-
Novinte Nanavu
സ്നേഹത്തിന്റെ ജ്വലനങ്ങളും അന്തര്‍ധാരകളും നിറഞ്ഞൊഴുകിയ മനുഷ്യരുടെ കരളലിയിക്കുന്ന കഥ. ജാതിമേല്‍ക്കോയ്മയ്ക്കെതിരെ പടപൊരുതി ജീവിക്കുവാന്‍ മറന്നുപോയ പച്ചയായ മനുഷ്യന്‍. വിധിയുടെ അപ്രതീക്ഷിതപ്രഹരത്താല്‍ അഭിലാഷങ്ങള്‍ മണ്ണടിഞ്ഞുപോയ കേന്ദ്ര കഥാപാത്രം. ആഴിയുടെ അഗാധതയോളം വിദ്വേഷത്തിന്റെ വിസ്ഫോടനവുമായി ജീവിച്ചവള്‍! ഭൂമിയെ നോക്കി ചിരിക്കുന്ന ചന്ദ്രന്റെ തെളിമയും കുളിര്‍മയുമുള്ള ജീവിതമാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടവള്‍!
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Velliankallile Thumpikal
ഒരു വീടിന്റെ തൊടിയും പരിസരവും ഇങ്ങനെ ജൈവമായിത്തീരുന്നതും പ്രകൃതിയും ജീവജാലങ്ങളും സംസാരിക്കുന്നതും ഒരു കവിയുടെ അസാധാരണമായ ഭാവനയോടെയാണ് ഈ കുറിപ്പില്‍ നിബന്ധിച്ചിരിക്കുന്നത്. നര്‍മ്മബോധവും കാവ്യാത്മകതയും സൂക്ഷ്മനിരീക്ഷണവും നിറഞ്ഞതാണ് ഈ കുറിപ്പുകളില്‍ അധികവും. മോഹനചന്ദ്രന്‍ എന്ന വ്യക്തിയുടെ അഹംഭാരത്തേക്കാള്‍ ചുറ്റുപാടുകളുടെ സൗന്ദര്യവും ജീവിതവും താന്‍ കടന്നുപോന്ന വഴികളിലെ സാംസ്‌കാരികനിമിഷങ്ങളും ഹൃദയത്തില്‍ തട്ടുംവിധം അവതരിപ്പിച്ചിരിക്കുകയാണ് ഇവയില്‍.ആറ്റിത്തെളിഞ്ഞ മലയാള ഭാഷയിലാണ് ഈ കുറിപ്പുകള്‍ എഴുതപ്പെട്ടിരിക്കുന്നത്.എന്നുമാത്രമല്ല, അനാവശ്യ വലിച്ചുനീട്ടലുകളില്ലാതെ ഏറ്റവും കുറുകിയ ഭാഷയില്‍ അനുവാചകന് തന്റെ അനുഭവം പകര്‍ന്നുകൊടുക്കാനും അദ്ദേഹത്തിനു കഴിയുന്നുണ്ട്. വലിയ മഴകള്‍ പെയ്തുകഴിഞ്ഞ് മരം പെയ്യുന്നതിന്റെ അനുഭവംപോലെ നിരന്തരപരിണാമങ്ങള്‍ക്ക് വിധേയമായിരുന്ന ആറിലേറെ പതിറ്റാണ്ടുകളുടെ അനുഭവസമ്പത്ത് വരുംതലമുറകള്‍ക്കുവേണ്ടി ശേഖരിച്ചും സൂക്ഷിച്ചും വെക്കേണ്ടത് ഇത്തരം കാലസംക്രമണങ്ങളില്‍ അനിവാര്യമായ ഒന്നാണ്.
– ആലങ്കോട് ലീലാകൃഷ്ണന്‍₹180.00Original price was: ₹180.00.₹144.00Current price is: ₹144.00. -
Madhavikkutty Enna Sneham
ഒരു സ്ത്രീ എന്ന നിലയിൽ ശക്തയായ ഒരു കഥാപാത്രംതന്നെയായിരുന്നു മാധവികുട്ടി. അവരുടെ സൗന്ദര്യംപോലെയായിരുന്നു ആ തൂലികത്തുമ്പിൽ നിന്നും ഉതിർന്നുവീണ അക്ഷരങ്ങളും. അതിശയോക്തി ഏതുമില്ലാതെ ഓരോ കഥാപാത്രത്തെയും വായനക്കാർക്കുമുന്നിൽ വരച്ചുകാണിച്ച മികവ് മറ്റെരു എഴുത്തുകാരിലും കാണാനാകില്ല. പച്ചയായ ഒരു സ്ത്രീയുടെ എല്ലാ വികാരതലങ്ങളിലൂടെയും കടന്നുപോയ, കാലത്തിന് പകരംവയ്ക്കാൻ കഴിയാത്ത ഒരു നീർമാതളമായിരുന്നു മാധവികുട്ടി. അവരുമായി നടത്തിയിട്ടുള്ള അഭിമുഖങ്ങളുടെ വെളിച്ചത്തിൽ എഴുതിയ കൃതിയാണ് ഇത്.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Resurrection
Mr. Karumom M. Neelakantan is a well-known writer of poems, short stories and children’s literature in Malayalam. Some of his poems were presented and discussed in MTIE (Malayalam, Tamil and Indian English) Writers’ Forum, and got applause and appreciation. His writings are the true exemplifications of his eminent eloquence and rhetorical skill. As an upholder of truth, values and goodness, and an ardent lover of poetry, his power of observation and style of expression are admirably attractive and amazing.
Now he appears before us with ‘Resurrection’, his first collection of English poems. This collection contains twenty-two poems with different and relevant themes. I enjoyed the reading of it and felt a scent of serenity and philosophical profundity throughout this collection and am sure that all readers will experience the same.
Dr. G. Rajendran Pillai₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
Rarikutty : Dheerathayude Penkutty
ധീരതയ്ക്കുള്ള അവാര്‍ഡ് ലഭിച്ചപ്പോഴല്ല രാരിക്കുട്ടി സന്തോഷവതിയായത്. മറിച്ച്, ജീവിതത്തില്‍ പഠിക്കാനും വളരാനും ഉയരാനും അവസരം ഒത്തുകിട്ടിയപ്പോഴാണ്. നിഷ്‌കളങ്കതയുടെ ആ ബാല്യം പേറിയതാകട്ടെ, ദുര്‍ഘടങ്ങളും ദുരിതങ്ങളും മാത്രം. തീര്‍ച്ചയായും രാരിക്കുട്ടി ഒരത്ഭുതപ്രതിഭാസംതന്നെ. ആ ജീവിത നേര്‍ക്കാഴ്ച ആരിലും പോസിറ്റീവ് എനര്‍ജി ഉണ്ടാക്കുമെന്നു നിസ്സംശയം പറയാം.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Thacholi Ponnomal
വടക്കന്‍പാട്ടുകളിലൂടെ നാം കേട്ടറിഞ്ഞ വീരചരിത്രത്തിന്റെ നേര്‍ക്കാഴ്ചയാണ് തച്ചോളിക്കോട്ട. രക്തംകൊണ്ടു പടുത്തുയര്‍ത്തിയ ധീരന്മാരുടെ ജീവിതകഥ. പുത്തൂരംകഥയും തച്ചോളിക്കഥയും മനുഷ്യമനസ്സിനെ നൂറ്റാണ്ടുകള്‍ക്കുശേഷവും പിന്തുടര്‍ന്നു കൊണ്ടിരിക്കുന്നത്, വാക്കിനുമീതേ, വാളുകള്‍ കഥപറഞ്ഞതുകൊണ്ടാണ്, തച്ചോളിക്കോട്ടയിലെ അങ്കത്തട്ടില്‍ ഉറുമിയുമായി ചാടിവീഴുന്ന വീരനായകന്റെ കോള്‍മയിര്‍കൊള്ളിക്കുന്ന കഥ. തച്ചോളി പൊന്നോമലിന്റെ വീരകഥ.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Oro Chuvadilum Oro Vakkilum
നാസറിന്റെ ഓര്‍മക്കുറിപ്പുകള്‍ നമ്മുടെ പതിവ് ആത്മകഥാഖ്യാനങ്ങളില്‍നിന്ന് വേറിട്ടുനില്‍ക്കുന്നത് ആവിഷ്‌കാരത്തില്‍ പുലര്‍ത്തുന്ന സത്യസന്ധതകൊണ്ടാണ്. എഴുത്ത് സ്വന്തം ജീവിതത്തെക്കുറിച്ചാവുമ്പോള്‍ പലരും ചെന്നുചാടാറുള്ള കെണികളിലൊന്നും അദ്ദേഹം പെട്ടുപോകുന്നില്ല. പരാമര്‍ശിക്കപ്പെടുന്ന സംഭവങ്ങളുടെയെല്ലാം കേന്ദ്രസ്ഥാനത്ത് തന്നെത്തന്നെ പ്രതിഷ്ഠിക്കാനും മറ്റുള്ളവരെയെല്ലാം കേവലം കാഴ്ചക്കാരുടെ റോളിലേക്കു മാറ്റിനിര്‍ത്താനുമുള്ള ശ്രമങ്ങള്‍ ഇവിടെയില്ല. തന്റെ നാട്ടിന്‍പുറത്തും സ്‌കൂള്‍മുറ്റത്തും തൊഴിലിടങ്ങളിലും പരിചയപ്പെട്ടവരെയും താന്‍കൂടി ഭാഗഭാക്കായതോ ജീവിതത്തില്‍ വഴിത്തിരിവായതോ ആയ സംഭവങ്ങളെയും ആര്‍ഭാടരഹിതമായ ഭാഷയില്‍ തെല്ലൊരു നര്‍മം കലര്‍ത്തി പറഞ്ഞുപോവുകയാണ് അദ്ദേഹത്തിന്റെ രീതി. കൊച്ചു കൊച്ചു വാക്യങ്ങളില്‍ കാര്യങ്ങള്‍ കഴിയുന്നത്ര ലളിതമായി ആവിഷ് കരിക്കാനാണ് അദ്ദേഹത്തിനിഷ്ടം. അനാവശ്യമായ വച്ചുകെട്ടലോ സങ്കീര്‍ണതകളോ കാണാനില്ല. ഓജസ്സും തെളിച്ചവുമുള്ള ഗദ്യം എന്ന് ഒറ്റവാക്യത്തില്‍ അതിനെ വിശേഷിപ്പിക്കാം.
