Shop
Pachakaperuma
രസമുകുളങ്ങളെ ആനന്ദിപ്പിക്കുന്ന രുചികരമായ അനവധി വിഭവങ്ങള്‍ നിരത്തിയിരിക്കുന്ന ഒരു തീന്‍മേശയാണ് ഈ പാചകപുസ്തകം. ഷാഹിദാ ലത്തീഫിന്റെ ഈ ‘ഭക്ഷണപര്യവേക്ഷണ’ങ്ങളെ കൈപ്പുണ്യവും പുതുമയും രുചിക്കൂട്ടുകളെക്കുറിച്ചുള്ള കണിശമായ ധാരണയും ആവോളം അനുഗ്രഹിച്ചിരിക്കുന്നു.
₹80.00Original price was: ₹80.00.₹72.00Current price is: ₹72.00.Friends
This book contains the collection of small stories designed specifically for children to enhance their language learning. Simple language is the highlight of this book. Children will definitely enjoy listening these stories and they can also read these themselves. The multi-coloured illustrations and the simple style of narration will certainly open up a wonderful new world of imagination for all the children.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Yogayum Sthreekalum
ആധുനികവനിതയ്‌ക്ക് കരുത്താകുവാന്‍ ശരീരവും മനസ്സും തമ്മിലുള്ള ഏകാത്മകതയാണ് യോഗയുടെ കാതല്‍. രോഗാതുരമായ ശരീരത്തിഌം മുറിവേറ്റ മനസ്സിഌം യോഗ ആരോഗ്യവും ശക്തിയും പ്രദാനം ചെയ്യുന്നു. സ്‌ത്രീകളുടെ കഴിവുകളും പരിമിതികളും ശാരീരികപ്രത്യേകതകളും കണക്കിലെടുത്ത് രൂപപ്പെടുത്തിയിരിക്കുന്ന ഈ പുസ്‌തകം അവര്‍ക്ക് ആയുസ്സും ആരോഗ്യവും ഐശ്വര്യവും വാഗ്‌ദാനം ചെയ്യുന്നു.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.Krishna Nee Begane Baro
വേദവ്യാസന്റെ മാനസപുത്രിമാരായി ഭാരതേതിഹാസത്തില്‍ അടയാളപ്പെടുന്ന നാലു സ്ത്രീകഥാപാത്രങ്ങളുടെ, ദേവകി, ദ്രൗപദി, സുഭദ്ര, ദുശ്ശള എന്നീ നായികമാരുടെ ശബ്ദങ്ങളേയും മൗനങ്ങളേയും വാചാലമാക്കുന്ന എഴുത്തുകാരന്‍, മോഹവും ഭക്തിയും മുക്തിയും വഴിതെളിച്ച അവരുടെ ജീവിതത്തിന്റെ ഏടുകള്‍ ഇവിടെ തുറന്നുവെക്കുന്നു. കൃഷ്ണപ്രേമത്തിന്റെ വിലോഭനീയമായ സൗന്ദര്യാനുഭൂതികളെ ഭാവസാന്ദ്രമായി ആവിഷ്‌കരിച്ച വ്യാസരായ പല്ലവിയെ – ”കൃഷ്ണാ നീ ബേഗനെ ബാരോ…” – ശീര്‍ഷകമാക്കുന്ന ഈ കൃതി, ആ നാല്‍വരുടെ പ്രാര്‍ഥനാരോദനങ്ങളെ ഒറ്റക്കുമ്പിളിലാക്കി വായനക്കാര്‍ക്കു നേദിക്കുന്നു.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.Thukkumglow Pikkumglow
