Shop
100 Puthiyaprasangangal
വിദ്യാർഥികൾക്കുമാത്രമല്ല, വ്യത്യസ്ത പ്രവൃത്തിമേഖലകളിൽ വ്യാപരിക്കുന്ന മുതിർന്നവർക്കും ഉപകാരപ്രദമാകുന്ന പ്രഭാഷണസമാഹാരം. കാലികപ്രാധാന്യവും പുതുമയും കരംകോർക്കുന്ന പ്രതിപാദ്യങ്ങൾ. ‘ഫ്‌ളക്‌സ്: നിരോധനമോ നിയന്ത്രണമോ?’, ‘ശ്രേഷ്ഠഭാഷയായ മലയാളം,’ ‘ഉപഭോക്തൃസംരക്ഷണം ഭാരതത്തിൽ’ തുടങ്ങിയവ ഏതാനും ഉദാഹരണങ്ങൾ മാത്രം. അക്ഷരമാലാക്രമത്തിൽ വിന്യസിച്ചിരിക്കുന്ന ഉള്ളടക്കം.
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.Aadam Paadam: Kuttikavithakal
ആദ്യാക്ഷരങ്ങൾ പഠിച്ചുതുടങ്ങുന്ന കുട്ടികൾക്കായി തയ്യാറാക്കിയിട്ടുള്ള കവിതാസമാഹാരം. നമ്മുടെ പ്രകൃതിയേയും നാടിനേയും കുറിച്ചുള്ള ഒരു രൂപരേഖ കുട്ടികളിലേക്കെത്തിക്കാൻ ഉതകുന്ന കവിതകൾ. കവിത കുട്ടികളുടെ മുന്നിൽ അവതരിപ്പിക്കേണ്ടതെങ്ങനെയെന്നു വ്യക്തമാക്കുന്ന അടിക്കുറിപ്പുകളും.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Chuvappu Rasi
സുഖസ്വച്ഛമായ ഒരു ജീവിതത്തിലേക്കുള്ള പ്രയാണത്തിന് വെമ്പൽക്കൊള്ളുന്ന കവിമനസ്സിന്റെ തിരിച്ചറിവുകൾ. കവിതയെ സ്‌നേഹിക്കുന്ന, ജീവിതത്തെ സ്‌നേഹിക്കുന്ന, മാനവികതയെ സ്‌നേഹിക്കുന്ന, മനസ്സിന്റെ നേർച്ചിത്രങ്ങൾ. ഡോ. അമ്പലപ്പുഴ ഗോപകുമാറിന്റെ അവതാരിക.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Jeevitha Katha Pusthakam
കഥയെ തോൽപ്പിക്കുന്ന ജീവിതങ്ങളും ജീവിതത്തിന്റെ അനന്യതകൊണ്ട് മഹാകഥ നിർമിക്കുന്ന കഥാപാത്രങ്ങളുമാണ് ‘ജീവിതകഥാപുസ്തക’ത്തിൽ. ജൈവശുദ്ധമായ എഴുത്തിന്റെ മണ്ണിൽ ആഴ്ന്നുനിൽക്കുന്ന രചനകൾ. എഴുത്തുപേനയിൽ സ്‌നേഹം നിറച്ച രണ്ട് മാധ്യമപ്രവർത്തകർ തയ്യാറാക്കിയ കുറിപ്പുകളോരോന്നിനും തൊട്ടെടുക്കാവുന്ന ആർദ്രതയുണ്ട്. ജോസ് പനച്ചിപ്പുറത്തിന്റെ അവതാരികയും സുധീഷ് കോട്ടേമ്പ്രത്തിന്റെ വരയും.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Nirmalyam
“ഈ ഇരുട്ടിന് ഇനി അവസാനമില്ല” എന്ന കഠിനവ്യഥയിലും, ഒരു നിഗൂഢപ്രതീക്ഷയായി അവൾ അയാളിൽ ജ്വലിച്ചിരുന്നു. എന്നാൽ, അനുരാഗത്തിന്റെ ജീവശ്വാസമൂതുവാൻ വെമ്പുന്ന അവരെ ഏതെല്ലാമോ ആന്തരികവ്യസനകൾ വരിഞ്ഞുമുറുക്കുന്നു ഈ നോവൽ. കഴകം കുലത്തൊഴിലാക്കിയ ഒരു സമൂഹത്തിന്റെ അതിജീവനകഥകൂടിയാകുന്നു.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.Sachitra Ramayanam
