New Arrivals - Other Publishers

  • -20%
    Kambilikandathe Kalbharanikal

    Kambilikandathe Kalbharanikal

    തികച്ചും പ്രതികൂലമായ ചുറ്റുപാടുകളില്‍ വളര്‍ന്ന നിര്‍ദ്ധനനും നിരാലംബനുമായ ഒരു ബാലന് ജീവിതപ്പടവുകള്‍ കയറാനായത് നിരന്തരോത്സാഹത്തോടൊപ്പം ജീവിതമൂല്യങ്ങള്‍ മുറുകെപ്പിടിച്ചതുകൊണ്ടാണ്. അമ്മയുടെ വാക്കനുസരിച്ച് കരപിടിച്ചപ്പോള്‍ ബാബു തന്റെ പിന്‍ഗാമികള്‍ക്കുവേണ്ടി വെള്ളത്തിലേക്കു തള്ളിവിട്ട ചങ്ങാടമാണ് ഈ ഓര്‍മ്മപ്പുസ്തകമെന്നു പറയാം. ചുറ്റിലും നിന്ന് ലഭിച്ച അവജ്ഞയും അവഹേളനങ്ങളും അവഗണനകളും അവിശ്വസനീയമാംവിധം മറികടന്നതിന്റെ ജീവിതരേഖയാണ് ഈ പുസ്തകം.
    -അഷ്ടമൂര്‍ത്തി

    ആഞ്ഞുകൊത്തുന്ന അനുഭവങ്ങളുടെ പുസ്തകം.

    Original price was: ₹300.00.Current price is: ₹240.00.
  • -20%

    PRANAYAPPATHI

    മനസ്സിൽ പ്രണയം സൂക്ഷിക്കുന്നവർക്കും പ്രണയം നഷ്ടപ്പെട്ടവർക്കും വേണ്ടി ഒരു നോവൽ.

    Original price was: ₹300.00.Current price is: ₹240.00.
  • -20%

    Women O Pause (Malayalam)

    ദൈവത്തിന്റെ ആത്മകഥയ്ക്കുശേഷം നടിയും എഴുത്തുകാരിയുമായ ലെന എഴുതുന്ന രണ്ടാമത്തെ പുസ്തകമാണ് വിമനോപോസ്. ഒരു സ്ത്രീയുടെ ജീവിതത്തിലെ പ്രധാനമായൊരു ഘട്ടമായ ആർത്തവവിരാമത്തിലേക്കുള്ള യാത്രയുടെ ആത്മപരിശോധനയാണ് ഈ പുസ്തകം. തന്റെ വ്യക്തിപരമായ അനുഭവങ്ങളിലൂടെ പെരിമെനോപോസ് കാലഘട്ടത്തിൽ ശരീരത്തിലും മനസ്സിലും സംഭവിക്കുന്ന മാറ്റങ്ങളെ ലെന തുറന്നു പങ്കുവെയ്ക്കുന്നു. ഹോർമോണുകളിലെ മാറ്റങ്ങൾ, മാനസിക ബുദ്ധിമുട്ടുകൾ, ശരീരത്തിലെ വ്യത്യാസങ്ങൾ എന്നിവയെ ഭയപ്പെടാതെ മനസ്സിലാക്കുകയും അതിനോട് ഇണങ്ങിക്കഴിയാനുള്ള വഴികൾ കണ്ടെത്തുകയും ചെയ്യാൻ ലെന ഈ പുസ്തകത്തിൽ പറയുന്നു. ഇത് പ്രശ്നങ്ങൾ നിറഞ്ഞൊരു യാത്രയല്ല; മറിച്ച് ഒരു സ്ത്രീയുടെ ജീവിതത്തിലെ സ്വാഭാവികമായ മാറ്റവും ആത്മബോധത്തിലേക്കുള്ള ഒരു വഴിയും ആണ്. ഈ ഘട്ടത്തിൽ സ്ത്രീകൾ നേരിടുന്ന മാറ്റങ്ങളെ അവരുടെ പങ്കാളികൾക്കും മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു പുസ്തകമാണ് വിമനോപോസ്. ജീവിതത്തിലെ ഈ ഘട്ടത്തെ ഭയമോ ആശങ്കയോ ഇല്ലാതെ സ്വീകരിക്കാനും അതിലൂടെ പുതിയൊരു ആത്മബോധം കണ്ടെത്താനും പ്രേരിപ്പിക്കുന്ന പ്രചോദനാത്മകമായ കൃതിയാണ് വിമനോപോസ്.

