Shop
Paladesangalile Kathakal
23 രാജ്യങ്ങളിൽനിന്നുള്ള, പ്രാതിനിധ്യസ്വഭാവമുള്ള 24 നാടോടിക്കഥകളുടെ സമാഹാരം. വിവിധ ദേശങ്ങളുടെ ആദിമസംസ്‌കാരം അടുത്തറിയുന്നതിന് സഹായകമായ കഥകൾ.
₹210.00Original price was: ₹210.00.₹168.00Current price is: ₹168.00.Puranaquiz
പുരാണപരാമർശിതമായ കഥാപാത്രങ്ങളിലൂടെയും കഥാസന്ദർഭങ്ങളിലൂടെയും സഞ്ചരിക്കുന്ന ഈ പ്രശ്‌നോത്തരി, കൗതുകകരമായ അനേകം ജ്ഞാനശകലങ്ങളെ ചേർത്തുവെക്കുന്നു. മഹാപുരാണങ്ങളുടെ അതിവിസ്തൃതമായ ജലപ്പരപ്പിലൂടെ ഒരു കളിവള്ളംപോലെ ഒഴുകിനീങ്ങുന്ന ഈ കൃതി, ക്വിസ് മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്കും വിദ്യാർഥികൾക്കും പ്രയോജനപ്രദമാകും.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.Karnataka Sangeetha Chodyotharamalika
സ്വരങ്ങളുടെയും രാഗങ്ങളുടെയും മഹിമയും ഗരിമയുംകൊണ്ട് ആപാതമധുരമായ അനുഭവമായി മാറുന്നകർണാടകസംഗീതത്തെ അഞ്ഞൂറു ചോദ്യോത്തരങ്ങളിലൂടെ പരിചയപ്പെടുത്തുന്ന ഗ്രന്ഥം. സ്വര-രാഗവിശേഷങ്ങൾ, കൃതികൾ, വാഗ്ഗേയകാരന്മാർ തുടങ്ങിയ അറിവുകൾ ഒരു മാലികയായി കോർത്തിണക്കിയിരിക്കുന്ന ഈ കൈപ്പുസ്തകം, കർണാടകസംഗീതം ഇഷ്ടപ്പെടുന്നവർക്കും വിദ്യാർഥികൾക്കും ഉപകാരപ്രദം.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Nootandine Matimaricha 101 Indiakkar
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Kathavarsham: 365 Balakathakal
കുഞ്ഞുങ്ങൾക്ക് വായിച്ചുകൊടുക്കാനും വിദ്യാർഥികൾക്ക് അധികവായനയ്ക്കുമായി 365 കഥകൾ. ദിവസേന ഒരു കഥ വീതം, വർഷം മുഴുവൻ വായിച്ചുരസിക്കാൻ, വായിച്ചുവളരാൻ കുട്ടികൾക്ക് വിലപ്പെട്ട സമ്മാനം.
₹290.00Original price was: ₹290.00.₹232.00Current price is: ₹232.00.Parayipetta Panthirukulam: Akavoor Chathan
മുഖത്ത് ബ്രാഹ്മതേജസ്സ് വിളങ്ങുന്ന അനാഥബാലനെ അകവൂർ നമ്പൂതിരി രാമൻ എന്നു നാമകരണം ചെയ്തു, വേദം അഭ്യസിപ്പിച്ചു, മനയുടെ കാര്യസ്ഥത വിശ്വസിച്ചേല്പിച്ചു. രാമനും അകവൂർ നമ്പൂതിരിയും തോൾചേർന്നു നടന്ന സൗഹാർദത്തിന്റെ വഴികളിലൂടെ സഞ്ചരിക്കുകയാണ് ഈ പുസ്തകം. പന്തിരുകുലത്തിലെ കൂടപ്പിറപ്പുകളോടൊത്ത് ചാത്തൻ പിന്നിട്ട സൗഭ്രാത്രത്തിന്റെ പാതയോരകാഴ്ചകളും ഇതിൽ വിവരിക്കപ്പെടുന്നു.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Rains in the Island
This is a story of an island girl, who has seen only the dark side of life even at the pinnacle of her glory. This is a true reflection of an innocent and real love, in the coral island locale.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.Cheriya Muthalmudakkil 51 Businessukal
കുറഞ്ഞ മുതൽമുടക്കിൽ ആരംഭിക്കുവാൻ കഴിയുന്നതും, കൂടിയ ലാഭം നേടാൻ കഴിയുന്നതുമായ 51 ബിസിനസ് സംരംഭങ്ങളാണ് ഈ പുസ്തകം പരിചയപ്പെടുത്തുന്നത്; മൂലധനം, സാങ്കേതികത, വിലനിശ്ചയം, വിപണനം, ലാഭം തുടങ്ങി, വിശദമായ ‘ബിസിനസ് പ്ലാൻ’ സഹിതം. 12 ലക്ഷം രൂപ വരെ നിക്ഷേപം ആവശ്യമുള്ളതും 7 ലക്ഷം രൂപ വരെ പ്രതിമാസസമ്പാദ്യം നേടിത്തരുന്നതുമാണ് ഇതിലെ ‘സ്റ്റാർട്ട്-അപ്’ ആശയങ്ങൾ.
