Shop
Prasastha Sangeethanjar
₹100.00Original price was: ₹100.00.₹50.00Current price is: ₹50.00.CHAKKARAMAMPAZHAM
അനന്തന്‍, സുമിത്രന്‍, ഹബീബ് എന്നീ മൂന്നുകൂട്ടുകാരുടെ മാമ്പഴംപോലെ മാധുര്യമൂറുന്ന സൗഹൃദത്തിന്റെ കഥയാണിത്. ക്ലാസ്മുറികളില്‍ നാമ്പിട്ട ആ സൗഹൃദപൂച്ചെടിയില്‍ സ്‌നേഹത്തിന്റെയും കരുതലിന്റെയും ദയാവായ്പിന്റെയും നൂറുനൂറു പുതുപൂക്കള്‍ വിരിഞ്ഞുല്ലസിച്ചു. കാലമേറെ കഴിഞ്ഞിട്ടും വാടാതെ, കൊഴിയാതെ സുഗന്ധം പരത്തുന്ന അപൂര്‍വമായ ആ ആരാമത്തില്‍ കുടിപാര്‍ക്കാന്‍ കുഞ്ഞുകൂട്ടുകാരെ സ്വാഗതം ചെയ്യുകയാണ് ഈ നോവല്‍.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.VIKRAM SARABHAI: INDIAN SPACE SCIENCEINTE PITHAVU
ഇന്ത്യയുടെ ശാസ്ത്ര-സാങ്കേതികപുരോഗതിക്ക് പ്രകാശവേഗമേകിയ ഒരു സ്വപ്നദര്‍ശിയുടെ കഥയാണിത്. ആ കിനാവുകളുടെ ചൂടുപറ്റിയായിരുന്നു നമ്മുടെ ബഹിരാകാശ ഗവേഷണപദ്ധതിയുടെ പിറവി. റോക്കറ്റ് വിക്ഷേപണത്തിനും ഉപഗ്രഹ വാര്‍ത്താ വിനിമയത്തിനും ആണവോര്‍ജ വികസനത്തിനുമൊക്കെ ചുക്കാന്‍ പിടിക്കാന്‍ കാലവും ദേശവും നിയോഗിച്ചത് സാരാഭായിയെയായിരുന്നു. യുവ ശാസ്ത്രപ്രതിഭകളെ കണ്ടെത്തി ഭാവിഭാരതത്തിന്റെ തലവരതന്നെ അദ്ദേഹം തിരുത്തി. വ്യാവസായികരംഗത്തെ ‘വിക്രം മാജിക്’ നൂതന ‘ബിസിനസ് മോഡലുകളായി’ ഇന്നും വാഴ്ത്തപ്പെടുന്നു. മസ്തിഷ്‌കത്തിന്റെ അപാരശേഷിക്ക് നിത്യസാക്ഷ്യമായ ആ ബഹുമുഖപ്രതിഭയുടെ ജീവിതം വായനക്കാരോടു പറയുന്നു: അസാധ്യമെന്ന ഒന്നില്ല!
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.ENTE BADANKAKAL
ചുവപ്പും പച്ചയും ഉടുപ്പിട്ട കുഞ്ഞുബദാങ്കകളുടെ ഉള്ളുപോലെ, അത്ഭുതവും ആഹ്ളാദവും അകക്കാമ്പില്‍ ചേരുന്ന, ഓര്‍ക്കുന്തോറും സ്വാദ് ഇരട്ടിയാക്കുന്ന ബാല്യകാലത്തിന്റെ പുസ്തകമാണിത്. പള്ളിക്കൂടത്തിനുമാത്രം സമ്മാനിക്കുവാനാകുന്ന ‘തീരെ ചെറിയ, എന്നാലൊരല്പം വലിയ’ സന്തോഷങ്ങളുടെ പകര്‍ത്തിയെഴുത്ത്. സ്ലേറ്റും കല്ലുപെന്‍സിലുമായി ആദ്യദിനം സ്‌കൂളിലെത്തിയ മണിക്കുട്ടി അവിടെ ആദ്യാക്ഷരം ചൊല്ലിപ്പഠിപ്പിക്കുന്ന അധ്യാപികയായി മാറുന്നു. കാലങ്ങളിലൂടെ ഒരു സൗഹൃദവും ഒരുമിച്ചു പഠിച്ചും പരസ്പരം സ്നേഹിച്ചും വളരുന്നു. അഞ്ചു കൂട്ടുകാര്‍ക്കിടയില്‍ ‘ഒരിക്കലും മുറിയാത്ത സ്വര്‍ണനൂല്‍പോലെ’ കരുതല്‍ തിളങ്ങുന്നു. നാലുമണിപ്പൂക്കളുടെ നറുചിരിയും വട്ടച്ചേങ്ങിലയുടെ ബെല്ലടിയും ചോരക്കുടുക്കന്‍ പെന്‍സിലിന്റെ കുത്തിവരയും ഉപ്പുമാവിന്റെ കൊതിമണവുമൊക്കെ ഈ നടുമുറ്റത്തും ക്ലാസ്മുറിയിലുമായി കൂട്ടുകാര്‍ക്ക് കാണാം, കേള്‍ക്കാം.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Jallianwala Bagh
”ജാലിയന്‍വാലാ ബാഗില്‍ കൂടിയിരുന്ന ആ ആളുകള്‍ നിഷേധികളായിരുന്നു… അതുകൊണ്ട് വെടിവെപ്പിന് ഉത്തരവുനല്‍കേണ്ടത് എന്റെ കര്‍ത്തവ്യമായിരുന്നു.”
