• Ente Rajamallipookkal

    Original price was: ₹120.00.Current price is: ₹96.00.

    മലയാള ചെറുകഥ പുതിയ മേച്ചില്‍പ്പുറങ്ങളിലൂടെ പോയിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ജാടകളില്ലാത്ത, സ്വന്തം ശൈലിയും വീക്ഷണവുമുള്ള എഴുത്തുകാര്‍ ഒരാശ്വാസമാണ്. അത്തരം എഴുത്തുകാരില്‍നിന്നും ലഭിക്കുന്ന കൃതികള്‍ നമ്മുടെ കഥാലോകത്തിന്റെ വരദാനമാണ്. മൗലികപ്രതിഭയുടെ തിളക്കംകൊണ്ട് ശ്രദ്ധേയമായ കഥകള്‍ സംഭാവനചെയ്ത അത്തരം എഴുത്തുകാരില്‍ ഒരാളാണ് താന്‍ എന്ന് പ്രഖ്യാപിക്കുന്നു കഥാകാരി. ‘എന്റെ രാജമല്ലിപ്പൂക്കള്‍’ എന്ന കഥാസമാഹാരത്തിലൂടെ, മലയാള സാഹിത്യത്തില്‍, പ്രത്യേകിച്ചും മലയാള ചെറുകഥാ സാഹിത്യത്തില്‍ ശ്രദ്ധേയമായ ഒരു കാല്‍വയ്പാണ് രാജ്കുമാരി നടത്തിയിരിക്കുന്നത്.
    -അവതാരികയില്‍ എം.ഡി.ആര്‍.

  • Theneechakalodum Koottukoodam

    Original price was: ₹120.00.Current price is: ₹96.00.

    തേനീച്ചകളെയും തേനീച്ചവളർത്തലിനെയും ലളിതമായി, എന്നാൽ സമഗ്രമായി, ജനസാമാന്യത്തിനു പരിചയപ്പെടുത്തുകയാണ് ഈ കൈപ്പുസ്‌തകം. ‘മനസ്സിലാക്കുംതോറും അത്ഭുതമാകും തേനീച്ചകൾ’ എന്ന വരികൾ അന്വർഥമാക്കുംവിധത്തിലാണ് ഇതിൻ്റെ ഉള്ളടക്കം. തേനീച്ചകളെ ഋതുസവിശേഷതകൾകൂടി അടിസ്ഥാനമാക്കി പരിപാലിക്കുന്നതിനും, ഒരു തേനീച്ചക്കൂട് കണ്ടാൽ തേനെടുക്കാം എന്ന ഉദ്ദേശ്യത്തോടെ അവയെ നശിപ്പിക്കുന്ന പ്രവണതയെ വിലക്കുന്നതിനും ഈ പുസ്‌തകം സഹായിക്കുകതന്നെ ചെയ്യും.

  • PRANAYAMOZHIKAL

    Original price was: ₹120.00.Current price is: ₹96.00.

    മലയാളസാഹിത്യത്തിലെ എക്കാലത്തെയും മികച്ച പ്രണയസന്ദർഭങ്ങളുടെ പുസ്തകം.

  • Mankurad Mangayum Shakespearum Mattum

    Original price was: ₹120.00.Current price is: ₹96.00.

    ആത്മാവിന്റെ പുസ്തകത്തില്‍ പേരുചാര്‍ത്തിയ വ്യക്തികളെയും വഴികളെയും വരികളെയും സ്‌നേഹനിറവോടെ ഓര്‍മിക്കുകയാണ് എഴുത്തുകാരന്‍ ഈ പുസ്തകത്തില്‍. മഞ്ഞുപൊടിയുന്ന ഒരു ക്രിസ്മസ് രാവില്‍ ഏറ്റുപാടിയ കരോള്‍ ഗാനവും, ആസക്തികളുടെ ഇരുള്‍വനത്തില്‍ പാര്‍ക്കുന്ന നിദ്രാഹീനനായ ഒരു വൃദ്ധനും, തിമിംഗലവേട്ടക്കാരനായ ഒരു ക്യാപ്റ്റനും, ഷേക്‌സ്പിയര്‍ ഗൃഹാങ്കണത്തിലെ പിയര്‍മരവും, അനശ്വരതയെ ആവാഹിച്ച ഒരു കാമറയും, ഗോവന്‍ മങ്കുരാദ് മാങ്ങയും ചൊണക് മീനും ഒക്കെ ഈ താളുകളില്‍ സ്മൃതിയുടെ വെണ്‍തൂവലുകളായി പാറുന്നു. നെഹ്‌റുവും എം.ടിയും ഡിക്കന്‍സും രഘുറായിയും കെ.ജി. ജോര്‍ജും ദീനാനാഥ് മങ്കേഷ്‌കറും ജോണ്‍ എബ്രഹാവും മറ്റും ഈ സ്മരണകളില്‍ മൃദുസ്‌മേരം തൂകുന്നു.