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.Kuttikalkku Bible Kathakal
ലോകോത്തരകൃതിയായ ബൈബിളിന്റെ വലുപ്പവും അവതരണരീതിയുടെ പ്രത്യേകതയുംമൂലം കുട്ടികൾക്ക് അത് വായിച്ചുമനസ്സിലാക്കുവാൻ പ്രയാസമാണ്. അവർക്കുവേണ്ടി ബൈബിളിന്റെ ‘പുതിയ നിയമ’ ഭാഗത്തെ 81 കൊച്ചുകഥകളായി അവതരിപ്പിച്ചിരിക്കുകയാണ് ഈ പുസ്തകത്തിൽ.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Ottapathippulla Jeevitham
ഒരു മധ്യകേരളഗ്രാമത്തിന്റെ യാഥാർഥ്യങ്ങളിലേക്കാണ് ഈ നോവലിന്റെ പ്രയാണം. വിപ്ലവബോധമുള്ള ഒരു യുവാവിന്റെ ജീവിതം ഇതിൽ ആവിഷ്‌കരിക്കപ്പെടുന്നു. നൽക്കിനാക്കളുടെ നിധിപേടകം തേടിയലയുന്ന ഒരു കൂട്ടം മനുഷ്യാത്മാക്കളുടെ ഇണക്കവും പിണക്കവും ആസക്തിയും വിരക്തിയുമെല്ലാം ചേർന്ന് ‘ഒറ്റപ്പതിപ്പി’ന്റെ അച്ചടിമഷി വർണരൂക്ഷമാക്കുന്നു. ഡോ. എൻ.വി.പി. ഉണിത്തിരിയുടെ അവതാരിക.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.The Sublime Love
The stories bring to the fore the ardent love of a boy and a girl of different religions blossoming in dire circumstances, the agony and expectation of a talented poor girl who rose to unimaginable heights by dint of hard work and the transformation of a wayward college girl to a caring woman for the orphans.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.O.N.V.
ആത്മാവിന്റെ ഒരംശം ”ഇത്തിരി സ്‌നേഹത്തിന്നക്ഷരങ്ങളായി” ഈ ഭൂമിയിൽ നിക്ഷേപിച്ചുപോയ ഒരു കവിയുടെ ജീവചരിത്രം. മനുഷ്യനോടും പ്രകൃതിയോടും എന്നും ഐക്യപ്പെട്ട ആ സ്‌നേഹഗായകനെ രൂപപ്പെടുത്തിയ ജീവിതാനുഭവങ്ങളും കാവ്യപ്രചോദനങ്ങളും സുഹൃദ്‌സാമീപ്യങ്ങളും.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.Swarnathoovalulla Arayanam: 32 Jathakakathakal