ഭാരതീയസംസ്‌കാരത്തിന്റെ ഭാഗമായ രാമായണം, സീതയുടെയും ശ്രീരാമന്റെയും കഥ മാത്രമല്ല, ജീവിത ഉന്നമനത്തിനുള്ള ധാരാളം തത്വങ്ങളും ദർശനങ്ങളും ഉൾക്കൊള്ളുന്നു. ഈ സചിത്രപുസ്തകം ആ ഇതിഹാസമഹാകാവ്യത്തിന്റെ ലളിതമായ കഥാവിഷ്‌കാരമാണ്.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Gazal Ravukal
പ്രണയവും വിരഹവും വിഷാദവും ഹർഷവും വിഷയമാകുന്ന, പ്രദീപ് അഷ്ടമിച്ചിറയുടെ അമ്പതോളം ഗസലുകളുടെ സമാഹാരം.
₹45.00Original price was: ₹45.00.₹36.00Current price is: ₹36.00.Joan of Arc
യൂറോപ്യൻ ചരിത്രത്തിൽ ജോവാൻ രേഖപ്പെടുത്തിയത് ഒരു സമ്പൂർണ പോരാളിയുടെ ജീവിതമായിരുന്നു. ഇടയപ്പെൺകുട്ടിയിൽനിന്നും ദേശസ്‌നേഹത്തിന്റെ പതാകവാഹകയായ രക്തസാക്ഷിയിലേക്കുള്ള ജോവാന്റെ പരിവർത്തനത്തിന്റെ കഥയാണ് ഈ ചെറുപുസ്തകം. വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെട്ട ജോവാന്റെ ജീവിതത്തിലെ പ്രോജ്ജ്വലമായ നാൾവഴികൾ.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Granthakaranmarum Kruthikalum
₹30.00Original price was: ₹30.00.₹27.00Current price is: ₹27.00.Sinkaritharavum Kutyolum
ഭാവനയുടെ അത്ഭുതലോകം സൃഷ്ടിച്ച്, കുട്ടികളെ വായനയുടെ ലോകത്തിലേക്കു നയിക്കുന്ന കഥകളുടെ സമാഹാരം. സുജീവിതത്തിനുള്ള ഒരു സന്ദേശം, ജീവിതത്തിന് അത്യാവശ്യമായ ഒരു ചിന്താശകലം ഇതില്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.101 Ultkrishttakavithakal
മഴ കണ്ടും മഴപ്പാട്ട് കേട്ടുമിരിക്കുന്നതിന്റെ സുഖാനുഭൂതി പകരുന്ന കുറുങ്കവിതകൾ. പ്രളയജലംപോലെ ഭയം പെരുകുന്ന കാലത്തിന്റെ ‘മായാലോകപ്പെരുവഴി’യിൽ പ്രത്യാശയുടെ നുറുങ്ങുവെളിച്ചമായിമാറുന്ന കവിതകൾ. അക്കിത്തത്തിന്റെ അവതാരിക
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Anaswarasmaranakal
അവിസ്മരണീയമായ ചരിത്രസന്ധികളിലൂടെ വ്യക്തികളിലേക്കും, വ്യക്തികളിലൂടെ ചരിത്രത്തിന്റെ നാൾവഴികളിലേക്കും സഞ്ചരിക്കുന്ന, സമാനതകളില്ലാത്ത ഒരു ജീവചരിത്രസംഗ്രഹം. ഗാന്ധിജിയും ടോൾസ്‌റ്റോയിയും പോലെയുള്ള അതിപ്രശസ്തരുടെയും, റാസ്പുട്ടിനും മാതാഹരിയും പോലെയുള്ള കുപ്രസിദ്ധരുടെയും ‘ആയുർരേഖകൾ’ പരിശോധനാവിധേയമാക്കുന്ന ഗ്രന്ഥം.
