-
Cheriya Muthalmudakkil 51 Businessukal
കുറഞ്ഞ മുതൽമുടക്കിൽ ആരംഭിക്കുവാൻ കഴിയുന്നതും, കൂടിയ ലാഭം നേടാൻ കഴിയുന്നതുമായ 51 ബിസിനസ് സംരംഭങ്ങളാണ് ഈ പുസ്തകം പരിചയപ്പെടുത്തുന്നത്; മൂലധനം, സാങ്കേതികത, വിലനിശ്ചയം, വിപണനം, ലാഭം തുടങ്ങി, വിശദമായ ‘ബിസിനസ് പ്ലാൻ’ സഹിതം. 12 ലക്ഷം രൂപ വരെ നിക്ഷേപം ആവശ്യമുള്ളതും 7 ലക്ഷം രൂപ വരെ പ്രതിമാസസമ്പാദ്യം നേടിത്തരുന്നതുമാണ് ഇതിലെ ‘സ്റ്റാർട്ട്-അപ്’ ആശയങ്ങൾ.
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00. -
Upabokhthrusamrakshna Niyamam
സാധനങ്ങളുടേയും സേവനങ്ങളുടേയും പേരിൽ ഉപഭോക്താവിനെ ചൂഷണംചെയ്യുന്ന വ്യാപാരരീതികളെ ചെറുക്കുന്ന ഉപഭോക്തൃസംരക്ഷണ നിയമത്തെക്കുറിച്ച് അറിയേണ്ടതെല്ലാം ഉൾക്കൊള്ളിച്ചിരിക്കുന്ന പുസ്തകം. സർക്കാർസേവനങ്ങൾ മുതൽ വിദ്യാഭ്യാസവും ചികിത്സയും സംബന്ധിച്ച തർക്കങ്ങൾ വരെ പരിഹരിക്കുന്ന ഉപഭോക്തൃഫോറങ്ങളെക്കുറിച്ചും ഉപഭോക്താവിന്റെ അവകാശങ്ങളെക്കുറിച്ചും സവിസ്തരം പ്രതിപാദിക്കുന്ന ഇതിൽ കേന്ദ്രസർക്കാറിന്റെ പരിഗണനയിലുള്ള ബില്ലിലെ വ്യവസ്ഥകൾ, ഉപഭോക്തൃ കമ്മീഷൻ-ഫോറം വിലാസങ്ങൾ എന്നിവ അനുബന്ധമായും ചേർത്തിരിക്കുന്നു.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Avashyam Ariyenda Niyamangal
നിത്യജീവിതത്തിൽ അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ചുള്ള സാമാന്യ അവബോധമാണ് ഈ പുസ്തകം ലക്ഷ്യമാക്കുന്നത്. വിവരാവകാശനിയമം, ഉപഭോക്തൃസംരക്ഷണനിയമം, മനുഷ്യാവകാശ സംരക്ഷണനിയമം, സേവനാവകാശനിയമം തുടങ്ങി, ജനോപകാരപ്രദമായ പതിനെട്ടു നിയമങ്ങളെക്കുറിച്ചുള്ള വിവരണമാണ് ഇതിൽ. സമീപകാലത്ത് പ്രാബല്യത്തിൽ വന്നിട്ടുള്ള നിയമഭേദഗതികളും ചില സുപ്രധാന കോടതിയുത്തരവുകളുമൊക്കെ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Kerala Charithram: Keralam Aadhya Nootandukalil
കേരളം സഞ്ചരിച്ച വഴികളിലൂടെയും വ്യക്തികളിലൂടെയും മുൻവിധികളോ പക്ഷപാതങ്ങളോ കൂടാതെയുള്ള ഒരു പിൻനടത്തം. നമ്മുടെ സാമൂഹികജീവിതം കാലങ്ങളിലൂടെ കൈവരിച്ച പരിണാമത്തിന്റെ നാൾരേഖകൾ. മാതൃദേശത്തിന്റെ ചരിത്രവും സംസ്‌കാരവും അറിയുവാൻ വായനക്കാർക്കു സഹായകമാകുന്ന കൃതി. പ്രാചീന കേരളത്തിൽ തുടങ്ങി, പ്രബലമാകുന്ന നാട്ടുരാജ്യങ്ങളിൽ അവസാനിക്കുന്ന പ്രതിപാദ്യം.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Lokaprasastha Manasasthrakathakal