(ഹണ്ടര്‍ കമ്മീഷനു മുമ്പാകെ ജനറല്‍ ഡയര്‍ നല്‍കിയ മറുപടിയില്‍നിന്ന്)ഇന്ത്യന്‍ സ്വാതന്ത്ര്യസമരം ചോരമഷികൊണ്ടു ചരിത്രത്തില്‍ എഴുതിച്ചേര്‍ത്ത ഒരു അധ്യായമായിരുന്നു ജാലിയന്‍വാലാ ബാഗ് കൂട്ടക്കുരുതി. അമൃത്സറിലെ ആ മൈതാനവും അവിടെ തളംകെട്ടിയ നിരപരാധികളുടെ രക്തവും ചൂണ്ടുവിരലുയര്‍ത്തുന്നത് അധികാരവും അഹങ്കാരവും കൈകോര്‍ക്കുമ്പോഴത്തെ കൊടിയ വിപത്തിലേക്കാണ്. ബ്രിട്ടീഷനുകൂലികളെപ്പോലും ക്ഷുഭിതരാക്കിയ ആ നരനായാട്ടിന്റെ പശ്ചാത്തലവും കാരണങ്ങളും അനന്തരഫലങ്ങളുമൊക്കെ തിരയുകയാണ് ഇവിടെ; ഒപ്പം, ഈ രാക്ഷസീയ കൃത്യത്തിന് കാലം കാത്തുവെച്ച പ്രതിക്രിയകളും. വെടിയുണ്ടകള്‍ തുളപ്പാടുവീഴ്ത്തിയ ഒരു സ്മാരകമന്ദിരത്തിന്റെ സന്ദര്‍ശനമായിക്കൂടി മാറുന്നു ഈ പുസ്തകവായന.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Quit India
ഞാന്‍ നിങ്ങള്‍ക്ക് ചെറിയ ഒരു മന്ത്രം ചൊല്ലിത്തരാം. നിങ്ങളത് നിങ്ങളുടെ ഹൃദയങ്ങളില്‍ പതിച്ചെടുക്കുക. എന്നിട്ട് ഓരോ ശ്വാസത്തിലും അതിനെ പ്രകടമാക്കുക. ‘പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍ മരിക്കുക.’ ഇതാണ് ആ മന്ത്രം.
– മഹാത്മാഗാന്ധി
ഉദ്യോഗസ്ഥരും തൊഴിലാളികളും കച്ചവടക്കാരും കര്‍ഷകരും വിദ്യാര്‍ഥികളുമെല്ലാം ഏകമനസ്സോടെ അണിചേര്‍ന്ന ഒരു സന്ധിയില്ലാസമരത്തിന്റെ മൂലമന്ത്രമായിരുന്നു ‘സ്വാതന്ത്ര്യം അല്ലെങ്കില്‍ മരണം’. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കൊടിപ്പടം താഴ്ത്തിക്കെട്ടിയ ആ മഹാപോരാട്ടത്തിന്റെ കഥയാണ് ഈ പുസ്തകം പറയുന്നത്₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Bijukuttanum Beenamolum
ജോസഫിന്റെയും ട്രീസാമ്മയുടെയും മക്കളാണ് ബിജുക്കുട്ടനും ബീനമോളും. ബിജുക്കുട്ടന്‍ ആറാം ക്ലാസ്സിലും ബീനമോള്‍ അഞ്ചാം ക്ലാസ്സിലും പഠിക്കുന്നു. അവരുടെ സ്‌കൂള്‍-വീട് അനുഭവങ്ങളിലൂടെ വിടരുന്ന ഗുണപാഠകഥകളുടെ സമാഹാരം.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Pulkkoottilekk
കുഞ്ഞുങ്ങളെ പോലെയാകുവാൻ പറഞ്ഞവൻ കുഞ്ഞായി പിറന്നതിന്റെ ഓർമ്മ… മേരിയോടും ജോസഫിനോടുമൊപ്പം 25 ദിനങ്ങൾ നീളുന്ന യാത്ര… തിരുപ്പിറവിയുടെ ഓർമകളിലേക്കൊരു തീർത്ഥയാത്ര.
ആഗമനകാലത്തിലെ ഓരോ ദിവസവും ഉണ്ണിയെ ധ്യാനിക്കുവാൻ സഹായകരമായ ആത്മീയ ചിന്തകൾ ഓരോ ഇതളുകളിലും.
ആർട്ടിസ്റ്റ് വെങ്കിയുടെ ഹൃദയഹാരിയായ വർണ്ണചിത്രങ്ങളോടെ മനോഹരമായി രൂപകല്പന ചെയ്തിരിക്കുന്ന പുസ്തകം.
