Other publishers

  • -20%

    Snow Lotus

    കോവിലന്റെയും നന്തനാരുടെയും പാറപ്പുറത്തിന്റെയും തിളങ്ങുന്ന പാരമ്പര്യത്തില്‍ പട്ടാളക്കഥകള്‍ക്കിതാ പ്രകാശമാനമായ ഒരു പെണ്‍ഭാഷ്യം. ഹിമാലയത്തിന്റെ നിഗൂഢവും അപ്രാപ്യവുമായ പര്‍വ്വതനിരകളിലൂടെ പര്‍വ്വതാരോഹകയായ ഒരു പട്ടാളക്കാരി തേടിപ്പോവുകയാണ്. ഹിമവാതങ്ങളുടെ ചുഴിച്ചുറ്റലില്‍ എന്നോ മറഞ്ഞുപോയ പ്രിയപ്പെട്ട ഒരാള്‍ക്കുവേണ്ടിയുള്ള അന്വേഷണം. സമാന്തരമായി ശരീരത്തിന്റെയും ആത്മാവിന്റെയും അന്വേഷണങ്ങളുമുണ്ട്. കൊടുംശൈത്യത്തെ മഞ്ഞുപോലെ ഉരുക്കുന്ന പ്രണയമുണ്ട്. ബുദ്ധിസത്തിന്റെ സുഗന്ധവും ടിബറ്റന്‍ അഭയാര്‍ത്ഥിത്വത്തിന്റെ സങ്കടങ്ങളുമുണ്ട്. അനവധി അടരുകളില്‍ പടര്‍ന്നുകിടക്കുന്ന ആഖ്യാനം. ചരിത്രവും മിത്തുകളും അന്വേഷണവും കാത്തിരിപ്പും സാഹസികതയും മനുഷ്യബന്ധങ്ങളുടെ തീര്‍പ്പില്ലായ്മകളും ഒന്നുചേര്‍ന്ന് ഒരു പ്രവാഹമായി തീരുന്ന ഈ നോവല്‍ അസാധാരണമായ വായനാനുഭവമാണ്.
    -സക്കറിയ

     

    Original price was: ₹350.00.Current price is: ₹280.00.
  • -15%

    Orbital

    WINNER OF THE BOOKER PRIZE 2024

    ‘A slim, profound study of intimate human fears set against epic vistas’
    GUARDIAN

    Original price was: ₹499.00.Current price is: ₹424.00.
  • -20%

    ARASU

    നിഗൂഢത നിറഞ്ഞ മൂന്നു കൊലപാതകങ്ങളും ഒരു പെണ്‍കുട്ടിയുടെ തിരോധാനവും ഉള്‍പ്പെടെ അതിസാധാരണമായിത്തീരുമായിരുന്നിട്ടും തീവ്രാനുഭവങ്ങളുടെ തീപ്പൊള്ളലും കഥാസന്ദര്‍ഭങ്ങളുടെ അനന്യതയും കഥാപാത്രങ്ങളുടെ മിഴിവുംകൊണ്ട് വിസ്മയിപ്പിക്കുന്ന രചന. പതിവുപോലെ മൈതാനം കൈയടക്കാനുള്ള പുരുഷകഥാപാത്രങ്ങളുടെ സാദ്ധ്യതയെ റദ്ദു ചെയ്ത്, ഓരോ പേജിലും വരിയിലും തകര്‍ത്താടുകയും കഥയെ അപ്രതീക്ഷിതമായ വഴിത്തിരിവുകളിലൂടെ കൈപിടിച്ചുനടത്തുകയും ചെയ്യുന്ന സ്ത്രീകഥാപാത്രങ്ങള്‍ സൃഷ്ടിക്കുന്ന പുതിയ ലോകം.

    Original price was: ₹210.00.Current price is: ₹168.00.
  • -20%

    MATHIYAS

    ഫ്രഞ്ച് വിപ്ലവത്തിനും നെപ്പോളിയന്റെ യുദ്ധങ്ങള്‍ക്കും ശേഷമുള്ള കാലഘട്ടത്തില്‍ ജീവിച്ച മത്തിയാസ് എന്ന ക്ഷുരക വൈദ്യന്റെ കഥ. സെമിത്തേരിയില്‍ നിന്ന് ശവങ്ങള്‍ മോഷ്ടിക്കുന്നവനും ശവം തുറന്ന് പഠിക്കുന്നവനും, മുറിവുകള്‍ അതിവേഗം തുന്നുന്നവനുമാണ് . അയാളുടെ അനന്തിരവന്‍ പോപ്പോ എന്ന വിപ്ലവകാരി, മത്തിയാസ് ആദ്യകാലത്ത് വേല ചെയ്തിരുന്ന മുന്തിരിത്തോട്ടത്തിന്റെ ഉടമയായ ഹെന്റൈഹ് എന്ന യഹൂദന്റെ മകന്‍ തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളായി വരുന്ന ഈ നോവല്‍ ഭാഷയുടെ ശ്രദ്ധാപൂര്‍ണമായ പരിചരണം കൊണ്ടും പരിചിതമല്ലാത്ത മേഖലകളിലുടെയുള്ള വിചിത്ര സഞ്ചാരം കൊണ്ടും തനിമ പുലര്‍ത്തുന്ന കൃതിയാണ്. യാഥാര്‍ത്ഥ്യവും കാല്പനികതയും ചേര്‍ന്ന് സംഘര്‍ഷഭരിതമാക്കുന്ന ഭൂമികയാണ് ഈ കൃതിയുടെ സവിശേഷത. അധികാരത്തിന്റെ ദുരയും അടിച്ചമര്‍ത്തലും അതിനെതിരെ ഉയരുന്ന ജനകീയ പ്രതിരോധവും നോവലിന് ചരിത്രപരവും രാഷ്രീയപരവുമായ പശ്ചാത്തലമൊരുക്കുന്നു. മനുഷ്യന്‍ എന്ന ഭൗതികാവസ്ഥയ്ക്കപ്പുറം നിന്നുകൊണ്ട് ലോകത്തെ നോക്കി കാണുന്ന ഒരു ഭ്രമാത്മക സഞ്ചാരം ഈ കൃതിയെ വ്യത്യസ്തമാക്കുന്നു. അത്ര പരിചിതമല്ലാത്ത സ്ഥലവും പശ്ചാത്തലവും മനുഷ്യവിനിമയങ്ങളും മറ്റും ഭാവനാത്മകമായി അവതരിപ്പിക്കുന്ന നോവലാണിത്.

