Latest Books

  • -20%

    Chenkanpoha

    കനമുള്ള ബീഡിയുടെ തീത്തുമ്പില്‍നിന്നുയരുന്ന പുകയുടെ കെട്ട ഗന്ധമാണ് ഈ നോവല്‍ജീവിതങ്ങള്‍ക്ക്. ചെങ്കന്‍പൊഹ വലിച്ചു കേറ്റി ചത്തോരേയും ചത്തതിനൊത്തോരേയും ഊതനിറത്തില്‍ വരച്ച ഛായാപടങ്ങളായി ഈ ചിത്രമേടയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഇതു കാണുമ്പോള്‍, നെഞ്ചുകലക്കുന്ന ഒരു ചുമ വന്ന് നിങ്ങളുടെ തൊണ്ടയില്‍ മുട്ടും; ചോരപ്പറ്റുള്ള ഒരു കഫക്കട്ടയാല്‍ നിങ്ങളുടെ വാ കയ്ക്കും.

    Original price was: ₹290.00.Current price is: ₹232.00.
  • -20%

    PRAVACHANA PUSTHAKAM

    വിമോചനശബ്ദതാരാവലി അന്വേഷിച്ചുള്ള ഒരു യാത്രയാണിത്. ഭാവിക്ക് നയരേഖയും ചരിത്രത്തിന് വഴികാട്ടിയുമാകുന്ന വാക്കുകളുടെ സമാഹാരത്തെ, ഏടുകള്‍ മറിച്ച് വരികളും വരികള്‍ക്കിടയിലെ പൊരുളുകളും വായിക്കുവാനുള്ള ശ്രമം. രാഷ്ട്രീയജീവിയിലേക്കുള്ള ഒരു മനുഷ്യന്റെ പരിണാമം ഈ പാരായണത്തിലൂടെ പൂര്‍ത്തിയാകുന്നു. വിദ്വേഷത്തിന്റെ ലബോറട്ടറിയിലേക്കും ഭയത്തിന്റെ ഫാക്ടറിയിലേക്കും ഒരു സൂഫിയുടെ മനസ്സോടെ ഈ ‘പ്രവാചകന്‍’ കാലുകുത്തുന്നു; സമാധാനത്തിന്റെ ദിനാരങ്ങള്‍ക്കുനേരെ പ്രത്യാശാപൂര്‍വം മിഴിയുണര്‍ത്തുന്നു. അന്യന്‍ നരകമാകുന്ന, പൗരത്വം പൗരനു ബാധ്യതയാകുന്ന ‘കാലാ ദിന്‍’ ഇവിടെ പ്രവചിക്കപ്പെടുന്നു. കൊലചെയ്യപ്പെടാന്‍ മതിയായ കാരണമാണ് എഴുത്ത് എന്ന ഓര്‍മപ്പെടത്തലുകള്‍ക്കിടയിലും, കരുത്തുറ്റ ഒരു ‘പൊളിറ്റിക്കല്‍ ഫിഷന്‍’ നിങ്ങളുടെ മേശവിളക്കിനു ചാരെയായി സമര്‍പ്പിക്കുകയാണ് ഈ നോവല്‍.

     

    Original price was: ₹320.00.Current price is: ₹256.00.
  • -20%

    A brain’s tale

    BHANAV N.S., an author, a brilliant ninth grader, a world class science vlogger, a budding scientist, an enthusiastic learner with in-depth knowledge in science and is an all rounder in all spheres of educational sectors.

    He represented India at 15th International Earth Science Olympiad hosted by Italy in 2022 and bagged one gold medal, two silver and one bronze for India.

