• -20%

    Cheriya Muthalmudakkil 51 Businessukal

    കുറഞ്ഞ മുതൽമുടക്കിൽ ആരംഭിക്കുവാൻ കഴിയുന്നതും, കൂടിയ ലാഭം നേടാൻ കഴിയുന്നതുമായ 51 ബിസിനസ് സംരംഭങ്ങളാണ് ഈ പുസ്തകം പരിചയപ്പെടുത്തുന്നത്; മൂലധനം, സാങ്കേതികത, വിലനിശ്ചയം, വിപണനം, ലാഭം തുടങ്ങി, വിശദമായ ‘ബിസിനസ് പ്ലാൻ’ സഹിതം. 12 ലക്ഷം രൂപ വരെ നിക്ഷേപം ആവശ്യമുള്ളതും 7 ലക്ഷം രൂപ വരെ പ്രതിമാസസമ്പാദ്യം നേടിത്തരുന്നതുമാണ് ഇതിലെ ‘സ്റ്റാർട്ട്-അപ്’ ആശയങ്ങൾ.

    Original price was: ₹140.00.Current price is: ₹112.00.
  • -20%

    Upabokhthrusamrakshna Niyamam

    സാധനങ്ങളുടേയും സേവനങ്ങളുടേയും പേരിൽ ഉപഭോക്താവിനെ ചൂഷണംചെയ്യുന്ന വ്യാപാരരീതികളെ ചെറുക്കുന്ന ഉപഭോക്തൃസംരക്ഷണ നിയമത്തെക്കുറിച്ച് അറിയേണ്ടതെല്ലാം ഉൾക്കൊള്ളിച്ചിരിക്കുന്ന പുസ്തകം. സർക്കാർസേവനങ്ങൾ മുതൽ വിദ്യാഭ്യാസവും ചികിത്സയും സംബന്ധിച്ച തർക്കങ്ങൾ വരെ പരിഹരിക്കുന്ന ഉപഭോക്തൃഫോറങ്ങളെക്കുറിച്ചും ഉപഭോക്താവിന്റെ അവകാശങ്ങളെക്കുറിച്ചും സവിസ്തരം പ്രതിപാദിക്കുന്ന ഇതിൽ കേന്ദ്രസർക്കാറിന്റെ പരിഗണനയിലുള്ള ബില്ലിലെ വ്യവസ്ഥകൾ, ഉപഭോക്തൃ കമ്മീഷൻ-ഫോറം വിലാസങ്ങൾ എന്നിവ അനുബന്ധമായും ചേർത്തിരിക്കുന്നു.

    Original price was: ₹60.00.Current price is: ₹48.00.
  • -20%

    Avashyam Ariyenda Niyamangal

    നിത്യജീവിതത്തിൽ അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ചുള്ള സാമാന്യ അവബോധമാണ് ഈ പുസ്തകം ലക്ഷ്യമാക്കുന്നത്. വിവരാവകാശനിയമം, ഉപഭോക്തൃസംരക്ഷണനിയമം, മനുഷ്യാവകാശ സംരക്ഷണനിയമം, സേവനാവകാശനിയമം തുടങ്ങി, ജനോപകാരപ്രദമായ പതിനെട്ടു നിയമങ്ങളെക്കുറിച്ചുള്ള വിവരണമാണ് ഇതിൽ. സമീപകാലത്ത് പ്രാബല്യത്തിൽ വന്നിട്ടുള്ള നിയമഭേദഗതികളും ചില സുപ്രധാന കോടതിയുത്തരവുകളുമൊക്കെ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Kerala Charithram: Keralam Aadhya Nootandukalil

    കേരളം സഞ്ചരിച്ച വഴികളിലൂടെയും വ്യക്തികളിലൂടെയും മുൻവിധികളോ പക്ഷപാതങ്ങളോ കൂടാതെയുള്ള ഒരു പിൻനടത്തം. നമ്മുടെ സാമൂഹികജീവിതം കാലങ്ങളിലൂടെ കൈവരിച്ച പരിണാമത്തിന്റെ നാൾരേഖകൾ. മാതൃദേശത്തിന്റെ ചരിത്രവും സംസ്‌കാരവും അറിയുവാൻ വായനക്കാർക്കു സഹായകമാകുന്ന കൃതി. പ്രാചീന കേരളത്തിൽ തുടങ്ങി, പ്രബലമാകുന്ന നാട്ടുരാജ്യങ്ങളിൽ അവസാനിക്കുന്ന പ്രതിപാദ്യം.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Lokaprasastha Manasasthrakathakal