വിഭ്രാന്തികളിലേക്കും വിഭ്രംശങ്ങളിലേക്കും വഴുതിമാറുന്ന, പ്രഹേളികാസ്വഭാവം വിടാതെ പിന്തുടരുന്ന മനുഷ്യമനസ്സിനെക്കുറിച്ചുള്ളതാണ് ഈ പുസ്തകം. മനഃശാസ്ത്രജ്ഞര്‍ ‘അബ്‌നോര്‍മല്‍’ എന്നു നാമകരണംചെയ്ത കുറെ വ്യക്തികളുടെ സ്വകാര്യതയിലേക്ക് ഗ്രന്ഥകാരന്‍ ഇതില്‍ കടന്നുകയറുകയാണ്; അവരുടെ വാസനാവികൃതികളുടെ, മനോവൈകല്യങ്ങളുടെ, മതിഭ്രമങ്ങളുടെ, ഉന്മാദനിമിഷങ്ങളുടെ കഥയും പൊരുളും വെളിപ്പെടുത്തുകയാണിവിടെ.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Vijayicha Cherukida Businessukal
പ്രായോഗികമായ ആശയമോ, ശരിയായ മാര്‍ഗനിര്‍ദേശമോ ലഭിക്കാതെ വരുന്ന പുതുസംരംഭകര്‍ക്ക് അനുകരിക്കാവുന്ന 51 ട്രൂസ്‌റ്റോറികളാണ്, 51 ബിസിനസ് വിജയകഥകളാണ് ഈ പുസ്തകത്തില്‍. ഏതു ബിസിനസ് എവിടെ തുടങ്ങണം? എങ്ങനെ നിക്ഷേപം കണ്ടെത്താം? എങ്ങനെയാകണം വിപണനം? തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ഈ കഥകളില്‍ നിന്ന് വായിച്ചെടുക്കാം.
₹170.00Original price was: ₹170.00.₹136.00Current price is: ₹136.00. -
Nammude Bharanagadana
രാജ്യഭരണത്തെ സംബന്ധിച്ച മൗലികതത്ത്വങ്ങളും നിയമചട്ടങ്ങളും രേഖപ്പെടുത്തിയിരിക്കുന്ന ഭരണഘടന, ഒരു രാഷ്ട്രത്തിന്റെ നിലനില്പിനും അതിന്റെ ഔദ്യോഗികസംവിധാനത്തിനും അടിസ്ഥാനപ്രമാണമാണ്. ഭാരതത്തിന്റേതാകട്ടെ, എഴുതപ്പെട്ട ഭരണഘടനകളില്‍ ഏറ്റവും വലുതും. രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക തലങ്ങളെയെല്ലാം സ്പര്‍ശിക്കുന്നതാണ് ഇന്ത്യന്‍ ഭരണഘടനയുടെ അര്‍ഥവ്യാപ്തി. ഭാഷ-വര്‍ഗ-മത-സംസ്‌കാര വൈചിത്ര്യങ്ങള്‍ക്കുള്ളില്‍ അത് ഏകശിലാത്മകമെന്ന് ദേശത്തെ ഭാവനചെയ്യുന്നു. ഭരണഘടനയുടെ അടിസ്ഥാന ലക്ഷ്യങ്ങള്‍ മുതല്‍ പൗരന്റെ അവകാശങ്ങളും കടമകളും വരെ, പാര്‍ലമെന്റ് മുതല്‍ സംസ്ഥാന എക്‌സിക്യൂട്ടീവും നീതിന്യായസംവിധാനവും വരെ – സമഗ്രവും ആധികാരികവുമായി ഉള്‍ക്കൊള്ളിച്ചിരിക്കുകയാണ് ഈ പുസ്തകത്തില്‍.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Shakespeare Krithikal Sampoorna Samgraham
‘വിശ്വസാഹിത്യപുസ്തക’ത്തില്‍ അനശ്വരലിപികള്‍കൊണ്ട് എഴുതപ്പെട്ട സമാനതകളില്ലാത്തൊരു ഏടാണ് ഷേക്‌സ്പിയര്‍. ശോകവും ഹാസവും ഭ്രമകല്പനയും ചരിത്രവുമൊക്കെ രംഗപടമാക്കിയ ആ സാഹിത്യസാഗരത്തിലെ അമൂല്യരത്‌നങ്ങള്‍ തേടിയുള്ള യാത്രയാണ് ഈ പുസ്തകം. ഷേക്‌സ്പിയര്‍ സാഹിത്യപ്രപഞ്ചത്തിലെ നാടകങ്ങളും കാവ്യങ്ങളും, ഒപ്പം ഗീതകങ്ങളും ഇതില്‍ ഗദ്യസംഗ്രഹരൂപത്തില്‍ അവതരിപ്പിക്കപ്പെടുന്നു.