    Original price was: ₹299.00.Current price is: ₹239.00.
  • -20%

    ENTE PRANAYATHINTE RAJAKUMARIKKU

    പ്രണയം എന്നും പരിശുദ്ധിയോടെ വാഴ്ത്തപ്പെടുന്ന ഒരു മഹത്തായ അനുഭൂതിയാണ്. രണ്ടിൽ ഒരാളുടെ ഭ്രാന്ത് നിലയ്ക്കുമ്പോഴാണ് പ്രണയം മരിക്കുന്നത്. അതുപോലൊരു ഭ്രാന്തവും പരിശുദ്ധവുമായ പ്രണയകഥ ഒരു സിനിമാറ്റിക് ശൈലിയിലൂടെ സെബഫാത്തിമ എന്ന എഴുത്തുകാരി തൻ്റെ തൂലികയിൽ വിരിഞ്ഞ ‘എൻ്റെ പ്രണയത്തിൻ്റെ രാജകുമാരിക്ക്’ എന്ന നോവലിലൂടെ പറയുകയാണ്.
    തൻ്റെ വേദന നിറഞ്ഞ സാഹചര്യത്തിലും പഠനം എന്ന ആഗ്രഹവുമായി ഡൽഹിയിലേക്ക് പുറപ്പെടുന്ന ഷാരിക് എന്ന ഇരുപതുകാരൻ്റെ ജീവിതത്തിലേക്ക് പ്രതീക്ഷിക്കാതെ പ്രണയത്തിൻ്റെ സുഗന്ധവുമായി കടന്നുവന്ന ബൽക്കിസ് അമാൽ എന്ന മാലാഖയെ തേടിയുള്ള വർഷങ്ങളായുള്ള കാത്തിരിപ്പിൻ്റെയും കണ്ണുനീരിൻ്റെയും പ്രണയ യാത്രയാണ് ‘എന്റെ പ്രണയത്തിൻ്റെ രാജകുമാരിക്ക്’ എന്ന നോവലിൻ്റെ ഇതിവൃത്തം.

    Original price was: ₹299.00.Current price is: ₹239.00.
  • -20%

    Mahanagaram Sakshi Bombay Sathyakathakal

    ‘മുംബൈ’യ്ക്കു മുമ്പ്, വിയർപ്പും ചോരയും മണക്കുന്ന ഒരു ‘ബോംബെ’ ഉണ്ടായിരുന്നു. സ്വപ്നങ്ങൾ വില്പനയ്ക്കുവെച്ച ആ ‘ബഡാ ശഹറി’ലൂടെ, അടിയന്തരാവസ്ഥ മുതലിങ്ങോട്ടുള്ള മഹാനഗരത്തിന്റെ പ്രക്ഷുബ്ധകാലങ്ങളിലൂടെ, ഓർമഭാണ്ഡവും പേറി ഒരു എഴുത്തുകാരൻ സഞ്ചരിക്കുകയാണ്. ചെറിയൊരു പെട്ടിയുമായി ദാദർ സ്റ്റേഷനിൽ വന്നിറങ്ങിയ അന്നത്തെ യുവാവിനു പറയുവാനുള്ളത് പ്രവാസത്തിന്റെ കണ്ണീരും കിനാവും മാത്രമല്ല, ഒരു സിറ്റി ‘മാക്സിമം സിറ്റി’യായി പരിണമിച്ചതിന്റെ സത്യാവസ്ഥ കൂടിയാണ്. ധാരാവി ചേരി മുതൽ ബോളിവുഡ് സ്റ്റുഡിയോ ഫ്ലോർ വരെ, മുതലിയാരും മസ്താനും അടക്കിഭരിച്ച അണ്ടർവേൾഡ് മുതൽ സാധാരണക്കാർ ജീവിതം നൂറ്റെടുത്ത മില്ലുകൾ വരെ ഈ യാത്രാവഴിയിൽ തുറന്നിട്ടിരിക്കുന്നു. ഡ്രഗ് പുഷറെ മുതൽ ഡബ്ബാവാലിയെ വരെ ഈ തെരുവുകളിൽ നിങ്ങൾ കണ്ടെത്തും. മുംബൈക്കറുടെയും മദ്രാസിയുടെയും ജീവിതപ്പാളങ്ങളിലൂടെ തലങ്ങും വിലങ്ങും പായുകയാണ് ഈ ‘ബോംബെ എക്സ്പ്രസ്.