    വിഭ്രാന്തികളിലേക്കും വിഭ്രംശങ്ങളിലേക്കും വഴുതിമാറുന്ന, പ്രഹേളികാസ്വഭാവം വിടാതെ പിന്തുടരുന്ന മനുഷ്യമനസ്സിനെക്കുറിച്ചുള്ളതാണ് ഈ പുസ്തകം. മനഃശാസ്ത്രജ്ഞര്‍ ‘അബ്‌നോര്‍മല്‍’ എന്നു നാമകരണംചെയ്ത കുറെ വ്യക്തികളുടെ സ്വകാര്യതയിലേക്ക് ഗ്രന്ഥകാരന്‍ ഇതില്‍ കടന്നുകയറുകയാണ്; അവരുടെ വാസനാവികൃതികളുടെ, മനോവൈകല്യങ്ങളുടെ, മതിഭ്രമങ്ങളുടെ, ഉന്മാദനിമിഷങ്ങളുടെ കഥയും പൊരുളും വെളിപ്പെടുത്തുകയാണിവിടെ.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Vijayicha Cherukida Businessukal

    പ്രായോഗികമായ ആശയമോ, ശരിയായ മാര്‍ഗനിര്‍ദേശമോ ലഭിക്കാതെ വരുന്ന പുതുസംരംഭകര്‍ക്ക് അനുകരിക്കാവുന്ന 51 ട്രൂസ്‌റ്റോറികളാണ്, 51 ബിസിനസ് വിജയകഥകളാണ് ഈ പുസ്തകത്തില്‍. ഏതു ബിസിനസ് എവിടെ തുടങ്ങണം? എങ്ങനെ നിക്ഷേപം കണ്ടെത്താം? എങ്ങനെയാകണം വിപണനം? തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ഈ കഥകളില്‍ നിന്ന് വായിച്ചെടുക്കാം.

    Original price was: ₹170.00.Current price is: ₹136.00.
  • -20%

    Nammude Bharanagadana

    രാജ്യഭരണത്തെ സംബന്ധിച്ച മൗലികതത്ത്വങ്ങളും നിയമചട്ടങ്ങളും രേഖപ്പെടുത്തിയിരിക്കുന്ന ഭരണഘടന, ഒരു രാഷ്ട്രത്തിന്റെ നിലനില്പിനും അതിന്റെ ഔദ്യോഗികസംവിധാനത്തിനും അടിസ്ഥാനപ്രമാണമാണ്. ഭാരതത്തിന്റേതാകട്ടെ, എഴുതപ്പെട്ട ഭരണഘടനകളില്‍ ഏറ്റവും വലുതും. രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക തലങ്ങളെയെല്ലാം സ്പര്‍ശിക്കുന്നതാണ് ഇന്ത്യന്‍ ഭരണഘടനയുടെ അര്‍ഥവ്യാപ്തി. ഭാഷ-വര്‍ഗ-മത-സംസ്‌കാര വൈചിത്ര്യങ്ങള്‍ക്കുള്ളില്‍ അത് ഏകശിലാത്മകമെന്ന് ദേശത്തെ ഭാവനചെയ്യുന്നു. ഭരണഘടനയുടെ അടിസ്ഥാന ലക്ഷ്യങ്ങള്‍ മുതല്‍ പൗരന്റെ അവകാശങ്ങളും കടമകളും വരെ, പാര്‍ലമെന്റ് മുതല്‍ സംസ്ഥാന എക്‌സിക്യൂട്ടീവും നീതിന്യായസംവിധാനവും വരെ – സമഗ്രവും ആധികാരികവുമായി ഉള്‍ക്കൊള്ളിച്ചിരിക്കുകയാണ് ഈ പുസ്തകത്തില്‍.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Shakespeare Krithikal Sampoorna Samgraham

    ‘വിശ്വസാഹിത്യപുസ്തക’ത്തില്‍ അനശ്വരലിപികള്‍കൊണ്ട് എഴുതപ്പെട്ട സമാനതകളില്ലാത്തൊരു ഏടാണ് ഷേക്‌സ്പിയര്‍. ശോകവും ഹാസവും ഭ്രമകല്പനയും ചരിത്രവുമൊക്കെ രംഗപടമാക്കിയ ആ സാഹിത്യസാഗരത്തിലെ അമൂല്യരത്‌നങ്ങള്‍ തേടിയുള്ള യാത്രയാണ് ഈ പുസ്തകം. ഷേക്‌സ്പിയര്‍ സാഹിത്യപ്രപഞ്ചത്തിലെ നാടകങ്ങളും കാവ്യങ്ങളും, ഒപ്പം ഗീതകങ്ങളും ഇതില്‍ ഗദ്യസംഗ്രഹരൂപത്തില്‍ അവതരിപ്പിക്കപ്പെടുന്നു.

