Shop
Keralathile Muthassikathakal
കേരളത്തിന്റെ ഐതിഹ്യങ്ങളിലൂടെയും വാമൊഴികളിലൂടെയും മലയാളികള്‍ പറഞ്ഞും കേട്ടും വഴങ്ങിയ കഥകളാണ് ഈ പുസ്തകതില്‍, പഴമയുടെ നന്മയും തനിമയും വിളിച്ചോതുന്ന ഇതിലെ കഥകള്‍ കുട്ടികളെ രസിപ്പിക്കാതിരിക്കില്ല.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Kururammayude Manjula
പൂന്താനത്തില്ലത്തെത്തിയ മഞ്ജുളയെന്ന അമ്പലവാസിപ്പെണ്‍കിടാവ് പതിറ്റാണ്ടുകാലം തേതിയുടെകൂടെ കഴിഞ്ഞു. പിന്നെ പതിനഞ്ചുവര്‍ഷം കുറൂരമ്മയ്ക്കു തുണയായി. ഭക്തിയല്ലാതെ മറ്റൊന്നും ശാശ്വതമല്ലെന്നു വിശ്വസിച്ചുപോന്ന മൂവരുടെയും വാഴ്‌വുകളാണ് ഈ ആഖ്യായികയില്‍. ഗംഗയും യമുനയും സരസ്വതിയും ഒന്നിക്കുന്നപോലെയുള്ള ഈ മഹാപ്രവാഹത്തില്‍ തിരുമാന്ധാംകുന്നിലമ്മയും ഗുരുവായൂരപ്പനും പൂന്താനവും മേല്പത്തൂരും വില്വമംഗലവുമൊക്കെ കൈവഴികളാകുന്നു.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Makaram Manjinodum Katinodum Paranjath
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Kayamkulam Kochunny
പാവപ്പെട്ടവര്‍ക്കുവേണ്ടി കള്ളനായിമാറിയ കൊച്ചുണ്ണിയുടെ കഥ. ഒളിച്ചിരുന്ന് പയറ്റുമുറകള്‍ അഭ്യസിച്ച, ‘ധനവാന്മാരായ ദുഷ്ടന്മാരെ’ കൊള്ളയടിച്ച, കണ്‍കെട്ടുകാട്ടിയ കൊച്ചുണ്ണി കേരളീയരുടെ മനസ്സുകവര്‍ന്ന ഒരു മോഷ്ടാവാണ്. ആ സംഭവബഹുലമായ ജീവിതമാണ് ഈ പേജുകളില്‍.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Draw & colour Fruits with Oil Pastels
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Oushada Sasyalokam
ഭൂമുഖത്തെ എല്ലാ ചെടികളും ഔഷധഗുണമുള്ളവയാണ്. അവയുടെ സൗഖ്യദായക സവിശേഷതകള്‍ നമുക്ക് അജ്ഞാതമാണെന്നുമാത്രം. കുഷ്ഠത്തിന് ഉങ്ങ്, ശ്വാസംമുട്ടലിന് അരൂത, നേത്രരോഗങ്ങള്‍ക്ക് കാശാവ്, പൊള്ളലിന് കറ്റാര്‍വാഴ – രോഗപ്രതിരോധമേകുന്ന സസ്യജാതികള്‍ എത്രയെത്ര! ഇങ്ങനെ, സസ്യങ്ങളെക്കുറിച്ച്, അതിന്റെ ഔഷധവീര്യത്തെക്കുറിച്ച് ഒരു അവബോധം സൃഷ്ടിച്ചെടുക്കുകയാണ് ഈ പുസ്തകം.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Diabetic Vibhavangal
