Nee Sathyam Njanam Anandam

Author: CR Omanakuttan

650.00 552.00 15%
Item Code: 3231
Availability In Stock

ഉത്തമമായ ഒരു നോവൽ രചനയുടെ സൗന്ദര്യാനുഭൂതി പകരുന്ന ബൃഹദ്കൃതി. മലയാളി തീർച്ചയായും വായിച്ചുപഠിക്കേണ്ടുന്ന ഒരു പാഠപുസ്തക നിർമിതി! തനിക്കുചുറ്റും താൻ കണ്ട അസംഖ്യം മനുഷ്യാത്മാക്കളിൽ നിന്ന് ഗ്രഹിച്ച സത്യ, ജ്ഞാന, ആനന്ദങ്ങളുടെ സമ്പൂർണ പുനരാഖ്യാനം. തന്റെ ഗുരുഭൂതരും കാരണവന്മാരും സുഹൃത്തുക്കളും ആരാധ്യവ്യക്തികളും തുടങ്ങി ശിഷ്യന്മാരും ശിഷ്യശിഷ്യരും വരെ നീളുന്ന നൂറുകണക്കിന് മുഴുത്ത കഥാപാത്രങ്ങളെ, ഇത്തരം മനുഷ്യർ ഇവിടെ ഈ കേരളത്തിൽ ജീവിച്ചിരുന്നെന്നു വിശ്വസിക്കാനാവാതെ നാം ഈ പുസ്തകത്തിൽ പരിചയപ്പെടും. സിനിമ, നാടകം, പുസ്തകപ്രസാധനം, അധ്യാപനം, എഴുത്ത്, സംഗീതം, ചിത്രകല, കൊട്ട്, ശില്പകല, പെണ്ണ്, മദ്യം, പണം, ദുഃഖം, അംഗീകാരം, തിരസ്കാരം, നന്ദി, നന്ദികേട്, ചിരി, കണ്ണീര് അങ്ങനെ ഈ പുസ്തകത്തിൽ പരാമർശിക്കപ്പെടാത്ത ഒരു മലയാളി വിഷയവും ഇല്ല. മലയാളികൾ തീർച്ചയായും വായിച്ചിരിക്കേണ്ട മികച്ച ആത്മകഥകളിൽ ഒന്ന്. അവതാരിക: സുഭാഷ് ചന്ദ്രൻ