• Jeevitha Katha Pusthakam

    Original price was: ₹70.00.Current price is: ₹56.00.

    കഥയെ തോൽപ്പിക്കുന്ന ജീവിതങ്ങളും ജീവിതത്തിന്റെ അനന്യതകൊണ്ട് മഹാകഥ നിർമിക്കുന്ന കഥാപാത്രങ്ങളുമാണ് ‘ജീവിതകഥാപുസ്തക’ത്തിൽ. ജൈവശുദ്ധമായ എഴുത്തിന്റെ മണ്ണിൽ ആഴ്ന്നുനിൽക്കുന്ന രചനകൾ. എഴുത്തുപേനയിൽ സ്‌നേഹം നിറച്ച രണ്ട് മാധ്യമപ്രവർത്തകർ തയ്യാറാക്കിയ കുറിപ്പുകളോരോന്നിനും തൊട്ടെടുക്കാവുന്ന ആർദ്രതയുണ്ട്. ജോസ് പനച്ചിപ്പുറത്തിന്റെ അവതാരികയും സുധീഷ് കോട്ടേമ്പ്രത്തിന്റെ വരയും.

  • Pavizhamuthukal

    Original price was: ₹50.00.Current price is: ₹40.00.

    പിഴച്ചുപോകുന്ന ഒരു കാലത്തിന് മാർഗദർശകമാകേണ്ട മാതൃകകളെ ലളിതമായ ഭാഷാശൈലിയിലൂടെ നൽകുകയാണ് ഗ്രന്ഥകർത്താവ് ഇതിൽ. പഠനഭാരങ്ങളുടെയും മാധ്യമങ്ങളുടെ പ്രലോഭനങ്ങളുടെയും പിടിയിൽ അമർന്നുപോകുന്ന വിദ്യാർഥിക്ക് മൂല്യബോധവും ദിശാബോധവും നൽകാൻ ഈ ഗ്രന്ഥം ഉതകും. മനുഷ്യനന്മയെയും സ്‌നേഹത്തെയും സേവനത്തെയും കുറിച്ച് വേവലാതിപ്പെടുന്ന ഒരു അധ്യാപകഹൃദയത്തിന്റെ മിടിപ്പ് ഈ കൃതിയിൽ കേൾക്കാം.

  • The Sublime Love

    Original price was: ₹40.00.Current price is: ₹32.00.

    The stories bring to the fore the ardent love of a boy and a girl of different religions blossoming in dire circumstances, the agony and expectation of a talented poor girl who rose to unimaginable heights by dint of hard work and the transformation of a wayward college girl to a caring woman for the orphans.

  • Pinvili

    Original price was: ₹100.00.Current price is: ₹80.00.

    മന്ത്രവാദത്തിന്റെയും ആഭിചാരത്തിന്റെയും നിഗൂഢവും അശാന്തവുമായ നിഴൽവഴികളിലൂടെ ഒരു പ്രയാണം. ഇരുൾ പുതഞ്ഞ മനസ്സിന്റെ കോണുകളിലെവിടെയോ കനൽക്കണ്ണുകൾപോലെ മിന്നിയും മറഞ്ഞും നിലകൊള്ളുന്ന ഭയാശങ്കകളെ ഉച്ചാടനംചെയ്യാൻ ഒരു ശ്രമം.

  • Swargathilekkoru Thurangam

    Original price was: ₹100.00.Current price is: ₹80.00.

    സ്വർഗത്തിലേക്കു നീളുന്ന, വിശ്വാസത്തിന്റെ ഇരുണ്ട തുരങ്കത്തിലൂടെ യാത്ര ചെയ്യുവാൻ ഉദ്യമിക്കുന്ന കുറെ പച്ചമനുഷ്യരുടെ ജീവിതം. ഫാന്റസിയും റിയലിസവും അതിമനോഹരമായി ഊടും പാവും നെയ്‌തൊരുക്കിയ നോവൽ. കൂമനോരി ഗ്രാമത്തിലെ കുറേ നിസ്സഹായരുടെ ജീവൽസ്പന്ദനങ്ങൾ.

  • Mahadevante Yaathrakal

    Original price was: ₹50.00.Current price is: ₹25.00.

