Shop
You Can Draw Amazing Animals
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.Hridhayathe Ariyan Hridrogathe Cherukkan
ഹൃദ്രോഗം വരാനുള്ള ആപത്ഘടകങ്ങൾ നമ്മുടെ ഇടയിൽ കൂടുതലാണ്. ഹൃദ്രോഗം വന്നവർപോലും തുടർചികിത്സ നടത്തുകയോ ജീവിതരീതി മാറ്റുകയോ ചെയ്യുന്നില്ല. ഹൃദയത്തെക്കുറിച്ചും ഹൃദയരോഗങ്ങളെക്കുറിച്ചുമുള്ള അജ്ഞത മാറ്റുവാനുള്ള ഒരു ശ്രമമാണ് ഈ പുസ്തകം. കേരളത്തിലെ 143 പ്രമുഖ ഹൃദ്രോഗവിദഗ്ധർ തയ്യാറാക്കിയ ഇതിലെ ലേഖനങ്ങൾ ഹൃദയത്തിന്റെ പ്രവർത്തനം മുതൽ ഹൃദ്രോഗ ചികിത്സയും പ്രതിരോധവും വരെ വിശദമായി വിവരിക്കുന്നു.
എഡിറ്റർ: ഡോ. ഗീവർ സഖറിയ
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.Monoact
കലാവേദികൾ എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ തയ്യാറാക്കിയിരിക്കുന്ന ഈ പുസ്തകം, സ്‌കൂൾ യുവജനോത്സവവേദികളിലും മറ്റു മത്സരവേദികളിലും അവതരിപ്പിക്കാൻ അനുയോജ്യമായ പത്തു മോണോ ആക്ടുകളുടെ സമാഹാരമാണ്.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Original Kunnamkulam
കുന്നംകുളം എന്ന സ്ഥലനാമം ആരുടെയും മനസ്സിലേക്കെത്തിക്കുന്ന ചിത്രം ഡ്യൂപ്ലിക്കേറ്റുകളുടേതാണ്. ”കച്ചവടത്തിൽ മാത്രം കണ്ണുള്ള അരസികന്മാരുടെ ദേശം”. എഞ്ചുവടി മുതൽ ‘മനോരമ’ വരെ പുറത്തിറക്കിയ അച്ചുകൂടങ്ങൾ, വോളിബോൾ കളിയുടെ ഇന്ത്യയിലെ ആദ്യവേദി, സാഹിത്യപ്രതിഭകളുടെ തട്ടകം… അങ്ങനെയങ്ങനെ, അധികമൊന്നും അറിയപ്പെടാത്ത പാരമ്പര്യമഹിമകളുടെ ചെപ്പേടാണ് ഈ പുസ്തകം.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.Free Outgoing!
ചിരിക്കുവാനുള്ള മനസ്സ് കൈമോശം വന്നിട്ടില്ലാത്തവർക്കാണ് ഈ പുസ്തകം. മാനസികപിരിമുറുക്കങ്ങളെ പമ്പകടത്തുന്ന ഈ നർമകഥകളിൽ, വിവിധ രാജ്യക്കാർ ചൊല്ലിച്ചിരിച്ചവ, പ്രഭാഷണവേദികളിൽ ചിരി പടർത്തിയവ, കാമ്പസുകളിൽ ചിരിയായി കൈമാറ്റംചെയ്യപ്പെട്ടവ ഒക്കെ നിറയുന്നു.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Kunjomanakkoru Peru
കുഞ്ഞുങ്ങളുടെ പേരുകൾ കേൾക്കാൻ ഇമ്പമുള്ളതായാൽ മാത്രം പോരാ, അവ അർഥപൂർണവും കാലഘട്ടത്തിനു ചേരുന്നതുമാകണം. ആരും ഇഷ്ടപ്പെടുന്ന ഒരു പേര് നിങ്ങളുടെ ഓമനക്കുഞ്ഞിന് നിർദേശിക്കുകയാണ് ഈ പുസ്തകം. അനുബന്ധമായി, ശിശുപരിപാലനത്തിൽ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങളും ആയിരത്തോളം വീട്ടുപേരുകളും.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Krishnapriya Sasyangal
ഭഗവാന്റെ നാൾവൃക്ഷമായ ഞാവൽ, രാധാകൃഷ്ണസംഗമത്തിനു തണലും സാക്ഷിയുമായ കടമ്പ്, കൃഷ്ണന്റെ ശരീരവർണമുള്ള കായാമ്പൂ തുടങ്ങി, കൃഷ്ണാവതാരഗാഥയോട് ബന്ധംപുലർത്തുന്ന പുണ്യതരുക്കളെക്കുറിച്ചാണ് ഈ പുസ്തകം. സ്വന്തം ഗാത്രത്താലും പുഷ്പഫലങ്ങളാലുമൊക്കെ മുകുന്ദസ്തുതി ചൊല്ലുകയാണ് ഈ സസ്യങ്ങൾ.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.Sports own Country
കളികളുടെ ഉത്ഭവം, വളർച്ച, കളിനിയമങ്ങൾ, കളിക്കാർ തുടങ്ങി, കായികവിനോദങ്ങളെക്കുറിച്ച് അറിയേണ്ടതും അതിനപ്പുറവും ഈ പുസ്തകത്തിലുണ്ട്. ക്രിക്കറ്റിനും ഫുട്‌ബോളിനും ഹോക്കിക്കുമൊപ്പം കളരിപ്പയറ്റും പട്ടംപറത്തലും കാളപൂട്ടുമൊക്കെ ഈ ‘സ്‌റ്റേഡിയ’ത്തിൽ ആവേശത്തിന്റെ അലകളുയർത്തുന്നു.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Vandhyatha: Garbhadharanam Prasavasushroosha
