-
Ithihyamalayile Rasikanmar
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ‘ഐതിഹ്യമാല’യിലെ രസാവഹമായ ചില ഏടുകൾ. രസികത്തത്താലും വികടത്തത്താലും ചരിത്രം രചിച്ച ‘ഹാസ്യശിരോമണിമാരു’ടെ കഥകൾ. അപരന്റെ ഹീനതകളെ കറുത്ത ഹാസ്യംകൊണ്ട് തോലുരിച്ചുകാട്ടിയും, അവനവനെത്തന്നെ അപഹസിക്കുവാൻ ധൈര്യപ്പെട്ടും, പൊട്ടിച്ചിരി സമ്മാനിക്കുന്നവരാണ് ഇവർ.
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00. -
Parayipetta Padhirukulam: Uppukottan
കടൽത്തീരത്തെ ചൊരിമണലിൽനിന്നു മുക്കുവനായ സുലൈമാനു ലഭിച്ച നവജാതന്റെ, ജീവിതത്തിലേക്കുള്ള ‘ഉപനയന’ത്തിന്റെ കഥ. പൊന്നാനിയിലെ ഉപ്പളങ്ങളിൽ സമുദ്രവെള്ളം വറ്റിച്ച് ഉപ്പെടുക്കുന്ന പണിയിൽ വ്യാപൃതനായ ഉപ്പുകൊറ്റന്റെ, പറയിപെറ്റ പന്തിരുകുലത്തിലെ പതിനൊന്നാമന്റെ വികാരസാന്ദ്രമായ ജീവിതകഥ.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Nalla Kuttikal Nalla Sheelangal
ബാല്യവും കൗമാരവും നിർണായകമായ ഒരു വളർച്ചാഘട്ടമാണെന്ന് പലപ്പോഴും മാതാപിതാക്കൾ മറന്നുപോകുന്നു. കുട്ടികൾ നേരിടുന്ന പ്രതിസന്ധികളെയും അവരിലെ പെരുമാറ്റദൂഷ്യങ്ങളെയും അപഗ്രഥിച്ച് പരിഹാരം കണ്ടെത്തുവാൻ കഴിയേണ്ടതുണ്ട്. കുട്ടികളുടെ വ്യക്തിത്വവികാസത്തിന്റെ ശാസ്ത്രവും അവരുടെ പെരുമാറ്റം വിശകലനംചെയ്യുന്നതിന്റെ കലയുമാണ് ഈ പുസ്തകം പ്രകാശിതമാക്കുന്നത്. അനുഭവസാക്ഷ്യങ്ങൾ മുൻനിർത്തിയുള്ള വിവരണം.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Ramayanakatha Kuttikalkku
ഭാരതത്തിന്റെ ആദികാവ്യമാണ് രാമായണമെന്ന ഇതിഹാസകൃതി. മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീരാമന്റെ ആദർശനിഷ്ഠമായ ജീവിതമാണിതിന്റെ പ്രതിപാദ്യം. പിതാവ് മക്കളെയെന്നപോലെ സ്വന്തം പ്രജകളെ സംരക്ഷിച്ച രാമന്റെ വീരാപദാനങ്ങൾ, മുത്തശ്ശി അടുത്തിരുന്ന് ചൊല്ലിത്തരുന്നതുപോലെ ആവിഷ്‌കരിച്ചിരിക്കുന്നു ഈ പുസ്തകത്തിൽ.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Ningalude Sareerabhasha
നമ്മുടെ ശക്തിദൗർബല്യങ്ങളെ ഒരു ദർപ്പണത്തിലെന്നവിധം പ്രതിഫലിപ്പിക്കുകയും, മനസ്സിന്റെ ഗൂഢസഞ്ചാരങ്ങളെ ഒരു ഉച്ചഭാഷിണിയിലൂടെന്നവണ്ണം വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട് ശരീരം. വ്യക്തിത്വവികസനത്തിൽ ശരീരഭാഷാസ്വാധീനം നിർണായകമാണ്. ജീവിതപങ്കാളിയുടെയും സുഹൃത്തുക്കളുടെയുമൊക്കെ വിശ്വാസമാർജിക്കുവാൻ, അവരുടെ ചിന്തകൾ മനസ്സിലാക്കി അതിനനുസൃതമായി നിലപാടുകൾ സ്വീകരിക്കുവാൻ ഈ പുസ്തകവായന നിങ്ങളെ സഹായിക്കും.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Kuttikale Thiruthunnavarkku