    Bhanav is also an invited speaker in the central hall of Indian parliament. After realizing the power of modern media, Bhanav started his own YouTube channel (Bhanav Namboodiri) and conveyed his scientific ideas effectively from 2019 onwards and proved it as an ideal tool for effective science communication. Bhanav is always on a roll sweeping accolades in national and international competitions.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Pollunna Mazha

    പടുതിരിനാളംപോലെ നിയോഗങ്ങളില്‍ ഉലയുന്നവരെക്കുറിച്ചാണ്, മഴക്കാറുമൂടിയ ആകാശംപോലെ വിഷാദനീലിമയാര്‍ന്ന അവരുടെ മനസ്സുകളെക്കുറിച്ചാണ് ഈ കഥകള്‍. ഓര്‍മകളുടെ ചെപ്പ് മറവിയുടെ അടപ്പുകൊണ്ടു ചേര്‍ത്തടയ്ക്കുവാന്‍ ശ്രമിക്കുന്നവര്‍. നെടുവീര്‍പ്പുകള്‍ ഘനീഭവിക്കുന്ന ഹൃദയം പേറുന്ന ഈ മനുഷ്യരുടെ ഉള്‍ത്തടങ്ങളില്‍ പ്രളയജലംപോലെ മിഴിനീര്‍ കലമ്പല്‍കൂട്ടുന്നു. ഉച്ചത്തിലൊന്നു കരയാതെ, ദൈവത്തെ വിളിച്ചൊരു പരാതിപോലും പറയാതെ ദുരന്തങ്ങളെ ഇവര്‍ സ്വീകരിക്കുന്നു.

    Original price was: ₹280.00.Current price is: ₹224.00.
  • -20%

    Thrushna

    ഓര്‍മകള്‍ തപിപ്പിക്കുന്ന, ഹൃദയമുറിവുകളില്‍നിന്നു കണ്ണീരൊലിക്കുന്ന ഒരു ജീവിതത്തെ വെളിച്ചവും പൂക്കളും സംഗീതവുംകൊണ്ടു നിറയ്ക്കുവാന്‍ മരണം എന്ന പൂര്‍ണവിരാമത്തിനപ്പുറത്തുനിന്ന് അവള്‍ എത്തുന്നു. മൗനവും ശൂന്യതയും പീഡിപ്പിക്കുന്ന ആ അശരണനെ അവള്‍ ‘ഒരു ജന്മംകൊണ്ട് അവസാനിക്കുന്നതല്ല സ്നേഹം’ എന്നു പഠിപ്പിക്കുന്നു. അനുഭൂതികളില്‍ ജ്വാലാകലാപമാടിയ ആ നിമിഷ ക്ഷേത്രത്തില്‍ രാഗിണി മീരയായും മീര രാഗിണിയായും പകര്‍ന്നാടുന്നു. സ്വപ്ന യാഥാര്‍ഥ്യങ്ങളുടെ മറുകരയിലേക്കുള്ള ആ ഭ്രമാത്മകയാത്ര അവന്റെ വാഴ്വിനും വാക്കിനും പുതുപുതു അര്‍ഥങ്ങളേകുന്നു.
    നിലാവില്‍ ഘനസാന്ദ്രമാകുന്ന താഴ്വരപോലെ, കല്‍വിളക്കില്‍ തെളിയുന്ന ഒറ്റത്തിരിവെട്ടംപോലെ വായനക്കാരന്റെ വൈകാരികമണ്ഡലത്തെ സ്പര്‍ശിച്ചുണര്‍ത്തുന്ന നോവല്‍.

