New Arrivals - Other Publishers

  • -20%

    Chiriyude Kathirukal

    സ്വച്ഛന്ദമൊഴുകുന്ന ഒരു കുളിരരുവിയുടെ രാഗസാന്നിധ്യമാണ് ഇതിലെ കവിതകളിലുള്ളത്. ചിരികൊണ്ടു നീറുന്ന മുറിവുകൾ ചികയുന്ന ഒരു പുസ്തകം തന്നെയാണിത്.
    നിഘണ്ടുവോ, പരസഹായമോ ഇല്ലാതെ, ഭാഷാ പരിചയമുള്ള ആർക്കും വായിച്ചാസ്വദിച്ചു ഉൾക്കൊള്ളാവുന്ന കവിതകൾ. കവിതകളിൽ ഉടനീളമുള്ള ലാളിത്യം ഈ പുസ്തകത്തെ ഹൃദയപൂർവ്വം എതിരേൽക്കുവാൻ പ്രേരകമായ ഉത്തമ ഘടകമായി വർത്തിക്കുന്നു.
    -ചെറുകുന്നം വാസുദേവൻ

    Original price was: ₹120.00.Current price is: ₹96.00.
  • -20%

    Vettilachellam

    ഭദ്രയുടെ കഥയാണിത്. ഭർത്താവിന്റെ സാമീപ്യവും സംരക്ഷണവും അനുഭവവേദ്യമാകുന്ന യൗവനത്തിലും അവളെ ബാല്യ കൗമാരങ്ങളിലേറ്റ മുറിവുകൾ നീറ്റുന്നു. മനസ്സിന്റെ ആഴങ്ങളിൽ കുഴിച്ചുമുടീയ അരക്ഷിതാവസ്ഥകൾ, ജീവിതഋതുഭേദങ്ങൾ അറിയാതെ, സങ്കടങ്ങളായി മുളപൊട്ടുന്നു. ആ ഓർമകൾ ഒരിക്കലും മായ്ക്കുവാനാകാതെ അവളിൽ അവശേഷിക്കുന്നു. ഭദ്ര ഇവിടെ കാലത്തെ സാക്ഷിയാക്കി സ്നേഹത്തിന്റെ തണലിടം തേടി ഒരു യാത്ര പുറപ്പെടുകയാണ്.
    കാലം അവൾക്ക് നീതി നേടിക്കൊടുക്കുമോ? നമുക്ക് വായിച്ചറിയാം…

    Original price was: ₹200.00.Current price is: ₹160.00.
  • -20%

    Navodhanasamoohavum Paristhithiyum

    പശ്ചിമഘട്ടസംരക്ഷണം, ആരോഗ്യരംഗത്തിന്റെ തകർച്ച, പ്രളയാനന്തരകേരളം, ധാതുമണൽക്കൊള്ള, മദ്യനിരോധനം, ആദിവാസിക്ഷേമം തുടങ്ങി, സമകാലികവും സാർവകാലികവുമായ സാമൂഹിക-സാംസ്‌കാരിക-പാരിസ്‌ഥിതിക വിഷയങ്ങളിലുള്ള ലേഖനങ്ങളുടെ സമാഹാരമാണിത്. പരിസ്‌ഥിതിയേയും ജനതയേയും വിസ്‌മരിച്ച്, സാമ്പത്തികാടിസ്‌ഥാനത്തിൽ തയ്യാറാക്കുന്ന വികസനരൂപരേഖകൾ എങ്ങനെ ഒരു നാടിന്റെ മരണമുഹൂർത്തം കുറിക്കും എന്നു വിശകലനംചെയ്യുകയാണ് ഇവിടെ എഴുത്തുകാരൻ. പ്രകൃതിക്കു കാവൽനിൽക്കുന്ന, ധാർമികത പ്രമാണവാക്യമാക്കിയ, മനുഷ്യാവകാശങ്ങൾക്കു സംരക്ഷണ മേകുന്ന, നീതിനിർവഹണം ആദർശമാക്കിയ ഒരു സമൂഹത്തെ ദീർഘദർശനംചെയ്യുന്നു ഈ പുസ്‌തകം. ബാഹ്യവും ആന്തരിക വുമായ സുസ്‌ഥിതിയിലേക്കുള്ള മാർഗമാണ്, ചിന്തോദ്ദീപകവും പഠനാർഹവുമായ ഇതിലെ ലേഖനങ്ങൾ ചൂണ്ടിക്കാട്ടുന്നത്

