-
Puzhayilninnu Kittiyathu
ജനിമൃതികളുടെ രൂപകമാണ് ഈ കഥകളിലെ പുഴ. കലങ്ങിയും തെളിഞ്ഞും, നുരയും പതയും ചൂടി, ആഴങ്ങൾകൊണ്ടു മോഹിപ്പിച്ചും ചുഴിക്കുത്തുകൾകൊണ്ടു സംഭ്രമിപ്പിച്ചും ഒഴുകുന്ന പുഴയിലേക്ക് – മനുഷ്യജീവിതത്തിലേക്ക് – ഇവിടെ എഴുത്തുകാരൻ ഒരു കടത്തുതോണിയിറക്കുകയാണ്. നാട്ടുനന്മകളുടെയും നഷ്ടസ്മൃതികളുടെയും തരിശുതീരങ്ങളിൽ ഈർപ്പം പടർത്തി ഈ പുഴ കരകവിയുന്നു. കനിവില്ലാ കാലത്തിന്റെ വരണ്ടുവിണ്ട തടശ്ശിലകളിലേക്ക് ആളുയരത്തിൽ കൂലം കുത്തിമറിയുന്നു. “എവിടുന്നു കിട്ടി ഈ കഥയൊക്കെ?” എന്ന ചോദ്യത്തിന്, ഇതിന്റെ ‘അമരക്കാരൻ’ നിസ്സംശയം മറുപടി പറയുന്നു:
“പുഴയിൽനിന്ന്!”₹160.00Original price was: ₹160.00.₹128.00Current price is: ₹128.00. -
Cinemacherukkan – Oru cinemathmakadha
ഒരു സിനിമാചെറുക്കന്റെ പ്രണയലേഖനങ്ങളാണ് ഈ പുസ്തകം. മധ്യതിരുവിതാംകൂറിലെ ഒരു ഗ്രാമീണബാലൻ ഓര്‍മക്കൊട്ടകയില്‍ നിന്നും പെറുക്കിക്കൂട്ടുന്ന ഫിലിം തുണ്ടുകള്‍; സെല്ലുലോയ്ഡിനാല്‍ അപഹരിക്കപ്പെട്ട ഒരു കാലത്തിന്റെ വെളിച്ചപ്പൊട്ടുകള്‍. കവലയിലെ സിനിമാപോസ്റ്ററുകളിലും പരസ്യവണ്ടിയിലെ സിനിമാനോട്ടീസുകളിലും ചലച്ചിത്രഗാനങ്ങളിലും പാട്ടുപുസ്തകങ്ങളിലും ഹൃദയം കൊരുത്തിട്ട ഒരുവന്റെ ഈ ‘സ്റ്റോറി ബോര്‍ഡ്,’ രാമു കാര്യാട്ടിന്റെ മായയില്‍ തുടങ്ങി ഭരതന്റെ പറങ്കിമലയില്‍ അവസാനിക്കുന്നു. ‘നിഷ്‌കളങ്ക കാലത്തിന്റെ കുളിര്‍മുദ്രകള്‍’ എന്നാണ് ഈ ‘കുമാരസംഭവങ്ങള്‍’ക്ക് എഴുത്തുകാരൻ നല്‍കുന്ന ‘വണ്‍ലൈൻ.’