    Original price was: ₹250.00.Current price is: ₹200.00.
  • -20%

    Mankurad Mangayum Shakespearum Mattum

    ആത്മാവിന്റെ പുസ്തകത്തില്‍ പേരുചാര്‍ത്തിയ വ്യക്തികളെയും വഴികളെയും വരികളെയും സ്‌നേഹനിറവോടെ ഓര്‍മിക്കുകയാണ് എഴുത്തുകാരന്‍ ഈ പുസ്തകത്തില്‍. മഞ്ഞുപൊടിയുന്ന ഒരു ക്രിസ്മസ് രാവില്‍ ഏറ്റുപാടിയ കരോള്‍ ഗാനവും, ആസക്തികളുടെ ഇരുള്‍വനത്തില്‍ പാര്‍ക്കുന്ന നിദ്രാഹീനനായ ഒരു വൃദ്ധനും, തിമിംഗലവേട്ടക്കാരനായ ഒരു ക്യാപ്റ്റനും, ഷേക്‌സ്പിയര്‍ ഗൃഹാങ്കണത്തിലെ പിയര്‍മരവും, അനശ്വരതയെ ആവാഹിച്ച ഒരു കാമറയും, ഗോവന്‍ മങ്കുരാദ് മാങ്ങയും ചൊണക് മീനും ഒക്കെ ഈ താളുകളില്‍ സ്മൃതിയുടെ വെണ്‍തൂവലുകളായി പാറുന്നു. നെഹ്‌റുവും എം.ടിയും ഡിക്കന്‍സും രഘുറായിയും കെ.ജി. ജോര്‍ജും ദീനാനാഥ് മങ്കേഷ്‌കറും ജോണ്‍ എബ്രഹാവും മറ്റും ഈ സ്മരണകളില്‍ മൃദുസ്‌മേരം തൂകുന്നു.

    Original price was: ₹120.00.Current price is: ₹96.00.
  • -20%

    Naalukettukal : Vishishtamaya 25 Planukal

    നാലുകെട്ടുകള്‍ക്ക് സുഖവാസയിടങ്ങളില്‍ അഗ്രിമസ്ഥാനമാണ്. നിര്‍ജീവങ്ങളായ കല്ലും മണ്ണും മരവും ചേര്‍ന്ന സജീവങ്ങളായ ഈ മനുഷ്യാലയങ്ങള്‍ അവയുടെ നിര്‍മാണപ്രത്യേകതകളാല്‍ ആരേയും അതിശയിപ്പിക്കും. നടുമുറ്റത്തിനുചുറ്റും വിന്യസിക്കപ്പെട്ട കിഴക്കിനി, തെക്കിനി, പടിഞ്ഞാറ്റിനി, വടക്കിനി എന്നീ ചതുര്‍ശാലകളാണ് നാലുകെട്ടിന്റെ രൂപപരമായ സവിശേഷത. കാറ്റിനും വെളിച്ചത്തിനും സ്വതന്ത്രപ്രവേശനമുള്ള ഈ വാസഗൃഹവ്യവസ്ഥയുടെ അടിസ്ഥാനം പാരമ്പര്യവാസ്തുശാസ്ത്രാനുശാസനകളാണ്. എന്നാല്‍ നിര്‍മിതിപ്പിഴവുകള്‍ ഇതേ പാര്‍പ്പിടങ്ങളെ ദുര്‍ഭവനങ്ങളാക്കിമാറ്റും. ഈ കൈപ്പുസ്തകം, കൃത്യമായ രൂപകല്പനയോടെ, വാസ്തുപുരുഷമണ്ഡലം ആധാരമാക്കി, വേധങ്ങള്‍ ഒഴിവാക്കി, നിങ്ങളുടെ ഭവനത്തെ ഐശ്വര്യത്തിന്റെ ഇടമായ ഒരു പൂര്‍ണനിര്‍മിതിയാക്കുവാന്‍ സഹായിക്കും.

