Shop
Ettu Kuttakam Ponnu (Old malayalam book)
‘കാവിനപ്പുറത്തെ വട്ടക്കുളത്തിൽ എട്ടു കുട്ടകം പൊന്നുണ്ട്. വറുതിനാളുകളിൽ അതിലൊരു കുട്ടകം താനേ പൊന്തിവരുമത്രെ!’ മുത്തശ്ശിയുടെ ഈ പഴമ്പുരാണം കിച്ചുവിനെ ആശ്ചര്യപ്പെടുത്തി. ആ പൊന്നിൻകുട്ടകം കുഴിച്ചെടുക്കുവാൻ അവന് ആവേശമായി; നിധി കാക്കുന്ന ഭൂതനാഗങ്ങൾ വെറും കെട്ടുകഥയായി തോന്നി. എന്നാൽ നാട്ടുമാവിൻ കൊമ്പുവീഴ്ത്തി ‘ഭൂതത്താന്മാരും’, ചപ്പിലകൾക്കിടയിലൂടെ ഇഴഞ്ഞ് ‘മണിനാഗ’വും, കുറുകെക്കടന്ന് കാടൻപൂച്ചയുമൊക്കെ ആ നിധിവേട്ടയിൽ കിച്ചുവിനും അനുജത്തിക്കും മുന്നിൽ ദുശ്ശകുനങ്ങളാകുന്നു. പിന്മാറുവാൻ കിച്ചു അപ്പോഴും തയ്യാറായിരുന്നില്ല.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Vasanavikruthi
മലയാളഭാഷയിൽ ചെറുകഥാസാഹിത്യത്തിന്റെ ആരംഭം കുറിക്കുകയായിരുന്നു, 1891-ൽ വിദ്യാവിനോദിനി മാസികയിൽ അച്ചടിമഷി പുരണ്ട ‘വാസനാവികൃതി.’ ഒരു കുസൃതിക്കണ്ണോടെ ഈ ചെറിയ ലോകത്തെയും അതിലെ വലിയ മനുഷ്യരെയും നോക്കിക്കാണുന്ന, ‘വാസനാവികൃതി’ ഉൾപ്പെടെയുള്ള എട്ടു കഥകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. വായനക്കാരിൽ കൗതുകാവഹമായ താത്പര്യം ഉടനീളം നിലനിർത്തുന്നതാണ് ഇതിലെ കഥകെളല്ലാംതന്നെ.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Kanakkile Padhaprasnangal
ഗണിതം എന്ന ‘കഠിനവിഷയ’ത്തോടുള്ള അകാരണഭയത്തെ കൂട്ടുകാര്‍ക്ക് എന്നെന്നേക്കുമായി കീഴടക്കുവാന്‍ സഹായിക്കുന്ന പുസ്തകം. നല്ലൊരു പഠനപ്രവര്‍ത്തനംകൂടിയാണ് ഈ പദപ്രശ്‌നങ്ങള്‍.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Uthararamacharitham
രാമായണകഥയെ ഉപജീവിച്ചുണ്ടായ സംസ്‌കൃതരചനകളില്‍ മികവുറ്റ ‘ഉത്തരരാമചരിതം’ സീതാപരിത്യാഗവും തുടര്‍ന്നുള്ള സംഭവപരമ്പരകളും ഇതിവൃത്തമാക്കുന്നു. ശോകരസമാര്‍ന്ന ഒരു രാമായണഖണ്ഡത്തെ മോദരസത്തിലേക്ക് പരിവര്‍ത്തനപ്പെടുത്തി ചൈതന്യവത്തായ ഒരു സന്ദേശം കാണികള്‍ക്കു നല്‍കുന്ന നാടകത്തിന്റെ ഹൃദ്യമായ പുനരാവിഷ്‌കാരം.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Hypnosis: Nigoodathakal Maraneekumbole
ഏകാഗ്രതയും ഓർമയും ഭാവനയും വർധിപ്പിക്കുന്ന, മാനസികസംഘർഷങ്ങൾക്കും ലഘുമനോവൈകല്യങ്ങൾക്കും ശാശ്വതപരിഹാരമാകുന്ന, ആധുനിക മനഃശാസ്ത്രചികിത്സയിൽ നിർണായകപങ്കുവഹിക്കുന്ന ഹിപ്‌നോട്ടിക് സമ്പ്രദായങ്ങളെക്കുറിച്ച് അറിവുനല്കുന്ന പുസ്തകം. മനുഷ്യമനസ്സിന്റെ ഇനിയും വെളിച്ചം വീഴാത്ത ചില പ്രവിശ്യകളെ അനാവൃതമാക്കുകയാണ് ഇതിലൂടെ എഴുത്തുകാരൻ.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.King Solomante Khanikal
ആഫ്രിക്ക പശ്ചാത്തലമാകുന്ന ആദ്യ സാഹസികനോവലെന്ന നിലയിൽ സാഹിത്യചരിത്രത്തിൽ ഇടംനേടിയ നോവൽ. സോളമൻ രാജാവിന്റെ ഖനികളുടെ മരണമുഖത്ത് ഇരയായി മാറിയ, സർ ഹെൻറിയുടെ സഹോദരനെ തേടി അലൻ ക്വാറ്റർമെയ്ൻ നടത്തുന്ന സഞ്ചാരമാണ് ഇതിവൃത്തം ജയ്‌സൺ കൊച്ചുവീടന്റെ പുനരാഖ്യാനം
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Bible Quiz
നൂറ്റാണ്ടുകളായി മനുഷ്യരാശിയെ നിരന്തരം പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്ന ബൈബിൾ എന്ന മഹദ്ഗ്രന്ഥത്തിലെ, ഹൃദയത്തിൽ ജീവജലത്തിന്റെ ഉറവകൾ തുറക്കുന്ന വിശുദ്ധലിഖിതങ്ങളുടെ കഥയും പൊരുളും തിരയുകയാണ് ഈ പ്രശ്‌നോത്തരി. സുവിശേഷങ്ങളെ ചോദ്യോത്തരരൂപത്തിൽ വായനക്കാരിലെത്തിക്കുന്നു ഈ പുസ്തകം.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Free Outgoing!
