Shop
The forgotten name
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.‘The forgotten name’, a collection of 16 stories, takes you on a disquieting ride that rises, falls, twists and turns through a spectrum of human emotions. From forgetting things that should be remembered to committing sins that should not be pardoned, these characters strike the right chord in the heart of readers, with their distress, anguish, grief and anger. Here, they are in relentless search for a ray of hope – a flash of light – in the stark and freezing darkness that surrounds them. Interminable cries, prolonged sighs and unfathomable lamentations reverberate between the folios of this book. These tales are salutations to the indomitable spirit within us that fights against the unbearable hardness of being!
Once upon a time there was a child who loved books…
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.‘Once upon a time there was a child who loved books’ is a collection stories selected from ‘Tell a Tale’ competition held for school children. When our kids are running away from the world of tales, and getting themselves glued to digital screens, this book definitely serves the need of the hour. In this paper-canvas, myraid shades of creativity from a bunch of little storytellers can be seen; a variegated play of colours, painted by children in their own individual ways.
Naalam veli
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.ദുഃഖങ്ങള്‍ സൃഷടിച്ച ഈശ്വരന്‍ തന്റെ ദയവായ്പിനാല്‍ കണ്ണുനീരും സൃഷടിച്ചു. ആ കണ്ണുനീരില്‍ മുങ്ങിക്കുളിച്ച് ശുദ്ധമായി, പരിശുദ്ധയായി. ആലോചിച്ചെടുത്ത ആ തീരുമാനം ദൃഢമായിരുന്നു, അപ്പോള്‍ മുതല്‍ താന്‍ മറ്റൊരു ദേവകിയായി മാറുകയായിരുന്നു.
ഏകദേശം നൂറു വര്‍ഷങ്ങള്‍ക്കുമുമ്പ് നമ്പൂതിരിസമുദായത്തില്‍ നിലനിന്നിരുന്ന ആചാരങ്ങളാണ് ഈ നോവലിലെ പ്രതിപാദ്യവിഷയം. പ്രധാന കഥാപാത്രത്തിന്റെ മനോവിചാരങ്ങള്‍ ചോര്‍ന്നുപോകാതിരിക്കാനും കഥാതന്തു അനാവശ്യമായി വലിച്ചുനീട്ടാതെ വായനക്കാരുടെ ആകാംക്ഷ നിലനിറുത്തുവാനും നോവലിസ്റ്റ് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്
Ramanadhante paavakal
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.കല്‍ക്കണ്ടത്തിന്റെ നനുത്ത തരികള്‍ നാവില്‍ അലിഞ്ഞുചേരുന്നതുപോലെ ഒരു സുന്ദരാനുഭവമാണ് ഈ കുട്ടിക്കഥകളുടെ വായന. രാമനാഥന്റെ നാടന്‍- പരിഷ്‌കാരി പാവകളും, അപ്പുവിന്റെ കളര്‍ കോഴിക്കുഞ്ഞുങ്ങളും, അമ്മുവിന്റെ കിങ്ങിണിയാടും, പപ്പുമാസ്റ്ററുടെ സരോജത്തത്തയും, ഉണ്ണിക്കുട്ടന്റെ മണ്ണിരകളും ഒക്കെച്ചേര്‍ത്ത് കുരുന്നു മനസ്സുകളില്‍ നല്ല പാഠങ്ങളുടെ വിത്തുവിതയ്ക്കുകയാണ് ഇവിടെ – നൂറുമേനി വിളവുനല്കുന്ന നന്മയുടെ വിത്തുകള്‍. കണ്ണിമാങ്ങ കടിച്ചും കടങ്കഥ പറഞ്ഞും കണ്ണാരം പൊത്തിക്കളിച്ചും ചെലവിട്ട ഒരു അവധിക്കാലം പോലെ ഈ രചനകള്‍ ബാലകരെ ഉത്സാഹഭരിതരാക്കും.