    Original price was: ₹250.00.Current price is: ₹200.00.
  • -20%

    Original Kunnamkulam

    കുന്നംകുളം എന്ന സ്ഥലനാമം ആരുടെയും മനസ്സിലേക്കെത്തിക്കുന്ന ചിത്രം ഡ്യൂപ്ലിക്കേറ്റുകളുടേതാണ്. ”കച്ചവടത്തിൽ മാത്രം കണ്ണുള്ള അരസികന്മാരുടെ ദേശം”. എഞ്ചുവടി മുതൽ ‘മനോരമ’ വരെ പുറത്തിറക്കിയ അച്ചുകൂടങ്ങൾ, വോളിബോൾ കളിയുടെ ഇന്ത്യയിലെ ആദ്യവേദി, സാഹിത്യപ്രതിഭകളുടെ തട്ടകം… അങ്ങനെയങ്ങനെ, അധികമൊന്നും അറിയപ്പെടാത്ത പാരമ്പര്യമഹിമകളുടെ ചെപ്പേടാണ് ഈ പുസ്തകം.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Nootandine Matimaricha 101 Indiakkar

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Kusruthi Chodhyangalum Kadamkathakalum

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Kerala Travel Guide (English)

    Original price was: ₹50.00.Current price is: ₹40.00.
  • -20%
    Out Of Stock

    Vivekananda Sookthangal

    “ഉണരൂ, എഴുന്നേല്‍ക്കൂ.” “ഉത്തിഷ്‌ഠത, ജാഗ്രത” എന്ന സിംഹഗര്‍ജനത്തിലൂടെ ഭാരതീയമനസ്സുകളെ ഞെട്ടിച്ചുണര്‍ത്തിയ ആത്മീയാചാര്യന്റെ മൊഴിമുത്തുകള്‍. മഌഷ്യരെ ശിക്ഷിക്കുകയും രക്ഷിക്കുകയും ചെയ്യുന്ന ‘ദൈവം’ എന്ന സങ്കല്‌പത്തെ കടപുഴക്കിയ, ആധ്യാത്മികവിഷയങ്ങളിലെ ദുരൂഹതയുടെ ആധിപത്യത്തെ എന്നന്നേയ്‌ക്കുമായി തകര്‍ത്തെറിഞ്ഞ വിവേകാനന്ദന്റെ വചനങ്ങള്‍.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Sports own Country

    കളികളുടെ ഉത്ഭവം, വളർച്ച, കളിനിയമങ്ങൾ, കളിക്കാർ തുടങ്ങി, കായികവിനോദങ്ങളെക്കുറിച്ച് അറിയേണ്ടതും അതിനപ്പുറവും ഈ പുസ്തകത്തിലുണ്ട്. ക്രിക്കറ്റിനും ഫുട്‌ബോളിനും ഹോക്കിക്കുമൊപ്പം കളരിപ്പയറ്റും പട്ടംപറത്തലും കാളപൂട്ടുമൊക്കെ ഈ ‘സ്‌റ്റേഡിയ’ത്തിൽ ആവേശത്തിന്റെ അലകളുയർത്തുന്നു.

    Original price was: ₹60.00.Current price is: ₹48.00.
  • -20%

    Pazhanchollukal

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Sasyangal Viswasangalil

    ഭാരതസംസ്‌കാരത്തിലും ഹൈന്ദവവിശ്വാസങ്ങളിലും ആഴത്തില്‍ വേരൂന്നിയ സസ്യങ്ങളെപ്പറ്റി ശാസ്‌ത്രസംബന്ധിയായ വിവരണങ്ങളും രൂപപരമായ സവിശേഷതകളും പുരാണേതിഹാസ പരാമര്‍ശങ്ങളും പ്രയോജനങ്ങളും വിശദീകരിക്കുന്ന ഗ്രന്ഥം. സസ്യലതാദികള്‍ക്ക്‌ നമ്മുടെ അസ്‌തിത്വത്തോളം പടര്‍ന്ന വേരുകളുണ്ടെന്ന ബോധ്യം നല്‌കുന്ന പുസ്‌തകം.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Online