പ്രമേഹരോഗികള്‍ നിഷ്ഠയാക്കേണ്ട ഒരു ആഹാരസമ്പ്രദായമാണ് ഈ പുസ്തകം പരിചയപ്പെടുത്തുന്നത്. റവ ഇഡ്ഡലി, ഗോതമ്പ് ദോശ ആദിയായ പ്രഭാതഭക്ഷണങ്ങള്‍; പിണ്ടി തോരന്‍, പാവയ്ക്ക കിച്ചടി പോലെയുള്ള കറികള്‍; റാഗി അട, കാബേജ് വട മുതലായ പലഹാരങ്ങള്‍; ചീരസൂപ്പ്, ബീറ്റ്‌റൂട്ട് സാലഡ് പോലെയുള്ളവ; ഗ്രീന്‍ ടീ, താമരപ്പൂ ജ്യൂസ് തുടങ്ങി, നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതായ ഇതിലെ വിഭവങ്ങളില്‍ രുചിയും ആരോഗ്യവും സമീകൃതമാകുന്നു.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Aparichitha
ജീവിതത്തിന്റെ ഊഷ്മളഭാവങ്ങളിലേക്കും ഊഷരഭാവങ്ങളിലേക്കും ദൃഷ്ടിപായിക്കുന്ന കഥയുള്ള കഥകള്‍. സുതാര്യമായ മനസ്സിനാല്‍ അതാര്യമായ ലോകങ്ങളിലേക്ക് വെളിച്ചപ്പൊട്ടുകള്‍ പ്രസരിപ്പിക്കുന്ന എഴുത്ത്. ഓര്‍മയുടെ തടവുകാരിയും പ്രത്യാശയുടെ പതാക വെളിച്ചപ്പൊട്ടുകള്‍ പ്രസരിപ്പിക്കുന്ന എഴുത്ത്. ഓര്‍മയുടെ തടവുകാരിയും പ്രത്യാശയുടെ പതാക വാഹകയും വ്യഥയുടെ കൂട്ടുകാരിയുമൊക്കെയാണ് ഈ എഴുത്തുകാരി. ശ്രീശൈലം ഉണ്ണിക്കൃഷ്ണന്റെ അവതാരിക.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Oru Kaviyude Diarikurippukal
സൗന്ദര്യാരാധകനും ഗായകനും സത്യാന്വേഷിയും മനുഷ്യസ്‌നേഹിയും ഒന്നായിത്തീരുന്ന മൂശ. കവിഹൃദയം ഒരു മേഘക്കീറുപോലെ പാറിപ്പോകുമ്പോൾ കണ്ടെത്തുന്ന വഴിയോരക്കാഴ്ചകളാണ് ഈ കവിതകൾ. ജീവിതസത്യം ഇതിൽ പ്രകാശിക്കുന്നു. സക്കറിയയുടെ അവതാരിക.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Mein Ramdayal
മൗനങ്ങളും നെടുവീർപ്പുകളും ആർത്തിരമ്പിപ്പെയ്യാനുള്ള വെമ്പലോടെ ഘനീഭവിച്ചുനില്ക്കുന്ന കഥാകാശം. ഗാഢസ്മൃതികളിലും നഷ്ടസൗഭാഗ്യങ്ങളിലും അനാഥത്വങ്ങളിലുമൊക്കെ വലിഞ്ഞുമുറുകി നിലകൊള്ളുന്ന കഥാപാത്രങ്ങൾ. ഉത്തരേന്ത്യൻ ‘നഗരകാന്താര’മാണ് മിക്ക കഥകളുടെയും പശ്ചാത്തലം
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.108 Nadan Vibhavangal
കാളനും ഓലനും പച്ചടിയും കിച്ചടിയും പുളിങ്കറിയും മുളകുഷ്യവുംപോലെ, ഗൃഹാതുരതയുടെ രുചിയും ഗന്ധവുംകൊണ്ട് നിങ്ങളുടെ രസനയെ ഉണർത്തുന്ന ഭക്ഷണവിഭവങ്ങളുടെ പാചകക്കുറിപ്പുകൾ. കഴിഞ്ഞ തലമുറകളുടെ അടുക്കളപ്പുറങ്ങളിൽനിന്നും സദ്യവട്ടങ്ങളിൽനിന്നും ‘പകർത്തിയെഴുതിയ’ പരമ്പരാഗത പാചകവിധികൾ. നിറത്തെയും മണത്തെയും സ്വാദിനെയും ത്രിഗുണീഭവിപ്പിക്കുന്ന, ഉദരത്തിനും മനസ്സിനും ഒരുപോലെ രുചിപ്രദമായ വിഭവങ്ങൾ.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Manjil Virinja Chempaneerpoovu
