-
CHITHRAKOODAM
ജാതിമേധാവിത്വത്തിന്റെ കോട്ടകൊത്തളങ്ങളെ, കല്ലിന്മേൽ കല്ല് ശേഷിക്കാത്തവിധം, തകർത്തുകളയുവാൻ അക്ഷീണം പ്രയത്നിച്ച ഒരു മഹാത്മാവിന്റെ ജീവിതകഥ പറയുകയാണ് ഈ ആഖ്യായിക. അടിയാളരിൽനിന്നും പൗരർ എന്ന പദവിയിലേക്ക് അയ്യങ്കാളി ഒരു ജനതതിയെ നയിച്ചു. സാമൂഹികഭ്രഷ്ടിന്റെ ഇരുൾമാളങ്ങളിൽനിന്നും അവരുടെ ആത്മാഭിമാനത്തെ വീണ്ടെടുത്തു. ആ തലേക്കെട്ടുകാരനായ കോട്ടുധാരിക്ക് ചരിത്രം ‘പുലയരാജാവ്’ എന്ന വിശേഷണം നല്കി. നീതിക്കു വേണ്ടി ദാഹിച്ച ആ ദളിത് വിമോചനസമരനായകൻ തന്റെ അധഃസ്ഥിത സഹോദരങ്ങൾക്ക് അക്ഷരവിദ്യയ്ക്കും വഴിനടപ്പിനും മാന്യമായ വസ്ത്രധാരണത്തിനും വേണ്ടി നിരന്തരം ശബ്ദമുയർത്തി. അടിമകളുടെ ഉടമകൾ വാഴുന്ന ‘ധർമരാജ്യ’ത്തിലെ ‘നീതിസാര’ത്തിനു വഴങ്ങാതിരുന്ന ഒരു നിഷേധിയെ നിങ്ങൾക്ക് ഈ പുസ്തകത്തിൽ കാണാനാകും.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
KANMUNNIL SAMUDRAM
നെഞ്ചോടു ചേർത്തുപിടിക്കുന്ന കാമനകളുടെ ജലകന്യയെ നിരസിക്കുവാനാവാതെ സ്വന്തം വിധിയുടെ സാഗരം താണ്ടുന്ന ഒരു പത്രപ്രവർത്തകന്റെ ജീവിതകഥ. സമുദ്രത്തിന്റെ ആഴ നീലിമയിൽ ആ ജലകന്യക അയാളെ കൊണ്ടുപോകുന്നത് വർണാഭമായ രതിരഥ്യകളിലൂടെയാണ്. എങ്കിലും ആർത്തലയ്ക്കുന്ന കടൽപ്പരപ്പിന്റെ രൗദ്രയാഥാർഥ്യങ്ങളിലേക്കു പൊന്തി വന്നേ തീരൂ. അതാണു ജീവിതം.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
NEELIPPONMAN
അലിവിന്റെയും അനുസരണയുടെയും ഗുണപാഠങ്ങള്‍ വണ്ടുകളുടെ മൂളിപ്പാട്ടുപോലെ മൃദുശബ്ദത്തില്‍ ഈ കഥാന്തരീക്ഷത്തില്‍ മുഴങ്ങുന്നു; അപ്പൂപ്പന്‍താടികള്‍പോലെ ഭാരമേതുമില്ലാതെ പാറിനടക്കുന്നു. പാട്ടിന്റെയും കഥയുടെയും തോളില്‍ കയ്യിട്ടുള്ള ഒരു ഉല്ലാസയാത്രയാണ് ഈ ‘ബെഡ്ടൈം സ്റ്റോറീസ്.’
