-
PSC Pareekshakalile Samuhyasasthram
പി.എസ്.സി. പരീക്ഷകളില്‍ ഇടം നേടാന്‍ സാധ്യതയുള്ളതും, ആവര്‍ത്തനസ്വഭാവത്തോടെ അതില്‍ ഇടം നേടിക്കൊണ്ടïിരിക്കുന്നതുമായ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളുമാണ് ഈ കൈപ്പുസ്തകത്തില്‍. ചരിത്രം, നരവംശശാസ്ത്രം, ഭൂമിശാസ്ത്രം, സാമ്പത്തികശാസ്ത്രം തുടങ്ങിയ വൈജ്ഞാനികമേഖലകളെ സ്പര്‍ശിച്ച്, അവശ്യമറിയേണ്ടï പ്രമേയങ്ങളെ ഝ&അ രൂപത്തില്‍ അവതരിപ്പിക്കുകയാണ് ഇതില്‍.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
Koonkudayum Koottukarum
ഭാവനയുടെ നാനാവര്‍ണങ്ങള്‍ വാരിത്തൂകിയ അഴകേറുന്നൊരു കുഞ്ഞിക്കുട ഉണ്ണിക്കിനാവുകള്‍ക്കു മീതെ നിവര്‍ത്തിപ്പിടിച്ച്, വികൃതിക്കുഞ്ഞന്മാരെ അതിനു ചോട്ടില്‍ നിര്‍ത്തുകയാണ് ഈ പുസ്തകം. ഒരുമയുടെ പെരുമയും, അധ്വാനത്തിന്റെ ഗരിമയും, അനുസരണത്തിന്റെ മഹിമയും പോലെ ചേലാര്‍ന്ന ജീവിതപാഠങ്ങള്‍ ഇതിലെ കഥകളും പാട്ടുകളും ചൊല്ലിത്തരുന്നു.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Delhi Diary
‘കാത്തുകാത്തിരുന്നു കിട്ടിയ സൗഭാഗ്യ’മായ സ്വാതന്ത്ര്യത്തിന്റെ ഹര്‍ഷാരവങ്ങള്‍ക്കു പകരം ‘ഒരു ശ്മശാനഭൂമിയുടെ മുഖം’ എടുത്തണിഞ്ഞ ഡല്‍ഹിയില്‍വച്ച് തന്റെ ഡയറിത്താളുകളില്‍ ഗാന്ധിജി കോറിയിട്ട വാക്കുകളാണ് ഈ പുസ്തകത്തില്‍. രാഷ്ട്രപിതാവിന്റെ അന്ത്യനാളുകള്‍ക്ക് സാക്ഷിയായ ഈ ദിനസരിയില്‍, ലഹളകളും വിഭജനങ്ങളും ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങളും കറുത്ത ചായം പടര്‍ത്തിയ നമ്മുടെ ദേശഭൂപടം കാണാം. മഹാത്മാവിന്റെ ഈ ആത്മഭാഷണങ്ങളില്‍ അഹിംസാമന്ത്രം മുഴങ്ങുന്നതു കേള്‍ക്കാം.