    Original price was: ₹299.00.Current price is: ₹239.20.
  • -20%

    DIASPORA

    ഡി സി ബുക്സ് സുവർണ്ണ ജൂബിലി നോവൽ മത്സരം-2024 പ്രത്യേക പുരസ്കാരം നേടിയ കൃതി. കുടിയേറ്റത്തിന്റെയും പലായനത്തിന്റെയും അധ്യായങ്ങളെ മാറ്റി നിർത്തികൊണ്ട് ചരിത്രത്തെ പരാമർശിക്കാൻ സാധിക്കില്ല. മട്ടാഞ്ചേരിയിൽ പ്രവാസ ജീവിതം നയിക്കുന്ന യഹൂദവംശത്തിന്റെ സ്വത്വപ്രതിസന്ധിയുടെ കഥ പറയുന്ന നോവൽ. സോളമൻ എന്ന ജൂതൻ മട്ടാഞ്ചേരിയിൽ നിന്നും ഇസ്രായേലിലേക്ക് പോയ തന്റെ സ്വന്തം ബന്ധത്തിലുള്ളവരെ പിന്തുടർന്ന് ഒരിക്കൽ ഇസ്രായേലിലെത്തുവാനായി ആഗ്രഹിക്കുന്നതും അയാളുടെ ജീവിതം തന്നെ ഒരു പ്രവാസമായി മാറുന്നതിന്റെയും രേഖാചിത്രമാണ് ഈ നോവൽ . യഹൂദ പാരമ്പര്യത്തിന്റെയും ആചാരങ്ങളുടെയും പശ്ചാത്തലത്തിൽ മുന്നേറുന്ന ഈ നോവൽ ജന്മംകൊണ്ട് പ്രവാസം അനുഭവിക്കുന്നവരെക്കാൾ മനസ്സുകൊണ്ട് പ്രവാസികളായി തീരുന്നവരുടെ കഥയാണ്. ഒടുവിൽ പാപ്പാഞ്ഞി കത്തുന്നതുപോലെ അവസാനിക്കേണ്ടി വരുന്ന ജൂതപ്പുരയാണ് മനുഷ്യ ജൻമമെന്ന് ഈ നോവൽ അടിവരയിടുന്നു. ജൂതരുടെ ചരിത്രവും സംസ്കാരവുമായി ഏറെ ബന്ധപ്പെട്ട കൊച്ചിയെന്ന ഭൂമികയെയും ‘ഡയസ്‌പൊറ’ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്.

    Original price was: ₹320.00.Current price is: ₹256.00.
  • -15%

    THE VEGETARIAN

    Before the nightmares began, Yeong-hye and her husband lived an ordinary, controlled life. But the dreams—invasive images of blood and brutality—torture her, driving Yeong-hye to purge her mind and renounce eating meat altogether. It’s a small act of independence, but it interrupts her marriage and sets into motion an increasingly grotesque chain of events at home. As her husband, her brother-in-law and sister each fight to reassert their control, Yeong-hye obsessively defends the choice that’s become sacred to her. Soon their attempts turn desperate, subjecting first her mind, and then her body, to ever more intrusive and perverse violations, sending Yeong-hye spiraling into a dangerous, bizarre estrangement, not only from those closest to her, but also from herself.

    Celebrated by critics around the world, The Vegetarian is a darkly allegorical, Kafka-esque tale of power, obsession, and one woman’s struggle to break free from the violence both without and within her.

    Original price was: ₹499.00.Current price is: ₹424.00.
  • -20%

    Sahithyam : Arivinte velicham

    എടുക്കുന്തോറും ഏറിവരുന്ന അക്ഷയഖനിയാണ് അറിവ്. ഈ പ്രപഞ്ചത്തിന്റെ ഓരോ കണികയിലും അറിവിന്റെ അനശ്വരമുത്തുകള്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്നു. അവയെ കണ്ടെത്തി അന്യര്‍ക്ക്പ കര്‍ന്നുകൊടുക്കുക എന്നത് അത്ര എളുപ്പമല്ല. വട്ടപ്പാറ രവിയുടെ ‘സാഹിത്യം: അറിവിന്റെ വെളിച്ചം’ എന്ന ഈ പുസ്തകം മലയാള സാഹിത്യവുമായുള്ള അദ്ദേഹത്തിന്റെ സംവാദഫലമാണ്. ആരുടേയും അറിവിന്റെ മൂര്‍ച്ചകൂട്ടാന്‍ ഈ ചോദ്യോത്തര ഗ്രന്ഥത്തിനു കഴിയുമെന്ന് തീര്‍ത്തും ഉറപ്പിക്കാം.

     

    Original price was: ₹150.00.Current price is: ₹120.00.
  • -15%

    SHAH RUKH KHAN

    As much a paean to Shah Rukh’s career as a tribute to the actor himself, this book is a dream compendium of intimate stories, fan accounts and never-before-seen photographs of the man who rules the hearts of more than half the world’s people-the star, the icon, the legend, SHAH RUKH KHAN.

    Original price was: ₹599.00.Current price is: ₹509.00.
  • -20%

    Pookkalaanu Sathyam

    ലോകമാകുന്ന പൂന്തോട്ടത്തില്‍ വിരിഞ്ഞുനില്ക്കുന്ന പൂക്കളാണ് കുഞ്ഞുങ്ങള്‍. നിഷ്‌കളങ്കതയുടെയും ഹൃദയനൈര്‍മല്യത്തിന്റെയും പനിനീര്‍സുമങ്ങള്‍. എന്നാല്‍, കാലത്തിന്റെ കുത്തൊഴുക്കില്‍ അവരിലേക്ക് അവരറിയാതെ മാലിന്യങ്ങള്‍ ചേക്കേറുന്നു. ഇതിനെ തടയാന്‍ അവരെ വായനയുടെ ലോകത്തേക്കു കൊണ്ടു പോകുന്ന മഹായത്നമാണ് ചിത്രകഥാപുസ്തകത്തിലൂടെ ഓരോ എഴുത്തുകാരനും ഏറ്റെടുത്തിരിക്കുന്നത്. നല്ലൊരു തലമുറ ഉയരണമെങ്കില്‍, അവരുടെ ചിന്തകള്‍ ഉയരണം, ഭാവന വിരിക്കുന്ന മായാലോകത്തിലൂടെ ചിറകുവിരിച്ചു പറന്നുപറന്ന് അവര്‍ യാഥാര്‍ഥ്യലോകത്തില്‍ എത്തിച്ചേരണം. കുരുന്നുകളില്‍ പ്രതീക്ഷയുടെ നെയ്ത്തിരിയാകാന്‍ നല്ല മൂല്യങ്ങളുള്ള കഥാ പുസ്തകങ്ങള്‍ക്കു കഴിയും. അക്ഷരങ്ങള്‍ പെറുക്കിവെച്ചു വായിച്ചു മുന്നേറുമ്പോള്‍ സന്മാര്‍ഗത്തിന്റെ അംശങ്ങള്‍ അവര്‍ക്കുള്ളില്‍ വളരും. അത് നല്ലൊരു വ്യക്തിയാകാന്‍ അവരെ സഹായിക്കും.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Sruthibhangam