    Original price was: ₹140.00.Current price is: ₹112.00.
  • -20%

    Chinnangal Adayalangal

    നാം വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്ന സാധനങ്ങളിലും നമ്മൾ ഇടപെടുന്ന പൊതുസ്ഥലങ്ങളിലും മറ്റും പലതരത്തിലുള്ള ചിഹ്‌നങ്ങളും അടയാളങ്ങളും കാണാറുണ്ട്. സുരക്ഷയെ മുൻനിർത്തിയുള്ള സൂചനകളും നിർദേശങ്ങളുമൊക്കെയാണ് ഈ ചിഹ്‌നങ്ങൾ മുന്നോട്ടുവെക്കുന്നത്. റീസൈക്കിൾ ചിഹ്‌നങ്ങൾ, പാക്കേജിങ്ങ്് ചിഹ്‌നങ്ങൾ, ഫാബ്രിക് കെയർ ചിഹ്‌നങ്ങൾ, നിരോധന ചിഹ്‌നങ്ങൾ, ഗണിത, ഇലക്ട്രിക്കൽ / ഇലക്‌ട്രോണിക്, മൂലക ചിഹ്‌നങ്ങൾ, കറൻസി ചിഹ്‌നങ്ങൾ തുടങ്ങി, ചിഹ്‌നങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം ഈ പുസ്തകത്തിലുണ്ട്.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Veetu Chilavu Kurakkan Chila Margangal

    കുടുംബബജറ്റിനെക്കുറിച്ചൊരു പുനരാലോചനയാണ് ഈ പുസ്തകം. ചെറുതും വലുതുമായ നിരവധി കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ വീട്ടുചെലവ് ഗണ്യമായി കുറയ്ക്കുവാനാകും. ജീവിതരീതിയിലും ധനവ്യയരീതിയിലും ചില ചിട്ടപ്പെടുത്തലുകൾ മതിയാകും, വരവിനനുസരിച്ച് ചെലവ് ക്രമീകരിക്കുവാൻ. അനാവശ്യചെലവുകൾ തിരിച്ചറിഞ്ഞും അധികവരുമാനത്തിനുള്ള മാർഗങ്ങൾ കണ്ടെത്തിയുമൊക്കെ ഇത് സാധിക്കുന്നതാണ്.

    Original price was: ₹30.00.Current price is: ₹24.00.
  • -20%

    Chakka Enna Kamadhenu

    ചക്കയുടെ ചരിത്രം, ജൈവപ്രത്യേകതകള്‍, രുചിപ്പെരുമയും ഔഷധപ്രാധാന്യവും, ചക്കച്ചൊല്ലുകളും കടങ്കഥകളും, ചക്കവിഭവങ്ങള്‍ – ‘സംസ്ഥാനഫല’ത്തെക്കുറിച്ച് അറിയേണ്ടതെല്ലാം ഈ പുസ്തകത്തിലുട്ടവും വരെ ഉള്‍പ്പെടുന്ന സ്വാദിഷ്ഠമായ ചക്കവിഭവങ്ങളുടെ പാചകക്കുറിപ്പുകളും.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Krishi Pazhamchollukaliloode

    Original price was: ₹60.00.Current price is: ₹48.00.
  • -20%

    Origami

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Loka Bhashakal

    ലോകത്തിലെ പ്രധാനപ്പെട്ട അമ്പത്തോളം ഭാഷകളെകുറിച്ച് സാമാന്യമായ അറിവുനൽകുന്ന കൈപുസ്തകം .ഓരോ ഭാഷയുടെയും സംക്ഷിപ്‌ത ചരിത്രം ,ലിപിയുടെയും അക്ഷര മാലയുടെയും പ്രതേകതകൾ ,ഉച്ചാരണവും വ്യാകരണവും സംബന്ധിച്ച പൊതു നിയമാങ്ങൾ എന്നിവയെല്ലാം പരമർശിക്കപ്പെടുന്നു .ഭാഷസംബന്ധിയായ രസകരമായ ഒട്ടേറെ വസ്തുതകളും ഈ പുസ്തകം ഉൾക്കൊള്ളുന്നു .

    Original price was: ₹60.00.Current price is: ₹48.00.
  • -20%

    Kouthukamunarthunna Arivukal

    അറിവിന്റെ മുത്തുച്ചിപ്പികള്‍ മിന്നുന്ന വിസ്‌മയത്തിന്റെ കടലാഴങ്ങളിലേക്ക്‌, നാം അറിയാതെയും അഭി മുഖീകരിക്കാതെയും പോകുന്ന കുതൂഹലകാഴ്‌ചകളിലേക്ക്‌, ചിരിയുണര്‍ത്തുന്ന, ചിന്തിപ്പിക്കുന്ന ഌറുങ്ങറിവുകളുടെ ലോകത്തേക്ക്‌ ഒരു സഞ്ചാരം.