  • Parayoo Pranayame

    Original price was: ₹120.00.Current price is: ₹96.00.

    നിലാവിന്‍ നുറുങ്ങുപോലെ ആത്മാവില്‍ കലരുന്ന ചാരുഗീതങ്ങളുടെ സമാഹാരം. കവി ”ഇതുവരെ പാടാതെ പാടുവാനായി ഹൃദയത്തില്‍ കരിതിയ” ലോലനാദങ്ങശ് സ്‌നേഹമധുരസ്മൃതികളായി പൊതിയുന്നു. പ്രേമവും കാമവും വിരഹവും വിഷാദവും വാത്‌സല്യവും ഒക്കെച്ചേര്‍ന്ന് ഈ കാവ്യശരീരങ്ങള്‍ക്ക് രൂപവും ഭാവവും പകരുന്നു, ഏകാന്തജാലകം തേടിവന്നെത്തുന്ന മിന്നാമിനുങ്ങുകളാണ് ഇവ; ഉയിരിലെ മുറിവുകളില്‍ തൂവല്‍ തൊടുന്നവ.

  • Minikathakal Gourava Hasyabhavathil

    Original price was: ₹120.00.Current price is: ₹96.00.

    വാക്കുകൾക്ക് നിലാവിനേക്കാൾ ശോഭയുണ്ടെന്ന് നാമറിയുന്നത് ഉദാത്തകൃതികളിലൂടെ കടന്നുപോകുമ്പോഴാണ്. അനുവാചക ഹൃദയങ്ങളിൽ അഭൗമമായ ഒരു ശോഭ തെളിഞ്ഞു മിന്നി നിൽക്കും. ‘മിനിക്കഥകൾ ഗൗരവ ഹാസ്യഭാവത്തിൽ’ എന്ന പുസ്‌തകം നമ്മൾ അവഗണിച്ചു കളയുന്ന പലതിലും രസാത്മകമായ ചിന്താസരണികൾ കോർത്തിണക്കി വായനയിലേക്ക് അതിൻ്റെ വിത്തുകൾ പാകുകയാണ്. എഴുത്തിൻ്റെ രസതന്ത്രം ഇവിടെ എഴുത്തുകാരൻ നമുക്ക് അനുഭവപ്പെടുത്തിത്തരുന്നു. തനതായ രചനാസങ്കേതങ്ങളിൽ വ്യാപരിക്കാൻ ഇടംതേടുന്ന ഒരു മനസ്സിനെ ഈ പുസ്‌തകം അടയാളപ്പെടുത്തുന്നു.

  • Adrusyamanushyan

    Original price was: ₹120.00.Current price is: ₹96.00.

    സയൻസ് ഫിക്ഷൻ ലോകത്തെ കുലഗുരുവാണ് എച്ച്.ജി. വെൽസ്. ശാസ്ത്രരംഗം മനുഷ്യനു പകരുന്ന വിസ്മയവും ഭീതിയും ഈ എഴുത്തുകാരൻ്റെ പരീക്ഷണ ശാലയിൽ ഭാവനയുടെ സൂക്ഷ്മദർശിനികളാൽ നിരീക്ഷണ വിധേയമായി. ശാസ്ത്രസത്യങ്ങളുടെയും ശാസ്ത്രീയ കണ്ടുപിടിത്തങ്ങളുടെയും വെളിച്ചവും
    നിഴലും ഈ രചനകളിൽ ഇടകലർന്നു. ശാസ്ത്രത്തെ ദുരാഗ്രഹങ്ങൾക്കായി ദുരുപയോഗപ്പെടുത്തുന്നവർക്കുള്ള താക്കീതായിരുന്നു വെൽസിൻ്റെ The Invisible Man. ആർക്കും കാണാൻ പറ്റുന്ന ആ വിചിത്രമനുഷ്യനെ ശാസ്ത്രം ഒരു ദുരന്തരക്തസാക്ഷിയാക്കി ഇതിൽ തോൽപിച്ചുകളയുന്നു; സ്വാർഥതയുടെ പുകമഞ്ഞ് ആ അദൃശ്യമനുഷ്യന് ശവക്കച്ചയായിമാറുന്നു.