₹240.00Original price was: ₹240.00.₹192.00Current price is: ₹192.00. -
DOORE DOORE ORU NAKSHATHRAM
പിറന്നാൾദിനത്തിലാണ് ആദിക്ക് മുളങ്കാടിനിടയിൽനിന്ന് ആ സമ്മാനം ലഭിച്ചത്. ഒരു വെളുമ്പൻ പട്ടിക്കുഞ്ഞ്! പട്ടികൾക്ക് വിലക്കുകല്പിച്ച വീട്ടിലേക്ക് ആദി, ആധിയോടെയെങ്കിലും, അവളെ ഒപ്പം കൂട്ടി. ദിവസങ്ങൾക്കുള്ളിൽ അവൾ -ചിന്നു – ഏവർക്കും പ്രിയങ്കരിയായി. വികൃതിച്ചെക്കനോടും നൊസ്സുകാരനോടും പത്രക്കാരനോടും പൂവൻപിടകളോടുമൊക്കെ വാലാട്ടിയും കുരച്ചുചാടിയും ചിന്നു ഒരു ചിന്നസുന്ദരിയായി അവിടെ വാഴുകയായി. ഐശ്വര്യവും ബുദ്ധിയും സ്‌നേഹവുമുള്ള, സൗമ്യമധുരമായ ”ബൗ… ബൗ…” ശബ്ദമുള്ള അവളെ ഒരു
ആപത്ഘട്ടം വീരനായികയുമാക്കി. എന്നാൽ, തുള്ളിക്കൊരുകുടം പെയ്ത ഒരു തോരാമഴയിൽ തീർത്തും അപ്രതീക്ഷിതമായ ചില വഴിത്തിരിവുകൾ ഒഴുകിവരുന്നുണ്ടായിരുന്നു.₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
Thoovalthottil
ചിറകുള്ള ചങ്ങാതിമാരും മീനുമോളും കലപിലകൂട്ടുന്ന ഈ പുസ്തകം, മിടുമിടുക്കിയായ ഒരു ‘പക്ഷിനിരീക്ഷക’ കൗതുകകരമായ കണ്ടെത്തലുകള്‍ രേഖപ്പെടുത്തിയിരിക്കുന്ന നോട്ടുബുക്കാണ്. ”കൂ…ഹൂ…” കൂകി കള്ളത്തരമൊളിപ്പിക്കുന്നവരും, ”കാ…കാ…” കാറി ശ്രദ്ധക്ഷണിക്കുന്നവരും, വായാടിക്കൂട്ടമായി സദാ ചിലച്ചുകൊണ്ടിരിക്കുന്നവരും ഒക്കെ നിറയുന്ന കിളികുലം ഈ താളുകളില്‍ തത്തിത്തത്തി നീങ്ങുന്നു; ഈ താളുകള്‍ക്ക് വര്‍ണവും ശബ്ദവുമേകി ചിറകടിച്ചുയരുന്നു. ആരാന്റെ കൂട്ടില്‍ മുട്ടയിട്ടു കടന്നുകളയുന്ന ജീവനകൗശലവും, അന്യന്റെ കുഞ്ഞിനെ ഹൃദയച്ചൂടില്‍ പോറ്റിപ്പുലര്‍ത്തുന്ന സ്‌നേഹക്കൂറും ഇവിടെകാണാം. സ്വന്തം കുഞ്ഞിനെ ഉപേക്ഷിക്കുന്നവള്‍ അമ്മയെന്ന വിളിപ്പേരിന് അര്‍ഹയാണോ എന്ന ചോദ്യം ഇതില്‍ വിരാമമില്ലാതെ കുറുകുന്നു; മനസ്സിലേക്ക് ഒരു തൂവല്‍ പൊഴിക്കുന്നു.