‘ദൈവത്തിന്റെ അംബാസഡർമാരായ’ കുട്ടികളുമായി ഇടപഴകുമ്പോൾ നാം ഓർത്തിരിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. അവരുടെ സ്വാഭാവികമായ വളർച്ചയെ തടയുംവിധമാകരുത് നമ്മുടെ തിരുത്തുകൾ; മറിച്ച്, ജീവിതം ജീവിക്കുവാനും സ്‌നേഹിക്കുവാനുമാണെന്ന് ബോധ്യപ്പെടുത്തുംവിധമാകണം. ശിശുമനഃശാസ്ത്രത്തിന്റെയും സാമൂഹികശാസ്ത്രത്തിന്റെയും വെളിച്ചത്തിൽ അതിനായി ചില പ്രായോഗികനിർദേശങ്ങൾ.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
A.P.J. Abdul Kalam
രാമേശ്വരത്തു ജനിച്ച ഒരു സാധാരണബാലന്റെ അസാധാരണമായ ജീവിതകഥ. ഭാരതരത്‌നത്തിന്റെ സ്വീകർത്താവ്, മിസൈൽ രംഗത്ത് ഇന്ത്യയെ ലോകനിലവാരത്തിലേക്കുയർത്തിയ ശാസ്ത്രജ്ഞൻ, മനുഷ്യസ്‌നേഹിയായ രാഷ്ട്രപതി… സ്വപ്നനിർമിതമായ ചിറകുകൾകൊണ്ട് ആ ബാലൻ പറന്നേറിയ ഉയരങ്ങളുടെ വൃത്താന്തം.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
108 Nadan Vibhavangal
കാളനും ഓലനും പച്ചടിയും കിച്ചടിയും പുളിങ്കറിയും മുളകുഷ്യവുംപോലെ, ഗൃഹാതുരതയുടെ രുചിയും ഗന്ധവുംകൊണ്ട് നിങ്ങളുടെ രസനയെ ഉണർത്തുന്ന ഭക്ഷണവിഭവങ്ങളുടെ പാചകക്കുറിപ്പുകൾ. കഴിഞ്ഞ തലമുറകളുടെ അടുക്കളപ്പുറങ്ങളിൽനിന്നും സദ്യവട്ടങ്ങളിൽനിന്നും ‘പകർത്തിയെഴുതിയ’ പരമ്പരാഗത പാചകവിധികൾ. നിറത്തെയും മണത്തെയും സ്വാദിനെയും ത്രിഗുണീഭവിപ്പിക്കുന്ന, ഉദരത്തിനും മനസ്സിനും ഒരുപോലെ രുചിപ്രദമായ വിഭവങ്ങൾ.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Karnataka Sangeetha Chodyotharamalika
സ്വരങ്ങളുടെയും രാഗങ്ങളുടെയും മഹിമയും ഗരിമയുംകൊണ്ട് ആപാതമധുരമായ അനുഭവമായി മാറുന്നകർണാടകസംഗീതത്തെ അഞ്ഞൂറു ചോദ്യോത്തരങ്ങളിലൂടെ പരിചയപ്പെടുത്തുന്ന ഗ്രന്ഥം. സ്വര-രാഗവിശേഷങ്ങൾ, കൃതികൾ, വാഗ്ഗേയകാരന്മാർ തുടങ്ങിയ അറിവുകൾ ഒരു മാലികയായി കോർത്തിണക്കിയിരിക്കുന്ന ഈ കൈപ്പുസ്തകം, കർണാടകസംഗീതം ഇഷ്ടപ്പെടുന്നവർക്കും വിദ്യാർഥികൾക്കും ഉപകാരപ്രദം.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Sankeerthanangalude Rajakumaran
ദാവീദ് എന്ന ആട്ടിടയന്റെ മനക്കരുത്തിന്റെയും, അവനെറിഞ്ഞ കൊച്ചുകല്ലിനാല്‍ തകര്‍ക്കപ്പെട്ട ധാര്‍ഷ്ട്യത്തിന്റെ വന്‍മലയുടെയും കഥയാണ് ഈ പുസ്തകം പറയുന്നത്. ഉന്നതങ്ങളിലെ അധികാരത്തേക്കാള്‍, സമാധാനം തുളുമ്പുന്ന മനസ്സാണ് മനുഷ്യര്‍ക്കു വേണ്ടതെന്ന് ദാവീദ് രാജകുമാരന്‍ തെളിയിക്കുന്നു.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
-
Kazhchakalude Kanaappurangal Thedi
