-
ATHREDAM
“മകനെ രാജാ… നിന്നെ വല്യമ്മാമ വിളിക്ക്ണു. ഒന്നുവാ കുട്ടാ… വല്യമ്മാമെ ഒന്ന് അത്രേടം ആക്കി കൊടുക്ക്, പാവോല്ലെ വല്യമ്മാമ…”
അകത്തും പുറത്തും പച്ചപ്പു തഴച്ച മനുഷ്യരും പരിസരങ്ങളുമുള്ള ഒരു നഷ്ടകാലത്തിന്റെ
നാട്ടിടവഴികളിലൂടെ അത്രേടം വരെ പോയിവരുന്ന രണ്ടു നോവലെറ്റുകൾ. കഥയുടെ ചെറുവിരൽത്തുമ്പിൽ തൂങ്ങി പാടവും പറമ്പും പിന്നിട്ട് നമ്മൾ നമ്മിലേക്കുതന്നെ തിരിച്ചെത്തുന്ന ആർദ്രമായ ഒരു ഓർമക്കാലത്തിന്റെ ചെമ്മൺപാതകൾ.₹140.00Original price was: ₹140.00.₹112.00Current price is: ₹112.00. -
DARBAARI DEEPIKA
വംശീയതയുടെ നെടുങ്കോട്ടകൾ ഉയർന്നുവരുമ്പോൾ ഒരു കവിക്ക് എന്താണ് ചെയ്യാൻ കഴിയുക? തമസ്‌കരിക്കപ്പെട്ട ചരിത്രത്തെ സ്മൃതിപഥങ്ങളിലേക്ക് പുനരാനയിക്കുക എന്നതുമാത്രമാണ് കരണീയം. പടയോട്ടങ്ങളും ശിക്ഷകളും നടപ്പിലാക്കിയ ഭരണാധികാരിയായ ബാബറെയല്ല, പൂന്തോട്ടങ്ങളെ പ്രണയിച്ച എല്ലാം ദൈവത്തിൽ സമർപ്പിച്ച കവിയും സൂഫിയുമായ ബാബറെയാണ് നമുക്ക് ഓർമയിലേക്ക് കൊണ്ടുവരേണ്ടത്. അതാണ് രാമൻ ചെയ്യുന്നത്. അതുതന്നെയാണ് ദർബാറി ദീപികയെ രാഷ്ട്രീയകവിതയാക്കുന്നത്. മാനവികതയുടെ സൗന്ദര്യത്തെ ഓർക്കാൻ പ്രേരിപ്പിക്കുകയാണ് ദർബാറി ദീപിക. മറ്റാരെയെങ്കിലും കുറ്റപ്പെടുത്താനല്ല, സ്വയം കുറ്റത്തിൽനിന്ന് പുറത്തുകടക്കാനാണ് രാമൻ ചരിത്രത്തെ വേറിട്ടവഴിയിൽ സമീപിക്കുന്നത്. ഡോ. അനിൽ കെ. എം.
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00. -
Sangeetham Sidhanthavum Prayogavum
‘സമ്യക്കായ ഗീത’ത്തെക്കുറിച്ച് മനോരഞ്ജകമായ ഒരു വിശിഷ്ടകല എന്നതിലുപരി സംഗീതം ഒരു ശാസ്ത്രം കൂടിയാണ് .ശാസ്ത്രിയ സംഗീതത്തെക്കുറിച്ച് ആധികാരികമായി അറിവു നല്കുവാൻ പര്യാപ്തമാണ് ഈ ഗ്രന്ഥം.കർണാടക-ഹിന്ദുസ്ഥാനി ധാരകളെക്കുറിച്ചു മാത്രമല്ല ,വെസ്റ്റെണ്‍ മ്യൂസിക്കിനെക്കുറിച്ചുമാണ് ഇത് .പ്രയോഗപഠനങ്ങൾ ,രാഗസ്വഭാവങ്ങൾ ,വാദ്യോപകരണങ്ങൾ ,സംഗീതജ്ഞർ ,വാഗ്ഗേയക്കാരന്മാർ ,പ്രശസ്ഥകൃതികൾ തുടങ്ങി ഈ സംഗീതവി ജ്ഞാനസമ്പുടത്തിൽ വിഷയങ്ങൾ നിരവധി .