    ഗുരുകുലവിദ്യാഭ്യാസം വിദ്യാലയത്തിലേക്കായപ്പോള്‍ അതിന് ശ്രുതിഭംഗമുണ്ടായി. പവിത്രതയ്ക്ക് മങ്ങലേറ്റു. താളലയം നഷ്ടപ്പെട്ടു. ഗാനാലാപം യാന്ത്രികമായ ശബ്ദഘോഷമായി പരിണമിച്ചു.

    Original price was: ₹200.00.Current price is: ₹160.00.
  • -15%

    RATAN TATA -A LIFE

    ‘To create an Indian environment with fresh air to breathe, clean water to drink, nutritious food with no one left hungry, and a way to care for everyone’s health should be the priority for you and me.
    – Ratan Tata

    Original price was: ₹1,499.00.Current price is: ₹1,274.00.
  • -20%

    Mokshabindu thedi

    ഓരോ യാത്രയും ഓരോ അറിവിന്റെ സമ്പാദനമാണ്. നമ്മുടെയൊക്കെ അന്തരംഗത്തില്‍ നാമറിയാതെ ഉറഞ്ഞുകിടക്കുന്ന ഊര്‍ജ്ജത്തെ പുറത്തെടുക്കാന്‍ യാത്രകള്‍ സഹായകമാവും. അതിന് ഉത്തമോദാഹരണമാണ് രാജേശ്വരിയുടെ രചന. ‘മോക്ഷബിന്ദു തേടി ‘ ഇതള്‍വിടര്‍ത്തുന്നത് മഞ്ഞണിഞ്ഞ ഹിമാലയസാനുക്കളിലാണ്. ഭാരതസംസ്‌കാരത്തിന്റെ ഈറ്റില്ലങ്ങളായ ഉത്തരാഖണ്ഡും അതിലുള്‍പ്പെടുന്ന ഹിമാലയപര്‍വതനിരകളും അമൂല്യമായ ആധ്യാത്മികസമ്പത്താണ് വരുംതലമുറയ്ക്കായി കരുതിവച്ചിരിക്കുന്നത്. ആത്മീയതയുടെ ഭസ്മസുഗന്ധമായി ഉള്ളില്‍ ആ ആനന്ദാനുഭൂതിയില്‍ അനുവാചകരും ലയിച്ചിരുന്നുപോകും ഈ എഴുത്താള്‍, പുറംകാഴ്ചകളില്‍മാത്രം അഭിരമിക്കുന്ന വെറും ഒരു സഞ്ചാരിയല്ല. വായനക്കാരെ ഒരു ആധ്യാത്മിക മാനസികയാത്രയുടെ തലങ്ങളിലേക്കുയര്‍ത്താന്‍ എഴുത്താളിന് നിഷ്പ്രയാസം കഴിയുന്നു. ഏതു മാന്ത്രികക്കുഴലൂതിയാണ് രചയിതാവ് നമ്മെ ആത്മീയാനന്ദത്തിന്റെ നവ്യാനുഭൂതിയിലേക്കു കൂട്ടിക്കൊണ്ടുപോകുന്നത് എന്ന് വായനയുടെ അവസാനത്തില്‍ എന്നെപ്പോലെ
    നിങ്ങളും സംശയിച്ചേക്കാം.
    അവതാരികയില്‍ ഗിരിജാ വാര്യര്‍

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    NOOTTIYONNU KANAVUKAL

    കവിത മനുഷ്യമനസ്സിനെ രസിപ്പിക്കണം, ആനന്ദിപ്പിക്കണം. മനുഷ്യബോധത്തെ പരിണമിപ്പിച്ച്, പ്രബുദ്ധപദവിയിലേക്ക് ഉയര്‍ത്തണം. സര്‍ഗാത്മക ബോധപരിണാമമായിരിക്കണം, കവിതയുടെ ലക്ഷ്യം. മനുഷ്യമനസ്സിന് പല കാരണങ്ങളാല്‍ ഇന്ന് ചുരുക്കം സംഭവിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യര്‍ ജാതികളായും
    മതങ്ങളായും വര്‍ഗങ്ങളായും മറ്റുപലതായും തിരിഞ്ഞ് പരസ്പരം കലഹിച്ചു നശിക്കുന്നതിന് നാം നിത്യേന സാക്ഷ്യംവഹിക്കുന്നുണ്ടല്ലോ. മനുഷ്യരെ ഇത്തരം സങ്കുചിതചിന്തകളുടെ പിടിയില്‍നിന്നും മോചിതരാക്കി, സര്‍വ്വസൃഷ്ടികളേയും പ്രകൃതിമാതാവിന്റെ മക്കളായി കാണാനുള്ള കണ്ണ് പ്രദാനംചെയ്യേണ്ട ഉത്തരവാദിത്തം സര്‍ഗാത്മകപ്രവര്‍ത്തനം നടത്തുന്നവര്‍ക്കുണ്ട്. അപ്പോള്‍ മാത്രമേ കലാസൃഷ്ടികള്‍ക്ക് സാമൂഹ്യപ്രസക്തി കൈവരുന്നുള്ളൂ. പ്രിയസുഹൃത്ത് സണ്ണിയുടെ കവിതകള്‍ ഈ ലക്ഷ്യത്തെ മുന്‍നിര്‍ത്തി രചിച്ചവയാണ്. ‘പ്രകൃതിയും നമ്മളും’ എന്ന കവിതയില്‍ പ്രകൃതിയോട് നമ്മള്‍ കാണിക്കുന്ന ക്രൂരതയെക്കുറിച്ച് കവി ഓര്‍മിപ്പിക്കുന്നു. ”പ്രകൃതിയെ നമ്മള്‍ തകര്‍ത്തീടവേ, പ്രകൃതിക്കൊപ്പം തകരുന്നു നമ്മളും” എന്ന ഓര്‍മപ്പെടുത്തലോടെ ആരംഭിച്ചിരിക്കുന്ന ഈ കവിത, ഈ പോക്കുപോയാല്‍ ജീവജാലങ്ങളില്ലാത്ത ഭൂമി വരും കാലം വിദൂരമല്ല എന്ന് മുന്നറിയിപ്പ് നല്‍കുന്നു. മനുഷ്യരുടെ മുഴുത്ത ദുര വരുത്തിവെക്കുന്ന പ്രശ്നങ്ങളെ പല രീതിയില്‍ കവി പറഞ്ഞുപോയിട്ടുണ്ട്. സണ്ണി തെക്കത്തിന്റെ ഈ സദുദ്യമത്തിന് ഭാവുകങ്ങള്‍. മേലിലും സര്‍ഗസപര്യ തുടരാന്‍ അദ്ദേഹത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
    – നന്ദകിഷോര്‍