– ഡോ. ബാവ കെ. പാലുകുന്ന്₹160.00Original price was: ₹160.00.₹128.00Current price is: ₹128.00. -
Anushtana Sreshtan Doctor
വിദ്യാലയശിക്ഷണം ലഭിക്കാത്ത ക്ഷേത്ര ജീവനക്കാരനും കര്‍ഷകനും ആയ പിതാവ്, സമുദായത്തില്‍ ആദ്യമായി ആറാം ക്ലാസ്സുവരെ വിദ്യാലയശിക്ഷണം നേടിയ അമ്മ, സമുദായത്തില്‍നിന്ന് ആദ്യമായി എസ്.എസ്.എല്‍.സി. പാസ്സായി സര്‍ക്കാര്‍ ജോലി നേടിയ ജ്യേഷ്ഠസഹോദരി – ഇവരുടെ പരിചരണത്തില്‍ വളര്‍ന്നുവന്ന ഉണ്ണി എന്ന ശങ്കരന്‍കുട്ടി. കഠിനാധ്വാനം ചെയ്ത് പഠിച്ച് സമുദായത്തിലെ പ്രഥമ ഡോക്ടര്‍, സര്‍ജന്‍, ഒബ്സ്റ്റട്രീഷ്യന്‍, ഗൈനക്കോളജിസ്റ്റ് എന്നീ നിലകളില്‍ പേരെടുത്തു. 1971 മുതല്‍ ജന്മനാട്ടില്‍തന്നെ ഇരുപത്തൊമ്പതര വര്‍ഷം കേരള ഗവണ്‍മെന്റിന്റെ കീഴിലും, അര്‍ധശതകത്തിലേറെയായി ജന്മനാട്ടില്‍തന്നെ സഹോദരതുല്യരായ നാട്ടുകാര്‍ക്കും സേവനം ചെയ്തതിലെ / തുടരുന്നതിലെ ആത്മസംതൃപ്തിയാണ് ഈ ഓര്‍മക്കുറിപ്പുകളില്‍.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
RANDOM THOUGHTS: INNER REFLECTIONS
As you delve into these tales, you will be transported to a realm where magic and mystery reign supreme.You will hear the chirping of birds and the rustling of leaves, as if you are standing right in the heart of a forest. You will see the colours of sunsets and the patterns on animal fur, as if you are gazing upon nature’s most breathtaking master pieces. And you will feel your imagination soar as you unravel the wondrous secrets that lie hidden within every page.
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00. -
Ezhu mezhukuthirikal
എല്ലാ അര്‍ഥത്തിലും ലക്ഷണമൊത്ത ഒരു ബാലസാഹിത്യരചനയാണ് ഇത്. കുട്ടികള്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട കഥകള്‍. വളച്ചു കെട്ടാതെ, ലളിതവും ഹൃദ്യവുമായ ഭാഷയിലുള്ള അവതരണശൈലി ഈ സമാഹാരത്തിന്റെ മാറ്റുകൂട്ടുന്നു. ചിരിക്കാന്‍ കഴിയുന്നതും ചിരിപ്പിക്കാന്‍ കഴിയുന്നതും ചെറിയ കാര്യമല്ല. ചിരിയിലൂടെ ചിന്തിപ്പിക്കാന്‍ കൂടി കഴിഞ്ഞാല്‍ സ്വര്‍ണത്തിന് സുഗന്ധം പോലെയായി. നമ്പൂതിരി ഫലിതങ്ങള്‍ പോലെ, തെന്നാലിരാമന്‍ കഥകള്‍ പോലെ, ബീര്‍ബല്‍ കഥകള്‍ പോലെ വായനക്കാരെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും പര്യാപ്തമാണ് ഈ സമാഹാരത്തിലെ കഥകള്‍.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Natakajwaram
പുതുമയാണല്ലോ നാടകത്തിന്റെ ജീവന്‍. അതിനാല്‍ത്തന്നെ നിയതമായ പഠനഗൃഹങ്ങള്‍ നാടകത്തിനില്ല. നാടകം നാഥനില്ലാകളരിയാണെന്ന് തോന്നാമെങ്കിലും സൃഷ്ടിപരതയുടെ ഒരു പൊന്‍നൂല്‍ നീണ്ടുവരുന്നത് വ്യക്തമായിക്കാണാം. ഈ നൂല്‍ അടയാളപ്പെടുത്തുകയാണ് സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍ കാവില്‍രാജ് ഇതില്‍ നിര്‍വഹിച്ചിരിക്കുന്നത്. അതുകൊണ്ട് അതില്‍ത്തന്നെ നാടകീയതയുണ്ട്. പാരായണക്ഷമത കൈവരുന്നുമുണ്ട്. മലയാള നാടകവേദിയുടെ ചരിത്രം കഴിയുന്നത്ര ചുരുക്കിയും സമഗ്രമായും ഇതില്‍ പ്രതിപാദിക്കുന്നു. നാടകപ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നവര്‍ക്ക് വിധിക്കപ്പെട്ട കണ്ണീരും ചിരിയും ഈ കൃതിയില്‍ അനുഭവവേദ്യമാണ്. ചന്തമുള്ള മലയാളത്തില്‍ എഴുതിയിരിക്കുന്നതുകൊണ്ട് നല്ല വായനാസുഖവുമുണ്ട്.
– അവതാരികയില്‍ സി. രാധാകൃഷ്ണന്‍₹350.00Original price was: ₹350.00.₹280.00Current price is: ₹280.00. -
Kadambakal
ശങ്കരന്‍കുട്ടി എന്ന കഥാനായകന്‍, സാധാരണക്കാരില്‍നിന്നും സാധാരണക്കാരനായി വളര്‍ന്നുവന്നതാണ്. ആര്‍ക്കും ഒരിക്കലും ഒരു ഉപദ്രവവും ചെയ്യാറില്ല. അമ്മ മരിക്കുന്നതുവരെ നല്കിയിരുന്ന ഉപദേശമായിരുന്നു, നീ നല്ല കുട്ടിയായി, നല്ല നിലയില്‍ നാലാള്‍ അറിയപ്പെടുന്നവനായിത്തീരണം. കുടുംബത്തിന്റെ പേരും യശസ്സും കേള്‍പ്പിക്കണം.