സംഗൃഹീത പുനരാഖ്യാനം: കെ.കെ. പല്ലശ്ശന₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Chemban Parunthum Unnikkuttanum
കുട്ടികള്‍ക്ക് കഥപറഞ്ഞുകൊടുക്കുന്ന ശീലം ഇന്ന് പാടെ ഇല്ലാതായിരിക്കുന്നു. കുട്ടികളെ ഏറെ സ്വാധീനിക്കുന്നത് സ്മാര്‍ട്ട് ഇലക്‌ട്രോണിക് ഉപകരണങ്ങളാണ്. അതിലേക്കുള്ള ശ്രദ്ധയില്‍ അവരുടെ ചിന്താദിശതന്നെ മാറിപ്പോകുന്നു. മായാലോകത്തിനു പിന്നാലെയുള്ള പരക്കംപാച്ചിലിനിടയില്‍ പലരും വരുംതലമുറയുടെ സ്വഭാവരൂപീകരണത്തെക്കുറിച്ചുള്ള ചിന്ത മറന്നുപോയപോലെയാണ്. എന്നാല്‍, സമൂഹത്തിന് ഉത്തമമാതൃകകളായിത്തീരേണ്ട പൗരന്മാരെ നേര്‍വഴിക്കു നയിക്കേണ്ട ചുമതല നമുക്കുണ്ട്. ഈ സദുദ്ദേശ്യത്തോടുകൂടിയാണ് കുട്ടികള്‍ക്കായി ഈ നോവല്‍.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Soviet Nattile Nadodikathakal
അടിമത്തത്തെ പഴങ്കഥയാക്കി മാനവവിമോചനത്തിന്റെ നവകഥ ചരിത്രത്താളുകളില്‍ എഴുതിച്ചേര്‍ത്ത ‘ചുകപ്പന്‍’ രാഷ്ട്രത്തില്‍നിന്നുള്ള നാടോടിക്കഥകള്‍. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മഹത്തും ബൃഹത്തുമായ കഥാപാരമ്പര്യം അവകാശപ്പെടുന്ന സോവിയറ്റ് യൂണിയനിലെ 15 റിപ്പബ്ലിക്കുകളെ പ്രതിനിധാനംചെയ്യുന്ന രചനകള്‍, മലയാളത്തില്‍ ആദ്യമായി.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
Karnadakasangeetham
സപ്തസ്വരങ്ങളെ അസ്തിവാരമാക്കി, രാഗങ്ങളുടെ അനന്തഭാവങ്ങളും വിദൂരസഞ്ചാരങ്ങളും ഗായകന്‍/ഗായിക സംഗീതപഠനത്തിലൂടെ സ്വായത്തമാക്കുന്നു. സംഗീതം അഭ്യസിക്കുവാന്‍ മോഹിക്കുന്നവര്‍ക്ക് കര്‍ണാടകസംഗീതത്തിലെ പ്രാഥമികവസ്തുതകള്‍ പകര്‍ന്നുനല്കുകയാണ് ഈ പുസ്തകം.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Padanathinoppam
പാഠ്യ-പാഠ്യേതര വിഷയങ്ങളുടെ അനുബന്ധമായി ഒരുപാട് പ്രവര്‍ത്തനങ്ങള്‍ വിദ്യാലയങ്ങളിലും അല്ലാതെയും നടക്കുന്നുണ്ട്. ഇവയിലേറെയും പൊതുജീവിതവുമായി ബന്ധപ്പെട്ടവയാണ്. അത്തരം പ്രവര്‍ത്തനങ്ങള്‍ ചിട്ടയോടെ എങ്ങനെ ചെയ്യാമെന്നതിന്റെ ലളിതമായ വിവരണമാണിത്.ഒരു മുന്നൊരുക്കത്തിന് ഇതേറെ പ്രയോജനപ്പെടും.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Vevikkatha Vibhavangal
പ്രകൃതിദത്തമായത് വേവിക്കാതെ ആഹരിക്കുകയാണ് മികച്ച ഭക്ഷണശീലം എന്ന ബോധ്യമേകുന്ന പുസ്തകം. പുതുകാല-പഴങ്കാല രുചികള്‍ സമന്വയിക്കുന്ന, പോഷകസമ്പുഷ്ടവും ആരോഗ്യദായകവുമായ പാചകവിധികള്‍. ഭക്ഷണം ഇവിടെ രോഗാവസ്ഥകളെ ചെറുക്കുന്ന ഔഷധമാകുന്നു. അടുക്കളകള്‍ക്ക് അന്യമായ ചിലതിന്റെ പരിചയംപുതുക്കല്‍ കൂടിയാണ് ഈ റെസിപ്പികള്‍.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Janappana