    Original price was: ₹200.00.Current price is: ₹160.00.
  • -20%

    Jomonum Thenmambazhavum

    സ്വഭാവരൂപീകരണത്തിനു വഴിയൊരുക്കുന്ന ഗുണപാഠങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബാലസാഹിത്യരചനകള്‍ കുട്ടികള്‍ ഇരുകൈയും നീട്ടിയാണ് എന്നും സ്വീകരിച്ചിട്ടുള്ളത്. നല്ല രചനകള്‍ കുട്ടികളുടെ ചിന്തകള്‍ക്കും ഭാവനയ്ക്കും പോഷകമാകുന്നു. സന്മാര്‍ഗബോധമുണര്‍ത്തുന്നവ സത്യധര്‍മാദികള്‍ക്കുനേരെ പിടിക്കുന്ന കണ്ണാടികളുമായി മാറുന്നു. വായനയിലൂടെ നന്മകള്‍ സ്വയം അറിയാതെ മനസ്സിലേക്ക് ഊര്‍ന്നിറങ്ങുമ്പോള്‍ ഉണ്ടാകുന്ന അനുഭൂതി ഒന്നു വേറെതന്നെയാണ്. ഉദ്വേഗം നിറയുന്ന കുട്ടികള്‍ക്കുള്ള നോവലാണ് ‘ജോമോനും തേന്‍മാമ്പഴവും.’ ജോമോന്റെ ബുദ്ധികൂര്‍മതയും കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള കഴിവും എടുത്തുപറയാതെ വയ്യ. അസാധാരണമായ ഭാഷാസൗന്ദര്യം വായനാസുഖം പകരുന്നതിനോടൊപ്പം കുട്ടികള്‍ക്ക് ഗുണപാഠങ്ങള്‍ ഉള്‍ക്കൊള്ളാനുതകുന്ന ലളിതമായ രചനാശൈലി. കുട്ടികളുടെ ജീവിതം സര്‍ഗാത്മകമാക്കുന്നതിന്, അവരെ അറിവും തിരിച്ചറിവുള്ളവരുമാക്കുന്നതിന് ഈ നോവലിലെ കഥാപാത്രങ്ങള്‍ വഴിവിളക്കുകളാകുന്നു. പ്രകൃതിയുടെ താളവും താരാട്ടും വന്യമൃഗങ്ങള്‍ ഉണ്ടാക്കുന്ന വ്യത്യസ്ത വിഷമതകളും, നിഷ്‌കളങ്കമായ ഭാഷയും ഋജുവായ ശൈലിയുംകൊണ്ട് ആവിഷ്‌കരിച്ചിരിക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഹൃദ്യമാകുന്ന ഇതിവൃത്തം, മനുഷ്യമനസ്സുകളില്‍ ഉറവ് വറ്റിക്കൊണ്ടിരിക്കുന്ന മൂല്യങ്ങളെ തിരിച്ചുപിടിക്കാനുള്ള ഒരു രചനാശ്രമമെന്ന നിലയില്‍ ശ്രദ്ധേയമാകുന്നു.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Joseph Mappilayum Chila Ajnjeya Chinthakalum

    അപ്രതീക്ഷിതസംഭവങ്ങള്‍ അരങ്ങേറുന്ന ഒരു ഭൂമികയാണ് മനുഷ്യ ജീവിതം. ഇതില്‍ ആശയങ്ങളുടെ കലവറയുണ്ട്. ഇവിടെനിന്ന് ഊര്‍ന്നു വീഴുന്ന ആശയങ്ങള്‍ക്ക് വാക്കുകളുടെ കുപ്പായമിടുവിക്കുന്ന കൃത്യമാണ് കഥാകാരന്‍ ഏറ്റെടുത്തിരിക്കുന്നത്. ചുറ്റുപാടുമുള്ള പ്രപഞ്ചത്തില്‍നിന്ന് കണ്ടതും കേട്ടതും അനുഭവിച്ചതുമായ കാര്യങ്ങളാണ് കഥാശില്പങ്ങളുടെ ആവിഷ്‌കാരത്തിലേക്ക് ചേരുവകളാക്കിയിരിക്കുന്നത്. ഈ കഥകളില്‍ ദര്‍ശിക്കുന്ന ജീവിതങ്ങള്‍ക്ക് തീര്‍ച്ചയായും വൈവിധ്യമുണ്ട്.