  • DOORE DOORE ORU NAKSHATHRAM

    Original price was: ₹120.00.Current price is: ₹96.00.

    പിറന്നാൾദിനത്തിലാണ് ആദിക്ക് മുളങ്കാടിനിടയിൽനിന്ന് ആ സമ്മാനം ലഭിച്ചത്. ഒരു വെളുമ്പൻ പട്ടിക്കുഞ്ഞ്! പട്ടികൾക്ക് വിലക്കുകല്പിച്ച വീട്ടിലേക്ക് ആദി, ആധിയോടെയെങ്കിലും, അവളെ ഒപ്പം കൂട്ടി. ദിവസങ്ങൾക്കുള്ളിൽ അവൾ -ചിന്നു – ഏവർക്കും പ്രിയങ്കരിയായി. വികൃതിച്ചെക്കനോടും നൊസ്സുകാരനോടും പത്രക്കാരനോടും പൂവൻപിടകളോടുമൊക്കെ വാലാട്ടിയും കുരച്ചുചാടിയും ചിന്നു ഒരു ചിന്നസുന്ദരിയായി അവിടെ വാഴുകയായി. ഐശ്വര്യവും ബുദ്ധിയും സ്‌നേഹവുമുള്ള, സൗമ്യമധുരമായ ”ബൗ… ബൗ…” ശബ്ദമുള്ള അവളെ ഒരു
    ആപത്ഘട്ടം വീരനായികയുമാക്കി. എന്നാൽ, തുള്ളിക്കൊരുകുടം പെയ്ത ഒരു തോരാമഴയിൽ തീർത്തും അപ്രതീക്ഷിതമായ ചില വഴിത്തിരിവുകൾ ഒഴുകിവരുന്നുണ്ടായിരുന്നു.

  • Missilemanum Kuttikalum

    Original price was: ₹120.00.Current price is: ₹96.00.

    രാമേശ്വരത്തെ ഒരു പാവം വള്ളമൂന്നുകാരൻ്റെ മകൻ കണ്ട സ്വപ്നങ്ങളുടെ – പിന്നിട്ട വഴികളുടെയും – വഴിത്തിരിവുകളുടെയും കഥയാണ് ഈ നാടകം. കിനാവുകളെ യാഥാർഥ്യത്തിൻ്റെ ഭ്രമണപഥസ്ഥിലെത്തിക്കുന്ന ‘സാങ്കേതികവിദ്യ’ പങ്കുവെക്കുന്ന ഒരു ശാസ്ത്രജ്ഞനെ ഈ അരങ്ങിൽ കാണാം; ഭാവിഭാരതത്തെ ദീർഘദർശനം ചെയ്യുന്ന ജനപ്രിയനായ പ്രഥമപൗരനെയടുത്തറിയാം. കലാമും കുട്ടികളും തമ്മിലുള്ള ഒരു സ്‌നേഹസംവാദമായി, ഹൃദയസല്ലാപമായി മുന്നേറുന്ന ഈ നാടകം,
    കുട്ടികളുടെ ചിന്തകൾക്ക് ചിറകുകളേകും; പ്രചോദനത്തിൻ്റെ അഗ്നിച്ചിറകുകൾ.

  • Novel mafia

    Original price was: ₹120.00.Current price is: ₹96.00.