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.Syamavarnante Diarykurippukal
ജീവിതയാത്രയിലെ വഴിവിളക്കുകളെ മറക്കാതിരിക്കട്ടെ പുതുതലമുറ എന്ന പ്രാർഥനയോടെ, നന്മയുടെ വ്യത്യസ്തമുഖങ്ങളെ അവർക്ക് പരിചയപ്പെടുത്തുകയാണ് ഒരു അമ്മ ഈ കഥകളിലൂടെ. നടന്നുപോയ വഴിയിൽ നമ്മുടെ വിയർപ്പാറ്റിയ കുളിർക്കാറ്റിനെയും തണലേകിയ ചെറുമരത്തെയുമൊക്കെ ഓർത്തു വെക്കാനും നമിക്കാനും പ്രേരണയാകും ഈ കുട്ടിക്കഥകൾ.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Kalivilakku
കാവ്യത്തിന്റെ ശാലീനസൗന്ദര്യവും വാക്കിന്റെ മുഴക്കവുംകൊണ്ട് ശ്രദ്ധേയമാകുന്ന എഴുത്ത്. ആവിഷ്‌കാരത്തിലെ ലാവണ്യവും, കല്പനകളിൽ കാണുന്ന പുതുമയും, രൂപശില്പത്തിലെ തനിമയും ഈ കവിതകളുടെ സവിശേഷതകളാണ്. അക്കിത്തത്തിന്റെ ആശംസാകുറിപ്പ്.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Sankhyajyothisham
ജനനതീയതിയും നാമധേയത്തിന്റെ പരൽസംഖ്യയും അടിസ്ഥാനമാക്കി ഒരു വ്യക്തിയുടെ സ്വഭാവത്തിന്റെയും ഭാവിഫലങ്ങളുടെയും നിർണയത്തിനു സഹായിക്കുന്ന, സംഖ്യകളുടെ ശാസ്ത്രമായ സംഖ്യാജ്യോതിഷം അവനവന്റെയും അന്യന്റെയും വ്യക്തിസവിശേഷതകളുടെ കാണാപ്പുറങ്ങളിലേക്ക് നയിക്കുന്നു. പരൽസംഖ്യാഫലങ്ങൾ, ഭാഗ്യസംഖ്യകൾ, നാമാക്ഷരഫലം തുടങ്ങി, ഭൂതഭാവിവർത്തമാനങ്ങളെക്കുറിച്ച് അക്കങ്ങൾ പറയുന്നതെല്ലാം ഈ ഗ്രന്ഥത്തിലുണ്ട്.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.Pavizhamuthukal
പിഴച്ചുപോകുന്ന ഒരു കാലത്തിന് മാർഗദർശകമാകേണ്ട മാതൃകകളെ ലളിതമായ ഭാഷാശൈലിയിലൂടെ നൽകുകയാണ് ഗ്രന്ഥകർത്താവ് ഇതിൽ. പഠനഭാരങ്ങളുടെയും മാധ്യമങ്ങളുടെ പ്രലോഭനങ്ങളുടെയും പിടിയിൽ അമർന്നുപോകുന്ന വിദ്യാർഥിക്ക് മൂല്യബോധവും ദിശാബോധവും നൽകാൻ ഈ ഗ്രന്ഥം ഉതകും. മനുഷ്യനന്മയെയും സ്‌നേഹത്തെയും സേവനത്തെയും കുറിച്ച് വേവലാതിപ്പെടുന്ന ഒരു അധ്യാപകഹൃദയത്തിന്റെ മിടിപ്പ് ഈ കൃതിയിൽ കേൾക്കാം.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.A Midsummer Night’s Dream (English)
₹30.00Original price was: ₹30.00.₹27.00Current price is: ₹27.00.Kittan Giraffum Ponnananyum
