-
Pope Francis: Jeevitham Karuna Prathyasha
ബ്യൂനസ് ഐറിസിലെ ആ വലിയ യൂണിവേഴ്സിറ്റിയിൽ ഹോർഹെ ബർഗോളിയോ എന്ന യുവാവ് പഠിച്ചത് രസതന്ത്രമായിരുന്നു. വർഷങ്ങൾക്കുശേഷം ആ യുവാവ് ലോകമെങ്ങും അറിയപ്പെട്ടത് മറ്റൊരു പേരിലാണ്: “ഫ്രാൻസിസ് മാർപാപ്പ. ആഗോള കത്തോലിക്കാസഭയുടെ പരമാദ്ധ്യക്ഷൻ. പലതരം സ്വഭാവങ്ങളുള്ള തന്മാത്രകൾ ഒന്നിച്ചുചേരുന്നതുപോലെ ലോകമെമ്പാടുമുള്ള പലതരക്കാരായ മനുഷ്യരെ മനസ്സിന്റെ മനസ്സിൽ ചേർത്തുപിടിച്ചു സ്നേഹത്തിന്റെ രസതന്ത്രപാഠം പഠിപ്പിക്കുന്ന, ലോകം ശ്രദ്ധിക്കുന്ന ശ്രേഷ്ഠഗുരുവായി അദ്ദേഹം മാറി. ആ മഹാഗുരുവിന്റെ സംഭവബഹുലമായ ജീവിതത്തിന്റെ ഏടുകളിലേക്കാണ് നേർക്കാഴ്ച. പുതുമകൾ നിറഞ്ഞ ഈ പുസ്തകത്തിന്റെ നേർക്കാഴ്ച.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
ITHIRIYEYULLOO NJAN
പൊക്കമില്ലായ്മയുടെ പൊക്കമറിഞ്ഞ് ”അനന്തകോടി ജീവജാലങ്ങള്‍ക്കിടയില്‍ അഞ്ഞൂറു കോടി മനുഷ്യര്‍ക്കിടയില്‍” ജീവിച്ച ഒരു കുഞ്ഞുണ്ണിയുടെ, കുഞ്ഞുണ്ണിയിലെ കവിയുടെ, അധ്യാപകന്റെ, ചിത്രകാരന്റെ മറ്റും ജീവിതകഥയാണിത്. അക്ഷരത്തിന്റെ ‘അരം’ ഇഷ്ടപ്പെട്ട, കവിതയെ ‘വിത’യായി കണ്ട ഒരു മനുഷ്യന്റെ ജീവിതപ്പാതയിലെ കുഞ്ഞുകുഞ്ഞുചിത്രങ്ങള്‍ ഈ പുസ്തകക്കുടുക്കയില്‍ കുപ്പിവളപ്പൊട്ടുകളും കുപ്പായക്കുടുക്കുകളും പോലെ പെറുക്കിക്കൂട്ടിയിരിക്കുകയാണ്; കുഞ്ഞുണ്ണിയുടെ യഥാര്‍ഥപൊക്കമറിയുവാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്കായി. ‘കുഞ്ഞുണ്ണി’യെ കുഞ്ഞുണ്ണിയാക്കിയ മേല്‍വിലാസങ്ങള്‍ – വലപ്പാട് അതിയാരത്തു വീട്, കോഴിക്കോട് രാമകൃഷ്ണാശ്രമം – മുതല്‍ ആ ഭക്ഷണപ്രേമിയുടെ പഴയരിക്കഞ്ഞി-ചമ്മന്തി-ചുട്ടപപ്പടം കൊതിമെനു വരെ ഈ താളുകളിലുണ്ട്.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
RATAN TATA -A LIFE
‘To create an Indian environment with fresh air to breathe, clean water to drink, nutritious food with no one left hungry, and a way to care for everyone’s health should be the priority for you and me.