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00. -
Original Kunnamkulam
കുന്നംകുളം എന്ന സ്ഥലനാമം ആരുടെയും മനസ്സിലേക്കെത്തിക്കുന്ന ചിത്രം ഡ്യൂപ്ലിക്കേറ്റുകളുടേതാണ്. ”കച്ചവടത്തിൽ മാത്രം കണ്ണുള്ള അരസികന്മാരുടെ ദേശം”. എഞ്ചുവടി മുതൽ ‘മനോരമ’ വരെ പുറത്തിറക്കിയ അച്ചുകൂടങ്ങൾ, വോളിബോൾ കളിയുടെ ഇന്ത്യയിലെ ആദ്യവേദി, സാഹിത്യപ്രതിഭകളുടെ തട്ടകം… അങ്ങനെയങ്ങനെ, അധികമൊന്നും അറിയപ്പെടാത്ത പാരമ്പര്യമഹിമകളുടെ ചെപ്പേടാണ് ഈ പുസ്തകം.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Nootandine Matimaricha 101 Indiakkar
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00. -
Kusruthi Chodhyangalum Kadamkathakalum
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00. -
-
Vivekananda Sookthangal
“ഉണരൂ, എഴുന്നേല്‍ക്കൂ.” “ഉത്തിഷ്‌ഠത, ജാഗ്രത” എന്ന സിംഹഗര്‍ജനത്തിലൂടെ ഭാരതീയമനസ്സുകളെ ഞെട്ടിച്ചുണര്‍ത്തിയ ആത്മീയാചാര്യന്റെ മൊഴിമുത്തുകള്‍. മഌഷ്യരെ ശിക്ഷിക്കുകയും രക്ഷിക്കുകയും ചെയ്യുന്ന ‘ദൈവം’ എന്ന സങ്കല്‌പത്തെ കടപുഴക്കിയ, ആധ്യാത്മികവിഷയങ്ങളിലെ ദുരൂഹതയുടെ ആധിപത്യത്തെ എന്നന്നേയ്‌ക്കുമായി തകര്‍ത്തെറിഞ്ഞ വിവേകാനന്ദന്റെ വചനങ്ങള്‍.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Sports own Country
കളികളുടെ ഉത്ഭവം, വളർച്ച, കളിനിയമങ്ങൾ, കളിക്കാർ തുടങ്ങി, കായികവിനോദങ്ങളെക്കുറിച്ച് അറിയേണ്ടതും അതിനപ്പുറവും ഈ പുസ്തകത്തിലുണ്ട്. ക്രിക്കറ്റിനും ഫുട്‌ബോളിനും ഹോക്കിക്കുമൊപ്പം കളരിപ്പയറ്റും പട്ടംപറത്തലും കാളപൂട്ടുമൊക്കെ ഈ ‘സ്‌റ്റേഡിയ’ത്തിൽ ആവേശത്തിന്റെ അലകളുയർത്തുന്നു.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
-
Sasyangal Viswasangalil
ഭാരതസംസ്‌കാരത്തിലും ഹൈന്ദവവിശ്വാസങ്ങളിലും ആഴത്തില്‍ വേരൂന്നിയ സസ്യങ്ങളെപ്പറ്റി ശാസ്‌ത്രസംബന്ധിയായ വിവരണങ്ങളും രൂപപരമായ സവിശേഷതകളും പുരാണേതിഹാസ പരാമര്‍ശങ്ങളും പ്രയോജനങ്ങളും വിശദീകരിക്കുന്ന ഗ്രന്ഥം. സസ്യലതാദികള്‍ക്ക് നമ്മുടെ അസ്‌തിത്വത്തോളം പടര്‍ന്ന വേരുകളുണ്ടെന്ന ബോധ്യം നല്‌കുന്ന പുസ്‌തകം.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
