Shop
Manuvum Mahathmavum
ഗാന്ധിജിയെയും മനു ഗാന്ധിയെയും കുറിച്ച് മലയാളത്തില്‍ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകം. സ്വന്തം മക്കള്‍ മനുഷ്യത്വമുള്ളവരായി വളരണമെന്ന് ആഗ്രഹമുള്ള ഏതൊരു രക്ഷിതാവിനും അവര്‍ക്കു നല്‍കാവുന്ന നല്ല സമ്മാനമാണ് ഇത്.
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.Easy Score Math
This quick reference book, USEFUL FOR STUDENTS UP TO SECONDARY LEVEL & CBSE, covers 53 different topics, including Equations, Theorems, Constructions, Figures, Essential Examples, Elaborate Explanations, Accurate Narrations, Variety of Calculations Methods, and many more.
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.Vidyaguru SSLC Ganitham
ഗണിതശാസ്ത്രപരീക്ഷകളില്‍ A+ ഗ്രേഡ് കരസ്ഥമാക്കുവാന്‍ എസ്.എസ്.എല്‍.സി. വിദ്യാര്‍ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ, മുന്‍കാല ചോദ്യപേപ്പറുകളുടെയും ക്വസ്റ്റിയന്‍ പൂളിന്റെയും ടെക്‌സ്റ്റ് ബുക്കിന്റെയും സഹായത്തോടെ തയ്യാറാക്കിയതാണ് ഈ പഠനസഹായി. പരീക്ഷയ്ക്ക് മുന്നൊരുക്കമായി പരിശീലിക്കേണ്ട ചോദ്യങ്ങളും അവയുടെ വിശദമായ നിര്‍ധാരണഘട്ടങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ ‘വിദ്യാഗുരു’ നിങ്ങളെ ഉന്നത വിജയത്തിലേക്കു കൈപിടിച്ചു നടത്തും.
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.Pattuvijnanakosham
നാടന്‍മനുഷ്യരുടെ ചെത്തവും ഗ്രാമീണതയുടെ ചൈതന്യവും തുടിക്കുന്ന ജനകീയഗാനങ്ങളെക്കുറിച്ചുള്ള കൗതുകകരമായ അറിവുകളാണ് ഈ പുസ്തകം നിറയെ. ചുണ്ടുകളില്‍നിന്നു ചുണ്ടുകളിലേക്ക് തലമുറകളിലൂടെ പാടിപ്പാടി സംക്രമിച്ചവയാണ് ഈ പാട്ടുകള്‍. വിശ്വാസവും വിനോദവും പുരാണവും നാട്ടുകഥയും ആചാരവും ആഘോഷവും അനുഷ്ഠാനവും തൊഴിലുമൊക്കെ ജീവന്‍വെപ്പിച്ച ഈരടികള്‍.
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.Aanatham Piriyatham
ഒരു ആനക്കഥ. ഇക്കഥയിലെ ആന സാധാരണ ആനയല്ല, അവനൊരു മിന്നൽക്കൊമ്പനാണ്. വാലിൻതുമ്പുതൊട്ട് തുമ്പിക്കൈയുടെ അറ്റം വരെ പ്രശ്‌നക്കാരനാണവൻ. അവനെ മയക്കാൻ ശ്രമിക്കുന്ന മനുഷ്യരുടെയും കൊമ്പന്റെ കൂട്ടുകാരുടെയും കഥയാണിത്. കാടും മനുഷ്യരും തമ്മിലുള്ള ബന്ധത്തിന്റെ അത്ഭുതകരമായ ലോകം കുട്ടികൾക്കായി തുറന്നുവെച്ച പുസ്തകം.
