-
Sundaraveedhikal
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.പാലക്കാട് ജില്ലയിലെ കോതച്ചിറ ഗ്രാമത്തിൽ തുടങ്ങിയ ജീവിതയാത്രയിലെ വഴിത്തിരിവു കളെക്കുറിച്ചാണ് എഴുത്തുകാരൻ ഈ ആത്മകഥയിൽ പറയുന്നത്. നാട്ടിലെ ഒറ്റയടിപ്പാതകളിലൂടെയും മറുനാട്ടിലെ നെടുമ്പാതകളിലൂടെയും ഈ സഞ്ചാരം നീളുകയാണ്. ഏഴു പതിറ്റാണ്ടുകൾക്കു മുൻപ് നമ്മുടെ നാട്ടിൽ നിലനിന്നിരുന്ന സാമൂഹികവ്യവസ്ഥിതികളും കേരള ജനതയുടെ പൊതുശീലങ്ങളും ഈ താളുകളിൽ കാണാം. ഗുരുവായൂർ പത്മനാഭൻ തുടങ്ങി അക്കാലത്തെ ഗജവീരന്മാരുടെ വിശേഷങ്ങളും ആന ചികിത്സയുടെ വിശദാംശങ്ങളും അറിയാം. കുടാതെ, ഉദ്യോഗത്തിന്റെ ഭാഗമായി എം. രാമസുന്ദരൻ സന്ദർശിച്ച വടക്കേ ഇന്ത്യയിലെ ചമ്പൽ ഗ്രാമങ്ങളുടെ നേർചിത്രവും അവിടെ നിന്നുള്ള നേരനുഭവങ്ങളും.
-
Mahanagaram Sakshi Bombay Sathyakathakal
₹290.00Original price was: ₹290.00.₹232.00Current price is: ₹232.00.‘മുംബൈ’യ്ക്കു മുമ്പ്, വിയർപ്പും ചോരയും മണക്കുന്ന ഒരു ‘ബോംബെ’ ഉണ്ടായിരുന്നു. സ്വപ്നങ്ങൾ വില്പനയ്ക്കുവെച്ച ആ ‘ബഡാ ശഹറി’ലൂടെ, അടിയന്തരാവസ്ഥ മുതലിങ്ങോട്ടുള്ള മഹാനഗരത്തിന്റെ പ്രക്ഷുബ്ധകാലങ്ങളിലൂടെ, ഓർമഭാണ്ഡവും പേറി ഒരു എഴുത്തുകാരൻ സഞ്ചരിക്കുകയാണ്. ചെറിയൊരു പെട്ടിയുമായി ദാദർ സ്റ്റേഷനിൽ വന്നിറങ്ങിയ അന്നത്തെ യുവാവിനു പറയുവാനുള്ളത് പ്രവാസത്തിന്റെ കണ്ണീരും കിനാവും മാത്രമല്ല, ഒരു സിറ്റി ‘മാക്സിമം സിറ്റി’യായി പരിണമിച്ചതിന്റെ സത്യാവസ്ഥ കൂടിയാണ്. ധാരാവി ചേരി മുതൽ ബോളിവുഡ് സ്റ്റുഡിയോ ഫ്ലോർ വരെ, മുതലിയാരും മസ്താനും അടക്കിഭരിച്ച അണ്ടർവേൾഡ് മുതൽ സാധാരണക്കാർ ജീവിതം നൂറ്റെടുത്ത മില്ലുകൾ വരെ ഈ യാത്രാവഴിയിൽ തുറന്നിട്ടിരിക്കുന്നു. ഡ്രഗ് പുഷറെ മുതൽ ഡബ്ബാവാലിയെ വരെ ഈ തെരുവുകളിൽ നിങ്ങൾ കണ്ടെത്തും. മുംബൈക്കറുടെയും മദ്രാസിയുടെയും ജീവിതപ്പാളങ്ങളിലൂടെ തലങ്ങും വിലങ്ങും പായുകയാണ് ഈ ‘ബോംബെ എക്സ്പ്രസ്.
-
Pithrusayoojyam
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.“ഏതു പത്രപ്രവർത്തകന്റെയും ജീവിതത്തിൽ സംഭവിക്കാവുന്ന കാര്യങ്ങൾ അല്ല, എന്നെ സംബന്ധിച്ചിടത്തോളം, ഈ പുസ്തകത്തെ ഹൃദ്യമാക്കുന്നത്. അനന്വയം എന്നുമാത്രം പറയാവുന്ന ഒരു സംഭവം ഗ്രന്ഥകാരൻ പകർന്നുനൽകുന്നു. അവിശ്വസനീയമായ അത്തരം ഒരനുഭവത്തിലൂടെ കടന്നുപോന്ന ഏകവ്യക്തി ശ്രീ. മോഹൻദാസാവും, ഈ ലോകത്തിൽ…
വിവിധ ജനപദങ്ങളിലൂടെ മനസ്സുകൊണ്ട് ഒരു യാത്ര നടത്താൻ, ഇടയ്ക്ക് ഉത്സാഹത്തോടെ കുതിക്കാനും മറ്റുചില നിമിഷങ്ങളിൽ അമ്പരന്നു നിൽക്കാനും, മനുഷ്യൻ എന്ന ജീവിയെ ദയയോടും സ്നേഹത്തോടും കൂടി കാണുവാനും ഈ കുറിപ്പുകൾ നമ്മെ സഹായിക്കും എന്നാണ് എന്റെ വിശ്വാസം…
ഈ പുസ്തകം സ്പർശിക്കുമ്പോൾ നിങ്ങൾ ഒരു മനുഷ്യനെയാണ് സ്പർശിക്കുന്നത്, ജഡമായ അക്ഷരക്കൂട്ടത്തെയല്ല…
-അവതാരികയിൽ പ്രൊഫ. എസ്.കെ. വസന്തൻ
-
Paadi Marayunna Kilikal
₹170.00Original price was: ₹170.00.₹136.00Current price is: ₹136.00.വളരെ സാധാരണക്കാരായ ചില മനുഷ്യരുടെ നിറപ്പകിട്ടില്ലാത്ത ജീവിതങ്ങളും, അവ പ്രദാനം ചെയ്ത അനുഭവങ്ങളുമാണ് ഈ പുസ്തകത്തിന്റെ പ്രമേയം. ഒരായുഷ്ക്കാലത്തെ വൈവിധ്യപൂർണ്ണമായ ജീവിതാനുഭവങ്ങളുടെ പിൻബലത്തോടെ ഉരുത്തിരിയുന്ന ചിന്തകൾ ഈ രചനയെ ഗൗരവമുള്ളതാക്കിത്തീർക്കുന്നു. എത്ര സ്വാഭാവികമായും സന്ദർഭാനുസാരിയുമായിട്ടാണ് ഈ കുറിപ്പുകളിൽ വലിയ ചിന്തകൾ മിന്നൽപോലെ കടന്നുവരുന്നത്. അതേസമയം നിരുപദ്രവവും നിഷ്കളങ്കവുമായ നർമ്മം പല അവസരങ്ങളെയും വ്യക്തികളെയും അവിസ്മരണീയമാക്കുന്നുമുണ്ട്. രമണമഹർഷിയെക്കുറിച്ചുള്ള ആഖ്യാനം വളരെ ഗൗരവത്തോടെ കാണേണ്ട ഒന്നാണ്. ഒന്നാംസ്വാതന്ത്ര്യസമരമെന്നു വിശേഷിപ്പിക്കാവുന്ന “വെല്ലൂർ കലാപ’ത്തെപ്പറ്റിയുള്ള ലേഖനവും വേറിട്ടുനിൽക്കുന്നു.