മലയാളിമനസ്സിന് മധുരവും മഹിതവുമായ ഓര്‍മയാണ് ‘ജ്ഞാനപ്പാന.’ പൂന്താനത്തിന്റെ ഗദ്ഗദവും ദര്‍ശനവും ഇഴചേര്‍ന്ന ഈ ‘ബോധഗീത’ അനുവാചകര്‍ക്ക് ഭക്തിയുടെയും ജ്ഞാനത്തിന്റെയും വറ്റാത്ത ഉറവയാണ്. ചുഴന്നീടുന്ന സംസാരചക്രത്തിലുഴന്നീടുന്നവര്‍ക്ക് എന്നും അത്താണിയായ, കാലാതീതമായ മഹദ്ഗ്രന്ഥത്തിന്റെ ലളിതവ്യാഖ്യാനമാണ് ഇതില്‍. പൂന്താനത്തിന്റെ ഭക്തി എങ്ങനെ അധീശത്വത്തിനെതിരെയുള്ള പോര്‍മുഖമായി എന്നു വിശകലനംചെയ്യുന്ന ഡോ. പി. സോമന്റെ ലേഖനവും ചേര്‍ത്തിരിക്കുന്നു.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
Niyamam : Samasyangal Marupadikal
പൊതുസമൂഹവും മാധ്യമലോകവും ചര്‍ച്ചയാക്കുന്ന നിരവധിയായ നിയമങ്ങളിലും വിധിന്യായങ്ങളിലും മിക്കവയും ഒരു സാധാരണപൗരന് അജ്ഞാതമാണ്. നിയമസംവിധാനത്തിന്റെ ഉള്ളറകളെക്കുറിച്ച് നാം അറിയേണ്ടതായ അടിസ്ഥാനവസ്തുതകളാണ് ഈ ഗ്രന്ഥത്തില്‍. നിയമസാക്ഷരതയുടെ ആവശ്യകതയിലേക്കുകൂടിയാണ് ഈ പുസ്തകം വിരല്‍ചൂണ്ടുന്നത്.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
-
Mala’s New House
Mala wants a big house. But there’s a giant mango tree standing in her way… With nostalgic prose, valuable moral, and colorful illustrations, this story is sure to be a delightful read for kids.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
Padipathinja Kalippattukal
കുഞ്ഞിളംചുണ്ടുകളില്‍ കാലങ്ങളായി പുഞ്ചിരി വിരിയിച്ചുകൊണ്ടിരിക്കുന്ന നൂറുകണക്കിനു പാട്ടുകള്‍. ശൈശവനിഷ്‌കളങ്കതയും കുട്ടിക്കുറുമ്പും ഭാവനചെയ്ത വരികള്‍. കുട്ടികള്‍ക്കു മാത്രമല്ല, കുട്ടിക്കാലത്തേക്കൊരു മടക്കയാത്ര ആഗ്രഹിക്കുന്നവര്‍ക്കും ഈ കളിപ്പാട്ടുകള്‍ ഇഷ്ടമാകും.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
Kuttikalum Vyakthithwa Roopeekaranavum
രക്ഷിതാക്കളുടെയും അധ്യാപകരുടെയും ശ്രദ്ധ, സ്നേഹം, പ്രോത്സാഹനം – വ്യക്തിത്വരൂപീകരണത്തിന്റെ അടിസ്ഥാനശിലയാണിത്. ഭാവിജീവിതത്തിലെ പ്രതിസന്ധികളെ തരണംചെയ്യുവാന്‍ ആത്മവിശ്വാസമേകുന്ന ‘ഉത്തേജകമരുന്നായി’ ഇവ പരിണമിക്കുന്നു എന്ന് മനശ്ശാസ്ത്രജ്ഞര്‍ ആവര്‍ത്തിക്കുന്നു. പോഷകാഹാരംപോലെ പ്രധാനമാണ് വാത്സല്യപൂര്‍ണമായ കരുതലും. ഉയരങ്ങളിലേക്കു പറക്കുവാന്‍ ഇളംചിറകുകള്‍ക്ക് ഇത് ശക്തി പകരുന്നു. സമൂഹമാണ്, പ്രശ്നക്കാരായ കുട്ടികളുടെ പിറവിക്കു പിന്നില്‍; സ്വേച്ഛാധിപത്യപരമായ പാരന്റിങ് രീതിയും ഇതില്‍ പ്രതിയാണ്. ഉറച്ച ചുവടുകളോടെ വളര്‍ച്ചയുടെ പടവുകള്‍ ചവിട്ടിക്കയറുവാന്‍ മക്കള്‍ക്ക് കൈത്താങ്ങാകണം മാതാപിതാക്കള്‍ എന്ന അമൂല്യസന്ദേശമാണ് – ‘വളര്‍ത്തുനന്മ’യുടെ ഗുണപാഠമാണ് – ഈ പുസ്തകത്തിന്റെ ഓരോ താളിലും. അധ്യാപനപരിചയത്തിന്റെയും കൗണ്‍സലിങ് അനുഭവത്തിന്റെയും മുദ്രകള്‍ പേറുന്ന ഈ രചനയെ ”രക്ഷിതാക്കള്‍ക്ക് ഒരു രക്ഷിതാവ്” എന്നു വിശേഷിപ്പിക്കാം.