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00. -
Nirishwarakripayal
അന്ത്യശ്വാസത്തിനു തൊട്ടുമുമ്പുള്ള ശ്വാസമെടുക്കുന്ന ഹാസ സാഹിത്യത്തിന് ‘അസ്സല്‍ശ്വാസ’മേകി പ്രത്യുജ്ജീവിപ്പിക്കുവാന്‍ തക്ക ഉശിരുള്ള കഥകള്‍. നര്‍മഭാവനയുടെയും ചിരിഭാഷയുടെയും ഖരാതിഖരങ്ങളെടുത്ത് ഉഷാറില്‍ അമ്മാനമാടുകയാണ് ഇവിടെ എഴുത്തുകാരന്‍. ഈ അധോലോകം വാഴുന്നത് ‘ഫെമിനിച്ചി’ മുതല്‍ കരിസ്മാറ്റിക്കുകാരന്‍ വരെയാണ്! ഈ കരിഞ്ചന്തയില്‍ വില്പനയ്ക്കു വച്ചിരിക്കുന്നത് കാമവും ക്രൈമും മുതല്‍ കരാട്ടെ വരെയാണ.്
₹170.00Original price was: ₹170.00.₹136.00Current price is: ₹136.00. -
Pulikkuttan
പുള്ളിക്കൂമന്റെ ചുമലിലേറി കോഴിക്കോട് പട്ടണം കാണാന്‍പോയ കണ്ണന്റെ കഥയാണിത്. ഗ്രാമത്തിലെ കൂട്ടുകാര്‍ക്ക് അവന്‍ പുലിക്കുട്ടനാണ്; പുലിമടയില്‍ വളര്‍ന്നവനാണ്. കൂമനൊപ്പം മേഘങ്ങളെ തൊട്ടുമരുമ്മി കവലയില്‍ വന്നിറങ്ങുന്ന കണ്ണന്‍ അവിടെ ആദ്യം കാണുന്നതും പരിചയപ്പെടുന്നതും കുറച്ചു കടുവാക്കുട്ടികളെയാണ് – വെള്ളം തൊട്ടാല്‍ മായുന്ന വരകളുള്ള കടുവാക്കുട്ടികള്‍! ആ കളിക്കൂട്ടത്തിലെ പൂച്ചക്കണ്ണനാണ് കണ്ണനെ തങ്കമ്മായിയുടെ അടുത്തെത്തിക്കുന്നത്. തങ്കമ്മായിയിലൂടെ ഒരമ്മയുടെ സ്‌നേഹ വാത്സ്യങ്ങള്‍ കണ്ണന്‍ അറിയുന്നു; പുലിച്ചൂരുള്ള തന്റെ പൂര്‍വകഥ അറിയുന്നു.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
1199 Panjangam Nakshatraphalam 2023-2024
മലയാളം അറിയാവുന്ന ഏവർക്കും വായിച്ചുമനസ്സിലാക്കാൻ ഉതകുന്നവിധത്തിൽ ആഴ്‌ച, നക്ഷത്രം, തിഥി, കരണം, നിത്യയോഗം എന്നിവയെല്ലാം ചേർത്തിരിക്കുന്ന പുതുമയുള്ള പഞ്ചാംഗമാണിത്. പരമ്പരാഗതമായ നാഴിക-വിനാഴിക കണക്കിൽ ഹിന്ദുക്കളുടെ മാത്രമല്ല, ക്രിസ്ത്യൻ-മുസ്‌ലിം വിശേഷദിവസങ്ങളും അടങ്ങിയിരിക്കുന്നു.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00. -
The Quester Teens
“The book is chock-full of mystery and fantasy. Giving free rein to his imagination, the young author includes the stock-in-trade of magic –
wizards, magic wands and books, mythical creatures, a prophesier and special powers. Juan Justus’s inventiveness and the breathless
pace of the book make ‘The Quester Teens’ a page turner.”
– Khyrunnisa A₹180.00Original price was: ₹180.00.₹144.00Current price is: ₹144.00. -
Jalasandhi
പ്രണയത്തിൻ്റെ ശബ്ദം മഹാമൗനമാണെന്ന് ഇടയ്‌ക്കൊക്കെ തോന്നിയിട്ടുണ്ട്. എത്രനേരം വേണമെങ്കിലും മൗനത്തിൻ്റെ വാല്മീകത്തിൽ മറഞ്ഞിരിക്കാം. എന്നാൽ അതിനുമപ്പുറം ഇപ്പോൾ ഈ ലോകം ശബ്ദംകൊണ്ട് മുരളുകയാണ്. ഒരുതരം അലർച്ചയിൽ ഒന്നും കേൾക്കാതെ ഒന്നും അറിയാതെ മുഴക്കം മാത്രം. ആകാശം കണ്ടു കുന്നിൻമുകളിൽനിന്നും ശബ്‌ദിക്കുന്നവൻ ഒരു പ്രതീക്ഷയാണ്. ലോകം മുഴുവനും അവനെ കേൾക്കണം എന്ന പ്രത്യാശ. എന്നാൽ ശബ്ദം മറ്റുള്ളവർക്ക് അവരുടെ ജീവിതത്തെ അലോസരപ്പെടുത്തുന്നതാവുമ്പോൾ ശബ്‌ദിക്കുന്നവൻ ഒറ്റപ്പെടും. പ്രണയത്തിൻ്റെ മൗനം അവനെ ജീവിതത്തിലേക്ക് തിരിച്ചടുപ്പിക്കും. ജലസന്ധി ഒരൊഴുക്കാണ്. ജീവിതത്തിലേക്ക്, സത്യത്തിലേക്ക് നമ്മൾ ഒഴുകുകയാണ്.