ശങ്കരന്‍കുട്ടി ജീവിക്കാന്‍വേണ്ടി നാടുവിട്ടപ്പോഴും മനസ്സില്‍ ഉണ്ടായിരുന്നത് അമ്മയുടെ വാക്കുകളും ഉപദേശങ്ങളുമായിരുന്നു. അമ്മ പറഞ്ഞ വഴിയിലൂടെ നടന്ന ശങ്കരന്‍കുട്ടിക്ക് ഒന്നും ഇല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാമുണ്ട്. ശങ്കരന്‍കുട്ടിയുടെ യാത്രകളിലും കര്‍മമണ്ഡലങ്ങളിലും അദൃശ്യമായ ദൈവസാന്നിധ്യം പോലെ ആ രൂപവും ശബ്ദവും ഉണ്ടായിരുന്നു. എണ്‍പത്തി രണ്ടാമത്തെ ആണ്ടു പിറന്നാള്‍ ആഘോഷിക്കാന്‍ പോകുന്ന ശങ്കരന്‍കുട്ടിക്ക് ഒന്നും വൃഥാവിലായില്ല.
എണ്‍പത്തിരണ്ടാമത്തെ തിരുവോണം, മഹാബലി തമ്പുരാന്റെ അനുഗ്രഹവും ആശീര്‍വാദവും വാങ്ങാന്‍ ശങ്കരന്‍കുട്ടി എന്ന ഈ പ്രജ (അടിയന്‍) ഒരുങ്ങിയിരിക്കുന്നു. അതിന് മഹാപ്രഭു എന്നെ അനുഗ്രഹിക്കട്ടെ.₹370.00Original price was: ₹370.00.₹296.00Current price is: ₹296.00. -
Sivarathrikku Sivalayaoottam
പന്ത്രണ്ട് ശിവക്ഷേത്രങ്ങള്‍, ഒരു രാത്രിയും പകലും കൊണ്ട് 110 കിലോമീറ്റര്‍ ദൂരം കാല്‍നടയായി ഓടി ദര്‍ശനം നടത്തുന്ന, വിചിത്രമായ ഒരു ആരാധനാരീതിയാണ് ശിവാലയഓട്ടം. ഇത് തെക്കന്‍ തിരുവിതാംകൂറിലെ കന്യാകുമാരി ജില്ലയിലല്ലാതെ ഭാരതത്തില്‍ മറ്റൊരിടത്തും കാണാന്‍ കഴിയില്ല. വര്‍ഷംതോറും ഓട്ടക്കാരുടേയും, വാഹനങ്ങളില്‍ സഞ്ചരിച്ച് ശിവാലയതീര്‍ത്ഥാടനം നടത്തുന്നവരുടേയും വര്‍ധനവ് ശിവാലയഓട്ടത്തെ ഒരു ടൂറിസം തീര്‍ത്ഥാടനമായി മാറ്റിയിരിക്കുന്നു.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Love You Nandana
പുതുമഴക്കുളിരില്‍ മഴവില്ലൂഞ്ഞാലിലാടുന്ന അനുഭവമാണ് ഈ നോവല്‍വായന. ആരോരുമറിയാതെ ഉള്ളില്‍ സൂക്ഷിക്കുന്ന പ്രണയസങ്കല്പം ചാരുതപകരുന്ന ചിത്രത്തുണ്ടുകളുടെ നിറവ്. സുഖദമായ ഒരു നൊമ്പരമായി, സൗമ്യമായ ഒരു അസ്വാസ്ഥ്യമായി അസ്ഥികളെ പുഷ്പിതമാക്കുന്ന വികാരത്തിന്റെ വര്‍ണപ്പകിട്ട്. ഹൃദയചോരണത്തിന്റെ പ്രേമപാഠം, കവിത തോല്ക്കുന്ന ഭാഷയില്‍ ഇവിടെ ആവിഷ്‌കൃതമാകുന്നു.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
Ottakannanum Rohininakshatravum
‘ശൈശവാനുഭൂതികള്‍ നിഷേധിക്കപ്പെട്ട ബാല്യത്തിന്റെ പ്രതീകമാണ്’ ഇതിലെ കിച്ചന്‍. ഈ ഒറ്റക്കണ്ണനും അവനു ചുറ്റുമുള്ളവരും കുഞ്ഞുഹൃദയങ്ങളില്‍ സൃഷ്ടിക്കുന്നത് സ്‌നേഹത്തിന്റെയും സമഭാവനയുടെയും നിലയ്ക്കാത്ത അലകളാണ്. നാം ജീവിക്കുന്ന ലോകത്തെ സമഗ്രതയില്‍ കാണുവാന്‍, ആഴത്തില്‍ അറിയുവാന്‍, തിന്മയുടെ തിമിരമേശാത്ത ഒറ്റക്കണ്ണുതന്നെ ധാരാളം എന്ന് ഈ കഥാപാത്രങ്ങള്‍ പറഞ്ഞുതരുന്നു. അന്ധവിശ്വാസങ്ങളോടുള്ള കലഹവും പ്രതികൂല സാഹചര്യങ്ങളോടുള്ള കലാപവും കിച്ചന്റെ ആ ഒറ്റക്കണ്ണിനു വെട്ടമേകുന്നു. സ്വന്തം അനുഭവങ്ങളെ ജീവിതപാഠങ്ങളായെണ്ണുന്ന കിച്ചന്‍ കുട്ടികള്‍ക്കു നല്‍കുന്നത്, അവന്റെ പ്രായത്തേയും വെല്ലുന്ന ജീവിതസന്ദേശങ്ങളാണ്.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Gopuvinte pakshi
ദൈവിക വിശ്വാസങ്ങള്‍ മനുഷ്യന്‍ ദുര്‍വിനിയോഗം ചെയ്യുന്ന അവസരങ്ങളില്‍ ശാസ്ത്രത്തിന്റെ പുതുനാമ്പുകള്‍ മനുഷ്യനെ സഹായിച്ചു കൊണ്ടിരിക്കും. ആത്മീയതയുടെയും ഭൗതികതയുടെയും ലോകത്ത് ഉള്‍ക്കൊള്ളേണ്ടത് ഉള്‍ക്കൊള്ളുകയും തള്ളേണ്ടത് തള്ളിക്കളയുകയും ചെയ്യുക എന്ന സത്യം വിളിച്ചോതി കുട്ടികളെ സന്മാര്‍ഗ്ഗത്തിലേക്ക് നയിക്കുക എന്ന മഹത്തായ ദൗത്യമാണ് ഈ കൃതി നിര്‍വഹിക്കുന്നത്.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Valsyayanan parayathathu
സ്നേഹവും തന്നിഷ്ടവും തലയ്ക്കുകേറി മത്തുപിടിച്ച സുന്ദരിക്കോതകള്‍! ആ അനന്യയും ജ്യോത്സനയും ഈ കാലഘട്ടം നീട്ടിത്തരുന്ന യുവത്വത്തിന്റെ പ്രതിനിധികള്‍! ചൊടിയുള്ള കോളേജ് വിദ്യാര്‍ഥിനികള്‍. സ്വവര്‍ഗാനുരാഗികള്‍. രണ്ടുപേരും വിവാഹിതരായി ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുന്നു. അതിന്റെ പരിണതഫലം ആ യുവതികള്‍ക്കിടയിലും കോളേജിലും ഹോസ്റ്റലിലും അവരുടെ കുടുംബങ്ങളിലും സമൂഹത്തിലുമൊക്കെ സൃഷ്ടിക്കുന്ന ചലനങ്ങളും സംഭവവികാസങ്ങളും! ആ മാദകസുന്ദരിമാരുടെ ജീവിതലയ താളങ്ങളുടെ പുതുക്കമാര്‍ന്ന കഥ! ന്യൂജനറേഷന്റെ വൈകാരിക
സംഘര്‍ഷങ്ങളുടെ നേര്‍ച്ചിത്രമാണീ നോവല്‍.₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Chethumbalukal