    Original price was: ₹200.00.Current price is: ₹160.00.
  • -20%

    Sundaraveedhikal

    പാലക്കാട് ജില്ലയിലെ കോതച്ചിറ ഗ്രാമത്തിൽ തുടങ്ങിയ ജീവിതയാത്രയിലെ വഴിത്തിരിവു കളെക്കുറിച്ചാണ് എഴുത്തുകാരൻ ഈ ആത്മകഥയിൽ പറയുന്നത്. നാട്ടിലെ ഒറ്റയടിപ്പാതകളിലൂടെയും മറുനാട്ടിലെ നെടുമ്പാതകളിലൂടെയും ഈ സഞ്ചാരം നീളുകയാണ്. ഏഴു പതിറ്റാണ്ടുകൾക്കു മുൻപ് നമ്മുടെ നാട്ടിൽ നിലനിന്നിരുന്ന സാമൂഹികവ്യവസ്ഥിതികളും കേരള ജനതയുടെ പൊതുശീലങ്ങളും ഈ താളുകളിൽ കാണാം. ഗുരുവായൂർ പത്മനാഭൻ തുടങ്ങി അക്കാലത്തെ ഗജവീരന്മാരുടെ വിശേഷങ്ങളും ആന ചികിത്സയുടെ വിശദാംശങ്ങളും അറിയാം. കുടാതെ, ഉദ്യോഗത്തിന്റെ ഭാഗമായി എം. രാമസുന്ദരൻ സന്ദർശിച്ച വടക്കേ ഇന്ത്യയിലെ ചമ്പൽ ഗ്രാമങ്ങളുടെ നേർചിത്രവും അവിടെ നിന്നുള്ള നേരനുഭവങ്ങളും.

    Original price was: ₹200.00.Current price is: ₹160.00.
  • -20%

    MOTHER MARY COMES TO ME

    അരുന്ധതി റോയിയുടെ ആദ്യ ഓര്‍മ്മപ്പുസ്തകമായ മദര്‍ മേരി കംസ് ടു മീ ഡി സി ബുക്സിലൂടെ മലയാളത്തില്‍. അമ്മയും താനുമായുള്ള സങ്കീര്‍ണ്ണബന്ധത്തെക്കുറിച്ച് തുറന്നെഴുതുകയാണ് അരുന്ധതി റോയി ഈ പുസ്തകത്തില്‍. എഴുത്തുകാരിയുടെ ബാല്യകാലം മുതല്‍ ഇന്നുവരെ, കേരളം മുതല്‍ ഡല്‍ഹിവരെ നീളുന്ന ഓര്‍മ്മകളെ രസകരമായി പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. വിവര്‍ത്തനം -എന്‍ ജി നയനതാര

    Original price was: ₹499.00.Current price is: ₹399.00.
  • -20%

    Akkangalkkidaylle Manushyan

    ജീവിതയാത്രയുടെ അസ്സൽ പകർപ്പ് ചിത്രീകരിക്കുന്ന – നോവൽ. ഒരിക്കൽ വായിച്ചു തുടങ്ങിയാൽ, മുഴുവൻ വായിച്ചു തീരുന്നതുവരെ അക്കങ്ങളുടെ ഒരു മാസ്മരശക്തി നിങ്ങളെ ഇതിലേക്ക് ആകർഷിക്കും. ഓർമ്മയിൽ എന്നും തങ്ങിനിൽക്കാൻ പര്യാപ്തമായ ഒരു ചെറിയ നോവൽ.