    Original price was: ₹290.00.Current price is: ₹232.00.
  • -20%

    SWETHANTHRA INDYA – VIMOCHANATHINTE VITHU

    “സ്വതന്ത്ര ഇന്ത്യ : വിമോചനത്തിന്റെ വിത്ത് ”
    ഇന്ത്യയിലെയും ലോകത്തെയും സമകാലിക വിഷയങ്ങളെ തന്മയത്വത്തോടെ സത്യസന്ധമായി അവതരിപ്പിക്കുന്ന ബഹു. ജോൺസൺ തേക്കടയിൽ അച്ചന്റെ “സ്വതന്ത്ര ഇന്ത്യ : വിമോചനത്തിന്റെ വിത്ത്” എന്ന പുസ്തകം, മഹത്തായ ഇന്ത്യാ ഭൂഖണ്ഡത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നതിന്, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യ പരിഷ്കരണം, മാനവികത, പ്രിന്റിങ്ങ് സാങ്കേതിക വിദ്യ, ഭാഷാ പരിഷ്കരണം തുടങ്ങി വിവിധ ഭൗതിക അധ്യാത്മീക മേഖലകളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച, ഇന്ത്യയിലെ മിഷനറിമാരുടെ തമസ്കരിക്കപ്പെടുന്ന ജീവിത കഥകളും മഹത്തായ സംഭാവനകളും വെളിച്ചത്തിലേക്ക് കൊണ്ടുവരുന്നതാണ്.

    -മാർ ഔഗിൻ കുര്യാക്കോസ്, മെത്രാപ്പൊലീത്ത.

    ഇന്ത്യയുടെ വിമോചന ചരിത്രത്തെ വ്യത്യസ്തമായ കാഴ്ചപ്പാടിൽ നോക്കിക്കാണുവാൻ ശ്രമിക്കുമ്പോൾ നിരവധി ചോദ്യങ്ങൾ ഉയർന്നു വരും. ചരിത്ര രചനയിലെ സാമ്പ്രദായിക രീതികൾ അവഗണിച്ചു കൊണ്ടാവുമ്പോൾ വിമർശകരുടെ നിര വർദ്ധിക്കുകയും ചെയ്യും. എങ്കിലും ചരിത്രകാരൻ തന്റെ മുന്നിൽ നിരന്നിരിക്കുന്ന തെളിവു സാമഗ്രികളുടെ പിൻബലത്തിൽ ശരിയായ ചരിത്രം സധൈര്യം രേഖീയമാക്കുമ്പോൾ അത് സ്വർഗ്ഗീയമായ ഒരു സുഖാനുഭൂതിയല്ല പ്രദാനം ചെയ്യുന്നത് മറിച്ച് സാമൂഹികമായ ഒരു കർത്തവ്യ നിർവഹണമായി തീരും…

    -ഡോ. വള്ളിക്കാവ് മോഹൻദാസ്.