    Original price was: ₹120.00.Current price is: ₹96.00.
  • -20%

    SHAKTHAMEE MANASSU SAPHALAMEE JANMAM

    ഋതുഭേദങ്ങള്‍ പ്രകൃതിയില്‍ ഭാവമാറ്റങ്ങള്‍ സൃഷ്ടിക്കുന്നു. അതിന്റെ ചലനങ്ങള്‍ എല്ലാ ചരാചരങ്ങളിലും അലയടിക്കുന്നു. അവ സ്വാംശീകരിച്ചുകൊണ്ട് ജീവിതത്തെ മാതൃകാപരമായി രൂപപ്പെടുത്തുക എന്നതാണ് പ്രകൃതി നമുക്കു നല്‍കുന്ന സന്ദേശം. ജീവിതം ചലനാത്മകമാണ്. ശീലമാകുന്ന വിഷമവൃത്തത്തില്‍നിന്നു പുറത്തുകടക്കുകയെന്നത് വ്യക്തിവികാസത്തിന് അനിവാര്യമാണ്. ഓരോ ദിനവും പുതുമയേറിയ സംയോജനത്താല്‍ ക്രിയാത്മകമാക്കുകവഴി വ്യക്തി പ്രകാശധാരയില്‍ എത്തുന്നു. ആന്തരികമായ അന്ധതയെ അകറ്റുന്ന ആനന്ദകരമായ അനുഭൂതിയാണ് അത്. മനസ്സിന്റെ ചലനം നിയന്ത്രണത്തിലാക്കി ജന്മസാഫല്യം നേടുക ജീവിതത്തിന്റെ അടിസ്ഥാനമാണ്. മനസ്സ് ഏകാഗ്രമാക്കി, ശക്തമാക്കി, മാനവരാശിക്ക് ഉപകാരപ്രദമായി സംയോജിപ്പിക്കുന്നതിലൂടെ, സ്വരരാഗസുധപോലെ ജീവിതാനുഭൂതിയിലേക്ക്, പൂര്‍ണതയിലേക്ക് മനുഷ്യജന്മം നയിക്കപ്പെടുന്നു.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Novinte Nanavu

    സ്നേഹത്തിന്റെ ജ്വലനങ്ങളും അന്തര്‍ധാരകളും നിറഞ്ഞൊഴുകിയ മനുഷ്യരുടെ കരളലിയിക്കുന്ന കഥ. ജാതിമേല്‍ക്കോയ്മയ്ക്കെതിരെ പടപൊരുതി ജീവിക്കുവാന്‍ മറന്നുപോയ പച്ചയായ മനുഷ്യന്‍. വിധിയുടെ അപ്രതീക്ഷിതപ്രഹരത്താല്‍ അഭിലാഷങ്ങള്‍ മണ്ണടിഞ്ഞുപോയ കേന്ദ്ര കഥാപാത്രം. ആഴിയുടെ അഗാധതയോളം വിദ്വേഷത്തിന്റെ വിസ്ഫോടനവുമായി ജീവിച്ചവള്‍! ഭൂമിയെ നോക്കി ചിരിക്കുന്ന ചന്ദ്രന്റെ തെളിമയും കുളിര്‍മയുമുള്ള ജീവിതമാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടവള്‍!

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    Velliankallile Thumpikal

    ഒരു വീടിന്റെ തൊടിയും പരിസരവും ഇങ്ങനെ ജൈവമായിത്തീരുന്നതും പ്രകൃതിയും ജീവജാലങ്ങളും സംസാരിക്കുന്നതും ഒരു കവിയുടെ അസാധാരണമായ ഭാവനയോടെയാണ് ഈ കുറിപ്പില്‍ നിബന്ധിച്ചിരിക്കുന്നത്. നര്‍മ്മബോധവും കാവ്യാത്മകതയും സൂക്ഷ്മനിരീക്ഷണവും നിറഞ്ഞതാണ് ഈ കുറിപ്പുകളില്‍ അധികവും. മോഹനചന്ദ്രന്‍ എന്ന വ്യക്തിയുടെ അഹംഭാരത്തേക്കാള്‍ ചുറ്റുപാടുകളുടെ സൗന്ദര്യവും ജീവിതവും താന്‍ കടന്നുപോന്ന വഴികളിലെ സാംസ്‌കാരികനിമിഷങ്ങളും ഹൃദയത്തില്‍ തട്ടുംവിധം അവതരിപ്പിച്ചിരിക്കുകയാണ് ഇവയില്‍.ആറ്റിത്തെളിഞ്ഞ മലയാള ഭാഷയിലാണ് ഈ കുറിപ്പുകള്‍ എഴുതപ്പെട്ടിരിക്കുന്നത്.എന്നുമാത്രമല്ല, അനാവശ്യ വലിച്ചുനീട്ടലുകളില്ലാതെ ഏറ്റവും കുറുകിയ ഭാഷയില്‍ അനുവാചകന് തന്റെ അനുഭവം പകര്‍ന്നുകൊടുക്കാനും അദ്ദേഹത്തിനു കഴിയുന്നുണ്ട്. വലിയ മഴകള്‍ പെയ്തുകഴിഞ്ഞ് മരം പെയ്യുന്നതിന്റെ അനുഭവംപോലെ നിരന്തരപരിണാമങ്ങള്‍ക്ക് വിധേയമായിരുന്ന ആറിലേറെ പതിറ്റാണ്ടുകളുടെ അനുഭവസമ്പത്ത് വരുംതലമുറകള്‍ക്കുവേണ്ടി ശേഖരിച്ചും സൂക്ഷിച്ചും വെക്കേണ്ടത് ഇത്തരം കാലസംക്രമണങ്ങളില്‍ അനിവാര്യമായ ഒന്നാണ്.
    – ആലങ്കോട് ലീലാകൃഷ്ണന്‍

    Original price was: ₹180.00.Current price is: ₹144.00.
  • -20%

    Madhavikkutty Enna Sneham

    ഒരു സ്ത്രീ എന്ന നിലയിൽ ശക്തയായ ഒരു കഥാപാത്രംതന്നെയായിരുന്നു മാധവികുട്ടി. അവരുടെ സൗന്ദര്യംപോലെയായിരുന്നു ആ തൂലികത്തുമ്പിൽ നിന്നും ഉതിർന്നുവീണ അക്ഷരങ്ങളും. അതിശയോക്തി ഏതുമില്ലാതെ ഓരോ കഥാപാത്രത്തെയും വായനക്കാർക്കുമുന്നിൽ വരച്ചുകാണിച്ച മികവ് മറ്റെരു എഴുത്തുകാരിലും കാണാനാകില്ല. പച്ചയായ ഒരു സ്ത്രീയുടെ എല്ലാ വികാരതലങ്ങളിലൂടെയും കടന്നുപോയ, കാലത്തിന് പകരംവയ്ക്കാൻ കഴിയാത്ത ഒരു നീർമാതളമായിരുന്നു മാധവികുട്ടി. അവരുമായി നടത്തിയിട്ടുള്ള അഭിമുഖങ്ങളുടെ വെളിച്ചത്തിൽ എഴുതിയ കൃതിയാണ് ഇത്.