– Ratan Tata₹1,499.00Original price was: ₹1,499.00.₹1,274.00Current price is: ₹1,274.00. -
Arthur Conan Doyle
സ്രഷ്ടാവിനെ സൃഷ്ടി ജയിക്കുന്ന അത്ഭുതമായിരുന്നു ഷെര്‍ലക് ഹോംസ് എന്ന കഥാപാത്രം. കുറ്റാന്വേഷണയാത്രകളില്‍ ഈ ഡിറ്റക്ടീവിന്റെ കൂട്ടാളികള്‍ മേധാശക്തിയും സാഹസികതയുമായിരുന്നു. ആ വിശകലനസാമര്‍ഥ്യം പരിവര്‍ത്തിപ്പിച്ചത് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ മേഖലയെത്തന്നെയായിരുന്നു. അപസര്‍പ്പകസാഹിത്യത്തില്‍ ഇളക്കിപ്രതിഷ്ഠിക്കാനാകാത്ത ഈ മാതൃകയ്ക്ക് രക്തവും മാംസവുമേകിയത് ഭിഷഗ്വരനായ ആര്‍തര്‍ കോനന്‍ ഡോയലായിരുന്നു. കലാതീതകഥാപാത്രം എന്ന സങ്കല്പത്തെ മൂര്‍ത്തയാഥാര്‍ഥ്യമാക്കിയ ഹോംസിന് പ്രാണശ്വാസമായ ഡോയലിന്റെ ജീവചരിത്രമാണിത്. അപ്പോത്തിക്കിരിക്കും അപസര്‍പ്പകനുമിടയില്‍ പകുക്കപ്പെട്ട ഒരു ജീവിതത്തിലൂടെ സഞ്ചരിക്കുന്ന ഈ ഗ്രന്ഥം, ഡോയലിന്റെ ബഹുമുഖ വ്യക്തിത്വത്തിന്റെ സമ്പൂര്‍ണചിത്രം അനാവരണംചെയ്യുന്നു.
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00. -
Navarasam
‘ഹരിശ്രീ വിദ്യാനിധി’ എന്ന പ്രശസ്തവിദ്യാലയത്തിന്റെ സ്ഥാപകയായ നളിനിചന്ദ്രന്റെ കഥയാണിത്. തലമുറകള്‍ക്ക് അറിവിന്റെ കൈത്തിരി വെട്ടമേകിയ ഒരു അക്ഷരപ്പുരയുടെ സംസ്ഥാപനത്തിന്റെയും, നിയതി അതിന്മേല്‍ ചാര്‍ത്തിയ വിജയമുദ്രകളുടെയും കഥ. വിദ്യാഭ്യാസം അസ്സല്‍ കച്ചവടച്ചരക്കായ കാലത്തിരുന്ന്, ഒരു സ്ത്രീയുടെ നിസ്വാര്‍ഥ പ്രയത്നത്തിനു ലഭിച്ച പ്രതിഫലത്തിന്റെ ഈ ജീവിതകഥാപുസ്തകം വായിക്കുന്ന ആരും ആ പാദങ്ങളില്‍ ഉള്ളംകൊണ്ടു നമസ്‌കരിക്കും. ലാഭഗുണിതമായിരുന്നില്ല, മൂല്യബോധമായിരുന്നു ഈ ഉദ്യമത്തില്‍ നളിനിടീച്ചറുടെ നിക്ഷേപം. എട്ടു കുട്ടികളുമായി നാലര പതിറ്റാണ്ടുകള്‍ക്കു മുന്‍പു തുടങ്ങിയ ആ പ്രാഥമികവിദ്യാലയത്തില്‍ ഇന്ന്, പ്ലസ്ടു തലം വരെ, ആയിരത്തി എഴുന്നൂറോളം ഹാജര്‍വിളികള്‍ മുഴങ്ങുന്നു. മുറിപ്പാടുകളെ ദൈവമുദ്രകളായും വെല്ലുവിളികളെ മഹാസാധ്യതകളായും എണ്ണുന്ന ഒരു ഗൃഹനായികയെ, സംരംഭകയെ, അധ്യാപികയെ വായനക്കാര്‍ ഇതില്‍ കാണുന്നു.