അറിവിന്റെ ചെപ്പുകളാണ് ജാതകകഥകൾ. പ്രായോഗികബുദ്ധി, ഔചിത്യബോധം, ആത്മാർഥത, സമർപ്പണം തുടങ്ങിയ സദ്ഗുണങ്ങൾക്കു ജീവിതത്തിലുള്ള സ്ഥാനമാണ് ഈ പുസ്തകത്തിലെ ഓരോ കഥയും പറയുന്നത്; മനോഹരമായ ചിത്രങ്ങളോടെ.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Dhakshina Karnatakayile Kshethrangaliloode
കൊല്ലൂർ മൂകാംബിക ക്ഷേത്രം, ഉടുപ്പി ശ്രീകൃഷ്ണ ക്ഷേത്രം, ശൃംഗേരി മഠം, മംഗലാപുരം മംഗളാദേവി ക്ഷേത്രം തുടങ്ങി ദക്ഷിണകർണാടകയിലെ ഏതാനും പ്രശസ്തക്ഷേത്രങ്ങളെ ആദരസമേതം വലംവെക്കുന്ന ഗ്രന്ഥം. ഓരോ ദേവാലയത്തിന്റെയും പിന്നിലെ ഐതിഹ്യങ്ങൾ കണ്ടെത്തുവാനും അതിന്റെ ആധ്യാത്മികവും പൗരാണികവുമായ പ്രസക്തി വായനക്കാരനെ ബോധ്യപ്പെടുത്തുവാനും ക്ഷേത്രനിർമാണകൗതുകങ്ങളും നിർമിതിവിശേഷങ്ങളുമൊക്കെ പങ്കുവെക്കുവാനുമുള്ള ശ്രമം ഈ സഞ്ചാരപുസ്തകത്തിന് ഒരധികമാനം നല്കുന്നു.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Pithrukam
ഒരു സർവേരിയെ സാക്ഷിയാക്കി ജീവത്തായ ഒരു കഥ മെനയുകയാണ് ഈ നോവലിൽ. ജീവിതസായന്തനത്തിലെത്തിയ ഒരു കഥാപാത്രം ഓർമിച്ചെടുക്കുന്ന സ്‌നേഹവാത്സല്യങ്ങളുടെ സങ്കീർത്തനങ്ങളാണ് ഇതിൽ. മൂല്യങ്ങളുടെ കരുത്തുമായി ഈശ്വരനുമായി വക്കാലത്തുപറയുന്ന ഈ കഥാപാത്രം, പ്രായോഗികതയെ ശരിതെറ്റുകളുടെ അടിസ്ഥാനമായി കാണുന്ന ആധുനികസമൂഹത്തിന് ഒരു പാഠമാകേണ്ടതാണ്.
₹55.00Original price was: ₹55.00.₹44.00Current price is: ₹44.00.Sasi Kathakal
ട്രോളന്മാർ ഉലകംവാഴും കാലത്തിന്റെ ഉപലബ്ധിയാണ് ഈ പുസ്തകത്തിലെ ‘ശശി.’ ഫേസ്ബുക്ക് ഗ്രൂപ്പായി ആരംഭിച്ച, ലൈക്കുകളാലും കമന്റുകളാലും ഏറെ ആഘോഷിക്കപ്പെട്ട ‘ശശി കഥകളി’ൽനിന്ന് തിരഞ്ഞെടുത്ത ഈ വികടവർത്തമാനങ്ങൾക്ക് പൊള്ളയായ ചിരിയിലേക്കല്ല, കാമ്പുള്ള ചിന്തയിലേക്കാണ് ചായ്‌വ് കൂടുതൽ.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Mazhathullikal
നിങ്ങളുടെ കുട്ടിക്കും നിങ്ങളിലെ കുട്ടിക്കും ഓർത്തോർത്തു ചൊല്ലുവാൻ 25 കുറുങ്കവിതകൾ. കിളിയുടെ പാട്ടും മഴയുടെ വെൺമുത്തുകളും മേഘത്തുണ്ടുകളും നാലുമണിപ്പൂക്കളുമൊക്കെ ചേർത്തുകോർത്തിരിക്കുന്ന കവിതകൾ.