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00. -
Tham Luangile Koottukar
വൈല്‍ഡ് ബോര്‍സ് സോക്കര്‍ ടീം, കോച്ച് ഏക്കഫോണ്‍. താം ലുവാങ് ഗുഹയ്ക്കുള്ളില്‍ അകപ്പെട്ട ഈ ‘കാട്ടുപന്നികള്‍’ – ”പന്ത്രണ്ടു കുട്ടിപ്പന്നികള്‍, ഒരു വലിയ പന്നി” – ഇരുട്ടിന്റെ കെണിയെയും ജലത്തിന്റെ ക്രൗര്യത്തെയും മറികടന്ന് പ്രകാശകവാടമണഞ്ഞതിന്റെ നാള്‍വഴിവിവരണമാണ് ഈ നോവല്‍. വായുവും വെളിച്ചവും ദുര്‍ലഭമായ, വെള്ളം കുത്തിയൊഴുകിക്കൊണ്ടിരിക്കുന്ന, തായ്ലാന്‍ഡിലെ ഗുഹയ്ക്കുമുന്നില്‍ ആ പതിമൂന്നു പേരുടെ രക്ഷയ്ക്കായി ലോകമൊന്നാകെ പ്രാര്‍ഥനകളോടെ കാത്തുനിന്നത് എത്രയോ ദിവസങ്ങള്‍! മരണം മണക്കുന്ന ആ തണുവിടത്തില്‍ പ്രതീക്ഷയുടെ പുതപ്പണിഞ്ഞും, ഇച്ഛാശക്തിയിലും പ്രപഞ്ചശക്തിയിലുമുള്ള വിശ്വാസത്താല്‍ ഹൃദയത്തെ ചൂടുപിടിപ്പിച്ചും ‘കാട്ടുപന്നികള്‍’ ജീവനാളം കെടാതെ കാത്തു. ഒരു ഇരുള്‍തുരങ്കത്തിനുള്ളില്‍ പതിമൂന്നു ജീവനുകള്‍, ഒപ്പം രക്ഷാപ്രവര്‍ത്തകരും, വെള്ളവും സമയവുമായി നടത്തിയ യുദ്ധത്തിന്റെ, അതിന്റെ വിജയകരമായ പരിസമാപ്തിയുടെ കഥയാണിത്.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
PSC 10th LEVEL PRELIMINARY EXAM LAST MINUTE REVISION
പൊതുവിജ്ഞാനം, കറന്റ് അഫയേഴ്സ്, കേരള നവോത്ഥാനം, നാച്ച്വറല്‍ സയന്‍സ്, ഭൗതികശാസ്ത്രം, ലഘുഗണിതം, മെന്റല്‍ എബിലിറ്റി എന്നിങ്ങനെ ഏറ്റവും പുതിയ സിലബസ് പ്രകാരമുള്ള ചോദ്യോത്തരങ്ങള്‍ വിശദീകരണങ്ങളോടെ.
OMR ആന്‍സര്‍ ഷീറ്റ് മാതൃക.
മുന്‍ പരീക്ഷകളില്‍ ആവര്‍ത്തിച്ചതും ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ
ചോദ്യോത്തരങ്ങള്‍.ഉത്തരം കണ്ടെത്താനെടുക്കുന്ന സമയവും ലഭിച്ച മാര്‍ക്കും വിലയിരുത്തി
പഠനപുരോഗതി സ്വയം മനസ്സിലാക്കാം.₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.