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00. -
Budhacharitham kuttikalkku
‘ബുദ്ധന്‍’ എന്ന പദത്തിന് ‘ജ്ഞാനോദയം സംഭവിച്ചവന്‍’ എന്നാണ് അര്‍ഥം. ജ്ഞാനവിത്ത് വിതച്ച ആ വിശ്വഗുരുവിന്റെ – മുഖവുര ആവശ്യമില്ലാത്ത – ജീവിതകഥയാണിത്. രാജകീയസുഖം ഉപേക്ഷിച്ച് ശാശ്വതസുഖം അന്വേഷിച്ചിറങ്ങിയ സിദ്ധാര്‍ഥകുമാരന്‍ ബുദ്ധഭഗവാനിലേക്കു വളര്‍ന്നതിന്റെയും, അറിവിന്റേയും ആനന്ദത്തിന്റേയും രഹസ്യംലോക മൊട്ടാകെ പടര്‍ന്നതിന്റെയും കഥ. മനുഷ്യരാശിക്ക് കൈവിളക്കായി ഒരു ബോധിവൃക്ഷച്ചുവട്ടില്‍ പരന്ന ബോധവെളിച്ചത്തിന്റെയും അതിന്റെ അപാരതെളിച്ചത്തിന്റെയും കഥ. ബുദ്ധപഥം അണയുന്ന ആരുംതന്നെ, ഒരു മരണവും നടക്കാത്ത വീട്ടിലെ കടുകുമുണികള്‍ തേടിനടക്കുകയില്ല. പകരം, അവര്‍ ആശയുടെയും നിരാശയുടെയും പാശം അറുത്തും, ശാന്തിയും സമാധാനവും അനുഭവിച്ചു. മറുകരയിലേക്കു തുഴയുന്നു. കുട്ടികള്‍ക്ക് ആ തുഴ കൈമാറുകയാണ്, ബുദ്ധന്റെ – അവിടുത്ത ഉദ്ബോധനങ്ങളുടെ – ചരിതം പരിചയപ്പെടുത്തുന്ന ഈ പുസ്തകം.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
Spreading Joy
ജോയാലൂക്കാസ് ലോകത്തിന് പ്രിയപ്പെട്ട ജ്വല്ലറി ബ്രാൻഡ് ആയ കഥ. സ്പ്രഡിങ് ജോയ് ഒരു വ്യാപാരസംരംഭക പ്രതിഭാസത്തിന്റെ കഥ മാത്രമല്ല, ഏകീകൃതമല്ലാത്ത ഒരു വ്യാപാരമേഖലയെക്കുറിച്ചുള്ള അപൂർവ്വങ്ങളായ ഉൾക്കാഴ്ചകൾ നല്കുന്നതുമാണ്. ഏതു വ്യാപാരത്തിലെയും പ്രശ്‌നങ്ങൾ നേരിടാനും സ്വപ്‌നസംരംഭങ്ങൾ കെട്ടിപ്പടുക്കുവാനും ഏതൊരു സംരംഭകനെയും ഈ പുസ്തകം പ്രചോദിപ്പിക്കും.
₹399.00Original price was: ₹399.00.₹319.20Current price is: ₹319.20. -
Ayussinte parithoshikam
ഓർമ/അനുഭവം
മറവിക്ക് എതിരായ, ഒരു മനുഷ്യന്റെ കലാപമാണ് – ഓര്‍മകള്‍കൊണ്ട് അവന്‍ പടുത്തുയര്‍ത്തുന്ന സ്മാരകമാണ് – ഈ പുസ്തകം. വിയര്‍പ്പും ചോരയും ചാലിച്ച് ആകാശവിസ്തൃതമായൊരു ക്യാന്‍വാസില്‍ തന്റെ ആയുര്‍രേഖകള്‍ പകര്‍ത്തുകയാണ് ഈ എഴുത്തുകാരന്‍; ചവിട്ടിക്കുഴച്ച മണ്ണും ചെളിയും കൊണ്ട്, സ്വന്തം ദേശം സാക്ഷിയായ ഋതുഭേദങ്ങളുടെ ‘ഇന്‍സ്റ്റലേഷന്‍’ ഒരുക്കുകയാണ്. മേശവിളക്കിന്റെ അരവെട്ടത്തിലിരുന്നുള്ള ഈ കഥപറച്ചിലിനുള്ളില്‍ ഗ്രാമപാതയുടെയും നഗരത്തെരുവിന്റെയും പട്ടാളബാരക്കിന്റെയും ഒക്കെ ചെത്തം നിറയുന്നു. ഒരു എളിയപ്രജയുടെ അനുഭവലോകം ഒരു നാടിന്റെ ചരിത്രാഖ്യാനമായി ഇവിടെ പരിണമിക്കുന്നു.