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.Murivaidyan
മരുന്നിനോ മന്ത്രത്തിനോ ശമനമേകാന്‍ കഴിയാത്ത വാഴ്‌വ് എന്ന മഹാരോഗത്തിന് ‘പ്രിസ്‌ക്രിപ്ഷന്‍’ അന്വേഷിക്കുന്ന മെഡിക്കല്‍ റെപ്രസെന്റേറ്റീവ് വേണുഗോപാല്‍ ഒരു സൂത്രശാലിയായ വേട്ടക്കാരനായി രൂപാന്തരപ്രാപ്തി നേടുന്നതിന്റെ കഥയാണിത്. സ്വന്തം തൊഴിലിനോട്, കാലത്തിനോട് സമരസപ്പെടുവാനുള്ള വേണുവിന്റെ ശ്രമങ്ങള്‍ ഒടുവില്‍ വിജയം കാണുന്നു – അപരവ്യക്തിത്വം പാരിതോഷികമായി നല്‍കുന്ന പദവിയിലൂടെ, ആഡംബരത്തിലൂടെ, ബഹുജനപ്രീതിയിലൂടെ. പക്ഷേ, നുണകള്‍കൊണ്ടുകെട്ടിപ്പൊക്കിയ ഈ കൊട്ടാരത്തിലെ വാസത്തിന് വേണു പിഴയായി ഒടുക്കേണ്ടിവന്നത് ജീവന്റെ വിലയാണ്. ജീവിതാസക്തിയാല്‍ ജ്വരബാധിതനായ സഹൃദയനായ ഈ ചെറുപ്പക്കാരന്‍ നല്‍കുന്ന സന്ദേശം ഇതാണ്: ‘മുറിവൈദ്യം’ ആളെ കൊല്ലുന്നു!
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.124
മിണ്ടാതിരിക്കുന്നവരുടേതല്ല, മിണ്ടുന്നവരുടേതാണ് ലോകം. തന്റെ എഴുത്ത് പൊളിറ്റിക്കലി കറക്റ്റാവണമെന്നാഗ്രഹിക്കുന്ന യുവ എഴുത്തുകാരൻ വിരലിൽ ചോര മുക്കി തന്റെ രാഷ്ട്രീയ കാലത്തെ ഈ മൂന്നക്ക സംഖ്യകൊണ്ട് വരച്ചിടാൻ ശ്രമിക്കുന്നു എന്നും, മിനിക്കഥയായി, നീണ്ട കഥയായി, ഇപ്പോൾ നോവ ലായും വരുന്ന ഈ കൃതിയെക്കുറിച്ച് പറയാം. കഴിഞ്ഞ നൂറ്റാണ്ടിൽ ഇതേ വകുപ്പ് പ്രകാരം ജയിൽശിക്ഷ ഏറ്റുവാങ്ങിയ ഗാന്ധിയാണ് കേസിലെ കൂട്ടുപ്രതി. തീവ്രവാദ കുറ്റമാരോ പിക്കപ്പെട്ട് ജയിലിൽ കിടക്കുന്ന താഹ വരെ എന്നും കൂട്ടിച്ചേർക്കാം. മനുഷ്യൻ എന്ന നിലയ്ക്കുള്ള അഭിമാനബോധവും ജീവിയുടെ ജീവിക്കാനുള്ള ത്വരയും തമ്മിൽ ഏതൊന്നു വേണമെന്ന് തീരുമാനിക്കാൻ പറഞ്ഞാൽ താങ്കൾ ഏത് തെരഞ്ഞെടുക്കും എന്ന് ഈ നോവൽ ചോദിക്കുന്നു. ഉച്ചത്തിലൊരു നിലവിളിയാണ് നോവലിൽ നായകന്റെ മറു പടി. വായനക്കാരുടെ മറുപടി ഏതാവാമെന്ന് ചോദിക്കാതെ ചോദിക്കുമ്പോൾ ഈ കൃതിയൊരു രാഷ്ട്രീയനോവലായി മാറുന്നു. ഒരു കൃതി രാഷ്ട്രീയമാവാൻ തുറന്ന രാഷ്ട്രീയ പ്രമേയം സ്വീകരിക്കണമെന്നില്ല. അത്തരമൊരു തുറന്ന പ്രമേയം സ്വീകരിക്കുന്നതുകൊണ്ട് ഈ നോവൽ വെറും രാഷ്ട്രീയ കൃതിയാവുന്നുമില്ല. – സിവിക് ചന്ദ്രൻ
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.My First Learning All In One English Hindi Alphabet
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.Sasthrarangathe Albuthavanithakal
മേരി ക്യൂറി, റെയ്ച്ചല്‍ കാര്‍സണ്‍, ജാനകി അമ്മാള്‍, ഡയാന്‍ ഫോസി, കല്‍പ്പന ചൗള, ജെയിന്‍ ഗുഡാള്‍ എിങ്ങനെ ശാസ്ത്രവിജ്ഞാനമേഖലയ്ക്കു നല്‍കിയ നിസ്തുലസംഭാവനകളിലൂടെ മനുഷ്യവംശമാകെ കടപ്പെട്ടിരിക്കുന്ന 28 വനിതകളുടെ തൂലികാചിത്രങ്ങളാണ് ഈ പുസ്തകത്തില്‍; പ്രയത്‌നവും സമര്‍പ്പണവുംകൊണ്ട് അവര്‍ ശാസ്ത്രരംഗത്തു പതിപ്പിച്ച കൈമുദ്രകള്‍.