₹35.00Original price was: ₹35.00.₹28.00Current price is: ₹28.00.Mein Ramdayal
മൗനങ്ങളും നെടുവീർപ്പുകളും ആർത്തിരമ്പിപ്പെയ്യാനുള്ള വെമ്പലോടെ ഘനീഭവിച്ചുനില്ക്കുന്ന കഥാകാശം. ഗാഢസ്മൃതികളിലും നഷ്ടസൗഭാഗ്യങ്ങളിലും അനാഥത്വങ്ങളിലുമൊക്കെ വലിഞ്ഞുമുറുകി നിലകൊള്ളുന്ന കഥാപാത്രങ്ങൾ. ഉത്തരേന്ത്യൻ ‘നഗരകാന്താര’മാണ് മിക്ക കഥകളുടെയും പശ്ചാത്തലം
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Cancer Wardile Chiri
അര്‍ബുദരോഗിയായിരിക്കെ കടന്നുപോയ അനൂഭവങ്ങളിലൂടെ മലയാളികളുടെ പ്രിയനടന്‍ ഇന്നസെന്റ് സഞ്ചരിക്കുന്നു. ജീവിതത്തിലായാലും മരണത്തിലായാലും സങ്കടപ്പെടുന്ന മനുഷ്യനു നല്കാന്‍ എന്റെ കൈയില്‍ ഒരൗഷധം മാത്രമേ ഉള്ളൂ-ഫലിതം. ജീവിതത്തിന്റെയും മരണത്തിന്റെയും ഇടനാഴിയില്‍നിന്ന് തിരിച്ചുവന്ന് എനിക്കു നല്കാനുള്ളതും കാന്‍സര്‍ വാര്‍ഡില്‍നിന്നും കണ്ടെത്തിയ ഈ ചിരിത്തുണ്ടുകള്‍ മാത്രം.’ – ഇന്നസെന്റ് ”ഇന്നസെന്റ് എന്നാല്‍ ഇപ്പോള്‍ കാന്‍സറിനുള്ള ഒരു മരുന്നാണ്. ഒരു ഡോക്ടര്‍ പറയുന്നതിനെക്കാള്‍ ഫലമുണ്ടായിരിക്കും ഇന്നസെന്റ് തന്റെ പവന്‍മാറ്റുള്ള ഫലിതത്തിലൂടെ കാന്‍സറിനെക്കുറിച്ചു പറഞ്ഞാല്‍ എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഇന്നസെന്റിന്റെ കാര്യത്തില്‍ രോഗത്തോടുള്ള അദ്ദേഹത്തിന്റെ ഫലിതപൂര്‍ണമായ സമീപനം ചികിത്സയെക്കാള്‍ ഗുണം ചെയ്തിട്ടു ണ്ടെന്ന് എനിക്ക് ആധികാരികമായി പറയാന്‍ സാധിക്കും. രോഗപ്രതിരോധത്തിന്റെ ഒരുപാട് രാസപ്രവര്‍ത്തനങ്ങള്‍ അതുണ്ടാക്കിയിട്ടുണ്ട്. മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ ഇല്ലാതാക്കിയിട്ടുണ്ട്. തന്റെ അതേ മനോഭാവമാണ് ഇന്നസെന്റ് ഇപ്പോള്‍ ഈ ഓര്‍മക്കുറിപ്പുകളിലൂടെ സമാനാവസ്ഥയിലുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുന്നത്. അതുകൊണ്ടാണ് ഞാന്‍ ആദ്യം പറഞ്ഞത്, ഇന്നസെന്റ് എന്നാല്‍ ഇപ്പോള്‍ കാന്‍സറിനുള്ള ഒരു മരുന്നാണെന്ന്. എല്ലാവിധത്തിലുള്ള രോഗികളോടും ഈ മരുന്ന് കഴിക്കാന്‍ ഞാന്‍ ഡോക്ടര്‍ എന്ന നിലയില്‍ ആധികാരികമായി ശിപാര്‍ശ ചെയ്യുന്നു.”-ഡോ.വി.പി.ഗംഗാധരന്‍.
ചുരുങ്ങിയ കാലത്തിനുള്ളില്‍ 12000-ത്തില്‍പ്പരം കോപ്പികള്‍ വിറ്റഴിഞ്ഞ പുസ്തകം.