    Original price was: ₹290.00.Current price is: ₹232.00.
  • -20%

    THARI

    നെല്ലിപ്പാടം എന്ന ഒരു ചെറിയ ഗ്രാമത്തിൽ അപ്രതീക്ഷിതമായി, ദുരൂഹസാഹചര്യത്തിൽ കണ്ടെത്തുന്ന ഒരു മൃതദേഹത്തിനെ ആസ്പദമാക്കിയാണ് നോവൽ വികസിക്കുന്നത്. ഇത്തരമൊരു സംഭവം ആദ്യമായി നടക്കുന്ന ആ ഗ്രാമത്തിലെ മനുഷ്യരുടെ സമാധാനം നഷ്ടമാകുന്നു. തുടർന്ന് നടക്കുന്ന അനേകം വിചിത്രമായ സംഭവങ്ങൾക്കൊടുവിൽ താരി എന്ന പെൺകുട്ടിയുടെ ദുരൂഹമായ മരണത്തിലേക്ക് കഥ നീങ്ങുന്നു. അവളുടെ മരണത്തിന് കാരണക്കാരായവർ ഒന്നൊന്നായി, ക്രൂരമായി കൊല ചെയ്യപ്പെടുന്നു. പ്രണയവും പ്രതികാരവും വിശ്വാസങ്ങളും ഇഴപിരിഞ്ഞുകിടക്കുന്ന ഒരു ഹൊറർ ത്രില്ലറാണ് താരി.

    Original price was: ₹280.00.Current price is: ₹224.00.
  • -20%

    KILA

    മലബാറിലെ മുസ്ലിം സ്ത്രീജീവിതത്തിൽ ഉണ്ടാവുന്ന അടിച്ചമർത്തലുകളും അവയ്ക്കെതിരേ പൊരുതി ജീവിതം കെട്ടിപ്പടുക്കുന്ന സേബ എന്ന യുവതിയുടെ ജീവിതവും പ്രമേയമാവുന്ന നോവലാണ് കിള. സേബയുടെ തിരിച്ചറിവുകളിലൂടെ, കാലാകാലങ്ങളിൽ മലബാറിലെ മുസ്ലിം സ്ത്രീകൾ നയിച്ചുപോന്ന ജീവിതങ്ങളും നോവലിൽ ചിത്രീകരിക്കപ്പെടുന്നു.
    Original price was: ₹280.00.Current price is: ₹224.00.
  • -20%

    COUNTRIES OF THE WORLD

    A mini encyclopedia to access pertinent and up-to-date information on all nations of the world. This book will be a valuable collection to people of all age group, as well as to libraries and information centers worldwide. For the common people it is a quick reference guide at the same time, for information seekers a mountain of information at one source.

    Original price was: ₹280.00.Current price is: ₹224.00.
  • -20%

    Choondayum Meenukalum

    ജീവിതത്തിന്റെ അസ്സൽ പകർപ്പുകൾ എന്നു വിശേഷിപ്പിക്കാവുന്ന കഥകൾ. വാർധക്യം പകരുന്ന കൊച്ചു കൊച്ചു സന്തോഷങ്ങളും ലഹരിച്ചുഴി തീർക്കുന്ന വലിയ വലിയ സങ്കടങ്ങളും ഒക്കെ മധുരവും കയ്പും പുരട്ടുന്ന രചനകൾ. കൂട്ടുകുടുംബത്തിലെ സ്വരച്ചേർച്ചയും സാമൂഹികമാധ്യമങ്ങളിലെ ശബ്ദകോലാഹലവുമെല്ലാം ഈ കഥാന്തരീക്ഷത്തിൽ പ്രതിധ്വനികളോടെ നിറയുന്നു. ശവം കുമാരനും കൊച്ചമ്മാവനും പോലെയുള്ള കഥാപാത്രങ്ങളുടെ അത്വന്തം സങ്കീർണമായ മനോവ്യാപാരങ്ങൾ വായനക്കാരെ ഒരു പ്രഹേളികയായി പിന്തുടരും.