നിരവധി അര്‍ത്ഥതലങ്ങളുള്ള ശീര്‍ഷകം പോലെ അനവധി സൂചനകള്‍ നല്‍കുന്നവയാണ് നിത്യാലക്ഷ്മിയുടെ കഥകളോരോന്നും. സത്തയിലും, വീക്ഷണകോണിലും സ്ത്രീപക്ഷത്ത് നിലകൊള്ളുന്ന കഥാകാരിയുടെ രചനാശൈലി അതിന്റെ മാരകമായ മൂര്‍ച്ചയില്‍ പ്രയോഗിക്കപ്പെടുന്നത് പുരുഷാധിപത്യത്തിന്റെ പീഢനമുറികളില്‍ (പ്രണയം, വിവാഹം, വീട്, കുടുംബം, കുഞ്ഞുങ്ങള്‍ ) കുരുങ്ങിയ സ്ത്രീകളുടെ കഥകള്‍ പറയുമ്പോഴാണ്. സ്ത്രീയെന്ന സ്വത്വത്തിന്റെ സഹനസത്യങ്ങളെ ആവിഷ്‌കരിക്കുന്നതില്‍ അനന്യമായ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നുവെങ്കിലും, നിത്യാലക്ഷ്മിയുടെ എഴുത്തിന്റെ സമകാലീകമാനം നിലകൊള്ളുന്നത് ഭിന്നലൈംഗികതയുടെ സങ്കീര്‍ണ്ണതയെ സധൈര്യം തുറന്നുകാട്ടുന്ന കഥകളിലാണ്.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Sathyan muthal Nayanthara vare
നിരവധി അഭിനേതാക്കളെ നേരില്‍കാണുകയും നിരവധി സിനിമാ വാരികകളും സിനിമാഗ്രന്ഥങ്ങളും വായിക്കുകയും ചെയ്തതിനുശേഷം ചിതറികിടക്കുന്ന അവരുടെ ജീവിതകഥകള്‍ ഒതുക്കത്തോടെ തയ്യാറാക്കിയ ഗ്രന്ഥമാണിത്. അസത്യങ്ങളും അതിശയോക്തികളും കലരാതിരിക്കാന്‍ പരമാവധി
ശ്രമിച്ച് തയ്യാറാക്കിയ ഈ പുസ്തകം സിനിമാ നടീനടന്മാരുടെ അറിയാകഥകളാല്‍ സമ്പന്നമാണ്.₹300.00Original price was: ₹300.00.₹240.00Current price is: ₹240.00. -
Neumono’s Elemental Guardians
Facing the impending extinction of the human race, Sio, a seasoned chief scientist, devises a daring plan to save the species. With a stroke of his beard and a determined spirit, he embarks on a global mission to collect the DNA of some of the smartest minds. From bustling cities to remote corners, Sio gathers genetic material from about 70 exceptional individuals. In his laboratory, he meticulously works on a groundbreaking project, producing a small clay-like object that encapsulates the essence of human intelligence. This unique creation represents the collective genius he aims to preserve. Sio ponders, “How can I ensure this will survive?” After many trials and errors, he stumbles upon a solution.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
Nagarachoodile ammanilaavu
വേദനയും നിസ്സഹായതയും വൈകാരികതയും സൗഹൃദവും ഹാസ്യവും കെട്ടുപിണഞ്ഞ നഗരജീവിതത്തിന്റെ നിലയ്ക്കാത്ത ചലനങ്ങളില്‍ മുംബൈയുടെ നാഡീസ്പന്ദനമായ ലോക്കല്‍ ട്രെയിനിലെ ഒറ്റക്കാല്‍യാത്രകളിലും ബസ് സ്റ്റോപ്പിലും പച്ചക്കറി മാര്‍ക്കറ്റിലും വഴിയോരങ്ങളിലും മഷിപടര്‍ന്ന അക്ഷരക്കൂട്ടുകള്‍. നഗരയാത്രയുടെ പകല്‍വെളിച്ചങ്ങളില്‍ കൊഴിഞ്ഞുവീഴുന്ന യൗവനത്തിന്റെ വേനല്‍പ്പച്ചകള്‍. ഗൃഹാതുരത്വങ്ങളെ ഉള്ളിലൊളിപ്പിച്ച് അതിജീവനത്തിന്റെ ഉരുക്കുപാളങ്ങളിലൂടെ നിസ്സംഗനായി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന ഓരോ പ്രവാസിയുടെയും ഹൃദയമിടിപ്പുകള്‍ ഈ നോവലില്‍ വായിച്ചെടുക്കാം.
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00. -
Kaali
കണ്ടുമറന്നതോ, പറഞ്ഞുപിരിഞ്ഞതോ ആയ പെണ്‍ജീവിതങ്ങളെക്കുറിച്ചുള്ള എഴുത്തുകള്‍, അഥവാ ഉള്ളില്‍ ഇപ്പോഴും തോര്‍ന്നിട്ടില്ലാത്ത സ്വപ്നസന്നിഭമായ മഴപ്പെയ്ത്തുകള്‍. സകല പെണ്‍ഭാവങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒമ്പത് കഥകള്‍.വായനക്കാര്‍ ഹൃദയത്തിലേറ്റിയ ‘ഠാ’ യില്ലാത്ത മുട്ടായികള്‍, മഴയുറുമ്പുകളുടെ രാജ്യം തുടങ്ങിയ കൃതികളിലൂടെ ശ്രദ്ധേയയായ അശ്വതി ശ്രീകാന്തിന്റെ ഏറ്റവും പുതിയ പുസ്തകം.
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00. -
Akshahridayam
മഹാഭാരതം അരണ്യകാണ്ഡത്തിലെ നളോപാഖ്യാനമാണ് ഈ നോവലിന് പ്രേരകം. മനസ്സിന്റെ നിഗൂഢവും അതിസങ്കീര്‍ണവുമായ സഞ്ചാരവഴികളിലൂടെയാണ് ദ്വാപരയുഗത്തിലെ നളകഥ ചുരുളഴിയുന്നത്. സുഭിക്ഷതയുടെ നടുവില്‍ പിറന്ന രാജകുമാരനും ഭീമരാജപുത്രി ദമയന്തിക്കും അനുഭവിക്കേണ്ടിവന്ന ദാരിദ്ര്യവും മാനസികസംഘട്ടനങ്ങളും ആരുടേയും ഉള്ളുലയ്ക്കും. ഈ ദുര്‍ഗതി അവര്‍ക്കു പിണഞ്ഞത് കലിയാവേശത്താലായിരുന്നു. ഇതേ കലികാലപ്രഭാവത്തിന്റെ പ്രതിഫലനമാണ്, സമകാലീനമനുഷ്യന്റെ പതനങ്ങളും പരാധീനതകളുമെന്ന് ഈ രചന നമുക്ക് തിരിച്ചറിവേകുന്നു; ആത്യന്തികമായി അവന്റെ ശത്രു അവന്‍തന്നെയാണെന്നും കലിയുഗാന്ത്യത്തില്‍, മന്വന്തരപൂര്‍ത്തീകരണത്തില്‍, സൗഭാഗ്യങ്ങള്‍ മേളിക്കുന്ന കൃതയുഗം സമാഗതമാകുമ്പോള്‍ ഈ ഭൂമുഖത്ത് നാമാരും അവശേഷിക്കുകയില്ല എന്ന സത്യം കൂടി എഴുത്തുകാരന്‍ സൗമ്യമായി ഓര്‍മപ്പെടുത്തുന്നു.
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00. -
Poombattakalude meda
കുടുംബജീവിത പശ്ചാത്തലത്തിലുള്ള ഈ നോവല്‍ സാമൂഹ്യജീവിതത്തിന്റെ വ്യക്തമായ ചിത്രീകരണമാണ്. ജീവിതാനുഭവങ്ങള്‍ വഴിവഴിയായി വിശദീകരിക്കുന്നതിനിടയില്‍ സമൂഹത്തിലെ നന്മതിന്മകളേയും അനാവരണംചെയ്യുന്നു.