– ഡോ. എസ്.കെ. വസന്തൻ
-
Adaruvan Vayya Nin Hridayathil Ninnu
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.സ്നേഹപാശം നാമോരോരുത്തരേയും എത്രമേൽ തീവ്രമായി ബന്ധനസ്ഥരാക്കുന്നു എന്നതിന്റെ സാക്ഷ്യമാണ്, ഒരു സ്ത്രിയുടെ ഭാര്യയുടെ അമ്മയുടെ അധ്വാപികയുടെ ഈ ഓർത്തുണ്ടുകൾ. ”മനസ്സ് നിനക്കും രക്തം അവനും ഹൃദയം മറ്റുള്ളവർക്കും പകുത്തുനൽകിയ ഒരുവളുടെ വ്യസനങ്ങൾ. നരച്ച ആകാശത്തിനു താഴെ ഒറ്റയ്ക്കു പാടുന്ന ചിറകറ്റ കുയിലിന്റെ സങ്കടപ്പാട്ടുകൾ. വിഷാദത്തിനും വിഭ്രാന്തിക്കും ഇടയിൽ പെൻഡുലം പോലെ ആടിയ ജീവിതത്തെ കരുണകൊണ്ട് സൗഖ്യപ്പെടുത്തിയ മനുഷ്വർക്കുള്ള സ്തുതി ഈ കുമ്പസാരക്കുട്ടിൽ ഉയരുന്നുണ്ട്. നന്ദി എന്ന വാക്കാണ് ഈ ശബ്ദസാഗരത്തിന്റെ തിരയൊച്ചയാകുന്നത്.
-
AMMASATHYAM
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.“അനന്തുവിന്റെ ജീവിതത്തിന്റെ സരസമായ ഹാസ്യത്തിൽ പൊതിഞ്ഞ ഒരു ജേർണൽ കൂടിയാണീ കഥകൾ. അതിൽ സന്തോഷമുണ്ട്, ദുഃഖമുണ്ട്, ആശങ്കകളുണ്ട്, മണ്ടത്തരങ്ങളുണ്ട്, കൗശലമുണ്ട്. അതിലുപരി ഒരുപാട് സ്നേഹമുണ്ട്.”
അവതാരികയിൽ ആനന്ദ് മധുസൂദനൻ
നർമഭാവനയുടെ പഞ്ചാരപ്പാനിയിൽ മുക്കി അനുഭവസത്യത്തിന്റെ തെളിവെയിലിൽ ഉണക്കിയ ഒരുകൂട്ടം ഓർമകൾ. സ്കൂളും വീടും ഓഫീസും കോടതിയും തുടങ്ങി വ്യത്യസ്തങ്ങളായ ജീവിതായോധനരംഗങ്ങളിൽ – ‘കലാപമേഖല’ കളിൽ – ഈ എഴുത്തുകാരന്റെ വക്രദൃഷ്ടി പതിയുന്നു. ‘അമ്മയാണെ സത്യം’ എന്ന ആണയിടലോടെയാണ്, പലവിധ കേസുകെട്ടുകൾ തൂക്കിപ്പിടിച്ചുള്ള അനന്തഗോപന്റെ ഈ നെട്ടോട്ടം.
-
THE SPACE BETWEEN FINGERS
₹360.00Original price was: ₹360.00.₹288.00Current price is: ₹288.00.To my mind, The Space Between Fingers evokes a memory of Ritwik Ghatak’s film Subarnarekha and on the river bank Sita singing Aaj ki anando. Sitting behind her is Abhiram and between his fingers the sand keeps slipping. In his innate svabhava, Pra-deepa, the lamp, spread joy, the bliss, our world is in search of.
-AMRIT GANGAR
-
SUBASHITHANGAL
₹210.00Original price was: ₹210.00.₹168.00Current price is: ₹168.00.“മാങ്ങാട് രത്നാകരന്റെ രണ്ടുമിനിറ്റ് നുഡിൽസിനു മുന്നിലാണു നമ്മൾ. ഇതിലെ ഒരു രചനയുടെയും രുചിനുണയാൻ രണ്ടുമിനിറ്റിൽ കൂടുതൽ വേണ്ട… ഒരു സംഗതി കൈയിൽ കിട്ടിയാൽ അതു ഭയങ്കര ഇഫക്ടോടെ പറഞ്ഞു ഫലിപ്പിക്കാൻ രത്നാകരനുള്ള കഴിവ് അപാരമാണ്… ഗംഭീരം രത്നാകരലു, ഞങ്ങൾ അടുത്ത പുസ്തകത്തിനായി കാത്തിരിക്കുന്നു.” -തോമസ് ജേക്കബ്
ഇന്ത്യൻ സാഹിത്യത്തിലെയും ധർമശാസ്ത്രത്തിലെയും ഒരു വിശേഷശാഖയാണു സുഭാഷിതങ്ങൾ. ആകാശവാണിയിലൂടെയും നമ്മുടെ കാതുകൾ സുഭാഷിതങ്ങൾ കേട്ടു തഴമ്പിച്ചു. സുഭാഷിതങ്ങൾ എന്ന ഈ പുസ്തകത്തിലെ സുഭാഷിതങ്ങളുടെ വരവ് മറ്റൊരു വഴിക്കാണ്. പേരു പക്ഷേ, അതുതന്നെ, സുഭാഷിതങ്ങൾ.
-
Kambilikandathe Kalbharanikal
₹300.00Original price was: ₹300.00.₹240.00Current price is: ₹240.00.തികച്ചും പ്രതികൂലമായ ചുറ്റുപാടുകളില്‍ വളര്‍ന്ന നിര്‍ദ്ധനനും നിരാലംബനുമായ ഒരു ബാലന് ജീവിതപ്പടവുകള്‍ കയറാനായത് നിരന്തരോത്സാഹത്തോടൊപ്പം ജീവിതമൂല്യങ്ങള്‍ മുറുകെപ്പിടിച്ചതുകൊണ്ടാണ്. അമ്മയുടെ വാക്കനുസരിച്ച് കരപിടിച്ചപ്പോള്‍ ബാബു തന്റെ പിന്‍ഗാമികള്‍ക്കുവേണ്ടി വെള്ളത്തിലേക്കു തള്ളിവിട്ട ചങ്ങാടമാണ് ഈ ഓര്‍മ്മപ്പുസ്തകമെന്നു പറയാം. ചുറ്റിലും നിന്ന് ലഭിച്ച അവജ്ഞയും അവഹേളനങ്ങളും അവഗണനകളും അവിശ്വസനീയമാംവിധം മറികടന്നതിന്റെ ജീവിതരേഖയാണ് ഈ പുസ്തകം.