Ottakannanum Rohininakshatravum
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.‘ശൈശവാനുഭൂതികള്‍ നിഷേധിക്കപ്പെട്ട ബാല്യത്തിന്റെ പ്രതീകമാണ്’ ഇതിലെ കിച്ചന്‍. ഈ ഒറ്റക്കണ്ണനും അവനു ചുറ്റുമുള്ളവരും കുഞ്ഞുഹൃദയങ്ങളില്‍ സൃഷ്ടിക്കുന്നത് സ്‌നേഹത്തിന്റെയും സമഭാവനയുടെയും നിലയ്ക്കാത്ത അലകളാണ്. നാം ജീവിക്കുന്ന ലോകത്തെ സമഗ്രതയില്‍ കാണുവാന്‍, ആഴത്തില്‍ അറിയുവാന്‍, തിന്മയുടെ തിമിരമേശാത്ത ഒറ്റക്കണ്ണുതന്നെ ധാരാളം എന്ന് ഈ കഥാപാത്രങ്ങള്‍ പറഞ്ഞുതരുന്നു. അന്ധവിശ്വാസങ്ങളോടുള്ള കലഹവും പ്രതികൂല സാഹചര്യങ്ങളോടുള്ള കലാപവും കിച്ചന്റെ ആ ഒറ്റക്കണ്ണിനു വെട്ടമേകുന്നു. സ്വന്തം അനുഭവങ്ങളെ ജീവിതപാഠങ്ങളായെണ്ണുന്ന കിച്ചന്‍ കുട്ടികള്‍ക്കു നല്‍കുന്നത്, അവന്റെ പ്രായത്തേയും വെല്ലുന്ന ജീവിതസന്ദേശങ്ങളാണ്.
Ezhu mezhukuthirikal
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.എല്ലാ അര്‍ഥത്തിലും ലക്ഷണമൊത്ത ഒരു ബാലസാഹിത്യരചനയാണ് ഇത്. കുട്ടികള്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട കഥകള്‍. വളച്ചു കെട്ടാതെ, ലളിതവും ഹൃദ്യവുമായ ഭാഷയിലുള്ള അവതരണശൈലി ഈ സമാഹാരത്തിന്റെ മാറ്റുകൂട്ടുന്നു. ചിരിക്കാന്‍ കഴിയുന്നതും ചിരിപ്പിക്കാന്‍ കഴിയുന്നതും ചെറിയ കാര്യമല്ല. ചിരിയിലൂടെ ചിന്തിപ്പിക്കാന്‍ കൂടി കഴിഞ്ഞാല്‍ സ്വര്‍ണത്തിന് സുഗന്ധം പോലെയായി. നമ്പൂതിരി ഫലിതങ്ങള്‍ പോലെ, തെന്നാലിരാമന്‍ കഥകള്‍ പോലെ, ബീര്‍ബല്‍ കഥകള്‍ പോലെ വായനക്കാരെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും പര്യാപ്തമാണ് ഈ സമാഹാരത്തിലെ കഥകള്‍.
Kunnukayari Chellumbol
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.‘വാദ്യോപകരണത്തിന്റെ തന്ത്രികളെ അയച്ചുകെട്ടിയാല്‍ ശബ്ദം തീരെ കേള്‍ക്കാതിരിക്കുമെന്നും, മുറുക്കിക്കെട്ടിയാല്‍ അവ പൊട്ടിപ്പോകുമെന്നും ഗൗതമബുദ്ധന്‍ പറഞ്ഞു. ശ്രുതിക്കു പാകമാക്കിക്കെട്ടിയ തന്ത്രികളാണ് ഈ ചെറിയ കഥകള്‍.”