കുഞ്ഞുങ്ങളിൽ കൗതുകവും അത്ഭുതവും ഉണർത്തുന്ന രസകരമായ ഇരുപതു കഥകൾ. സത്യം, സ്‌നേഹം, ദയ, കാരുണ്യം, പരോപകാരം തുടങ്ങിയ സന്മാർഗശീലങ്ങളിലൂടെ വളരാൻ കുഞ്ഞുങ്ങൾക്ക് പ്രചോദനമാകുന്ന ഈ രചനകളിൽ പക്ഷികളും മൃഗങ്ങളും പൂമ്പാറ്റകളുമെല്ലാം കഥാപാത്രങ്ങളായിവരുന്നു. സിപ്പി പള്ളിപ്പുറത്തിന്റെ അവതാരിക.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Hindi-Malayalam Dictionary With Pronunciation – Deluxe
₹350.00Original price was: ₹350.00.₹280.00Current price is: ₹280.00.Aathmavidhyalayam
സൗഹൃദവും പ്രണയവും, അലച്ചിലും അന്വേഷണവും, വിലാപങ്ങളും വെളിപാടുകളും ഒലിച്ചിറങ്ങുന്ന ജലച്ചായചിത്രങ്ങളാണ് ഈ ഓർമത്താളുകൾ. ഒരു കവിയുടെ മനോരാജ്യങ്ങളുടെ സഞ്ചാരസാഹിത്യം. പാപബോധങ്ങളും അരക്ഷിതത്വങ്ങളും ഏറ്റുപറയുന്ന കുമ്പസാരക്കൂട്. കവി സ്‌നേഹവിസ്മയങ്ങളോടെ ഓർമിക്കുന്ന കുറേ വലിയ മനുഷ്യരെക്കുറിച്ചുമാണ് ഈ പുസ്തകം.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.Swathanthryasamara Quiz
ഭാരതചരിത്രത്തിലെ തേജോമയമായ ഒരു ഏടാണ്, ദേശീയപ്രസ്ഥാനം എന്നുകൂടി അറിയപ്പെട്ട സ്വാതന്ത്ര്യസമരം. കൊളോണിയൽ ആധിപത്യത്തിനെതിരെയുള്ള ഒരു ജനതയുടെ ധീരമായ പോരാട്ടമായിരുന്നു അത്. ആവേശകരമായ ആ ചരിത്രം സൂക്ഷ്മതലത്തിൽ മനിലാക്കുന്നതിന് ഈ പ്രശ്‌നോത്തരി വായനക്കാരെ സഹായിക്കുന്നു. മത്സരപരീക്ഷകൾക്കും പൊതുവിജ്ഞാന ക്വിസുകൾക്കും പ്രയോജനകരമാംവിധം തയ്യാറാക്കിയ ചോദ്യോത്തരങ്ങൾ.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.Huckleberry Finn
മിസ്സിസിപ്പി നദിക്കരയുടെ പശ്ചാത്തലത്തിൽ, അടിമജീവിതത്തിൽനിന്നും രക്ഷപ്പെട്ടോടുന്ന ജിം എന്ന കാപ്പിരിക്കും ടോം സോയർ എന്ന വികൃതിച്ചെക്കനുമൊപ്പം ഹക്കിൾബറിഫിൻ നടത്തുന്ന സാഹസികയാത്രയുടെ വിവരണം. അമേരിക്കൻ ഐക്യനാടുകളിൽ നിലനിന്ന അടിമസമ്പ്രദായത്തിന്റെ ഇരുണ്ട നാളുകളെക്കൂടി ഓർമയിലെത്തിക്കുന്ന ഈ പുസ്തകം, ലോകമെമ്പാടുമുള്ള കുട്ടികൾക്ക് കുസൃതിയുടെ പാഠാവലിയാണ്. പുനരാഖ്യാനം: രമാമേനോൻ
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.Balpuran
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Kuttikalkkulla Mahabaratha Kathakal