₹300.00Original price was: ₹300.00.₹240.00Current price is: ₹240.00. -
PELE: ITHIHAASATHINTE ITHIHAASAM
കറുപ്പിനെ ചൂഴ്ന്ന മുന്‍വിധികളെയും ദാരിദ്ര്യക്കെടുതികളെയും കാല്‍പ്പന്തിന്റെ കരുത്തുകൊണ്ട് എതിര്‍ത്തുതോല്‍പ്പിച്ച പെലെ മനുഷ്യചരിത്രത്തിലെ സമാനതകളില്ലാത്ത ഇതിഹാസമാണ്. മൂന്നു വിശ്വകിരീടം നേടിയ മറ്റൊരു താരം പെലെയ്ക്കു മുന്‍പോ ശേഷമോ കാല്‍പ്പന്തിന്റെ തട്ടകത്തില്‍ ഉദിച്ചിട്ടില്ല.
വിശ്വമാനവികതയുടെ പ്രതിപുരുഷനായി നന്മയുടെ പാഠങ്ങള്‍ ചൊല്ലിത്തന്ന ഗുരുവര്യന്‍കൂടിയായിരുന്നു പെലെ. കാല്‍പ്പന്തിന്റെ ആകാശത്തില്‍ ആര്‍ക്കും എത്തിപ്പിടിക്കാനാകാത്ത, ഒളിമങ്ങാത്ത, വഴികാട്ടിയായ ധ്രുവനക്ഷത്രമാണ് പെലെ. അമരത്വത്തിന്റെ സാമ്രാജ്യം നേടിയ സമ്പൂര്‍ണ്ണതയുടെ പൂര്‍ണ്ണാവതാരം. പെലെ എന്ന ഫുട്ബോള്‍ ഇതിഹാസത്തെയും ബ്രസീല്‍ ഫുട്ബോള്‍ ചരിത്രത്തെയും വിവരിക്കുന്ന പുസ്തകം.₹180.00Original price was: ₹180.00.₹144.00Current price is: ₹144.00. -
Lata Mangeshkar : Indian Cinemayile Naadavismayam
മായികസ്വരത്താല്‍ ലോകത്തിന്റെ മനംകവര്‍ന്ന ലതാ മങ്കേഷ്‌കര്‍ ഇന്ത്യയുടെ ഏറ്റവും പരിചിതവും പ്രിയങ്കരവുമായ പാട്ടിന്റെ പേരായിരുന്നു. നമ്മുടെ സന്തോഷത്തിലും വിഷാദത്തിലും ഏകാന്തതയിലും ഭക്തിയിലും പ്രണയത്തിലും സ്വപ്നത്തിലുമൊക്കെ ഒപ്പമുണ്ടായിരുന്നു ആ മഹാഗായിക. മലയാളത്തില്‍ ”കദളി കണ്‍കദളി” അടക്കം, മുപ്പത്തിയഞ്ചിലേറെ ഇന്ത്യന്‍ഭാഷകളിലും വിദേശഭാഷകളിലുമായി മുപ്പതിനായിരത്തിലേറെ ഗാനങ്ങള്‍ ലത ആലപിച്ചു. ഇതിനിടയില്‍, ആ അനുഗൃഹീതഗായികയ്ക്കു ലഭിക്കാത്ത പുരസ്‌കാരങ്ങളില്ല. തൊണ്ണൂറ്റിരണ്ടു വര്‍ഷത്തെ ജീവിതയാത്രയില്‍ ക്ലേശങ്ങളുടെയും സങ്കടത്തിന്റെയും ഏകാന്തരാഗങ്ങളാണ് നമുക്ക് കാണാനാവുക. പാട്ടിഷ്ടക്കാരുടെ കാതുകള്‍ ശബ്ദമാധുരിയാല്‍ കവര്‍ന്നെടുത്ത്, ഹൃദയങ്ങളെ കീഴടക്കി ലത പാടിക്കൊണ്ടേയിരുന്നു. അത് കേട്ടവരൊക്കെയും