കെ.പി. രമേഷ്
ധ്യാനസാന്ദ്രവും ജ്ഞാനനിര്‍ഭരവുമായ ഹൈക്കുകള്‍പോലെ ഒരു പിടി കുറുങ്കഥകള്‍. ഏതോ മനുഷ്യരുടെ വെന്ത ഇറച്ചിയും ഏതോ സസ്യങ്ങളുടെ കരിഞ്ഞ വേരും ഈ കഥാകാചങ്ങളിലൂടെ വെളിപ്പെടുന്നു. വിയര്‍പ്പിന്റെയും മണ്ണിന്റെയും തീക്ഷ്ണ ഗന്ധം ഈ രന്ധ്രങ്ങളിലൂടെ വമിക്കുന്നു. വലുതോളം വളരുന്ന, വലുതിനേയും അതിശയിക്കുന്ന ചെറുതിന്റെ സൗന്ദര്യവും പൂര്‍ണതയും പ്രസരിപ്പിക്കുന്ന കഥകളുടെ അപൂര്‍വസമാഹാരംEppozhum Evideyum
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.പ്രപഞ്ചത്തോളം വലുതായ ഒരു ‘അമ്യൂസ്മെന്റ് പാര്‍ക്കി’ലേക്ക് കൊച്ചു കൂട്ടുകാരെ കൂട്ടിക്കൊണ്ടുപോവുകയാണ് എഴുത്തുകാരന്‍. പ്രകൃതിയുടെ ഹൃദയം മിടിക്കുന്ന താളത്തിലേക്ക് അദ്ദേഹം അവരുടെ കുഞ്ഞുകാതുകള്‍ ചേര്‍ത്തുവെക്കുകയാണ്. ”എല്ലാടത്തുമുള്ള, നിങ്ങളില്‍ത്തന്നെയുള്ള” ഈശ്വരനോളവും, ”എല്ലാരും എല്ലാരേയും ഇഷ്ടപ്പെടുന്ന; ആരും പക്ഷേ, ആരുടേയും സ്വന്തമല്ലാത്ത” സ്വര്‍ഗത്തോളവും ഈ സ്വപ്നസഞ്ചാര ത്തിന്റെ അതിരുകള്‍ നീളുന്നു. വിശ്വമെങ്ങും വ്യാപിക്കുന്ന ആ ചൈതന്യത്തിന് ഈ യാത്രാവഴിയില്‍ അവര്‍ വന്ദനം ചൊല്ലുന്നു; തങ്ങളിലും മങ്ങാതെ, മായാതെ തിളങ്ങുന്ന സത്ത ആ മഹാശക്തിതന്നെ എന്നറിയുന്നു. സ്നേഹത്തിന്റെ, സാന്ത്വനത്തിന്റെ കുളിര്‍പ്രഭ ചൊരിയുന്ന ദീപങ്ങളാണ് ഈ പാതയ്ക്കു പ്രകാശമേകുന്നത്.
Madhavikkutty Enna Sneham
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.ഒരു സ്ത്രീ എന്ന നിലയിൽ ശക്തയായ ഒരു കഥാപാത്രംതന്നെയായിരുന്നു മാധവികുട്ടി. അവരുടെ സൗന്ദര്യംപോലെയായിരുന്നു ആ തൂലികത്തുമ്പിൽ നിന്നും ഉതിർന്നുവീണ അക്ഷരങ്ങളും. അതിശയോക്തി ഏതുമില്ലാതെ ഓരോ കഥാപാത്രത്തെയും വായനക്കാർക്കുമുന്നിൽ വരച്ചുകാണിച്ച മികവ് മറ്റെരു എഴുത്തുകാരിലും കാണാനാകില്ല. പച്ചയായ ഒരു സ്ത്രീയുടെ എല്ലാ വികാരതലങ്ങളിലൂടെയും കടന്നുപോയ, കാലത്തിന് പകരംവയ്ക്കാൻ കഴിയാത്ത ഒരു നീർമാതളമായിരുന്നു മാധവികുട്ടി. അവരുമായി നടത്തിയിട്ടുള്ള അഭിമുഖങ്ങളുടെ വെളിച്ചത്തിൽ എഴുതിയ കൃതിയാണ് ഇത്.
Chila Silkian Ninavukal
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.ഇന്നലെകളുടെ വിലാസത്തില്‍ പോസ്റ്റുചെയ്ത, ചിരിയൊച്ചകളും കണ്ണീര്‍ക്കണങ്ങളും അടക്കംചെയ്ത ഒരു നീലലക്കോട്ടാണ് ഈ പുസ്തകം. പട്ടുപോലെ നനുനനുത്ത ആത്മരേഖകള്‍. ‘എത്രയും സ്നേഹം നിറഞ്ഞ’ സ്മരണകള്‍ക്ക് ഒരു എഴുത്തുകാരന്‍ നല്കുന്ന ഹൃദയചുംബനം. കടിഞ്ഞൂല്‍പ്രണയകഥയില്‍നിന്ന് ഇറങ്ങിവന്ന ജീവിതനായിക മുതല്‍ ‘ഒരു ചാണ്‍ കയറിന്‍തുമ്പില്‍’ കദനഭാരം ഇറക്കിവച്ച സിനിമാനായിക വരെ ഈ ഓര്‍മവഴിയുടെ പാര്‍ശ്വത്തിലുï്. ഈ നിനവുകളില്‍ പി. പത്മരാജനും പി. കുഞ്ഞിരാമന്‍നായരും ‘അന്ധകാരാദ്രിക്കുമപ്പുറം’ നിന്ന് അതിഥികളായെത്തുന്നു. മുകുന്ദന്റെ ദല്‍ഹിയിലേയും ശ്രീപത്മനാഭന്റെ തിരുവനന്തപുരത്തേയും വഴികളും നമ്പൂതിരിയുടെ വരകളും ഈ സ്മൃതിദര്‍പ്പണത്തില്‍ തെളിയുന്നു.