    മഹാദേവൻ യാത്രകളിൽ കണ്ടത് വ്യത്യസ്തമായ മനുഷ്യജീവിതങ്ങളെയാണ്. അതിനു പിന്നിലെ സൗന്ദര്യത്തെയും വൈരൂപ്യത്തെയുമാണ്. നരജന്മത്തെ ദാർശനികമായി അവലോകനംചെയ്യുന്ന ഈ കൃതി വായനയുടെ പുതിയ അർഥതലങ്ങൾ തേടുന്നു.

  • The Call of the Wild and Other Novels

    Original price was: ₹40.00.Current price is: ₹32.00.

    This small book contains a selection of the great novels in the English language. These classics are timeless and, no doubt, children should be familiar with them. They contain valuable insights. They should be read many times, and their truth should always be carried in our hearts.

  • Aa Oru Nimisham

    Original price was: ₹35.00.Current price is: ₹28.00.

    തണുപ്പുള്ള രാത്രിയുടെ ഇരുണ്ട പുതപ്പു പുതച്ച് നാടാകെ ഉറങ്ങുമ്പോഴും, അഞ്ചേക്കർ വളപ്പിനു നടുവിലുള്ള ബംഗ്ലാവിൽ സോഫിയ തനിച്ചായിരുന്നു… അവളെ തേടിയെത്തുന്ന ദുരന്തങ്ങൾ… ഉദ്വേഗജനകമായ സംഭവപരമ്പരകൾ… ആദ്യന്തം ഹൃദ്യമായ നോവൽ.

  • Pithruvanam

    Original price was: ₹140.00.Current price is: ₹112.00.

    കൊച്ചി മഹാനഗരിയിലെ രണ്ടു നൂതനസംരംഭങ്ങൾ. വ്യാവസായികാടിസ്ഥാനത്തിൽ ശവദാഹകർമം ചെയ്തുകൊടുക്കുന്ന ചുടലക്കമ്പനി – പിതൃവനം. ഒറ്റപ്പെട്ടുകഴിയുന്ന ധനാഢ്യരായ വൃദ്ധരെ പരിപാലിക്കുന്ന ചെഷയർഹോം – ശാന്തിമഠം. ഈ രണ്ടു പ്രസ്ഥാനങ്ങൾക്കുമിടയിൽ രൂപംകൊള്ളുന്ന ക്രൂരമായ ഒരു കൊലപാതകശ്രമത്തിന്റെ കഥ. വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിറുത്തുന്ന ആവിഷ്‌കരണം.

  • Rajithayude Thirodhanam

    Original price was: ₹120.00.Current price is: ₹96.00.

    ഈ നോവലിന്റെ താളുകളിൽനിന്നും ഭൂമിയുടെ അകളങ്കിതമന്ത്രണങ്ങൾ മിഴികളിലും, ഗൂഢമായ ആദിമലിപികൾ ചിറകുകളിലും, പ്രപഞ്ചരഹസ്യം സ്പഷ്ടമാക്കുന്ന പുതുഭാഷ സ്പർശിനികളിലുമായി ഒരു ചിത്രശലഭം പറന്നുയരുന്നു. വിജിഗീഷുവിന്റെ ചിരിയല്ല, ഉയർന്ന തിളനിലയിൽ വെന്തുരുകുന്നവന്റെ ഞരക്കമാണ് ഈ വാക്കുകളിൽ സ്പന്ദിതമാകുന്നത്.

  • Nakharam

    Original price was: ₹45.00.Current price is: ₹36.00.

    തീവ്രവാദികളുടെ ഭീകരാക്രമണത്തിനുശേഷം മുംബൈയിൽനിന്ന് ട്രെയിൻ കയറുമ്പോൾ ജെൻസൻ ജോസഫിന്റെ മനസ്സിൽ നിറഞ്ഞത് നിരപരാധികളുടെ ചിതറിത്തെറിച്ച മാംസവും രക്തവും, നിഷ്‌കളങ്കരായ കുട്ടികളുടെ ദീനരോദനങ്ങളുമായിരുന്നു. മുറിപ്പെടുത്തുന്ന നൊമ്പരങ്ങളുടെ ആ കാഴ്ചകളും കേൾവികളുമാണ് ഈ നോവലിന് ഇതിവൃത്തമാകുന്നത്. രചനാവൈഭവവും ഭാഷാശൈലിയും കൊണ്ട് ശ്രദ്ധേയമായ സസ്‌പെൻസ് നോവൽ.

