-
Sruthymandalam
ഇന്ത്യയിലെ ഭാഷാപണ്ഡിതന്മാരിൽ ഉന്നതസ്ഥാനീയനായ കെ.പി. നാരായണപ്പിഷാരോടിയുടെ വേദങ്ങളിലെ കാവ്യഭംഗി, ഉത്തരമീമാംസ, വാല്മീകി കണ്ട ഭാരതഖണ്ഡം, മഹാഭാരതത്തിന്റെ ലക്ഷ്യം – സർവതത്ത്വസമന്വയം എന്നീ പ്രൗഢലേഖനങ്ങളുടെ സമാഹാരം. വ്യാസകാളിദാസാദികളുടെ വിശ്വോത്തര രചനകളിലൂടെ നമ്മെ കൈപിടിച്ചു നടത്തുന്ന കൃതി.
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00. -
Palathum parayum pathirum
നെടുമുടി വേണുവിന്റെ ആദ്യ ലേഖനസമാഹാരം. പച്ചപിടിച്ച ഓര്‍മകളെക്കുറിച്ച്, നിറപ്പകിട്ടാര്‍ന്ന കാലങ്ങളെക്കുറിച്ച്, ഹൃദയസ്പര്‍ശിയായ ആത്മബന്ധങ്ങളെക്കുറിച്ച്, വേദനയും ആഹ്ലാദവും നര്‍മവും കൂട്ടിക്കലര്‍ത്തിയ ഭാഷയില്‍ എഴുതിയ കുറിപ്പുകള്‍.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Nishedikale Manasilakkuka
മലയാളത്തിലെ ആധുനിക നിരൂപണത്തിന്റെ സ്വരം നിഷേധത്തിന്റേതായിരുന്നു എന്ന് അടിവരയിട്ടുറപ്പിക്കുന്ന ലേഖനങ്ങൾ. സാഹിത്യസിദ്ധാന്തങ്ങളെ പുതിയൊരു ഭാവുകത്വത്തിന്റെ തലത്തിൽ വിശകലനം ചെയ്യുവാൻ അവതരിച്ച ആധുനിക നിരൂപണത്തിന്റെ ശക്തമായ മുഖത്തെ വെളിപ്പെടുത്തുന്ന കൃതി.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Arthandarangal
നിരൂപണസാഹിത്യത്തെ സചേതനമാക്കിക്കൊണ്ടിരിക്കുന്ന ഡോ. എം. ലീലാവതിയുടെ ലേഖനസമാഹാരം. ഇസത്തിന്റെയോ സിദ്ധാന്തത്തിന്റെയോ കമ്പിവേലികൾക്കുള്ളിൽ വീർപ്പുമുട്ടാതെ, ആധുനികമെന്നോ അത്യാധുനികമെന്നോ വേർതിരിവുകളില്ലാതെ നല്ല സാഹിത്യത്തെ കൊള്ളാനും തള്ളാനും പര്യാപ്തമായ നിരൂപണബോധത്തിന്റെ സാക്ഷ്യപ്പെടുത്തലുകൾ.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Ilamulachikal
ഹെർബേറിയത്തിലെ സൂക്ഷിപ്പുകളായ ഇലമുളച്ചികൾതൊട്ട് കസൻദ്‌സാക്കിസിന്റെ പെലനോഷ്യസ് വരെ നീളുന്ന സ്മൃതിരേഖകൾ. യാത്ര, മതം, നൃത്തം, സംഗീതം, സിനിമ, കളി, പാർപ്പിടം എന്നിങ്ങനെ വിവിധ വ്യവഹാരമണ്ഡലങ്ങളിൽ സ്വതന്ത്രമായി ഇടപെട്ടുകൊണ്ട് അവ നമ്മുടെ സംസ്‌കൃതിയിൽ ഉളവാക്കുന്ന ഭാവാന്തരങ്ങൾ അന്വേഷിക്കുകയാണ് ഗ്രന്ഥകാരൻ. രാഗചികിത്സപോലെ വായനക്കാരെ വൃഥാക്ഷോഭങ്ങളിൽനിന്ന് പ്രശാന്തതയിലേക്ക് നയിക്കുന്ന അന്വേഷണങ്ങൾ.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Soudharyathinte Sannidhanathil