    Original price was: ₹260.00.Current price is: ₹208.00.
  • -20%

    THARKKITHA BHOOTHAKALAM

    കേരളത്തിലെ ദലിത് സമൂഹങ്ങളുടെ ചരിത്രം, ഓർമ്മകൾ, ബൗദ്ധിക വ്യവഹാരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഒരുകൂട്ടം വിമർശനാത്മക ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. മനുഷ്യന്റെ അന്തസ്സ്, അംഗീകാരം, സ്വയം ആവിഷ്കരണം എന്നീ സങ്കല്പനങ്ങളെ കേന്ദ്രത്തിൽ നിർത്തിക്കൊണ്ടുള്ളതാണ് ഇതിലെ ഓരോ ലേഖനങ്ങളും. ദലിത് പഠനങ്ങൾ, കീഴാള ചരിത്രരചന, ദക്ഷിണേഷ്യയിലെ ഓർമ്മയുടെ രാഷ്ട്രീയം തുടങ്ങി വിദ്യാർത്ഥികൾക്കും ചരിത്രഗവേഷകർക്കും വായനക്കാർക്കും ഒരുപോലെ മുതൽക്കൂട്ടായിരിക്കുന്ന പുസ്തകം.
    Original price was: ₹260.00.Current price is: ₹208.00.
  • -20%

    Irakal

    അക്കാദമിക വനങ്ങളായി പരിണമിച്ചുകൊണ്ടിരിക്കുന്ന കലാലയങ്ങളുടെ ഒരു പരിച്ഛേദമാണ് ഈ നോവൽ വരച്ചിടുന്നത്. കോളേജധ്യാപകർ മുതൽ വലിയ വിദ്യാഭ്യാസമൊന്നുമില്ലാത്ത തനി നാടൻ മനുഷ്യന്മാർ വരെയുള്ള, പലതരം പശ്ചാത്തലങ്ങളിൽനിന്നുള്ള വൈവിധ്യമാർന്ന ഒട്ടേറെ കഥാപാത്ര ങ്ങളുടെ സാന്നിധ്യവും, അവരെ സൃഷ്‌ടിക്കുന്നതിൽ നോവലിസ്‌റ്റ് കാണിച്ച അസാമാന്യമായ മിടുക്കും, അവർ സംസാരിക്കുന്ന പലതരം നാട്ടുഭാഷകളും, ഉടനീളം ചിതറിക്കിടക്കുന്ന സൂക്ഷ്‌മനർമ്മവും ആക്ഷേപഹാസ്യ ശകലങ്ങളും ഈ നോവലിനെ ഏറെ വശ്യവും വായനാസുഖം നൽകുന്നതുമാക്കുന്നു. സവിശേഷമായ ആഖ്യാനശൈലികൊണ്ടുകൂടി ഏറെ ശ്രദ്ധേയമാണ് ഈ നോവൽ.
    -ഡോ. പി.കെ. പോക്കർ

    2024-ലെ തുളുനാട് അവാർഡ് നേടിയ കൃതി

    Original price was: ₹250.00.Current price is: ₹200.00.
  • -20%
    Lalitha Yoga

    Lalitha Yoga

    യോഗയിലൂടെ സംതൃപ്ത ജീവിതം നയിക്കുന്ന ദമ്പതി കളാണ് സുമ പിള്ളയും രാജേന്ദ്രൻ പിള്ളയും. ആരോഗ്യ സംരക്ഷണം തന്നിൽതന്നെ നിക്ഷിപ്തമായിരിക്കുന്നുവെന്ന ബോധം പകർന്നുനൽകുകയാണ് ലളിതയോഗയിലൂടെ. സമ്പൂർണ ആരോഗ്യം നിലനിർത്താനുതകുന്ന ജീവിയോപാധിയാണ് യോഗ. യോഗാജീവിതശൈലിയിൽ സഞ്ചരിക്കാൻ അഭ്യസിക്കുന്നതോടെ പ്രകൃതിയോടിണങ്ങി പ്രപഞ്ചസേവകരായി ആത്മീയോന്നതിയിലെത്തുന്നു യോഗികൾ. അഹത്തെ അറിയാൻ കഴിയുന്ന ശാസ്ത്രീയ പ്രായോഗിക തീർഥയാത്രയാണ് യോഗ.