– മധുപാൽ₹180.00Original price was: ₹180.00.₹144.00Current price is: ₹144.00. -
Aham Brahmasmi
അവനവനിലും സര്‍വജീവജാലങ്ങളിലും വിളങ്ങുന്ന ബ്രഹ്മത്തെ അറിയുവാന്‍, ആത്മാനന്ദം നേടുവാന്‍, അമൃതസ്വരൂപരാകുവാന്‍, ഉപനിഷത്തുകള്‍ സാധകര്‍ക്ക് വെളിച്ചമേകുന്നു. ജ്ഞാനാര്‍ഥിയുടെ നേത്രങ്ങളെ സ്ഥൂലത്തില്‍നിന്നു സൂക്ഷ്മത്തിലേക്ക് ഉന്മീലനം ചെയ്യുന്നു; ബ്രഹ്മവിദ്യ ഉള്‍ക്കൊള്ളുവാന്‍ കര്‍ണങ്ങളെ സമര്‍ഥമാക്കുന്നു. മുക്തിയുടെ തീര്‍ഥങ്ങളില്‍ സത്യാര്‍ഥിയെ സ്‌നാനപ്പെടുത്തുന്നു. ബ്രഹ്മത്തിന്റെ നിശ്വാസങ്ങളും വേദത്തിന്റെ മിടിപ്പുകളുമായ 108 ഉപനിഷത്തുകളില്‍ ബൃഹദാരണ്യകം, ഐതരേയം, തൈത്തിരീയം, മാണ്ഡൂക്യം എന്നിവയുടെ സത്തയാണ്, ചിപ്പിക്കുള്ളില്‍ വെണ്‍മുത്തെന്നപോലെ, ഈ പുസ്തകച്ചെപ്പേടിനുള്ളില്‍ അടക്കംചെയ്തിരിക്കുന്നത്.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
Mazhayilundaya Makalum Mattu Mazhakadhakalum
മനുഷ്യഗാഥകൾ ഇരമ്പുന്ന ഒരു വൻകടൽ മഴയനുഭവങ്ങളാൽ സൃഷ്ടിക്കുകയാണ് ഈ കഥകൾ. വർഷബിന്ദുക്കൾ ജീവിതങ്ങൾക്കുമേൽ കനിവായും കനലായും തൂളുന്നത് വായനക്കാർക്ക് ഇതിൽ കാണാം. ജനിയിലും മൃതിയിലും സന്തോഷത്തിലും സന്താപത്തിലുമൊക്കെ ഇവിടെ നനുത്തും കനത്തും ചാഞ്ഞും ചെരിഞ്ഞും മഴ പെയ്‌തിറങ്ങുന്നു. ഈ ആർദ്രകഥകൾ ഒരു ഈറൻകാറ്റുപോലെ നിങ്ങളെ വന്നുതൊടും, ഒരു ചാറ്റൽമഴപോലെ നിങ്ങളെ നനയ്ക്കും, മഴ കഴിഞ്ഞും മരംപെയ്യുംപോലെ നിങ്ങളിൽ നിത്യം നിലനിൽക്കും.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Nilavunnunna Kutti