    Original price was: ₹30.00.Current price is: ₹24.00.
  • -20%
    KATHUKALUDE PUSTHAKAM

    KATHUKALUDE PUSTHAKAM

    കൈയെഴുത്തിന്റെ കാലം കഴിയുകയാണ്; എഴുതുന്ന കത്തുകളുടെയും. അതുതന്നെയാണ് കത്തുകളുടെ ഈ പുസ്തകത്തിന്റെ പ്രസക്തിയും. ‘ഇ’ എഴുത്ത് സർവസാധാരണമാകവേ ഈ എഴുത്തുകൾ അതിന്റെ ഉള്ളടക്കത്തെക്കാൾ ഉപരി രചയിതാക്കളുടെ ഉള്ളറിയാനുള്ള ഹസ്തരചനകൾ ആകുന്നു. ഒന്നിനൊന്നു വ്യത്യസ്തമായ ഹസ്തരേഖകൾ പോലെ. മലയാളത്തിലെ പ്രശസ്തരുടെ കത്തുകളുടെ ഈ പുസ്തകം അപൂർവമായ ഒരു ചരിത്രരേഖയാണ്.

    Original price was: ₹180.00.Current price is: ₹144.00.
  • -20%

    Karnadakasangeetham

    സപ്തസ്വരങ്ങളെ അസ്തിവാരമാക്കി, രാഗങ്ങളുടെ അനന്തഭാവങ്ങളും വിദൂരസഞ്ചാരങ്ങളും ഗായകന്‍/ഗായിക സംഗീതപഠനത്തിലൂടെ സ്വായത്തമാക്കുന്നു. സംഗീതം അഭ്യസിക്കുവാന്‍ മോഹിക്കുന്നവര്‍ക്ക് കര്‍ണാടകസംഗീതത്തിലെ പ്രാഥമികവസ്തുതകള്‍ പകര്‍ന്നുനല്കുകയാണ് ഈ പുസ്തകം.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Niyamam : Samasyangal Marupadikal

    പൊതുസമൂഹവും മാധ്യമലോകവും ചര്‍ച്ചയാക്കുന്ന നിരവധിയായ നിയമങ്ങളിലും വിധിന്യായങ്ങളിലും മിക്കവയും ഒരു സാധാരണപൗരന് അജ്ഞാതമാണ്. നിയമസംവിധാനത്തിന്റെ ഉള്ളറകളെക്കുറിച്ച് നാം അറിയേണ്ടതായ അടിസ്ഥാനവസ്തുതകളാണ് ഈ ഗ്രന്ഥത്തില്‍. നിയമസാക്ഷരതയുടെ ആവശ്യകതയിലേക്കുകൂടിയാണ് ഈ പുസ്തകം വിരല്‍ചൂണ്ടുന്നത്.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Veettuvalappile Pakshivalarthal

    വീടുകളില്‍ വളര്‍ത്താവുന്ന കാടപ്പക്ഷി, മുട്ടക്കോഴി, ഇറച്ചിക്കോഴി, ടര്‍ക്കി, താറാവ്, ഗിനി, എമു, പ്രാവ്, ലൗവ് ബേര്‍ഡ്സ് തുടങ്ങി വിവിധയിനം പക്ഷികളുടെ പരിപാലനം, ശാസ്ത്രീയമായി വിവരിച്ചിരിക്കുന്നു. പക്ഷികളെ ഇഷ്ടപ്പെടുന്നവര്‍ക്കും വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും പ്രയോജനപ്രദമാകുന്ന ഗ്രന്ഥം.

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    Chanakyasoothrangal

    നയതന്ത്രജ്ഞന്‍, നിയമജ്ഞന്‍, ദാര്‍ശനികന്‍, സാമ്പത്തിക വിദഗ്ധന്‍ എന്നീ നിലകളിലെല്ലാം നിത്യസ്മരണീയമായ മഹാമനീഷിയാണ് ചാണക്യന്‍. രാഷ്ട്രനീതിസാരത്തിനൊപ്പം ധര്‍മാനുസൃതമായ ജീവിതത്തിനുള്ള കല്പനകളുമാണ് ഇതിന്റെ പ്രതിപാദ്യം. ജീവനലക്ഷ്യം, ആദര്‍ശകുടുംബം, ബാലബോധനം, ഈശ്വരചിന്ത, ഭരണാധിപരുടെ ഗുണങ്ങള്‍, അധികാരസ്ഥാപനങ്ങളുടെ പ്രാധാന്യം. പൗരന്റെ കര്‍ത്തവ്യങ്ങള്‍, നഗരാസൂത്രണം തുടങ്ങി, ഇതിലെ ഉപദേശപാഠങ്ങള്‍ ഏതു ദേശത്തിനും ഏതു കാലത്തിനും അനുപേക്ഷണീയമാണ്.