-അഷ്ടമൂര്ത്തിആഞ്ഞുകൊത്തുന്ന അനുഭവങ്ങളുടെ പുസ്തകം.
-
Gene machine
₹420.00Original price was: ₹420.00.₹336.00Current price is: ₹336.00.റൈബോസോമിന്റെ അങ്ങേയറ്റം സങ്കീര്‍ണ്ണമായ ഘടന അനാവരണം ചെയ്യാനുള്ള മത്സരത്തിന്റെ, ജീവന്റെതന്നെ പുറകിലുള്ള പുരാതനമായ പ്രഹേളികയുടെ ഉത്തരം കണ്ടെത്താനുള്ള അടിസ്ഥാനപരമായ മുന്നേറ്റത്തിന്റെ കഥയാണ് വെങ്കി രാമകൃഷ്ണന്‍ പറയുന്നത്. ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള ഒരാളുടെ വീക്ഷണമായ ജീന്‍ മെഷീന്‍, രാമകൃഷ്ണന്റെ ജൈവശാസ്ത്ര ലാബിലെ തപ്പിത്തടഞ്ഞുള്ള ആദ്യത്തെ പരീക്ഷണത്തില്‍നിന്ന് ആധുനിക ശാസ്ത്രത്തിന്റെ മുന്‍നിരയില്‍ നടക്കുന്ന ശക്തമായ മത്സരത്തിന്റെ കേന്ദ്ര സ്ഥാനത്തേക്കുള്ള അസാധാരണമായ യാത്ര വിവരിക്കുന്നു.
-
AZHICHUKALAYANAVATHE AA CHILANKAKAL
₹210.00Original price was: ₹210.00.₹168.00Current price is: ₹168.00.ഒരു സ്വപ്നസഞ്ചാരിണിയുടെ ഓര്‍മകള്‍ നീലലോഹിതങ്ങളായി വിടര്‍ന്നതാണ് ഈ പുസ്തകം. കാലം പുളിപ്പിച്ച സുഗന്ധവീഞ്ഞിന്റെ കല്‍ഭരണി; ഋതുഭേദങ്ങള്‍ക്കൊന്നും പായല്‍പടര്‍ത്തുവാനാകാത്ത ശിലാലിഖിതം. സ്മൃതിയുടെ വഴുക്കുന്ന നെടുവരമ്പിലൂടെയുള്ള എഴുത്തുകാരിയുടെ ഈ തനിച്ചുനടത്തത്തില്‍, മനുഷ്യരും പുസ്തകങ്ങളും പാട്ടുകളുമൊക്കെ കൂടെ നടക്കുന്നു; ജീവിക്കാനും മരിക്കാനും ആവേഗമേകുന്നുവെന്ന പ്രേരണാകുറ്റം ഏറ്റെടുത്തുകൊണ്ട്. മൗനം ഉറഞ്ഞുകിടക്കുന്ന പ്രശാന്തതടാകത്തില്‍ – വെള്ളിമീന്‍ചാട്ടംപോലെ – ഈ ഓര്‍മകള്‍ സന്തോഷത്തിന്റെ, സന്താപത്തിന്റെ, സംഭ്രാന്തിയുടെ ഓളങ്ങള്‍ ഉയര്‍ത്തുന്നു. മറവിയുടെ തിമിരപ്പാട മൂടി കാഴ്ച മങ്ങിത്തുടങ്ങുന്ന മിഴികളിലേക്ക് ആര്‍ത്തിരമ്പിവന്ന ഒരു മിന്നാമിന്നിക്കൂട്ടമാണ് ഈ താളുകളില്‍ നറുവെട്ടം പൊഴിക്കുന്നത്.
-
ORU C.B.I. RAIDKURIPPU
₹300.00Original price was: ₹300.00.₹240.00Current price is: ₹240.00.പട്ടക്കാരനാകാന്‍ പോയി പട്ടാളക്കാരനായ ഒരുവന്റെ ആത്മകഥയില്‍നിന്നുള്ള ചില ഏടുകളാണ് ഈ പുസ്തകത്തില്‍. എയര്‍ഫോഴ്സിലും കസ്റ്റംസിലും വര്‍ഷങ്ങള്‍ നീണ്ട ഉദ്യോഗപര്‍വവും, ചോക്കുപൊടി പുരണ്ട അധ്യാപനകാണ്ഡവുമൊക്കെ ഉള്ളടക്കമാകുന്ന താളുകള്‍. ആത്മവിശ്വാസവും ദൈവവിശ്വാസവും വഴികാട്ടിയ ഒരു യാത്രികന്റെ പാദമുദ്രകള്‍ ഈ ‘ലൈഫ്സ്റ്റോറി’കളില്‍ പതിഞ്ഞിരിക്കുന്നതു കാണാം. ഞാനെന്ന ഭാവത്തിന്റെ ഭാരമേറ്റാതെ, ഇവിടെ അത്ഭുത സമൃദ്ധമായ ഒരു ജീവിതം എഴുതപ്പെട്ടിരിക്കുന്നു. നര്‍മവും കുസൃതിയും മധുരത്തരികള്‍ വിതറിയ ഈ ‘ജീവിതപലഹാരം’ ആസ്വദിക്കുമ്പോള്‍ ‘ഇടയ്ക്ക് കണ്ണീരുപ്പും’ രുചിച്ചേക്കാം. കൈക്കൂലിക്കേസ് പ്രതി’ പുല്ലാട്ടിനും ‘ചൂതാട്ടക്കാരന്‍’ പുല്ലാട്ടിനും ‘പുല്ലാട്ട് രാമകൃഷ്ണനു’മൊക്കെ അപ്പുറം, ഇതില്‍ മിഴിവാര്‍ന്നുനില്‍ക്കുന്നത് മനുഷ്യനെ അറിയുന്ന, സ്‌നേഹിക്കുന്ന ഒരു പുല്ലാട്ടാണ്.