    Original price was: ₹100.00.Current price is: ₹80.00.
  • -20%
    Out Of Stock

    Resurrection

    Mr. Karumom M. Neelakantan is a well-known writer of poems, short stories and children’s literature in Malayalam. Some of his poems were presented and discussed in MTIE (Malayalam, Tamil and Indian English) Writers’ Forum, and got applause and appreciation. His writings are the true exemplifications of his eminent eloquence and rhetorical skill. As an upholder of truth, values and goodness, and an ardent lover of poetry, his power of observation and style of expression are admirably attractive and amazing.
    Now he appears before us with ‘Resurrection’, his first collection of English poems. This collection contains twenty-two poems with different and relevant themes. I enjoyed the reading of it and felt a scent of serenity and philosophical profundity throughout this collection and am sure that all readers will experience the same.
    Dr. G. Rajendran Pillai

    Original price was: ₹120.00.Current price is: ₹96.00.
  • -20%

    Rarikutty : Dheerathayude Penkutty

    ധീരതയ്ക്കുള്ള അവാര്‍ഡ് ലഭിച്ചപ്പോഴല്ല രാരിക്കുട്ടി സന്തോഷവതിയായത്. മറിച്ച്, ജീവിതത്തില്‍ പഠിക്കാനും വളരാനും ഉയരാനും അവസരം ഒത്തുകിട്ടിയപ്പോഴാണ്. നിഷ്‌കളങ്കതയുടെ ആ ബാല്യം പേറിയതാകട്ടെ, ദുര്‍ഘടങ്ങളും ദുരിതങ്ങളും മാത്രം. തീര്‍ച്ചയായും രാരിക്കുട്ടി ഒരത്ഭുതപ്രതിഭാസംതന്നെ. ആ ജീവിത നേര്‍ക്കാഴ്ച ആരിലും പോസിറ്റീവ് എനര്‍ജി ഉണ്ടാക്കുമെന്നു നിസ്സംശയം പറയാം.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Thacholi Ponnomal

    വടക്കന്‍പാട്ടുകളിലൂടെ നാം കേട്ടറിഞ്ഞ വീരചരിത്രത്തിന്റെ നേര്‍ക്കാഴ്ചയാണ് തച്ചോളിക്കോട്ട. രക്തംകൊണ്ടു പടുത്തുയര്‍ത്തിയ ധീരന്മാരുടെ ജീവിതകഥ. പുത്തൂരംകഥയും തച്ചോളിക്കഥയും മനുഷ്യമനസ്സിനെ നൂറ്റാണ്ടുകള്‍ക്കുശേഷവും പിന്തുടര്‍ന്നു കൊണ്ടിരിക്കുന്നത്, വാക്കിനുമീതേ, വാളുകള്‍ കഥപറഞ്ഞതുകൊണ്ടാണ്, തച്ചോളിക്കോട്ടയിലെ അങ്കത്തട്ടില്‍ ഉറുമിയുമായി ചാടിവീഴുന്ന വീരനായകന്റെ കോള്‍മയിര്‍കൊള്ളിക്കുന്ന കഥ. തച്ചോളി പൊന്നോമലിന്റെ വീരകഥ.

     

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Oro Chuvadilum Oro Vakkilum

    നാസറിന്റെ ഓര്‍മക്കുറിപ്പുകള്‍ നമ്മുടെ പതിവ് ആത്മകഥാഖ്യാനങ്ങളില്‍നിന്ന് വേറിട്ടുനില്‍ക്കുന്നത് ആവിഷ്‌കാരത്തില്‍ പുലര്‍ത്തുന്ന സത്യസന്ധതകൊണ്ടാണ്. എഴുത്ത് സ്വന്തം ജീവിതത്തെക്കുറിച്ചാവുമ്പോള്‍ പലരും ചെന്നുചാടാറുള്ള കെണികളിലൊന്നും അദ്ദേഹം പെട്ടുപോകുന്നില്ല. പരാമര്‍ശിക്കപ്പെടുന്ന സംഭവങ്ങളുടെയെല്ലാം കേന്ദ്രസ്ഥാനത്ത് തന്നെത്തന്നെ പ്രതിഷ്ഠിക്കാനും മറ്റുള്ളവരെയെല്ലാം കേവലം കാഴ്ചക്കാരുടെ റോളിലേക്കു മാറ്റിനിര്‍ത്താനുമുള്ള ശ്രമങ്ങള്‍ ഇവിടെയില്ല. തന്റെ നാട്ടിന്‍പുറത്തും സ്‌കൂള്‍മുറ്റത്തും തൊഴിലിടങ്ങളിലും പരിചയപ്പെട്ടവരെയും താന്‍കൂടി ഭാഗഭാക്കായതോ ജീവിതത്തില്‍ വഴിത്തിരിവായതോ ആയ സംഭവങ്ങളെയും ആര്‍ഭാടരഹിതമായ ഭാഷയില്‍ തെല്ലൊരു നര്‍മം കലര്‍ത്തി പറഞ്ഞുപോവുകയാണ് അദ്ദേഹത്തിന്റെ രീതി. കൊച്ചു കൊച്ചു വാക്യങ്ങളില്‍ കാര്യങ്ങള്‍ കഴിയുന്നത്ര ലളിതമായി ആവിഷ് കരിക്കാനാണ് അദ്ദേഹത്തിനിഷ്ടം. അനാവശ്യമായ വച്ചുകെട്ടലോ സങ്കീര്‍ണതകളോ കാണാനില്ല. ഓജസ്സും തെളിച്ചവുമുള്ള ഗദ്യം എന്ന് ഒറ്റവാക്യത്തില്‍ അതിനെ വിശേഷിപ്പിക്കാം.
    – ഡോ. ബാവ കെ. പാലുകുന്ന്

