Pithrutharppanamanthrangalum Pithrusradhavidhikalum

Author: S. Sindhuprasad

90.00 81.00 10%
Availability In Stock

ദേവപ്രീതിക്കും ഗുരുപ്രീതിക്കും മേലെയാണ് പിതൃപ്രീതിയുടെ സ്ഥാനം. സമ്പത്തും കുടുംബൈശ്വര്യവും സന്താനശ്രേയസ്സുമെല്ലാം ഇതില്‍ അധിഷ്ഠിതമായതിനാല്‍ പിതൃപ്രീതിക്ക് മുടക്കം പാടില്ലെന്നാണ് അഭിമതം. പിതൃകടം വീട്ടേണ്ടത് ജീവിച്ചിരിക്കുന്നവരുടെ കര്‍ത്തവ്യമാണെന്ന് പുരാണങ്ങളിലും സ്മൃതികളിലുമുണ്ട്. പൂര്‍വികരുടെ ആശിസ്സിനായി വിശ്വാസികള്‍ തലമുറകളായി അനുഷ്ഠിച്ചുവരുന്ന ഈ പിതൃബലിയുടെ ഭാഗമാണ് തര്‍പ്പണവും ശ്രാദ്ധവും. അഗാധഭക്തിയോടും അതീവശ്രദ്ധയോടുമുള്ള ആചരണമാണ് തര്‍പ്പണ-ശ്രാദ്ധകര്‍മങ്ങളെ പുണ്യകരമാക്കുക. ദേവതാവന്ദനങ്ങളോടെ, മംഗളപ്രാര്‍ഥനകളോടെ, മന്ത്രോച്ചാരണങ്ങളോടെ ഇവിടെ പരേതരുടെ മോക്ഷത്തിനായി അര്‍ഥിക്കുന്നു; പൂര്‍വികര്‍ ചെയ്ത ഉപകാരങ്ങള്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിക്കുന്നു. ബലികര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ട വിധവും ചടങ്ങുകളും ഉരുക്കഴിക്കുകയാണ് ഗ്രന്ഥകാരി ഇതില്‍.