EESWARANU THULLYAM
Author: P.R. Usha
സുഷുപ്തിയിലായിരുന്ന എന്റെ ഭാവനകള്‍…. അവസരം വന്നപ്പോള്‍ അവയ്ക്കും ചിറകുകള് മുളച്ചു… ജീവിതവും മരണവും അതില്‍ വിഷയങ്ങളായി…
പലതും ഉറക്കെ വിളിച്ചുപറയാന്‍ തോന്നിയിട്ടുണ്ട്. പക്ഷേ, എത്രയും ഉറക്കെ പറയുന്നോ, അത്രയും അത് അവഗണിക്കപ്പെടുകയേയുള്ളൂ… നാവിനേക്കാള്‍ ശക്തി തൂലികയ്ക്ക് ഉണ്ട് എന്നത് ഒരു തിരിച്ചറിവായിരുന്നു.
ലോകത്ത് നല്ല മനുഷ്യര്‍, ചീത്ത മനുഷ്യര്‍ എന്നീ വിഭാഗങ്ങള്‍ ഉണ്ടെന്ന് ഞാന്‍ വിചാരിക്കുന്നില്ല. ഇവയുടെ സമ്മിശ്രമാണ് ഓരോ മനുഷ്യനും. സാഹചര്യംകൊണ്ട്. ഓരോരുത്തരിലും ഇത് കൂടിയും കുറഞ്ഞുമിരിക്കും. തിന്മകള്മാത്രം നിറഞ്ഞ ഒരു വ്യക്തിയെ ഞാന്‍ കണ്ടിട്ടില്ല. ഏറ്റവും ചീത്ത വ്യക്തിയെന്ന് മുദ്രകുത്തപ്പെട്ടവരിലെ അപൂര്വനന്മ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട് പല വ്യക്തികളും തെറ്റിദ്ധരിക്കപ്പെടാറുണ്ട്, പലപ്പോഴും. അവരെ ശരിയായി മനസ്സിലാക്കുമ്പോള്‍ കുറ്റബോധം തോന്നും… അത്തരം ചില വ്യക്തികള്‍കൂടി ഈ കഥകളില്‍ വന്നുപോകുന്നു. എല്ലാം ഇഷ്ടപ്പെടും എന്ന വിശ്വാസത്തില്‍…