വ്യാസവിരചിതമായ മഹാഭാരതം ലോകസാഹിത്യത്തിലെ ഏറ്റവും ബൃഹത്തായ ഇതിഹാസകാവ്യമാണ്. പറഞ്ഞാലും പറഞ്ഞാലും തീരാത്തത്ര സവിശേഷതകളുള്ള ‘മഹാഭാരത’ത്തിന്റെ കഥാസാരം കുട്ടികള്‍ക്ക് സരളവും ഹൃദ്യവുമായ ശൈലിയില്‍ പരിചയപ്പെടുത്തുന്ന ഗ്രന്ഥമാണിത്. വ്യാസപിറവിയില്‍ തുടങ്ങി മഹാപ്രസ്ഥാനത്തില്‍ അവസാനിക്കുന്നതാണ് ഇതിന്റെ ഉള്ളടക്കം.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Sindhbadhinte Kappalyathrakal
മായികമായ ഇടങ്ങളിലൂടെ, ഭീതിജനകവും വിസ്മയകരവുമായ അനുഭവങ്ങളിലൂടെ, ദുർവിധിയുടെയും സൗഭാഗ്യത്തിന്റെയും തോഴനായി സിന്ദ്ബാദ് നടത്തിയ സാഹസികയാത്രകളുടെ വിശേഷങ്ങൾ. കടലും കരയും ദ്വീപുകളുമെല്ലാം കടന്നു മുന്നേറുന്ന പ്രയാണക്കാഴ്ചകൾ ഒരു മാന്ത്രികപ്പരവതാനിപോലെ ചുരുൾനിവരുന്ന സചിത്ര കഥാപുസ്തകം.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Yakshikotta
ഘോരവനത്തിനു മധ്യത്തിലെ കരിങ്കൽക്കോട്ടയിൽ വാഴുന്നത്, മനുഷ്യരെ പച്ചയ്ക്കു തിന്നുന്ന യക്ഷിയാണ്. വീരകായുവെന്ന അനുചരൻ, യക്ഷിക്കു കാഴ്ചവെക്കുവാൻ സുശീലനെ കൊണ്ടുവന്നത്, ആ കോട്ടയിലേക്കായിരുന്നു. കോട്ടയിൽനിന്ന് രക്ഷപ്പെടുവാനായ സുശീലനെ അതിലും ഭയാനകമായ ഒരു പരീക്ഷണം കാത്തിരുന്നിരുന്നു: ഒരു നായയായുള്ള രൂപാന്തരം! മരണക്കെണികളെ സാഹസികമായി അതിജീവിക്കുന്ന സുശീലനെന്ന ബാലന്റെ കഥ.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.O.N.V.yude Kavithakal (Volume 1 & 2)
₹1,750.00Original price was: ₹1,750.00.₹1,400.00Current price is: ₹1,400.00.Ilakarikal: Poshakangalude Kalavara
ഭക്ഷ്യയോഗ്യമായ ഔഷധികളിലൂടെ ആരോഗ്യസംരക്ഷണം എന്ന സന്ദേശമുൾക്കൊള്ളുന്ന ഗ്രന്ഥം. നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്ന സസ്യസമ്പത്തിനെ ഗൃഹാങ്കണങ്ങളിലേക്ക് തിരികെയെത്തിക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയതാണ് ഇത്. സസ്യങ്ങളുടെ ശാസ്ത്രീയവിവരണം, പോഷക-ഔഷധഗുണങ്ങൾ, കൃഷിരീതികൾ, നാട്ടറിവുകൾ, പാചകക്കുറിപ്പുകൾ തുടങ്ങിയവയ്‌ക്കൊപ്പം ഇവയെ തിരിച്ചറിയുന്നതിന് സഹായകമായ ചിത്രങ്ങളും.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.Pinakyoyude Sahasikayathrakal
പിനാക്യോ എന്ന മരപ്പാവയുടെ, മനുഷ്യക്കുട്ടിയായുള്ള രൂപപരിണാമത്തിന്റെ അത്ഭുതകഥ. മുടന്തൻ കുറുക്കനും കുരുടൻ പൂച്ചയും നായപ്പോലീസും മറ്റും ഒരുക്കുന്ന കെണികളിൽനിന്നും രക്ഷപ്പെട്ട്, നുണപറയുമ്പോൾ നീളുന്ന മൂക്ക് എന്ന ശിക്ഷ ഏറ്റുവാങ്ങി, ഒടുവിൽ മാലാഖയുടെ അനുഗ്രഹത്താൽ പിനാക്യോ മനുഷ്യരൂപം നേടുന്നതിന്റെ കഥ. പുനരാഖ്യാനം: ജീകെ
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.Vasthuvidhya
ഭാരതീയ വാസ്തുശാസ്ത്രഗ്രന്ഥങ്ങളിൽ പരാമർശിക്കപ്പെടുന്ന ആശയങ്ങളെ കേരളീയ ഭൂപ്രകൃതി, ഋതുഭേദങ്ങൾ എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ നിരീക്ഷണവിശകലനങ്ങൾക്കു വിധേയമാക്കുന്ന സംസ്‌കൃതഗ്രന്ഥമായ വാസ്തുവിദ്യയുടെ ലളിതവ്യാഖ്യാനം. കാല-ദേശ സ്വഭാവങ്ങൾക്കനുസൃതമായ ഗൃഹനിർമിതികൾ ശാസ്ത്രീയ നിർമാണപ്രക്രിയയിലൂടെ സാധ്യമാക്കുന്ന വാസ്തുവിനെ അടുത്തറിയുവാൻ സഹായിക്കുന്ന ആധികാരികഗ്രന്ഥം. അനുബന്ധമായി നാലുകെട്ടുകളുടെ 25 പ്ലാനുകളും.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.Zele Mysteries
A mysterious aircraft and helicopters appear in the sky. A huge ship and motorboats are in the sea. Hidden secrets are on the way. Calino Zeder and Leon Kar Feran are all set to unveil them. Turn to page one and get along with the Zele detectives in the search for the evil doer!
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.Kallukal Mahakshetrangal
കാലത്തെ കല്ലിൽ തളച്ചുനിർത്തുന്ന ഹൊയ്‌സാല, ഐഹോൾ, പട്ടടക്കൽ, ബദാമി, ഹംപി, ബലിപുര, ശ്രാവണബെലഗോള ക്ഷേത്രങ്ങളുടെ ചരിത്ര-ഭൂമിശാസ്ത്രവിശേഷങ്ങളും വാസ്തു-പ്രതിമാശില്പവർണനകളുമൊക്കെ സ്പർശിച്ചു കടന്നുപോകുന്ന ചിത്രപുസ്തകം. കലാചിന്തയുടെ സ്‌നേഹപൂർവമായ ആശ്ലേഷണത്സമായിക്കൂടി പരിഗണിക്കപ്പെടുന്നവയാണ് കർണാടകയിലെ ഈ മഹാക്ഷേത്രങ്ങൾ. ‘കല്ലിൽ പടുത്തുകെട്ടിയ ഈ കാവ്യങ്ങൾ’ക്കു മുന്നിൽ വിസ്മിതനും വിനീതനുമാകുകയാണ് ഗ്രന്ഥകാരൻ.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.