    Original price was: ₹170.00.Current price is: ₹136.00.
  • -20%

    Mahathaya Prasangangal

    നിലയ്ക്കാത്ത പ്രതിധ്വനികളുമായി ലോകജനതയെയും ചരിത്രത്തെയും സ്വാധീനിച്ചുകൊണ്ടിരിക്കുന്ന പതിന്നാല് ഉജ്ജ്വലപ്രഭാഷണങ്ങളുടെ സമാഹാരം. നെൽസൺ മണ്ടേല, മഹാത്മാഗാന്ധി, ജവാഹർലാൽ നെഹ്‌റു, സ്വാമി വിവേകാനന്ദൻ, ബി.ആർ. അംബേദ്കർ മുതലായ രാഷ്ട്രതന്ത്രജ്ഞരും ആത്മീയാചാര്യരും തത്ത്വചിന്തകരും ശാസ്ത്രജ്ഞരുമൊക്കെ ഈ ‘പ്രസംഗപീഠ’ത്തെ അനുഗൃഹീതമാക്കുന്നു.

    Original price was: ₹60.00.Current price is: ₹48.00.
  • -20%

    Rasakaramaya Uddharanikal

    സംസാരത്തിനും പ്രസംഗത്തിനും പൊലിമയുണ്ടാക്കാന്‍ ഉപകാരപ്രദമായ പഴഞ്ചൊല്ലുകളുടെയും ഉദ്ധരണികളുടെയും സമാഹാരം. ഷേക്‌സ്പിയറും ബര്‍ണാഡ്ഷായും കുഞ്ചന്‍നമ്പ്യാരും സഞ്ജയനും ഉള്‍പ്പെടെയുള്ളവരുടെ ആലോചനാമൃതങ്ങളായ ആശയങ്ങള്‍. നിങ്ങളുടെ സംഭാഷണം അര്‍ഥപൂര്‍ണവും ആനന്ദദായകവുമാക്കാന്‍ സഹായിക്കുന്ന ഗ്രന്ഥം.

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    Wonders of the World (English)

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Sankhyakalum Ningalum

    ഓരോ വ്യക്തിയിലും സ്വാധീനശക്തിയായി വർത്തിക്കുന്ന ഒരു സംഖ്യയുണ്ട്. നമ്മുടെ സ്വഭാവസവിശേഷതകൾ മുതൽ പ്രവൃത്തിമണ്ഡലവും ആരോഗ്യ-സാമ്പത്തിക സ്ഥിതിയും വരെ ഈ സംഖ്യകൾകൊണ്ട് പ്രവചിക്കുവാനാകും. നിങ്ങളുടെ യഥാർഥ സ്വത്വം തിരിച്ചറിയുവാനും, ഉള്ളിലുറങ്ങുന്ന കഴിവുകൾ പരിപോഷിപ്പിക്കുവാനും ഈ സംഖ്യാജ്ഞാനം ഉപകാരപ്രദമാകും.

    Original price was: ₹190.00.Current price is: ₹152.00.
  • -20%
    Out Of Stock

    You Can Draw Flowers

    Original price was: ₹30.00.Current price is: ₹24.00.
  • -20%

    Lokaprasastha Vanithakal

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Bharathathile Charithrasmarakangal

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    1001 Pazhamozhikal

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Dinacharana Calendar

    കലണ്ടർത്താളുകളിലെ ദേശീയ, അന്തർദേശീയ പ്രാധാന്യമുള്ള ദിനങ്ങളെ അടയാളപ്പെടുത്തുന്ന പുസ്തകം. ‘ആഗോളകുടുംബദിനം’ മുതൽ ‘തുഞ്ചൻദിനം’ വരെ നീളുന്ന വിശേഷദിനങ്ങളുടെ പ്രസക്തിയോടൊപ്പം ചരിത്രം സൃഷ്ടിച്ച വ്യക്തികളും സംഘടനകളും സംഭവങ്ങളുമൊക്കെ പരാമർശിതമാകുന്നു. പരിസ്ഥിതിദിനങ്ങൾ, യു.എൻ./സാർക്ക് അന്താരാഷ്ട്ര വർഷങ്ങളും ദശകങ്ങളും അനുബന്ധമായി.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Visheshadinaprasangangal

    ദേശിയ യുവജനദിനമായ ജനുവരി12ൽ തുടങ്ങി യുണിസെഫ് ദിനമായ ഡിസംബർ 11ൽ അവസാനിക്കുന്ന,സവിശേഷ പ്രധാന്യമുള്ള മുപ്പത്തിയഞ്ചുദിനങ്ങളിൽ വിദ്യാർഥികൾക്ക് അവതരിപ്പിക്കുവാനുതകുന്ന പ്രസംഗങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.ദിനാചരണങ്ങളുടെ ചരിത്രവും ലക്ഷ്യവുമെല്ലാം ഈ പ്രഭാഷണങ്ങളിൽ വിശദമാക്കപ്പെടുന്നു .