    Original price was: ₹180.00.Current price is: ₹144.00.
  • -20%

    Ezhuthinte Nizhalppurangal

    എഴുത്തിന്റെ അടുക്കളയില്‍ വേകുന്നതിന്റെ പാകവും സ്വാദും അറിയുകയാണ് ഈ ആഖ്യായിക. എഴുത്തുകാരനും അയാളുടെ ആത്മാവിനും ഇടയിലായി കാലം ഘനീഭവിച്ചുകിടക്കുന്ന മേശയിലേക്കുള്ള സ്വാഗതമാണിത്. രചനാഭൂപടത്തിലെ ശീത-ഉഷ്ണ മേഖലകളെ വേര്‍തിരിച്ചു രേഖപ്പെടുത്തുന്ന ഈ ‘ക്രിട്ടിക്കല്‍ അനാലിസിസി’ല്‍ ഓര്‍മച്ചിത്രങ്ങളും കുറിപ്പുകളും ഉദ്ധരണികളും കത്തുകളും അഭിമുഖങ്ങളും മുതല്‍ പത്രവാര്‍ത്തയും ചാനല്‍ചര്‍ച്ചയും വരെ ‘ടൂളുകള്‍’ ആകുന്നു. സ്വന്തം ജീവിതവുമായി ജാഹ്നവി നടത്തുന്ന ഈ ‘ഇന്റിമേറ്റ്’ കൂടിക്കാഴ്ചയ്ക്കൊടുവില്‍ രചന ബാക്കിയാകുന്നു. രചയിതാവ് തിരോധാനം ചെയ്യുന്നു.

    Original price was: ₹230.00.Current price is: ₹184.00.
  • -20%

    Macroni

    ചരിത്രത്താളിലും ഭൂപടത്തിലും ‘മക്രോണി’ എന്ന സ്ഥലനാമവും സ്ഥലരാശിയും രേഖപ്പെടുത്തുകയാണ് ഈ നോവല്‍. കാലത്തെ ഖനനംചെയ്ത് നാട്ടുവൃത്താന്തങ്ങള്‍, പ്രാദേശിക അടയാളങ്ങള്‍ പോലെ, ഇവിടെ വീണ്ടെടുക്കപ്പെടുന്നു. അവിവേകികളായ മക്കള്‍ വന്ധ്യവും മരണാസന്നവുമാക്കിമാറ്റിയ ‘പിതാക്കന്മാരുടെ ഭൂമി’ യെ വര്‍ത്തമാനകാലം ഇതില്‍ സ്‌നേഹത്തിന്റെ റിപ്പബ്ലിക്കാക്കിത്തീര്‍ക്കുന്നു; രുധിരഗന്ധമില്ലാത്ത, അതിര്‍ത്തികള്‍ വരയ്ക്കാത്ത ‘സമാധാനനഗരം’ എന്ന പദവിയിലേക്കുയര്‍ത്തുന്നു.

    Original price was: ₹420.00.Current price is: ₹336.00.
  • -20%

    Mission Soul 18

    മുതലാളിത്തത്തിന്റെ മഹാഗോപുരത്തിനു മുന്നില്‍ മുട്ടുകുത്തി വീണുപോകുന്ന ഇരകളായ അനേകം മനുഷ്യരുടെ ജീവിക്കുന്ന സ്മാരകം-മിഷന്‍ സോള്‍-മിഷന്‍ ടു സേവ് അവര്‍ ലാന്‍ഡ്. സാബുവിന്റെ റബ്ബര്‍മരക്കാട്ടില്‍ വക്കച്ചനെന്ന വളര്‍ത്തുനായ ഒടുങ്ങിയത്, കീഴ്ത്താടി തുടങ്ങി തലച്ചോറോളം തകര്‍ത്ത ഒരു ആണിപ്പഴുതുമായാണ്. ആ മുറിവിലൂടെ തെളിഞ്ഞു തെളിഞ്ഞുവന്നത്, കാല്‍ക്കീഴിലെ ഭൂമി നെടുകെ പിളര്‍ത്തുന്ന ഒരു സംഘം ‘മണ്ണുമാന്തി’കളുടെ വിശ്വരൂപമാണ്; കേട്ടത്, പനേമ്പാടം എന്ന ഗ്രാമീണഗാനത്തെ വിഴുങ്ങുവാന്‍ വാപിളര്‍ത്തുന്ന യന്ത്രമുരള്‍ച്ചകളുടെ ഭീതിദശബ്ദങ്ങളാണ്. അനന്തമായ പിന്‍കൈകളുള്ള ‘മഹാഗോപുര’ത്തിന്റെ അധിനിവേശതന്ത്രങ്ങളെ ചെറുക്കുവാന്‍ ആ നാട് നടത്തുന്ന അവസാനത്തെ ശ്രമങ്ങളാണ് ഈ നോവലില്‍ തെളിയുന്നത്.