    -ഡോ. ജോർജ്ജ് മരങ്ങോലി

    Original price was: ₹120.00.Current price is: ₹96.00.
  • -20%

    Mahanagaram Sakshi Bombay Sathyakathakal

    ‘മുംബൈ’യ്ക്കു മുമ്പ്, വിയർപ്പും ചോരയും മണക്കുന്ന ഒരു ‘ബോംബെ’ ഉണ്ടായിരുന്നു. സ്വപ്നങ്ങൾ വില്പനയ്ക്കുവെച്ച ആ ‘ബഡാ ശഹറി’ലൂടെ, അടിയന്തരാവസ്ഥ മുതലിങ്ങോട്ടുള്ള മഹാനഗരത്തിന്റെ പ്രക്ഷുബ്ധകാലങ്ങളിലൂടെ, ഓർമഭാണ്ഡവും പേറി ഒരു എഴുത്തുകാരൻ സഞ്ചരിക്കുകയാണ്. ചെറിയൊരു പെട്ടിയുമായി ദാദർ സ്റ്റേഷനിൽ വന്നിറങ്ങിയ അന്നത്തെ യുവാവിനു പറയുവാനുള്ളത് പ്രവാസത്തിന്റെ കണ്ണീരും കിനാവും മാത്രമല്ല, ഒരു സിറ്റി ‘മാക്സിമം സിറ്റി’യായി പരിണമിച്ചതിന്റെ സത്യാവസ്ഥ കൂടിയാണ്. ധാരാവി ചേരി മുതൽ ബോളിവുഡ് സ്റ്റുഡിയോ ഫ്ലോർ വരെ, മുതലിയാരും മസ്താനും അടക്കിഭരിച്ച അണ്ടർവേൾഡ് മുതൽ സാധാരണക്കാർ ജീവിതം നൂറ്റെടുത്ത മില്ലുകൾ വരെ ഈ യാത്രാവഴിയിൽ തുറന്നിട്ടിരിക്കുന്നു. ഡ്രഗ് പുഷറെ മുതൽ ഡബ്ബാവാലിയെ വരെ ഈ തെരുവുകളിൽ നിങ്ങൾ കണ്ടെത്തും. മുംബൈക്കറുടെയും മദ്രാസിയുടെയും ജീവിതപ്പാളങ്ങളിലൂടെ തലങ്ങും വിലങ്ങും പായുകയാണ് ഈ ‘ബോംബെ എക്സ്പ്രസ്.

    Original price was: ₹290.00.Current price is: ₹232.00.
  • -20%

    Pithrusayoojyam

    “ഏതു പത്രപ്രവർത്തകന്റെയും ജീവിതത്തിൽ സംഭവിക്കാവുന്ന കാര്യങ്ങൾ അല്ല, എന്നെ സംബന്ധിച്ചിടത്തോളം, ഈ പുസ്തകത്തെ ഹൃദ്യമാക്കുന്നത്. അനന്വയം എന്നുമാത്രം പറയാവുന്ന ഒരു സംഭവം ഗ്രന്ഥകാരൻ പകർന്നുനൽകുന്നു. അവിശ്വസനീയമായ അത്തരം ഒരനുഭവത്തിലൂടെ കടന്നുപോന്ന ഏകവ്യക്തി ശ്രീ. മോഹൻദാസാവും, ഈ ലോകത്തിൽ…

    വിവിധ ജനപദങ്ങളിലൂടെ മനസ്സുകൊണ്ട് ഒരു യാത്ര നടത്താൻ, ഇടയ്ക്ക് ഉത്സാഹത്തോടെ കുതിക്കാനും മറ്റുചില നിമിഷങ്ങളിൽ അമ്പരന്നു നിൽക്കാനും, മനുഷ്യൻ എന്ന ജീവിയെ ദയയോടും സ്നേഹത്തോടും കൂടി കാണുവാനും ഈ കുറിപ്പുകൾ നമ്മെ സഹായിക്കും എന്നാണ് എന്റെ വിശ്വാസം…

    ഈ പുസ്തകം സ്പർശിക്കുമ്പോൾ നിങ്ങൾ ഒരു മനുഷ്യനെയാണ് സ്പർശിക്കുന്നത്, ജഡമായ അക്ഷരക്കൂട്ടത്തെയല്ല…