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.Sachitra Classic Sancharakathakal
കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഗള്ളിവറുടെ യാത്രകൾ, ട്രെഷർ ഐലന്റ്, റോബിൻസൺ ക്രൂസോ എന്നീ മൂന്നു ക്ലാസിക് സഞ്ചാരനോവലുകൾ ബഹുവർണ ചിത്രങ്ങൾ സഹിതം സംഗൃഹീതമായി പുനരാഖ്യാനംചെയ്തിരിക്കുന്ന കൃതി.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.The Devils Foot
കാൽപ്പാദത്തിനോടു രൂപസാദൃശ്യമുള്ള ഒരു സസ്യവേരിൽനിന്നും നിർമിക്കുന്ന മാരകസ്വഭാവമുള്ള ഒരു വിഷപദാർഥമാണ് ‘ഡെവിൾസ് ഫുട്ട്.’ മൃത്യുവിന്റെയും ഉന്മാദത്തിന്റെയും മുഴക്കങ്ങളാണ് ‘ചെകുത്താന്റെ പാദ’പതനം സൃഷ്ടിക്കുന്നത്! ദയ അന്യംനിൽക്കുന്ന ഒരു മനുഷ്യപ്പിശാചിന്റെ കരങ്ങളിൽ ‘ഡെവിൾസ് ഫുട്ട്’ എത്തിച്ചേരുന്നതിന്റെ ഭയാനകവൃത്താന്തമാണ് ഈ ഷെർലക് ഹോംസ് കഥയുടെ ഇതിവൃത്തം. ജയ്‌സൺ കൊച്ചുവീടന്റെ പുനരാവിഷ്‌കാരം.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Learning A to Z Using Alliteration
This book will help children to learn the names of animals, things, action words and adjectives given in the sentences for each alphabet which will improve their knowledge and vocabulary. The pictorial presentation of the text/sentences in the book will attract children and reading will be an enjoyable.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Oru Christhumas Karol
നിധി കാക്കുന്ന ഭൂതത്തെപ്പോലെ തന്റെ അളവറ്റ സമ്പത്തിനു കാവലിരുന്ന എബനേസർ സ്‌ക്രൂജിനുമുന്നിൽ സ്‌നേഹത്തിന്റെ സന്ദേശം വെളിപ്പെടുന്ന ഒരു ഡിസംബർ രാവിന്റെ കഥ. സഹജീവിയുടെ മിഴിനീർ തുടയ്ക്കാതെ മോക്ഷം സാധ്യമാകുകയില്ലെന്ന് ഓർമപ്പെടുത്തുന്ന ഈ കൃതി, ശുഭവചനങ്ങളാൽ മുഖരിതമായ തിരുപ്പിറവിയുടെ ചൈതന്യാനുഭവം നിറയ്ക്കുന്നു. സംഗൃഹീതപുനരാഖ്യാനം: ജയ്‌സൺ കൊച്ചുവീടൻ
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Dinacharana Calendar
കലണ്ടർത്താളുകളിലെ ദേശീയ, അന്തർദേശീയ പ്രാധാന്യമുള്ള ദിനങ്ങളെ അടയാളപ്പെടുത്തുന്ന പുസ്തകം. ‘ആഗോളകുടുംബദിനം’ മുതൽ ‘തുഞ്ചൻദിനം’ വരെ നീളുന്ന വിശേഷദിനങ്ങളുടെ പ്രസക്തിയോടൊപ്പം ചരിത്രം സൃഷ്ടിച്ച വ്യക്തികളും സംഘടനകളും സംഭവങ്ങളുമൊക്കെ പരാമർശിതമാകുന്നു. പരിസ്ഥിതിദിനങ്ങൾ, യു.എൻ./സാർക്ക് അന്താരാഷ്ട്ര വർഷങ്ങളും ദശകങ്ങളും അനുബന്ധമായി.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Pinvili
മന്ത്രവാദത്തിന്റെയും ആഭിചാരത്തിന്റെയും നിഗൂഢവും അശാന്തവുമായ നിഴൽവഴികളിലൂടെ ഒരു പ്രയാണം. ഇരുൾ പുതഞ്ഞ മനസ്സിന്റെ കോണുകളിലെവിടെയോ കനൽക്കണ്ണുകൾപോലെ മിന്നിയും മറഞ്ഞും നിലകൊള്ളുന്ന ഭയാശങ്കകളെ ഉച്ചാടനംചെയ്യാൻ ഒരു ശ്രമം.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.1001 Phalithamgal