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
KADHA KADHA THAARAATTU
കഥയോളങ്ങള്‍ തിമര്‍ത്തുചെന്ന് ചിരിക്കക്കകള്‍ വാരാനായി ഇത്തിരിക്കുഞ്ഞന്മാരെ വിളിച്ചുകൂട്ടുകയാണ് ഇവിടെയൊരു എഴുത്തുകാരി. നാഴിപ്പയറ് വറുത്ത കൊച്ചുകുട്ടത്തിയും, പുഴയില്‍ ‘ബ്ലുമ്മിയ’ ഉറുമ്പും, കിട്ടാമുന്തിരിയുടെ പുളിപ്പറിഞ്ഞ കുട്ടിക്കുറുക്കനും, ഓട്ടമത്സരത്തില്‍ തോറ്റുതൊപ്പിയിട്ട മുയലും, തുമ്പിക്കൈയില്‍ സൂചിക്കുത്തേറ്റ ആനയും, സ്വരസ്തുതിയില്‍ മയങ്ങിയ കാക്കയും ഒക്കെ ഇതില്‍ പുതുനിറക്കുപ്പായത്തോടെ, പുതുശബ്ദക്കുരലോടെ കൂട്ടുകാരെ തേടിയെത്തുന്നു; അവരേയും റാഞ്ചി കഥയുടെ വിസ്മയാകാശത്തേക്കു പറക്കുന്നു. ഈ കഥകള്‍ക്കരികില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പഞ്ചാരത്തരികള്‍ കുരുന്നുകളില്‍ ജീവിതസ്നേഹത്തിന്റെ നറുമധുരമാകും. ഇക്കഥകള്‍ അമ്മത്താരാട്ടുപോലെ അവരെ സുന്ദരസ്വപ്നങ്ങളിലേക്ക് ഉറക്കും, അമ്മോപദേശംപോലെ പ്രപഞ്ചസത്യങ്ങളിലേക്ക് ഉണര്‍ത്തും.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
ILAKALUDE NRITHAM
‘ചെറുതാണ് സുന്ദരം’ എന്നതിന് നിത്യസാക്ഷ്യമാണ് പാറക്കടവിന്റെ കഥകള്‍. ഈ എഴുത്തുകാരന്റെ കാതുകള്‍ മേഘഗര്‍ജനവും കിളിയൊച്ചയും ഒന്നുപോലെ പിടിച്ചെടുക്കുന്നു. അകം വെന്തുണര്‍ന്ന, ഉറങ്ങാത്ത വാക്കുകള്‍ ഇവിടെ അവിരാമം സംസാരിക്കുന്നു, സംവദിക്കുന്നു. ഭയപ്പുതപ്പിനുള്ളിലെ ലോകത്തിനുമേല്‍ ഇവ നക്ഷത്രപ്പൊട്ടുകള്‍പോലെ കാവല്‍നില്‍ക്കുന്നു.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
Paambum paambaattiyum pinnoru penkuttiyum
കുഞ്ഞുകഥകളിലൂടെ വലിയ പാഠങ്ങള്‍ പകരുന്നവയാണ്, ദൈവം അനുഗ്രഹിച്ച ഈ ബാലകഥകള്‍. മകുടിയില്‍നിന്നൊഴുകുന്ന മധുരനാദത്തില്‍ നൃത്തമാടാന്‍ തുടങ്ങുന്ന നാഗത്താനെപ്പോലെ, ഈ കഥകളുടെ ഉള്ളില്‍നിന്നൂറുന്ന തിരിച്ചറിവുകളുടെ ഒഴുക്ക് കുട്ടികളുടെ ഇളംമനസ്സുകളെ ഉണര്‍ത്തും. താളം തുഴഞ്ഞു പോകുന്ന ഒരു തോണിപോലെ സ്വച്ഛസുന്ദരമായി വായിച്ചു പോകാവുന്ന മനോഹരകഥകള്‍.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
Pulikkuttan
പുള്ളിക്കൂമന്റെ ചുമലിലേറി കോഴിക്കോട് പട്ടണം കാണാന്‍പോയ കണ്ണന്റെ കഥയാണിത്. ഗ്രാമത്തിലെ കൂട്ടുകാര്‍ക്ക് അവന്‍ പുലിക്കുട്ടനാണ്; പുലിമടയില്‍ വളര്‍ന്നവനാണ്. കൂമനൊപ്പം മേഘങ്ങളെ തൊട്ടുമരുമ്മി കവലയില്‍ വന്നിറങ്ങുന്ന കണ്ണന്‍ അവിടെ ആദ്യം കാണുന്നതും പരിചയപ്പെടുന്നതും കുറച്ചു കടുവാക്കുട്ടികളെയാണ് – വെള്ളം തൊട്ടാല്‍ മായുന്ന വരകളുള്ള കടുവാക്കുട്ടികള്‍! ആ കളിക്കൂട്ടത്തിലെ പൂച്ചക്കണ്ണനാണ് കണ്ണനെ തങ്കമ്മായിയുടെ അടുത്തെത്തിക്കുന്നത്. തങ്കമ്മായിയിലൂടെ ഒരമ്മയുടെ സ്‌നേഹ വാത്സ്യങ്ങള്‍ കണ്ണന്‍ അറിയുന്നു; പുലിച്ചൂരുള്ള തന്റെ പൂര്‍വകഥ അറിയുന്നു.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