    Original price was: ₹460.00.Current price is: ₹368.00.
  • -20%

    Palchathupp

    നാട്ടുകഥകളുടെ നറുംപാല്‍മണം നിറയുന്ന നോവല്‍. ഒരു ഗ്രാമത്തിനെ നെടുകെയും കുറുകെയും കുളമ്പുകള്‍കൊണ്ടളന്ന്, ശാന്തജീവിയായ ഒരു നാല്‍ക്കാലി വരച്ചിടുന്ന ഭൂപടം. ദേശത്തിന്റെ അകിടുനിറഞ്ഞു ചുരന്ന, ഇനിപ്പും ചിലപ്പോള്‍ ചവര്‍പ്പും രുചിക്കുന്ന കഥകള്‍. മന്ത്രവിദ്യകൊണ്ട് ടിപ്പുപ്പടയെ തുരത്തിയ ഒടിവിദ്വാനില്‍ തുടങ്ങുന്ന ഗ്രാമേതിഹാസങ്ങള്‍ പലപ്പോഴും പച്ചപ്പരമാര്‍ഥത്തിന്റെ കുറ്റിപറിച്ചും കയറു പൊട്ടിച്ചും ഓടി സ്വപ്നാടനത്തുരുത്തുകളെ മേച്ചില്‍പ്പുറങ്ങളാക്കുന്നു.

     

    Original price was: ₹240.00.Current price is: ₹192.00.
  • -20%
    Out Of Stock

    Civil Police Officer

    PSC സിവില്‍ പോലീസ് പരീക്ഷയുടെ ഏറ്റവും പുതിയ സിലബസ് പ്രകാരം തയ്യാറാക്കിയ റാങ്ക് ഫയല്‍. കോവിഡ് മഹാമാരിയെ സംബന്ധിച്ച വിവരങ്ങളും പോലീസ് സേനയെ സംബന്ധിച്ച് PSC ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങളും കറന്റ് അഫയേഴ്സും പ്രത്യേകമായി ഉള്‍പ്പെടുത്തിയിരിക്കുന്നു.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    My Father My Mentor

    “The gifted writer in Susan takes us to some beautiful pictures that came to her mind as she went back on a nostalgic journey through her past life… The book is the product of a well-tuned mind, shaped by high education, wisdom gathered from vast reading and travels around the world and the most astute insight into various aspects of life… Susan shows us that she can grow a garden not only in her courtyard but also in her heart. As we wander through this garden of memories, we gather many an ever-blooming flower.”
    Sreekumari Ramachandran

    Original price was: ₹110.00.Current price is: ₹88.00.
  • -20%

    Ammamma

    പെരുകുന്ന സങ്കടങ്ങളുടെ വെയിൽപ്പാത ഏകയായി, നഗ്നപാദയായി താണ്ടുന്ന ഒരു അമ്മമ്മയുടെ അനുഭവകഥയാണ് ഈ പുസ്‌തകം. പേരക്കുട്ടികൾക്കൊപ്പം ആകുലതകളെയും വാത്സല്യപൂർവം മാറോടുചേർക്കുന്ന അമ്മമ്മയുടെ കഥ. ഈ ‘പൊറുതികെട്ട ജന്മ’ത്തിൻ്റെ കണ്ണീര്, തിളങ്ങുന്ന ഒരു സൂചിയായി തുളച്ചുകയറി നമ്മുടെ മിഴികളിൽ ഈറൻ പടർത്തും; സഹനത്തിൻ്റെ പെരുക്കപ്പട്ടിക നമ്മെ പഠിപ്പിക്കും.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Pithavum Puthranum