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Stage Magic Rahasyangal

    മാജിക്വേദിയില് അനശ്വരങ്ങളായി തുടരുന്ന ഒരുപിടി മായാജാലരഹസ്യങ്ങളാണ് ഈ ചെറു പുസ്തകത്തില്. നിരന്തരപരിശീലനംകൊണ്ട് ആര്ക്കും സ്റ്റേജിലവതരിപ്പിച്ചു കൈയടിനേടാനാകുന്ന വിദ്യകള്. ഇന്ദ്രജാലരഹസ്യങ്ങള് എളുപ്പത്തില് മനസ്സിലാക്കുവാന് സഹായിക്കുന്ന ചിത്രങ്ങളും.

    Original price was: ₹30.00.Current price is: ₹24.00.
  • -20%

    Nethaji Subash Chandrabose

    പോരാട്ടവീറും സാഹസികമനസ്സും ചോരച്ചുവപ്പുനിറമേകിയ ഒരു അധ്യായമാണ് നമ്മുടെ സ്വാതന്ത്ര്യസമരചരിത്രത്തില്‍ നേതാജി എഴുതിച്ചേര്‍ത്തത്. ബ്രിട്ടീഷാധിപത്യത്തിനെതിരെ സന്ധിയില്ലാത്ത, ഇടവേളകളില്ലാത്ത യുദ്ധമുഖം തുറന്ന ആ ‘കുതിക്കുന്ന വ്യാഘ്രം’ ഭാരതത്തിലെ യുവതയെ സമരപാളയത്തിലേക്കു വഴി നയിച്ചു. ചാരക്കണ്ണുകളെ കബളിപ്പിച്ച് വേഷപ്രച്ഛന്നനായുള്ള പലായനവും. ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോള്‍ മുങ്ങിക്കപ്പലിലെ ദേശാടനവും ആ ജീവിതപുസ്തകത്തിലെ ആവേശത്തുടിപ്പാര്‍ന്ന രണ്ട് ഏടുകള്‍മാത്രം. ജന്മഭൂമിയുടെ അടിമത്തം അവസാനിപ്പിക്കുവാന്‍ മരണത്തെ പുല്‍കിയ ആ ലോകപൗരന്റെ സംക്ഷിപ്തജീവചരിത്രമാണ് ഈ പുസ്തകം. ബോസിന്റെ മരണത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകള്‍ക്കുള്ള ഉത്തരവും ഈ കൃതിയിലുണ്ട്.

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    Wonders of the world

    Original price was: ₹30.00.Current price is: ₹24.00.
  • -20%

    Theneechakalodum Koottukoodam

    തേനീച്ചകളെയും തേനീച്ചവളർത്തലിനെയും ലളിതമായി, എന്നാൽ സമഗ്രമായി, ജനസാമാന്യത്തിനു പരിചയപ്പെടുത്തുകയാണ് ഈ കൈപ്പുസ്‌തകം. ‘മനസ്സിലാക്കുംതോറും അത്ഭുതമാകും തേനീച്ചകൾ’ എന്ന വരികൾ അന്വർഥമാക്കുംവിധത്തിലാണ് ഇതിൻ്റെ ഉള്ളടക്കം. തേനീച്ചകളെ ഋതുസവിശേഷതകൾകൂടി അടിസ്ഥാനമാക്കി പരിപാലിക്കുന്നതിനും, ഒരു തേനീച്ചക്കൂട് കണ്ടാൽ തേനെടുക്കാം എന്ന ഉദ്ദേശ്യത്തോടെ അവയെ നശിപ്പിക്കുന്ന പ്രവണതയെ വിലക്കുന്നതിനും ഈ പുസ്‌തകം സഹായിക്കുകതന്നെ ചെയ്യും.

