-
Tarzan
ടാര്‍സന്റെ കാനനസാഹസങ്ങള്‍ സാഹസികനായകന്മാരില്‍ അവസാനവാക്കായ ടാര്‍സന്റെ കഥ. കാലാ എന്ന ഗൊറില്ലയുടെ വളര്‍ത്തു മകനായി മാറിയ ടാര്‍സന്‍ കാനനത്തിലെ ജന്തുകുലത്തോട് ഇണങ്ങിയും പിണങ്ങിയും പൊരുതിയും ജയിച്ചുമൊക്കെ വളരുന്നു; വള്ളികളില്‍ തൂങ്ങിയാടിയും കാണ്ടാമൃഗക്കൊമ്പിനോടു സാദൃശ്യമുള്ള ആയുധവുമായി പോരാടിയും.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Tathamme Poocha Poocha
തത്തമ്മയും പൂച്ചയും ആജന്‌മശത്രുക്കളാണെന്ന ധാരണയെ തിരുത്തിക്കൊണ്ട് ഉറ്റമൈത്രിയിലാകുന്ന കുഞ്ഞിത്തത്തയുടെയും മണിയന്‍പൂച്ചയുടെയും കുസൃതികളും കൗശലങ്ങളുമാണ് ഈ പുസ്തകം നിറയെ. ലളിതമായ ഭാഷയിലും സുന്ദരമായ ശൈലിയിലും ഒരപൂര്‍വസൗഹൃദത്തിന്റെ കഥാഖ്യാനം നിര്‍വഹിച്ചിരിക്കുകയാണ് ഗ്രന്ഥകാരന്‍ ഇതില്‍.
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00. -
-
Ricky Ticky Tawi
റിക്കി ടിക്കി ടാവി റഡ്‌യാഡ് കിപ്ലിങ് ലോകമെമ്പാടുമുള്ള കുട്ടികള്‍ക്ക് പ്രിയങ്കരമായ ‘ജംഗിള്‍ബുക്ക്’ എന്ന പുസ്‌തകത്തിലെ അതീവരസകരമായ ഒരു ഭാഗമാണ്, റിക്കി ടിക്കി ടാവിയെന്ന ബുദ്ധിമാനായ കീരിയുടെ കഥ. നാഗ്, നാഗിന എന്നീ ഭീകരന്മാരായ മൂര്‍ഖന്‍ പാമ്പുകളോട് പോരാടി ജയിച്ച റിക്കിയുടെ കഥ; ചിത്രീകരണങ്ങളോടെ.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Parayipetta Panthirukulam: Pakkanar
സത്യസന്ധമായ പാക്കനാര്‍ കലഹംകൊണ്ട് മുഖരിതമായ പറയച്ചേരിയെ മഌഷ്യവര്‍ഗത്തിലേക്ക് ആനയിച്ച് ഒരു ദേശത്തിന്റെ രക്ഷകഌം സുഹൃത്തുമായി. കാളിയോടൊപ്പം സ്‌നേഹവിശ്വാസങ്ങളോടെ പുലര്‍ന്നു. സഹോദരങ്ങള്‍ക്കൊപ്പം അമ്മയ്‌ക്കു ശ്രാദ്ധമൂട്ടി. പെരുന്തച്ചന്റെ മകനെ സ്വന്തം മകനായി സ്വീകരിച്ചു. മുറം നിറയെ നന്‌മ മാത്രം നല്‌കിയ പാക്കനാരുടെ ജീവിതമാണ് ഈ കൃതിയില്‍.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
-
Padam Parayam Padavukal Kayaram