-
Chinnangal Adayalangal
നാം വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്ന സാധനങ്ങളിലും നമ്മൾ ഇടപെടുന്ന പൊതുസ്ഥലങ്ങളിലും മറ്റും പലതരത്തിലുള്ള ചിഹ്‌നങ്ങളും അടയാളങ്ങളും കാണാറുണ്ട്. സുരക്ഷയെ മുൻനിർത്തിയുള്ള സൂചനകളും നിർദേശങ്ങളുമൊക്കെയാണ് ഈ ചിഹ്‌നങ്ങൾ മുന്നോട്ടുവെക്കുന്നത്. റീസൈക്കിൾ ചിഹ്‌നങ്ങൾ, പാക്കേജിങ്ങ്് ചിഹ്‌നങ്ങൾ, ഫാബ്രിക് കെയർ ചിഹ്‌നങ്ങൾ, നിരോധന ചിഹ്‌നങ്ങൾ, ഗണിത, ഇലക്ട്രിക്കൽ / ഇലക്‌ട്രോണിക്, മൂലക ചിഹ്‌നങ്ങൾ, കറൻസി ചിഹ്‌നങ്ങൾ തുടങ്ങി, ചിഹ്‌നങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം ഈ പുസ്തകത്തിലുണ്ട്.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Veetu Chilavu Kurakkan Chila Margangal
കുടുംബബജറ്റിനെക്കുറിച്ചൊരു പുനരാലോചനയാണ് ഈ പുസ്തകം. ചെറുതും വലുതുമായ നിരവധി കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ വീട്ടുചെലവ് ഗണ്യമായി കുറയ്ക്കുവാനാകും. ജീവിതരീതിയിലും ധനവ്യയരീതിയിലും ചില ചിട്ടപ്പെടുത്തലുകൾ മതിയാകും, വരവിനനുസരിച്ച് ചെലവ് ക്രമീകരിക്കുവാൻ. അനാവശ്യചെലവുകൾ തിരിച്ചറിഞ്ഞും അധികവരുമാനത്തിനുള്ള മാർഗങ്ങൾ കണ്ടെത്തിയുമൊക്കെ ഇത് സാധിക്കുന്നതാണ്.
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00. -
Chakka Enna Kamadhenu
ചക്കയുടെ ചരിത്രം, ജൈവപ്രത്യേകതകള്‍, രുചിപ്പെരുമയും ഔഷധപ്രാധാന്യവും, ചക്കച്ചൊല്ലുകളും കടങ്കഥകളും, ചക്കവിഭവങ്ങള്‍ – ‘സംസ്ഥാനഫല’ത്തെക്കുറിച്ച് അറിയേണ്ടതെല്ലാം ഈ പുസ്തകത്തിലുട്ടവും വരെ ഉള്‍പ്പെടുന്ന സ്വാദിഷ്ഠമായ ചക്കവിഭവങ്ങളുടെ പാചകക്കുറിപ്പുകളും.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
-
-
Loka Bhashakal
ലോകത്തിലെ പ്രധാനപ്പെട്ട അമ്പത്തോളം ഭാഷകളെകുറിച്ച് സാമാന്യമായ അറിവുനൽകുന്ന കൈപുസ്തകം .ഓരോ ഭാഷയുടെയും സംക്ഷിപ്‌ത ചരിത്രം ,ലിപിയുടെയും അക്ഷര മാലയുടെയും പ്രതേകതകൾ ,ഉച്ചാരണവും വ്യാകരണവും സംബന്ധിച്ച പൊതു നിയമാങ്ങൾ എന്നിവയെല്ലാം പരമർശിക്കപ്പെടുന്നു .ഭാഷസംബന്ധിയായ രസകരമായ ഒട്ടേറെ വസ്തുതകളും ഈ പുസ്തകം ഉൾക്കൊള്ളുന്നു .