    Original price was: ₹250.00.Current price is: ₹200.00.
  • -20%

    Marachottile Veyilcheelukal

    വയനാട്ടിലെയും ഉത്തരേന്ത്യന്‍ നാടുകളിലേയും അമേരിക്കന്‍ ഐക്യനാടുകളിലേയും പര്യടനങ്ങള്‍ക്കിടയില്‍ വത്സല ചിന്തിയെടുത്ത അനുഭവത്തിന്റെ ചീളുകള്‍.
    എഴുത്തിന്റെ ദേശം, എഴുത്തിന്റെ സൗഹൃദം, എഴുത്തിന്റെ നിയോഗം എന്നിങ്ങനെ മൂന്നുതലങ്ങളിലായി ഈ വെയില്‍ച്ചീളുകള്‍ പ്രത്യക്ഷപ്പെടുന്നു.
    വയനാടന്‍ കാടുകളിലെ ആദിവാസികള്‍ക്കിടയിലെ ജീവിതാനുഭവങ്ങളാണ് ‘എഴുത്തിന്റെ ദേശ’ത്തില്‍.
    എഴുത്തു ജീവിതവുമായിട്ടിടപഴകുകയും സര്‍ഗ്ഗാത്മകതയുടെ അനുഭവപാഠങ്ങള്‍ കൈമാറുകയും ചെയ്ത യശ്വസികളായ ഏതാനും എഴുത്തുകാരെക്കുറിച്ചുള്ള ഓര്‍മ്മകളാണ് ‘എഴുത്തിന്റെ സൗഹൃദം’
    സമൂഹത്തിന്റെ പരിവര്‍ത്തനത്തിനും പുരോഗമനത്തിനും വേണ്ടിയുള്ള വത്സലയുടെ പിടച്ചിലുകള്‍ എഴുത്തായും പ്രവൃത്തിയായും പരിണമിക്കുന്ന കാഴ്ച ‘എഴുത്തിന്റെ നിയോഗ’ത്തില്‍ കാണാം.
    വിശ്വമാനവികതയെ സ്വപ്നം കാണുന്ന ഒരെഴുത്തുകാരി ഈ വെയില്‍ച്ചീളുകള്‍ക്കിടയില്‍ നിന്നും എഴുന്നേറ്റു വരുന്നു.

    Original price was: ₹240.00.Current price is: ₹192.00.
  • -20%

    Game of the Ghost

    അതെ… ആ ശബ്ദം എനിക്കിപ്പോൾ വ്യക്തമായി കേൾക്കാം.

    ഞാൻ സർവശക്തിയുമെടുത്ത് കല്ലറയുടെ മുടിക്കല്ല് തള്ളിനീക്കാൻ ശ്രമിച്ചു. പക്ഷേ… വൈകിപ്പോയി! അപ്പോഴേക്കും, കൈയിലൊരു പിക്കാസുമായി സെമിത്തേരിയുടെ

    ഇരുളിൽനിന്നും ഒരു രൂപം എന്റെ കുഴിമാടത്തിന് തൊട്ടടുത്തെത്തിക്കഴിഞ്ഞിരുന്നു. ‘പ്രേതങ്ങളുടെ കൊലയാളി’ ക്കു ശേഷം വാസ് ബ്രദേഴ്സ് രചിച്ച രക്തമുറയുന്ന ഹൊറർ ത്രില്ലർ!

    Original price was: ₹240.00.Current price is: ₹192.00.
  • -20%

    തിരക്കഥാകൃത്തും കഥാകൃത്തുമായ പി.എസ്. റഫീഖിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം. പത്മരാജൻ സ്മൃതിപുരസ്കാരം നേടിയ ഇടമലയിലെ യാക്കോബ് അടക്കം പതിനൊന്നു ചെറുകഥകൾ.

    Original price was: ₹220.00.Current price is: ₹176.00.