  • Aamen

    Original price was: ₹175.00.Current price is: ₹140.00.
  • Post cards from Germany & Austria

    Original price was: ₹90.00.Current price is: ₹72.00.

    രണ്ടു ലോകമഹായുദ്ധങ്ങൾ വരുത്തിവച്ച ഭയാനക നാശങ്ങളിൽ നിന്ന് ഒരു ഫിനിക് സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റ ജർമനിയുടെയും മൊസാർട്ടിനെയും ഫ്രോയ്ഡിനെയും പോലെയുള്ള വിശ്വപ്രതിഭകളുടെ ജന്മനാടായ ഓസ്ട്രിയയിലൂടെയും നടത്തുന്ന ഹൃദ്യമായ ഒരു യാത്രാവിവരണം.ജർമനിയിലും ,ഓസ്ട്രിയയിലും യാത്രികർ കണ്ടിരിക്കേണ്ട ചരിത്രപ്രാധാന്യമുള്ള എല്ലാ സ്ഥലങ്ങളും വിവരണത്തിൽ നിറയുന്നു

  • Oru kudanna konna pookalum oru pidi arali pookalum

    Original price was: ₹60.00.Current price is: ₹48.00.

    മനുഷ്യജീവിതത്തിലെ ചില വിചിത്രരംഗങ്ങളെ നര്‍മത്തിന്റെ കണ്ണടയിലൂടെ വീക്ഷിക്കുകയാണ് ഈ പുസ്തകം.  കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയും സംസ്ഥാന സര്‍ക്കാര്‍ കയറ്റിയും വരച്ചുകളിക്കുന്ന ദാരിദ്ര്യരേഖ, സംസ്‌കാരത്തെ അട്ടിമറിക്കുന്ന വിഡ്ഢിപ്പെട്ടി തുടങ്ങി, സമൂഹത്തിന്റെ അകത്തളത്തില്‍നിന്നും കുറെ ചേട്ടകളെ പുറത്താക്കി ശീവോതിയെ കുടിയിരുത്തുകയാണ് ഗ്രന്ഥകാരന്‍.

  • Mannil Pennu Pookumbol

    Original price was: ₹100.00.Current price is: ₹80.00.

    സ്ത്രീലോകത്തിനും പരിസ്ഥിതിക്കും വേണ്ടി ഉയര്‍ന്ന സാറാ ജോസഫിന്റെ ശബ്ദങ്ങളെ അവരുടെ നോവലുകളുടെ പശ്ചാത്തലത്തില്‍ പഠനവിധേയമാക്കുന്ന കൃതി. പെണ്ണിന്റെയും പ്രകൃതിയുടെയും ലീനസ്വരങ്ങളെ എഴുത്തുകാരി എപ്രകാരം സ്വന്തം രചനകളിലൂടെ പ്രതിധ്വനിപ്പിക്കുന്നു എന്നതിന്റെ അന്വേഷണം.

  • Aprem Thirumeni Manasuturakkunnu

    Original price was: ₹50.00.Current price is: ₹40.00.

    പള്ളി, പള്ളിക്കൂടം, രാഷ്ട്രീയം, യാത്ര, എഴുത്ത്, പ്രഭാഷണം, സംഗീതം, നര്‍മ്മബോധം, സൗഹൃദം, പ്രകൃതി തുടങ്ങി നാനാവിഷയങ്ങളിലുള്ള അപ്രേം തിരുമേനിയുടെ നിരീക്ഷണങ്ങള്‍. ”പൊതുപ്രശ്‌നങ്ങളെക്കുറിച്ച് തന്റേതായ കാഴ്ചപ്പാട് വച്ചുപുലര്‍ത്തുന്ന ഒരു ദൈവവിശ്വാസിയുടെ രൂപം ഈ മുഖാമുഖത്തില്‍ തെളിഞ്ഞുവരുന്നു” എന്ന് അവതാരികയില്‍ വി. രാജകൃഷ്ണന്‍.