മലയാളിയെ വായനയുടെ വിസ്തൃതഭൂമികളിലേക്ക് നയിച്ച ഗുരുവര്യന്റെ പ്രബന്ധങ്ങളുടെ സമാഹാരം. ലോകസാഹിത്യത്തെ മലയാളിക്ക് പരിചയപ്പെടുത്തുന്നതിൽ കൃഷ്ണൻനായർ വഹിച്ചിട്ടുള്ള പങ്ക് അനിഷേധ്യമാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ലേഖനങ്ങൾ.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Pallikenthinu Pallikkodam
വ്യത്യസ്ത സ്വഭാവമുള്ള ലേഖനങ്ങളുടെ ലഘുസമാഹാരം. പ്രിയപത്‌നിയെക്കുറിച്ചുള്ള നിർമലമായ ഓർമകളും പൂർവസൂരികളും ഗുരുവര്യന്മാരുമായവരോടുള്ള ആദരവും സമകാലിക സാമൂഹികസംഭവങ്ങളോടുള്ള മൗലികപ്രതികരണങ്ങളുമാണ് ഈ പുസ്തകത്തിൽ.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Chinthayude Chillakal
അനുഭവങ്ങൾ പകരുന്ന ജ്ഞാനദീപ്തി അടയാളവാക്യങ്ങളാകുന്ന ലേഖനങ്ങൾ. വിദ്യാഭ്യാസരീതിയുടെ കാലോചിതമായ പരിഷ്‌കരണം, സസക്‌സ് സർവകലാശാലയുടെ വിജയരഹസ്യങ്ങൾ, കൊളോണിയൽ ഓർമകൾ, നവോത്ഥാനം രൂപപ്പെടുത്തിയ സാമൂഹികസ്വത്വം എന്നിവ ചർച്ചാവിഷയമാക്കുന്ന ഈ കൃതി, ബോധേശ്വരനെക്കുറിച്ചുള്ള സ്മരണകൾകൂടി ഉൾക്കൊള്ളുന്നു.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Pradirodhangal
ഭാഷയുടെ ലാവണ്യംകൊണ്ടും അനന്യമായ നിരൂപകദൃഷ്ടിയാലും വേർതിരിഞ്ഞുനിൽക്കുന്ന ആഷാമേനോന്റെ വിമർശനകലയുടെ അനശ്വരമുദ്രകൾ പതിഞ്ഞ കൃതി. ആധുനിക കൃതികളെ സൂക്ഷ്മമായി വിലയിരുത്തുന്നതോടൊപ്പം, നീത്‌ഷെയുടെ വായന തന്നിലേല്പിച്ച പ്രഹരത്തെക്കുറിച്ചും ഗ്രന്ഥകാരൻ വെളിപ്പെടുത്തുന്നു.
₹55.00Original price was: ₹55.00.₹44.00Current price is: ₹44.00. -
Oru Manasinte Rasathanthram
വൈശാഖനെന്ന എഴുത്തുകാരന് ജന്മം നല്കിയ സ്ഥലകാലങ്ങളുടേയും മനുഷ്യബന്ധങ്ങളുടേയും അനുഭവസാക്ഷ്യം. മലയാളസാഹിത്യത്തിന് അന്യമായിരുന്ന റെയിൽവേ ജീവിതം ആദ്യമായി കഥയിൽ ആവിഷ്‌കരിച്ച എഴുത്തുകാരന്റെ ആത്മകഥാപരമായ ലേഖനങ്ങളുടെ സമാഹാരം.
₹55.00Original price was: ₹55.00.₹44.00Current price is: ₹44.00. -
Arachakavaadiyayi Maaruna Malayali
വിമർശനകലയിൽ അദ്വിതീയനായ കെ.പി. അപ്പന്റെ ഈ പുസ്തകം, വിമർശകൻ എന്നാൽ സാഹിത്യവിമർശകൻ മാത്രമല്ലെന്നും സാമൂഹികവിമർശകൻ കൂടിയാണെന്നും ഓർമിപ്പിക്കുന്നു. സാമൂഹികവിമർശനം തന്റെകൂടി ഭാഗധേയമാണെന്ന് ഈ കൃതിയിലൂടെ എഴുത്തുകാരൻ ഉറക്കെ പ്രഖ്യാപിക്കുകയാണ്.
₹55.00Original price was: ₹55.00.₹44.00Current price is: ₹44.00. -
Oru kudanna konna pookalum oru pidi arali pookalum
മനുഷ്യജീവിതത്തിലെ ചില വിചിത്രരംഗങ്ങളെ നര്‍മത്തിന്റെ കണ്ണടയിലൂടെ വീക്ഷിക്കുകയാണ് ഈ പുസ്തകം. കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയും സംസ്ഥാന സര്‍ക്കാര്‍ കയറ്റിയും വരച്ചുകളിക്കുന്ന ദാരിദ്ര്യരേഖ, സംസ്‌കാരത്തെ അട്ടിമറിക്കുന്ന വിഡ്ഢിപ്പെട്ടി തുടങ്ങി, സമൂഹത്തിന്റെ അകത്തളത്തില്‍നിന്നും കുറെ ചേട്ടകളെ പുറത്താക്കി ശീവോതിയെ കുടിയിരുത്തുകയാണ് ഗ്രന്ഥകാരന്‍.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Hridhayapoorvam
കാലവിപര്യയങ്ങളുടെ മുന്നിൽ പകച്ചുനിൽക്കാതെ, ആർജവമുള്ള വാക്കുകളാൽ അവയ്‌ക്കെതിരെ പ്രതിരോധനിര സൃഷ്ടിക്കുന്ന ഒരു പത്രപ്രവർത്തകയുടെ തിരഞ്ഞെടുത്ത ലേഖനങ്ങൾ. ശരീരവിപണി, സ്ത്രീധനം, ലൈംഗികസ്വാതന്ത്ര്യം, ഭ്രൂണഹത്യ, റാഗിങ്, ആത്മഹത്യ, സൈബർ കുറ്റകൃത്യങ്ങൾ- ഏറെ ഗൗരവമർഹിക്കുന്നവയാണ്, ഇതിലെ സംവാദവിഷയങ്ങൾ.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Civiyum Dostoyevskyum: Premathinte Peedananubhavam
പ്രേമത്തെ പീഡാസഹനത്തിലൂടെ മൂല്യവത്താക്കിയ രണ്ടു സ്ത്രീകഥാപാത്രങ്ങൾ – സി.വി. രാമൻപിള്ളയുടെ മീനാക്ഷിയും ദസ്തയെവ്‌സ്‌കിയുടെ നടാഷയും. നിഷ്‌കളങ്കതയുടെ ആൾരൂപങ്ങളായ ഇവർ വ്യത്യസ്ത സാഹചര്യങ്ങളിലും ദേശങ്ങളിലും വ്യാപരിക്കുമ്പോഴും സ്രഷ്ടാക്കളുടെ സമാനസങ്കല്പങ്ങളാൽ ഏറെ സമീപസ്ഥരാണെന്നു തെളിയിക്കുകയാണ് ഗ്രന്ഥകാരൻ.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Ishtavakku
വാക്കുകളെ സ്‌നേഹിക്കുകയും വാക്കുകൊണ്ട് കല സൃഷ്ടിക്കുകയും ചെയ്യുന്ന എഴുത്തുകാരോട് ”നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട വാക്ക് ഏതാണ്?” എന്നൊരു ചോദ്യം ചോദിക്കുകയാണ് ശ്രീജിത്. ഒ.എൻ.വി., സച്ചിദാനന്ദൻ, എം. മുകുന്ദൻ, എ. അയ്യപ്പൻ, സി.വി. ബാലകൃഷ്ണൻ തുടങ്ങി മലയാളത്തിലെ മുപ്പത് എഴുത്തുകാർ തങ്ങളുടെ ഇഷ്ടവാക്കിനെ കണ്ടെത്തുകയാണ് ഇവിടെ.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00. -
Malayala Novel: Rashtreeyathinte Nervayanakal
വ്യവസ്ഥയുടെ പ്രത്യയശാസ്ത്രവും സ്വാംശീകരണതന്ത്രങ്ങളും നോവലെഴുത്തിൽ പ്രതിഫലിക്കുന്നതെങ്ങനെയെന്ന് പതിന്നാലു മലയാളനോവലുകളിലൂടെ നടത്തുന്ന അന്വേഷണം. ‘ദുർവായന’ എന്ന മാരകരോഗത്തെ ചെറുത്തുനില്ക്കുവാനുള്ള ധീരമായ ഒരു പോരാട്ടം കൂടിയായി മാറുന്നു ഈ എഴുത്ത്.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.
-
Soudharyathinte Sannidhanathil
Original price was: ₹50.00.₹40.00Current price is: ₹40.00.മലയാളിയെ വായനയുടെ വിസ്തൃതഭൂമികളിലേക്ക് നയിച്ച ഗുരുവര്യന്റെ പ്രബന്ധങ്ങളുടെ സമാഹാരം. ലോകസാഹിത്യത്തെ മലയാളിക്ക് പരിചയപ്പെടുത്തുന്നതിൽ കൃഷ്ണൻനായർ വഹിച്ചിട്ടുള്ള പങ്ക് അനിഷേധ്യമാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ലേഖനങ്ങൾ.