    -അവതാരികയിൽ പ്രൊഫ. എസ്.കെ. വസന്തൻ

    Original price was: ₹180.00.Current price is: ₹144.00.
  • -20%

    American Avadhikkalam Colourakkam… Colourfullakkam

    വളരെ കുറച്ചു പേജുകളിലൂടെ വലിയ കാര്യങ്ങൾ പകർന്നുതരുന്ന ഈ കൃതി എളുപ്പം വായിച്ചുതീർക്കാവുന്നതാണ്… സ്വന്തം ജീവിതാനുഭവക്കുറിപ്പുകളിലൂടെയും മനോഹരമായ കളർ ചിത്രങ്ങളിലൂടെയും സാധാരണക്കാർക്കറിയുവാൻ ലളിതമായ ഭാഷയിൽ തയ്യാറാക്കിയിരിക്കുകയാണീ വിഭവം… അമേരിക്കയിലെ പ്രകൃതിയെക്കുറിച്ചും അനുഭവിച്ച കാര്യങ്ങളെക്കുറിച്ചും പറയുമ്പോൾ നമുക്കനുകരിക്കാനാകുന്ന പ്രത്യേകതകളെക്കുറിച്ചും നമ്മെ ഓർമപ്പെടുത്തുന്നുണ്ട്… ‘അമേരിക്കൻ അവധിക്കാലം കളറാക്കാം… കളർഫുള്ളാക്കാം’ എന്ന പുസ്തകപേരും പുതുമ നിറച്ചുതരുന്നുണ്ട്.

    – അവതാരികയിൽ കാവിൽരാജ്

    Original price was: ₹120.00.Current price is: ₹96.00.
  • -20%

    Pope Francis: Jeevitham Karuna Prathyasha

    ബ്യൂനസ് ഐറിസിലെ ആ വലിയ യൂണിവേഴ്സിറ്റിയിൽ ഹോർഹെ ബർഗോളിയോ എന്ന യുവാവ് പഠിച്ചത് രസതന്ത്രമായിരുന്നു. വർഷങ്ങൾക്കുശേഷം ആ യുവാവ് ലോകമെങ്ങും അറിയപ്പെട്ടത് മറ്റൊരു പേരിലാണ്: “ഫ്രാൻസിസ് മാർപാപ്പ. ആഗോള കത്തോലിക്കാസഭയുടെ പരമാദ്ധ്യക്ഷൻ. പലതരം സ്വഭാവങ്ങളുള്ള തന്മാത്രകൾ ഒന്നിച്ചുചേരുന്നതുപോലെ ലോകമെമ്പാടുമുള്ള പലതരക്കാരായ മനുഷ്യരെ മനസ്സിന്റെ മനസ്സിൽ ചേർത്തുപിടിച്ചു സ്നേഹത്തിന്റെ രസതന്ത്രപാഠം പഠിപ്പിക്കുന്ന, ലോകം ശ്രദ്ധിക്കുന്ന ശ്രേഷ്ഠഗുരുവായി അദ്ദേഹം മാറി. ആ മഹാഗുരുവിന്റെ സംഭവബഹുലമായ ജീവിതത്തിന്റെ ഏടുകളിലേക്കാണ് നേർക്കാഴ്ച. പുതുമകൾ നിറഞ്ഞ ഈ പുസ്തകത്തിന്റെ നേർക്കാഴ്ച.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    THRILLING STORIES

    This book offers a glimpse of astonishing stories that enlighten the myths through our spotlighted paintings. Every page shows the minds of common people which flow like a stream in our dreams.

    Original price was: ₹180.00.Current price is: ₹144.00.
  • -20%

    Paadi Marayunna Kilikal

    വളരെ സാധാരണക്കാരായ ചില മനുഷ്യരുടെ നിറപ്പകിട്ടില്ലാത്ത ജീവിതങ്ങളും, അവ പ്രദാനം ചെയ്ത അനുഭവങ്ങളുമാണ് ഈ പുസ്തകത്തിന്റെ പ്രമേയം. ഒരായുഷ്ക്കാലത്തെ വൈവിധ്യപൂർണ്ണമായ ജീവിതാനുഭവങ്ങളുടെ പിൻബലത്തോടെ ഉരുത്തിരിയുന്ന ചിന്തകൾ ഈ രചനയെ ഗൗരവമുള്ളതാക്കിത്തീർക്കുന്നു. എത്ര സ്വാഭാവികമായും സന്ദർഭാനുസാരിയുമായിട്ടാണ് ഈ കുറിപ്പുകളിൽ വലിയ ചിന്തകൾ മിന്നൽപോലെ കടന്നുവരുന്നത്. അതേസമയം നിരുപദ്രവവും നിഷ്കളങ്കവുമായ നർമ്മം പല അവസരങ്ങളെയും വ്യക്തികളെയും അവിസ്മരണീയമാക്കുന്നുമുണ്ട്. രമണമഹർഷിയെക്കുറിച്ചുള്ള ആഖ്യാനം വളരെ ഗൗരവത്തോടെ കാണേണ്ട ഒന്നാണ്. ഒന്നാംസ്വാതന്ത്ര്യസമരമെന്നു വിശേഷിപ്പിക്കാവുന്ന “വെല്ലൂർ കലാപ’ത്തെപ്പറ്റിയുള്ള ലേഖനവും വേറിട്ടുനിൽക്കുന്നു.