ജീവിതരീതികളിലും ആരോഗ്യശീലങ്ങളിലും തിരുത്തൽ വരുത്തിക്കൊണ്ട് ആരോഗ്യമുള്ള കുഞ്ഞോമനയെ സ്വന്തമാക്കുവാൻ നിങ്ങൾക്കു മാർഗദർശനം നൽകുകയാണ് ഈ കൈുസ്തകം. മാതൃത്വത്തിലേക്ക് പ്രവേശിക്കുവാൻ, പ്രസവശേഷവും സ്ത്രീക്കു ലഭിക്കേണ്ട പരിചരണം പ്രാപ്തമാക്കുവാൻ, സൽസന്തതിക്കായി അനുവർത്തിക്കേണ്ട ആയുർവേദവിധികൾ മന ിലാക്കുവാൻ ഒക്കെ ഇതിലെ പ്രായോഗികനിർദേശങ്ങൾ നിങ്ങളെ സഹായിക്കും.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Johnson: Velichathe Pranayicha Oral
വീടിന്റെ ഇരുൾമൂലയിലെങ്ങോ കുടുക്കിക്കളയുമായിരുന്ന നരകജീവിതത്തോട് നേർക്കുനേർനിന്നു പോരാടിയ ജോൺസന്റെ അതിജീവനത്തിന്റെ കഥ. പോളിയോരോഗത്തിലൂടെ യുദ്ധം പ്രഖ്യാപിച്ച ശരീരത്തോട് എതിരിടുമ്പോഴും വെളിച്ചപ്പൊട്ടുകളെ വിടാതെ പിന്തുടർന്ന ഈ അത്ഭുതമനുഷ്യന്റെ ജീവിതപുസ്തകം വിദ്യാഭ്യാസപ്രവർത്തകരും സാമൂഹികപ്രവർത്തകരും വായിച്ചിരിക്കേണ്ടതാണ്.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.Keraleeya Ayurvedhachikiltsa
ആയുർവേദചികിത്സയിലെ ഉഴിച്ചിൽ, ഇലക്കിഴി, ധാന്യക്കിഴി, ഞവരക്കിഴി, ശിരോവസ്തി, ധാര മുതലായവ ശരീരത്തിനും മനസ്സിനും നവോന്മേഷം പകരുന്നവയാണ്. ‘സുഖചികിത്സ’ എന്ന നിലയിൽ ആരോഗ്യപരിരക്ഷയ്ക്കായി പ്രയോജനപ്പെടുത്താവുന്ന കേരളീയരീതികളെക്കുറിച്ചാണ്, വൈദ്യവിദ്യാഭ്യാസരംഗത്തും ചികിത്സാരംഗത്തും പ്രശസ്തനായ ഗ്രന്ഥകാരന്റെ ഈ കൃതി.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.Family Doctor
”രോഗംവന്നു ചികിത്സിക്കുന്നതിനേക്കാൾ രോഗംവരാതെ നോക്കുകയാണ് നല്ലത്” എന്ന ആപ്തവാക്യത്തിന് അനുസൃതമായി ജീവിക്കാൻ കഴിയുമെങ്കിൽ മിക്ക രോഗങ്ങളേയും നിയന്ത്രണവിധേയമാക്കാം. ഇതിനായി ശുചിത്വം, ആഹാരം, വ്യായാമം, ദിനചര്യ എന്നുവേണ്ട, ചിന്തയിലും പ്രവർത്തനത്തിലും വരെ ശ്രദ്ധ നല്‌കേണ്ട കാര്യങ്ങളെക്കുറിച്ച് അവബോധം നൽകുകയാണ് ഈ കൈപ്പുസ്തകം. കുടുംബഡോക്ടറുടെ ഉപദേശംപോലെ ഉപകാരപ്പെടുന്ന ഗ്രന്ഥം.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.Ennumennum Madhuvidhu
വൈവാഹികജീവിതത്തിലേക്കു പ്രവേശിക്കുന്ന സ്ത്രീയും പുരുഷനും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ മനഃശാസ്ത്രപരമായി വിശകലനംചെയ്യുന്ന ഗ്രന്ഥം. വിവാഹിതരാകാൻ പോകുന്നവർക്കും ദാമ്പത്യജീവിതം നയിക്കുന്നവർക്കും ഉത്തമവഴികാട്ടി.
₹130.00Original price was: ₹130.00.₹65.00Current price is: ₹65.00.Charmma Rogangalum Ayurvedhachikiltsayum
ചർമാരോഗ്യത്തെക്കുറിച്ചും രോഗങ്ങളെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചുമൊക്കെ ശരിയായ അവബോധം ജനങ്ങളിലെത്തിക്കുന്ന ഗ്രന്ഥം. ശാസ്ത്രീയവും സത്യസന്ധവുമായ അറിവ് പങ്കുവെക്കാനുള്ള ഒരു ശ്രമം.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Ayurvedhathile Panchakarmachikiltsa
രോഗങ്ങളെ വേരറ്റു നശിപ്പിക്കാനുള്ള കഴിവുണ്ട്, ആയുർവേദത്തിലെ പഞ്ചകർമചികിത്സയ്ക്ക്. ചയാപചയപ്രക്രിയയുടെ ഫലമായി കോശങ്ങളിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ നീക്കംചെയ്ത് ശരീരം ശുദ്ധമാക്കുന്ന വമനം, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷം എന്നീ പഞ്ചകർമങ്ങളെ സവിസ്തരം പ്രതിപാദിക്കുന്ന ഗ്രന്ഥം.
₹25.00Original price was: ₹25.00.₹20.00Current price is: ₹20.00.