കുഞ്ഞുണ്ണിമാഷിന്റെ അനുഗ്രഹക്കുറിപ്പോടെയുള്ള ഈ പുസ്തകത്തിലെ നർമകഥകൾ നിങ്ങളിൽ ഒരു ചെറുപുഞ്ചിരിയെങ്കിലും ഉണർത്തുമെന്ന് ഉറപ്പാണ്. ജീവിതസംഘർഷങ്ങളെ ഫലിതബോധംകൊണ്ടു നേരിടാൻ സഹായിക്കുന്ന ഈ ഹാസ്യനുറുങ്ങുകൾ, മനസ്സുതുറന്നുള്ള ചിരിയുടെ സുന്ദരനിമിഷങ്ങൾ നിങ്ങൾക്കു സമ്മാനിക്കും.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Arjuna: The Blessed Hero Of Mahabharatha
This book gives a brief outline of the eternal epic Mahabharatha, by narrating the magnificent adventures of the ever great warrior, Arjuna, the third of the five Pandava brothers.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.Christmas Kathakal
അത്യുന്നതനായ ദൈവത്തിനു മഹത്വം പാടുന്ന, ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം വിളംബരംചെയ്യുന്ന ക്രിസ്മസ് കാലത്തിന്റെ ചൈതന്യവും പ്രസരിപ്പും നിറയുന്ന പതിനൊന്നു കഥകൾ. മഞ്ഞിന്റെ കുളിർമയും, കാരൾഗാനങ്ങളുടെ ഈരടികളും, നക്ഷത്രവിളക്കുകളുടെ പൊൻപ്രഭയും, പുതുവീഞ്ഞിന്റെ മധുരവുമെല്ലാം ഈ പുസ്തകത്താളുകളിൽ കണ്ടും കേട്ടും തൊട്ടും രുചിച്ചുമറിയാം! ജയ്‌സൺ കൊച്ചുവീടന്റെ പുനരാവിഷ്‌കാരം.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.Prameham
ഹൃദ്രോഗവും അർബുദവും കഴിഞ്ഞാൽ ആധുനിക സമൂഹം ഏറ്റവും ഭയപ്പാടോടെ വീക്ഷിക്കുന്ന രോഗമാണ് പ്രമേഹം. പ്രമേഹമുക്തമായ ഒരു ലോകത്തെ സ്വപ്നം കാണുന്ന ഈ പുസ്തകം, പ്രകൃതിപാഠങ്ങളും ആയുർവേദശാസ്ത്രവുമാണ് മുഖ്യമായി പിൻബലമാക്കുന്നത്. ജീവിതത്തിന്റെ മാധുര്യം ചോർത്തിക്കളയുന്ന പ്രമേഹമെന്ന രോഗത്തെ പ്രതിരോധിക്കാനുള്ള മാർഗനിർദേശങ്ങൾ മുന്നോട്ടുവെക്കുന്ന പുസ്തകം.
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.Saving the Moon: 31 Illustrated Mullah Stories
Nasruddin Mullah is a philosopher and wise man who is always remembered for his funny stories and anecdotes. His stories contained subtle humour and was of pedagogic nature. From his anecdotes, set of 31 stories are chosen and compiled in this book. This book enriches your imagination and gives you a new perspective to life.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.Alivinte Kathakal
ഇളംമനസ്സുകൾക്കായി അലിവിന്റെ ആദ്യപാഠങ്ങൾ കഥകളിലൂടെ പകരുന്ന പുസ്തകം. കരുണയും സ്‌നേഹവും സത്യവും ദയയുമൊക്കെ ബാലമനസ്സുകളിൽ അമൃതുപോലെ നിറയ്ക്കുന്ന കഥനവൈഭവം. ഉള്ളിലുറങ്ങുന്ന നന്മയെ തൊട്ടുണർത്തുന്ന കുഞ്ഞുകഥകൾ.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Swargathilekkoru Thurangam
സ്വർഗത്തിലേക്കു നീളുന്ന, വിശ്വാസത്തിന്റെ ഇരുണ്ട തുരങ്കത്തിലൂടെ യാത്ര ചെയ്യുവാൻ ഉദ്യമിക്കുന്ന കുറെ പച്ചമനുഷ്യരുടെ ജീവിതം. ഫാന്റസിയും റിയലിസവും അതിമനോഹരമായി ഊടും പാവും നെയ്‌തൊരുക്കിയ നോവൽ. കൂമനോരി ഗ്രാമത്തിലെ കുറേ നിസ്സഹായരുടെ ജീവൽസ്പന്ദനങ്ങൾ.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.