കുഞ്ഞുങ്ങളെ പോലെയാകുവാൻ പറഞ്ഞവൻ കുഞ്ഞായി പിറന്നതിന്റെ ഓർമ്മ… മേരിയോടും ജോസഫിനോടുമൊപ്പം 25 ദിനങ്ങൾ നീളുന്ന യാത്ര… തിരുപ്പിറവിയുടെ ഓർമകളിലേക്കൊരു തീർത്ഥയാത്ര.
ആഗമനകാലത്തിലെ ഓരോ ദിവസവും ഉണ്ണിയെ ധ്യാനിക്കുവാൻ സഹായകരമായ ആത്മീയ ചിന്തകൾ ഓരോ ഇതളുകളിലും.
ആർട്ടിസ്റ്റ് വെങ്കിയുടെ ഹൃദയഹാരിയായ വർണ്ണചിത്രങ്ങളോടെ മനോഹരമായി രൂപകല്പന ചെയ്തിരിക്കുന്ന പുസ്തകം.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Panjimittayi
നാവിന്‍തുമ്പില്‍ തേന്‍നിറയ്ക്കുന്ന പഞ്ചാരപ്പഞ്ഞിമിഠായിപോലെ മനസ്സിനുള്ളില്‍ മധുരം കിനിയിക്കുന്നവയാണ് ഈ കുട്ടിപ്പാട്ടുകള്‍. കുസൃതികളുടെ മഴക്കാലത്തിലേക്ക് തഞ്ചത്തിലും താളത്തിലും ഒരു കടലാസുതോണി തുഴയുകയാണ് എഴുത്തുകാരി. ഭാവനയുടെ നീലാകാശത്താഴ്‌വരയില്‍ കാറ്റിനൊപ്പം പീലിച്ചിറകുകള്‍ വീശി ആര്‍ത്തുരസിച്ച് കാഴ്ചകള്‍കണ്ടു പാറിനടക്കുവാന്‍ കൊച്ചുകൂട്ടുകാരെ വാത്സല്യപൂര്‍വം ക്ഷണിക്കുകയാണ്. ബാല്യത്തിന്റെ കൗതുകങ്ങളിലേക്ക് വാതില്‍തുറക്കുന്ന ഈ കുഞ്ഞുകുഞ്ഞുകവിതകള്‍, ഉള്ളു കൊണ്ട് കുട്ടിക്കാലത്തിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കുകൂടിയുള്ളതാണ്.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Sreeramakrishna Vachanamruthakathakal
വാക്കുകള്‍ക്ക് അതീതമായ ദൈവികാനുഭൂതിയെ വാക്കുകളാല്‍ വെളിപ്പെടുത്തുവാന്‍ ഒരു ശ്രേഷ്ഠഗുരു ശ്രമിച്ചതിന്റെ മായാമുദ്രകളാണ് ഈ പുസ്തകം പേറുന്നത്. ഉത്തമശിഷ്യരാണ് ഒരു ഗുരുവിന്റെ മൂലധനം എന്നു വിശ്വസിച്ച ശ്രീരാമകൃഷ്ണ പരമഹംസര്‍ ഈ കഥകളിലൂടെ ആ മാനസങ്ങളെ അചഞ്ചലവിശ്വാസത്തിന്റെയും സമ്പൂര്‍ണസമര്‍പ്പണത്തിന്റെയും വേദികകളാക്കി. അന്തരംഗമാണ് ഭഗവാന് അര്‍പ്പിക്കേï കാണിക്ക എന്ന് ഇതില്‍ ഗുരു അവരെ ഉപദേശിക്കുന്നു; പാമ്പാട്ടി പാമ്പുകളെയെന്നപോലെ കാമക്രോധലോഭാദികളെ മെരുക്കുന്നതിനുള്ള രഹസ്യമന്ത്രം അവര്‍ക്ക് ഓതിക്കൊടുക്കുന്നു; ആത്മാനന്ദത്തിലേക്കുള്ള വഴി ചൂണ്ടിക്കാണിക്കുന്നു. സ്വമതമാണ് ശരിയെന്നും ഇതരമതങ്ങള്‍ തെറ്റെന്നും വാദിക്കുന്ന ‘കൂപമണ്ഡൂക’ങ്ങളെ ഗുരു ഇവിടെ കണക്കിന് പരിഹസിക്കുന്നു; നന്മയുടെ മാത്രമല്ല, തിന്മയുടെയും ഉത്തരവാദിത്വം ഏറ്റെടുക്കുന്ന ‘സമദര്‍ശി’കളെ സര്‍വാത്മനാ പ്രശംസിക്കുന്നു. ശ്രീരാമകൃഷ്ണദേവന്‍ ശിഷ്യര്‍ക്കു ചൊല്ലിക്കൊടുത്ത കഥകളും ശ്രീരാമകൃഷ്ണ സൂക്തങ്ങളുടെ കഥാരൂപങ്ങളുമാണ് ഈ ‘വെളിച്ചത്തിന്റെ പുസ്തക’ത്തില്‍.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.