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.Abhayarthikalude Poonthottam
‘മനുഷ്യന് മനുഷ്യനെപ്പോലെ ജീവിക്കാന്‍ കഴിയാത്ത’ ഈ ലോകത്തെ ഓര്‍ത്തുള്ള ആധിയാണ് ഈ കഥകളുടെ ഉള്ളുനിറയെ. വ്രണങ്ങള്‍ പൊട്ടിയൊലിക്കുന്ന ഒരു മാനവശരീരം നഗ്‌നമായി ഇതില്‍ പ്രദര്‍ശനത്തിനുവച്ചിരിക്കുന്നു. വക്കുകള്‍ പിഞ്ഞിയ ഒരു മനുഷ്യഭൂപടം എഴുത്തുകാരന്‍ നിങ്ങള്‍ക്കുമുന്നിലായി നിവര്‍ത്തുന്നു.
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.Kizhavanum Kadalum
ഇതൊരു മഹത്തായ ഗ്രന്ഥവും മനുഷ്യേതിഹാസവുമാണ്. ഹെമിങ്വേ തന്റെ തലമുറയ്ക്കും വരുംകാല മനുഷ്യവര്‍ഗത്തിനും വേïി എഴുതിവെച്ച മരണപത്രവും കൂടിയാണ്…
എം.ടി. വാസുദേവന്‍നായര്‍‘ഹെമിങ്വേ ഒരു മുഖവുര’യില്‍
ഏകനായി കടലില്‍ തോണിയിറക്കി കിഴവന്‍ സാന്റിയാഗൊ കരയി ലെത്തിച്ച ഭീമന്‍മത്സ്യത്തിന്റെ അസ്ഥികൂടം ആധുനികസാഹിത്യത്തിലെ ദീപ്തമായൊരു ഫ്രെയിമാണ്. ആര്‍ക്കും, ഒന്നിനും കീഴടക്കുവാനാകാത്ത മനുഷ്യന്റെ ശക്തിയെക്കുറിച്ചുള്ള, അവന്റെ അപാരമായ അതിജീവന ശേഷിയെക്കുറിച്ചുള്ള ദൂതാണ് ഈ പുസത്കത്തിലെ കടലിരമ്പത്തിലുള്ളത്.വിവര്‍ത്തനം: കെ.പി. ബാലചന്ദ്രന്‍
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.Angeekarangal Aadarangal
സഹോദരന്‍ അയ്യപ്പന്‍ സ്മാരകം, സഹൃദയവേദി, സൈറ്റ്, ശ്രീ നാരായണ സാഹിത്യ അക്കാദമി തുടങ്ങിയ സാംസ്‌കാരിക സ്ഥാപനങ്ങളുടെ സാരഥി എന്ന നിലയ്ക്ക്, കേരളത്തിലെ പ്രമുഖരും പ്രശസ്തരുമായ പല പൊതു പ്രവര്‍ത്തകരുടെയും സാഹിത്യകാരന്മാരുടെയും പേരില്‍ പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കാനും അവരുടെ ജീവിതങ്ങളെ ഗുളികച്ചെപ്പിലൊതുക്കി, പ്രശസത്ി പത്രങ്ങള്‍ സമ്മാനിക്കാനും കഴിഞ്ഞിട്ടുണ്ട ്. തൃശൂരിലെ എച്ച്&സി പ്രസിദ്ധീ കരിച്ച ‘കീര്‍ത്തിപത്രിക’ ആദ്യ പുസ്തകത്തില്‍പ്പെടുന്നു. നൂറില്‍പ്പരം ആളു കളെയാണ് അതില്‍ പരാമര്‍ശിക്കുന്നത്. പത്മശ്രീ ഡോ. എം. ലീലാവതി, മുന്‍മന്ത്രി വി.എസ്. സുനില്‍കുമാര്‍, നൂറിന്റെ നിറവില്‍ നില്‍ക്കുന്ന ചിത്രന്‍ നമ്പൂതിരിപ്പാട്, അബ്ദുള്‍ സമദ് സമദാനി, ഡോ. ഖദീജാ മുംതാസ്, പി.വി. ഗംഗാധരന്‍, പത്മശ്രീ വെള്ളായണി അര്‍ജുനന്‍, ഡോ. ഫസല്‍ ഗഫൂര്‍ തുടങ്ങിയ ജീവിച്ചിരിക്കുന്നവരോടൊപ്പം മാധവിക്കുട്ടി എന്ന കമല സുരയ്യ, ഡോ. എം.വി. പൈലി, ഡോ. കെ.കെ. രാഹുലന്‍, സുഗതകുമാരി, മുന്‍ ചീഫ് ജസ്റ്റിസ് ഉഷ സുകുമാരന്‍ തുടങ്ങിയ മണ്‍മറഞ്ഞ 75 പേരും ഇതില്‍ അണിനിരക്കുന്നു. ഇംഗ്ലീഷിലും മലയാളത്തിലും തൊണ്ണൂറോളം കൃതികളെ ഴുതിയ ഡോ. ഷൊര്‍ണൂര്‍ കാര്‍ത്തികേയന്റെ ഏറ്റവും പുതിയ സംഭാവന. കവിയും ചിന്തകനുമായ അഡ്വ. പി.ടി. നരേന്ദ്രമേനോന്റെ അവതാരികയും അധ്യാപികശ്രേഷ്ഠയായ ഡോ. മേരിക്കുഞ്ഞിന്റെ അഭിനന്ദനോക്തിയും.
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.Jeevithamkondu Padapusthakam Nirmikkunnathu
ക്രോധത്തിന്റെ മുള്ളുകള്‍കൊണ്ട് നമ്മുടെ സമൂഹഗാത്രത്തെ വരഞ്ഞുകീറുകയാണ് ഈ കഥാകൃത്ത്. കീഴ്‌മേല്‍ മറിഞ്ഞ ഒരു ലോകത്തിന്റെ ദുര്‍ബലപഞ്ജരത്തിലേക്കു നൂഴ്ന്നുകടക്കുന്ന ‘സ്മൃതിയുടെ കിളി’ ഇവിടെ അതിന്റെ അപഹാസ്യമായ പതനത്തില്‍ തപിക്കുകയാണ്. ”സമകാലീന രാഷ്ട്രീയമാനങ്ങള്‍തന്നെയാണ് സാഹിത്യത്തിന്റെ ഉപ്പും ഊര്‍ജവും” എന്ന് കരളുറപ്പോടെ പറയുന്നുണ്ട് ഇതിലെ കഥകളും കഥാപാത്രങ്ങളും.