നിലാവൊഴുകുന്ന ഒരു പൂര്‍ണചന്ദ്രനെ കുട്ടിവായനക്കാരുടെ മനസ്സില്‍ വരയ്ക്കുകയാണ്, കണ്ണന്‍കുട്ടിയുടെ കഥപറയുന്ന ഈ നോവല്‍. കാഞ്ഞിരമരപ്പൊത്തിനുള്ളിലെ ചുവന്ന ചുണ്ടുകള്‍ കൗതുകപൂര്‍വം വീക്ഷിക്കുന്ന, പഞ്ചമിത്തത്തയെ സ്വാതന്ത്ര്യത്തിന്റെ വിശാലാകാശത്തേക്ക് കൂടുതുറന്നുവിടുന്ന, പത്തിവിടര്‍ത്തി ചീറ്റുന്ന അതിഥിയെ ദയാപൂര്‍വം യാത്രയാക്കുന്ന, നിലാവുണ്ണാന്‍ കുന്നിന്‍നെറുകയിലേറുന്ന, ഓര്‍മയില്‍ പൗര്‍ണമിയാകുന്ന ഒരു മുഖം വരകൊണ്ടും വരികൊണ്ടും കടലാസില്‍ പകര്‍ത്തുന്ന കണ്ണന്‍കുട്ടി. ജപിച്ച ചരടുകൊണ്ടോ ഭസ്മപ്രയോഗം കൊണ്ടോ ഒന്നും ഒഴിപ്പിക്കാനാകാത്ത കുതൂഹലങ്ങളുടെ ‘ബാധ’യേറ്റ ആ കണ്ണന്റെ ലീലകളാണ്, കളിവിളയാട്ടങ്ങളാണ് ഈ താളുകളില്‍. അന്ധവിശ്വാസത്തിന്റെ ചരടുകളറുത്ത് മനുഷ്യസ്‌നേഹത്തിന്റെയും പ്രകൃതി പ്രേമത്തിന്റെയും ചരടുകള്‍ മുറുകെക്കെട്ടുകയാണ് ഇതിലെ കണ്ണന്‍കുട്ടി.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
2023 KTET Vidhyabhyasa Manasasthra Chodhyavaly
NET, SET, KTET, CTET, HSST, HSA, LP-UP, Nursery Teacher, B.Ed., D.Ed.
തുടങ്ങിയ പരീക്ഷകള്‍ക്ക് ആവര്‍ത്തിക്കുന്ന ചോദ്യവും അവയുടെ ഉത്തരവുംവിദ്യാഭ്യാസമനഃശാസ്ത്രവുമായി ബന്ധപ്പെട്ട് അധ്യാപകയോഗ്യതാ പരീക്ഷകളില്‍ ആവര്‍ത്തിക്കുന്ന ചോദ്യങ്ങള്‍ കോര്‍ത്തിണക്കി തയ്യാറാക്കിയിരിക്കുന്ന പുസ്തകമാണിത്. മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍ വിശകലനംചെയ്തും, വിഷയസംബന്ധിയായ പ്രധാന പാഠഭാഗങ്ങള്‍ വിട്ടുകളയാതെയുമാണ് ഇതിലെ ചോദ്യങ്ങള്‍ ക്രോഡീകരിച്ചിരിക്കുന്നത്. സൂക്ഷ്മവും ആധികാരികവുമായ ഈ ചോദ്യാവലി പരീക്ഷാവിജയത്തിലേക്കുള്ള നിങ്ങളുടെ ചവിട്ടുപടികളില്‍ ഒന്നായി മാറുമെന്നതു തീര്‍ച്ച.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
Njan Oru Veedu
”നന്ദി, മാധവിമന്ദിരത്തിന്റെ ഓരോ മുക്കിനും മൂലയ്ക്കും; മണ്ണിനും മരത്തിനും. ഒരുപക്ഷേ ഞാന്‍തന്നെ ആയിരുന്നല്ലോ ആ വീട്!”