Pithrutharppanamanthrangalum Pithrusradhavidhikalum
ദേവപ്രീതിക്കും ഗുരുപ്രീതിക്കും മേലെയാണ് പിതൃപ്രീതിയുടെ സ്ഥാനം. സമ്പത്തും കുടുംബൈശ്വര്യവും സന്താനശ്രേയസ്സുമെല്ലാം ഇതില്‍ അധിഷ്ഠിതമായതിനാല്‍ പിതൃപ്രീതിക്ക് മുടക്കം പാടില്ലെന്നാണ് അഭിമതം. പിതൃകടം വീട്ടേണ്ടത് ജീവിച്ചിരിക്കുന്നവരുടെ കര്‍ത്തവ്യമാണെന്ന് പുരാണങ്ങളിലും സ്മൃതികളിലുമുണ്ട്. പൂര്‍വികരുടെ ആശിസ്സിനായി വിശ്വാസികള്‍ തലമുറകളായി അനുഷ്ഠിച്ചുവരുന്ന ഈ പിതൃബലിയുടെ ഭാഗമാണ് തര്‍പ്പണവും ശ്രാദ്ധവും. അഗാധഭക്തിയോടും അതീവശ്രദ്ധയോടുമുള്ള ആചരണമാണ് തര്‍പ്പണ-ശ്രാദ്ധകര്‍മങ്ങളെ പുണ്യകരമാക്കുക. ദേവതാവന്ദനങ്ങളോടെ, മംഗളപ്രാര്‍ഥനകളോടെ, മന്ത്രോച്ചാരണങ്ങളോടെ ഇവിടെ പരേതരുടെ മോക്ഷത്തിനായി അര്‍ഥിക്കുന്നു; പൂര്‍വികര്‍ ചെയ്ത ഉപകാരങ്ങള്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിക്കുന്നു. ബലികര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ട വിധവും ചടങ്ങുകളും ഉരുക്കഴിക്കുകയാണ് ഗ്രന്ഥകാരി ഇതില്‍.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
Aham Brahmasmi
അവനവനിലും സര്‍വജീവജാലങ്ങളിലും വിളങ്ങുന്ന ബ്രഹ്മത്തെ അറിയുവാന്‍, ആത്മാനന്ദം നേടുവാന്‍, അമൃതസ്വരൂപരാകുവാന്‍, ഉപനിഷത്തുകള്‍ സാധകര്‍ക്ക് വെളിച്ചമേകുന്നു. ജ്ഞാനാര്‍ഥിയുടെ നേത്രങ്ങളെ സ്ഥൂലത്തില്‍നിന്നു സൂക്ഷ്മത്തിലേക്ക് ഉന്മീലനം ചെയ്യുന്നു; ബ്രഹ്മവിദ്യ ഉള്‍ക്കൊള്ളുവാന്‍ കര്‍ണങ്ങളെ സമര്‍ഥമാക്കുന്നു. മുക്തിയുടെ തീര്‍ഥങ്ങളില്‍ സത്യാര്‍ഥിയെ സ്‌നാനപ്പെടുത്തുന്നു. ബ്രഹ്മത്തിന്റെ നിശ്വാസങ്ങളും വേദത്തിന്റെ മിടിപ്പുകളുമായ 108 ഉപനിഷത്തുകളില്‍ ബൃഹദാരണ്യകം, ഐതരേയം, തൈത്തിരീയം, മാണ്ഡൂക്യം എന്നിവയുടെ സത്തയാണ്, ചിപ്പിക്കുള്ളില്‍ വെണ്‍മുത്തെന്നപോലെ, ഈ പുസ്തകച്ചെപ്പേടിനുള്ളില്‍ അടക്കംചെയ്തിരിക്കുന്നത്.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
Akshayapathram
കഥകളുടെ അക്ഷയപാത്രമാണ്, തീരാഖനിയാണ് ഭാരതം. ഈ പുസ ്തകത്തില്‍ സമാഹരിച്ചിരിക്കുന്ന കഥകള്‍, നമ്മുടെ വടക്കന്‍ സംസ്ഥാനങ്ങളിലും ബര്‍മ, ഭൂട്ടാന്‍, നേപ്പാള്‍, ടിബറ്റ് മുതലായ അയല്‍ദേശങ്ങളിലും ഇന്നും പ്രചാരത്തിലുള്ളവയാണ്. നന്മയും കാരുണ്യവും സഹജീവി സ്‌നേഹവും പോലെയുള്ള സദ്ഗുണങ്ങള്‍ കുട്ടികളില്‍ അങ്കുരിപ്പിക്കുന്ന ഈ കഥകളിലെ ഗുണപാഠങ്ങള്‍ ജീവിതയാത്രയില്‍ അവര്‍ക്ക് ദീപസ്തംഭങ്ങളാകും.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
My Favourite Table Book
My Favourite Table book is a one step solution to simplify maths. A must have tool for students from Std 1-10. Multiplication tables, formulas, metric measures to all basic necessities required for learning maths are covered in this book. This will certainly help eliminate the maths phobia.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