-
AVASANATHE SAKSHIKAL
₹480.00Original price was: ₹480.00.₹384.00Current price is: ₹384.00.നോബല്‍ ജേതാവായ എഴുത്തുകാരിയില്‍നിന്നുള്ള ഈ പുസ്തകം സഹനത്തിന്റെ ഒരു മ്യൂസിയമാണ് – രണ്ടാം ലോകമഹായുദ്ധകാലത്തു ജീവിച്ച 101 അശരണബാല്യങ്ങളുടെ ദൃക്സാക്ഷിവിവരണം. യുദ്ധം ഉറ്റവരെ കൊന്നൊടുക്കിയതിന്റെ, ജന്മഗൃഹം ചുട്ടെരിച്ചതിന്റെ, അനാഥാലയത്തില്‍ തള്ളിയതിന്റെ, പട്ടിണിയാല്‍ വലച്ചതിന്റെ, രക്തം ഊറ്റിയെടുത്തതിന്റെ, അടിമയായി വിറ്റതിന്റെ ഒക്കെ കണ്ണീരുണങ്ങിപ്പിടിച്ച നേര്‍സാക്ഷ്യങ്ങള്‍. ഉടലിലും മനസ്സിലും യുദ്ധം ചോരയും ചലവും പൊടിയുന്ന ഉണങ്ങാവ്രണങ്ങള്‍ കൊത്തിയവര്‍ ഇവിടെ സംസാരിക്കുകയാണ്; തകര്‍ന്നടിഞ്ഞ കുട്ടിത്തത്തെപ്പറ്റി, അപഹരിക്കപ്പെട്ട പാവകളെപ്പറ്റി. ഒരു ”നശിച്ച” കാലം അവര്‍ക്കു ‘സമ്മാനിച്ച’ ഈ യാതനാനുഭവങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ആരും ചോദിച്ചുപോകും, ”ദൈവം ഇതെല്ലാം കാണുന്നുണ്ടായിരുന്നോ?”
-
Chila Silkian Ninavukal
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.ഇന്നലെകളുടെ വിലാസത്തില്‍ പോസ്റ്റുചെയ്ത, ചിരിയൊച്ചകളും കണ്ണീര്‍ക്കണങ്ങളും അടക്കംചെയ്ത ഒരു നീലലക്കോട്ടാണ് ഈ പുസ്തകം. പട്ടുപോലെ നനുനനുത്ത ആത്മരേഖകള്‍. ‘എത്രയും സ്നേഹം നിറഞ്ഞ’ സ്മരണകള്‍ക്ക് ഒരു എഴുത്തുകാരന്‍ നല്കുന്ന ഹൃദയചുംബനം. കടിഞ്ഞൂല്‍പ്രണയകഥയില്‍നിന്ന് ഇറങ്ങിവന്ന ജീവിതനായിക മുതല്‍ ‘ഒരു ചാണ്‍ കയറിന്‍തുമ്പില്‍’ കദനഭാരം ഇറക്കിവച്ച സിനിമാനായിക വരെ ഈ ഓര്‍മവഴിയുടെ പാര്‍ശ്വത്തിലുï്. ഈ നിനവുകളില്‍ പി. പത്മരാജനും പി. കുഞ്ഞിരാമന്‍നായരും ‘അന്ധകാരാദ്രിക്കുമപ്പുറം’ നിന്ന് അതിഥികളായെത്തുന്നു. മുകുന്ദന്റെ ദല്‍ഹിയിലേയും ശ്രീപത്മനാഭന്റെ തിരുവനന്തപുരത്തേയും വഴികളും നമ്പൂതിരിയുടെ വരകളും ഈ സ്മൃതിദര്‍പ്പണത്തില്‍ തെളിയുന്നു.
-
Velliankallile Thumpikal
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.ഒരു വീടിന്റെ തൊടിയും പരിസരവും ഇങ്ങനെ ജൈവമായിത്തീരുന്നതും പ്രകൃതിയും ജീവജാലങ്ങളും സംസാരിക്കുന്നതും ഒരു കവിയുടെ അസാധാരണമായ ഭാവനയോടെയാണ് ഈ കുറിപ്പില്‍ നിബന്ധിച്ചിരിക്കുന്നത്. നര്‍മ്മബോധവും കാവ്യാത്മകതയും സൂക്ഷ്മനിരീക്ഷണവും നിറഞ്ഞതാണ് ഈ കുറിപ്പുകളില്‍ അധികവും. മോഹനചന്ദ്രന്‍ എന്ന വ്യക്തിയുടെ അഹംഭാരത്തേക്കാള്‍ ചുറ്റുപാടുകളുടെ സൗന്ദര്യവും ജീവിതവും താന്‍ കടന്നുപോന്ന വഴികളിലെ സാംസ്‌കാരികനിമിഷങ്ങളും ഹൃദയത്തില്‍ തട്ടുംവിധം അവതരിപ്പിച്ചിരിക്കുകയാണ് ഇവയില്‍.ആറ്റിത്തെളിഞ്ഞ മലയാള ഭാഷയിലാണ് ഈ കുറിപ്പുകള്‍ എഴുതപ്പെട്ടിരിക്കുന്നത്.എന്നുമാത്രമല്ല, അനാവശ്യ വലിച്ചുനീട്ടലുകളില്ലാതെ ഏറ്റവും കുറുകിയ ഭാഷയില്‍ അനുവാചകന് തന്റെ അനുഭവം പകര്‍ന്നുകൊടുക്കാനും അദ്ദേഹത്തിനു കഴിയുന്നുണ്ട്. വലിയ മഴകള്‍ പെയ്തുകഴിഞ്ഞ് മരം പെയ്യുന്നതിന്റെ അനുഭവംപോലെ നിരന്തരപരിണാമങ്ങള്‍ക്ക് വിധേയമായിരുന്ന ആറിലേറെ പതിറ്റാണ്ടുകളുടെ അനുഭവസമ്പത്ത് വരുംതലമുറകള്‍ക്കുവേണ്ടി ശേഖരിച്ചും സൂക്ഷിച്ചും വെക്കേണ്ടത് ഇത്തരം കാലസംക്രമണങ്ങളില്‍ അനിവാര്യമായ ഒന്നാണ്.
– ആലങ്കോട് ലീലാകൃഷ്ണന്‍ -
BHOOTHANAGARAM
₹240.00Original price was: ₹240.00.₹192.00Current price is: ₹192.00.നടന്ന വഴികളിലൂടെയും നെയ്‌തെടുത്ത വരികളിലൂടെയുമുള്ള പ്രിയകഥാകാരന്റെ അനുയാത്രയാണിത്. സരളമെങ്കിലും സൂക്ഷ്മവും ശില്പചാരുതയാര്‍ന്നതുമായ ഒരു ഭാഷ ഈ യാത്രയ്ക്കു വാഹനമായിരിക്കുന്നു. അതിലൂടെ അനുഭവങ്ങളുടെ മഞ്ഞും മഴയും വെയിലുമെല്ലാം മാറിമാറിവരുന്ന സവിശേഷമായൊരു കാലാവസ്ഥ ഉരുവംകൊള്ളുകയാണ്.