    – ഡോ. എസ്.കെ. വസന്തൻ

    Original price was: ₹170.00.Current price is: ₹136.00.
  • -20%

    Adaruvan Vayya Nin Hridayathil Ninnu

    സ്നേഹപാശം നാമോരോരുത്തരേയും എത്രമേൽ തീവ്രമായി ബന്ധനസ്ഥരാക്കുന്നു എന്നതിന്റെ സാക്ഷ്യമാണ്, ഒരു സ്ത്രിയുടെ ഭാര്യയുടെ അമ്മയുടെ അധ്വാപികയുടെ ഈ ഓർത്തുണ്ടുകൾ. ”മനസ്സ് നിനക്കും രക്തം അവനും ഹൃദയം മറ്റുള്ളവർക്കും പകുത്തുനൽകിയ ഒരുവളുടെ വ്യസനങ്ങൾ. നരച്ച ആകാശത്തിനു താഴെ ഒറ്റയ്ക്കു പാടുന്ന ചിറകറ്റ കുയിലിന്റെ സങ്കടപ്പാട്ടുകൾ. വിഷാദത്തിനും വിഭ്രാന്തിക്കും ഇടയിൽ പെൻഡുലം പോലെ ആടിയ ജീവിതത്തെ കരുണകൊണ്ട് സൗഖ്യപ്പെടുത്തിയ മനുഷ്വർക്കുള്ള സ്തുതി ഈ കുമ്പസാരക്കുട്ടിൽ ഉയരുന്നുണ്ട്. നന്ദി എന്ന വാക്കാണ് ഈ ശബ്ദസാഗരത്തിന്റെ തിരയൊച്ചയാകുന്നത്.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    SWETHANTHRA INDYA – VIMOCHANATHINTE VITHU

    “സ്വതന്ത്ര ഇന്ത്യ : വിമോചനത്തിന്റെ വിത്ത് ”
    ഇന്ത്യയിലെയും ലോകത്തെയും സമകാലിക വിഷയങ്ങളെ തന്മയത്വത്തോടെ സത്യസന്ധമായി അവതരിപ്പിക്കുന്ന ബഹു. ജോൺസൺ തേക്കടയിൽ അച്ചന്റെ “സ്വതന്ത്ര ഇന്ത്യ : വിമോചനത്തിന്റെ വിത്ത്” എന്ന പുസ്തകം, മഹത്തായ ഇന്ത്യാ ഭൂഖണ്ഡത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നതിന്, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യ പരിഷ്കരണം, മാനവികത, പ്രിന്റിങ്ങ് സാങ്കേതിക വിദ്യ, ഭാഷാ പരിഷ്കരണം തുടങ്ങി വിവിധ ഭൗതിക അധ്യാത്മീക മേഖലകളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച, ഇന്ത്യയിലെ മിഷനറിമാരുടെ തമസ്കരിക്കപ്പെടുന്ന ജീവിത കഥകളും മഹത്തായ സംഭാവനകളും വെളിച്ചത്തിലേക്ക് കൊണ്ടുവരുന്നതാണ്.

    -മാർ ഔഗിൻ കുര്യാക്കോസ്, മെത്രാപ്പൊലീത്ത.

    ഇന്ത്യയുടെ വിമോചന ചരിത്രത്തെ വ്യത്യസ്തമായ കാഴ്ചപ്പാടിൽ നോക്കിക്കാണുവാൻ ശ്രമിക്കുമ്പോൾ നിരവധി ചോദ്യങ്ങൾ ഉയർന്നു വരും. ചരിത്ര രചനയിലെ സാമ്പ്രദായിക രീതികൾ അവഗണിച്ചു കൊണ്ടാവുമ്പോൾ വിമർശകരുടെ നിര വർദ്ധിക്കുകയും ചെയ്യും. എങ്കിലും ചരിത്രകാരൻ തന്റെ മുന്നിൽ നിരന്നിരിക്കുന്ന തെളിവു സാമഗ്രികളുടെ പിൻബലത്തിൽ ശരിയായ ചരിത്രം സധൈര്യം രേഖീയമാക്കുമ്പോൾ അത് സ്വർഗ്ഗീയമായ ഒരു സുഖാനുഭൂതിയല്ല പ്രദാനം ചെയ്യുന്നത് മറിച്ച് സാമൂഹികമായ ഒരു കർത്തവ്യ നിർവഹണമായി തീരും…

    -ഡോ. വള്ളിക്കാവ് മോഹൻദാസ്.