കേള്‍വിവരത്തിന്റെ സുകൃതം അടുത്തറിയുകയും ചെയ്തു. ലതയുടെ നേര്‍ത്ത ശബ്ദം സിനിമയ്ക്കു യോജിച്ചതല്ലെന്നു പറഞ്ഞു തിരസ്‌കരിച്ച ഹിന്ദി സിനിമാലോകം അധികം താമസിയാതെ അതിലെ മാന്ത്രികത തിരിച്ചറിയുകയും ലതയുടെ പാട്ടുകളുടെ മനോഹാരിതകൊണ്ട് വിജയക്കൊടി പാറിക്കുകയും ചെയ്തു. ഹിന്ദിസിനിമയുടെ അവിഭാജ്യഘടകമായിരുന്നു ലത. നാലു തലമുറകളെ പാട്ടിലാക്കിയ നാദവിസ്മയം. ആയിരമായിരം പാട്ടുകള്‍ പൂവിട്ട രാഗവൃക്ഷത്തില്‍നിന്നും ആ വാനമ്പാടി പറന്നകന്നപ്പോള്‍ ഒരു രാജ്യത്തിന്റെതന്നെ ഹൃദയവിലാപം അലയടിച്ചു നില്ക്കുകയായിരുന്നു. കാലത്തിന്റെ കാതില്‍ എന്നുമെന്നും ആ സ്വരം നമുക്കൊപ്പമുണ്ടാവുമെന്ന് തീര്‍ച്ച.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
Oru goliyude Atmakatha
മറ്റു ഗോള്‍കീപ്പര്‍മാരില്‍നിന്നും വിക്ടറിനുള്ള പ്രത്യേകത നേരിടുന്ന ഓരോ പന്തും ആദ്യശ്രമത്തില്‍ത്തന്നെ കൈപ്പിടിയില്‍ ഒതുക്കുന്നു എന്നുള്ളതാണ്.
-ഒളിമ്പ്യന്‍ സൈമണ്‍ സുന്ദര്‍രാജ്
ഈ പുസ്തകരചനവഴി സ്വന്തം കളിജീവിതം ഓര്‍മ്മയുടെ കൈപ്പിടിയിലൊതുക്കിയതിനെ അനുമോദിച്ച് ഞാന്‍ പറയട്ടെ:
‘വിക്ടര്‍, ഗുഡ് ക്യാച്ച്!’-എം.എന്‍. കാരശ്ശേരി
പഠനം: എം.പി. സുരേന്ദ്രന്‍
₹350.00Original price was: ₹350.00.₹280.00Current price is: ₹280.00. -
Poruthi Thuzhanjethiya Jeevithanouka
വാനോളം പ്രശംസിച്ചാല്‍ മതിയോ? പോരാ, അതുക്കും മേലെ. മേലെഴുതിയ വിശേഷണങ്ങള്‍ കുറിച്ചിരിക്കുന്നത് മക്കളായ ഞങ്ങളുടെ മനസ്സില്‍ തട്ടിയ വരികളാണ്. ഒരു പിഞ്ചുബാലന്റെ ബാല്യവും കൗമാരവും തീര്‍ത്തും അവഗണനയുടേയും പരിഹാസത്തിന്റേയും അതുപോലെതന്നെ ഒറ്റപ്പെടുത്തലിന്റേയും ആകത്തുകയായിരുന്നുവെങ്കില്‍, പിറകെ വന്ന യൗവനം ഞങ്ങളുടെ പിതാവിനു സമ്മാനിച്ചത് വിവിധങ്ങളായ
പ്രതിസന്ധിഘട്ടങ്ങളായിരുന്നു. ലാളിത്യവും തനിമയും ഇഴചേര്‍ന്ന് സൃഷ്ടിക്കപ്പെട്ട ഹൃദയസ്പര്‍ശിയായ ഈ രചന ഞങ്ങളുടെ പിതാവിന്റെ പ്രിയപ്പെട്ട അഭ്യുദയകാംക്ഷികള്‍ രണ്ടുകൈയും നീട്ടി സ്വീകരിക്കുമെന്ന്
ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു. ഞങ്ങളുടെ വാത്സല്യപിതാവിന്റെ ഈശ്വരവിശ്വാസവും ദൈവഭയവും അനീതിക്കെതിരെയുള്ള ഒറ്റയാള്‍പോരാട്ടവും അതിലുപരി കഠിനാധ്വാനത്തിന്റെ നേര്‍ചിത്രവും ഈ രചന വരച്ചുകാട്ടുന്നു.സ്‌നേഹപൂര്‍വം: മകന്‍ റിയോ ജോണ്‍സ് തെക്കത്ത്
മകള്‍ റിഷ്മു ജോണ്‍സ് തെക്കത്ത്
₹500.00Original price was: ₹500.00.₹400.00Current price is: ₹400.00. -
ORU ANTHIKKATTUKARANTE LOKANGAL
മലയാളികളുടെ പ്രിയ സിനിമാസംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ സിനിമയിലൂടെയും ജീവിതത്തിലൂടെയുമുള്ള സൂക്ഷ്മസഞ്ചാരമാണ് ഈ പുസ്തകം. ഒരു വായനക്കാരനും എഴുത്തുകാരനും സിനിമാക്കാരനുമായി അന്തിക്കാട് എന്ന ഗ്രാമം രൂപപ്പെടുത്തിയെടുത്ത ഒരു പ്രതിഭയുടെ ഓരോ സൃഷ്ടിയിലും ആ ഗ്രാമത്തിന്റെ ലാളിത്യവും ഉള്ളുറപ്പും നന്മയുമെല്ലാം അനശ്വരമുദ്രകളായി മാറിയതെങ്ങനെയെന്ന് ഈ ജീവചരിത്രം പറയുന്നു. ആനന്ദവും ദുഃഖവും പ്രണയവും ആത്മസംഘര്‍ഷങ്ങളും നിരവധി സന്ദിഗ്ദ്ധഘട്ടങ്ങളും നിറഞ്ഞ ജീവിതത്തിന്റെ നേരനുഭവത്തോടൊപ്പം സിനിമാപ്പകിട്ടുകളുടെ സ്വപ്‌നലോകത്ത് അപൂര്‍വ്വമായി കാണുന്ന ഒരു യഥാര്‍ത്ഥ മനുഷ്യനെ അടുത്തറിയാന്‍ സഹായിക്കുന്ന സൃഷ്ടി. സത്യന്‍ അന്തിക്കാട് രചന നിര്‍വ്വഹിച്ചവയില്‍നിന്നും തിരഞ്ഞെടുത്ത 25 ഗാനങ്ങളും.
₹380.00Original price was: ₹380.00.₹304.00Current price is: ₹304.00. -
Yesudevan
യേശുദേവന്റെ ഉപദേശങ്ങള്‍ , അളവറ്റ കാരുണ്യം, ഭൂതദയ, ആജ്ഞാശക്തി, അതുല്യമായ നേതൃത്വം, അത്ഭുതകൃത്യങ്ങള്‍ , ജനഹൃദയത്തെ അഗാധമായി സ്പര്‍ശിക്കാനുള്ള കഴിവ്, ലോകദു:ഖത്തിന്റെ പ്രതിപലനമായി ആ മുഖത്ത് സ്ഫുരിക്കുന്ന സഹതാപ-വിഷാദഭാവങ്ങള്‍ എന്നിങ്ങനെ യേശുക്രിസ്തുവിന്റെ ജീവിതത്തെക്കുറിച്ചുള്ള സര്‍വതലസ്പര്‍ശിയായ ഒരു സമഗ്രജീവചരിത്ര രചന.