Leelavilolam
അടുക്കളക്കോണിലും കിടപ്പറമൂലയിലും ജീവപര്യന്തത്തടവിനു വിധിക്കുന്ന ശാസനകളുടെയും ശകാരങ്ങളുടെയും പേരില്‍, ‘ഇല-മുള്ള് കഥ’യുടെ പേരില്‍, ‘തോരാനിട്ട ഒരു കഷണം തുണി’യുടെ ശുദ്ധാശുദ്ധികളുടെ പേരില്‍ ഒക്കെ കലഹത്തിന് ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണ് ഇതിലെ അക്ഷരങ്ങള്‍. സദാചാരഘോഷണങ്ങളെ ഈ നിഷേധികള്‍, ഉപയോഗംകഴിഞ്ഞ പാഡിനെ ഇന്‍സിനറേറ്ററിലേക്കെന്നപോലെ തള്ളുന്നു. പെണ്‍നെഞ്ചിനു മീതെ കയറ്റിവെച്ച കല്ലുകളുടെ ഭാരംകൊണ്ട് ഈ താളുകള്‍ക്ക് ഗുരുത്വസ്വഭാവമേറുന്നു. ലോകം മ്യൂട്ട് ചെയ്തുകളയുന്ന ചില ജന്മങ്ങള്‍ക്ക് ശബ്ദമേകുകകൂടിയാണ് ഇവിടെ എഴുത്തുകാരി.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
PSC Pareekshakalile Samuhyasasthram
പി.എസ്.സി. പരീക്ഷകളില്‍ ഇടം നേടാന്‍ സാധ്യതയുള്ളതും, ആവര്‍ത്തനസ്വഭാവത്തോടെ അതില്‍ ഇടം നേടിക്കൊണ്ടïിരിക്കുന്നതുമായ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളുമാണ് ഈ കൈപ്പുസ്തകത്തില്‍. ചരിത്രം, നരവംശശാസ്ത്രം, ഭൂമിശാസ്ത്രം, സാമ്പത്തികശാസ്ത്രം തുടങ്ങിയ വൈജ്ഞാനികമേഖലകളെ സ്പര്‍ശിച്ച്, അവശ്യമറിയേണ്ടï പ്രമേയങ്ങളെ ഝ&അ രൂപത്തില്‍ അവതരിപ്പിക്കുകയാണ് ഇതില്‍.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
Janappana
മലയാളിമനസ്സിന് മധുരവും മഹിതവുമായ ഓര്‍മയാണ് ‘ജ്ഞാനപ്പാന.’ പൂന്താനത്തിന്റെ ഗദ്ഗദവും ദര്‍ശനവും ഇഴചേര്‍ന്ന ഈ ‘ബോധഗീത’ അനുവാചകര്‍ക്ക് ഭക്തിയുടെയും ജ്ഞാനത്തിന്റെയും വറ്റാത്ത ഉറവയാണ്. ചുഴന്നീടുന്ന സംസാരചക്രത്തിലുഴന്നീടുന്നവര്‍ക്ക് എന്നും അത്താണിയായ, കാലാതീതമായ മഹദ്ഗ്രന്ഥത്തിന്റെ ലളിതവ്യാഖ്യാനമാണ് ഇതില്‍. പൂന്താനത്തിന്റെ ഭക്തി എങ്ങനെ അധീശത്വത്തിനെതിരെയുള്ള പോര്‍മുഖമായി എന്നു വിശകലനംചെയ്യുന്ന ഡോ. പി. സോമന്റെ ലേഖനവും ചേര്‍ത്തിരിക്കുന്നു.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
Mala’s New House
Mala wants a big house. But there’s a giant mango tree standing in her way… With nostalgic prose, valuable moral, and colorful illustrations, this story is sure to be a delightful read for kids.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
Padipathinja Kalippattukal
കുഞ്ഞിളംചുണ്ടുകളില്‍ കാലങ്ങളായി പുഞ്ചിരി വിരിയിച്ചുകൊണ്ടിരിക്കുന്ന നൂറുകണക്കിനു പാട്ടുകള്‍. ശൈശവനിഷ്‌കളങ്കതയും കുട്ടിക്കുറുമ്പും ഭാവനചെയ്ത വരികള്‍. കുട്ടികള്‍ക്കു മാത്രമല്ല, കുട്ടിക്കാലത്തേക്കൊരു മടക്കയാത്ര ആഗ്രഹിക്കുന്നവര്‍ക്കും ഈ കളിപ്പാട്ടുകള്‍ ഇഷ്ടമാകും.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.