Rangamandapam
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.മനുഷ്യമനസ്സിനുള്ളിലെ അജ്ഞാത ദേശങ്ങളുടെ ഭൂപടം വരയ്ക്കുകയും അതിനു നിറംചേര്‍ക്കുകയുമാണ് ഈ കഥകള്‍. അങ്ങനെ മാനുഷതയുടെ ‘സഞ്ചാരസാഹിത്യ’മായി ഇത് പരിണമിക്കുന്നു. നമുക്ക് അപരിചിതവും അഗമ്യവുമായി തോന്നുന്ന ഭൂഭാഗങ്ങളില്‍നിന്ന് വിചിത്രസ്വഭാവികളായ മനുഷ്യരുടെ
കാലടിപ്പാടുകള്‍ പൊറ്റെക്കാട്ട് ഇതില്‍ കണ്ടെത്തുന്നു. വിഷാദഗാഥകളും വീരേതിഹാസങ്ങളും ഇവിടെ കരയും കടലുമായി അതിരുകള്‍ തീര്‍ക്കുന്നു. സാമൂഹികയാഥാര്‍ഥ്യത്തിന്റെ ഒരു പരിച്ഛേദമാണ് ആഖ്യാനചാരുതയോടെ, കാല്പനികലാവണ്യത്തോടെ ഇവിടെ ചുരുള്‍നിവരുന്നത്.KUNJIKURUVIYUM KUNJUNGALUM (Multi-colour)
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.മനുഷ്യനിലും മനുഷ്യനന്മയിലുമുള്ള വിശ്വാസത്തെ വളര്‍ത്തി നമ്മുടെ കുരുന്നുകളുടെ ഇളംചിറകുകള്‍ക്ക് ശക്തിപകരുന്ന മനോഹരമായ ഒരു നീണ്ടകഥ. രോഗങ്ങളാലും ദുരിതങ്ങളാലും വലയേണ്ടിവരുന്ന ജീവിതാവസ്ഥകളില്‍പോലും അന്യരിലേക്കു ഒരു തൂവല്‍സ്പര്‍ശമായി നീളേണ്ട കാരുണ്യത്തിന്റെ കരങ്ങളെക്കുറിച്ചാണ് അല്ലിമലര്‍ക്കാട്ടിലെ കുഞ്ഞിക്കുരുവി നമ്മെ പഠിപ്പിക്കുന്നത്. ലോകം മുഴുവന്‍ ഒറ്റപ്പെടുത്തുന്നുവെന്നു തോന്നുമ്പോഴും, അതില്‍ വേദനിക്കാതെ, സ്നേഹസാമീപ്യങ്ങളുടെതീരങ്ങളെ, സമൃദ്ധിയുടെ തേന്‍കൂടുകളെ കിനാവുകാണാനും അവിടേക്ക് പറന്നുയര്‍ന്ന്, ആ മധുനുകര്‍ന്ന്, വരുംതലമുറകളുടെ ചുണ്ടുകളിലേക്കത് പകരുവാനും ഈ കുഞ്ഞിക്കുരുവിയുടെ ചിറകടിയൊച്ചകള്‍ നമുക്ക് മാതൃകയാകട്ടെ.