    Original price was: ₹290.00.Current price is: ₹232.00.
  • -20%

    SACHETHANAM NAMMUDE BHARANAGHADANA: ORU SAMKSHIPTHA AAMUKHAVUM VYAKYANAVUM

    ഇന്ന് വലിയ ചർച്ചാവിഷയമായിരിക്കുമ്പോഴും ഇത്രയേറെ പ്രാധാന്യവും മൂല്യവുമുള്ള ‘ഭരണഘടന’ നേരിടുന്ന വിവാദങ്ങളെയും വെല്ലുവിളികളെയുംകുറിച്ച് പലർക്കും വ്യക്തമായ ധാരണയില്ല. ഭരണഘടനയെക്കുറിച്ച് അനേകം പഠനങ്ങളും വ്യാഖ്യാനങ്ങളു മുണ്ടെണ്ടങ്കിലും വിവേകികളായ സാധാരണ വായന ക്കാർക്ക് അതിന്റെ ഉള്ളടക്കം, ചരിത്രം, അതുല്യ മായ മഹത്ത്വം എന്നിവ മനസ്സിലാക്കാൻ സഹായി ക്കുന്ന ഗ്രന്ഥങ്ങൾ വിരളമാണ്. ആ കുറവാണ് ‘സചേതനം നമ്മുടെ ഭരണഘടന’ പരിഹരിക്കുന്നത്. തന്റെ രചനകളുടെ മുഖമുദ്രകളായ സൂക്ഷ്മമായ പാണ്ഡിത്യം, യുക്തിഭദ്രമായ വാദമുഖങ്ങൾ, സുഗമമായ ഗദ്യശൈലി എന്നിവ സമന്വയിപ്പിച്ച് ലോകത്തിലെ ഏറ്റവും ദീർഘമായ ലിഖിത ഭരണഘടനയെക്കുറിച്ച് ആകർഷകമായ ഒരു ആഖ്യാനമാണ് ബെസ്റ്റ് സെല്ലിങ് എഴുത്തുകാരനും പ്രമുഖ ചിന്തകനുമായ ശശി തരൂർ വായനക്കാർക്കു സമർപ്പിക്കുന്നത്.
    Original price was: ₹199.00.Current price is: ₹159.00.
  • -20%

    VEERAYUGANAYAKAN VELPARI – 2 VOLUMES

    ഇതിഹാസതുല്യമായൊരു നോവൽ. കേരളഭൂമിയുൾപ്പെടുന്ന പ്രാചീന തമിഴകത്തിന്റെ സംസ്കൃതിയുടെയും ചരിത്രത്തിന്റെയും അടരുകൾ തേടിയുള്ള ഒരു ബൃഹദ്സഞ്ചാരം. ചേരനും ചോളനും പാണ്ഡ്യനും യവനന്മാരുമടങ്ങുന്ന മഹാസഖ്യത്തിനെതിരേ ഒറ്റയ്ക്കു പടപൊരുതിയ വേൾപാരി എന്ന വീരനായകന്റെ ചരിതം. നാമിന്നോളം കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത സംഘകാലത്തെ വനലോകത്തിന്റെ ഹരിതദൃശ്യങ്ങളുടെ വിവരണം. പ്രകൃതിയുടെ ശ്രേഷ്ഠസമ്പത്തുകൾ കാത്തുരക്ഷിക്കാൻ, അതേ പ്രകൃതിയെ കൂട്ടുപിടിച്ച് മഹാസമ്രാട്ടുകളെ പരാജയപ്പെടുത്തിയ വീരയുഗനായകൻ വേൾപാരിയുടെ വിസ്മയാവഹമായ ഈ കഥ മലയാളിവായനക്കാർക്കും ഒരു നവ്യാനുഭവമായിരിക്കും. കാവൽക്കോട്ടം എന്ന കൃതിയിലൂടെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ സു. വെങ്കിടേശന്റെ ഏറ്റവും മികച്ച കൃതി.
    Original price was: ₹1,499.00.Current price is: ₹1,199.00.