    Original price was: ₹160.00.Current price is: ₹128.00.
  • -20%

    Anushtana Sreshtan Doctor

    വിദ്യാലയശിക്ഷണം ലഭിക്കാത്ത ക്ഷേത്ര ജീവനക്കാരനും കര്‍ഷകനും ആയ പിതാവ്, സമുദായത്തില്‍ ആദ്യമായി ആറാം ക്ലാസ്സുവരെ വിദ്യാലയശിക്ഷണം നേടിയ അമ്മ, സമുദായത്തില്‍നിന്ന് ആദ്യമായി എസ്.എസ്.എല്‍.സി. പാസ്സായി സര്‍ക്കാര്‍ ജോലി നേടിയ ജ്യേഷ്ഠസഹോദരി – ഇവരുടെ പരിചരണത്തില്‍ വളര്‍ന്നുവന്ന ഉണ്ണി എന്ന ശങ്കരന്‍കുട്ടി. കഠിനാധ്വാനം ചെയ്ത് പഠിച്ച് സമുദായത്തിലെ പ്രഥമ ഡോക്ടര്‍, സര്‍ജന്‍, ഒബ്സ്റ്റട്രീഷ്യന്‍, ഗൈനക്കോളജിസ്റ്റ് എന്നീ നിലകളില്‍ പേരെടുത്തു. 1971 മുതല്‍ ജന്മനാട്ടില്‍തന്നെ ഇരുപത്തൊമ്പതര വര്‍ഷം കേരള ഗവണ്‍മെന്റിന്റെ കീഴിലും, അര്‍ധശതകത്തിലേറെയായി ജന്മനാട്ടില്‍തന്നെ സഹോദരതുല്യരായ നാട്ടുകാര്‍ക്കും സേവനം ചെയ്തതിലെ / തുടരുന്നതിലെ ആത്മസംതൃപ്തിയാണ് ഈ ഓര്‍മക്കുറിപ്പുകളില്‍.

    Original price was: ₹150.00.Current price is: ₹120.00.
  • -20%
    Out Of Stock

    RANDOM THOUGHTS: INNER REFLECTIONS

    As you delve into these tales, you will be transported to a realm where magic and mystery reign supreme.You will hear the chirping of birds and the rustling of leaves, as if you are standing right in the heart of a forest. You will see the colours of sunsets and the patterns on animal fur, as if you are gazing upon nature’s most breathtaking master pieces. And you will feel your imagination soar as you unravel the wondrous secrets that lie hidden within every page.

    Original price was: ₹130.00.Current price is: ₹104.00.
  • -20%

    Ezhu mezhukuthirikal

    എല്ലാ അര്‍ഥത്തിലും ലക്ഷണമൊത്ത ഒരു ബാലസാഹിത്യരചനയാണ് ഇത്. കുട്ടികള്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട കഥകള്‍. വളച്ചു കെട്ടാതെ, ലളിതവും ഹൃദ്യവുമായ ഭാഷയിലുള്ള അവതരണശൈലി ഈ സമാഹാരത്തിന്റെ മാറ്റുകൂട്ടുന്നു. ചിരിക്കാന്‍ കഴിയുന്നതും ചിരിപ്പിക്കാന്‍ കഴിയുന്നതും ചെറിയ കാര്യമല്ല. ചിരിയിലൂടെ ചിന്തിപ്പിക്കാന്‍ കൂടി കഴിഞ്ഞാല്‍ സ്വര്‍ണത്തിന് സുഗന്ധം പോലെയായി. നമ്പൂതിരി ഫലിതങ്ങള്‍ പോലെ, തെന്നാലിരാമന്‍ കഥകള്‍ പോലെ, ബീര്‍ബല്‍ കഥകള്‍ പോലെ വായനക്കാരെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും പര്യാപ്തമാണ് ഈ സമാഹാരത്തിലെ കഥകള്‍.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Natakajwaram

    പുതുമയാണല്ലോ നാടകത്തിന്റെ ജീവന്‍. അതിനാല്‍ത്തന്നെ നിയതമായ പഠനഗൃഹങ്ങള്‍ നാടകത്തിനില്ല. നാടകം നാഥനില്ലാകളരിയാണെന്ന് തോന്നാമെങ്കിലും സൃഷ്ടിപരതയുടെ ഒരു പൊന്‍നൂല്‍ നീണ്ടുവരുന്നത് വ്യക്തമായിക്കാണാം. ഈ നൂല്‍ അടയാളപ്പെടുത്തുകയാണ് സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍ കാവില്‍രാജ് ഇതില്‍ നിര്‍വഹിച്ചിരിക്കുന്നത്. അതുകൊണ്ട് അതില്‍ത്തന്നെ നാടകീയതയുണ്ട്. പാരായണക്ഷമത കൈവരുന്നുമുണ്ട്. മലയാള നാടകവേദിയുടെ ചരിത്രം കഴിയുന്നത്ര ചുരുക്കിയും സമഗ്രമായും ഇതില്‍ പ്രതിപാദിക്കുന്നു. നാടകപ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നവര്‍ക്ക് വിധിക്കപ്പെട്ട കണ്ണീരും ചിരിയും ഈ കൃതിയില്‍ അനുഭവവേദ്യമാണ്. ചന്തമുള്ള മലയാളത്തില്‍ എഴുതിയിരിക്കുന്നതുകൊണ്ട് നല്ല വായനാസുഖവുമുണ്ട്.
    – അവതാരികയില്‍ സി. രാധാകൃഷ്ണന്‍

     