ചിരിക്കുവാനുള്ള മനസ്സ് കൈമോശം വന്നിട്ടില്ലാത്തവർക്കാണ് ഈ പുസ്തകം. മാനസികപിരിമുറുക്കങ്ങളെ പമ്പകടത്തുന്ന ഈ നർമകഥകളിൽ, വിവിധ രാജ്യക്കാർ ചൊല്ലിച്ചിരിച്ചവ, പ്രഭാഷണവേദികളിൽ ചിരി പടർത്തിയവ, കാമ്പസുകളിൽ ചിരിയായി കൈമാറ്റംചെയ്യപ്പെട്ടവ ഒക്കെ നിറയുന്നു.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Kunjomanakkoru Peru
കുഞ്ഞുങ്ങളുടെ പേരുകൾ കേൾക്കാൻ ഇമ്പമുള്ളതായാൽ മാത്രം പോരാ, അവ അർഥപൂർണവും കാലഘട്ടത്തിനു ചേരുന്നതുമാകണം. ആരും ഇഷ്ടപ്പെടുന്ന ഒരു പേര് നിങ്ങളുടെ ഓമനക്കുഞ്ഞിന് നിർദേശിക്കുകയാണ് ഈ പുസ്തകം. അനുബന്ധമായി, ശിശുപരിപാലനത്തിൽ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങളും ആയിരത്തോളം വീട്ടുപേരുകളും.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Sports own Country
കളികളുടെ ഉത്ഭവം, വളർച്ച, കളിനിയമങ്ങൾ, കളിക്കാർ തുടങ്ങി, കായികവിനോദങ്ങളെക്കുറിച്ച് അറിയേണ്ടതും അതിനപ്പുറവും ഈ പുസ്തകത്തിലുണ്ട്. ക്രിക്കറ്റിനും ഫുട്‌ബോളിനും ഹോക്കിക്കുമൊപ്പം കളരിപ്പയറ്റും പട്ടംപറത്തലും കാളപൂട്ടുമൊക്കെ ഈ ‘സ്‌റ്റേഡിയ’ത്തിൽ ആവേശത്തിന്റെ അലകളുയർത്തുന്നു.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Charmma Rogangalum Ayurvedhachikiltsayum
ചർമാരോഗ്യത്തെക്കുറിച്ചും രോഗങ്ങളെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചുമൊക്കെ ശരിയായ അവബോധം ജനങ്ങളിലെത്തിക്കുന്ന ഗ്രന്ഥം. ശാസ്ത്രീയവും സത്യസന്ധവുമായ അറിവ് പങ്കുവെക്കാനുള്ള ഒരു ശ്രമം.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Arogyarakshakku Ayurvedham
ആയുസ്സിന്റെ സംരക്ഷകനും പരിപാലകനുമായി വർത്തിക്കുന്ന ശാസ്ത്രമാണ് ആയുർവേദം. ഒച്ചയടപ്പ് മുതൽ ക്ഷയരോഗംവരെ, നടുവേദന മുതൽ മറവിരോഗം വരെ ചികിത്സിച്ചു ഭേദമാക്കാനുള്ള ആയുർവേദവിധികൾ ഉൾക്കൊള്ളുന്ന ഈ ഗ്രന്ഥം, ആയുരാരോഗ്യസൗഖ്യത്തിനുള്ള ഒരത്ഭുത ഔഷധക്കൂട്ടിന്റെ പ്രയോജനമേകുന്നു.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Sukrutham
മരണം പവിത്രവും ഉദാത്തവും ജീവിതം നിന്ദ്യവും നിഷിദ്ധവുമായി മാറുന്നതിന്റെ ഇരുണ്ട കാഴ്ചകൾ തെളിയുന്ന തിരക്കഥ. മൃത്യുവിനുമുന്നിൽ നിരുപാധികം കീഴടങ്ങേണ്ടിവരുന്നവന്റെ ദാരുണതയാണ് ഇതിൽ പ്രമേയമാകുന്നത്.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Selected Comedies by Shakespear
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Kriyathmakachindhayum Aathmaviswasavum
ജന്മസിദ്ധമായ കഴിവും ആർജിതമായ അറിവും മാത്രമല്ല വിജയത്തിന്റെ ആധാരമന്ത്രങ്ങൾ. ‘എനിക്കിത് കഴിയു’മെന്ന വിശ്വാസവും സ്വന്തം ശക്തിദൗർബല്യങ്ങളെക്കുറിച്ചുള്ള അവബോധവും ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ഇന്ധനമാണ്. വ്യക്തിത്വവൈകല്യങ്ങൾ തിരിച്ചറിയുവാൻ, മുൻവിധികളെ അതിലംഘിക്കുവാൻ, പ്രതിസന്ധികളെ പ്രസാദാത്മകമായി നേരിടുവാൻ ഒക്കെ സഹായമേകുന്ന ഈ പുസ്തകം, വിജയത്തിന്റെ പാതയിൽ നിങ്ങളെ ബഹുദൂരം മുന്നിലെത്തിക്കുന്നു.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.















