Aaradhyam

Author: Ramankary Radhakrishnan

80.00 72.00 10%
Item Code: 3140
Availability In Stock

നമ്മുടെ ഭാഷാചരിത്രത്തിലെ മഷിയുണങ്ങാത്ത ചില തൂലികകളെക്കുറിച്ചാണ് ഈ പുസ്‌തകം. സഞ്ചാരസാഹിത്യത്തിൽ ആദ്യ കാൽപ്പാടുകൾ പതിപ്പിച്ച പാറേമ്മാക്കൽ തോമ്മാക്കത്തനാർ, ആത്മകഥകളിലെ പ്രഥമ പെൺരചനയായ ‘വ്യാഴവട്ടസ്മരണകൾ’ സർവ്വവിജ്ഞാനകോശങ്ങളുടെ പ്രാഗ്രൂപമായ ‘വിജ്ഞാനം’, പ്രഥമ സിനിമാപ്രസിദ്ധീകരണമായ ‘വിശ്വഭാരതി’, അപസർപ്പക ആഖ്യായികാരംഗത്തെ ആദ്യ തെളിവെടുപ്പിന്‌ സാക്ഷ്യം വഹിച്ച ‘ഭാസ്‌കരമേനോൻ’, ആദ്യത്തെ കഥാമാസികയായ ‘ചന്ദ്രഹാസൻ’, സാഹിത്യവിമർശനത്തിന് ബീജവാപം നിർവഹിച്ച സി.പി. അച്യുതമേനോൻ… – മലയാളത്തിലെ സാഹിത്യ പ്രസ്ഥാനങ്ങളുടെ തുടക്കക്കാരെ പരിചയപ്പെടുത്തുകയാണ് ഇവിടെ എഴുത്തുകാരൻ. ഉപജ്ഞാതാക്കൾ, ആദ്യകൃതി, രചനസവിശേഷതകൾ തുടങ്ങി, ഇതിലെ അറിവുകൾ വായനക്കാരുടെ വിജ്ഞാനസീമയെ വിപുലമാക്കുന്നു.