പുതിയ ലോകത്തിനും കാലത്തിനുമായി നമ്മുടെ ജീവിതകര്‍മങ്ങള്‍ നേരും നെറിയുമായ മാര്‍ഗത്തിലൂടെയായിരിക്കണമെന്നാണ് 2018-ലെ മഹാപ്രളയം നമ്മെ ഓര്‍മിപ്പിച്ചത്. മനുഷ്യര്‍ ഒന്നിച്ച് സ്നേഹിച്ചും സഹകരിച്ചും സഹായിച്ചും കഴിയുമ്പോഴാണ് സമൂഹം വളരുന്നത്… അങ്ങനെയാണ് വളരേണ്ടത് എന്ന ഉദ്ബോധനമാണ് ഈ നോവലിന്റെ കാതല്‍. സമകാലികര്‍ക്കും ഭാവിതല മുറയ്ക്കും ഈ നോവല്‍ ഒരു വഴികാട്ടിയായേക്കാം…
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
Mathrubhumi Yearbook Plus 2024 (Malayalam)
മാറിയ മത്സരപരീക്ഷകള്‍ക്ക് വരുന്ന മാതൃകയിലുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ഇത്തവണത്തെ ഇയര്‍ബുക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുപോലെ കെ.എ.എസ്. പരീക്ഷയില്‍ വിജയിക്കാനുള്ള എളുപ്പവഴികള്‍ മുന്‍ റാങ്ക് ജേതാക്കള്‍ വെളിപ്പെടുത്തുന്നതും വായിക്കാം.
ഇന്ത്യ പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന വര്‍ഷത്തില്‍ ഇതുവരെയുള്ള തിരഞ്ഞെടുപ്പുകളുടെ സമ്പൂര്‍ണചരിത്രം ഇയര്‍ബുക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ ജനസംഖ്യയിലെ ഒന്നാംസ്ഥാനം,നിയമപരിഷ്‌കരണം,ആറുപതിറ്റാണ്ടിന്റെ ബഹിരാകാശ ചരിത്രം,കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങള്‍,പരിസ്ഥിതി സൗഹൃദകൃഷി തുടങ്ങി സമകാലികമായി ചര്‍ച്ച ചെയ്യപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് വിദഗ്ധര്‍ എഴുതുന്ന നിരവധി ലേഖനങ്ങളും ഇയര്‍ബുക്കില്‍ വായിക്കാം. ചരിത്രം,ഭൂമിശാസ്ത്രം,ജില്ലകള്‍,സംസ്ഥാനങ്ങള്‍,കേന്ദ്രഭരണപ്രദേശങ്ങള്‍,സമ്പദ്ഘടന,ഭരണഘടന,സംസ്‌കാരം,കായികം,ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലെ അടിസ്ഥാന വിവരങ്ങളും ഇയര്‍ബുക്കില്‍നിന്ന് കണ്ടെത്താം.₹250.00Original price was: ₹250.00.₹200.00Current price is: ₹200.00. -
Naavu
ഹൃദയം നിറയെ സ്നേഹം കരുതുന്നവര്‍ക്ക് സ്നേഹിക്കുന്നവരില്‍നിന്നുണ്ടാകുന്ന ചെറിയ ആഘാതങ്ങള്‍ പോലും അഗാധകൂപങ്ങളിലേക്കുള്ള വീഴ്ചകളായേക്കാം. പിന്നീട്, അതില്‍നിന്നും കരകയറാനുള്ള വിഫലശ്രമങ്ങള്‍ മാത്രമാകും ജീവിതം. അത്തരം വീഴ്ചകളുടെയും തിരിച്ചുവരവിന്റെയും, അറിഞ്ഞും അറിയാതെയും ഒരുകൈ സഹായവുമായി ഒപ്പം നിന്ന സൗഹൃദങ്ങളുടെയും കഥകൂടിയാണ് ഈ നോവല്‍.
കൂട്ടുകാരിയുടെ മരണത്തിന്റെ സത്യം തേടി, അപ്രതീക്ഷിതമായി കുറ്റവാളിയാകേണ്ടിവന്നയാള്‍ വേറിട്ട വഴികളിലൂടെ നടത്തുന്ന അന്വേഷണത്തിന്റെ ഉദ്വേഗജനകമായ കഥ
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00. -
Gourisaarangam
ഈ നോവലിലെ കേന്ദ്രകഥാപാത്രം ഒരു നമ്പൂതിരി യുവാവും നോവല്‍ പശ്ചാത്തലം അതിനനുസരിച്ചുള്ളതുമാണ്. കേരളത്തിലെ ഇന്നത്തെ മധ്യവര്‍ഗ്ഗ നമ്പൂതിരിയൗവ്വനത്തിന്റെ ഒരു ഭാഗികചിത്രം. അയാള്‍ ഗായകനും സംഗീതപ്രേമിയുമാണ്. സാന്ദ്രമായൊരു സംഗീതത്തിന്റെ അലയൊലി നോവലില്‍ നിറഞ്ഞു നില്‍ക്കുന്നു. മുട്ടുശാന്തിയും ആനപ്പുറം കയറലും ദേഹണ്ണവും ഡ്രൈവര്‍പണിയുമായി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന സാരംഗിന്റെയും ഗൗരിയുടെയും പ്രണയകഥയുംകൂടിയാണിത്. എത്ര ആവിഷ്‌കരിക്കപ്പെട്ടതാണെങ്കിലും നിത്യഹരിതമാണല്ലോ ആ വിഷയം. വേര്‍പാടെന്ന ദുരന്തത്തിലോ വിവാഹമെന്ന ശുഭാന്ത്യത്തിലോ അവസാനിക്കുന്ന പ്രണയകഥകളാണ് നാമധികവും കേട്ടിട്ടുള്ളത്. എന്നാല്‍ ഇവിടെ ഗൗരിയുടെ യാത്രയയപ്പിലൂടെ അതൊരു അനന്തമായ രാഗവിസ്താരമായി നീളുന്നു.
₹270.00Original price was: ₹270.00.₹216.00Current price is: ₹216.00. -
Mumbai
ഭാവി സ്വപ്നംകണ്ട് അകലങ്ങള്‍ തേടി വിദൂരതയിലെത്തി ജീവന്‍ നഷ്ടപ്പെട്ട ഒരു ചെറുപ്പക്കാരന്‍, ആഴങ്ങളുടെ അഗാധതയില്‍ നീന്തലറിയാതെ മുങ്ങിപ്പോയ വിദ്യാര്‍ഥി, ഉള്ളതെല്ലാം വിറ്റുപെറുക്കി പുതിയ വാസസ്ഥലം കണ്ടെത്തി ജീവിതം ആരംഭിച്ചപ്പോള്‍ വിധി തകര്‍ത്തെറിഞ്ഞ് ദാരുണമാക്കിയ കുടുംബം, ഒന്നൊന്നായി പരീക്ഷണങ്ങള്‍ നേരിടേണ്ടിവന്ന ബാങ്ക് ഉദ്യോഗസ്ഥയുടെ നീറുന്ന അനുഭവങ്ങള്‍, സന്തോഷവും സ്നേഹവും ദുഃഖവും പങ്കിടാന്‍ ഒന്നിച്ചുചേരുന്ന സുഹൃത്തുക്കള്‍. നൊമ്പരപ്പെടുത്തുന്ന, തികച്ചും വ്യത്യസ്തങ്ങളായ, ആറ് സാങ്കല്‍പ്പികകഥകള്‍; ലഘുനോവലിന്റെ ദൈര്‍ഘ്യം വരുന്ന രണ്ടു കഥകള്‍ ഉള്‍പ്പെടെ.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Spulingangal
സ്വജീവനെ പണയപ്പെടുത്തി ജന്മനാടിന്റെ അഭിമാനം സംരക്ഷിക്കാന്‍, ഏതു സമയവും അപകടം പതിയിരിക്കുന്ന ഹിമാലയ സാനുക്കളിലൂടെ ചൈനബോര്‍ഡറിലേക്ക് പത്തു ജവാന്മാര്‍ നടത്തിയ ഉദ്യോഗജനകവും ധീരോദാത്തവുമായ ഒരു കാല്‍നടയാത്രയുടെ ഉജ്ജ്വല ആവിഷ്‌കാരം. പാരാമിലിട്ടറിയിലെ തീരാദുരിതങ്ങള്‍ അവസാനിപ്പിച്ച് ജന്മനാട്ടില്‍ തിരിച്ചെത്തിയ ഒരു ശിപായിയുടെ ദുരനുഭവങ്ങള്‍ നിറഞ്ഞ കിതപ്പുകളാണ് ഈ നോവല്‍.