മനുഷ്യജീവിതത്തിന്റെ വൈകാരികചരിത്രമായി സാഹിത്യത്തെ പ്രതിഫലിപ്പിക്കുന്ന ഇരുപതു ലേഖനങ്ങളുടെ സമാഹാരം. എഴുത്തിലൂടെ, വായനയിലൂടെ, സഞ്ചാരങ്ങളിലൂടെയുമെല്ലാം ഓര്‍മകളുടെ ചില മുനമ്പുകളില്‍ വീണ്ടും വന്നുനില്ക്കുമ്പോഴുണ്ടാവുന്ന ഗൃഹാതുരത്വത്തെ ആവിഷ്‌കരിക്കുന്ന രചനകള്‍. -
Oro Chuvadilum Oro Vakkilum
₹160.00Original price was: ₹160.00.₹128.00Current price is: ₹128.00.നാസറിന്റെ ഓര്‍മക്കുറിപ്പുകള്‍ നമ്മുടെ പതിവ് ആത്മകഥാഖ്യാനങ്ങളില്‍നിന്ന് വേറിട്ടുനില്‍ക്കുന്നത് ആവിഷ്‌കാരത്തില്‍ പുലര്‍ത്തുന്ന സത്യസന്ധതകൊണ്ടാണ്. എഴുത്ത് സ്വന്തം ജീവിതത്തെക്കുറിച്ചാവുമ്പോള്‍ പലരും ചെന്നുചാടാറുള്ള കെണികളിലൊന്നും അദ്ദേഹം പെട്ടുപോകുന്നില്ല. പരാമര്‍ശിക്കപ്പെടുന്ന സംഭവങ്ങളുടെയെല്ലാം കേന്ദ്രസ്ഥാനത്ത് തന്നെത്തന്നെ പ്രതിഷ്ഠിക്കാനും മറ്റുള്ളവരെയെല്ലാം കേവലം കാഴ്ചക്കാരുടെ റോളിലേക്കു മാറ്റിനിര്‍ത്താനുമുള്ള ശ്രമങ്ങള്‍ ഇവിടെയില്ല. തന്റെ നാട്ടിന്‍പുറത്തും സ്‌കൂള്‍മുറ്റത്തും തൊഴിലിടങ്ങളിലും പരിചയപ്പെട്ടവരെയും താന്‍കൂടി ഭാഗഭാക്കായതോ ജീവിതത്തില്‍ വഴിത്തിരിവായതോ ആയ സംഭവങ്ങളെയും ആര്‍ഭാടരഹിതമായ ഭാഷയില്‍ തെല്ലൊരു നര്‍മം കലര്‍ത്തി പറഞ്ഞുപോവുകയാണ് അദ്ദേഹത്തിന്റെ രീതി. കൊച്ചു കൊച്ചു വാക്യങ്ങളില്‍ കാര്യങ്ങള്‍ കഴിയുന്നത്ര ലളിതമായി ആവിഷ് കരിക്കാനാണ് അദ്ദേഹത്തിനിഷ്ടം. അനാവശ്യമായ വച്ചുകെട്ടലോ സങ്കീര്‍ണതകളോ കാണാനില്ല. ഓജസ്സും തെളിച്ചവുമുള്ള ഗദ്യം എന്ന് ഒറ്റവാക്യത്തില്‍ അതിനെ വിശേഷിപ്പിക്കാം.
– ഡോ. ബാവ കെ. പാലുകുന്ന് -
Anushtana Sreshtan Doctor
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.വിദ്യാലയശിക്ഷണം ലഭിക്കാത്ത ക്ഷേത്ര ജീവനക്കാരനും കര്‍ഷകനും ആയ പിതാവ്, സമുദായത്തില്‍ ആദ്യമായി ആറാം ക്ലാസ്സുവരെ വിദ്യാലയശിക്ഷണം നേടിയ അമ്മ, സമുദായത്തില്‍നിന്ന് ആദ്യമായി എസ്.എസ്.എല്‍.സി. പാസ്സായി സര്‍ക്കാര്‍ ജോലി നേടിയ ജ്യേഷ്ഠസഹോദരി – ഇവരുടെ പരിചരണത്തില്‍ വളര്‍ന്നുവന്ന ഉണ്ണി എന്ന ശങ്കരന്‍കുട്ടി. കഠിനാധ്വാനം ചെയ്ത് പഠിച്ച് സമുദായത്തിലെ പ്രഥമ ഡോക്ടര്‍, സര്‍ജന്‍, ഒബ്സ്റ്റട്രീഷ്യന്‍, ഗൈനക്കോളജിസ്റ്റ് എന്നീ നിലകളില്‍ പേരെടുത്തു. 1971 മുതല്‍ ജന്മനാട്ടില്‍തന്നെ ഇരുപത്തൊമ്പതര വര്‍ഷം കേരള ഗവണ്‍മെന്റിന്റെ കീഴിലും, അര്‍ധശതകത്തിലേറെയായി ജന്മനാട്ടില്‍തന്നെ സഹോദരതുല്യരായ നാട്ടുകാര്‍ക്കും സേവനം ചെയ്തതിലെ / തുടരുന്നതിലെ ആത്മസംതൃപ്തിയാണ് ഈ ഓര്‍മക്കുറിപ്പുകളില്‍.
-
Viralppazhuthile aakaashangal
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.‘കേള്‍ക്കുന്നുണ്ട്. ഹൃദയത്തിന്റെ താളം!’
സേബയുടെ വാക്കുകള്‍. ഇതിലെ ഒരു ലേഖനത്തില്‍നിന്ന്.മനംകവരുന്ന ഈ കുറിപ്പുകള്‍ക്ക് ഏറ്റവും ഉചിതമായ വിശേഷണവും ഇതാണ്. മലയാളവും ഇംഗ്ലീഷും അനായാസം വഴങ്ങുന്ന, മനോഹരമായി എഴുതുകയും വരയ്ക്കുകയും ചെയ്യുന്ന സേബയുടെ ജീവിതവും കലാസപര്യയും അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. പരിമിതികളില്‍നിന്നു പറന്നുയരുന്ന ഈ കുറിപ്പുകള്‍ അവയിലെ സൗന്ദര്യാത്മകതകൊണ്ട് കണ്ണുകളെ ഈറനണിയിച്ചു. വീണ്ടും വീണ്ടും വായിപ്പിച്ചു.
ജോഹന്ന സ്പൈറിയുടെ ഹൈദി എന്ന പുസ്തകത്തിലെ, ക്ലാരയെ ഓര്‍മ വന്നു. ചക്രക്കസേരയിലെ സ്ഥിരം ഇരിപ്പില്‍നിന്ന്, എഴുന്നേറ്റു നടക്കാന്‍ കഴിവു നേടുന്ന ക്ലാര. ഇവിടെ, മനസ്സ് എന്ന മഹാശക്തിയെ മാത്രം മുറുകെ പിടിച്ച്, സേബ നടക്കുന്നു, പറക്കുന്നു- അക്ഷരങ്ങളിലൂടെയും വര്‍ണങ്ങളിലൂടെയുമുള്ള നിഷ്‌കളങ്കതയുടെ ഈ തീര്‍ഥയാത്രയേക്കാള്‍ വിശുദ്ധമായി, പ്രകാശഭരിതമായി മറ്റെന്തുണ്ട് ലോകത്തില്‍? കേള്‍ക്കുക, ഈ ഹൃദയത്തിന്റെ താളം.