മലേഷ്യ – മൊറോക്കോ – അമേരിക്ക – ആംസ്റ്റര്‍ഡാം കാഴ്ചകളുടെ ത്രിമാനചിത്രങ്ങളാണ് ഈ പുസ്തകത്തിരശ്ശീലയില്‍ തെളിയുന്നത്. ചരിത്രം, ഭൂമിശാസ്ത്രം, ജീവിതരീതി, ഭക്ഷണശൈലി തുടങ്ങി, ഈ ദേശങ്ങള്‍ സമ്മാനിച്ച അനുഭവങ്ങളും അനുഭൂതികളും വായനക്കാരിലേക്കെത്തിക്കുകയാണ് സഞ്ചാരി ഇതില്‍. സലിംകുമാറിന്റെ അവതാരിക.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Keralacharithram : Janakeeyasamarangalum Rashtreeyaprasthanangalum
നമ്മുടെ ദേശം സഞ്ചരിച്ച വഴികളിലൂടെയും സംഭവവികാസങ്ങളിലൂടെയും വ്യക്തികളിലൂടെയും ഒരു പിന്‍നടത്തം സാധ്യമാക്കുന്ന പുസ്തകം. കേരളം കൈവരിച്ച പരിണാമത്തിന്റെ നാള്‍രേഖകള്‍ ചരിത്രപഠിതാവിനുമുന്നില്‍ തുറന്നുവെക്കുകയാണിവിടെ. ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള സംഘടിതവും അസംഘടിതവുമായ ചെറുത്തുനില്പുകളും അവയ്ക്കു നേതൃത്വംനല്‍കിയ പ്രസ്ഥാനങ്ങളുമാണ് ഈ ഭാഗത്തിലെ പ്രതിപാദ്യം.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Americayile Edan Kazhchakal
ദൈവസൃഷ്ടിയായ പറുദീസയെ – നഷ്ട സ്വര്‍ഗത്തെ – ഭൂമിയില്‍ തിരയുകയാണ് ഈ സഞ്ചാരസുവിശേഷം. ആത്മീയാനുഭൂതിയും സൗന്ദര്യാനുഭവവും തമ്മില്‍ത്തമ്മില്‍ ലയിച്ച് ഒന്നാകുന്ന രസവിദ്യയില്‍ ഇവിടെ വാക്കുകള്‍ ധ്യാനലീനമാകുന്നു. പ്രകൃതി-മനുഷ്യബന്ധത്തില്‍ നിന്നും മുളപൊട്ടിയ വിനീതരായ പുല്‍നാമ്പുകളാല്‍ അലംകൃതമാണ്, അമേരിക്ക എന്ന സ്വപ്ന ഭൂവിലൂടെയുള്ള ഈ യാത്രാപഥം. പ്രപഞ്ചശില്പിയുടെ മുന്നില്‍ ഒരു സമര്‍പ്പിതവിശ്വാസി അക്ഷരങ്ങള്‍കൊസ്സു നേരുന്ന വണക്കമാണ് ഈ വഴിയോര്‍മ.
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00. -
Muthassi kathakal
₹60.00കുട്ടികളെ കൈപിടിച്ച് കഥകളുടെ മാസ്മരലോകത്തേക്കു കൊണ്ടുപോകുകയാണ് ഈ കഥകള്‍. മക്കള്‍ക്ക് നല്ല കഥാപുസ്തകങ്ങള്‍ തിരഞ്ഞെടുത്തുനല്‍കണമെന്ന് ആഗ്രഹിക്കുന്ന അച്ഛനമ്മമാര്‍ക്ക് ഈ പുസ്തകം ഒരു അനുഗ്രഹമാകും. ക്രിയാത്മകമായ അഭിരുചിയും അറിവും വളര്‍ത്തുവാന്‍ ഇത് കൊച്ചുകൂട്ടുകാരെ സഹായിക്കും.
-
Aaradhyam
₹80.00നമ്മുടെ ഭാഷാചരിത്രത്തിലെ മഷിയുണങ്ങാത്ത ചില തൂലികകളെക്കുറിച്ചാണ് ഈ പുസ്‌തകം. സഞ്ചാരസാഹിത്യത്തിൽ ആദ്യ കാൽപ്പാടുകൾ പതിപ്പിച്ച പാറേമ്മാക്കൽ തോമ്മാക്കത്തനാർ, ആത്മകഥകളിലെ പ്രഥമ പെൺരചനയായ ‘വ്യാഴവട്ടസ്മരണകൾ’ സർവ്വവിജ്ഞാനകോശങ്ങളുടെ പ്രാഗ്രൂപമായ ‘വിജ്ഞാനം’, പ്രഥമ സിനിമാപ്രസിദ്ധീകരണമായ ‘വിശ്വഭാരതി’, അപസർപ്പക ആഖ്യായികാരംഗത്തെ ആദ്യ തെളിവെടുപ്പിന് സാക്ഷ്യം വഹിച്ച ‘ഭാസ്‌കരമേനോൻ’, ആദ്യത്തെ കഥാമാസികയായ ‘ചന്ദ്രഹാസൻ’, സാഹിത്യവിമർശനത്തിന് ബീജവാപം നിർവഹിച്ച സി.പി. അച്യുതമേനോൻ… – മലയാളത്തിലെ സാഹിത്യ പ്രസ്ഥാനങ്ങളുടെ തുടക്കക്കാരെ പരിചയപ്പെടുത്തുകയാണ് ഇവിടെ എഴുത്തുകാരൻ. ഉപജ്ഞാതാക്കൾ, ആദ്യകൃതി, രചനസവിശേഷതകൾ തുടങ്ങി, ഇതിലെ അറിവുകൾ വായനക്കാരുടെ വിജ്ഞാനസീമയെ വിപുലമാക്കുന്നു.