₹350.00Original price was: ₹350.00.₹280.00Current price is: ₹280.00. -
Beyond the black stump
‘Beyond the Black Stump’ sheds light on solitary existence, valuing relationships, mental agony, the beauty of art and nature, love relationships between living and non-living beings, wanting to be alive and thriving, and an outcry in stillness. It is bound to appeal to any individual who wants to impart some of its soothing gentleness to their souls and hearts. In light of its quirky nature, the book delivers a distinct flavour.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Naalam veli
ദുഃഖങ്ങള്‍ സൃഷടിച്ച ഈശ്വരന്‍ തന്റെ ദയവായ്പിനാല്‍ കണ്ണുനീരും സൃഷടിച്ചു. ആ കണ്ണുനീരില്‍ മുങ്ങിക്കുളിച്ച് ശുദ്ധമായി, പരിശുദ്ധയായി. ആലോചിച്ചെടുത്ത ആ തീരുമാനം ദൃഢമായിരുന്നു, അപ്പോള്‍ മുതല്‍ താന്‍ മറ്റൊരു ദേവകിയായി മാറുകയായിരുന്നു.
ഏകദേശം നൂറു വര്‍ഷങ്ങള്‍ക്കുമുമ്പ് നമ്പൂതിരിസമുദായത്തില്‍ നിലനിന്നിരുന്ന ആചാരങ്ങളാണ് ഈ നോവലിലെ പ്രതിപാദ്യവിഷയം. പ്രധാന കഥാപാത്രത്തിന്റെ മനോവിചാരങ്ങള്‍ ചോര്‍ന്നുപോകാതിരിക്കാനും കഥാതന്തു അനാവശ്യമായി വലിച്ചുനീട്ടാതെ വായനക്കാരുടെ ആകാംക്ഷ നിലനിറുത്തുവാനും നോവലിസ്റ്റ് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
ATHMAKATHA (K.M.MANI)
അരനൂറ്റാണ്ടിലേറെക്കാലം കേരള നിയമസഭാംഗവും ഇരുപതുവര്‍ഷം മന്ത്രിയുമായിരുന്ന കെ.എം. മാണിയുടെ സംഭവബഹുലമായ ജീവിതകഥ. കേരള രാഷ്ട്രീയത്തിലെ ഒരു കാലഘട്ടത്തിന്റെ ചരിത്രംകൂടിയായിത്തീരുന്ന പുസ്തകം.
രാഷ്ട്രീയാചാര്യനായ കെ.എം. മാണിയുടെ ആത്മകഥ
₹690.00Original price was: ₹690.00.₹552.00Current price is: ₹552.00. -
Spreading Joy
ജോയാലൂക്കാസ് ലോകത്തിന് പ്രിയപ്പെട്ട ജ്വല്ലറി ബ്രാൻഡ് ആയ കഥ. സ്പ്രഡിങ് ജോയ് ഒരു വ്യാപാരസംരംഭക പ്രതിഭാസത്തിന്റെ കഥ മാത്രമല്ല, ഏകീകൃതമല്ലാത്ത ഒരു വ്യാപാരമേഖലയെക്കുറിച്ചുള്ള അപൂർവ്വങ്ങളായ ഉൾക്കാഴ്ചകൾ നല്കുന്നതുമാണ്. ഏതു വ്യാപാരത്തിലെയും പ്രശ്‌നങ്ങൾ നേരിടാനും സ്വപ്‌നസംരംഭങ്ങൾ കെട്ടിപ്പടുക്കുവാനും ഏതൊരു സംരംഭകനെയും ഈ പുസ്തകം പ്രചോദിപ്പിക്കും.
₹399.00Original price was: ₹399.00.₹319.20Current price is: ₹319.20. -
Manassinu theepidicha kaalam
”ഉള്ളു പുകഞ്ഞ അനുഭവാഖ്യാനമാണിത്… ഹൃദയാലുവായ ഒരാള്‍, മൂന്നാം ലോകത്തെ സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരാള്‍, തന്റെ പ്രിയപ്പെട്ടവളുടെ രോഗകാലത്തെ അതിന്റെ എല്ലാ ഭൗതിക അപര്യാപ്തതകളോടെയും മാനസികസംഘര്‍ഷങ്ങളോടെയും അനുഭവിച്ചതെങ്ങനെ എന്നതിന്റെ അനന്യമായ ചിത്രീകരണമാകുന്നുണ്ട് ഇത്.”
അവതാരികയില്‍ ഡോ. ഖദീജാ മുംതാസ്₹180.00Original price was: ₹180.00.₹144.00Current price is: ₹144.00. -
Bharata bhagya vidhatha
പൂര്‍വസൂരികള്‍ വിളവിറക്കാതെ വിട്ടുപോയ പാഴ്നിലങ്ങളില്‍ നിന്നൊരു കന്നിക്കൊയ്ത്ത്. ഉദാത്തമായ പ്രണയസങ്കല്പങ്ങള്‍ക്കുമുന്നില്‍ ദൈവംപോലും തോറ്റുപോകുന്ന ദിവ്യമുഹൂര്‍ത്തങ്ങളിലൂടെ, കറകളഞ്ഞ ദേശപ്രേമിയായ ഒരു യുവാവിനുണ്ടായ നൊമ്പരങ്ങളുടെ പകര്‍ത്തെഴുത്ത്. ഗൗരവബുദ്ധിയോടെ ഒറ്റയിരിപ്പില്‍ വായിച്ചു തീര്‍ക്കാന്‍ തോന്നുന്ന ആഖ്യാനരീതി. ‘ഭാരതഭാഗ്യവിധാതാ’ ആത്മാവില്‍ വിരല്‍കൊണ്ടെഴുതിയ ഗദ്യകവിതപോലെ, ഒരു നനഞ്ഞ പ്രഭാതത്തിലെ അലസമായ സവാരിപോലെ…
₹240.00Original price was: ₹240.00.₹192.00Current price is: ₹192.00. -
Akalunnavar
ഈ കൃതിയിലെ രചനകള്‍ എല്ലാംതന്നെ നിത്യജീവിതത്തില്‍ താന്‍ കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്ത സംഗതികളുടെ ആവിഷ്‌കാരമാണ് എന്നതില്‍ സംശയമില്ല. സ്വന്തം ഗൃഹത്തില്‍, വഴികളില്‍, സ്വപ്നദര്‍ശനത്തില്‍, മനം മടുപ്പിക്കുന്ന അനുഭവങ്ങളില്‍നിന്നുമൊക്കെ ശേഖരിച്ച് സ്വതസിദ്ധമായ തന്റെ കല്പനാവൈഭവംകൊണ്ട് അദ്ദേഹം രൂപപ്പെടുത്തിയതാണെന്ന് തീര്‍ത്തും വിശ്വസിക്കാം. സമ്പൂര്‍ണമായ രൂപഭാവഭദ്രത ചോര്‍ന്നുപോകാതെ അദ്ദേഹമത് നിര്‍വഹിച്ചിരിക്കുന്നു. ‘കല്യാണാലോചന’ എന്ന ആദ്യകഥതന്നെ കരുമത്തിന്റെ രചനാവൈഭവം വ്യക്തമാക്കുന്നു. ഏറെപ്പറയാതെ, പറയുന്നത് ഭദ്രമായി അവതരിപ്പിച്ച് അനുവാചകമനസ്സുകളില്‍ മിന്നലാട്ടം സൃഷ്ടിക്കാനുള്ള വൈദഗ്ധ്യം തീര്‍ച്ചയായും ശ്ലാഘനീയംതന്നെ. വിഷയദൗര്‍ലഭ്യത്തെപ്പറ്റി പരിതപിക്കുന്ന എഴുത്തുകാര്‍ക്ക് കരുമം ഒരു മറുപടിയും ഉദാഹരണവുമാണ്.