    ആത്മവ്യഥകളുടെ മരുഭൂവില്‍, ഇടയന്‍ നഷ്ടപ്പെട്ട മുടന്തന്‍ ആട്ടിന്‍കുട്ടിയെന്നപോലെ, ഇടറിയും വീണും വീണ്ടുമെഴുന്നേറ്റും അലയുന്ന ഒരു മനുഷ്യന്റെ കാല്‍പ്പാടുകളാണ് ഈ ആഖ്യായികയില്‍ പതിഞ്ഞിരിക്കുന്നത്. കൂട്ടും കൂട്ടവും പിരിഞ്ഞ പിതാവിനെ ഗ്രാമപാതകളിലും നഗരവീഥികളിലും അവന്‍ വൃഥാ തിരയുന്നു; ഒറ്റപ്പെടലിന്റെ കനല്‍ശയ്യയില്‍ സദാ മയങ്ങുന്നു. ഒടുവില്‍, പാപശാപങ്ങള്‍ ഏറ്റുവാങ്ങി, ജരാനരകള്‍ നുരകളായി ചൂടി കലങ്ങിമറിഞ്ഞൊഴുകുന്ന ഗംഗ അവനെ വിളിക്കുന്നു – ‘മകനേ, വരിക.’ ആ സ്വാഗതവചനം ചെരാതിന്റെ ഒറ്റത്തിരിവെട്ടമായി അവന്റെ അകമേ പ്രകാശിക്കുന്നു. ‘ജീവിതമേ, നീ എന്ത്?’ എന്ന തിക്തചോദ്യം ഉയര്‍ത്തിയിരുന്ന മുഴക്കങ്ങള്‍ അവന്റെ ഉള്ളില്‍ ശാന്തമാകുന്നു.

    Original price was: ₹210.00.Current price is: ₹168.00.
  • -20%

    Vahanamodikumbol

    ‘വളയം പിടിക്കുന്നവര്‍’ ശ്രദ്ധിക്കേണ്ട നൂറുനൂറു കാര്യങ്ങളാണ് ഈ പുസ്തകത്തില്‍. വാഹനാപകടങ്ങള്‍ നമ്മുടെ നിരത്തുകളില്‍ ഭീഷണമാംവിധം വര്‍ധിക്കുന്ന ഇക്കാലത്ത് ‘സേഫ് ഡ്രൈവിങ്’ നിര്‍ദേശങ്ങള്‍ക്കും ട്രാഫിക് ബോധവല്‍ക്കരണത്തിനും പ്രാധാന്യമേറുന്നു. ഏകാഗ്രതയും നിയന്ത്രിതവേഗവും റോഡ് സൈന്‍ / സിഗ്നല്‍ ധാരണയുമൊക്കെ നിങ്ങളിലെ ഡ്രൈവറെ സുരക്ഷിതനാക്കുമെന്നറിയുക. ലേണേഴ്‌സ് ടെസ്റ്റ് മുതല്‍ ഡ്രൈവിങ് മനഃശാസ്ത്രം വരെ ചര്‍ച്ചയാക്കുന്ന ഈ കൈപ്പുസ്തകം, മയക്കവും മദ്യവും മനഃസംഘര്‍ഷവും നിങ്ങളെ ‘ഡേഞ്ചര്‍ സോണി’ലെത്തിക്കുമെന്ന മുന്നറിയിപ്പുമേകുന്നു. ഇവിടെ, വാഹനം സഞ്ചാരത്തിനുള്ള വെറുമൊരു ‘യന്ത്രശകട’മല്ല; അതിനു ജീവനുണ്ട്! ശരിയായ സ്റ്റാര്‍ട്ടിങ്ങും ബ്രേക്കിങ്ങും സര്‍വീസിങ്ങുമൊക്കെ
    നിങ്ങളുടെ പ്രിയവാഹനത്തിന് ‘ആയുര്‍ബല’മേകുന്നുവെന്നതും ഇതില്‍ മനസ്സിലാക്കാം.

    Original price was: ₹250.00.Current price is: ₹200.00.