– വിജയലക്ഷ്മിലക്ഷത്തിലൊരാളെ ബാധിക്കുന്ന, ചികിത്സിച്ചുഭേദമാക്കുക അസാധ്യമെന്ന് വൈദ്യലോകം തീര്‍പ്പുകല്പിച്ച ‘സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി’ രോഗം ബാധിച്ച സേബയുടെ ആത്മഭാഷണങ്ങളുടെ, ഹൃദയസല്ലാപങ്ങളുടെ പുസ്തകമാണിത്. ഓര്‍മയുടെയും ഭാവനയുടെയും പെന്‍സ്ട്രോക്കുകള്‍കൊണ്ട് ഇവിടെ ഒരുവള്‍ തന്റെ ചലനപരിമിതിയെ പറക്കല്‍സാധ്യതയാക്കിമാറ്റുന്നു.
ചക്രക്കസേരയ്ക്ക് ചിറകുകള്‍ മുളയ്ക്കുന്ന അത്ഭുതത്തിന് ഇത് നിങ്ങളെ സാക്ഷിയാക്കും. -
Neele thuzhanja dhoorangal
₹450.00Original price was: ₹450.00.₹360.00Current price is: ₹360.00.ഈ സര്‍വീസ് സ്റ്റോറി അതിന്റെ വിശദാംശസമൃദ്ധികൊണ്ടും നിരീക്ഷണ വൈഭവംകൊണ്ടും വ്യത്യസ്തമാണ്; വൈവിധ്യപൂര്‍ണവും. ഇവിടെ അബ്ദുള്‍ ലത്തീഫിന്റെ സാമാന്യം കര്‍ക്കശമായ വ്യക്തിത്വവും നീതി ബോധവും സഹായസന്നദ്ധതയും ചേര്‍ന്ന് ഈ അനുഭവക്കുറിപ്പുകളെ വ്യത്യസ്തമാക്കുന്നു. ഇതിലെ ഭാഷ നാട്യങ്ങളില്ലാത്തതും ലളിതവുമാണ്, എന്നാല്‍ തീക്ഷ്ണവും. വാസ്തവത്തില്‍ ഈ തുറന്നെഴുത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ വലിയ ചര്‍ച്ചയ്ക്ക് കളമൊരുക്കേണ്ടതാണ്.ജീവിതാനുഭവങ്ങളുടെ ആധികാരികതയിലും ധീരതയിലും ആത്മവിശ്വാസത്തിലും രചിക്കപ്പെട്ടിരിക്കുന്ന ഈ കൃതിക്ക് അനുഭവകഥനം എന്നതിനപ്പുറം നീളുന്ന സാംഗത്യമുണ്ട്. തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനൊപ്പം, ഔദ്യോഗികനടപടിക്രമങ്ങളില്‍ കുരുങ്ങി ജീവിതമില്ലാതായിപ്പോകുന്നവരുടെ നിശ്ശബ്ദമായ കണ്ണീരിനെക്കുറിച്ചോര്‍ക്കാന്‍കൂടി ഈ പുസ്തകം നമ്മളോട് ആവശ്യപ്പെടുന്നുണ്ട്. വ്യക്തമായ ഓര്‍മകള്‍ അടുക്കും ചിട്ടയോടെയും ആവിഷ്‌കരിച്ചിരിക്കുന്ന ഈ പുസ്തകം എല്ലാ തരത്തിലും തലത്തിലുമുള്ള വായനക്കാര്‍ക്ക് ആകര്‍ഷകമായി അനുഭവപ്പെടാതിരിക്കില്ല.– കെ. ജയകുമാര്‍ ഐ.എ.എസ്.മുന്‍ ചീഫ് സെക്രട്ടറി -
Sreelanka: Yudhadinangalile nerkkazhchakal
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.പ്രമുഖ ഇന്ത്യൻ വാർത്താ ഏജൻസിയുടെ പ്രതിനിധിയായി കൊളംബോയിലെത്തിയ ലേഖകൻ്റെ ഓർമക്കുറിപ്പുകളാണ് ഈ പുസ്‌തകം. ശ്രീലങ്കയുടെ വിക്ഷുബ്‌ധമായ ചരിത്രവും രാഷ്ട്രീയവും, ചായ്‌വുകളില്ലാതെ, നീതിയുടെ പക്ഷം ചേർന്നുനിന്ന് അപഗ്രഥിക്കുകയാണ് മോഹൻദാസിലെ പത്രപ്രവർത്തകനും മനുഷ്യസ്നേഹിയും. ലങ്കയിൽ കുരുതിക്കളം തീർത്ത തമിഴ്-സിംഹള വംശീയയുദ്ധത്തിന് സാക്ഷിയായ ലേഖകൻ ആ അശാന്തദിനങ്ങളെ സ്മൃതികളാലും പഴയ റിപ്പോർട്ടുകളാലും നമ്മുടെ മനഃസാക്ഷിക്കുമുന്നിൽ പുനരാനയിക്കുകയാണ് ഇതിൽ. സിലോണിൽ തമിഴരുടെ കുടിയേറ്റം, എൽ.ടി.ടി.ഇ., പുലികൾ, പ്രഭാകരൻ, രാജീവ് ഗാന്ധി വധം, സൈനിക നടപടികൾ, സമാധാനശ്രമങ്ങൾ തുടങ്ങി, യുദ്ധവും സമാധാനവും വാഴ്ചനടത്തുന്ന നാൾവഴികളെ സസൂക്ഷ്മം നിരീക്ഷണവിധേയമാക്കുന്നു ഈ ‘ശ്രീലങ്കൻ ഡയറി’.