VAROO NAKSHATRANGALKAPPURAM POKAM
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.ആ നാട്ടില്‍ ആരും ഒരു സ്വപ്നവും കണ്ടില്ല… കാരണം, സ്വപ്നം കാണാനുള്ള കഴിവ് ആ നാടിന്റെ അതിര്‍ത്തിക്കകത്ത് ആര്‍ക്കും ഇല്ലായിരുന്നു. സ്വപ്നമെന്നാല്‍ എന്തെന്ന അറിവുതന്നെ ആര്‍ക്കും ഇല്ല…
പകല്‍ക്കിനാവില്‍ മുഴുകിയ രാജാവിനേറ്റ മഹര്‍ഷീശാപത്തിന്റെ ഫലമായി സ്വപ്നങ്ങള്‍ അന്യമായ ഒരു ദേശം. ഈ ശാപത്തില്‍ നിന്നു ദേശവാസികളെ മോചിപ്പിക്കാനുള്ള നിയോഗം രണ്ടു കുട്ടികള്‍ക്കായിരുന്നു – മേധയ്ക്കും പ്രതിഭയ്ക്കും. നാടുവിട്ട സ്വപ്നങ്ങള്‍ കുടിയേറിയിരിക്കുന്നത് പുണര്‍തം നക്ഷത്രത്തിലാണെന്നു മനസ്സിലാക്കുന്ന അവര്‍, അനന്തതയില്‍ കണ്‍ചിമ്മുന്ന ആ നക്ഷത്രത്തില്‍ നിന്നു കാണാക്കിനാവുകള്‍ വീണ്ടെടുക്കുവാന്‍ ഒരുങ്ങുന്നു. ചന്തമേറുന്ന കനവുകളും നിനവുകളുമായി മടങ്ങിയെത്തുന്ന അവര്‍ നാട്ടിലങ്ങോളമിങ്ങോളമുള്ള മനസ്സുകളില്‍ അവ പാകിമുളപ്പിക്കുന്നു, വിടര്‍ന്നുവിലസാന്‍ ഇടനല്കുന്നു.Jomonum Thenmambazhavum
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.സ്വഭാവരൂപീകരണത്തിനു വഴിയൊരുക്കുന്ന ഗുണപാഠങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബാലസാഹിത്യരചനകള്‍ കുട്ടികള്‍ ഇരുകൈയും നീട്ടിയാണ് എന്നും സ്വീകരിച്ചിട്ടുള്ളത്. നല്ല രചനകള്‍ കുട്ടികളുടെ ചിന്തകള്‍ക്കും ഭാവനയ്ക്കും പോഷകമാകുന്നു. സന്മാര്‍ഗബോധമുണര്‍ത്തുന്നവ സത്യധര്‍മാദികള്‍ക്കുനേരെ പിടിക്കുന്ന കണ്ണാടികളുമായി മാറുന്നു. വായനയിലൂടെ നന്മകള്‍ സ്വയം അറിയാതെ മനസ്സിലേക്ക് ഊര്‍ന്നിറങ്ങുമ്പോള്‍ ഉണ്ടാകുന്ന അനുഭൂതി ഒന്നു വേറെതന്നെയാണ്. ഉദ്വേഗം നിറയുന്ന കുട്ടികള്‍ക്കുള്ള നോവലാണ് ‘ജോമോനും തേന്‍മാമ്പഴവും.’ ജോമോന്റെ ബുദ്ധികൂര്‍മതയും കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള കഴിവും എടുത്തുപറയാതെ വയ്യ. അസാധാരണമായ ഭാഷാസൗന്ദര്യം വായനാസുഖം പകരുന്നതിനോടൊപ്പം കുട്ടികള്‍ക്ക് ഗുണപാഠങ്ങള്‍ ഉള്‍ക്കൊള്ളാനുതകുന്ന ലളിതമായ രചനാശൈലി. കുട്ടികളുടെ ജീവിതം സര്‍ഗാത്മകമാക്കുന്നതിന്, അവരെ അറിവും തിരിച്ചറിവുള്ളവരുമാക്കുന്നതിന് ഈ നോവലിലെ കഥാപാത്രങ്ങള്‍ വഴിവിളക്കുകളാകുന്നു. പ്രകൃതിയുടെ താളവും താരാട്ടും വന്യമൃഗങ്ങള്‍ ഉണ്ടാക്കുന്ന വ്യത്യസ്ത വിഷമതകളും, നിഷ്‌കളങ്കമായ ഭാഷയും ഋജുവായ ശൈലിയുംകൊണ്ട് ആവിഷ്‌കരിച്ചിരിക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഹൃദ്യമാകുന്ന ഇതിവൃത്തം, മനുഷ്യമനസ്സുകളില്‍ ഉറവ് വറ്റിക്കൊണ്ടിരിക്കുന്ന മൂല്യങ്ങളെ തിരിച്ചുപിടിക്കാനുള്ള ഒരു രചനാശ്രമമെന്ന നിലയില്‍ ശ്രദ്ധേയമാകുന്നു.