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Kouthukamunarthunna Arivukal
അറിവിന്റെ മുത്തുച്ചിപ്പികള്‍ മിന്നുന്ന വിസ്‌മയത്തിന്റെ കടലാഴങ്ങളിലേക്ക്, നാം അറിയാതെയും അഭി മുഖീകരിക്കാതെയും പോകുന്ന കുതൂഹലകാഴ്‌ചകളിലേക്ക്, ചിരിയുണര്‍ത്തുന്ന, ചിന്തിപ്പിക്കുന്ന ഌറുങ്ങറിവുകളുടെ ലോകത്തേക്ക് ഒരു സഞ്ചാരം.
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00. -
KATHUKALUDE PUSTHAKAM
കൈയെഴുത്തിന്റെ കാലം കഴിയുകയാണ്; എഴുതുന്ന കത്തുകളുടെയും. അതുതന്നെയാണ് കത്തുകളുടെ ഈ പുസ്തകത്തിന്റെ പ്രസക്തിയും. ‘ഇ’ എഴുത്ത് സർവസാധാരണമാകവേ ഈ എഴുത്തുകൾ അതിന്റെ ഉള്ളടക്കത്തെക്കാൾ ഉപരി രചയിതാക്കളുടെ ഉള്ളറിയാനുള്ള ഹസ്തരചനകൾ ആകുന്നു. ഒന്നിനൊന്നു വ്യത്യസ്തമായ ഹസ്തരേഖകൾ പോലെ. മലയാളത്തിലെ പ്രശസ്തരുടെ കത്തുകളുടെ ഈ പുസ്തകം അപൂർവമായ ഒരു ചരിത്രരേഖയാണ്.
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00. -
Karnadakasangeetham
സപ്തസ്വരങ്ങളെ അസ്തിവാരമാക്കി, രാഗങ്ങളുടെ അനന്തഭാവങ്ങളും വിദൂരസഞ്ചാരങ്ങളും ഗായകന്‍/ഗായിക സംഗീതപഠനത്തിലൂടെ സ്വായത്തമാക്കുന്നു. സംഗീതം അഭ്യസിക്കുവാന്‍ മോഹിക്കുന്നവര്‍ക്ക് കര്‍ണാടകസംഗീതത്തിലെ പ്രാഥമികവസ്തുതകള്‍ പകര്‍ന്നുനല്കുകയാണ് ഈ പുസ്തകം.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Niyamam : Samasyangal Marupadikal
പൊതുസമൂഹവും മാധ്യമലോകവും ചര്‍ച്ചയാക്കുന്ന നിരവധിയായ നിയമങ്ങളിലും വിധിന്യായങ്ങളിലും മിക്കവയും ഒരു സാധാരണപൗരന് അജ്ഞാതമാണ്. നിയമസംവിധാനത്തിന്റെ ഉള്ളറകളെക്കുറിച്ച് നാം അറിയേണ്ടതായ അടിസ്ഥാനവസ്തുതകളാണ് ഈ ഗ്രന്ഥത്തില്‍. നിയമസാക്ഷരതയുടെ ആവശ്യകതയിലേക്കുകൂടിയാണ് ഈ പുസ്തകം വിരല്‍ചൂണ്ടുന്നത്.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Veettuvalappile Pakshivalarthal