₹450.00Original price was: ₹450.00.₹360.00Current price is: ₹360.00. -
AARODUM PARIBHAVAMILLATHE
‘ഫാക്ടറികളില്‍ നിന്നും കുറെ സാധനങ്ങള്‍ നിര്‍മ്മിച്ചു വിട്ടാല്‍മാത്രം പോരെന്നും ആ ഫക്ടറികള്‍ക്കകത്തെ മനുഷ്യരുടെ ജീവിതം ആഹ്ലാദകരമാക്കുകകൂടി വേണമെന്നും’ ചിന്തിച്ച മനുഷ്യസ്നേഹിയായ ഒരു ഉദ്ദ്യോഗസ്ഥന്റെ ഹൃദയാവര്‍ജ്ജകമായ ആത്മകഥ . പ്രഫ എസ് ഗുപ്തന്നായര്‍ എഴുതുന്നു “ഈ ആത്മകഥ കേവലം ഒരാത്മകഥയല്ല… ഒരുകാലഘട്ടത്തിന്റെ കഥയാണ്… ആരോടും പരിഭവമില്ലാതെയാണെഴുത്തെങ്കിലും സത്യമൊട്ടും മറച്ചുവയ്ക്കുന്നില്ല… ധീഷണാശാലികളുടെ നേര്‍ക്കുള്ള നിര്‍വ്യാജമായ സമാദരവും ‘മന്ത’ ന്മാരുറെ നേര്‍ക്കുള്ള പുച്ഛവും തുമ്പയെ തുമ്പയെന്നു വിളിക്കുന്ന തന്റേടവും കൂടിച്ചേര്‍ന്നതാണ് എം കെ കെ യുടെ അപൂര്‍വ്വ വ്യക്തിത്വം. ഈ വ്യക്തിസത്തയുടെ സര്‍ഗ്ഗചൈതന്യം കൊണ്ട് പ്രഭാവിതമാണ് ഈ ആത്മകഥയിലെ ഓരോ അധ്യായവും.”
₹275.00Original price was: ₹275.00.₹220.00Current price is: ₹220.00. -
Nee Sathyam Njanam Anandam
ഉത്തമമായ ഒരു നോവൽ രചനയുടെ സൗന്ദര്യാനുഭൂതി പകരുന്ന ബൃഹദ്കൃതി. മലയാളി തീർച്ചയായും വായിച്ചുപഠിക്കേണ്ടുന്ന ഒരു പാഠപുസ്തക നിർമിതി! തനിക്കുചുറ്റും താൻ കണ്ട അസംഖ്യം മനുഷ്യാത്മാക്കളിൽ നിന്ന് ഗ്രഹിച്ച സത്യ, ജ്ഞാന, ആനന്ദങ്ങളുടെ സമ്പൂർണ പുനരാഖ്യാനം. തന്റെ ഗുരുഭൂതരും കാരണവന്മാരും സുഹൃത്തുക്കളും ആരാധ്യവ്യക്തികളും തുടങ്ങി ശിഷ്യന്മാരും ശിഷ്യശിഷ്യരും വരെ നീളുന്ന നൂറുകണക്കിന് മുഴുത്ത കഥാപാത്രങ്ങളെ, ഇത്തരം മനുഷ്യർ ഇവിടെ ഈ കേരളത്തിൽ ജീവിച്ചിരുന്നെന്നു വിശ്വസിക്കാനാവാതെ നാം ഈ പുസ്തകത്തിൽ പരിചയപ്പെടും. സിനിമ, നാടകം, പുസ്തകപ്രസാധനം, അധ്യാപനം, എഴുത്ത്, സംഗീതം, ചിത്രകല, കൊട്ട്, ശില്പകല, പെണ്ണ്, മദ്യം, പണം, ദുഃഖം, അംഗീകാരം, തിരസ്കാരം, നന്ദി, നന്ദികേട്, ചിരി, കണ്ണീര് അങ്ങനെ ഈ പുസ്തകത്തിൽ പരാമർശിക്കപ്പെടാത്ത ഒരു മലയാളി വിഷയവും ഇല്ല. മലയാളികൾ തീർച്ചയായും വായിച്ചിരിക്കേണ്ട മികച്ച ആത്മകഥകളിൽ ഒന്ന്. അവതാരിക: സുഭാഷ് ചന്ദ്രൻ
₹650.00Original price was: ₹650.00.₹520.00Current price is: ₹520.00.