-
Cinemacherukkan – Oru cinemathmakadha
₹240.00Original price was: ₹240.00.₹192.00Current price is: ₹192.00.ഒരു സിനിമാചെറുക്കന്റെ പ്രണയലേഖനങ്ങളാണ് ഈ പുസ്തകം. മധ്യതിരുവിതാംകൂറിലെ ഒരു ഗ്രാമീണബാലൻ ഓര്‍മക്കൊട്ടകയില്‍ നിന്നും പെറുക്കിക്കൂട്ടുന്ന ഫിലിം തുണ്ടുകള്‍; സെല്ലുലോയ്ഡിനാല്‍ അപഹരിക്കപ്പെട്ട ഒരു കാലത്തിന്റെ വെളിച്ചപ്പൊട്ടുകള്‍. കവലയിലെ സിനിമാപോസ്റ്ററുകളിലും പരസ്യവണ്ടിയിലെ സിനിമാനോട്ടീസുകളിലും ചലച്ചിത്രഗാനങ്ങളിലും പാട്ടുപുസ്തകങ്ങളിലും ഹൃദയം കൊരുത്തിട്ട ഒരുവന്റെ ഈ ‘സ്റ്റോറി ബോര്‍ഡ്,’ രാമു കാര്യാട്ടിന്റെ മായയില്‍ തുടങ്ങി ഭരതന്റെ പറങ്കിമലയില്‍ അവസാനിക്കുന്നു. ‘നിഷ്‌കളങ്ക കാലത്തിന്റെ കുളിര്‍മുദ്രകള്‍’ എന്നാണ് ഈ ‘കുമാരസംഭവങ്ങള്‍’ക്ക് എഴുത്തുകാരൻ നല്‍കുന്ന ‘വണ്‍ലൈൻ.’
-
My Father My Mentor
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.“The gifted writer in Susan takes us to some beautiful pictures that came to her mind as she went back on a nostalgic journey through her past life… The book is the product of a well-tuned mind, shaped by high education, wisdom gathered from vast reading and travels around the world and the most astute insight into various aspects of life… Susan shows us that she can grow a garden not only in her courtyard but also in her heart. As we wander through this garden of memories, we gather many an ever-blooming flower.”
Sreekumari Ramachandran -
ENTE KATHA ENTE PENNUNGALUDEYUM
₹499.00Original price was: ₹499.00.₹399.20Current price is: ₹399.20.ഉത്തരവാദിത്വങ്ങളാല്‍ തകര്‍ന്ന തോളെല്ലുവേദന കടിച്ചമര്‍ത്തി,
ഭാരം താങ്ങിപ്പൊട്ടിയ കൈയെല്ല് നീട്ടിപ്പിടിച്ച്
തേഞ്ഞുപോയ നഖം നിബ്ബായി
എന്റെതന്നെ ജീവരക്തം നിറച്ച് എഴുതും.
കോറിക്കോറിയെഴുതും. എന്തിലെഴുതുമെന്ന് ചോദിക്കൂ…
ആ ഉറയൂരിയ കീറിക്കടലാസ്സിനെക്കാളും പതമായ
എന്റെ ഹൃദയാവരണത്തില്‍തന്നെ…
ആ എഴുത്തിനെ ഞാന്‍ എന്റെ കഥയെന്നു പേരിടും:
എന്റെ പെണ്ണുങ്ങളുടെ കഥയെന്നും
ആണുങ്ങളുടെ കഥയെന്നും പേരിടും.
അതിനിടയില്‍ ഞാനുമുണ്ട് അവനുമുണ്ട്…
സമാന്തര തീവണ്ടിപ്പാതകള്‍പോലെ… -
Aamchi Mumbai
₹160.00Original price was: ₹160.00.₹128.00Current price is: ₹128.00.നാനാദേശങ്ങള്‍, ഭാഷകള്‍, വേഷങ്ങള്‍ കുടിയിരിക്കുന്ന മുംബൈ ഈ ഭൂഗോളത്തിന്റെതന്നെ ഒരു അസ്സല്‍ പരിച്‌ഛേദമാണ്. പിരിയാന്‍വിടാത്ത കാമുകിയും മാറോടണയ്ക്കുന്ന അമ്മയുമായി വേഷമണിയുന്നവള്‍. ഈ മഹാനഗരത്തിന്റെ – മനുഷ്യസാഗരത്തിന്റെ – ചിരികളുടെയും കരച്ചിലുകളുടെയും അലര്‍ച്ചകളുടെയും ഞരക്കങ്ങളുടെയും ഓരംചേര്‍ന്നുള്ള ഒരു എഴുത്തുകാരന്റെ കാല്‍നടയാത്രയാണിത്. സബര്‍ബന്‍ ട്രെയിനും ബി.ഇ.എസ്.റ്റി. ബസും സിനിമാഹാളും വടാപാവ് സ്റ്റാളും ഫിഷ് മാര്‍ക്കറ്റും ആര്‍ട്ട് ഗ്യാലറിയും ഹെല്‍ത്ത് ക്ലിനിക്കുമൊക്കെ ഇതില്‍ ‘ഹോട്ട് സ്‌പോട്ടു’കളാകുന്നു. ഒരു ‘കട്ടിങ്’ചായയുടെ ഉന്മേഷം പകരുന്ന ഈ കുറിപ്പുകള്‍ ചിലപ്പോള്‍ ‘ദേശിദാരു’പോലെ അകംപൊള്ളിക്കുകയും ചെയ്യുന്നു.
-
Delhi File-Oru Madhyamapravarthakante Kayyoppu
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.ഇന്ദ്രപ്രസ്ഥം ഉരുകിത്തിളയ്ക്കുന്ന കാലത്തൊക്കെ മോഹന്‍ദാസ് ചരിത്രത്തിന്റെ വിനീതനായ സാക്ഷിയായി അവിടെയുണ്ടായിരുന്നു. ഇന്ത്യയുടെ ഭാഗധേയം തിരുത്തിയെഴുതിയ അടിയന്തിരാവസ്ഥക്കാലം മുതല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിപദം ഏറ്റെടുക്കുന്നതുവരെയുള്ള രാഷ്ട്രീയ സംഭവവികാസങ്ങളുടെ ദൃക്സാക്ഷിയായി… ഈ സ്മരണകളില്‍ അദ്ദേഹം പങ്കുവയ്ക്കുന്നത് ഇന്ത്യയിലെ അധികാരകേന്ദ്രങ്ങളായി മാറിയ വ്യക്തിത്വങ്ങളുടെ രാഷ്ട്രീയജീവിതത്തിന്റെ വസ്തുതാപരമായ വിലയിരുത്തലുകളാണ്. അതിനിടയില്‍, ഇരുട്ടില്‍ തെളിയുന്ന പൊട്ടിച്ചൂട്ടുപോലെ, നാമറിഞ്ഞ രാഷ്ട്രീയസംഭവങ്ങളുടെ പിന്നാമ്പുറങ്ങള്‍ വ്യക്തമായി കാണിച്ചുതരികയും ചെയ്യുന്നു.