വീടുകളില്‍ വളര്‍ത്താവുന്ന കാടപ്പക്ഷി, മുട്ടക്കോഴി, ഇറച്ചിക്കോഴി, ടര്‍ക്കി, താറാവ്, ഗിനി, എമു, പ്രാവ്, ലൗവ് ബേര്‍ഡ്സ് തുടങ്ങി വിവിധയിനം പക്ഷികളുടെ പരിപാലനം, ശാസ്ത്രീയമായി വിവരിച്ചിരിക്കുന്നു. പക്ഷികളെ ഇഷ്ടപ്പെടുന്നവര്‍ക്കും വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും പ്രയോജനപ്രദമാകുന്ന ഗ്രന്ഥം.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Chanakyasoothrangal
നയതന്ത്രജ്ഞന്‍, നിയമജ്ഞന്‍, ദാര്‍ശനികന്‍, സാമ്പത്തിക വിദഗ്ധന്‍ എന്നീ നിലകളിലെല്ലാം നിത്യസ്മരണീയമായ മഹാമനീഷിയാണ് ചാണക്യന്‍. രാഷ്ട്രനീതിസാരത്തിനൊപ്പം ധര്‍മാനുസൃതമായ ജീവിതത്തിനുള്ള കല്പനകളുമാണ് ഇതിന്റെ പ്രതിപാദ്യം. ജീവനലക്ഷ്യം, ആദര്‍ശകുടുംബം, ബാലബോധനം, ഈശ്വരചിന്ത, ഭരണാധിപരുടെ ഗുണങ്ങള്‍, അധികാരസ്ഥാപനങ്ങളുടെ പ്രാധാന്യം. പൗരന്റെ കര്‍ത്തവ്യങ്ങള്‍, നഗരാസൂത്രണം തുടങ്ങി, ഇതിലെ ഉപദേശപാഠങ്ങള്‍ ഏതു ദേശത്തിനും ഏതു കാലത്തിനും അനുപേക്ഷണീയമാണ്.
₹170.00Original price was: ₹170.00.₹136.00Current price is: ₹136.00. -
Mahathaya Prasangangal
നിലയ്ക്കാത്ത പ്രതിധ്വനികളുമായി ലോകജനതയെയും ചരിത്രത്തെയും സ്വാധീനിച്ചുകൊണ്ടിരിക്കുന്ന പതിന്നാല് ഉജ്ജ്വലപ്രഭാഷണങ്ങളുടെ സമാഹാരം. നെൽസൺ മണ്ടേല, മഹാത്മാഗാന്ധി, ജവാഹർലാൽ നെഹ്‌റു, സ്വാമി വിവേകാനന്ദൻ, ബി.ആർ. അംബേദ്കർ മുതലായ രാഷ്ട്രതന്ത്രജ്ഞരും ആത്മീയാചാര്യരും തത്ത്വചിന്തകരും ശാസ്ത്രജ്ഞരുമൊക്കെ ഈ ‘പ്രസംഗപീഠ’ത്തെ അനുഗൃഹീതമാക്കുന്നു.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Rasakaramaya Uddharanikal
സംസാരത്തിനും പ്രസംഗത്തിനും പൊലിമയുണ്ടാക്കാന്‍ ഉപകാരപ്രദമായ പഴഞ്ചൊല്ലുകളുടെയും ഉദ്ധരണികളുടെയും സമാഹാരം. ഷേക്‌സ്പിയറും ബര്‍ണാഡ്ഷായും കുഞ്ചന്‍നമ്പ്യാരും സഞ്ജയനും ഉള്‍പ്പെടെയുള്ളവരുടെ ആലോചനാമൃതങ്ങളായ ആശയങ്ങള്‍. നിങ്ങളുടെ സംഭാഷണം അര്‍ഥപൂര്‍ണവും ആനന്ദദായകവുമാക്കാന്‍ സഹായിക്കുന്ന ഗ്രന്ഥം.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -































