-
Palathum parayum pathirum
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.നെടുമുടി വേണുവിന്റെ ആദ്യ ലേഖനസമാഹാരം. പച്ചപിടിച്ച ഓര്‍മകളെക്കുറിച്ച്, നിറപ്പകിട്ടാര്‍ന്ന കാലങ്ങളെക്കുറിച്ച്, ഹൃദയസ്പര്‍ശിയായ ആത്മബന്ധങ്ങളെക്കുറിച്ച്, വേദനയും ആഹ്ലാദവും നര്‍മവും കൂട്ടിക്കലര്‍ത്തിയ ഭാഷയില്‍ എഴുതിയ കുറിപ്പുകള്‍.
-
Aithihyangalum Sathyangalum
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.നിരീക്ഷണവും ഗവേഷണവും അര്‍ഹിക്കുന്ന പല വിഷയങ്ങള്‍ നമ്മുടെ പുരാണേതിഹാസങ്ങളിലും ഐതിഹ്യങ്ങളിലും മറഞ്ഞിരിക്കുന്നുവെന്ന് ബോധ്യപ്പെടുത്തുന്ന കൃതി. രേഖപ്പെടലിനു മുമ്പും ചരിത്രമുണ്ടായിരുന്നു എന്ന തിരിച്ചറിവിന്റെ പണ്ഡിതോചിതമായ വെളിപ്പെടുത്തല്‍. കാലത്തിന്റെ അജ്ഞാതവഴികളിലെ നിരവധി നാഴികക്കല്ലുകള്‍ ഇതില്‍ കാണാം.
-
Varnangalude Sangeetham
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.സമൂഹത്തിന്റെ ഗതിവിഗതികളെ ഒരു സാമൂഹ്യശാസ്ത്രജ്ഞന്റെ ഉൾക്കണ്ണോടുകൂടി കാണുകയും സൂക്ഷ്മമായി അടയാളപ്പെടുത്തുകയും ചെയ്യുന്ന ലേഖനങ്ങൾ. സമൂഹവും സൗന്ദര്യശാസ്ത്രവും, അനുഭവമലിനീകരണം, ഫാസിസവും പത്രങ്ങളും, വർണങ്ങളുടെ സംഗീതം, ഫോക്‌ലോറിന്റെ മനഃശാസ്ത്രം എന്നീ പ്രശസ്ത പ്രബന്ധങ്ങളടങ്ങുന്ന സമാഹാരം.
-
Vishishtakruthikalum Viswaprathibhakalum
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.പുസ്തകങ്ങളോടൊത്തുള്ള ജീവിതം അമൂല്യമാണെന്ന് കരുതുന്ന ഒരു വായനക്കാരൻ, വാക്കുകളാൽ നിർമിതമായ ചില വൻകരകളിലൂടെ നടത്തുന്ന പ്രയാണം. വായനയുടെ ആവേശവും ജ്ഞാനത്തിന്റെ ആഹ്ലാദവും പകർന്നുനൽകുന്ന പുസ്തകം. പ്ലേറ്റോ തൊട്ട് തകഴി വരെ നിറയുന്ന ഗ്യാലറി. ഇ.പി. രാജഗോപാലന്റെ ആമുഖം.
-
Hridhayapoorvam
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.കാലവിപര്യയങ്ങളുടെ മുന്നിൽ പകച്ചുനിൽക്കാതെ, ആർജവമുള്ള വാക്കുകളാൽ അവയ്‌ക്കെതിരെ പ്രതിരോധനിര സൃഷ്ടിക്കുന്ന ഒരു പത്രപ്രവർത്തകയുടെ തിരഞ്ഞെടുത്ത ലേഖനങ്ങൾ. ശരീരവിപണി, സ്ത്രീധനം, ലൈംഗികസ്വാതന്ത്ര്യം, ഭ്രൂണഹത്യ, റാഗിങ്, ആത്മഹത്യ, സൈബർ കുറ്റകൃത്യങ്ങൾ- ഏറെ ഗൗരവമർഹിക്കുന്നവയാണ്, ഇതിലെ സംവാദവിഷയങ്ങൾ.
-
Oru Manasinte Rasathanthram
₹55.00Original price was: ₹55.00.₹44.00Current price is: ₹44.00.വൈശാഖനെന്ന എഴുത്തുകാരന് ജന്മം നല്കിയ സ്ഥലകാലങ്ങളുടേയും മനുഷ്യബന്ധങ്ങളുടേയും അനുഭവസാക്ഷ്യം. മലയാളസാഹിത്യത്തിന് അന്യമായിരുന്ന റെയിൽവേ ജീവിതം ആദ്യമായി കഥയിൽ ആവിഷ്‌കരിച്ച എഴുത്തുകാരന്റെ ആത്മകഥാപരമായ ലേഖനങ്ങളുടെ സമാഹാരം.
-
-
Variyamkunnath Kunjahammadhajiyum Mappilalahalayum
₹160.00Original price was: ₹160.00.₹128.00Current price is: ₹128.00.കേരളം നിര്‍ണായകമായ ഒരു ചരിത്ര അധ്യായം എഴുതിച്ചേര്‍ത്ത വര്‍ഷമാണ് 1921; ‘മലബാര്‍ കലാപം’ എന്ന ശീര്‍ഷകത്തില്‍, (കു)പ്രസിദ്ധിനേടിയ ഒരു അധ്യായം. കര്‍ഷകസമരമായും മാപ്പിളലഹളയായും ജന്മിവിരുദ്ധമുന്നേറ്റമായും സാമുദായികസംഘട്ടനമായും ബ്രിട്ടീഷ് സാമ്രാജ്യത്തിന് എതിരെയുള്ള ചെറുത്തു നില്പായും ഒക്കെ പലര്‍ പല മട്ടില്‍ ഇതു വ്യാഖ്യാനിക്കുന്നു. കഥകള്‍ പലതെങ്കിലും, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്ഹാജിയാണ് ഈ കലാപത്തിന്റെ മുഖമായത്. 1922-ലെ ഒരു ജനുവരി പ്രഭാതത്തില്‍ കോട്ടക്കുന്നിന്റെ ചെരിവില്‍ വെടിയേറ്റുമരിച്ച ആ കലാപകാരിയുടെ ജീവിതത്തിലേക്കൊരു തിരിഞ്ഞുനോട്ടമാണ് ഈ പുസ്തകം.
-
Kanjadhalangal
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.ആറു പതിറ്റാണ്ടുകളായി കഥകളി കാണുകയും കണ്ട കഥകളികളെപ്പറ്റി ചിന്തിക്കുകയും ചെയ്യുന്ന ഒരു കാണിയുടെ ലേഖനങ്ങൾ. ആട്ടക്കഥാസാഹിത്യവും കഥകളിയുടെ അരങ്ങുഭാഷയും അരങ്ങത്തു പ്രവർത്തിച്ചവരുടെ ജീവിതവൃത്താന്തങ്ങളുമൊക്കെ ഇതിൽ വിഷയമാക്കുന്നുണ്ട്. കെ.സി. നാരായണന്റെ അവതാരികയോടെ.
-
Ilamulachikal
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.ഹെർബേറിയത്തിലെ സൂക്ഷിപ്പുകളായ ഇലമുളച്ചികൾതൊട്ട് കസൻദ്‌സാക്കിസിന്റെ പെലനോഷ്യസ് വരെ നീളുന്ന സ്മൃതിരേഖകൾ. യാത്ര, മതം, നൃത്തം, സംഗീതം, സിനിമ, കളി, പാർപ്പിടം എന്നിങ്ങനെ വിവിധ വ്യവഹാരമണ്ഡലങ്ങളിൽ സ്വതന്ത്രമായി ഇടപെട്ടുകൊണ്ട് അവ നമ്മുടെ സംസ്‌കൃതിയിൽ ഉളവാക്കുന്ന ഭാവാന്തരങ്ങൾ അന്വേഷിക്കുകയാണ് ഗ്രന്ഥകാരൻ. രാഗചികിത്സപോലെ വായനക്കാരെ വൃഥാക്ഷോഭങ്ങളിൽനിന്ന് പ്രശാന്തതയിലേക്ക് നയിക്കുന്ന അന്വേഷണങ്ങൾ.
-
Arthandarangal
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.നിരൂപണസാഹിത്യത്തെ സചേതനമാക്കിക്കൊണ്ടിരിക്കുന്ന ഡോ. എം. ലീലാവതിയുടെ ലേഖനസമാഹാരം. ഇസത്തിന്റെയോ സിദ്ധാന്തത്തിന്റെയോ കമ്പിവേലികൾക്കുള്ളിൽ വീർപ്പുമുട്ടാതെ, ആധുനികമെന്നോ അത്യാധുനികമെന്നോ വേർതിരിവുകളില്ലാതെ നല്ല സാഹിത്യത്തെ കൊള്ളാനും തള്ളാനും പര്യാപ്തമായ നിരൂപണബോധത്തിന്റെ സാക്ഷ്യപ്പെടുത്തലുകൾ.
-
Vakkukalude Vizmayam
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.എഴുത്തിലെന്നപോലെ സ്വന്തം വ്യക്തിത്വം സ്ഫുരിക്കുന്നവയാണ് എം ടി യുടെ പ്രസംഗങ്ങൾ. വാ മൊഴി പാരംമ്പര്യം എഴുത്തിനു മുൻപു വരുന്നതാണ്. ഹൃദയത്തിൽ നിന്നു വരുന്ന വാക്കുകളിലൂടെ എം ടി നടത്തിയ പ്രസംഗങ്ങളുടെ ഈ സമാഹാരം എം ടി യുടെ കൃതികളിൽ നിന്ന് വേറിട്ട അനുഭവം വായനക്കാരന് പകർന്നു തരുന്നു.
-
Jeevante Pusthakam
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.പച്ചിലക്കാടുകള്‍ പറഞ്ഞത്… ജൈവബോധത്തിന്റെയും പാരിസ്ഥിതികജാഗ്രതയുടെയും പാഠങ്ങള്‍. തുമ്പപ്പൂക്കള്‍ ഇതളുപൊട്ടാതെ പറിച്ചെടുക്കുന്ന സൂക്ഷ്‌മതയോടെയാവണം നാം ഈ ഹരിതഗേഹത്തെ സംരക്ഷിക്കേണ്ടതെന്ന് ഈ എഴുത്തുകാരന്‍ ആവര്‍ത്തിച്ചുപറയുന്നു. പുഴയും പൂമ്പാറ്റയും പുഴുവും മഞ്ഞക്കിളിയുമെല്ലാം മഌഷ്യഌമായി നിത്യസൗഹാര്‍ദത്തില്‍ പുലരുന്ന, പച്ചപ്പിന്റെ ഈ പുസ്‌തകം പരിസ്ഥിതിപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ഗാത്മകമായ ഊര്‍ജംപകരുന്നു.
-
Thrissur-Trichur
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.ശിവപുരവും തൃശിവപേരൂരും തൃശൂരും ട്രിച്ചൂറുമായി കാലഘട്ടങ്ങളിലൂടെ പരിണമിച്ച ഒരു ഊരിന്റെ കഥ. തൃശൂര്‍ പട്ടണത്തിന്റെ പേരും പെരുമയും അന്വേഷിക്കുന്ന ഈ പുസ്തകം, സ്ഥലനാമ ഉത്പത്തിയില്‍ ആരംഭിച്ച് ഓണക്കാല പുലിക്കളിയില്‍ അവസാനിക്കുന്നു. വടക്കുന്നാഥക്ഷേത്രത്തിന്റെ പഴമയും ശക്തന്‍തമ്പുരാന്റെ മഹിമയും പൂരത്തിന്റെ മാഹാത്മ്യവും മറ്റും മറ്റും ഇവിടെ ദര്‍ശിക്കാവുന്നതാണ്.
-
Civiyum Dostoyevskyum: Premathinte Peedananubhavam
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.പ്രേമത്തെ പീഡാസഹനത്തിലൂടെ മൂല്യവത്താക്കിയ രണ്ടു സ്ത്രീകഥാപാത്രങ്ങൾ – സി.വി. രാമൻപിള്ളയുടെ മീനാക്ഷിയും ദസ്തയെവ്‌സ്‌കിയുടെ നടാഷയും. നിഷ്‌കളങ്കതയുടെ ആൾരൂപങ്ങളായ ഇവർ വ്യത്യസ്ത സാഹചര്യങ്ങളിലും ദേശങ്ങളിലും വ്യാപരിക്കുമ്പോഴും സ്രഷ്ടാക്കളുടെ സമാനസങ്കല്പങ്ങളാൽ ഏറെ സമീപസ്ഥരാണെന്നു തെളിയിക്കുകയാണ് ഗ്രന്ഥകാരൻ.
-
Karutha Poochakal Chuvanna Poochakal
₹65.00Original price was: ₹65.00.₹52.00Current price is: ₹52.00.പത്രപ്രവർത്തനരംഗത്ത് മൗലികചിന്തയുടെ ഉടമയായ കെ.എം. റോയ് രാഷ്ട്രീയവും രാഷ്ട്രീയേതരവുമായ വിഷയങ്ങളെ അധികരിച്ച് എഴുതിയ ലേഖനങ്ങളുടെ സമാഹാരം. സമൂഹത്തെ ബാധിക്കുന്ന നാനാവിഷയങ്ങളുടെ തെറ്റും ശരിയും വിവേചിച്ച് സത്യസ്ഥിതികഥനം നടത്തുന്ന കൃതി.