ഓര്‍ക്കാനും പറയാനും എളുപ്പമുള്ള, ഭംഗിയുള്ള ഒരു പഴയ മേല്‍വിലാസത്തിന് എഴുത്തുകാരി സമര്‍പ്പിക്കുന്ന ഗീതകമാണ് ഈ പുസ്തകം; അമ്മയുടെ ഗര്‍ഭപാത്രത്തോളം സുരക്ഷിതത്വമേകിയ ഭവനത്തെക്കുറിച്ചുള്ള സ്മരണകള്‍. ബാല്യകൗമാരാനുഭവങ്ങളെ വളപ്പൊട്ടുകളും മയില്‍പ്പീലിത്തുണ്ടുകളുംപോലെ ചന്ദ്രമതി ഇവിടെ ആകര്‍ഷകമായി അടുക്കിയിരിക്കുന്നു. ഭിന്നപ്രകൃതക്കാരായ മനുഷ്യരോടൊപ്പം പശുക്കിടാവും പൂച്ചക്കുട്ടിയും മറ്റും ഒരു അപരിചിതത്വവുംകൂടാതെ ഈ ഓര്‍മത്താളുകളില്‍ ഇരിപ്പുറപ്പിച്ചിരിക്കുന്നു; ‘കുമാരി ചന്ദ്രിക’യുടെ എഴുത്തുലോകത്തെ വിരല്‍പ്പാടുകള്‍ ഇതില്‍ പതിഞ്ഞിരിക്കുന്നു. ആത്മാവ് കൂടുമാറുന്നതുപോലെ ‘സാരൂപ്യ’മായി പുനര്‍ജന്‍മമെടുത്ത ‘മാധവിമന്ദിര’ത്തിന്റെ പരിണാമകഥ കൂടി ഈ പരിഷ്‌കരിച്ച പതിപ്പില്‍ വായിക്കാം.₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Aarum Parayatha Pranayakatha
പ്രണയയുദ്ധം മുറിവേല്പിച്ച രണ്ടു മനുഷ്യാത്മാക്കളുടെ, ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും ചിതറിച്ചുകളഞ്ഞ അവരുടെ ഹൃദയവികാരങ്ങളുടെ കഥയാണിത്. ‘ഭൂമിയുടെ പൊക്കിളി’ലേക്കു വലിച്ചെറിയേണ്ട ശൈശവ വിവാഹവും സമുദായഭ്രഷ്ടും പോലെയുള്ള പ്രാകൃതവഴക്കങ്ങള്‍ക്കു വഴങ്ങി പുലരുന്ന താരാപുരം ഗ്രാമം മുറുക്കിയ കുരുക്കില്‍ ശ്വാസഗതി തടയപ്പെട്ട പ്രണയം ചിതയിലെ കനല്‍ത്തരികളില്‍ ആളുന്നതിന്റെ കഥ; ശവത്തണുപ്പിലും ഉള്‍പ്പുളകത്തിന്റെ മന്ത്രകോടി അണിയുന്നതിന്റെ കഥ.
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00. -
Onnumillathavar
ആഴമേറിയ വിഷാദങ്ങളില്‍നിന്നും പ്രണയത്തിന്റെ വിശുദ്ധ ഭംഗികള്‍ വിരിയിക്കുന്ന മാന്ത്രികഭാവന. ലോകസാഹിത്യത്തിലെ എക്കാലത്തെയും മഹാപ്രതിഭകളില്‍ ഒരാളായ റഷ്യന്‍ വിസ്മയം ദസ്തയേവ്‌സ്‌കിയെ സാഹിത്യത്തില്‍ അടയാളപ്പെടുത്തിയ നോവല്‍. 2018-ല്‍ സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിവര്‍ത്തനപുരസ്‌കാരം ലഭിച്ച എഴുത്തുകാരന്റെ മൊഴിമാറ്റം.
വിവര്‍ത്തനം: തുമ്പൂര്‍ ലോഹിതാക്ഷന്‍
₹220.00Original price was: ₹220.00.₹176.00Current price is: ₹176.00.