നാലേ നാലാള്‍ മാത്രമറിയുന്ന ഒരു വിരലെഴുത്തുകാരന്റെ – ഫോണ്‍സ്‌ക്രീനില്‍ വിരല്‍ കൊണ്ടെഴുതുന്നവന്‍ – തലവര തിരുത്തിയ ശീര്‍ഷകത്തിന്റെ കഥയാണ് തുക്കുംഗ്ലോ പിക്കുംഗ്ലോ. ലൈക്കും കമന്റും ഷെയറുമായി ആ വിരലെഴുത്ത് നേടിയെടുക്കുന്ന മൈലേജ്, നവമാധ്യമങ്ങളുടെ പൊള്ളത്തരങ്ങളിലേക്കുള്ള ഒളിയമ്പാണ്. ഒരു നഗരജീവിയുടെ മാലിന്യ നിര്‍മാര്‍ജനസമസ്യകളാണ് ടോട്ടല്‍ വെയ്‌സ്റ്റ്. മധുവിധുവിന്റെ മധു ചോര്‍ത്തിയ ഒരു സെല്‍ഫിചിത്രമാണ് സെല്‍ഫി. ഇങ്ങനെ ചെറുചിരിയുടെ ഫ്‌ളാഷ്‌ലൈറ്റില്‍ ക്ലിക്കിയ കാലത്തിന്റെ പോര്‍ട്രെയിറ്റുകളാണ് ബിബിന്റെ കഥകള്‍. തുമ്മിയാല്‍ തെറിക്കുന്ന മൂക്കും, പന്തീരാണ്ടുകാലംകൊണ്ടും നിവരാത്ത വാലുമായി ഒരു നാടും അതിലെ നാട്ടാരും നടന്നുതീര്‍ക്കുന്ന ദൂരങ്ങള്‍ കഥാകാരന്‍ ഇവിടെ പോസ്റ്റുന്നു. ഈ തലമുറയും ആ തലമുറയും ഇതില്‍ നിരന്തരം പോരടിക്കുന്നു.₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.Thazhvarayile Nigoodathakal
ഗൂഢഭാഷയിൽ എഴുതപ്പെട്ട ആ രഹസ്യസന്ദേശത്തിന്റെ ചുരുളഴിച്ച ഹോംസ്, കുറിപ്പിൽ സൂചിപ്പിക്കപ്പെട്ട ആപത്ത് സത്യമായിരിക്കുന്നു എന്നു മനസ്സിലാക്കുന്നു. ബേൾസ്റ്റൺ പ്രഭുമന്ദിരത്തിൽ മിസ്റ്റർ ഡഗ്‌ളാസ് വധിക്കപ്പെട്ടിരിക്കുന്നു! അടുക്കുന്തോറും സത്യം ഇനിയും അകലെയെന്നു ബോധ്യപ്പെടുന്ന ഈ കേസിന്റെ അന്വേഷണത്തിനായി, ഇരുപതോളം വർഷങ്ങൾക്കു പിറകിലേക്ക് ഹോംസിന് സഞ്ചരിക്കേണ്ടിയിരുന്നു!! വായനക്കാരെ ത്രസിപ്പിക്കുന്ന, ലോകംകണ്ട ഏറ്റവും പ്രശസ്തനായ ‘കുറ്റാന്വേഷകന്റെ’ കേസ്ഡയറി. വിവർത്തനം : ടി.വി. ബാലസുബ്രഹ്മണ്യൻ
₹220.00Original price was: ₹220.00.₹176.00Current price is: ₹176.00.Kilipadum Kadukaliloode : Oru Vanithayude Vanayathrakal
ജീവികുലങ്ങളുടെ, സസ്യജാതികളുടെ ആവാസഭൂമിയായ കാടകങ്ങള്‍ ഒച്ചകളുടെയും നിറങ്ങളുടെയും ചിത്രമേടകളാണ്. പ്രകൃതിയുടെ ഈ ഹരിതസാന്ത്വനം തേടി, കാനനത്തിന്റെ കരളിലേക്ക് ഒരു സ്ത്രീ നടത്തിയ സഞ്ചാരങ്ങളുടെ ഓര്‍മത്താളുകളാണ് ‘കിളിപാടും കാടകളിലൂടെ’ ഇതിലെ കാട്ടുകിളിപ്പാടുകളില്‍ നിറയുന്നത് കാന്താരകൗതുകങ്ങള്‍ മാത്രമല്ല; ഭൂമിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധവും, പ്രകൃതിസംരക്ഷണത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ച മനുഷ്യരുടെ സഹനവും, പരിസ്ഥിതിയെ ഓര്‍ത്തുള്ള ഉത്കണ്ഠയുമെല്ലാമാണ്. ജൈവവൈവിധ്യംകൊണ്ട് പ്രകൃതി സ്‌നേഹികളെ വീണ്ടും വീണ്ടും തന്നിലേക്ക് ആകര്‍ഷിക്കുന്ന പശ്ചിമഘട്ടവനമേഖലകളിലൂടെയാണ് എഴുത്തുകാരിയുടെ നടത്തങ്ങള്‍.
₹170.00Original price was: ₹170.00.₹136.00Current price is: ₹136.00.