കഥയുടെ പാടിയും പറഞ്ഞുമുള്ള അവതരണമായ കഥാപ്രസംഗത്തിലൂടെ ആലാപനം, അഭിനയം, പ്രഭാഷണം എന്നീ കലകളില്‍ കുട്ടി ഒരേസമയം പങ്കെടുക്കുകയാണ് വിദ്യാര്‍ഥികള്‍ക്ക് വാഗ്‌ദേവതയുടെ അഌഗ്രഹഹസ്‌തമായിമാറുന്ന കഥാപ്രസംഗകലയെ ഒന്‍പതു ലഘുരചനകളിലൂടെ പരിചയപ്പെടുത്തുകയാണ് ഗ്രന്ഥകാരന്‍ ബുദ്ധഭഗവാഌം മദര്‍ തെരേസയും ഝാന്‍സിറാണിയും വേലുത്തമ്പിദളവയും പോലെയുള്ള ഐതിഹാസിക കഥാപാത്രങ്ങളും മതസൗഹാര്‍ദവും മദ്യവിപത്തും പോലെയുള്ള സാമൂഹികപ്രാധാന്യമുള്ള വിഷയങ്ങളും ഇതില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00. -
Nooru Bappujikkathakal
നന്മയെഴുന്നൊരു മുത്തച്‌ഛനെക്കുറിച്ച്… സത്യത്തിന്റെയും അഹിംസയുടെയും മൂശയില്‍ ഒരു ദേശത്തിന്റെ ഭാവിയെ മെനഞ്ഞെടുത്ത യുഗശില്‌പിയായ ഗാന്ധിയുടെ കര്‍മവും ധര്‍മവും നൂറു കഥകളിലൂടെ കുഞ്ഞുങ്ങള്‍ക്ക് പരിചയപ്പെടുത്തുന്ന ഗ്രന്ഥം. സഹപാഠിയുടെ സ്ലേറ്റിലെ ശരിയുത്തരം നോക്കിയെഴുതാന്‍ വഴങ്ങാതിരുന്ന ബാലഌം, സത്യവാദിയായ ബാരിസ്‌റ്ററും, ദണ്ഡിയില്‍ കടല്‍ജലം തിളപ്പിച്ച് ഉപ്പുണ്ടാക്കുന്ന സത്യാഗ്രഹിയും ഒക്കെ പ്രത്യക്ഷപ്പെടുന്ന കഥകള്‍.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Parayipetta Pandirukulam: Naranathubranthan
കുന്നിന്‍നിറുകയിലേക്ക് ഉരുട്ടിക്കയറ്റിയ പാറക്കല്ല് താഴേക്കുന്തിയിട്ട് അത് പൊട്ടിച്ചിതറുന്നതു കണ്ട് ആര്‍ത്തുചിരിച്ച നാറാണന്‍! ആ ഭ്രാന്തന്‍ വേദാന്തിയുടെ, മഹാസത്യങ്ങളെ സരസമായി ആവിഷ്‌കരിച്ച ആ പെരുംജ്ഞാനിയുടെ ജീവിതപ്പാതകള്‍. രായല്ലൂര്‍ മലമുകളില്‍ തിരുവാതിര നക്ഷത്രംപോലെ ഇന്നും തിളങ്ങിനില്‍ക്കുന്ന വെളിച്ചത്തിന്റെ അകംപൊരുളുകള്‍.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Magic Fruit
ബുദ്ധിയും കൗശലവും ഒന്നിക്കുന്ന മാന്ത്രികഫലം കുട്ടികളെ കൊതിതുള്ളിക്കുന്ന മധുരാക്ഷരങ്ങള്. മണ്ണില് ചുവടുറപ്പിച്ച് വിണ്താരങ്ങളെ തൊടാഌള്ള കരുത്ത് ഈ കഥകള് കുഞ്ഞുകരങ്ങള്ക്കേകുന്നു.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00. -
Nalacharitham Kuttikalku
മഹാഭാരതം ആരണ്യപര്‍വത്തിലെ നളദമയന്തീകഥയ്‌ക്ക് ചമയവും ചായവും അണിയിച്ച് ഉണ്ണായി വാര്യര്‍ ഒരുക്കിയ ആട്ടക്കഥയാണ് നളചരിതം. കഥകളിപ്പദമായി മാത്രമല്ല, ഒരുത്തമ സാഹിത്യകൃതിയെന്ന നിലയിലും പ്രത്യേക പരിഗണനയര്‍ഹിക്കുന്ന ഈ രചനയെ കുട്ടികള്‍ക്കായി പുനരാവിഷ്‌കരിച്ചിരിക്കുകയാണ് ഈ പുസ്‌തകത്തില്‍.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Little Theyyi and other stories
