-
Arogyathinu Oushadhasasyangal
നമ്മുടെ ശരീരത്തിന് എളുപ്പം സ്വാംശീകരിക്കാവുന്നതും രോഗശമനത്തിന് അത്യന്തം ഹിതകരമായതുമാണ് ആയുർവേദചികിത്സ. ആരോഗ്യത്തിന് കാവലാളായ ഔഷധസസ്യങ്ങളുടെ ഇലയും പൂവും വേരും കായുമെല്ലാം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന നാട്ടുവൈദ്യത്തിന്റെയും ഗൃഹവൈദ്യത്തിന്റെയും ഗുണഭോക്താക്കളാണ് നാം. ആധുനിക ചികിത്സാരീതികളുടെ കുത്തൊഴുക്കിൽ വേരറ്റുപോകുന്ന മരുന്നുചെടികളെക്കുറിച്ചുള്ള നാട്ടറിവുകളുടെ സഞ്ചയമാണ് ഈ പുസ്തകം.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
Maduram Dhukhamalla
ലോകരാഷ്ട്രങ്ങൾക്കിടയിലെ ‘പ്രമേഹതലസ്ഥാന’മായി ഭാരതം മാറിയിരിക്കുന്നത്, ഈ രോഗത്തിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തുന്നതിലേക്കാണ് വിരൽചൂണ്ടുന്നത്്. ഭക്ഷണരീതിയും ജീവിതശൈലിയും മാറ്റിയും, ശീലമാക്കിയും, രക്തഗ്ലൂക്കോസ് നില ക്രമീകരിച്ചും പ്രമേഹത്തെ നിയന്ത്രണവിധേയമാക്കാം. രോഗനിർണയം, ചികിത്സ, ഇൻസുലിൻ കുത്തിവെപ്പ് തുടങ്ങി പ്രമേഹത്തെക്കുറിച്ച് അറിയേണ്ടതെല്ലാം ഈ പുസ്തകത്തിലുണ്ട്.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00. -
Yogayum Sthreekalum
ആധുനികവനിതയ്‌ക്ക് കരുത്താകുവാന്‍ ശരീരവും മനസ്സും തമ്മിലുള്ള ഏകാത്മകതയാണ് യോഗയുടെ കാതല്‍. രോഗാതുരമായ ശരീരത്തിഌം മുറിവേറ്റ മനസ്സിഌം യോഗ ആരോഗ്യവും ശക്തിയും പ്രദാനം ചെയ്യുന്നു. സ്‌ത്രീകളുടെ കഴിവുകളും പരിമിതികളും ശാരീരികപ്രത്യേകതകളും കണക്കിലെടുത്ത് രൂപപ്പെടുത്തിയിരിക്കുന്ന ഈ പുസ്‌തകം അവര്‍ക്ക് ആയുസ്സും ആരോഗ്യവും ഐശ്വര്യവും വാഗ്‌ദാനം ചെയ്യുന്നു.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Family Doctor
”രോഗംവന്നു ചികിത്സിക്കുന്നതിനേക്കാൾ രോഗംവരാതെ നോക്കുകയാണ് നല്ലത്” എന്ന ആപ്തവാക്യത്തിന് അനുസൃതമായി ജീവിക്കാൻ കഴിയുമെങ്കിൽ മിക്ക രോഗങ്ങളേയും നിയന്ത്രണവിധേയമാക്കാം. ഇതിനായി ശുചിത്വം, ആഹാരം, വ്യായാമം, ദിനചര്യ എന്നുവേണ്ട, ചിന്തയിലും പ്രവർത്തനത്തിലും വരെ ശ്രദ്ധ നല്‌കേണ്ട കാര്യങ്ങളെക്കുറിച്ച് അവബോധം നൽകുകയാണ് ഈ കൈപ്പുസ്തകം. കുടുംബഡോക്ടറുടെ ഉപദേശംപോലെ ഉപകാരപ്പെടുന്ന ഗ്രന്ഥം.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Hridhayathe Ariyan Hridrogathe Cherukkan
ഹൃദ്രോഗം വരാനുള്ള ആപത്ഘടകങ്ങൾ നമ്മുടെ ഇടയിൽ കൂടുതലാണ്. ഹൃദ്രോഗം വന്നവർപോലും തുടർചികിത്സ നടത്തുകയോ ജീവിതരീതി മാറ്റുകയോ ചെയ്യുന്നില്ല. ഹൃദയത്തെക്കുറിച്ചും ഹൃദയരോഗങ്ങളെക്കുറിച്ചുമുള്ള അജ്ഞത മാറ്റുവാനുള്ള ഒരു ശ്രമമാണ് ഈ പുസ്തകം. കേരളത്തിലെ 143 പ്രമുഖ ഹൃദ്രോഗവിദഗ്ധർ തയ്യാറാക്കിയ ഇതിലെ ലേഖനങ്ങൾ ഹൃദയത്തിന്റെ പ്രവർത്തനം മുതൽ ഹൃദ്രോഗ ചികിത്സയും പ്രതിരോധവും വരെ വിശദമായി വിവരിക്കുന്നു.