അവതാരികയില്‍: പാലോട് വാസുദേവന്‍
(കേരള സാഹിത്യ അക്കാദമി മുന്‍ അംഗം)₹200.00Original price was: ₹200.00.₹160.00Current price is: ₹160.00. -
Prasnothara Ratnamalika
അദ്വൈതാചാര്യനായ ശ്രീ ശങ്കര ഭഗവത്പാദരുടെ ഒരു ചെറുകൃതിയാണ് പ്രശ്‌നോത്തര രത്നമാലിക. ഈ കൃതിയിൽ 66 ചോദ്യങ്ങളാണുള്ളത്. ഓരോ ചോദ്യത്തിനും ഉപചോദ്യങ്ങളുണ്ട്. ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ജീവിതവിജയത്തിന് ഉതകുമെന്ന് വിശ്വസിക്കുന്നു. ”ഗുരു ആരാണ്? ധർമം എന്താണ്? ആരാണ് വിവേകി? ശത്രുവാര്? ദുഃഖമെന്ത്?” തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നിങ്ങൾക്ക് ഇതിൽ കണ്ടെത്താം.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Eeswaranu thullyam
ലോകത്ത് നല്ല മനുഷ്യർ, ചീത്ത മനുഷ്യർ എന്നീ വിഭാഗങ്ങൾ ഉണ്ടെന്ന് ഞാൻ വിചാരിക്കുന്നില്ല. ഇവയുടെ സമ്മിശ്രമാണ് ഓരോ മനുഷ്യനും, സാഹചര്യംകൊണ്ട് ഓരോരുത്തരിലും ഇത് കൂടിയും കുറഞ്ഞുമിരിക്കും. തിന്മകൾമാത്രം നിറഞ്ഞ ഒരു വ്യക്തിയെ ഞാൻ കണ്ടിട്ടില്ല. ഏറ്റവും ചീത്ത വ്യക്തിയെന്ന് മുദ്രകുത്തപ്പെട്ടവരിലെ അപൂർവനന്മ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പല വ്യക്തികളും തെറ്റിദ്ധരിക്കപ്പെടാറുണ്ട്, പലപ്പോഴും. അവരെ ശരിയായി മനസ്സിലാക്കുമ്പോൾ കുറ്റബോധം തോന്നും… അത്തരം ചില വ്യക്തികൾകൂടി ഈ കഥകളിൽ വന്നുപോകുന്നു. എല്ലാം ഇഷ്ടപ്പെടും എന്ന വിശ്വാസത്തിൽ…
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
The fragrance of Ilanji blossom
A splendid collection of stories that reflect the faint light emanating from the abysmal darkness of our society. Sprawling across time and space, these tales create different shades of ambience in the reader’s mind, with its mind-boggling variety and fearless iconoclasm. With immense empathy, the writer portrays poignant characters from all walks of life, and the only villain here is the existing social situation.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
Dwimukhi
സ്നേഹവും വിശ്വാസവും വിതച്ച് ആനന്ദവും സമാധാനവും കൊയ്യേണ്ട ദാമ്പത്യത്തിൽ പൊരുത്തക്കേടുകളും കലഹങ്ങളും കളപോലെ പടർന്നേറി ആ നല്ല ഭൂമിയെ ഒരു വന്ധ്യനിലമാക്കിത്തീർക്കുന്നതിൻ്റെ ദൃഷ്ടാന്തമാണ് ഈ നോവൽരചന. കുടുംബഭദ്രതയുടെ മുഖംമൂടിയുമായി ഇരട്ടവേഷമാടുന്നവരുടെ സഹനത്തിന് ഒരു സാക്ഷ്യം. ലഹരിയും പീഡയും ഏല്പ്പിക്കുന്ന ക്ഷതങ്ങൾ ഇതിൽ ഉണങ്ങാത്ത വ്രണങ്ങളും മായാത്ത വടുക്കളുമായി മാറുന്നു. ഭ്രാന്തിൻ്റെയും മരണത്തിൻ്റെയും അതിർത്തിപ്രദേശത്ത് അഭയാർഥികളാകുന്നവരെ ഇവിടെ കണ്ടുമുട്ടാം. ”എല്ലാ സന്തുഷ്ടകുടുംബങ്ങളും പരസ്പരസാദൃശ്യമുള്ളവയാണ്. എന്നാൽ, ഓരോ അസന്തുഷ്ടകുടുംബവും അതിൻ്റേതായ രീതിയിൽ അസന്തുഷ്ടമാണ്” എന്ന ‘ടോൾസ്‌റ്റോയൻ ഫാമിലി ഫിലോസഫി’ ഈ കഥാപാത്രങ്ങൾ സ്‌മൃതിയിലേക്ക് ആനയിക്കുന്നു.
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00. -
Srilankan yathrapusthakam
നമ്മുടെ തൊട്ടയല്‍രാജ്യമായ ശ്രീലങ്ക ഭൂപ്രകൃതിയിലും ഭക്ഷണരീതിയിലും കേരളത്തോട് ഏറെ സാമ്യം പുലര്‍ത്തുന്നു. സന്ദര്‍ശനവേളയില്‍ കണ്ടിരിക്കേണ്ട സ്ഥലങ്ങളെക്കുറിച്ചു പറയുന്നതിനൊപ്പം ശ്രീലങ്കയുടെ ചരിത്രവും വായനക്കാര്‍ക്കായി വളരെ ലളിതമായി വിവരിക്കുന്നു. പ്രമേയങ്ങളുടെ ഭാരമില്ലാതെ വായിച്ചുതീര്‍ക്കാവുന്ന ഈ പുസ്തകം അനേകം രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും യാത്രാക്കുറിപ്പുകള്‍ എഴുതുകയും ചെയ്ത് തഴക്കംവന്ന തൂലികയ്ക്ക് പുതിയൊരു തൂവല്‍ ചാര്‍ത്തുന്നു..
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
A MAGICAL SUMMER ADVENTURE
‘A Magical Summer Adventure’ narrates the adventures and the excitements of a group of children during a vacation. They go through funlled experiences like exploring nature, travelling, planning and unravelling secrets. All these are woven together creating an atmosphere of mystery and enthusiasm.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Snehachirakulla pakshikal
അപ്രതീക്ഷിതമായി തൻ്റെ ജീവിതത്തിലേക്ക് കടന്നുവന്ന രക്താർബുദത്തെ താൻ എങ്ങനെ കീഴടക്കി എന്നു പ്രതിപാദിക്കുന്നതാണ് ഈ പുസ്‌തകം. മനോഹരമായ തിരക്കഥയിൽ വിരചിതമായ സിനിമപോലെ കഥാസന്ദർഭങ്ങളെ അനുവാചകൻ്റെ മനോമുകുരത്തിൽ ദീപാങ്കിതമാക്കാൻ പര്യാപ്‌തമായ അയത്ന ലളിതമായ ആഖ്യാനശൈലി മികവുറ്റതാണ്.