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.Chempakamanamulla Kattu
നനുത്ത സുഗന്ധവും കുളിരുമായി ഒരു ചെമ്പകമൊട്ട് ആത്മാവിലെ രഹസ്യോദ്യാനത്തില്‍ ഇതള്‍ വിടര്‍ത്തുന്നതിന്റെ സുഖാനുഭൂതിയാണ് ഈ നോവലിലൂടെ അറിയുവാനാകുക. ‘പ്രണയം മനസ്സിന്റെ ലോക്കറില്‍വച്ച് പൂട്ടാനുള്ളതല്ല’ എന്ന പ്രമാണത്തില്‍ വിശ്വാസമര്‍പ്പിച്ചവര്‍ക്കും, പ്രേമസാക്ഷാത്കാരത്തിനായി സര്‍വവും ത്യജിക്കാന്‍ പ്രതിജ്ഞയെടുത്തവര്‍ക്കുമാണ് എഴുത്തുകാരന്‍ ഈ സ്‌നേഹവിരുന്നിലേക്കുള്ള ക്ഷണപത്രം നീട്ടുന്നത്. രണ്ടു തലമുറകള്‍ ഈ താളുകള്‍ക്കുള്ളിലിരുന്ന് അനുരാഗഗാനം മൂളുന്നു; ‘ഞാന്‍ നിന്റെ കൂടെയുണ്ട്…എപ്പോഴും… എല്ലായ്‌പോഴും…’ എന്ന മധുരമൊഴികള്‍
ഉള്ളിന്റെ ഉള്ളിലായി ഏറ്റുവാങ്ങുന്നു.₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.Malakhamar Chirakuveeshumbol
”ബാലകൃഷ്ണന്റെ കൈയില്‍ ഒരു മാന്ത്രികദര്‍പ്പണമുണ്ട്.” കെ.പി. അപ്പന്‍
അത്ഭുതങ്ങളുടെ കാലം അവസാനിച്ചിരിക്കുന്നു എന്നു വിശ്വസിക്കുന്നവരാണ് ഇതിലെ കഥാപാത്രങ്ങള്‍ – കറുത്തിരുണ്ട മേഘങ്ങളില്‍ ചിറകുവിരുത്തുന്ന മാലാഖമാര്‍. ഭൂമിയിലെ ജീവിതം ഇവര്‍ക്ക് ഒരു ജ്വരബാധിതന്റെ കിനാവുപോലെ വിഹ്വലം; ആയുസ്സിന്റെ വഴികള്‍ ഇവര്‍ക്ക് കനത്ത മൂടല്‍മഞ്ഞിലെന്നപോലെ അസ്പഷ്ടം. വിറയാര്‍ന്ന ഉടലോടെ, ഇടറുന്ന ചുവടുകളോടെ, പരിക്ഷീണശബ്ദത്തില്‍ ഇവര്‍ ചോദിക്കുന്നു: ”ഞാന്‍ നിന്നെ വേദനിപ്പിച്ചുവോ?”
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.Paristhithi Vinjanam
പ്രകൃതിക്ക് ഒരു താളമുണ്ട്. കര്‍ക്കടകപ്പെയ്ത്തും ചിങ്ങവെയിലും തുലാമിന്നലും മകരമഞ്ഞും മീനച്ചൂടുംകുംഭമഴയുമൊക്കെ അനുഭവയാഥാര്‍ഥ്യ ങ്ങളായിരുന്നു. ആ പ്രകൃതിയുടെ കലണ്ടറില്‍. എന്നാല്‍ തെറ്റിയോടുന്ന നാഴികമണിപോലെ, പ്രകൃതിയുടെ പ്രകൃതമാകെ ഇന്ന് മാറിയിരിക്കുന്നു.
പ്രപഞ്ചത്തിന്റെ നിലനില്പിന് അനുകൂലമല്ലാത്ത, വിവേചനരഹിതമായ മനുഷ്യ ഇടപെടലുകളാണ് ഈ താളപ്പിഴകള്‍ക്കെല്ലാം ഹേതു. മനുഷ്യനും സസ്യവര്‍ഗങ്ങളും ജന്തുജാലങ്ങളുമൊക്കെ കൈ കോര്‍ക്കുന്ന ‘ജീവന്റെ വല’യെ ബലപ്പെടുത്തണമെങ്കില്‍ പരിസ്ഥിതിയെക്കുറിച്ച് നാം ആധികാരികമായ അറിവ് നേടണം. ഈ പുസ്തകം അതിലേക്കുള്ള ഒരു ചുവടുവെപ്പാണ്. ജലം-വായു-മണ്ണ് മലിനീകരണം, വനനശീകരണം, പ്ലാസ്റ്റിക് വിപത്ത് പരിസ്ഥിതിസംരക്ഷണം, കണ്ടല്‍ക്കാടും പോലെയുള്ള ആവാസവ്യവസ്ഥകളുടെ പ്രത്യേകതകള്‍, ആശുപത്രി-വ്യാവസായിക-ഇ-ആണവ മാലിന്യങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ ഇവിടെ ചര്‍ച്ചയാകുന്നു₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.