    Original price was: ₹350.00.Current price is: ₹280.00.
  • -20%

    Kadambakal

    ശങ്കരന്‍കുട്ടി എന്ന കഥാനായകന്‍, സാധാരണക്കാരില്‍നിന്നും സാധാരണക്കാരനായി വളര്‍ന്നുവന്നതാണ്. ആര്‍ക്കും ഒരിക്കലും ഒരു ഉപദ്രവവും ചെയ്യാറില്ല. അമ്മ മരിക്കുന്നതുവരെ നല്കിയിരുന്ന ഉപദേശമായിരുന്നു, നീ നല്ല കുട്ടിയായി, നല്ല നിലയില്‍ നാലാള്‍ അറിയപ്പെടുന്നവനായിത്തീരണം. കുടുംബത്തിന്റെ പേരും യശസ്സും കേള്‍പ്പിക്കണം.
    ശങ്കരന്‍കുട്ടി ജീവിക്കാന്‍വേണ്ടി നാടുവിട്ടപ്പോഴും മനസ്സില്‍ ഉണ്ടായിരുന്നത് അമ്മയുടെ വാക്കുകളും ഉപദേശങ്ങളുമായിരുന്നു. അമ്മ പറഞ്ഞ വഴിയിലൂടെ നടന്ന ശങ്കരന്‍കുട്ടിക്ക് ഒന്നും ഇല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാമുണ്ട്. ശങ്കരന്‍കുട്ടിയുടെ യാത്രകളിലും കര്‍മമണ്ഡലങ്ങളിലും അദൃശ്യമായ ദൈവസാന്നിധ്യം പോലെ ആ രൂപവും ശബ്ദവും ഉണ്ടായിരുന്നു. എണ്‍പത്തി രണ്ടാമത്തെ ആണ്ടു പിറന്നാള്‍ ആഘോഷിക്കാന്‍ പോകുന്ന ശങ്കരന്‍കുട്ടിക്ക് ഒന്നും വൃഥാവിലായില്ല.
    എണ്‍പത്തിരണ്ടാമത്തെ തിരുവോണം, മഹാബലി തമ്പുരാന്റെ അനുഗ്രഹവും ആശീര്‍വാദവും വാങ്ങാന്‍ ശങ്കരന്‍കുട്ടി എന്ന ഈ പ്രജ (അടിയന്‍) ഒരുങ്ങിയിരിക്കുന്നു. അതിന് മഹാപ്രഭു എന്നെ അനുഗ്രഹിക്കട്ടെ.

    Original price was: ₹370.00.Current price is: ₹296.00.
  • -20%

    Sivarathrikku Sivalayaoottam

    പന്ത്രണ്ട് ശിവക്ഷേത്രങ്ങള്‍, ഒരു രാത്രിയും പകലും കൊണ്ട് 110 കിലോമീറ്റര്‍ ദൂരം കാല്‍നടയായി ഓടി ദര്‍ശനം നടത്തുന്ന, വിചിത്രമായ ഒരു ആരാധനാരീതിയാണ് ശിവാലയഓട്ടം. ഇത് തെക്കന്‍ തിരുവിതാംകൂറിലെ കന്യാകുമാരി ജില്ലയിലല്ലാതെ ഭാരതത്തില്‍ മറ്റൊരിടത്തും കാണാന്‍ കഴിയില്ല. വര്‍ഷംതോറും ഓട്ടക്കാരുടേയും, വാഹനങ്ങളില്‍ സഞ്ചരിച്ച് ശിവാലയതീര്‍ത്ഥാടനം നടത്തുന്നവരുടേയും വര്‍ധനവ് ശിവാലയഓട്ടത്തെ ഒരു ടൂറിസം തീര്‍ത്ഥാടനമായി മാറ്റിയിരിക്കുന്നു.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Love You Nandana

    പുതുമഴക്കുളിരില്‍ മഴവില്ലൂഞ്ഞാലിലാടുന്ന അനുഭവമാണ് ഈ നോവല്‍വായന. ആരോരുമറിയാതെ ഉള്ളില്‍ സൂക്ഷിക്കുന്ന പ്രണയസങ്കല്പം ചാരുതപകരുന്ന ചിത്രത്തുണ്ടുകളുടെ നിറവ്. സുഖദമായ ഒരു നൊമ്പരമായി, സൗമ്യമായ ഒരു അസ്വാസ്ഥ്യമായി അസ്ഥികളെ പുഷ്പിതമാക്കുന്ന വികാരത്തിന്റെ വര്‍ണപ്പകിട്ട്. ഹൃദയചോരണത്തിന്റെ പ്രേമപാഠം, കവിത തോല്ക്കുന്ന ഭാഷയില്‍ ഇവിടെ ആവിഷ്‌കൃതമാകുന്നു.

     

    Original price was: ₹120.00.Current price is: ₹96.00.
  • -20%

    Ottakannanum Rohininakshatravum

    ‘ശൈശവാനുഭൂതികള്‍ നിഷേധിക്കപ്പെട്ട ബാല്യത്തിന്റെ പ്രതീകമാണ്’ ഇതിലെ കിച്ചന്‍. ഈ ഒറ്റക്കണ്ണനും അവനു ചുറ്റുമുള്ളവരും കുഞ്ഞുഹൃദയങ്ങളില്‍ സൃഷ്ടിക്കുന്നത് സ്‌നേഹത്തിന്റെയും സമഭാവനയുടെയും നിലയ്ക്കാത്ത അലകളാണ്. നാം ജീവിക്കുന്ന ലോകത്തെ സമഗ്രതയില്‍ കാണുവാന്‍, ആഴത്തില്‍ അറിയുവാന്‍, തിന്മയുടെ തിമിരമേശാത്ത ഒറ്റക്കണ്ണുതന്നെ ധാരാളം എന്ന് ഈ കഥാപാത്രങ്ങള്‍ പറഞ്ഞുതരുന്നു. അന്ധവിശ്വാസങ്ങളോടുള്ള കലഹവും പ്രതികൂല സാഹചര്യങ്ങളോടുള്ള കലാപവും കിച്ചന്റെ ആ ഒറ്റക്കണ്ണിനു വെട്ടമേകുന്നു. സ്വന്തം അനുഭവങ്ങളെ ജീവിതപാഠങ്ങളായെണ്ണുന്ന കിച്ചന്‍ കുട്ടികള്‍ക്കു നല്‍കുന്നത്, അവന്റെ പ്രായത്തേയും വെല്ലുന്ന ജീവിതസന്ദേശങ്ങളാണ്.

     

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Gopuvinte pakshi

    ദൈവിക വിശ്വാസങ്ങള്‍ മനുഷ്യന്‍ ദുര്‍വിനിയോഗം ചെയ്യുന്ന അവസരങ്ങളില്‍ ശാസ്ത്രത്തിന്റെ പുതുനാമ്പുകള്‍ മനുഷ്യനെ സഹായിച്ചു കൊണ്ടിരിക്കും. ആത്മീയതയുടെയും ഭൗതികതയുടെയും ലോകത്ത് ഉള്‍ക്കൊള്ളേണ്ടത് ഉള്‍ക്കൊള്ളുകയും തള്ളേണ്ടത് തള്ളിക്കളയുകയും ചെയ്യുക എന്ന സത്യം വിളിച്ചോതി കുട്ടികളെ സന്മാര്‍ഗ്ഗത്തിലേക്ക് നയിക്കുക എന്ന മഹത്തായ ദൗത്യമാണ് ഈ കൃതി നിര്‍വഹിക്കുന്നത്.

    Original price was: ₹70.00.Current price is: ₹56.00.