Mokshabindu thedi
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.ഓരോ യാത്രയും ഓരോ അറിവിന്റെ സമ്പാദനമാണ്. നമ്മുടെയൊക്കെ അന്തരംഗത്തില്‍ നാമറിയാതെ ഉറഞ്ഞുകിടക്കുന്ന ഊര്‍ജ്ജത്തെ പുറത്തെടുക്കാന്‍ യാത്രകള്‍ സഹായകമാവും. അതിന് ഉത്തമോദാഹരണമാണ് രാജേശ്വരിയുടെ രചന. ‘മോക്ഷബിന്ദു തേടി ‘ ഇതള്‍വിടര്‍ത്തുന്നത് മഞ്ഞണിഞ്ഞ ഹിമാലയസാനുക്കളിലാണ്. ഭാരതസംസ്‌കാരത്തിന്റെ ഈറ്റില്ലങ്ങളായ ഉത്തരാഖണ്ഡും അതിലുള്‍പ്പെടുന്ന ഹിമാലയപര്‍വതനിരകളും അമൂല്യമായ ആധ്യാത്മികസമ്പത്താണ് വരുംതലമുറയ്ക്കായി കരുതിവച്ചിരിക്കുന്നത്. ആത്മീയതയുടെ ഭസ്മസുഗന്ധമായി ഉള്ളില്‍ ആ ആനന്ദാനുഭൂതിയില്‍ അനുവാചകരും ലയിച്ചിരുന്നുപോകും ഈ എഴുത്താള്‍, പുറംകാഴ്ചകളില്‍മാത്രം അഭിരമിക്കുന്ന വെറും ഒരു സഞ്ചാരിയല്ല. വായനക്കാരെ ഒരു ആധ്യാത്മിക മാനസികയാത്രയുടെ തലങ്ങളിലേക്കുയര്‍ത്താന്‍ എഴുത്താളിന് നിഷ്പ്രയാസം കഴിയുന്നു. ഏതു മാന്ത്രികക്കുഴലൂതിയാണ് രചയിതാവ് നമ്മെ ആത്മീയാനന്ദത്തിന്റെ നവ്യാനുഭൂതിയിലേക്കു കൂട്ടിക്കൊണ്ടുപോകുന്നത് എന്ന് വായനയുടെ അവസാനത്തില്‍ എന്നെപ്പോലെ
നിങ്ങളും സംശയിച്ചേക്കാം.
അവതാരികയില്‍ ഗിരിജാ വാര്യര്‍51 Saileekathakal
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.ഭാഷയുടെ വരദാനമാണ് ശൈലികളും പഴഞ്ചൊല്ലുകളും. ഒരു ജനസമൂഹത്തിന്റെ ആന്തരികജീവിതത്തിന്റെ ഉള്‍ത്തുടിപ്പുകള്‍. ജനപദങ്ങളുടെ സര്‍ഗജീവിതത്തിന്റെ നിദര്‍ശനങ്ങളായ ശൈലികളുടെ പിറവിക്കുപിന്നില്‍ അത്ഭുതകരവും രസകരവുമായ കഥകള്‍ കാണാം. നാട്ടുനന്മകളും നാട്ടാചാരങ്ങളും നാട്ടുകഥകളും പ്രതിഫലിക്കുന്ന, ഗ്രാമീണജീവിതത്തിന്റെ ചന്തംതികഞ്ഞ, ഭാഷയില്‍ പ്രചുരപ്രചാരം നേടിയ 51 ശൈലീകഥകള്‍ കണ്ടെത്തി അവതരിപ്പിക്കുകയാണ് ഗ്രന്ഥകാരന്‍ ഈ പുസ്തകത്തില്‍.