വിശുദ്ധ റീത്തയെ അടുത്തറിയുവാനും ആഴത്തിലറിയുവാനും ശ്രമിക്കുന്ന ജീവചരിത്രഗ്രന്ഥം. വിശുദ്ധരോട് മാധ്യസ്ഥമപേക്ഷിക്കുക മാത്രമല്ല, അവരുടെ ജീവചരിത്രം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടതുണ്ടെന്ന ബോധ്യം ഈ കൃതി നല്കുന്നു. തൃശൂർ അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന്റെ ആശംസകളോടെ.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Jeevitha Katha Pusthakam
കഥയെ തോൽപ്പിക്കുന്ന ജീവിതങ്ങളും ജീവിതത്തിന്റെ അനന്യതകൊണ്ട് മഹാകഥ നിർമിക്കുന്ന കഥാപാത്രങ്ങളുമാണ് ‘ജീവിതകഥാപുസ്തക’ത്തിൽ. ജൈവശുദ്ധമായ എഴുത്തിന്റെ മണ്ണിൽ ആഴ്ന്നുനിൽക്കുന്ന രചനകൾ. എഴുത്തുപേനയിൽ സ്‌നേഹം നിറച്ച രണ്ട് മാധ്യമപ്രവർത്തകർ തയ്യാറാക്കിയ കുറിപ്പുകളോരോന്നിനും തൊട്ടെടുക്കാവുന്ന ആർദ്രതയുണ്ട്. ജോസ് പനച്ചിപ്പുറത്തിന്റെ അവതാരികയും സുധീഷ് കോട്ടേമ്പ്രത്തിന്റെ വരയും.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Karakaanaa Kadal
കരപ്രമാണിയായ നബ്യേക്കൽ ഗോവിന്ദന്റെയും പത്മാവതിയുടെയും ഏകസന്താനമായ പാറു. കാര്യസ്ഥന്റെ കുടിലതന്ത്രങ്ങൾ തറവാടിനെ നാമാവശേഷമാക്കുമ്പോൾ മകളുമൊത്ത് നാലുകെട്ടിന്റെ പടികളിറങ്ങി, ജീവിതത്തിന്റെ നിർദയമായ വേനൽച്ചൂടിൽ ആശ്വാസത്തിന്റെ മരുപ്പച്ച തേടുകയാണ് ഈ നോവലിലെ പാറു. ദുഃഖത്തിന്റെ നീർച്ചുഴിയിൽ മുങ്ങിത്താഴുന്ന ഒരു സ്ത്രീയുടെ തപ്തനിശ്വാസങ്ങളാണ് ഈ നോവലിൽ.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Devayani
പെൺശരീരത്തിന്റെയും മനസ്സിന്റെയും ഉദ്വേഗങ്ങളും ഉദ്വിഗ്നതകളും അനാവൃതമാകുന്ന നോവൽ. വന്യമായ കാമനയുടേയും പുരുഷവിദ്വേഷത്തിന്റേയുമൊക്കെ ആൾരൂപമായ ദേവയാനിയുടെ ഉടൽമിനുക്കത്തിന്റെ ചൂണ്ടക്കൊളുത്തിൽ കുടുങ്ങിപ്പിടയുന്ന പുരുഷാഹന്തയുടെ, ഒരുമ്പെട്ടിറങ്ങുന്നവളുടെ കീഴടക്കാനാവാത്ത കരുത്തിന്റെ ഗാഥ.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Aswathaama… hatha:
അശാന്തനായി, സഫലീകരിക്കാനാകാത്ത ആഗ്രഹങ്ങളുമായി അലയുന്ന ഏതൊരു മനുഷ്യാത്മാവിനും ‘അശ്വത്ഥാമാവ്’ എന്ന പേര് യോജിക്കുന്നുവെന്ന് ഈ നോവൽ തെളിയിക്കുന്നു. സ്വയംകൃതാനർത്ഥങ്ങളുടെ പാപഭാണ്ഡവും ചുമന്നുനടന്ന ഒരവിശുദ്ധ കഥാപാത്രത്തെ മാനവികതയുടെ വീക്ഷണകോണിലൂടെ സമീപിക്കുന്ന ഈ കൃതി, അധർമചിന്തയ്ക്കും പ്രവൃത്തിക്കും ഏതു യുഗത്തിലും പ്രതിഫലം ഒന്നുതന്നെയെന്നുള്ള ജാഗ്രത നൽകുന്നു. കെ.ബി. ശ്രീദേവിയുടെ അവതാരിക.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.