    Original price was: ₹120.00.Current price is: ₹96.00.
  • -20%

    Thapalinte Kaudhukalokam

    ജനഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ആശയവിനിമയോപാധിയായ തപാലിന്റെ കഥ പല ഘട്ടങ്ങളിലൂടെ ചുരുളഴിയുന്നതാണ്. പീജിയന്‍ പോസ്റ്റില്‍നിന്നു ‘സൗരയൂഥ തപാല്‍ക്കാരനി’ലേക്ക്് ഈ സന്ദേശസമ്പ്രദായം മുതിര്‍ന്നതിന്റെ രസകരമായ കഥയാണ് ഈ പുസ്തകത്തില്‍. പോസ്റ്റ്കാര്‍ഡും ഇന്‍ലന്‍ഡും സ്റ്റാമ്പും മണിയോഡറും കമ്പിയില്ലാക്കമ്പിയുമൊക്കെയാണ് ഇതിലെ കഥപറച്ചിലുകാര്‍.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Nimisham

    ഘടികാരത്തിന്റെ സൂചിമുനകളെ സമയത്തിന്റെ സങ്കല്പത്തിലേക്കു വിസ്തൃതമാക്കുന്ന ഗ്രന്ഥം. കാലസ്പന്ദനങ്ങളെ തൊട്ടറിയുവാന്‍ ഇതില്‍ ശാസ്ത്രവും ചരിത്രവും തത്ത്വവിചാരവുമൊക്കെ ഉപാധികളാകുന്നു. ജലബിന്ദുക്കളാലും ചൊരിമണലിനാലും നേരമളന്ന ഒരു കാലത്തില്‍നിന്ന് ഒന്നിനും നേരം തികയാത്ത ഒരു കാലത്തിലേക്ക് നിമിഷം കറങ്ങിത്തീര്‍ത്ത ദൂരമാണ് ഈ രചനയുടെ ആശയകേന്ദ്രം.

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    Mahavrukshangal

    ചരിത്ര-സാമൂഹിക-സാംസ്‌കാരിക ഭൂമികകളില്‍ ആഴത്തില്‍ വേരോടിനില്‍ക്കുന്ന കുറെ വൃക്ഷപ്രമാണികളെക്കുറിച്ചാണ് ഈ പുസ്തകം. ആന്‍ ഫ്രാങ്കിന്റെ ഓര്‍മകളിലെ ചെസ്റ്റ്‌നട്ട് മരം, ഒളിമ്പിക്‌സ് കിരീടമായ ഒലിവ് ചില്ലകള്‍, സിദ്ധാര്‍ഥന്റെ ബോധോദയത്തിനു സാക്ഷിയായ അരയാല്‍ തുടങ്ങി ചരിത്രത്തിന്, ചരിത്രസ്രഷ്ടാക്കളായ മഹാരഥന്മാര്‍ക്ക് തണലിടവും ചേക്കയിടവുമായിത്തീര്‍ന്ന മരങ്ങള്‍. സ്മരണകളുടെ മര്‍മരമുയര്‍ത്തുന്ന മഹാവൃക്ഷങ്ങള്‍.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Hastharekhasasthram Sampoornam

    നിങ്ങളുടെ കൈത്തലം നിങ്ങളിലേക്കുള്ള ഒരു അത്ഭുതവാതായനമാണ്. ഒരുവന്റെ ജീവിതാനുഭവങ്ങളിലേക്കു മാത്രമല്ല കൈരേഖകൾ നീളുന്നത്, സ്വഭാവവും പെരുമാറ്റവും ആരോഗ്യവുമൊക്കെ കൈരേഖകളിലൂടെ വെളിപ്പെടുന്നു. ഹസ്തരേഖാശാസ്ത്രവുമായി ബന്ധപ്പെട്ട സമസ്തവിവരങ്ങളും പ്രതിപാദിക്കുന്ന സമ്പൂർണ റഫറൻസ് ഗ്രന്ഥം.

    Original price was: ₹150.00.Current price is: ₹120.00.
  • -20%

    Amithabharam

    ചയാപചയപ്രക്രിയയെ തകിടംമറിക്കുന്ന മട്ടിൽ ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പാണ് യഥാർഥത്തിൽ അമിതഭാരത്തിനുപിന്നിൽ. ഹൃദ്രോഗം മുതൽ അർബുദത്തിനുവരെ ഇത് കാരണമായേക്കാം. ഈ ആരോഗ്യപ്രശ്‌നത്തെ ഫലപ്രദമായി നേരിടുവാനുള്ള മാർഗനിർദേശങ്ങളാണ് ഇതിൽ. കുട്ടികളിലും മുതിർന്നവരിലുമുള്ള അമിതഭാരം, മസ്തിഷ്‌കാഘാതം മുതൽ ലൈംഗികത്തകരാറുകളുമായിവരെ അമിതഭാരത്തിനുള്ള ബന്ധം, പ്രതിരോധചികിത്സ ഒക്കെ ഈ ഗ്രന്ഥത്തിൽ പ്രതിപാദ്യവിഷയമാകുന്നു.

    Original price was: ₹110.00.Current price is: ₹88.00.