– ആസിഫ് അലി₹140.00Original price was: ₹140.00.₹112.00Current price is: ₹112.00. -
Thamarakkuruvikal
കുട്ടികൾക്കും മുതിർന്നവർക്കും വളരെ രസകരമായ വായിച്ചുപോകാവുന്ന കുസൃതിക്കണക്കുകളും ചോദ്യങ്ങളും കോർത്തിണക്കിയ കൊച്ചുകഥകളുടെ സമാഹാരമാണ് ഈ പുസ്‌തകം. ഇളംതലമുറയെ വായനാലോകത്തേക്കു തിരിച്ചുകൊണ്ടുവരിക എന്നൊരു ലക്ഷ്യം കൂടി ഇതിൻ്റെ പിന്നിലുണ്ട്.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Utharaayanam
രാജേശ്വരിയുടെ ‘ഉത്തരായനം’ അനുഭവസാന്ദ്രതകളുടെ ബഹിർസ്ഫുരണങ്ങളാണ്. ആത്മീയതയുടെ ഭസ്മസുഗന്ധം തുളുമ്പുന്ന രചന. പുരാണകഥകളുടേയും ഐതിഹ്യങ്ങളുടെയും മിത്തുകളുടേയും ലോകത്തേക്ക് സ്വയമറിയാതെ വഴുതി വീഴുന്ന രചയിതാവിനെ നമുക്കിവിടെ കാണാൻ സാധിക്കും. ചരിത്രാവബോധം മേമ്പടിപോലെ ചേരുന്നത് ആഖ്യാനത്തിൻ്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു. അനുവാചകനെ തന്നോടൊപ്പം ചേർത്തുപിടിക്കാനുള്ള ക്രാഫ്റ്റ് ഗ്രന്ഥകാരിക്കുണ്ട്. രാജേശ്വരിയുടെ യാത്രകൾ ഉൾക്കാമ്പുള്ളൊരു പെണ്മനസ്സിൻ്റെ ബഹിർ ഗമനങ്ങളാണ്. മനസ്സിൻ്റെ ആഴങ്ങളിൽനിന്നും അലയടിച്ചുവരുന്ന തിരകൾ
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Pappathi
പോട്ടൂർ മോഡേൺ ഹയർ സെക്കണ്ടറി സ്‌കൂൾ അധ്യാപകരുടെ രചനാസമാഹാരമാണ് ‘പപ്പാതി’. അധ്യാപകരൊക്കെയും എഴുത്തുകാരോ, എഴുത്തുകാരൊക്കെയും അധ്യാപകരോ അല്ലെന്നിരിക്കെ ഇതിൽ സൃഷ്ടിവൈഭവം തിരയുന്നതിൽ പ്രസക്തിയില്ല. അവരൊക്കെയും ഈ പുസ്‌തകത്തിൽ കഥയും കവിതയുമായി വായനക്കാരെ എതിരേൽക്കുന്നു എന്ന് മാത്രം. ഇതിൽ അടയാളപ്പെടുന്നത് ഈ വിദ്യാലയമാണ്, ഈ വിദ്യാലയത്തിൻ്റെ അധ്യാപകസമ്പത്താണ്, അതപ്പാടെ പ്രതിഫലിക്കുന്ന വിദ്യാർത്ഥി സമൂഹമാണ്…
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Darpanam
‘കുഞ്ഞുണ്ണിക്കവിതകളുടെ വഴി തേടി ഈരടിക്കവിതകള്‍ രചിക്കുന്നവരുടെ കൂട്ടത്തിലാണ് ജിജിഷ്. വിരഹത്തിനും വസന്തത്തിനും കൊഴിഞ്ഞ പൂവിനും അനുരാഗത്തിനും വീണയ്ക്കും വിലങ്ങിനും വിരാമത്തിനും ജിജിഷിന്റെ കവിതയില്‍ ഇടമുണ്ട്. മാതൃജന്മവും മനഃശാസ്ത്രവും ചരമവും ഇതില്‍
വിഷയമാകുന്നു. മക്കയ്ക്കും പാറമേക്കാവിനും യേശുദേവനും ഗുരുപുരവാസനും വണങ്ങി ആധ്യാത്മികമാര്‍ഗത്തിലും ഈ കവിമനസ്സ് സഞ്ചരിക്കുന്നുണ്ട്.’
-അവതാരികയില്‍ കെ.എം. സിദ്ധാര്‍ഥന്‍₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Unnayiwarrier Sampoorna Krithikal
കേരളത്തിന്റെ സാംസ്‌കാരികപൈതൃകത്തിലേക്ക് ഇരിങ്ങാലക്കുടയുടെ സംഭാവന, ആട്ടക്കഥകളുടെ കൂട്ടത്തില്‍ നളചരിതം എന്ന കാല്പനികകഥയിലൂടെ അവതരണത്തിനുള്ള സാഹിത്യം നല്‍കിയെന്നതാണ്. സത്ഗുണങ്ങളുടെ ആധിക്യമുള്ള നായികാനായകന്മാര്‍ക്ക് പ്രേമസാഫല്യം നേടുവാന്‍ ഈശ്വരന്മാര്‍പോലും വഴിമാറിക്കൊടുക്കുമ്പോള്‍ പ്രതിലോമശക്തികള്‍ കാത്തിരുന്ന് അവരെ തമ്മിലകറ്റി. നന്മ ഒന്നുകൊണ്ടുമാത്രം വിധി സൃഷ്ടിച്ച തടസ്സങ്ങളെല്ലാം അതിജീവിച്ച് ജീവിതം പ്രവാഹതടസ്സമില്ലാത്ത നദിയായി ഒഴുകുന്ന കഥയാണ് നളചരിതം. കാല്പനികപ്രേമത്തില്‍നിന്നും ഉദാത്തപ്രേമത്തിന്റെ ആവിഷ്‌കാരത്തിലേക്കുള്ള ചുവടുവയ്പാണ് ഗിരിജാകല്യാണം ഗീത പ്രബന്ധം. നളചരിതത്തിന്റെ ഭാഷയില്‍നിന്നും വ്യത്യസ്തമായ ഭാഷയാണ് ഗീത പ്രബന്ധത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. വര്‍ണ്ണനകള്‍ക്കും സംഭാഷണത്തിനും പ്രാധാന്യമുള്ള ഗീത പ്രബന്ധത്തില്‍ വധുവിനെ ഒരുക്കല്‍, വിവാഹഘോഷയാത്ര എന്നിവയുടെ വര്‍ണ്ണനകള്‍ ശ്രദ്ധേയമാണ്.
₹490.00Original price was: ₹490.00.₹441.00Current price is: ₹441.00.
-
Mathrubhumi Yearbook Plus 2024 (Malayalam)
Original price was: ₹250.00.₹200.00Current price is: ₹200.00.മാറിയ മത്സരപരീക്ഷകള്‍ക്ക് വരുന്ന മാതൃകയിലുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ഇത്തവണത്തെ ഇയര്‍ബുക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുപോലെ കെ.എ.എസ്. പരീക്ഷയില്‍ വിജയിക്കാനുള്ള എളുപ്പവഴികള്‍ മുന്‍ റാങ്ക് ജേതാക്കള്‍ വെളിപ്പെടുത്തുന്നതും വായിക്കാം.
ഇന്ത്യ പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന വര്‍ഷത്തില്‍ ഇതുവരെയുള്ള തിരഞ്ഞെടുപ്പുകളുടെ സമ്പൂര്‍ണചരിത്രം ഇയര്‍ബുക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ ജനസംഖ്യയിലെ ഒന്നാംസ്ഥാനം,നിയമപരിഷ്‌കരണം,ആറുപതിറ്റാണ്ടിന്റെ ബഹിരാകാശ ചരിത്രം,കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങള്‍,പരിസ്ഥിതി സൗഹൃദകൃഷി തുടങ്ങി സമകാലികമായി ചര്‍ച്ച ചെയ്യപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് വിദഗ്ധര്‍ എഴുതുന്ന നിരവധി ലേഖനങ്ങളും ഇയര്‍ബുക്കില്‍ വായിക്കാം. ചരിത്രം,ഭൂമിശാസ്ത്രം,ജില്ലകള്‍,സംസ്ഥാനങ്ങള്‍,കേന്ദ്രഭരണപ്രദേശങ്ങള്‍,സമ്പദ്ഘടന,ഭരണഘടന,സംസ്‌കാരം,കായികം,ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലെ അടിസ്ഥാന വിവരങ്ങളും ഇയര്‍ബുക്കില്‍നിന്ന് കണ്ടെത്താം. -
Srilankan yathrapusthakam
Original price was: ₹120.00.₹96.00Current price is: ₹96.00.നമ്മുടെ തൊട്ടയല്‍രാജ്യമായ ശ്രീലങ്ക ഭൂപ്രകൃതിയിലും ഭക്ഷണരീതിയിലും കേരളത്തോട് ഏറെ സാമ്യം പുലര്‍ത്തുന്നു. സന്ദര്‍ശനവേളയില്‍ കണ്ടിരിക്കേണ്ട സ്ഥലങ്ങളെക്കുറിച്ചു പറയുന്നതിനൊപ്പം ശ്രീലങ്കയുടെ ചരിത്രവും വായനക്കാര്‍ക്കായി വളരെ ലളിതമായി വിവരിക്കുന്നു. പ്രമേയങ്ങളുടെ ഭാരമില്ലാതെ വായിച്ചുതീര്‍ക്കാവുന്ന ഈ പുസ്തകം അനേകം രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും യാത്രാക്കുറിപ്പുകള്‍ എഴുതുകയും ചെയ്ത് തഴക്കംവന്ന തൂലികയ്ക്ക് പുതിയൊരു തൂവല്‍ ചാര്‍ത്തുന്നു..














