എഡിറ്റർ: ഡോ. ഗീവർ സഖറിയ
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Tension Akattam Manasamadhanam Nedaam
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
Dieting Ariyendathellam
ആരോഗ്യകരമായ ശരീരാവസ്ഥ കൈവരിക്കുവാനായി സമയനിഷ്ഠയോടെ സമീകൃതാഹാരം ശീലമാക്കുകയാണ് ഡയറ്റിങ്. ജങ്ക്ഫുഡ് ഒഴിവാക്കുന്നതുമുതൽ, ദുശ്ശീലങ്ങളോടു വിടപറയുന്നതുമുതൽ, വ്യായാമവും രതിയും വരെ ഇതിൽ പ്രധാനമാണ്. ഡയറ്റിങ്, ന്യൂട്രീഷൻ മേഖലകളിലെ ഗ്രന്ഥകാരിയുടെ പ്രവൃത്തിപരിചയം, ഡയറ്റിങ്ങിനെക്കുറിച്ചുള്ള ഈ പുസ്തകത്തെ ആധികാരികമാക്കുന്നു.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
Yoga For Kids
Yoga recharges both the body and mind of kids. It unites the three primary requisites of life – Health, Happiness and Harmony. Yoga provides kids with fun, play, exercise, and also an affinity to Mother Nature. Yoga practice has immediate and immense impact on their character, attitude, mood, discipline, self awareness and academic excellence. This handbook features essential yoga lessons in an encompassing package, including sun salutation, breathing exercises, postures (asanas), naughty/animal poses, relaxation and meditation techniques. The ‘little yogis’ performing various poses give a unique flavour to this book.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
CHIKILSAYKKAPPURAM AAROGYAM : DOCTORMARUDE KAZHCHAPPADUKAL
ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്. നമ്മുടെയും പ്രിയപ്പെട്ടവരുടെയും ആരോഗ്യത്തെക്കുറിച്ച് ഓരോരുത്തർക്കും നിരവധി സംശയങ്ങളും ആശങ്കകളും ഉണ്ടാകാം. ഈ ചോദ്യങ്ങൾക്കെല്ലാം ലളിതവും ശാസ്ത്രീയവുമായ മറുപടി നൽകുകയാണ് ഈ പുസ്തകം. പുഷ്പഗിരി മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിലെ വിദഗ്ധരായ ഡോക്ടർമാർ തങ്ങളുടെ അറിവും അനുഭവപരിചയവും സാധാരണക്കാർക്കായി പങ്കുവെക്കുന്നു. നല്ല ഉറക്കം, വ്യായാമം തുടങ്ങിയ പൊതുവായ ആരോഗ്യശീലങ്ങൾ മുതൽ പേവിഷബാധ, നിപ്പ പോലുള്ള പകർച്ചവ്യാധികൾ, ആന്റിബയോട്ടിക് പ്രതിരോധം, പ്രമേഹം, കാൻസർ, മാനസികാരോഗ്യം, കൗമാരക്കാരുടെ പ്രശ്നങ്ങൾ വരെയുള്ള സുപ്രധാന വിഷയങ്ങൾ ഈ പുസ്തകം കൈകാര്യം ചെയ്യുന്നു. രോഗങ്ങളെക്കുറിച്ചുള്ള അനാവശ്വഭീതിയകറ്റി, ശരിയായ അറിവിലൂടെ ആരോഗ്യപൂർണമായ ജീവിതം നയിക്കാൻ സഹായിക്കുന്ന ഒരു ആധികാരിക വഴികാട്ടി. ഓരോ കുടുംബത്തിലും ഉണ്ടായിരിക്കേണ്ട ഒരു റഫറൻസ് ഗ്രന്ഥം.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
-
Arogya Vidhyabhyasam
ആയുരാരോഗ്യസൗഖ്യത്തിനു കാവലാകുന്ന പൊതുജനാരോഗ്യപരിപാടികള്‍ സമൂഹത്തിലേക്ക് എത്തുന്നില്ല എങ്കില്‍ അത് വെറും ജലരേഖയായിത്തീരുന്നു. ഇവിടെയാണ് ആരോഗ്യവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം. ഇത്തരം പരിപാടികളില്‍ ജനപങ്കാളിത്തം ഉറപ്പു വരുത്തുന്നതിലാണ് ഇതിന്റെ പ്രയോഗസാധുത. ആരോഗ്യവിദ്യാഭ്യാസത്തിന്റെ അംഗീകൃതതത്ത്വങ്ങളും സ്വാനുഭവങ്ങളില്‍നിന്ന് ആര്‍ജിച്ച ആശയങ്ങളും പങ്കുവെക്കുകയാണ് ഗ്രന്ഥകാരന്‍ ഇവിടെ.
₹170.00Original price was: ₹170.00.₹136.00Current price is: ₹136.00. -
Arbhutham – Lakshanagalum Pradhividhikalum
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00. -
Arogyathinu Ayurvedhachikiltsa
ആയുസ്സിനെ സംബന്ധിക്കുന്ന അറിവാണ് ആയുർവേദം. ത്രിദോഷങ്ങൾ മൂലം ശരീരത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളെ നിയന്ത്രിച്ച് ശരീരത്തെ സമാവസ്ഥയിലെത്തിക്കുന്ന ഈ ചികിത്സാപദ്ധതിയുടെ അകംപൊരുളുകളിലൂടെ കടന്നുപോകുന്ന പുസ്തകം. ആരോഗ്യത്തിന് നിത്യനിദാനമായിമാറുന്ന ആയുർവേദചികിത്സയെ ലളിതമായ വിവരണങ്ങളിലൂടെ അവതരിപ്പിക്കുന്നു.
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00. -
Rogangalum Prathividhikalum
നമ്മെ സാധാരണയായി ബാധിക്കുന്ന ചില രോഗങ്ങളുടെ കാരണങ്ങൾ, ലക്ഷണങ്ങൾ, സാമാന്യമായി ഉപയോഗപ്പെടുത്താവുന്ന ആയുർവേദ ഔഷധങ്ങൾ, ആചരിക്കേണ്ട പഥ്യക്രമങ്ങൾ എന്നിവയെക്കുറിച്ച് ലളിതമായ ഭാഷയിൽ വിവരിച്ചിരിക്കുന്ന ഗ്രന്ഥം.
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00. -
Rogalakshanangalum Roganirnayavum
പ്രമേഹവും രക്തസമ്മര്‍ദവും മുതല്‍ ഹൃദ്രോഗവും അര്‍ബുദവും വരെ, വന്ധ്യത മുതല്‍ മേധാക്ഷയം വരെ, ശ്വാസോച്ഛ്വാസവും രക്തചംക്രമണവും മുതല്‍ പ്രത്യുത്പാദനം വരെ നിയന്ത്രിക്കുന്ന, അവയവവ്യൂഹങ്ങളെ തകരാറിലാക്കുന്ന രോഗങ്ങളെക്കുറിച്ചും അവയുടെ ലക്ഷണങ്ങളെക്കുറിച്ചുമാണ് ഈ പുസ്തകം പ്രതിപാദിക്കുന്നത്. ലോകം അഭിമുഖീകരിക്കുന്ന കോവിഡ് 19 മഹാമാരിയെക്കുറിച്ചും, നിപ്പ, സിക്ക വൈറസുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങളും ഇതില്‍ ചേര്‍ത്തിരിക്കുന്നു.
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00. -
Oushadha Sasyangal Arivum Prayogavum
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.