    ഈ നോവെല്ലസമാഹാരത്തിലെ കഥകള്‍ ഉണ്‍മയുടെയും മായയുടെയും ഏറ്റവും സാന്ദ്രതയേറിയ, നാളിതുവരെയുള്ള ലോകബോധ്യങ്ങളും ആര്‍ജിത അറിവുകളും അപകടകരമായി തെറ്റിപ്പോകുന്ന, മറ്റേതോ ഒരു ബലനിയമത്തിനു കീഴില്‍ പ്രവര്‍ത്തിക്കുകയാണെന്നു തെറ്റിദ്ധരിപ്പിക്കുന്ന ഒരു അനന്യ ഇടയാകുന്നു. അവതാരികയില്‍ വി. ജയദേവ് ഒരു പേക്കിനാവിനുള്ളില്‍ വായനക്കാരെ കുടുക്കിക്കളയുന്ന, അവരെ വിടാതെ പിന്തുടര്‍ന്നു വേട്ടയാടുന്ന നാലു നോവെല്ലകള്‍. കൊല തൊഴിലാക്കിയവരും, ആത്മഹത്യയ്ക്കു കുറുക്കുവഴി തേടുന്നവരും, ശവത്തിനു കാവലിരിക്കുന്നവരും, അബോധത്തിലും രതിയുടെ തരിപ്പ് ഉടലിലറിയുന്നവരുമൊക്കെയാണ് ഈ ‘സൈക്കഡലിക്’ റിപ്പബ്ലിക്കില്‍ പൗരത്വം നേടിയിരിക്കുന്നത്. ഭയം നട്ടെല്ലിനെ നക്കിത്തുടയ്ക്കുകയും ഉദ്വേഗം സിരാപടലത്തെ ചൂടുപിടിപ്പിക്കുകയും ചെയ്യുന്ന – അത്യന്തം വിഭ്രാമകവുമായ – ഒരു ‘ഹൈ റിസ്‌ക്’ രചനാലോകമാണിത്. സുധീഷ് കോട്ടേമ്പ്രത്തിന്റെ ചിത്രീകരണം

  • Tagore kathakal

    Original price was: ₹120.00.Current price is: ₹96.00.

    നൊബേല്‍ ജേതാവായ പ്രഥമ ഏഷ്യക്കാരന്‍, ദേശീയഗാനത്തിന്റെ രചയിതാവ്, വിശ്വഭാരതി സര്‍വകലാശാലയുടെ സ്ഥാപകന്‍ തുടങ്ങി, ഭുവനത്തെ ബഹുവിതാനങ്ങളില്‍ ശോഭനമാക്കിയ പ്രതിഭയായിരുന്നു ടാഗോര്‍. സാഹിത്യവും സംഗീതവും ചിത്രകലയും ഒക്കെയായി ഭിന്നമണ്ഡലങ്ങളില്‍ മുഴുകിയ ആ വ്യക്തിത്വം ആരേയും നിതാന്തവിസ്മയശാലിയാക്കും. ബാല്യകാലത്തെ പശ്ചാത്തലമാക്കി, കുട്ടികളെ കഥാപാത്രങ്ങളാക്കി ടാഗോര്‍ രചിച്ച പത്തു കഥകളുടെ സമാഹാരമാണിത്. മിനിമോളുടെ കാബൂളിവാലയെപ്പോലെ, കളിയും ചിരിയും കഥപറച്ചിലുമായി ഇവിടെ ആ വിശ്വമഹാകവി ജീവിതത്തെക്കുറിച്ച് നൂറുനൂറു കാര്യങ്ങള്‍ കുഞ്ഞുകാതുകളില്‍ മൊഴിയുകയാണ്.

  • Karnatakayude padinjaran theerangaliloode

    Original price was: ₹120.00.Current price is: ₹96.00.

    കൃഷ്ണഭക്തി കീര്‍ത്തനശ്രുതി ചേര്‍ക്കുന്ന ക്ഷേത്രനഗരിയെന്ന പുണ്യഖ്യാതിക്കുമപ്പുറം തിരയും തീരങ്ങളും കൊണ്ട് സഞ്ചാരികളെ മോഹിതരാക്കുന്ന ഉഡുപ്പി. വിദ്യയുടെയും കലയുടെയും നിത്യോപാസകരെ ദേവീസാന്നിധ്യവും സൗപര്‍ണികാതീര്‍ഥവും കുടജാദ്രി ശൃംഗവുമായി മാടിവിളിക്കുന്ന മൂകാംബിക. ശിവരൂപത്തിന്റെ ഉയരത്താലും ഗോപുരത്തിന്റെ വലുപ്പത്താലും അതിശയമേകുന്ന മുരുഡേശ്വര്‍. കര്‍ണാടകയുടെ കടലോരമണ്ണിലൂടെ, സുദീര്‍ഘമായ ദേശീയപാതയിലൂടെ, കന്നഡത്തെയും കന്നഡിഗരെയും അറിഞ്ഞും ആസ്വദിച്ചും ഒരു യാത്രപോകുകയാണ് ഇവിടെ. നമ്മുടെ അയല്‍നാടിന്റെ സംസ്‌കൃതിയുടെ തീരത്തുകൂടിയാണ് ഈ സഞ്ചാരിയുടെ നടത്തം.

  • Srilankan yathrapusthakam

    Original price was: ₹120.00.Current price is: ₹96.00.