A lovely read for the young and the young at heart. A candid reflection on mundane mysteries of life entwined in eloquent puzzles. Written in a charming and lucid style, the ten stories in this book will caste a spell on the reader.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Kunjikuriviyum Kunjungalum
മനുഷ്യനന്മയിലുള്ള വിശ്വാസത്തെ വളര്‍ത്തി നമ്മുടെ കുരുന്നുകളുടെ ഇളംചിറകുകള്‍ക്ക് ശക്തിപകരുന്ന നീണ്ടകഥ. രോഗദുരിതങ്ങളാല്‍ വലയേണ്ടിവരുന്ന ജീവിതാവസ്ഥകളില്‍പ്പോലും അന്യരിലേക്ക് ഒരു തൂവല്‍സ്പര്‍ശമായി നീളേണ്ട കാരുണ്യത്തെക്കുറിച്ചാണ് കുഞ്ഞിക്കുരുവി പഠിപ്പിക്കുന്നത്.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Kuttikalude Sakunthalam
കാളിദാസന്റെ വിശ്വവിഖ്യാത കാവ്യനാടകമായ ‘അഭിജ്ഞാനശാകുന്തളം’ കുട്ടികള്‍ക്കു പരിചയപ്പെടുത്തുന്ന പുസ്തകം. കണ്വാശ്രമകന്യകയുടെയും ദുഷ്യന്തരാജാവിന്റെയും പ്രണയം, ദുര്‍വാസാവിന്റെ ശാപം, നഷ്ടപ്പെട്ട മുദ്രമോതിരം, അതിന്റെ വീണ്ടെടുപ്പ് – ഇങ്ങനെ അനേകം നാടകീയമുഹൂര്‍ത്തങ്ങള്‍ ചേര്‍ന്ന ക്ലാസിക് കൃതിയുടെ കഥാസംഗ്രഹം.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Parayipetta Panthirukulam: Karakkalamma
പന്തിരുകുലത്തിലെ പെണ്‍സന്താനത്തെക്കുറിച്ച് പന്തിരുകുലത്തിലെ ഏക പെണ്‍സന്താനമായ കാരയ്‌ക്കലമ്മയുടെ ജീവിതത്തിലെ സുപ്രധാന ഏടുകളാണ് ഈ ഗ്രന്ഥത്തില്‍. കവളപ്പാറ കൊട്ടാരത്തിലെ അരുമയായി വളരുന്ന അവര്‍ ഭേദചിന്ത കൂടാതെ ഏവരുടെയും ദുരിതങ്ങളില്‍ സാന്ത്വനമായിത്തീര്‍ന്നു. കാലാന്തരേ അവര്‍ സ്വസഹോദരങ്ങളെ കണ്ടെത്തുന്നു, മാതൃശ്രാദ്ധത്തില്‍ പങ്കുചേരുന്നു. ഒടുവില്‍ ത്രികാലങ്ങളെ അതിക്രമിച്ച് പരമപദം പ്രാപിക്കുന്നു.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Kinginikottayile Bhootham
ആകാശവിസ്തൃതമായ ഭാവനാലോകത്തിലേക്ക് ബാലമനസ്സുകളെ ഉയര്ത്തുന്ന കഥകളും കഥാപാത്രങ്ങളുമാണ് ഈ പുസ്തകം നിറയെ. അഌഭവജ്ഞാനത്താലും അത്ഭുതഭാവത്താലും കുട്ടികളെ സമ്പന്നരാക്കുന്നു ഈ കഥകള്.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.