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
David Copperfield
ജീവിതത്തിന്റെ പ്രതികൂലാവസ്ഥകളോട് ഒരു നിര്‍ഭാഗ്യജാതകന്‍ നടത്തുന്ന പോരാട്ടമാണ് ഈ കൃതിയുടെ പ്രമേയം. നിസ്സഹായതയുടെയും അപമാനത്തിന്റെയും നരകദിനങ്ങളെ ഒരു തൊട്ടാവാടി ബാലന്‍ നേരിട്ടതിന്റെ യഥാതഥ ആവിഷ്‌കരണം. വിക്‌ടോറിയന്‍ ഇംഗ്ലണ്ടിലെ കുട്ടികളുടെ ദുരിതങ്ങളിലേക്കുള്ള ഒരു മനുഷ്യസ്‌നേഹിയുടെ അനുകമ്പാപൂര്‍വമായ നോട്ടം കൂടിയാണ് ഈ ക്ലാസിക് കൃതി.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Vasthuvidhya
ഭാരതീയ വാസ്തുശാസ്ത്രഗ്രന്ഥങ്ങളിൽ പരാമർശിക്കപ്പെടുന്ന ആശയങ്ങളെ കേരളീയ ഭൂപ്രകൃതി, ഋതുഭേദങ്ങൾ എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ നിരീക്ഷണവിശകലനങ്ങൾക്കു വിധേയമാക്കുന്ന സംസ്‌കൃതഗ്രന്ഥമായ വാസ്തുവിദ്യയുടെ ലളിതവ്യാഖ്യാനം. കാല-ദേശ സ്വഭാവങ്ങൾക്കനുസൃതമായ ഗൃഹനിർമിതികൾ ശാസ്ത്രീയ നിർമാണപ്രക്രിയയിലൂടെ സാധ്യമാക്കുന്ന വാസ്തുവിനെ അടുത്തറിയുവാൻ സഹായിക്കുന്ന ആധികാരികഗ്രന്ഥം. അനുബന്ധമായി നാലുകെട്ടുകളുടെ 25 പ്ലാനുകളും.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Nammude Poochedikalum Poomarangalum
വര്‍ണത്താലും രൂപത്താലും ഗന്ധത്താലും കണ്ണും കരളും കവരുന്ന ‘ആരാമത്തിന്റെ രോമാഞ്ച’ങ്ങളെക്കുറിച്ചാണ് ഈ പുസ്തകം. നമ്മുടെ ദേശത്ത് പൂത്തുമറിഞ്ഞുനില്‍ക്കുന്ന കുറെ സസ്യജന്മങ്ങളാണ് പ്രതിപാദ്യം; കാലാകാലങ്ങളായി ഇവിടെ വളരുന്നവയും സമീപകാലത്ത് വിരുന്നുപാര്‍ക്കാനെത്തിയവയുമായ 111 ചെടികളും മരങ്ങളും. പിച്ചിയും തെച്ചിയും മുല്ലയും മുതല്‍ റോസും ഡാലിയയും ഡെയ്സിയും വരെ ഇതില്‍ അഴകിന്റെ പൂക്കളങ്ങള്‍ തീര്‍ക്കുന്നു.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Kerala Charithram: Dutchukar Cochiyilethunnu
ചരിത്രം വളച്ചൊടിക്കപ്പെടുകയും തിരുത്തിയെഴുതപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, നമ്മുടെ ദേശം സഞ്ചരിച്ച വഴികളിലൂടെ ഒരു പിന്‍നടത്തം. മാതൃദേശത്തിന്റെ ചരിത്രവും സംസ്‌കാരവും അറിയുവാന്‍ സഹായകമായ ഈ കൃതി ഡച്ച് കമ്പനി കൊച്ചി പിടിച്ചടക്കിയതുമുതല്‍ അതിന്റെ പതനംവരെയുള്ള ഒരു നൂറ്റാണ്ടുകാലം ഡച്ചുകാര്‍ സൃഷ്ടിച്ച ചലനങ്ങളാണ് പ്രതിപാദിക്കുന്നത്.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Mysore Akramanavum Malabarinte Prathorodhavum
നമ്മുടെ ദേശം സഞ്ചരിച്ച വഴികളിലൂടെയും സംഭവവികാസങ്ങളിലൂടെയും വ്യക്തികളിലൂടെയും ഒരു പിന്‍നടത്തം സാധ്യമാക്കുന്ന പുസ്തകം. കേരളത്തിന്റെ ചരിത്രവും സംസ്‌കാരവും അറിയുവാന്‍ സഹായകമാകുന്ന ഈ കൃതിയില്‍ ഹൈദര്‍, ടിപ്പു പടയോട്ടങ്ങള്‍ മുതല്‍ മധ്യകാല സാംസ്‌കാരികരംഗം വരെയുള്ള ഭാഗമാണ് പ്രതിപാദിക്കപ്പെടുന്നത്.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Sikkumathathile Mahagurukkanmar
ഗുരു നാനാക്കില്‍നിന്നു തുടങ്ങുന്നു, ലോകത്തെ സംഘടിതമതങ്ങളില്‍ അഞ്ചാം സ്ഥാനം അലങ്കരിക്കുന്ന സിക്കുമതത്തിന്റെ ചരിത്രം. ഈ മതത്തിന് ഏകീകൃതരൂപം സമ്മാനിച്ചതാകട്ടെ, ഗുരു ഗോവിന്ദ് സിംഗും. നാനാക്കും ഗോവിന്ദ് സിംഗും ഉള്‍പ്പെടെ സിക്ക് ഗുരുപരമ്പരയിലെ 11 വ്യക്തിത്വങ്ങളുടെ വഴികളും മൊഴികളും പ്രതിപാദിക്കുകയാണ് ഈ പുസ്തകം.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Malabar Kalapavum Khilafat Prasthanavum
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Keralacharithram : Janakeeyasamarangalum Rashtreeyaprasthanangalum
നമ്മുടെ ദേശം സഞ്ചരിച്ച വഴികളിലൂടെയും സംഭവവികാസങ്ങളിലൂടെയും വ്യക്തികളിലൂടെയും ഒരു പിന്‍നടത്തം സാധ്യമാക്കുന്ന പുസ്തകം. കേരളം കൈവരിച്ച പരിണാമത്തിന്റെ നാള്‍രേഖകള്‍ ചരിത്രപഠിതാവിനുമുന്നില്‍ തുറന്നുവെക്കുകയാണിവിടെ. ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള സംഘടിതവും അസംഘടിതവുമായ ചെറുത്തുനില്പുകളും അവയ്ക്കു നേതൃത്വംനല്‍കിയ പ്രസ്ഥാനങ്ങളുമാണ് ഈ ഭാഗത്തിലെ പ്രതിപാദ്യം.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Kazhchakalude Kanaappurangal Thedi
മലേഷ്യ – മൊറോക്കോ – അമേരിക്ക – ആംസ്റ്റര്‍ഡാം കാഴ്ചകളുടെ ത്രിമാനചിത്രങ്ങളാണ് ഈ പുസ്തകത്തിരശ്ശീലയില്‍ തെളിയുന്നത്. ചരിത്രം, ഭൂമിശാസ്ത്രം, ജീവിതരീതി, ഭക്ഷണശൈലി തുടങ്ങി, ഈ ദേശങ്ങള്‍ സമ്മാനിച്ച അനുഭവങ്ങളും അനുഭൂതികളും വായനക്കാരിലേക്കെത്തിക്കുകയാണ് സഞ്ചാരി ഇതില്‍. സലിംകുമാറിന്റെ അവതാരിക.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Ente Aadhyathe Kathakal
മലയാളകഥയുടെ കുലപതിയായ ടി. പത്മനാഭന്റെ ആദ്യകാലകഥകളുടെ സമാഹാരം. ഒരു വലിയ എഴുത്തുകാരന്റെ മാനവികദർശനവും ഹൃദയമിടിപ്പുകളും നിറഞ്ഞുനിൽക്കുന്ന ഈ കഥകൾ, പിന്നിട്ടുപോന്ന എഴുത്തിന്റെ വഴികളിലെ നാഴികക്കല്ലുകളാണ്. രണ്ടാംപതിപ്പ്.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Kallukal Mahakshetrangal
കാലത്തെ കല്ലിൽ തളച്ചുനിർത്തുന്ന ഹൊയ്‌സാല, ഐഹോൾ, പട്ടടക്കൽ, ബദാമി, ഹംപി, ബലിപുര, ശ്രാവണബെലഗോള ക്ഷേത്രങ്ങളുടെ ചരിത്ര-ഭൂമിശാസ്ത്രവിശേഷങ്ങളും വാസ്തു-പ്രതിമാശില്പവർണനകളുമൊക്കെ സ്പർശിച്ചു കടന്നുപോകുന്ന ചിത്രപുസ്തകം. കലാചിന്തയുടെ സ്‌നേഹപൂർവമായ ആശ്ലേഷണത്സമായിക്കൂടി പരിഗണിക്കപ്പെടുന്നവയാണ് കർണാടകയിലെ ഈ മഹാക്ഷേത്രങ്ങൾ. ‘കല്ലിൽ പടുത്തുകെട്ടിയ ഈ കാവ്യങ്ങൾ’ക്കു മുന്നിൽ വിസ്മിതനും വിനീതനുമാകുകയാണ് ഗ്രന്ഥകാരൻ.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Chanakkallu
ജീവിതമെന്ന ചാണക്കല്ലിൽവെച്ച് കാലമെന്ന ശില്പി മനുഷ്യനു വരുത്തുന്ന രൂപഭേദങ്ങളെക്കുറിച്ചാണ് ഈ നോവൽ. വിപ്ലവത്തീനാമ്പുകൾക്കിടയിൽ ഈയാംപാറ്റച്ചിറകുകൾ വിടർത്തി പറക്കുന്ന അച്ചു. ”വെളിച്ചം അംഗീകരിക്കാത്ത സ്വന്തം രഹസ്യങ്ങളുംകൊണ്ട്” ദാരിദ്ര്യത്തിന്റെ ചുഴിക്കുത്തിൽ വട്ടംചുറ്റുന്ന സുലു… ജീവിതം നിർദ്ദയം അകപ്പെടുത്തിക്കളഞ്ഞ ഈ അനാഥാത്മാക്കളുടെ വേദനയുടെ വേദാന്തപ്പൊരുൾ ചൊല്ലിയുറപ്പിക്കുന്ന ആഖ്യായിക.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Scrap Book
ആദിയെയും അഞ്ജുവിനെയും പരിചയപ്പെട്ടവരാകെ വിശ്വസിക്കാൻ വിസമ്മതിച്ച വൃത്താന്തമായിരുന്നു അവരുടെ വേർപിരിയൽ. അപ്പു എന്ന മകന്റെ സ്മൃതികൾമാത്രമായിരുന്നു ആ ബന്ധത്തിന്റെ അവശേഷിപ്പ്. അഞ്ജുവുമായുള്ള ശിഥിലബന്ധത്തെ പുനഃസ്ഥാപിക്കുന്നതിന് ഒടുവിൽ ആദിക്ക് നിമിത്തമായിത്തീരുന്നത് അപ്പുവിന്റെ സ്ക്രാപ്പ് ബുക്കാണ്.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.