    നമ്മുടെ തൊട്ടയല്‍രാജ്യമായ ശ്രീലങ്ക ഭൂപ്രകൃതിയിലും ഭക്ഷണരീതിയിലും കേരളത്തോട് ഏറെ സാമ്യം പുലര്‍ത്തുന്നു. സന്ദര്‍ശനവേളയില്‍ കണ്ടിരിക്കേണ്ട സ്ഥലങ്ങളെക്കുറിച്ചു പറയുന്നതിനൊപ്പം ശ്രീലങ്കയുടെ ചരിത്രവും വായനക്കാര്‍ക്കായി വളരെ ലളിതമായി വിവരിക്കുന്നു. പ്രമേയങ്ങളുടെ ഭാരമില്ലാതെ വായിച്ചുതീര്‍ക്കാവുന്ന ഈ പുസ്തകം അനേകം രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും യാത്രാക്കുറിപ്പുകള്‍ എഴുതുകയും ചെയ്ത് തഴക്കംവന്ന തൂലികയ്ക്ക് പുതിയൊരു തൂവല്‍ ചാര്‍ത്തുന്നു..

  • The fragrance of Ilanji blossom

    Original price was: ₹120.00.Current price is: ₹96.00.

    A splendid collection of stories that reflect the faint light emanating from the abysmal darkness of our society. Sprawling across time and space, these tales create different shades of ambience in the reader’s mind, with its mind-boggling variety and fearless iconoclasm. With immense empathy, the writer portrays poignant characters from all walks of life, and the only villain here is the existing social situation.

  • Odiyan

    Original price was: ₹120.00.Current price is: ₹96.00.

    ‘ഒടിയൻ’ ഒരു കൂട്ടം പ്രിയങ്കരങ്ങളായ കഥകളുടെ സമാഹാരമാണ്. വിഷ്ണുശർമൻ്റെ പഞ്ചതന്ത്രം കഥകൾ പോലെ, ഈസോപ്പ് കഥകൾ പോലെ ഈ കഥകൾ കാലികമായ വിനോദവിസ്മയങ്ങളെയും ഉദാത്തമായ മാനുഷികഭാവങ്ങളെയും അതീവചാരുതയോടെ അവതരിപ്പിച്ചിരിക്കുന്നു. കുഞ്ഞുമനസ്സുകളിൽ ഒരു മുകിൽതുണ്ടായി ഒഴുകി നടക്കുന്ന ഈ കഥകൾ ഓർത്തിരിക്കാനും ഓർത്തുചൊല്ലാനും പാകപ്പെട്ടതുകൂടിയാണ്. – ഡോ. മുഞ്ഞിനാട് പത്മകുമാർ

  • Chandrayante jaithrayathra

    Original price was: ₹120.00.Current price is: ₹96.00.

    സ്വയം വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയില്‍ ഇന്ത്യ നടത്തിയ സുപ്രധാനമായ ബഹികാരാകാശ മുന്നേറ്റമാണ് ചന്ദ്രയാന്‍. ഭൂമിയില്‍നിന്ന് മൂന്നു ലക്ഷത്തി എണ്‍പത്തിനാലായിരത്തില്‍പരം കിലോമീറ്റര്‍ അകലെയുള്ള ചന്ദ്രനെ തൊട്ടറിയാന്‍ ലോകരാജ്യങ്ങള്‍ നടത്തിപ്പോരുന്ന ബഹിരാകാശദൗത്യത്തിന്റെ ഭാഗമായിരുന്നു ഇന്ത്യയുടെ ഈ വിജയദൗത്യം. ചന്ദ്രയാന്‍ ദൗത്യത്തിന്റെ മുഴുവന്‍ സാങ്കേതികവിവരങ്ങളും ബഹിരാകാശ ഗവേഷണ ചരിത്രവും അതിന്റെ അണിയറശില്പികളുമെല്ലാം ചിത്രങ്ങള്‍ സഹിതം ഇവിടെ പ്രതിപാദിക്കപ്പെടുന്നു. മാത്രമല്ല, ഭൂമിയുടെ ഈ ഉറ്റ ഉപഗ്രഹം നമ്മുടെ ഭാഷയിലും സാഹിത്യത്തിലും കവിതകളായും പാട്ടുകളായും പഴഞ്ചൊല്ലുകളായും പ്രകാശം ചൊരിഞ്ഞതും കുട്ടികളുടെ സ്വന്തം സിപ്പിമാഷ് പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നു.