അവതാരികയില്‍ എം.പി. സുരേന്ദ്രന്അധികാരത്തിന്റെ ഇടനാഴികള്‍ പറയുന്ന കഥകളുടെ അവിശ്വസനീയമാം വിധം സത്യസന്ധമായ കേട്ടെഴുത്താണിത്. ഇന്ത്യാമഹാരാജ്യം കലങ്ങി മറിഞ്ഞ ഒരു കാലമാണ് ഈ ‘റിപ്പോര്‍ട്ടേഴ്സ് ഡയറി’യില്‍. ഇതിന്റെ പേജുകളില്‍ സ്വതന്ത്രഭാരതത്തിലെ ഏറ്റവും ശക്തയായ ഭരണാധികാരിയുടെ ചോരമണമുണ്ട് വംശഹത്യയുടെ നിലവിളികളുണ്ട്, ജനാധിപത്യത്തിന്റെ ശ്രീകോവിലിലെ വെടിയൊച്ചകളുണ്ട്, സ്വേച്ഛാധിപത്യത്തിന്റെ ഇരുള്‍നിലത്തെ നിഗൂഢനിശ്ശബ്ദതകളുണ്ട്… ഓണ്‍ ദ റെക്കോര്‍ഡ്-ഓഫ് ദ റെക്കോര്‍ഡ് സാക്ഷിത്വങ്ങളിലൂടെ ഇവിടെ ഒരു പത്രപ്രവര്‍ത്തകന്‍ ഇന്ത്യയുടെ ‘പാരലല്‍ പൊളിറ്റിക്കല്‍ ഹിസ്റ്ററി’ എഴുതുകയാണ്.
-
Njan Oru Veedu
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.”നന്ദി, മാധവിമന്ദിരത്തിന്റെ ഓരോ മുക്കിനും മൂലയ്ക്കും; മണ്ണിനും മരത്തിനും. ഒരുപക്ഷേ ഞാന്‍തന്നെ ആയിരുന്നല്ലോ ആ വീട്!”
ഓര്‍ക്കാനും പറയാനും എളുപ്പമുള്ള, ഭംഗിയുള്ള ഒരു പഴയ മേല്‍വിലാസത്തിന് എഴുത്തുകാരി സമര്‍പ്പിക്കുന്ന ഗീതകമാണ് ഈ പുസ്തകം; അമ്മയുടെ ഗര്‍ഭപാത്രത്തോളം സുരക്ഷിതത്വമേകിയ ഭവനത്തെക്കുറിച്ചുള്ള സ്മരണകള്‍. ബാല്യകൗമാരാനുഭവങ്ങളെ വളപ്പൊട്ടുകളും മയില്‍പ്പീലിത്തുണ്ടുകളുംപോലെ ചന്ദ്രമതി ഇവിടെ ആകര്‍ഷകമായി അടുക്കിയിരിക്കുന്നു. ഭിന്നപ്രകൃതക്കാരായ മനുഷ്യരോടൊപ്പം പശുക്കിടാവും പൂച്ചക്കുട്ടിയും മറ്റും ഒരു അപരിചിതത്വവുംകൂടാതെ ഈ ഓര്‍മത്താളുകളില്‍ ഇരിപ്പുറപ്പിച്ചിരിക്കുന്നു; ‘കുമാരി ചന്ദ്രിക’യുടെ എഴുത്തുലോകത്തെ വിരല്‍പ്പാടുകള്‍ ഇതില്‍ പതിഞ്ഞിരിക്കുന്നു. ആത്മാവ് കൂടുമാറുന്നതുപോലെ ‘സാരൂപ്യ’മായി പുനര്‍ജന്‍മമെടുത്ത ‘മാധവിമന്ദിര’ത്തിന്റെ പരിണാമകഥ കൂടി ഈ പരിഷ്‌കരിച്ച പതിപ്പില്‍ വായിക്കാം. -
Delhi Diary
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.‘കാത്തുകാത്തിരുന്നു കിട്ടിയ സൗഭാഗ്യ’മായ സ്വാതന്ത്ര്യത്തിന്റെ ഹര്‍ഷാരവങ്ങള്‍ക്കു പകരം ‘ഒരു ശ്മശാനഭൂമിയുടെ മുഖം’ എടുത്തണിഞ്ഞ ഡല്‍ഹിയില്‍വച്ച് തന്റെ ഡയറിത്താളുകളില്‍ ഗാന്ധിജി കോറിയിട്ട വാക്കുകളാണ് ഈ പുസ്തകത്തില്‍. രാഷ്ട്രപിതാവിന്റെ അന്ത്യനാളുകള്‍ക്ക് സാക്ഷിയായ ഈ ദിനസരിയില്‍, ലഹളകളും വിഭജനങ്ങളും ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങളും കറുത്ത ചായം പടര്‍ത്തിയ നമ്മുടെ ദേശഭൂപടം കാണാം. മഹാത്മാവിന്റെ ഈ ആത്മഭാഷണങ്ങളില്‍ അഹിംസാമന്ത്രം മുഴങ്ങുന്നതു കേള്‍ക്കാം.
സംഗൃഹീത പുനരാഖ്യാനം: കെ.കെ. പല്ലശ്ശന
-
ORU C.B.I. RAIDKURIPPU
Original price was: ₹300.00.₹240.00Current price is: ₹240.00.പട്ടക്കാരനാകാന്‍ പോയി പട്ടാളക്കാരനായ ഒരുവന്റെ ആത്മകഥയില്‍നിന്നുള്ള ചില ഏടുകളാണ് ഈ പുസ്തകത്തില്‍. എയര്‍ഫോഴ്സിലും കസ്റ്റംസിലും വര്‍ഷങ്ങള്‍ നീണ്ട ഉദ്യോഗപര്‍വവും, ചോക്കുപൊടി പുരണ്ട അധ്യാപനകാണ്ഡവുമൊക്കെ ഉള്ളടക്കമാകുന്ന താളുകള്‍. ആത്മവിശ്വാസവും ദൈവവിശ്വാസവും വഴികാട്ടിയ ഒരു യാത്രികന്റെ പാദമുദ്രകള്‍ ഈ ‘ലൈഫ്സ്റ്റോറി’കളില്‍ പതിഞ്ഞിരിക്കുന്നതു കാണാം. ഞാനെന്ന ഭാവത്തിന്റെ ഭാരമേറ്റാതെ, ഇവിടെ അത്ഭുത സമൃദ്ധമായ ഒരു ജീവിതം എഴുതപ്പെട്ടിരിക്കുന്നു. നര്‍മവും കുസൃതിയും മധുരത്തരികള്‍ വിതറിയ ഈ ‘ജീവിതപലഹാരം’ ആസ്വദിക്കുമ്പോള്‍ ‘ഇടയ്ക്ക് കണ്ണീരുപ്പും’ രുചിച്ചേക്കാം. കൈക്കൂലിക്കേസ് പ്രതി’ പുല്ലാട്ടിനും ‘ചൂതാട്ടക്കാരന്‍’ പുല്ലാട്ടിനും ‘പുല്ലാട്ട് രാമകൃഷ്ണനു’മൊക്കെ അപ്പുറം, ഇതില്‍ മിഴിവാര്‍ന്നുനില്‍ക്കുന്നത് മനുഷ്യനെ അറിയുന്ന, സ്‌നേഹിക്കുന്ന ഒരു പുല്ലാട്ടാണ്.



























