങളുടെയും അഌഭവങ്ങളുടെയും മൂര്‍ത്തതയിലൂടെ കടന്നുപോകുന്ന ഗ്രന്ഥം
David Copperfield
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.ജീവിതത്തിന്റെ പ്രതികൂലാവസ്ഥകളോട് ഒരു നിര്‍ഭാഗ്യജാതകന്‍ നടത്തുന്ന പോരാട്ടമാണ് ഈ കൃതിയുടെ പ്രമേയം. നിസ്സഹായതയുടെയും അപമാനത്തിന്റെയും നരകദിനങ്ങളെ ഒരു തൊട്ടാവാടി ബാലന്‍ നേരിട്ടതിന്റെ യഥാതഥ ആവിഷ്‌കരണം. വിക്‌ടോറിയന്‍ ഇംഗ്ലണ്ടിലെ കുട്ടികളുടെ ദുരിതങ്ങളിലേക്കുള്ള ഒരു മനുഷ്യസ്‌നേഹിയുടെ അനുകമ്പാപൂര്‍വമായ നോട്ടം കൂടിയാണ് ഈ ക്ലാസിക് കൃതി.
Ente Sathyaneshana Pareekshnangal
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.അഹിംസയും നിരാഹാരവും നിസ്സഹകരണവും ശക്തമായ രാഷ്ട്രീയസന്ദേശങ്ങളാക്കിമാറ്റിയ മഹാത്മാവിന്റെ ആത്മകഥയുടെ സംഗൃഹീത പുനരാഖ്യാനം. ചര്‍ക്കയുടെ സംഗീതത്തെ അദ്ദേഹം വിപ്ലവാഹ്വാനമാക്കി. ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ ആത്മാവ് സ്പന്ദിക്കുന്നതെന്ന് വിശ്വസിച്ചു. ചരിത്രത്തെ നിര്‍ണായകമായി സ്വാധീനിച്ച ഗാന്ധിജിയുടെ ഈ ജീവിതപുസ്തകം എന്നും ലോകത്തെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു.
Udhyanachedikal Samrakshnam Paripalanam
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.ചെത്തിയും ചെമ്പരത്തിയും മുതല്‍ ബിഗോണിയയും ലിപ്‌സ്‌റ്റിക് ചെടിയും വരെ പൂത്തുലഞ്ഞു നില്‌ക്കുന്ന ഈ കൈപ്പുസ്‌തകം, പൂന്തോട്ടങ്ങളില്‍ നട്ടു പരിപാലിച്ചുവരുന്ന 25 തരം പൂച്ചെടികളുടെയും ഇലച്ചെടികളുടെയും നടീല്‍രീതി, പരിപാലനം, സംരക്ഷണം എന്നിവയെക്കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്നു പരമ്പരാഗത അലങ്കാരച്ചെടികള്‍ക്കൊപ്പം നവീന സങ്കരയിനങ്ങളും അന്യദേശയിനങ്ങളുമൊക്കെ ഈ താളുകളില്‍ നിറയുന്നു
Know your garden plants
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.Malsara Pareekshakalile baranagadana
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.ഇന്ത്യൻ ഭരണഘടനയെ സാധാരണക്കാർക്കും ഉദ്യോഗാർഥികൾക്കും ഒരുപോലെ പരിചയപ്പെടുത്തുകയാണ് ഈ കൈപുസ്തകം .രാഷ്ട്രത്തിലെ ഭരണക്രമത്തെക്കുറിച്ചും ഒരു പൗരനെന്നനിലയിലുള്ള അവകാശങ്ങളെക്കുറിച്ചും കർത്തവ്യങ്ങളെക്കുറിച്ചും നാം അറിഞ്ഞിരിക്കേണ്ട അടിസ്ഥാന വസ്തുതകളുടെ സഞ്ചയമാണിത് .മത്സര പരീക്ഷകളിലെ വിജയത്തിനു മാത്രമല്ല,നമ്മുടെ ഭരണഘടനയെക്കുറിച്ച് സാമാന്യമായ അറിവുനേടാനും ഈ കൈപുസ്തകം പ്രയോജനപ്പെടും
Veedum vasthu sasthram
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.Nakhaskshathameta Ormakal
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.മാധവിക്കുട്ടിയുടെ കൊച്ചി ജീവിതകാലഘട്ടത്തിലെ ഓർമകളെ ആസ്പദമാക്കുന്ന നോവൽ. വെളുത്ത മഞ്ഞിൻശകലങ്ങളായി എഴുത്തുകാരിയുടെ ശയ്യയെ പൊതിഞ്ഞ മൗനം വളരെ മെല്ലെ അവൾക്കൊരു ആവരണമായി മാറുന്നു. തണുത്തുറഞ്ഞ ശരീരത്തെ പൊതിഞ്ഞ പട്ടായും ആ മൗനം പരിണമിക്കുന്നു. ആ കാഴ്ചകളിലൂടെ…
Manasinakathoru Muri
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.മനസ്സിനകത്തെ പ്രകാശമാനമായ മുറിയിലിരുന്ന് ഗതകാലസ്മരണകളും സമീപകാലസംഭവങ്ങളും അയവിറക്കുകയാണ് എഴുത്തുകാരി. ഭാഷ എത്രയോ ഭാസുരം; ആഖ്യാനം അതിചടുലം; ഈ ആർദ്രമനസ്‌കയുടെ വൈകാരികവും ദാർശനികവുമായ പരിപ്രേക്ഷ്യം അന്യൂനം.
Vasthuvidhya
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.ഭാരതീയ വാസ്തുശാസ്ത്രഗ്രന്ഥങ്ങളിൽ പരാമർശിക്കപ്പെടുന്ന ആശയങ്ങളെ കേരളീയ ഭൂപ്രകൃതി, ഋതുഭേദങ്ങൾ എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ നിരീക്ഷണവിശകലനങ്ങൾക്കു വിധേയമാക്കുന്ന സംസ്‌കൃതഗ്രന്ഥമായ വാസ്തുവിദ്യയുടെ ലളിതവ്യാഖ്യാനം. കാല-ദേശ സ്വഭാവങ്ങൾക്കനുസൃതമായ ഗൃഹനിർമിതികൾ ശാസ്ത്രീയ നിർമാണപ്രക്രിയയിലൂടെ സാധ്യമാക്കുന്ന വാസ്തുവിനെ അടുത്തറിയുവാൻ സഹായിക്കുന്ന ആധികാരികഗ്രന്ഥം. അനുബന്ധമായി നാലുകെട്ടുകളുടെ 25 പ്ലാനുകളും.















